ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 22

Share with your friends

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെന്റെ സ്വർഗ്ഗം…… അടുത്തിരുന്നു പാടിക്കൊണ്ടിരുന്ന ബ്ലൂടൂത്ത് സ്പീക്കർ ഓഫ് ചെയ്തവൻ എഴുന്നേറ്റു…. സിഷ്ഠാ.. ആകാശത്തേക്ക് നോക്കിയവൻ വിളിച്ചതും ചന്ദ്രനെ കറുത്ത മഴമേഘങ്ങൾ മറച്ചിരുന്നു. എട്ടുദിക്കും കേൾക്കാമാറുച്ചത്തിൽ ഇടി വെട്ടി മിന്നലുകൾ ഭൂമിയിൽ പതിച്ചു തുടങ്ങിയതും പഴയതിലും ശക്തിയിൽ അവന്റെ ഹൃദയം അപായ മണി മുഴക്കി കൊണ്ടിരുന്നു. ഉറക്കെ അവനും കരഞ്ഞു കൊണ്ടിരുന്നു… രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം അവന്റെ മനസ്സിൽ ഭയപ്പാടുണർത്തി കൊണ്ട് മറഞ്ഞു പോയി..

പെട്ടെന്നെഴുന്നേറ്റ് ഫോൺ തപ്പി പിടിച്ചു കയ്യിലെടുത്തു. ഫോൺ ചെയ്തുകൊണ്ട് ഓടിയിറങ്ങി. മിനുറ്റുകൾക്കിപ്പുറം സുദേവ്ന്റെ ഫോൺ ശബ്‌ദിച്ചു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ സുദേവ് ഫോൺ അറ്റൻഡ് ചെയ്തു.. എന്ത് പറ്റിയതാ.. നീ ഈ പാതിരാത്രി.. ഉവ്വോ താ വരണു… അത്രയും പറഞ്ഞവൻ താഴേക്കിറങ്ങി ഉമ്മറത്തെ വാതിൽ തുറന്നു. മഴയിൽ കുളിച്ചു പുറത്തു നിൽക്കുന്ന കണ്ണനെ കണ്ടതും ആദ്യമൊന്ന് അമ്പരന്നു. മഴയിൽ നനഞ്ഞു പരിഭ്രമപ്പെട്ടാണ് അവൻ അവൻ പുറത്തു നിന്നിരുന്നത്.. എന്താ കണ്ണാ… ഈ അസമയത്ത്.. സുദേവ് ചോദിച്ചു.

എടാ അവളെവിടെ സിഷ്ഠ? എനിക്കെന്തോ വല്ലായ്മ പോലെ.. അത്രയും പറഞ്ഞവൻ അകത്തേക്ക് കയറി വസുവിന്റെ റൂം ലക്ഷ്യമാക്കി നടന്നു. അവന്റെ പിറകെ തന്നെ സുദേവും വച്ചു പിടിച്ചു. കതകിൽ തട്ടിയിട്ടും കാര്യമായ മറുപടിയൊന്നും കിട്ടാത്തത് കണ്ണനെ പോലെ തന്നെ സുദേവിനെയും പരിഭ്രാന്തനാക്കി. കുറച്ചു ആയാസപ്പെട്ടാണെങ്കിലും രണ്ടുപേരും മുറി തള്ളിത്തുറന്നു. രക്തത്തിൽ കുളിച്ചു താഴെ കിടക്കുന്ന വസുവിനെ കണ്ടതും സുദേവ് എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു.

എന്നാൽ കണ്ണൻ തന്റെ തികട്ടി വന്ന ദേഷ്യവും വിഷമവും കടിച്ചമർത്തി കൊണ്ട് ഒരു കഷ്ണം തുണിക്കായി അവിടെയെല്ലാം പരതി.. കണ്ടുകിട്ടാത്തത് കൊണ്ടു തന്നെ ഉടുത്തിരുന്ന മുണ്ടിന്റെ തല മുറിച്ചെടുത്തു. വസുവിന്റെ കയ്യിൽ കെട്ടി അവളെയുമെടുത്തു സുദേവിന്റെ കാറിൽ കൊണ്ട് കിടത്തി. ചോർന്ന് പോയ തന്റെ ധൈര്യം ഒരു വിധം തിരിച്ചു പിടിച്ചുകൊണ്ട് സുദേവും കണ്ണനൊപ്പം കാറിൽ കയറി … ഹോസ്പിറ്റൽ ലക്ഷ്യമാക്കി ആ കാർ നീങ്ങുമ്പോൾ അവരുടെ മനസിലെല്ലാം അവളുടെ ജീവൻ തിരികെ കിട്ടണമെന്ന പ്രാർത്ഥന മാത്രമായിരുന്നു…..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീണ്ടും സ്വപ്നത്തിലെന്ന പോലെ തന്റെ തൊട്ടരികിൽ ഇരിക്കുന്ന അനന്തനെയാണ് വസു കാണുന്നത്. ആ കണ്ണുകളിൽ വാത്സല്യമില്ല… പ്രണയമോ? വേദനയും പരിഭ്രമവും ദേഷ്യവും പ്രണയത്തെ മറച്ചിരിക്കുന്നു. അവനെ നോക്കി നിർജീവമായി അവൾ പുഞ്ചിരിച്ചു. തിരിച്ചൊരു പുഞ്ചിരി പോലും അവൻ സമ്മാനിച്ചില്ല.. പകരം അവന്റെ അധരങ്ങളുടെ മുഖമാകെ ഇഴഞ്ഞു നടന്നു മാപ്പു പറഞ്ഞുകൊണ്ടിരുന്നു. വിഷാദത്തിന്റെ ചുഴിയിൽ നിന്നും താൻ പുറത്തുകടന്നോ… കൈയ്യിൽ നല്ല വേദനയുണ്ട്… പതിയെ കണ്ണ് തുറന്ന് നോക്കിയതും മുകളിൽ കറങ്ങുന്ന ഫാൻ ആണ് ആദ്യം കാണുന്നത്.

തൊട്ടടുത്ത് തന്നെ മാത്രം നോക്കിയിരിക്കുന്ന കണ്ണനെ കണ്ടതും ഒന്നമ്പരന്നു… വീണ്ടും താൻ സ്വപ്നമാണ് കണ്ടതെന്ന് മനസിലായി. അല്ലെങ്കിലും അനന്തൻ ഇവിടെ വരേണ്ട കാര്യമെന്താ.. ഞാൻ… ഞാനിപ്പോൾ ആരുമല്ലല്ലോ.. വസു ചിന്തിച്ചു.. ചത്തിട്ടില്ല…. അവളുടെ ചിന്തകൾ മുറിച്ചുകൊണ്ട് കണ്ണൻ സംസാരിച്ചു.. ഇച്ഛൻ… ഇച്ഛനെവിടെ… വസു ചോദിച്ചു. പുറത്തുണ്ട്. റൂമിലേക്ക് ഷിഫ്റ്റ് ചെയ്താൽ കാണാം. അത്രയും പറഞ്ഞവൻ പുറത്തോട്ട് ഇറങ്ങി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തന്റെ കാലുകളിൽ ഏറ്റ സ്പർശമാണ് വസുവിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. നോക്കുമ്പോൾ സുമ ആണ്.

വസൂട്ട… ഇത്തിരി നേരമെങ്കിലും നീ ഞങ്ങളെയൊക്കെ മറന്നല്ലോ… നീ ഓക്കേ ആയി ന്നറിഞ്ഞ സന്തോഷത്തോടെ ഓടിവന്ന നിന്റെ അച്ഛനെ നീ നിന്റെ ചിതക്കരികിൽ ഇരുത്താനായിരുന്നോ ആഗ്രഹിച്ചേ.. നീയൊന്ന് മിണ്ടി കണ്ടെങ്കിൽ എന്നാഗ്രഹിച്ചു രാവും പകലും നിന്റെ മുറിക്കു മുന്നിൽ കണ്ണീരൊഴുക്കിയ നിന്റെ ഇച്ഛനെ കുറിച്ചെങ്കിലും നിനക്ക് ഓർക്കാമായിരുന്നു.. ഇത്രയും നാൾ ഞാൻ നിനക്ക് കാവലിരുന്നത് പോലും നീയൊരു അവിവേകം കാണിക്കരുതെന്നോർത്തായിരുന്നു.

പക്ഷേ… എന്റെ കണ്ണൊന്ന് തെറ്റിയപ്പോൾ.. അത്രയും പറഞ്ഞവർ പൊട്ടിക്കരഞ്ഞു.. അച്ഛൻ അച്ഛനെവിടെ… വസു കരഞ്ഞു കൊണ്ട് ചോദിച്ചു. നിന്റെ അവസ്ഥകണ്ട് ഒന്ന് കുഴഞ്ഞു വീണു.. ബിപി ഷൂട്ട് ആയതാണ് ഇപ്പോൾ കുഴപ്പമില്ല.. സുധിയുണ്ട് അവിടെ.. നിന്നെ കണ്ടിട്ട് പോകാമെന്ന് വിചാരിച്ചു ഞാൻ.. ഞാൻ.. ഞാൻ കാരണമാണല്ലേ.. അമ്മേ അച്ഛനും.. അതേ… നീ കാരണം തന്നെയാണ് എന്തെങ്കിലും സംശയമുണ്ടോ നിനക്ക് അതിൽ.. ദേഷ്യത്തോടെ മുറി തുറന്ന് വന്ന ഹരി ചോദിച്ചു. ഒന്നും പറയാതെ തല താഴ്ത്തി വസു ഇരുന്നു. സുമയമ്മ പൊയ്ക്കോളൂ.. ഞാൻ ഇരുന്നോളാം ഇവിടെ.. വസുവിനെ ഒന്ന് തലോടി അവർ പുറത്തിറങ്ങി.

വസിഷ്ഠ ലക്ഷ്മി വാക്ക് മാറ്റില്ലെന്ന് എനിക്കറിയാം… സ്വയം വാക്ക് പാലിക്കാൻ തോന്നില്ലെന്ന് ഉറപ്പായത് കൊണ്ടാണോ ആത്മഹത്യക്ക് ശ്രമിച്ചത്? ഹരി ചോദിച്ചു. നിനക്ക് തന്ന വാക്ക് ഓർമിപ്പിച്ചതാണോ ഹരി നീ എന്നെ? എങ്കിൽ നന്ദൻ അനന്തൻ സർ അല്ലെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല എന്റെ മുന്നിൽ.. തെളിയുന്ന പക്ഷം ഞാൻ വാക്ക് മാറ്റില്ല. വസു പറഞ്ഞു. വേണ്ട… നീ വാക്ക് മാറ്റണ്ട.. പക്ഷേ നിന്നെ ചൊല്ലി.. നിന്റെ അവസ്ഥയെ ചൊല്ലി നിന്റെ ഏട്ടൻ എന്നെ മാറ്റി നിർത്തുന്നുണ്ട്.. അതിന് മാത്രം എന്ത് ദ്രോഹമാണ് ഞാൻ നിന്നോട് ചെയ്തത്.. നിന്നെ കൂടെ കൂട്ടിയതോ.. ഹരി ദേഷ്യത്തോടെ ചോദിച്ചു. ഞാൻ എന്ത് ചെയ്‌തെന്ന ഹരി നീ ഈ പറയുന്നത്? വസു ചോദിച്ചു.

നീ… നീ കാരണം മാത്രമാണ് എന്നെ സ്വീകരിക്കാതിരിക്കുന്നത് ദേവേട്ടൻ.. നീ വിഷാദരോഗത്തിന് അടിമപ്പെട്ടെന്നും അനിയത്തിക്കില്ലാത്ത ജീവിതോം സന്തോഷോം അങ്ങേർക്ക് വേണ്ടെന്നും.. ഇനി പറ വസു ഞാൻ… ഞാൻ ഇനി എന്തിനാ ജീവിക്കേണ്ടത്.. നീ കാരണം എനിക്കും എന്റെ കുഞ്ഞിനും ജീവിതം ഇല്ലാതെയായി.. അത്രയും പറഞ്ഞുകൊണ്ട് ഹരി വസുവിന്റെ കയ്യെടുത്തു തന്റെ വയറിൽ ചേർത്തു വച്ചു.. ഒന്ന് ഞെട്ടിയെങ്കിലും വസു ചോദിച്ചു.. പക്ഷേ… ഇത്.. ഇതെങ്ങനെ… പറ്റിപ്പോയി… പക്ഷേ ദേവേട്ടൻ ഇപ്പോൾ എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല.. എന്നോട് മറ്റൊരു ജീവിതം തിരഞ്ഞെടുക്കാനാണ് പറയുന്നത്..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!