കൃഷ്ണരാധ: ഭാഗം 18

Share with your friends

നോവൽ: ശ്വേതാ പ്രകാശ്

“”ചേച്ചി അവര് വന്നു കണ്ടിട്ട് പോട്ടേ ചേച്ചി അച്ഛൻ വാക്ക് കൊടുത്തേ അല്ലേ””അത്രയും പറഞ്ഞു രാധു മുറിവിട്ടിറങ്ങി ദേവി ഒന്നും മിണ്ടാതെ നിന്നു കണ്ണുകൾ നിറഞ്ഞൊഴുകി അവൾ വാതിൽ അടച്ചു തിരിച്ചു വന്നു തന്റെ അലമാരയിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച oru ഡയറി പുറത്തെടുത്തു അതിൽ അരുൺ എഴുതി തന്നിരുന്ന ലെറ്റർകളും എല്ലാം പുറത്തെടുത്തു പിന്നേ അരുണിന്റെ ഒരു ഫോട്ടോയും അവൾ ആ ഫോട്ടോയിലൂടെ വിരലുകൾ ഓടിച്ചു അവളുടെ കണ്ണുകൾ നിയന്ത്രണം ഇല്ലാണ്ട് ഒഴുകി ”

“എന്തിനാ അരുണേട്ടാ എന്നേ വേണ്ടാന്ന് പറഞ്ഞേ എനിക്ക് നിന്നേ ജീവൻ അല്ലായിരുന്നോ എന്റെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട് അച്ഛൻ ഏതാണ്ട് ഉറപ്പിച്ച മട്ട എനിക്ക് ഏട്ടനെ അല്ലാണ്ട് വേറെ ആരെയും എന്റെ ഭർത്താവിന്റെ സ്ഥാനത്തു സങ്കൽപ്പിക്കാൻ പോലും കഴിയില്ല ഞാൻ എന്താ ചെയ്യാ ഏട്ടാ””അവൾ ആ ഫോട്ടോ നെഞ്ചോടു ചേർത്തു കരഞ്ഞു അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു “”എന്റെ മുൻപിൽ വേറൊരു വഴിയും ഇല്ല അരുണേട്ടാ ഞാൻ പോവാ ആരും തേടി വരാത്ത ഒരിടത്തേക്ക്”

“അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു അവൻ തന്ന ലെറ്റേഴ്സും എല്ലാം എടുത്തു കൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങി വാതിൽ തുറന്നതും പുറത്തു നിന്നും വിശ്വന്റെയും രാധുന്റെയും ചിരി കളി കേൾക്കാമായിരുന്നു അവൾ അവരുടെ സംസാരത്തിനു ചെവി ഓർത്തു “”ദേവിമോൾടെ വിവാഹം ഒരു സ്വപ്നം ആണ് അവളുടെ വിവാഹം ഒരു ഉത്സവം ആക്കണം അവൾ ഈൗ വിവാഹത്തിന് സമ്മതിക്കുമോ ആവോ”” “”അതൊക്കെ സമ്മതിക്കും ചേച്ചിയുടെ വിവാഹത്തിന് ഞാൻ ഒരു രാജ കുമാരിയെ പോലേ ഒരുങ്ങും നിറയെ പൂക്കളൊക്കെ വെച്ചു സുന്ദരി ആകും””

“”അതേ നിന്റെ അല്ല വിവാഹം ദേവിടെ ആണ്””ശിവ അവളുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു രാധു ശിവയും കുറച്ചു ദിവസങ്ങൾ കൊണ്ട് കൂട്ടായി മാറി ഇരുന്നു എങ്കിലും കൃഷ്ണയോട് അകലം പാലിച്ചു “”ഹാ അല്ലേലും കാക്ക കുളിച്ചാൽ കൊക്കാവില്ലലോ””കൃഷ്ണ അവളുടെ ശ്രെദ്ധ പിടിച്ചു പറ്റുവാൻ വേണ്ടി പറഞ്ഞു അവൾ ചിറഞ്ഞൊന്നു കൃഷ്ണയേ നോക്കി “”പിന്നേ അച്ഛേ ചേച്ചിയുടെ കല്യാണത്തിന് മാനം മുട്ടെ പന്തല് വേണം ഹാൽദിക്ക് മുഴുവൻ മഞ്ഞ പൂക്കൾ കൊണ്ടും മഞ്ഞ ലൈറ്റ്കൾ കൊണ്ടും ഇവടെല്ലാം അലങ്കരിക്കണം”

“അവൾ ഓടി നടന്നു കൊണ്ട് ഓരോന്ന് പറഞ്ഞു എല്ലാവരും അവളിൽ തന്നെ ശ്രെദ്ധ പതിപ്പിച്ചു കൃഷ്ണ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു അവളുടെ കണ്ണിൽ അപ്പോൾ ഒരു പ്രേത്യേക തിളക്കം ഉണ്ടായിരുന്നു ദേവി ഇതെല്ലാം മറഞ്ഞു നിന്നു കാണുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി !!!അല്ലേൽ എന്നേ വേണ്ടാന്ന് വെച്ച അയാൾക്ക് വേണ്ടി ഞാൻ എന്തിനു മരിക്കണം എന്നിൽ നിറയെ സ്വപ്നങ്ങൾ കാണുന്ന ഒരു അച്ഛന്റെയും എന്നേ അമ്മയെ പോലേ സ്നേഹിക്കുന്ന എന്റെ കുഞ്ഞനിയത്തിയേയും എനിക്ക് മറക്കാൻ കഴിയില്ലലോ ജീവിക്കണം അവർക്കു വേണ്ടി!!!

രാധു മനസ്സിൽ പറഞ്ഞു മരിക്കാൻ തോന്നിയ നിമിഷത്തേ അവൾ സ്വയം ശപിച്ചു അവൾ എന്ധോ തീരുമാനിച്ചു ഉറപ്പിച്ചു അടുക്കളയിലേക്കു പോയി സ്റ്റോറൂമിൽ നിന്നും മണ്ണെണ്ണ കുപ്പി കൈയിൽ എടുത്തു കൊണ്ട് പുറത്തേക്കു നടന്നു ചവറുകൾ കൂട്ടി ഇട്ടു കത്തിക്കുന്ന കുഴിയിലേക്ക് അരുണിന്റെ ഓർമ്മകൾ ഇട്ടു കുറച്ചു മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി കൊള്ളി ഉരച്ചു അതിനു മുകളിലേക്കിട്ടു അരുണിന്റെ ഓർമ്മകൾ കത്തി അമർന്നു ഒരു പിടി ചാരം ആകുന്നതു വരെ അവൾ അവിടെ നിന്നു ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!