നിൻ നിഴലായ് : ഭാഗം 3

Share with your friends

എഴുത്തുകാരി: ശ്രീകുട്ടി

” ഇതാരാ ??? ” ശ്രദ്ധയിൽ നിന്നും മിഴികൾ പിൻവലിക്കാതെ തന്നെ അപർണയോടായി ജാനകി ചോദിച്ചു. ” ആഹ് പരിചയപ്പെടുത്താൻ മറന്നു. ഇത് ശ്രദ്ധ അടുത്ത വീട്ടിലേതാണ്. ” അപർണ പറഞ്ഞതും ശ്രദ്ധയും ജാനകിയും പരസ്പരം നോക്കി. വരുത്തിക്കൂട്ടിയ ഒരു ചിരി ജാനകിയുടെ മുഖത്ത് പ്രകടമായെങ്കിലും ശ്രദ്ധയുടെ മുഖം വിളറിത്തന്നെയിരുന്നു. ” ഞാൻ പോട്ടേ അപ്പൂ ” പറഞ്ഞുകൊണ്ട് അവൾ ധൃതിയിൽ പുറത്തേക്കിറങ്ങി ഗേറ്റ് കടന്ന് പോയി. ” എന്റെ ഊഹം ശരിയാണെങ്കിൽ നാളെ എന്റെ ഏട്ടത്തിയാവേണ്ടവളാണ് ശ്രദ്ധ.

” അവൾ പോയ വഴിയിലേക്ക് തന്നെ നോക്കി നിന്ന ജാനകിയുടെ തോളിലേക്ക് താടി വച്ചുകൊണ്ട് ചിരിയോടെ അപർണ പറഞ്ഞു. അത് കേട്ടതും ജാനകിയുടെ മുഖം മങ്ങി. ” ആഹാ നിങ്ങളിവിടെത്തന്നെ നിക്കുവാണോ അവൾക്ക് മുറി കാണിച്ചുകൊടുക്കപ്പൂ ” അങ്ങോട്ട് വന്നുകൊണ്ട് ശ്രീജ പറഞ്ഞു. ” അവൾക്ക് വേറെ മുറിയൊന്നും വേണ്ട അവളെന്റെ മുറിയിൽ കിടന്നോളും അല്ലേഡീ… ” ജാനകിയുടെ ബാഗ് കയ്യിലെടുത്തുകൊണ്ട് അവളുടെ കയ്യും പിടിച്ച് മുകളിലേക്ക് നടക്കുമ്പോൾ അപർണ പറഞ്ഞു. അത് നോക്കി നിന്ന് ശ്രീജ പതിയെ ചിരിച്ചു. രാത്രി എട്ടുമണിയോടെ മേനോൻ വീട്ടിൽ വരുമ്പോൾ പൂമുഖത്ത് കാർത്യായനിക്കൊപ്പം അപർണയും ജാനകിയുമിരുന്നിരുന്നു. “

ആഹാ എത്തിയോ കാന്താരി ??? ” കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ പൂമുഖത്തിരുന്ന ജാനകിയെക്കണ്ട് ചിരിയോടെ ബാലചന്ദ്രമേനോൻ ചോദിച്ചു. ” കേസില്ലാ വക്കീലെത്തിയല്ലോ ” അയാളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ജാനകി ചോദിച്ചു. ” ഡീ കാന്താരി…. ” വിളിച്ചുകൊണ്ട് അദ്ദേഹം വാത്സല്യത്തോടെ അവളുടെ തലമുടിയിൽ തലോടി. ” ബാലേട്ടനിന്ന് നേരത്തെയാണല്ലോ ???? ” പുറത്തേക്ക് വന്നുകൊണ്ട് ശ്രീജ ചോദിച്ചു. ” അതിന് വല്ല പണിയുമുണ്ടെങ്കിലല്ലേ താമസിക്കേണ്ട കാര്യമുള്ളു ” അവരെ രണ്ടാളെയും നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് ജാനകി പറഞ്ഞു. ” പോടീ കുരുത്തംകെട്ടവളെ… ” അവളുടെ തലയിൽ പതിയെ ഒന്ന് കിഴുക്കിയിട്ട് മേനോൻ അകത്തേക്ക് നടന്നു.

പിന്നാലെ ശ്രീജയും. അത്താഴത്തിന് ജാനകി കൂടി ഉള്ളത് കൊണ്ട് പതിവിലും കൂടുതൽ വിഭവങ്ങൾ തീൻമേശയിൽ ഒരുക്കിയിരുന്നു. എല്ലാവരും ഒന്നിച്ച് ആഹാരം കഴിച്ച് കഴിഞ്ഞ് ഉറങ്ങാനായി മുറിയിലെത്തുമ്പോൾ ജാനകിയുടെ ചിന്ത മുഴുവൻ ശ്രദ്ധയെക്കുറിച്ചായിരുന്നു. ” എന്തുവാഡീ ആലോചിച്ച് കൂട്ടുന്നത് ??? ” ബ്രഷ് ചെയ്തിട്ട് ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ചിന്തകളിൽ മുഴുകിയിരുന്ന അവളോടായി അപർണ ചോദിച്ചു. ” ഏയ് ഒന്നൂല്ലെഡീ ഞാൻ വെറുതെ ” അവളെ നോക്കി മൃദുവായി ചിരിച്ചുകൊണ്ട് ജാനകി പറഞ്ഞു. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി മുഴുവനായി വാരി നെറുകയിൽ കെട്ടിവച്ചിട്ട് അപർണയും വന്ന് അവൾക്കരികിലേക്ക് കിടന്നു.

കിടന്നതും അവൾ കൂർക്കം വലിച്ചുറങ്ങിയിരുന്നു. ജാനകിയുടെ ചിന്തകൾ വീണ്ടും കാടുകേറിക്കോണ്ടിരുന്നു. ” കിടക്കാറായില്ലേ ബാലേട്ടാ ??? ” മുറിയിലേക്ക് വരുമ്പോൾ എന്തൊക്കെയോ ഫയലുകൾ നോക്കിക്കോണ്ടിരിക്കുകയായിരുന്ന മേനോനോടായി ശ്രീജ ചോദിച്ചു. ” എന്താടോ പതിവില്ലാത്തൊരു ചോദ്യം ?? ” നോക്കിക്കോണ്ടിരുന്ന ഫയൽ മടക്കി വച്ച് എണീറ്റുകൊണ്ട് ചിരിയോടെ അദ്ദേഹം ചോദിച്ചു. ” എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു ” ശ്രീജ പതിയെ പറഞ്ഞു. ” അതിനെന്തിനാഡോ ഒരു മുഖവുര താൻ കാര്യം പറ ” അവരുടെ അരികിലായി ബെഡിൽ വന്നിരുന്നുകൊണ്ട് മേനോൻ പറഞ്ഞു. ” അത് ബാലേട്ടാ… നമ്മുടെ അഭിയും ശ്രദ്ധയും തമ്മിലിഷ്ടത്തിലാണ്. “

മേനോന്റെ മുഖത്തേക്ക് നോക്കി ശ്രീജ സാവധാനത്തിൽ പറഞ്ഞു. ” തന്നോടവൻ പറഞ്ഞോ അങ്ങനെ ??? ” അല്പനേരത്തെ ആലോചനകൾക്കൊടുവിൽ മേനോൻ ചോദിച്ചു. ” പറഞ്ഞില്ല പക്ഷേ അതാണ് സത്യം ” ശ്രീജ പറഞ്ഞത് കേട്ട് അയാൾ വെറുതേയൊന്ന് മൂളി. ” അങ്ങനെ ആണെങ്കിൽ നമുക്കിതങ്ങുറപ്പിക്കാഡോ ശ്രദ്ധ നല്ല കുട്ടിയല്ലേ കുടുംബവും തെറ്റില്ല പിന്നെ കുട്ടികളുടെ ഇഷ്ടമല്ലേ വലുത്. ” മേനോൻ പറഞ്ഞുനിർത്തുമ്പോഴും ശ്രീജയുടെ മുഖം തെളിഞ്ഞിരുന്നില്ല. ” ഇനിയെന്താഡോ ഒരു ടെൻഷൻ ?? ” ശ്രീജയുടെ തോളിൽ പതിയെ തട്ടിക്കൊണ്ട് മേനോൻ ചോദിച്ചു. ” ശ്രദ്ധ നല്ല കുട്ടിയൊക്കെയാണ്. പക്ഷേ ബാലേട്ടാ…. അവരെപ്പറ്റി നമുക്കെന്തറിയാം.

പെട്ടന്ന് എടുത്തുചാടി ഒരു തീരുമാനം എടുക്കണോന്ന് ആലോചിക്കുവായിരുന്നു ഞാൻ. ” ആശങ്കയോടെയുള്ള അവരുടെ വാക്കുകൾ കേട്ട് മേനോൻ പതിയെ ഒന്ന് പുഞ്ചിരിച്ചു. ” എടോ അഭിക്കോ അപ്പുനോ നമ്മളായിട്ടിപ്പോ കല്യാണമാലോചിക്കുവാണെങ്കിലും നമ്മുടെ നാട്ടിന്ന് മാത്രേ പറ്റൂന്ന് പറയാൻ കഴിയോ ??? അതിപ്പോ എവിടുന്നായാലും നമ്മള് തിരക്കില്ലേ അതുപോലെയല്ലേയുള്ളൂ ഇതും ?? പിന്നിപ്പോ ഈ കാര്യത്തിൽ ഒരു ടെൻഷൻ വേണോ??? ” ശ്രീജയെ സമാധാനിപ്പിക്കാനെന്നോണം മേനോൻ ചോദിച്ചു. അതിനും വെറുതേ ഒരു മൂളൽ മാത്രമായിരുന്നു അവരുടെ മറുപടി. ” താൻ ചുമ്മാ ചിന്തിച്ച് കാട് കയറാതെ കിടന്നുറങ്ങാൻ നോക്ക്. നമുക്ക് ആലോചിക്കാമെഡോ ” പറഞ്ഞിട്ട് മേനോൻ പതിയെ കിടക്കയിലേക്ക് കിടന്നു. അയാളെ ഒന്ന് നോക്കിയിട്ട് ലൈറ്റണച്ച് ശ്രീജയും കിടന്നു.

ഈ സമയം ഉറക്കം വരാതെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു അഭിജിത്ത്. അല്പനേരം കൂടി അങ്ങനെ കിടന്നിട്ട് അവൻ പതിയെ ഫോണെടുത്ത് ശ്രദ്ധയുടെ നമ്പറിലേക്ക് വിളിച്ചു. ഒന്ന് രണ്ട് ബെല്ലുകൾക്ക് ശേഷം അവൾ ഫോണെടുത്തു. ” നീയുറങ്ങിയില്ലേ ??? ” ഫോണെടുത്തതും അവൻ ചോദിച്ചു. ” എന്തോ ഉറക്കം വന്നില്ല. ” അവൾ പറഞ്ഞത് കേട്ട് അവനൊന്ന് പുഞ്ചിരിച്ചു. ” മ്മ്മ് ??? എന്തേ വിളിച്ചത് ??? ” ” വെറുതേ നിന്നെയൊന്ന് വിളിക്കണമെന്ന് തോന്നി വിളിച്ചു. ” ” മ്മ്മ്…. ” ” നല്ല നിലാവും മഞ്ഞുമൊക്കെ ഉണ്ട്. ബുള്ളറ്റിൽ ഒരു നൈറ്റ്‌ റൈഡിന് പറ്റിയ അറ്റ്മോസ്ഫിയറാണ്. ” അഭി വെറുതേ പറഞ്ഞു. ” പോയാലോ ??? ” അവൻ പറഞ്ഞുതീർന്നതും പെട്ടന്ന് ആവേശത്തോടെ ശ്രദ്ധ ചോദിച്ചു.

അവളുടെ ചോദ്യം കേട്ട് അവനൊന്നമ്പരന്നു. ” ഒന്ന് പോ പെണ്ണേ വെറുതേ മനുഷ്യനെ കൊതിപ്പിക്കാതെ. ” അവൾ വെറുതേ പറഞ്ഞതാണെന്ന് കരുതി അഭി പറഞ്ഞു. ” ഞാൻ ചുമ്മാ പറഞ്ഞതല്ല അഭിയേട്ടാ എന്റെയൊരു ഡ്രീമാണ് ഇങ്ങനെയൊരു നൈറ്റ്‌ റൈഡ്. ” ” ശരിക്കും നീ വരുമോ ??? ” സംശയം തീരാതെ അവൻ വീണ്ടും ചോദിച്ചു. ” ഞാൻ ദാ ഈ നിമിഷം റെഡിയാണ്. ” അവളുടെ വാക്കുകൾ അഭിയിലും ആവേശം നിറച്ചു. ” എന്നാപ്പിന്നെ പോയിട്ട് തന്നെ കാര്യം നീ വേഗം പുറത്തേക്ക് വാ ” ബെഡിൽ നിന്നും എണീറ്റുകൊണ്ട് അവൻ പറഞ്ഞു. ആഹ്ളാദം നിറഞ്ഞ ഒരു മൂളലായിരുന്നു അതിനുള്ള ശ്രദ്ധയുടെ മറുപടി. അഞ്ചുമിനുട്ടിനുള്ളിൽ രണ്ടാളും റെഡിയായി പതിയെ പുറത്തിറങ്ങി.

ഒരു ജീൻസും ടോപ്പുമായിരുന്നു ശ്രദ്ധയുടെ വേഷം. മൃദുവായ മുടിയിഴകൾ പിന്നിൽ വിടർത്തിയിട്ടിരുന്നു. നിലാവ് പരന്ന വിജനമായ മഞ്ഞുപെയ്തുകൊണ്ടിരുന്ന റോഡിലൂടെ ബുള്ളറ്റിൽ അഭിയോട് ചേർന്നിരിക്കുമ്പോൾ ശ്രദ്ധയുടെ കൈകൾ പതിയെ അഭിയുടെ വയറിന് മുകളിലൂടെ ചുറ്റിപ്പിടിച്ചു. ” അഭിയേട്ടാ…. I LOVE U ….. ” പെട്ടന്ന് അവന്റെ പിൻകഴുത്തിൽ ചുണ്ട് ചേർത്ത അവളുടെ അധരങ്ങൾ ആ കാതോട് ചേർന്ന് മന്ത്രിച്ചു. പല്ലുകൾ കൊരുക്കുന്ന തണുപ്പിലും അവളുടെ നിശ്വാസത്തിന്റെ ചൂട് അവനിൽ വല്ലാത്തൊരുന്മേഷം നിറച്ചു. എങ്ങോട്ടെന്നില്ലാതെ ഇരുളിലൂടെ അവരെയും വഹിച്ചുകൊണ്ട് ബുള്ളറ്റ് മുന്നോട്ട് നീങ്ങി. ” ഡീ എണീക്കെഡീ മടിച്ചിക്കോതേ….” കാലത്തേ പുതപ്പ് തലവഴി മൂടി കിടന്നുറങ്ങുന്ന ജാനകിയെ കുലുക്കി വിളിച്ചുകൊണ്ട് അപർണ വിളിച്ചു. “

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!