അനു : ഭാഗം 38

Share with your friends

എഴുത്തുകാരി: അപർണ രാജൻ

ഹാങറിൽ തൂക്കിയിട്ടിരിക്കുന്ന ഷർട്ട് പോലെ തന്റെ തോളത്തു അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാതെ നിൽക്കുന്ന ഷർട്ട് നോക്കി വിശ്വ ഒരന്തവും കുന്തവും ഇല്ലാതെ നിന്നു . ആകെയുള്ള ഒരു കറുത്ത ഷർട്ടായിരുന്നു . അത് ഇങ്ങനെയായി ……. കറുത്ത ഷർട്ടെന്ന് പറഞ്ഞപ്പോഴാണ് വിശ്വ വേറെ ഒരാളെ പറ്റി ഓർത്തത് . ഗുരുവായൂരപ്പാ …… ഇനി അതിന്റെ കൈയിൽ എങ്ങാനും ????? ഇനിയിപ്പോ പുറത്തു പോകാൻ പറ്റില്ലല്ലോ ???? ഇട്ടിരിക്കുന്ന ഷർട്ടിലേക്ക് നോക്കി കൊണ്ട് അനു തന്റെ അലമാരയിലേക്ക് നോക്കി . ഒരൊറ്റ ഷർട്ടില്ല .

ഏത് നേരത്താണാവോ മൂന്ന് ഷർട്ടും രണ്ടു ജീൻസും കൊണ്ട് വരാൻ തോന്നിയത് . പിറുപ്പിറുത്തുക്കൊണ്ട് കിടക്കയിൽ ചെന്നിരുന്നപ്പോഴാണ് ആരോ വന്നു വാതിലിൽ മുട്ടിയത് . ഇനി ഇതാരാ ???? തന്റെ മുന്നിൽ ഷർട്ടില്ലാതെ വന്നു നിൽക്കുന്ന വിശ്വയെ കണ്ടതും അനുവിന്റെ പുരികമുയർന്നു . അനുവിനെ കണ്ടതും വിശ്വയുടെ നോട്ടം നേരെ പോയത് അവൾ ഇട്ടിരിക്കുന്ന ഷർട്ടിലേക്കായിരുന്നു .

ദേ എന്റെ ഷർട്ട് !!!!! “എന്താണ് ????? ” തന്റെ നെഞ്ചിലേക്ക് തന്നെ നോക്കി നിൽക്കുന്ന വിശ്വയെ കണ്ടതും , അവന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചുക്കൊണ്ട് അവൾ ചോദിച്ചു . “ഷർട്ട് എന്റെയാണ് ……. ” അനുവിന് നേരെ ചൂണ്ടിക്കൊണ്ട് വിശ്വ പറഞ്ഞപ്പോഴാണ് , അവൻ ആദ്യം എങ്ങോട്ടേക്കാണ് നോക്കിയതെന്ന് അനുവിന് മനസ്സിലായത് . ഓ …… കാക്കിയുടെ ആയിരുന്നോ ????? വെറുതെ അല്ല ഇത്ര ലൂസ് . അങ്ങേരുടെ സൈസിന്റെ കാൽ ഭാഗമേ ഉള്ളു ഞാൻ . അതായത് കാക്കിയുടെ സൈസ് പത്താണെങ്കിൽ , എനിക്ക് മൂന്നാണ് .

ദാരിദ്ര്യം !!!!! പിന്നെ പൊക്കത്തിന്റെ കാര്യത്തിൽ മാത്രം ഒരാശ്വാസമുണ്ട് . സെയിം സെയിം ഹയ്റ്റ് ….. “എടൊ താൻ എന്ത് ആലോചിച്ചു നിൽക്കുവാ ???? ” അനുവിന്റെ നെറ്റിയിൽ പതിയെ തട്ടി കൊണ്ട് വിശ്വ ചോദിച്ചതും അനു വേഗം അവനെ നോക്കി . “ഷർട്ട് …… ” തന്റെ ഷർട്ടിലേക്ക് കണ്ണ് കൊണ്ട് ചൂണ്ടി കൊണ്ട് വിശ്വ പറഞ്ഞതും അനു തന്റെ കണ്ണുകൾ ചുഴറ്റി . “ഇപ്പോൾ തന്നെ വേണോ ???? ” വിശ്വയെ നോക്കി ചിരിച്ചു കൊണ്ട് അനു ചോദിച്ചതും , അനുവിന്റെ ചിരി കണ്ടു വിശ്വയുടെ നെറ്റി ചുളിഞ്ഞു .

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!