💔 മൊഴിയിടറാതെ 💔 : ഭാഗം 17

Share with your friends

എഴുത്തുകാരി: തമസാ

കാലൊന്ന് ഉണങ്ങിതുടങ്ങുന്നത് വരെ ദീപൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയതേ ഇല്ല…. അതിന് ശേഷമാണ് എറണാകുളം പോയത്……. അഡ്വക്കേറ്റ് മുഹമ്മദ്‌ നാസറിനെ കാണാൻ…….. ഗീതു DNA ടെസ്റ്റിന് സമ്മതിക്കാത്ത സ്ഥിതിക്ക് മുന്നിൽ ആകെ ഉള്ള വഴി എന്ന് പറയുന്നത് ഡയറക്റ്റ് കോടതി വഴി നീങ്ങുക എന്നത് മാത്രമാണ്….. മോളേ തൊടാൻ പോലും ഒന്നു സമ്മതിക്കാത്ത ഒരാളെ ഇനിയും നോക്കി ഇരിക്കുന്നത് വെറുതെ ആണ്…..ഗീതു മെരുങ്ങുന്നതും നോക്കി ഇരുന്നാൽ ജീവിതത്തിന്റെ നല്ല ഭാഗം കടന്ന് പോകും……

അതുകൊണ്ട് തന്നെയാണ് ഇവിടം വരെ വന്നു ഡീറ്റെയിൽസ് അന്വേഷിച്ചത്…… കോടതിയിൽ കേസ് എത്തിക്കഴിഞ്ഞാൽ പിന്നെ ഗീതുവിന്‌ പിതൃത്വ പരിശോധനയ്ക്ക് സമ്മതിച്ചേ മതിയാവുള്ളൂ…… എല്ലാം വള്ളിപുള്ളി തെറ്റാതെ വക്കീലിനോട് പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങുമ്പോൾ ഉള്ളിൽ ഭയം ഉണ്ടായിരുന്നു…. ..ആരെയും അറിയിക്കരുത് എന്ന് പ്രത്യേകം പറഞ്ഞു പിടിപ്പിച്ചു വക്കീലിനെ……. രണ്ടു ദിവസം കഴിഞ്ഞു വരാൻ അയാൾ പറഞ്ഞതിനെ തുടർന്നാണ് അവിടെ നിന്നിറങ്ങിയതും പിന്നെ സാഗറിന്റെ ഫ്ലാറ്റിലേക്ക് ചെന്നതും…..

അങ്ങോട്ടേക്ക് ഒന്ന് ചെല്ലണം എന്ന് അവൻ പറഞ്ഞിരുന്നു……… ഫ്ലാറ്റിൽ ചെല്ലുമ്പോൾ അവന്റെ അമ്മയും ഉണ്ടായിരുന്നു… അതുകൊണ്ട് അകത്തേക്ക് വരുന്നില്ല എന്ന് പറഞ്ഞു…… അകത്തു കേറി കഴിഞ്ഞിട്ട് അവർ ആട്ടി ഓടിക്കുന്നതിലും നല്ലതല്ലേ പുറത്തു തന്നെ നില്കുന്നത്…..ഓരോ പേടികളാ ഇപ്പൊ ഉള്ളില്….. കുറച്ചു കഴിഞ്ഞു സാഗറിന്റെ കൂടെ പുറത്തേക്കിറങ്ങി താഴെ ഗ്രൗണ്ടിന്റെ ഒരു വശം പോയി നിന്നു….. “””” ദീപാ…… നിനക്ക് വേണ്ടി ഞാൻ ഒരു സാഹസം കാണിച്ചിട്ടുണ്ട്…..

എന്റെ ഒരു സുഹൃത്ത്‌ വർക്ക്‌ ചെയ്യുന്ന DNA ലാബിൽ നിന്ന് ഞാൻ ദാ, ഈ കിറ്റ് മേടിച്ചിട്ടുണ്ട്…… ഓൺലൈൻ ആയി ഫോമും കൊടുത്തു…. കിറ്റും കയ്യിൽ കിട്ടി….. പക്ഷേ സംഭവം ഫ്രോഡ് ആണ്.. ഹാപ്പി ആയി ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ഡീറ്റെയിൽസ് വെച്ചിട്ടുള്ള കളിയാ….. പണി പാളിയാൽ ഞാനും നീയും അവനും ഒരുപോലെ കുടുങ്ങും…ഡീറ്റെയിൽസ് കൊടുത്തിരിക്കുന്ന അവരുടെ ജീവിതവും തകരും ……. നമ്മളെക്കാൾ അവനെ ആവും ബാധിക്കുന്നത്…….കാരണം ആ ഡീറ്റെയിൽസ് ഒക്കെ അവനാ തപ്പിയെടുത്തത്….. ..എന്നാലും വേണ്ടില്ല… നീ ഒന്ന് ശ്രമിച്ചു നോക്ക് “”””

സാഗർ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറിലേക്ക് ചാരി നിന്ന് പറഞ്ഞു……. “”” ആ ചെറുക്കനെ നീ എങ്ങനെ സമ്മതിപ്പിച്ചു……? “” അപ്രതീക്ഷിതമായി കേട്ടതിന്റെ അവിശ്വസനീയതയിൽ ദീപൻ ചോദിച്ചു…… “””” ഞാൻ അവനോടെല്ലാം പറഞ്ഞെടാ…… നിനക്ക് ആ പെണ്ണിനേയും മോളെയും കൂടെ കൂട്ടണംന്ന് ഉണ്ട് എന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ അവൾക്ക് ഒരു നല്ല ജീവിതം കിട്ടട്ടെ എന്ന് പറഞ്ഞിട്ടാ അവൻ സമ്മതിച്ചത്…… അല്ലാതെ നിന്നെ ഓർത്തിട്ടല്ല ……. “”” ഒരു വിളറിയ ചിരി ദീപന്റെ മുഖത്തു നിറഞ്ഞു…….. “”

“”” അല്ലേലും എന്നോട് കനിവ് തോന്നാൻ മാത്രം ഞാൻ ആർക്കും ദോഷം അല്ലാതെ ഒരു ഗുണോം ചെയ്തിട്ടില്ലല്ലോ ഡാ….. അതുകൊണ്ട് ഒന്നിലും പരാതിയും ഇല്ല എനിക്ക്…… പിന്നെ…. ഞാൻ ഇന്ന് ഒരു വക്കീലിനെ പോയി കണ്ടു…..കോടതി വഴി ഒരു പിതൃത്വ പരിശോധനക്ക് ഉള്ള വഴി നോക്കി ഞാൻ…… രണ്ടു ദിവസം കഴിഞ്ഞു ചെല്ലാൻ ആണ് അയാൾ പറഞ്ഞത്….പിന്നെ…. നീ വിചാരിക്കുന്നത് പോലെ………. ഞാൻ നിന്നോട് എങ്ങനെയാ പറയുക….. അവളുടെ സമ്മതത്തോടെ ആയിരുന്നില്ല…… “”””””” “”””” ഡാ അപ്പൊ….. പീഡനം തന്നെ ആയിരുന്നല്ലെ…….ഛെ…. . “””” “”””” മ്മ്….. ഒറ്റയ്ക്കല്ലായിരുന്നു…..

കൂട്ടുകാരും…… അതും അയാളോട് പറഞ്ഞു….. ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നല്ലേ……. എല്ലാം പറഞ്ഞു…….അയ്യാൾ പറഞ്ഞു ഇത് കോടതിയിലെത്തിയാൽ പിന്നെ….. ജീവിതം എന്നൊന്ന് ഉണ്ടാവില്ലെന്ന്…..ടെസ്റ്റ്‌ ഒക്കെ നടത്തുന്ന വെറുതെ ആകുംന്ന്……. “”””””” അവൻ പറയുന്നത് അംഗീകരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു സാഗർ……. “””” നിന്നെ എങ്ങനെയാ ദീപാ ഞാനിനി വിശ്വസിച്ചെന്റെ വീട്ടിൽ കേറ്റുന്നത്…….. കയ്യും കാലും വിറയ്ക്കുന്നു ഓർത്തിട്ട്…….. “””” ദീപന്റെ ഹൃദയം നുറുങ്ങി….. സത്യമല്ലേ….. എങ്ങനെയാ…….

ഗീതുവിനും ഉണ്ടാവുമോ ഇങ്ങനെ ഒരു ഭയം….. ഉറപ്പ്…. ഉണ്ടാവും….. വെറുതെ വാശിക്ക് പറയുന്നതാവില്ല അവളും….. പേടി തന്നെ ആയിരിക്കും……. “””” ഞാൻ അറിയുന്ന ആളാണോ പെണ്ണ്…….? …… “””” “””” മ്മ്മ്…… നീ മാത്രം അല്ല സാഗർ…. കേരളത്തിലുള്ളവരൊക്കെ അവളെ പെട്ടെന്നൊന്നും മറക്കില്ല…….. പേര് ഗീതു…… ചേട്ടനെ കൊന്നിട്ട്……അനിയത്തിയെ……… “””” ബാക്കി പറയാൻ വയ്യാതെ അവൻ തല താഴ്ത്തി….. “””””” ദീപാ……. നീ….. എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല…… പക്ഷെ……. ഡാ….. അപ്പൊ നിങ്ങളൊക്കെ കള്ളപ്രതികളെ വെച്ചു രക്ഷപെടുകയായിരുന്നല്ലേ……….

എങ്ങനെ കഴിഞ്ഞുഡാ നിനക്ക്…… ഞാൻ…… ഞാനിങ്ങനെ ഒന്നുമല്ല നിന്നെ കുറിച്ച് കരുതിയത്….. എന്നാലും ഒരു പെങ്കൊച്ചിനെ കണ്ണിൽ ചോരയില്ലാതെ……. “””””” അവനോട് തുറന്നു പറയണ്ട എന്ന് ആദ്യമേ വിചാരിച്ചതായിരുന്നു ദീപൻ…. പക്ഷേ….. ആ നിമിഷം പറയുവാൻ തോന്നി…….കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല….. “””””” ഡാ ഇതിങ്ങനെ കോടതി കേറ്റി സ്വയം ഒറ്റിക്കൊടുത്തിട്ട് വേണോ……. നമുക്ക് ആ വഴി വേണ്ടടാ ദീപാ……ദേ ഈ കിറ്റ് മാത്രം മതി…… നിന്റെ മോളാണ് ആ കുഞ്ഞെങ്കിൽ പിന്നെ അച്ഛൻ എന്ന് പറഞ്ഞു ധൈര്യായി ചെല്ലാലോ നിനക്ക് അവളുടെ മുന്നിൽ…..

അത് പോരെ നിനക്ക്…. അല്ലാതെ കേസ്, ജയിൽ…. “”””” സാഗർ അവന്റെ അടുത്തേക്ക് ചേർന്ന് വന്നു പറഞ്ഞു……. “”””” നിനക്ക് വെറുപ്പാണോ സാഗർ, എന്നോട്…?? “””””” ഇഷ്ടക്കേടുണ്ട്….. അതുപിന്നെ ഞാനും ഒരു മനുഷ്യൻ അല്ലേ ഡാ….. ഒരു ആങ്ങളയല്ലേ…. പിന്നെ കഴിഞ്ഞു പോയത് പറഞ്ഞിട്ടെന്താ കാര്യം…… നീ തെറ്റ് തിരുത്താൻ റെഡി ആകുമ്പോൾ പിന്നെ ഞാൻ മറ്റെന്തു പറയാനാ… “””” മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് സാഗർ പറഞ്ഞു……. “”””””” നീ ഇതൊന്ന് ശ്രമിച്ചു നോക്ക്……. മൗത് സ്വാബ് വെച്ചിട്ടാ നമ്മളീ ടെസ്റ്റ്‌ നടത്തുന്നത്….. അതൊക്കെ ഈ കിറ്റിലുണ്ട്……

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!