രാജീവം : ഭാഗം 1

Share with your friends

എഴുത്തുകാരി: കീർത്തി

ആളും ബഹളവും നിറഞ്ഞൊരു വിവാഹവീട്. ഓരോരുത്തരും തിരക്കുകളിൽ മുഴുകി ഓടിനടക്കുമ്പോൾ ഒരാൾ മാത്രം ഇതെല്ലാം കണ്ട് നിറക്കണ്ണുകളോടെ മാറി നിൽക്കുകയായിരുന്നു. “സഞ്ജുവേട്ടാ… ” വിളി കേട്ട് അയ്യാൾ തിരിഞ്ഞു നോക്കി. മാളവികയായിരുന്നു. “ഇവിടെ നിൽക്കാണല്ലേ. അവിടെ ദക്ഷിണ കൊടുക്കാൻ തുടങ്ങി. ഏട്ടനെ അന്വേഷിക്കുന്നുണ്ട്. ” “ഞാൻ വന്നോളാം. നീ ചെല്ല്. ” അപ്പോഴാണ് അയ്യാളുടെ കണ്ണ് കലങ്ങിയിരിക്കുന്നത് അവൾ കണ്ടത്. “ഏട്ടൻ കരയാണോ? ” “അത്…. ഞാൻ ഓരോന്ന് ഓർത്തു പോയി. “

“ഇനി അതൊക്കെ ഓർത്തിട്ടെന്താ കാര്യം? ദേ ഈ കലങ്ങിയ കണ്ണും വെച്ചോണ്ട് അവളുടെ മുന്നിലേക്ക് വരരുത് കേട്ടോ. അല്ലെങ്കിൽ തന്നെ വന്നവര് ഓരോരുത്തരും മനുവിനെ കണ്ടിട്ട് പറയുന്നത് കേട്ട് ആ മനസ് ഒരുപാട് വേദനിക്കുന്നുണ്ട്. അവളത് പറഞ്ഞില്ലെങ്കിലും എനിക്കറിയാം അവളെ. അതോടത്ത് ഏട്ടനും…. ” “ഇല്ല മാളു. നീ പൊക്കോ ഞാനങ്ങ് വരാം. ” മാളു പോകുന്നത് നോക്കി അയ്യാൾ നിന്നു. മനസിന് കടിഞ്ഞാണിടാൻ എത്ര ശ്രമിച്ചിട്ടും സഞ്ജുവിന് സാധിച്ചില്ല. അവന്റെ ഓർമ്മകൾ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀 പഴമയുടെ പ്രൗഢി നഷ്ടപ്പെടാത്ത ഒരു നാലുകെട്ട് തറവാട്. എല്ലായിടവും പൂക്കളാലും തോരണങ്ങളാലും അലങ്കരിച്ചിരിക്കുന്നു. വാഹനങ്ങളും ആളുകളും വന്നുകൊണ്ടിരിക്കുന്നു. എങ്ങും തിരക്ക് മാത്രം. പണിക്കർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് തറവാട്ടിലെ കരണവന്മാരും. മുതിർന്നവരും കുട്ടികളും ഒരുപോലെ സന്തോഷത്തോടെ ഓടിനടക്കുന്നു. ഏതാണ്ട് ഒരു ഉത്സവത്തിന്റെ പ്രതീതി. ചുരുക്കം പറഞ്ഞാൽ ആർക്കും നിൽക്കാനും ഇരിക്കാനും നേരമില്ലാത്ത അവസ്ഥ.

“ദേവാ….. ദേവാ….. ഇവനിത് എവിടെയാ? ” ഏകദേശം 80നോടടുത്ത് പ്രായം വരുന്ന ശ്രീത്വം വിളങ്ങുന്ന മുഖമുള്ള ഒരു മുത്തശ്ശി അകത്തു നിന്നും ഉച്ചത്തിൽ വിളിച്ചുകൊണ്ട് പുറത്തേക്ക് വന്നു. “ആ…. അമ്മേ… ഞാനിവിടുണ്ട്. ” പന്തലുപണിക്കർക്ക് ഓരോ നിർദ്ദേശങ്ങൾ നല്കിക്കൊണ്ടിരുന്ന ആരോഗ്യദൃഢഗാത്രനായ ഒരു മധ്യവയസ്‌കൻ വിളി കേട്ടു. അപ്പോൾ ആ മുത്തശ്ശി വളരെ പതുക്കെ സൂക്ഷിച്ചു പടിയിറങ്ങി അയ്യാളുടെ അടുത്തേക്ക് ചെന്നു. “എന്താ അമ്മേ? എന്തിനാ എന്നെ അന്വേഷിച്ചത്? “

“എന്താ ദേവാ നീയൊന്നും അറിയാത്തതു പോലെ സംസാരിക്കുന്നത്? മറ്റന്നാളാണ് കല്യാണം. ബന്ധുക്കളും മറ്റും വന്നുതുടങ്ങി. ” “അതാണോ കാര്യം. ഞാനെന്നാൽ അവരോട് ഇപ്പൊ പോയിട്ട് കല്യാണത്തിന്റെ അന്ന് വരാൻ പറയാം. ന്താ? ” തമാശരൂപേണ അയ്യാൾ പറഞ്ഞപ്പോൾ ആ മുത്തശ്ശിയുടെ മുഖം പെട്ടന്ന് മങ്ങി. “പിന്നെ മോളെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ഇതല്ലേ അച്ഛൻ !” അതിന് മറുപടിയായി അയാളൊന്ന് ചിരിച്ചു. അപ്പോൾ മുത്തശ്ശി തുടർന്നു. “കാര്യം പറയുമ്പോഴാ അവന്റെയൊരു തമാശ. എടാ വരുന്നോരൊക്കെ എന്നോടാ ചോദിക്കുന്നത് മീനു ഇതുവരെ എത്തിയില്ല്യാലോ. “

“അതാണോ? എന്റെ അമ്മേ അമ്മയ്ക്കറിയാവുന്നതല്ലേ എല്ലാം. അവള്ടെ സ്വഭാവം വെച്ച് ഒരു നാലു ദിവസം മുന്പെങ്ങാനും അവളിങ്ങെത്തിയാൽ നമ്മുടെ പ്ലാനിങ്ങെല്ലാം പൊളിയും. ” “അതെനിക്കും അറിയാം. ന്നാലും…. ” “ഒരെന്നാലും ഇല്ല. മറ്റന്നാൾ അവളെ അണിയിച്ചൊരുക്കുമ്പോൾ മാത്രമേ അവള് കാര്യങ്ങളൊക്കെ അറിയാവൂ. ഇല്ലെങ്കിൽ നമ്മളീ ബുദ്ധിമുട്ടിയതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാവും. എന്റെ മോളായോണ്ട് പറയല്ല.ഈ വിവാഹം പൊളിച്ചടുക്കി കൈയിൽ തരും ന്റെ പുന്നാരമോള്. ” “അത് പിന്നെ പറയാനുണ്ടോ. എത്ര വട്ടം അനുഭവമുള്ളതാണ് നമുക്ക്. “

“അതാ പറഞ്ഞത് അമ്മ ചെന്ന് ആ ചോദിക്കുന്നവരോട് എന്തെങ്കിലും പറഞ്ഞു പിടിച്ചു നിക്കാൻ. പിന്നെ നാളെ അവളിങ്ങ് വരും. പോരെ. ” “നീ ഒന്നൂടെ ഒന്ന് വിളിച്ചു നോക്ക്. ” അമ്മയോട് പറഞ്ഞു കൊണ്ട് അയ്യാൾ ഫോണെടുത്തു. ഇതേസമയം തിരക്കാർന്നൊരു നഗരത്തിലെ ഐ. ടി. കമ്പനി. ഫോൺ ബെല്ലടിക്കുന്നത് കെട്ട് മാളവിക സിസ്റ്റത്തിൽ നിന്നും കണ്ണെടുക്കാതെ തന്നെ ആ കാൾ അറ്റൻഡ് ചെയ്തു. “ഹലോ… ” “മോളെ മാളു. ഇത് ഞാനാ ദേവൻ മാമയാ. ” “പറഞ്ഞോളൂ അമ്മാമ്മേ എന്താ? ” “മീനു എവിടെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ? ” “ഇവിടെ ഉണ്ടായിരുന്നു ലോ.

ഞാനൊന്ന് നോക്കട്ടെ. തിരിച്ചു വിളിക്കാൻ പറഞ്ഞാൽ പോരെ? ” “അത് വേണ്ട. നീ ഇത് അവൾക്ക് കൊടുക്ക്. ” ഉടനെ മാളവിക തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു മീനുവിന് വേണ്ടിയുള്ള തിരച്ചിലിലായി. മാളവികയും മീനുവെന്ന മീനാക്ഷിയും ബന്ധുക്കളാണ്. ഒപ്പം ഒരിക്കലും പിരിയാത്ത രണ്ട് ഇണപ്രാവുകളെ പോലെ. പഠിച്ചതും വളർന്നതും ഇപ്പൊ ജോലി ചെയ്യുന്നതും ഒരുമിച്ച് ഒരിടത്ത്. മാളവികയുടെ ചോദ്യത്തിന് ഓഫീസിലുള്ളവരുടെയെല്ലാം മറുപടി ഒന്ന് തന്നെയായിരുന്നു. “ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. ഇപ്പൊ എവിടെയാണെന്ന് അറിയില്ല. ” ന്ന്. “മാഡം മിഥുൻ സാറിന്റെ കാബിനിൽ ഉണ്ട്. ” ഒരു സ്റ്റാഫ് പറഞ്ഞു.

അന്വേഷണത്തിനൊടുവിൽ അവള് മീനുവിനെ കണ്ടെത്തിയപ്പോൾ ഫോണും പിടിച്ചു നേരെ അങ്ങോട്ട് വിട്ടു. “ഒഫീഷ്യൽ മാറ്റർ പറയാനുണ്ടെന്ന് പറഞ്ഞത് വെറുതെയാ. എനിക്ക് മീനാക്ഷിയോട് അല്പം തനിച്ചു സംസാരിക്കാൻ….എത്ര നാളായി ഞാൻ തന്നോട് ചോദിക്കുന്നു. ഇത്തവണയെങ്കിലും ഒരു പോസിറ്റീവ് റിസൾട്ട്‌ തന്റെ ഭാഗത്തുന്ന്….. പ്ലീസ്…. ” മിഥുൻ പറഞ്ഞു. “മോനെ മിഥുനെ നീ അധികം പ്ലീസണ്ട. തന്റെ ചോദ്യത്തിനുള്ള മറുപടി ഞാനെന്നോ തന്നതാണ്. കൂടെ വർക്ക്‌ ചെയ്യുന്നതല്ലേ ഇനിയും കാണണ്ടതല്ലേ ന്ന് കരുതിയിട്ടാണ് ഇതുവരെ ഞാൻ തന്നോട് റഫായി പെരുമാറാത്തത്. ഇനിയും ഇങ്ങനെ പറഞ്ഞു പിറകെ വന്നാൽ എന്റെ കൈയിന്റെ ചൂടറിയും നിയ്യ്.

പറഞ്ഞില്ലെന്നു വേണ്ട. ” ഞാനും പറഞ്ഞു. ഇവിടെ വന്നപ്പോൾ തൊട്ട് സഹിക്കുന്നതാണ്. എത്ര പറഞ്ഞാലും മനസിലാവില്ലന്ന് വെച്ചാൽ….. “സാരമില്ല. തന്റെ കൈകൊണ്ടല്ലേ ചൂടല്ല എനിക്ക് കുളിരത്തെയുള്ളു. ” അയ്യാൾ പിന്നെയും ഒലിപ്പിക്കുവാണല്ലോ അലവലാതി. എന്നാ കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. “പിന്നെത്തേക്ക് വെക്കേണ്ട നിനക്കുള്ളത് ഞാൻ ഇപ്പൊ തന്നെ തരാടാ.” പറയുന്നതോടൊപ്പം ഞാൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. അവനിട്ട് ഒന്ന് പൊട്ടിക്കാൻ തയ്യാറായി അവന്റെ അടുത്തേക്ക് ചെന്നു. കൈ ഉയർത്തിയതും ആ മാളുപ്പെണ്ണ് എവിടുന്നോ ഓടിവന്ന് എല്ലാം നശിപ്പിച്ചു. “മീനു….. ” “എന്താടി? ” “മീനു ദേ അമ്മാവൻ. ” “അയ്യോ… എവിടെ? “

എത്ര ധൈര്യമുണ്ടെങ്കിലും അച്ഛനെ എനിക്ക് പേടിയാ. അതുപോലെ അച്ഛന് എന്നെയും. അതിലേറെ ഒത്തിരി ഇഷ്ടവും. “ദേ ഫോണിൽ…. ” കൈയിലെ ഫോൺ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു. ഞാൻ വേഗം ഓടിച്ചെന്ന് ഫോൺ വാങ്ങിച്ചു. “മീനാക്ഷി… പ്ലീസ് ഒന്ന് പറഞ്ഞിട്ട് പോടോ. ” അച്ഛനോട് സംസാരിക്കുന്നതിനിടയിൽ ആ കോഴി വിളിച്ചു കൂവി. “എന്റെ മാളു….നീയ്യാ കോഴിടെ വായിൽ വല്ല ഡബിൾ മുണ്ടും തിരുകിക്കേ ഞാനിപ്പോൾ വരാം. ” എന്നിട്ട് ഞാൻ ഫോണും കൊണ്ട് ക്യാമ്പിന് പുറത്തു കടന്നു. അച്ഛന് കുറച്ചു ദിവസമായി ഈ ഫോൺ വിളി അല്പം കൂടിയിട്ടുണ്ട്. എന്താണാവോ? സംസാരിച്ചത് മുഴുവനും ഞങ്ങളോട് രണ്ടുപേരോടും നാട്ടിലേക്ക് ഉടനെ ചെല്ലാൻ പറയാനായിരുന്നു.

മുത്തശ്ശിക്ക് ഞങ്ങളെ കാണാൻ തോന്നുന്നുണ്ടത്രേ. പ്രായമായതല്ലേ ഒന്ന് വന്നിട്ട് പൊയ്ക്കോന്ന്. “പെട്ടന്ന് പറഞ്ഞാൽ എങ്ങനെയാ ലീവ് കിട്ടില്ല അച്ഛാ. ” “ലീവ് തന്നില്ലെങ്കിൽ ആ ജോലിയാങ്ങ് രാജി വെച്ചേക്ക്. ” “അച്ഛാ…. ” “എന്ത് ചെയ്തിട്ടായാലും വേണ്ടില്ല നാളെ നിങ്ങൾ രണ്ടാളും ഇവിടെ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ….. ” “ഇല്ലെങ്കിൽ…… ” “മുത്തശ്ശിയെ അറിയാലോ? പിന്നെ ഞാനും ചിലതൊക്കെ ചെയ്യും. ” ഞാൻ വേറെന്തെങ്കിലും പറയും മുൻപേ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു. അച്ഛൻ പറഞ്ഞതെല്ലാം മാളുവിനോടും പറഞ്ഞു. രണ്ടുപേരും കൂടെ ഒരുവിധത്തിൽ ലീവ് ഒപ്പിച്ചെടുത്തു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!