തൈരും ബീഫും: ഭാഗം 31

Share with your friends

നോവൽ: ഇസ സാം

“ഇനി പുതിയ ജീവിതമാണ്….വൈദവ് ദേവ്….കെട്ടവനോ…നല്ലവനോ ….അപ്പാവുക്കു പോലും തെരിയാത്……ഹി ഈസ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ, പ്രോഗ്രാമർ……കുറച്ചു കൂടെ വ്യെക്തമായി പറഞ്ഞാൽ ഹാക്കർ…….പ്രൊഫഷണൽ ഹാക്കർ…….” അവൻ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ കേട്ടു……..പ്രത്യേകിച്ചും അവസാനത്തേത്……ഹാക്കർ…… വേഗം കിച്ചൂനെ തള്ളി മാറ്റി എൻ്റെ മുറിയിലേക്ക് ഓടി……പക്ഷേ ഞാൻ താമസിച്ചു പോയിരുന്നു….. മുറിക്കുള്ളിൽ മൊബൈലും നോക്കി സോഫയിൽ കിടക്കുന്ന വൈദവ്….

കുറച്ചു മാറി എൻ്റെ മൊബൈൽ കിടക്കുന്നു…….ഞാൻ വേഗം എൻ്റെ മൊബൈൽ എടുത്തു….സംശയത്തോടെ അവനെ നോക്കി…….എന്നിട്ടു ഞാൻ പുറത്തേക്കു നടന്നു….. “അവിടെ നിക്ക് ശ്വേതാ അയ്യരെ ……… ” ഞാൻ നിന്നു… “വാ…… ഇവിടെ ഇരിക്ക്…..” ഞാൻ തിരിഞ്ഞു നിന്നു …അയാളെ പുച്ഛത്തോടെ നോക്കി…… അയാൾ കാലിന്മേൽ കാലിട്ടു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു………… “ഞാൻ എന്തിനു നിങ്ങളെടുത്തു ഇരിക്കണം…… ഇവിടെ നിന്ന് പറയാൻ പറ്റുന്നത് പറഞ്ഞാൽ മതി…….” ഞാൻ പുച്ചത്തോടെ പറഞ്ഞു……അപ്പൊ അയാൾ വീണ്ടും ചിരിച്ചു…എന്നിട്ടു എന്നെ ആകെ ഒന്ന് നോക്കി…… “

ആ മൊബൈൽ എടുത്തു എവിടെ പോവുന്നു……..ജിമെയിൽ ആൻഡ് എഫ്.ബി പാസ്വേർഡ്‌സ് ഇപ്പോഴും മാറ്റിട്ടില്ല…അല്ലേ …….” ഞാൻ മിഴിച്ചു പോയി…ആയാൾ എണീറ്റു എൻ്റെ അടുത്തേക്ക് വന്നു…… “നിൻ്റെ എഫ്.ബി അക്കൗണ്ടും ജിമെയിലും എല്ലാം മൂന്നു കൊല്ലം മുൻപേ ഹാക്ക് പണ്ണിയാച്ചു….. പാസ്സ്‌വേഡ്സ് അച്ചായൻ, എബിച്ചാക്കോ, സൊ ആൻഡ് സൊ…………” അയാൾ എന്നെ നോക്കി വീണ്ടും ചിരിച്ചു…… എനിക്ക് ദേഷ്യം വന്നു…..മൂന്ന് വര്ഷം മുന്നേ അയാൾ നാട്ടിൽ വന്നിരുന്നു….ഞാനും ആയാളും സംസാരിച്ചിട്ടു പോലുമില്ല….അന്നും അയാളുടെ ഭാവം പുച്ഛമായിരുന്നു……

എന്നിട്ടും എൻ്റെ മൊബൈൽ ചോർത്തിയിരിക്കുന്നു…… “യൂ ബ്ലഡി ഇഡിയറ്റ്‌ ……തനിക്കു നാണമില്ലേ…….” അയാൾ പൊട്ടി ചിരിച്ചു….. നടന്നു ചെന്ന് മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു…. “നോട് അറ്റ് ആൾ………എന്തിനു….അമ്മാവുക്ക് നമ്മ ഊര് പൊണ്ണു താൻ വേണം…മരുമകളായിട്ടു….. ഒരേ ഒരു ആഗ്രഹം… ബട്ട് ഐ ആം നോട് ഇന്ററസ്റ്റഡ് ഇൻ ഗെൾസ്…മെൻറ്റലി…… ഫിസിക്കലി ഐ ആം ഒബ്‌സെസ്സ്ഡ് …………ഹഹ………. അത് എൻ്റെ ശാരീരികമായ ആവശ്യമല്ലേ…….. ” ഞാൻ അയാളെ തന്നെ നോക്കി ……. ” മൂന്നു വര്ഷം മുന്നേ പെണ്ണ് നോക്കി വന്നു…… നിന്നെ കെട്ടാൻ എല്ലാരും പറഞ്ഞു……നിന്നെ കണ്ടപ്പോ എല്ലാരും പറഞ്ഞപോലെ മഹ്‌ലെക്ഷ്മി ആയി ഒന്നും എനിക്ക് തോന്നിയില്ല….

നിന്നിൽ ഒരു കള്ളി ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തോന്നി…… കള്ളി ആണെങ്കിൽ നിന്നെ തന്നെ കെട്ടാം എന്ന് വെച്ചു….. അല്ലാതെ അഗ്രഹാരത്തിൽ ജനിച്ചു വളർന്ന കനകാംബരത്തിൻ്റെയും മുല്ലയുടെയും നൈർമല്യവും നിഷ്കളങ്കയും ഉള്ളവളെ കെട്ടിയാൽ ശെരിയാവില്ല….ഒന്നുകിൽ അവൾ കരഞ്ഞു കരഞ്ഞു ഒരു വഴിയാകും…….അല്ല എങ്കിൽ അവൾ എന്നെ നന്നാക്കിയാലോ……അത് രണ്ടും എനിക്കിഷ്ടല്ല…… അതുകൊണ്ടു തന്നെ നിന്നിലെ കള്ളിയെ ഒന്ന് ചികഞ്ഞതാ…പക്ഷേ അന്ന് കിട്ടിയില്ല……അത്യാവശ്യം ചുറ്റികളിയൊക്കെ ഉണ്ടെങ്കിലും ഒരു കള്ളിയാണ് എന്ന് തോന്നിയില്ല…..

സോ നിന്നെ വേണ്ടാന്നു വെച്ചു…… പിന്നെ കുറെ പെൺപിള്ളേരെ നോക്കി…. ..എല്ലാരും സാധുക്കളായിരുന്നു……..അതുകൊണ്ടു തിരിച്ചു പോയി……..” “പിന്നെ എന്തിനാ താൻ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തത്…….പുറമ്പോക്കു…….” ഞാൻ പറഞ്ഞു അവസാനിപ്പിച്ചോ…..ആവോ ….എൻ്റെ ചെവിയിലൂടെ പൊന്നീച്ച പറന്നു……കണ്ണു മിഴിച്ചു ആ അസുരനെ ഒന്ന് നോക്കാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂ അവൻ അടുത്ത ചെവിയിലും കൂടെ പൊന്നീച്ച പറപ്പിച്ചു…….. ഞാൻ എൻ്റെ രണ്ടു ചെവിയും പൊത്തിപിടിച്ചു താഴേക്കിരുന്നു……. ഇരു ചെവിയിലും ഒരു മൂളൽ മാത്രം….

കവിളും തലയും ചേർന്ന് തരിച്ചിറങ്ങുന്ന വേദന…ഏതാനം നിമിഷങ്ങൾക്ക് ശേഷം ഞാൻ തലപൊക്കി ചുറ്റും നോക്കി….ആ അസുരൻ എൻ്റെ അടുത്ത് ഇരിപ്പുണ്ട്…….മൊബൈലും കുത്തി……ഞാൻ പിടഞ്ഞു നീങ്ങി ഇരുന്നു….. പൊടുന്നനെ തല പൊക്കി അസുരൻ എന്നെ നോക്കി…… ചെറു ചിരിയോടെ അടുത്തേക്ക് നീങ്ങി ഇരുന്നു…… “ആണുങ്ങളെ ചീത്ത വിളിക്കുമ്പോ കുറഞ്ഞപക്ഷം രണ്ടു അടി താങ്ങാനുള്ള ആരോഗ്യം എങ്കിലും വേണ്ടേ……… ഡോക്‌ടറേ ……. ” ഞാൻ നിറഞ്ഞ കണ്ണുകൾ തുടച്ചു ………. എനിക്ക് രക്ഷപ്പെടണം……

ആ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു….. “ഇന്ന് അടിക്കണം എന്ന് എനിക്ക് ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല……പക്ഷേ നീ മേടിച്ചേ അടങ്ങുള്ളൂ എന്ന് വെച്ചാൽ ഞാൻ എന്ത് ചെയ്യും………” ഞാൻ ഒന്നും മിണ്ടിയില്ല…….ആദ്യമായി ആണ് എന്നെ ഒരാൾ അടിക്കുന്നത്……എനിക്കതിയായ വെറുപ്പ് തോന്നി അയാളോട്…..ഞാൻ മുഖം വെട്ടി തിരിച്ചു…… അയാൾ എന്നെ നോക്കി വീണ്ടും ചിരിച്ചു….. “ഒന്ന് നിർത്തുന്നുണ്ടോ നിങ്ങളുടെ ചിരി….എന്തിനാ….എന്നെ കല്യാണം കഴിച്ചത്….അപ്പ കാലു പിടിച്ചോ…അതോ….അപ്പയുടെ സ്വത്തു മോഹിച്ചോ…………..മാമിയും പാട്ടിയും നിർബന്ധിച്ചോ………….എന്തിനു.?”

“ഇല്ലല്ലോ……. ഇത് ഒന്നുമല്ല….. നീ ഒരു തേപ്പുകാരി ആയതു കൊണ്ട്…..കള്ളി ആയതു കൊണ്ട്…….നൊന്തു പ്രസവിച്ച കുഞ്ഞിനെ പോലും വേണ്ടാന്നു വെച്ച് മുങ്ങിയത് കൊണ്ട്…… നിന്നെക്കാളും എനിക്ക് ചേർന്ന ഒരു പെണ്ണിനെ എനിക്ക് കിട്ടാനില്ല…….നമ്മൾ പെർഫെക്റ്റ് കപ്പിൾ ആണ്…… നിൻ്റെ തേപ്പു കഥ അറിഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു എല്ലാരേയും കൺവിൻസ്‌ ചെയ്‌തു നിന്നെ കെട്ടി…….” എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…… ഞാൻ ഒരിക്കൽപോലും ശ്രദ്ധിക്കാത്തെ ഒരുവൻ എനിക്കിത്രയും വല്യ പണി തന്നിരിക്കുന്നു…….ഞാൻ പെട്ടുവോ…… അപ്പോഴേക്കും വാതിലിൽ മുട്ട് കേൾക്കാൻ തുടങ്ങി……

ഇത് എൻ്റെ മുറിയാണ്……വൈദവ് എൻ്റെ മൊബൈൽ എടുക്കാതിരിക്കാൻ ഞാൻ ഓടി എൻ്റെ വീട്ടിലെ മുറിയിലേക്കാണ് വന്നത്…… ഇന്ന് ഞങ്ങൾ വൈദവിൻ്റെ വീട്ടിലാണ് നിൽക്കാൻ…… എനിക്കെങ്ങും തുറക്കാൻ വയ്യ…..ഒരു തിരുട്ടു കല്യാണവും അസുരനും…..വേണമെങ്കിൽ അവൻ തുറക്കട്ടെ…ഞാൻ അവനെ നോക്കി…… എവിടെ എന്നെയും വാതലിലോട്ടും നോക്കിയിട്ടു മൊബൈൽ നോക്കി ഇരിക്കുന്നു… തുടരെ തുടരെ മുട്ട് കേൾക്കുന്നു…..മാമിയുടെയും അമ്മയുടെയും ശബ്ദം…… കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ തന്നെ എണീറ്റ് വാതിൽ തുറന്നു…… എൻ്റെ കവിളും മുഖവും കണ്ടിട്ടാവണം അവർ രണ്ടും ഞെട്ടി…… പുറകിൽ അപ്പായും യും ഉണ്ട്….. “

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!