ഭദ്ര IPS : ഭാഗം 2

Share with your friends

എഴുത്തുകാരി: രജിത ജയൻ

തനിക്ക് സംഭവിച്ചതെന്താണെന്നൊരു നിമിഷം കഴിഞ്ഞാണ് സുനി തിരിച്ചറിയുന്നത്. അടിക്കൊണ്ട് പുകയുന്ന വലതുകവിളിൽ കയ്യമർത്തികൊണ്ടവൻ ആ പെൺകുട്ടിയുടെ നേരെ നോക്കി, അവളും അവനെതന്നെ നോക്കി നിൽക്കുകയായിരുന്നു… സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ ബസ്സിനുളളിലുളളവർ സുനിയെ പകച്ചുനോക്കി…. ”കളള ———മോളെ …. തെന്മല സുനിയുടെ മേൽ കൈ വെക്കാൻ മാത്രം നീ വളർന്നെങ്കിൽ നിന്റ്റെ ആ വളർച്ച ഇന്നിവിടെ തീർന്നെടീ…!!

പല്ലുഞെരിച്ചതു പറഞ്ഞു കൊണ്ട് സുനി റോഡിൽ നിന്നെഴുന്നേറ്റാ പെൺകുട്ടിയുടെ നേരെ പാഞ്ഞതും അവന്റെ ഇടനെഞ്ചിലൊരു കാലൂക്കോടെ പതിച്ചു…!! മലർന്നടിച്ച് റോഡിലേക്ക് തെറിച്ചു വീഴുമ്പോൾ സുനി കണ്ടു, താൻ പിടിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പുറകിൽ നിന്നും റോഡിലേക്ക് ചാടിയിറങ്ങുന്നൊരു പെൺകരുത്തിനെ…!!! കടഞ്ഞെടുത്തതുപോലെയുളള ശരീരവും തീക്ഷ്ണമായ കണ്ണുകളുമുളള അവളുടെ മുഖത്തെ ക്രൗര്യം ഒരു നിമിഷംകൊണ്ടുതന്നെ സുനിയുടെ ധൈര്യത്തെ ചോർത്തി .. …

ഇവൾ ..,ഇവളേതാ…? ”ടാ …..തെന്മല സുനീ, അവളല്ല ഞാനാണ് നിന്നെ അടിച്ചതും ചവിട്ടിയതും. ..തെണ്ടിത്തരം കാട്ടിയതുംപോരാഞ്ഞ് പിന്നെയും കിടന്ന് കുരച്ചാൽ നിന്റ്റെ അണപ്പല്ലടിച്ചിവിടെ വീഴ്ത്തും ഞാൻ. …,എന്താ കാണണോ നിനക്കത്…? മൂർച്ചയേറിയ ശബ്ദത്തിലതുപറഞ്ഞുകൊണ്ടവൾ സുനിയുടെ മുമ്പിലായ് നിന്നു അവന്റെ മുഖത്തുനിന്നു മിഴികൾ മാറ്റാതെ….. ”അവളായാലും, നീയായാലും ഈ സുനിയുടെ മേൽ കൈവെച്ചിട്ടൊരു ……..മോളും ഇവിടെ നിന്ന് ജീവനോടെ പോവില്ലെടീ…!!”

പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ അവൻ അരയിൽ തിരുകിയിരുന്ന കത്തിയെടുത്താ പെണ്ണിനുനേരെ വീശവേ ഭയംകൊണ്ട് ബസ്സിലുളളവർ വിറച്ചു പോയി… ദേഷ്യവും പകയും വർദ്ധിച്ചാൽ പിന്നെ സുനിയൊരു പിശാച്ചായ് മാറുമെന്ന്അവർക്കെല്ലാവർക്കുമറിയാമായിരുന്നു… തന്റെ നേരെ വീശിയടുത്ത കത്തിയിലേക്കവളൊന്നു നോക്കിയതും കണ്ണടച്ചു തുറക്കുന്നതിന്റ്റെ നാലിലൊന്നു സമയം കൊണ്ട് കത്തിവീശിയ കയ്യോടുകൂടിതന്നെ സുനിയെ റോഡിൽനിന്ന് വലിച്ചുയർത്തി അവന്റെ മുഖം ശക്തമായി റോഡിലേക്ക് തന്നെ ഇടിച്ചമർത്തി അവൾ…

ഒപ്പമവന്റ്റെ പുറത്തവളുടെ മുട്ടുകാൽ ശക്തിയാലൊന്നുകൂടിയമർത്തി….!! അമ്മേ…….!! അമർത്തിയ ഒരു നിലവിളി സുനിയിൽ നിന്നുയർന്നപ്പോൾ ബസ്സിലിരുന്നവർ ഞെട്ടി പകച്ചാ യുവതിയെ വീണ്ടും വീണ്ടും നോക്കി… ചോര ചാലിട്ടൊഴുക്കുന്ന മുഖവുമായി കിടക്കുന്നസുനിയെ നോക്കിയവർ ,കണ്ടു അവന്റെ മുൻനിരയിലെ രണ്ട് പല്ലുകൾ റോഡിൽ കിടക്കുന്നത്….!! ഒരു വിഴുപ്പുഭാണ്ഡം പോലെ സുനിയെ വലിച്ചെടുത്തവൾ ബസ്സിനുളളിലേക്കിട്ടു. ….. പോവാം…!!! അവളുടെ ആജ്ഞകേട്ട് ബസ് മുന്നോട്ടെടുക്കുമ്പോൾ ഡ്രൈവർ ഗോപിയുടെ കൈ ഭയത്താൽ വിറക്കുന്നുണ്ടായിരുന്നു….

“ഡോക്ടർ ഇപ്പോൾ താങ്കൾക്ക് മനസ്സിലായില്ലേ, പത്രക്കാർ ഏതുതെളിവിന്റ്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാർത്ത കൊടുത്തതെന്ന്…? കയ്യിലിരിക്കുന്ന ഫയലിലേക്ക് അവിശ്വാസത്തോടെ നോക്കുന്ന ജോസപ്പൻ ഡോക്ടറെയും മക്കളെയും നോക്കി എസ് ഐ ഷാനവാസതു ചോദിച്ചപ്പോൾ പീറ്റർ അദ്ദേഹത്തെ പകയോടെ നോക്കി. . “ഷാനവാസ് സാറെ, ജേക്കബച്ചനും ലീനയും ചേർന്ന് ഇവിടെ ധാരാളം ചാരിറ്റിക്കാര്യങ്ങൾ ചെയ്തിട്ടുണ്ട്. .പള്ളിയ്ക്കും നാലിനും വേണ്ടി, സാറൊന്നന്വേഷിച്ച് നോക്കൂ പുറത്തിറങ്ങി….

അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങൾ സംസാരിക്കുന്നതിനായ് അവർ ഫോണിലും അല്ലാതെയും ധാരാളം സംസാരിച്ചിട്ടുണ്ടാവാം…. പക്ഷേ അതുകൊണ്ട് മാത്രം അവർ തമ്മിലൊരു മോശംബന്ധമായിരുന്നെന്ന് സ്ഥാപിച്ചെടുത്ത നിങ്ങളുടെ ഈ ബുദ്ധി ഉണ്ടല്ലോ അപാരമാണത്…. !! അച്ചനുമായി സംസാരിച്ചതിന്റ്റെ പേരിലാണ് ലീനയും അച്ചനുമായുളള ബന്ധം തെറ്റായിരുന്നെന്ന കണ്ടെത്തലിൽ നിങ്ങൾ എത്തിയതെങ്കിൽ ഇനി നിങ്ങളോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല…!!

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!