എന്ന് സ്വന്തം മിത്ര… : ഭാഗം 3

Share with your friends

എഴുത്തുകാരി: പാർവതി പാറു

തിരിച്ചുപോരുമ്പോൾ രണ്ടുപേരും മൗനം ആയിരുന്നു…. അമർ ഒരു തട്ടുകടക്ക് മുന്നിൽ ബൈക്ക് നിർത്തി…. രണ്ടു പ്ലേറ്റ് ദോശ വാങ്ങി…. പരസ്പരം ഒന്നും പറയാതെ രണ്ടുപേരും അത് കഴിച്ചു… വീട്ടിൽ എത്തി അമർ നേരേ മുറിയിൽ കയറി കിടന്നു… അവന്റെ മൗനത്തിന്റെ അർഥം അറിയുന്നത് കൊണ്ട് മിത്ര ഒന്നും പറഞ്ഞില്ല… പിറ്റേന്ന് വളരെ വൈകി ആണ് അമർ എഴുന്നേറ്റത്… മിത്ര അപ്പോഴേക്കും പോവാൻ ഒരുങ്ങിയിരുന്നു… നീ റെഡി ആയോ…. ഞാൻ ഇന്ന് ഹാൽഫ്‌ഡേ ലീവ് ആണ്.. എന്തോ തീരെ സുഖം ഇല്ല…

ഇന്നലെ ആനിയെ കണ്ടത് കൊണ്ടാവും അല്ലേ… അവൾ ചോദിച്ചു… ഹേയ് അതൊന്നും അല്ല… അവളെ ഞാൻ എന്നേ മറന്നു…. എന്നെ തള്ളിപ്പറഞ്ഞു പോയതല്ലേ അവൾ… അമറു… നിന്റെ അഭിനയം എന്റെ മുന്നിൽ വേണ്ട… അവളെക്കാൾ നിന്നെ മനസിലാക്കിയവൾ ആണ് ഞാൻ… എനിക്ക് അറിയാം നിന്റെ ഉള്ളിൽ എത്ര മാത്രം വേദന ഉണ്ടെന്ന്…. മിത്തൂ… ഞാൻ… വേണ്ടടാ… നീ ഒന്നും പറയണ്ട… ഒന്നും വേണ്ടിയിരുന്നില്ല….. ഞാൻ ഒരിക്കലും നിന്റെ ജീവിതത്തിൽ വരാൻ പാടില്ലായിരുന്നു….

ഞാൻ കാരണം അല്ലേ അവളെ നിനക്ക് നഷ്ടപ്പെട്ടത്…. ഒരിക്കലും അല്ല മിത്തൂ.. ദൈവം തിരുമാനിച്ചതേ നടക്കൂ…. അവളെ ഈ ജന്മം എനിക്ക് കിട്ടാൻ വിധി ഇല്ല… എനിക്കതിൽ ഒരു വിഷമവും ഇല്ല…. അവൻ അവളുടെ തോളിൽ കൈ ഇട്ട് പറഞ്ഞു…. ഞാൻ സംസാരിക്കട്ടെ അവളോട്‌…. ഞാൻ മാപ്പ് പറയാം എല്ലാത്തിനും… എന്തിന്.. അതൊന്നും വേണ്ട…. മാപ്പ് പറഞ്ഞാൽ തീരുന്ന തെറ്റല്ല ഞാൻ അവളോട്‌ ചെയ്തത്…. വർഷങ്ങൾ ആയുള്ള പ്രണയത്തിൽ ആണ് ഞാൻ കളങ്കം വരുത്തിയത്…. അവൾ പറഞ്ഞ പോലെ ചതിയൻ ആണ് ഞാൻ….

എനിക്ക് വേണ്ടി അല്ലേ…. നീ അവളുടെ മുന്നിൽ ഇങ്ങനെ ഒക്കെ….. അതിനും മാത്രം എന്താടാ എനിക്ക് ഉള്ളേ… നിന്റെ ഈ സ്നേഹവും സംരക്ഷണവും ഒന്നും ഞാൻ അർഹിക്കുന്നില്ലെന്ന് തോന്നിപോവാ… അങ്ങനെ ഒന്നും പറയല്ലേ മിത്തൂ…. ഈ ജന്മം മുഴുവൻ നിനക്കൊപ്പം ഞാൻ ഉണ്ടാവും… നീ എന്നെ പിരിയുന്നത് വരെ എന്നും ഇങ്ങനെ ചേർത്ത് നിർത്തും… അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു…. എത്ര നാളത്തേക്ക്…. എന്നും ഇങ്ങനെ കഴിയാൻ ആണോ നിന്റെ പ്ലാൻ….

ഞാൻ സമ്മതിക്കില്ല അതിന്…. നിനക്ക് ഒരു ജീവിതം വേണ്ട… നീ അല്ലേ പറയാറ് ഭാവിയെ കുറിച്ച് ആലോചിച്ചു ടെൻഷൻ ആവരുതെന്ന്… നമുക്ക് ഈ പ്രെസെന്റിൽ അങ്ങനെ ജീവിക്കാം…. വിത്തൌട്ട് എനി റെഗ്രേഡ്സ് എബൌട്ട്‌ പാസ്ററ് ആൻഡ് ആൻഷിയസ് എബൌട്ട്‌ ഫ്യൂച്ചർ… മിത്ര ചിരിച്ചു കൊണ്ട് എഴുനേറ്റു… ഉച്ചക്ക് അങ്ങ് വന്നേക്കണം…. ഇവിടെ സെന്റി അടിച്ചു ഇരിക്കാതെ… ഓ ശെരി മാഡം…. നീ എങ്ങനെ പോവും… എന്നെ പോലെ ഉള്ളവർക്ക് പോവാൻ വേണ്ടി ഗവണ്മെന്റ് വാങ്ങി ഇട്ട ലക്ഷങ്ങൾ വില വരുന്ന ബസുകൾ ഇല്ലേ അതിൽ ഏതിലെങ്കിലും…

അവൻ ചിരിച്ചു…. ബസിൽ ഇരിക്കുമ്പോൾ അമർ പറഞ്ഞത് ഓർക്കുക ആയിരുന്നു അവൾ…. …… മതി ഒന്നും പറയണ്ട എല്ലാവരും പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല… ഇപ്പോൾ കണ്ണിന്റെ മുന്നിൽ കണ്ടു…. ഇതിൽ കൂടുതൽ എന്താ നിനക്ക് പറയണ്ടേ അമർ…. നിനക്ക് കെട്ടിപിടിക്കാനും അഴിഞ്ഞാടാനും ആരായാലും മതി.. അതിന് പറ്റുന്ന ഇവളെ കിട്ടിയപ്പോൾ നീ മറന്ന് പോയത് അഞ്ചു വർഷം ആയി നമ്മൾ ഉള്ളിൽ കൊണ്ട് നടന്ന ആത്മാർത്ഥ പ്രണയം ആണ്…. ആനി ഞാൻ ഒന്ന് പറയട്ടെ…. ആളുകൾ ശ്രദ്ധിക്കുന്നു….

അമർ ശബ്ദം താഴ്ത്തി പറഞ്ഞു… ശ്രദ്ധിക്കട്ടെ… എല്ലാവരും അറിയട്ടെ … നിങ്ങടെ അഴിഞ്ഞാട്ടം…. ആനി നീ ഒന്ന് നിർത്ത്…. ഞാൻ ഒന്ന് പറഞ്ഞോട്ടെ…. മിത്ര അവളുടെ കൈകളിൽ പിടിച്ചു പറഞ്ഞു… നീ ഒന്നും പറയണ്ട…. നിന്നെ ഞാൻ സമ്മതിച്ചു…. പരിചയപ്പെട്ടിട്ട് ഒരു മാസം കൊണ്ട് നീ ഇവനെ കുപ്പിയിലാക്കി അല്ലേ…. എന്ത് വശീകരണം ആണ് കൊടുത്തേ…. ആനി.. വിൽ യൂ സ്റ്റോപ്പ്‌ ഇറ്റ്…. അമർ അവളോട്‌ അലറി… ഓ കാമുകിയെ പറ്റി പറഞ്ഞപ്പോൾ അവന് പൊള്ളി…. ഇവളുടെ ശരീരത്തിന്റെ ചൂടിൽ നല്ലോണം സുഖിച്ചു അല്ലേ….

അതല്ലേ അവളെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയത്…. അതേടി അങ്ങനെ തന്നെയാ…. നിനക്ക് എല്ലാം മനസിലായല്ലോ സന്തോഷം…. അവൻ ദേഷ്യം നിയന്ത്രിക്കാൻ വയ്യാതെ പറഞ്ഞു…. ആനിയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി… സന്തോഷം ആയി അമർ… നിന്റെ നാവിൽ നിന്ന് തന്നെ അത് കേട്ടല്ലോ.. എനിക്ക് തൃപ്തി ആയി… നീ ഇത്രയും വലിയൊരു ചതിയൻ ആണെന്ന് ഞാൻ അറിഞ്ഞില്ല… ഇവൾക്ക് വേണ്ടി നീ എന്നെ തള്ളിപ്പറയുമ്പോൾ തകർന്നു വീഴുന്നത് കഴിഞ്ഞ അഞ്ചു വർഷം ആയി ഞാൻ നിനക്ക് നൽകിയ സ്നേഹവും വിശ്വാസവും ആണ്..

അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി… അവൾ മിത്രക്ക് നേരേ തിരിഞ്ഞു… ഗുണം പിടിക്കില്ലടി.. ഈ ജന്മം നീ ഗുണം പിടിക്കില്ല… എന്റെ കണ്ണീർ വീണ നിന്റെ ജീവിതത്തിൽ ഒരിക്കലും സന്തോഷം ഉണ്ടാവില്ല… എന്റെ അമറിനെ എന്നിൽ നിന്നും തട്ടിയെടുത്ത നീ അനുഭവിക്കും… നരകിക്കും… …… മിത്ര ഞെട്ടി കണ്ണുകൾ തുറന്നു… എത്ര മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും ഓർമ്മകൾ തന്നെ വേട്ടയാടുകയാണ്.. അവളുടെ കണ്ണുകൾ നിറഞ്ഞു…

ബസ് ഇറങ്ങി ഓഫീസിന്റെ ഗേറ്റ് കടന്ന് നടക്കുമ്പോൾ പുറകിൽ നിന്നും ഒരു ചൂളം വിളി കേട്ടൂ… അവൾ തിരിഞ്ഞു നോക്കി… ചിരിക്കാൻ ആഗ്രഹം ഉണ്ടായിട്ടും അവളുടെ ചുണ്ടുകളിൽ ചിരി വന്നില്ല… എന്താണ് മിത്രേ… താൻ ഈ ഓഫീസിൽ ആകെ ചിരിക്കുന്നത് എന്നോടാ… ഇപ്പൊ അതും വേണ്ടെന്ന് വെച്ചോ… അവളിൽ അറിയാതെ ഒരു ചിരി വന്നു… സാർ എപ്പോ വന്നു…. മിനിഞ്ഞാന്ന്… ഇന്നലെ ക്ഷീണം കാരണം ഉറങ്ങി പോയി…. ഒരു മാസം ഞാൻ ഇല്ലാഞ്ഞിട്ട് ഇവിടെ എന്തായിരുന്നു അവസ്ഥ…

സർ ഇല്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു എല്ലാം വളരെ സ്മൂത്ത്‌ ആയിരുന്നു…. അവൾ കളിയാക്കി പറഞ്ഞു… വേണ്ട വേണ്ട…. അല്ലാ എവിടെ പോയി നിന്റെ വാല്… അവൻ ഹാൽഫ്‌ഡേ ലീവ് ആണ്… മ്മ്.. മിത്ര..ഞാൻ പോയതിന് ശേഷം ഉള്ള എല്ലാ റിപ്പോർട്ട്‌ കളും എനിക്ക് ഇപ്പോൾ തന്നെ സബ്മിറ്റ് ചെയ്യണം… അയാൾ സീരിയസ് ആയി പറഞ്ഞു കൊണ്ട് നടന്നു… ഇത് സുദർശൻ അവരുടെ ഓഫീസിലെ പ്രോഗ്രാം മാനേജർ…. മിത്രക്ക് അമർ കഴിഞ്ഞാൽ ആ ഓഫിസിൽ ആകെ ഉള്ള സൗഹൃദം…. എന്നാലും ആ സൗഹൃദം അത്ര ശക്തം ഒന്നുമായിരുന്നില്ല….

എങ്കിലും ഓഫീസിൽ മറ്റുള്ളവരോട് തോന്നുന്ന ദേഷ്യവും വെറുപ്പും ഒരിക്കലും അവൾക്ക് അയാളോട് തോന്നിയിട്ടില്ല.. ഫയലുകളും ആയി അവൾ സുദർശന്റെ മുറിയിൽ ചെല്ലുമ്പോൾ റോയ് ഉണ്ടായിരുന്നു… അവൻ അവളോട്‌ ചിരിച്ചു… പക്ഷെ അവൾ അവനെ നോക്കിയത് പോലും ഇല്ല…. റോയ് ക്യാബിനിൽ നിന്ന് ഇറങ്ങിയപ്പോൾ സുദർശൻ മിത്രയെ ഒന്ന് നോക്കി.. അവൾ ഒന്ന് പുഞ്ചിരിച്ചു… ഈ ചിരി എന്താ റോയ്ക്ക് കൊടുക്കാഞ്ഞേ…. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല അവൾ ദേഷ്യത്തോടെ പറഞ്ഞു….

നീ ചിരിക്കാതെ ഇരിക്കുന്നത് തന്നെയാ നല്ലത്… നീ ഇപ്പൊ അണിഞ്ഞിരിക്കുന്ന ഈ ദേഷ്യക്കാരിയുടെ മുഖം മൂടി ഉണ്ടല്ലോ… ആ ഒരൊറ്റ ചിരികൊണ്ട് അഴിഞ്ഞു വീഴും… അത്രക്ക് പരാജയം ആണോ എന്റെ ചിരി… അതല്ല…. നിന്റെ കണ്ണുകളിൽ എപ്പോഴും ഒരു കൊടുങ്കാറ്റ് ആണ്… പക്ഷെ നിന്റെ ചിരി ഒരു കാട്ടരുവി പോലെ ശാന്തം ആണ്… നീ ഒരു പാവം പൊട്ടി പെണ്ണാണെന്ന് മനസിലാക്കാൻ ആ ഒരൊറ്റ ചിരി മതി…. ചിരിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് സാർ…. ഇനി ഒരിക്കലും ചിരിക്കാൻ കഴിയില്ലെന്നും കരുതിയതാണ്…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!