മനം പോലെ മംഗല്യം : ഭാഗം 19

Share with your friends

എഴുത്തുകാരി: ജാൻസി

ശിവ മരിയയോടും തനുവിനോടും അഥിതിയുമായി നടന്ന കാര്യങ്ങൾ പറഞ്ഞു… മരിയയും ശിവയും അവൾക്കു ഷേക്ക് ഹാൻഡ് കൊടുത്തു.. “Well done my boy.. well done ” jose prakash ശബ്ദത്തിൽ മരിയ പറഞ്ഞു.. “ഇനി അവൾ ഉടനെ ഒന്നും നിന്നെ ചൊറിയാൻ വരില്ല ” തനു പറഞ്ഞു… “ഓക്കെ ഡി എന്നാൽ ഞങ്ങൾ പോകുവാ… ബൈ ” അതും പറഞ്ഞു തനുവും മരിയയും പോയി.. ശിവ നേരെ കുട മരത്തിനു അടുത്തേക്ക് പോയി..

പക്ഷേ അവിടെ ദേവ് എത്തിട്ടുണ്ടായിരുന്നില്ല. ശിവ ദേവിനെ കാത്തു മരച്ചുവട്ടിൽ ഇരുന്നു.. പെട്ടന്ന് ദേവ് പുറകിൽ കൂടി വന്ന് “ട്ടോ ” എന്ന് ശബ്ദം ഉണ്ടാക്കി.. ശിവ പേടിച്ചു ഞെട്ടി തിരിഞ്ഞു… “ദേവ് ചേട്ടൻ ആയിരുന്നോ.. പേടിച്ചു പോയി.” “അല്ല എന്താ ഇത്ര ആലോചന.. “ദേവ് ചോദിച്ചു. “ഒന്നുമില്ല… ” “എന്നിട്ടന്നോ ഞാൻ വന്നത് പോലും അറിയഞെ… താൻ എന്താ ആലോചിച്ചേ… ” “അത്.. അഥിതി ” അഥിതി എന്ന് കേട്ടതും ദേവ് പുരികം ചുളിച്ചു. “അഥിതിയോ… അതെന്താ അഥിതിയെ പറ്റി ഒരു ആലോചന “ദേവ് ചോദിച്ചു “പ്രത്യേകിച്ചു ഒന്നും ഇല്ല..

ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടാതെ സത്യസന്ധമായി മറുപടി തരാമോ.. തെറ്റാണെകിൽ ക്ഷമിക്കു ട്ടോ ” “താൻ വലിച്ചു നീട്ടാതെ കാര്യം പറയടോ ” “ഞാൻ ഒരു കാര്യം കേട്ടു അത് സത്യമാണോ എന്ന് അറിയാന…. ചേട്ടനും അഥിതിയും തമ്മിൽ…. തമ്മിൽ… റിലേഷന്ഷിപ്പിൽ ആണെന്ന്…. സത്യമെന്നോ ” ശിവ ചോദിച്ചു.. “ഇതൊക്കെ ആരാ പറയുന്നേ… അങ്ങനെ ഒന്നും ഇല്ല.. ശരിയാ ഞങ്ങൾ തമ്മിൽ നല്ല അടുപ്പമാ… അത് കണ്ടു ഓരോരുത്തർ തെറ്റിധരിക്കുന്നത…ഞങ്ങൾ ഫ്രണ്ട്‌സ് ആണ് അല്ലാതെ വേറെ റിലേഷൻ ഒന്നും ഇല്ല…

പോരാത്തതിന് അവർ ഞങളുടെ ഫാമിലി ഫ്രണ്ട്‌സ് ആണ്… അത്രേ ഉള്ളു.. എന്തെ ചോദിച്ചേ ” “അങ്ങനെ കേട്ടപ്പോൾ ശരിയാന്നോ എന്ന്‌ അറിയാൻ ചോദിച്ചതാ ” ശിവ പറഞ്ഞു.. അതു പറയുമ്പോൾ അവളുടെ ഉള്ളിൽ ആശ്വാസം നിറഞ്ഞു… എന്തിന് എന്ന് ചോദിച്ചാൽ ആ… അത് അവൾക്കു അറിയില്ല 🤦‍♀️ “അന്നോ… അതു തന്നെ എന്ന്‌ ഉറപ്പാന്നോ… ” ദേവ് വിശ്വാസം വരാതെ ചോദിച്ചു.. ദേവിന്റെ നോട്ടം നേരിടാനാകാതെ അവൾ തറയിലേക്ക് നോക്കി ആണ് അതെ എന്നു പറഞ്ഞത്.. “ഞാൻ പറഞ്ഞ കാര്യം എന്തായി ആളെ കണ്ടുപിടിച്ചോ “?

ശിവയുടെ മുഖത്തു ദുഃഖം നിഴലിച്ചു… ഇല്ല എന്ന്‌ തലയാട്ടി.. “ആഹാ ടൈം ഉണ്ടല്ലോ… പതുക്കെ കണ്ടുപിടിച്ചാൽ മതി.. “അതു പറഞ്ഞപ്പോൾ ദേവിന്റെ മുഖത്തു ഒരു കള്ള ചിരി മിന്നിമറഞ്ഞു 😉 അവർ പ്രാക്ടീസ് ആരംഭിച്ചു.. പാട്ടുകൾ പാടി നോക്കി… വീട്ടിലേക്കു പോകാൻ ദേവ് ബൈക്കുമായി ശിവയുടെ അടുത്ത് വന്നു.. യാത്ര ചെയ്യുന്നതിനിടയിൽ ദേവ് ചോദിച്ചു. “ഇനി രണ്ടു ദിവസം കൂടെ ഉള്ളു ആർട്സ് ഡേയ്ക്ക്…തനിക്കു ടെൻഷൻ ഉണ്ടോ ” “ഉം.. പിന്നെ ടെൻഷൻ ഇല്ലാതെ.. ചേട്ടനോ ” “എനിക്കോ… എനിക്ക് എന്തിനാ ടെൻഷൻ..

ഞാൻ ഇതൊക്ക ഇത്ര കണ്ടിരിക്കുന്നു… “😎 “ഉം.. ചേട്ടൻ ഇവിടുത്തെ താരം ആയതു കൊണ്ട് ഭയങ്കര സപ്പോർട്ട് ആയിരിക്കുമല്ലോ സ്റ്റേജിൽ “. ശിവ പറഞ്ഞു.. “അതു എന്തേ ” “അല്ല….. ഞാൻ വെൽക്കം ഡേയ്ക്ക് കണ്ടായിരുന്നു… ചേട്ടനുള്ള സപ്പോർട്ട് എത്രമാത്രം അന്ന് ” ദേവ് ചിരിച്ചു.. പിന്നെ ബൈക്ക് ഓടിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.. പക്ഷേ ചിലപ്പോഴൊക്കെ കണ്ണുകൾ സൈഡ് മിററിൽ കാണുന്ന ശിവയുടെ മുഖത്തേക്കും ഓടിക്കൊണ്ടിരുന്നു… ദേവ് ശിവയെ വീട്ടിൽ കൊണ്ടാക്കി.. ☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️ ദേവ് ബെഡിൽ കിടന്ന് ഫോൺ ഓൺ ചെയ്തു… ശിവയുടെ ഫോട്ടോയിൽ പതിയെ കൈകൾ ഓടിച്ചു…

“നിന്നെ കണ്ട നാൾ മുതൽ നീ എന്റെ ആരെല്ലാമോ ആണ്.. നിന്റെ സാമിപ്യം…. പലപ്പോഴും ഞാൻ എന്നെ തന്നെ മറന്നു പോകുന്നു… എന്താണ് എന്നെ നിന്നിലേക്ക്‌ ഇത്ര അടുപ്പിക്കുന്ന ആ അതിർശ്യ ശക്തി… അറിയില്ല.. എത്ര നാൾ എന്റെ ഹൃദയവും കണ്ണുകളും നിന്നിൽ നിന്നും എന്റെ സ്നേഹത്തെ മറച്ചു പിടിക്കും എന്ന്‌… ഒന്ന് മാത്രം അറിയാം.. എന്നോടുള്ള നിന്റെ പ്രണയo എന്ന്‌ നീ തിരിച്ചു അറിയുന്നുവോ അന്ന് വരെ അതു എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഞാൻ സൂക്ഷിക്കും” ഇതേ സമയം ശിവയും ദേവിനെ പറ്റിത്തന്നെ ചിന്തിച്ചു കിടക്കുവായിരുന്നു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!