എന്ന് സ്വന്തം മിത്ര… : ഭാഗം 4

Share with your friends

എഴുത്തുകാരി: പാർവതി പാറു

അമറും മിത്രയും തിരിച്ചെത്തുമ്പോൾ അവരെ കാത്ത് ഫ്ളാറ്റിന് മുന്നിൽ ഒരാൾ ഉണ്ടായിരുന്നു.. കഴിഞ്ഞ രണ്ടുവർഷം ആയി അവരെ അന്വേഷിച്ചു വരാൻ ആരും ഉണ്ടായിട്ടില്ല… ദൂരെ നിന്നെ അയാളെ കണ്ടതോടെ അമറിന്റെ നടത്തത്തിന്റെ വേഗത കുറഞ്ഞു…. ആരാ അമറു അത്… നമ്മുടെ ഡോറിന് മുന്നിൽ…. മിത്ര ചോദിച്ചു… പപ്പ… ആനിയുടെ പപ്പ… അവനിൽ പിടിച്ചിരുന്ന അവളുടെ പിടി പെട്ടന്ന് തന്നെ വിട്ടു…. അവളുടെ നടത്തത്തിന്റെ വേഗത അവൾ പോലും അറിയാതെ കുറഞ്ഞു….

എങ്ങനെയൊക്കെയോ നടന്ന് അവർ ആയാൾക്കരികിൽ എത്തി…. നിങ്ങൾ വരാൻ ഇത്രയും വൈകും എന്ന് പ്രദീക്ഷിച്ചില്ല…. ഒരുമണിക്കൂർ ആയി നിൽക്കുന്നു… മുഖത്ത് ഒട്ടും ദേഷ്യം ഇല്ലാതെ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു… സോറി പപ്പ… അമർ വേഗത്തിൽ വാതിൽ തുറന്നു…. ഇതാണ് മിത്ര അല്ലേ…. അയാൾ അമറിനെ നോക്കി പറഞ്ഞു…. അവൾ തലയാട്ടി… അങ്കിൾ വരൂ… അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു…. വേണ്ട… അമർ വരൂ എനിക്ക് നിന്നോട് അൽപ്പം സംസാരിക്കാൻ ഉണ്ട്….

അവൻ മിത്രയെ ഒന്ന് നോക്കി അയാൾക്കൊപ്പം പുറത്തേക്കിറങ്ങി…. ഗാർഡനിലെ ബെഞ്ചിൽ പരസ്പരം സംസാരിക്കാതെ അവർ ഇരുന്നു…. ആനിയെ വീണ്ടും കണ്ടു അല്ലേ…. അയാൾ ദൂരേക്ക് നോക്കി ചോദിച്ചു… മ്മ്…. അവൻ മൂളി… ഒട്ടും പ്രദീക്ഷിച്ചില്ല അല്ലേ… മ്മ്….. അവൾക്കിവിടേക്ക് ട്രാൻസ്ഫർ ആയി… ഞാൻ കുറേ പറഞ്ഞു നോക്കി അക്‌സെപ്റ് ചെയ്യണ്ട എന്ന്…. കേട്ടില്ല മ്മ്… നീ ആകെ മാറിപ്പോയി അമർ…. എനിക്കറിയുന്ന അമർ ഇങ്ങനെ ആയിരുന്നില്ല… ഒത്തിരി സംസാരിക്കുന്ന..

എല്ലാവരെയും ചിരിപ്പിക്കുന്ന…. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന അമർ…. രണ്ടു വർഷം കൊണ്ട് നീ ഒത്തിരി മാറിപ്പോയി… അവൻ മറുപടി നൽകിയില്ല.. രണ്ടു വർഷങ്ങൾക്ക് മുൻപ് എനിക്കറിയുന്ന ഒരു അമർ ഉണ്ടായിരുന്നു…. അവന് വേണ്ടി ആണ് എന്റെ മകൾ ഇന്നും കാത്തിരിക്കുന്നത്… ഞാനും… നിന്നോട് ക്ഷമിക്കാൻ ഉള്ള ഒരു മനസ് ഇപ്പോഴും അവളിൽ ഉണ്ട്…. അത്രയേറെ സ്നേഹിച്ചതല്ലേ നിങ്ങൾ രണ്ടുപേരും…. എനിക്കറിയാം അവൾ നിന്നെ സ്നേഹിക്കുന്നതിന് എത്രയോ മുന്നെ നീ അവളെ സ്നേഹിച്ചിരുന്നു….

ആ നിനക്ക് എങ്ങനെ സാധിച്ചു അവളെ ഒഴിവാക്കാൻ…. നീ നിന്റെ മനസാക്ഷിയോട് ചോദിച്ചു നോക്ക് മിത്ര എപ്പോഴെങ്കിലും നിന്റെ ആനിക്ക് പകരം ആയിട്ടുണ്ടോ എന്ന്…. അമറിന് മറുപടി ഇല്ലായിരുന്നു…. എന്റെ മകളുടെ വേദന കാണാൻ ഉള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ് വീണ്ടും നിന്നോട് യാചിക്കാൻ വന്നത്.. എനിക്കുറപ്പുണ്ട് നീ ആനിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഒരു ദിവസം വരും… പക്ഷെ അപ്പോഴേക്കും കാലം ഒത്തിരി വൈകി പോയിരിക്കും… കൂടുതൽ ഒന്നും പറയാതെ അയാൾ എണീറ്റ് പോയി….

അമർ അവിടെ ചാരി ഇരുന്നു…. കരയാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ അടച്ചു… അവന്റെ ഓർമ്മകൾ വർഷങ്ങൾക്ക് മുന്നെ ഉള്ള അവന്റെ ഹൈസ്ക്കൂൾ കാലങ്ങളിലേക്ക് പോയി… ആ പാവം ഒമ്പതാം ക്ലാസ്സുകാരനിലേക്ക്.. …. അതൊരു ജൂൺ മാസം ആയിരുന്നു… സ്കൂൾ തുറന്നു രണ്ടുദിവസമേ ആയിട്ടുള്ളു…. മഴക്കാലം അതിന്റെ വരവറിയിച്ച സമയം…. ആ വലിയ ഗവണ്മെന്റ് സ്കൂളിന്റെ നാലുഭാഗങ്ങളിലും ആയുള്ള ഓടിട്ട കെട്ടിടങ്ങളിൽ കുട്ടികൾ തണുത്ത് വിറച്ചിരുന്നു പഠിക്കുന്ന സമയം….

മഴ വല്ലാതെ കൂടിയപ്പോൾ കുട്ടികളുടെ സന്തോഷം എന്ന പോലെ നീണ്ട മണി മുഴങ്ങി…. എല്ലാവരും കുടയും ബാഗുമായി വീട്ടിലേക്കോടിപോകുന്നതും നോക്കി അവൻ നിന്നു… അവരെ എല്ലാം കാത്തിരിക്കാൻ ഒരു വീടുണ്ട്… അമ്മയുണ്ട്… കുഞ്ഞനുജന്മാരും അനുജത്തിയും ഉണ്ട്…. ആരും ഇല്ലാത്ത തനിക്ക് എല്ലാം ഈ സ്കൂൾ ആണ്…. അവൻ ഈർപ്പം തങ്ങി നിൽക്കുന്ന പൊളിഞ്ഞു തുടങ്ങിയ ചുവരിൽ കൈ വലിച്ചു കൊണ്ട് നടന്നു…. ഇടിയും മിന്നലും ഓരോ നിമിഷവും ശക്തമായി കൊണ്ടിരിക്കുകയാണ്…

മഴ മാറിയിട്ട് മെല്ലെ പോവാം എന്നവൻ തീരുമാനിച്ചു…. വരാന്തയുടെ അറ്റത്ത് ചാഞ്ഞു നിൽക്കുന്ന പേരമരത്തിലെ പേരക്കകളിൽ ആയിരുന്നു അവന്റെ കണ്ണ്… കയ്യെത്തുന്ന ദൂരത്തുള്ള ആ പേരക്ക അവൻ ചാടി പറിച്ചു… പകുതി പഴുത്ത ആ പേരക്കയും കടിച്ചുകൊണ്ട് അവൻ നടന്നു…. എട്ട് ബി ക്ലാസ്സിന് മുന്നിൽ എത്തിയപ്പോൾ അവൻ ഒരു നിമിഷം അവിടെ നിന്നു… ആർത്തുപെയ്യുന്ന മഴയുടെ ഇടയിലും ഒരു നേരത്ത കരച്ചിൽ അവൻ കേട്ടൂ… അവൻ ജനലിലൂടെ തല ഉള്ളിലേക്കിട്ടൂ….

ഏറ്റവും പുറകിലെ മൂലയിൽ ഒരു പെൺകുട്ടി കാലിൽ മുഖം പൂഴ്ത്തി കരഞ്ഞുകൊണ്ട് ഇരിക്കുകയാണ്… അവളുടെ സ്വർണനിറമുള്ള മുടി നോക്കി അവൻ ഒരു നിമിഷം നിന്നു…. കുട്ടി എന്തിനാ കരയുന്നേ… അവൻ അവൾക്കരികിൽ മുട്ട് കുത്തി ഇരുന്നു ചോദിച്ചു…. അവൾ മുഖം ഉയർത്തി… കരഞ്ഞു കലങ്ങിയ ആ നീലക്കണ്ണുകളിൽ അവന്റെ കണ്ണുകളും ഉടക്കി…. ജീവിതത്തിൽ ഇതുവരെ അവൻ ഇത്രയും മനോഹരമായ കണ്ണുകൾ കണ്ടിട്ടില്ലായിരുന്നു….

അവളുടെ മുഖം കരഞ്ഞു കരഞ്ഞു ചുവന്നിരുന്നു.. തുടുത്ത ആപ്പിൾ പോലെ…. അവൻ അവളെ കണ്ണെടുക്കാതെ നോക്കി… താൻ എന്നോ വായിച്ച കഥയിലെ നായിക സിൻഡ്രല്ലയെ അവന് ഓർമ്മ വന്നു…. അവളുടെ കവിളുകൾ പിടിച്ചു വലിക്കാൻ അവന് കൊതി തോന്നി… എനിക്ക്.. എനിക്ക് തണ്ടർ പേടിയാ… അവൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു… അത്രേ ഉള്ളോ…. ഇത് മഴക്കാലം അല്ലേ.. ഇനി എന്നും ഇങ്ങനെ ആവും… കുട്ടിക്ക് വേഗം വീട്ടിലേക്ക് പോയ്കൂടായിരുന്നോ… എന്നെ കൂട്ടാൻ പപ്പ വരും എന്ന് പറഞ്ഞിട്ടുണ്ട്…. അഞ്ചുമണിക്ക്… അത് വരെ സ്കൂളിൽ ഇരുന്നാൽ മതി എന്നാ പപ്പ പറഞ്ഞേ…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!