മനം പോലെ മംഗല്യം : ഭാഗം 20

മനം പോലെ മംഗല്യം : ഭാഗം 20

എഴുത്തുകാരി: ജാൻസി

പാടാനായി കരോക്കെ പ്ലേ ചെയ്തു.. അപ്പോഴേക്കും ശിവക്ക് തലചുറ്റുന്ന പോലെ തോന്നി.. അവൾ ബോധം കേട്ട് താഴേക്ക് വീണു.. അതുകണ്ട് സ്റ്റേഡിയത്തിൽ ഇരുന്ന എല്ലാവരും എഴുന്നേറ്റു…ബഹളം കേട്ട് സോങ് വോളിയം അഡ്ജസ്റ്റ് ചെയ്തു കൊണ്ടിരുന്ന ദേവും ഞെട്ടി നോക്കി.. സ്റ്റേജിൽ ഇരുന്ന സീനിയോഴ്സും തനുവും മരിയയും ദേവും അവളുടെ അടുത്തിരുന്നു വിളിച്ചു നോക്കി… പക്ഷേ ശിവ കണ്ണു തുറന്നില്ല … വരുൺ വേഗം കുറച്ചു വെള്ളം കൊണ്ടുവന്നു മുഖത്തു തളിച്ചിട്ടും ശിവ കണ്ണു തുറന്നില്ല….

അപ്പോഴേക്കും എല്ലാരും പേടിച്ചു “ദേവ്, വേഗം നിന്റെ കാർ എടുക്കു നമ്മുക്കു ശിവാനിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം ” വരുൺ ദേവിനോടായി പറഞ്ഞു…. ദേവ് ഓടി പോയി കാർ എടുത്തു കൊണ്ട് വന്നു.. 🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥 “ഡോക്ടർ ശിവാനിക്ക് എങ്ങനെ ഉണ്ട് ” ദേവ് ആധിയോടെ ചോദിച്ചു.. “ശിവാനി സ്ലീപ്പിങ് ടാബ്ലറ്റ് കഴിച്ചിരുന്നു.. കഴിച്ച മരുന്നിന്റെ ഡോസേജ് കുറച്ചു കൂടി പോയി അതുകൊണ്ട് വന്ന തലചുറ്റൽ ആണ്… “ഡോക്ടർ പറഞ്ഞു. “ഇപ്പോ ശിവാനിക്ക് എങ്ങനെ ഉണ്ട് ” വരുൺ ചോദിച്ചു.. “ഡോസേജ് കൂടിയതിന്റെ ഒരു മയക്കം… other wise she is perfectly all right..

നാളെ ഉച്ചയോടു കൂടി ഡിസ്ചാർജ് ചെയാം.എന്തായാലും കുറച്ചു നേരം കൂടെ ഒബ്സെർവഷനിൽ ഇരിക്കട്ടെ… ” ഡോക്ടർ പറഞ്ഞു .. തനുവും മരിയയും മുഖത്തോടു മുഖം നോക്കി…അവൾ എപ്പോഴാ അതിനു ടാബ്ലറ്റ് കഴിച്ചേ.. എന്തോ ഉണ്ട്… ” മരിയ പറഞ്ഞു. വരുൺ ഹരിയേയും ദേവികയെയും വിളിച്ചു വിവരം അറിയിച്ചു.. വരുൺ ദേവിനെ നോക്കി.. അവന്റെ മുഖത്തു നല്ല ടെൻഷൻ ഉള്ളത് വരുൺ അറിഞ്ഞു.. പക്ഷേ ദേവിന്റെ അടുത്തേക്ക് പോയില്ല… കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹരിയും ദേവികയും അവിടെ എത്തി.. വിവരങ്ങൾ അന്വേഷിച്ചു…

തനുവിനെയും മരിയയെയും നാളെ രാവിലെ വന്നാൽ മതി എന്ന്‌ പറഞ്ഞു വീട്ടിലേക്ക് അയച്ചു… എന്നാൽ ദേവും വരുണും അവിടെ നിന്നു.. പക്ഷേ ഹരി അവരെയും നിർബന്ധിച്ചു പറഞ്ഞു വിട്ടു.. 📱📱📱📱📱📱📱📱📱📱📱📱📱📱📱 കുറച്ചു മണിക്കൂർ കഴിഞ്ഞപ്പോൾ ശിവയുടെ ഫോണിൽ ഒരു കാൾ വന്നു.. ഹരിയാണ് ഫോൺ എടുത്തത്.. “ഹലോ, ആരാ ” “ഹലോ അങ്കിൾ ഇതു ഞാൻ ആണ് ദേവ് ” “ആഹാ എന്താ ദേവ് ” “ശിവാനിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.. ” “കുഴപ്പം ഇല്ല.. കണ്ണു തുറന്നു.. നാളെ പോകാം എന്നാണ് ഡോക്ടർ പറഞ്ഞത്.. ” “ശിവാനി? ” “അവൾ കിടക്കുവാ… കൊടുക്കണോ ഫോൺ ”

“വേണ്ട അങ്കിൾ.. എന്നാൽ ശരി.. ” ദേവ് കാൾ കട്ട് ചെയ്തു.. ദേവിന്റെ മനസ് അക്കെ അസ്വസ്ഥം ആയിരുന്നു… 😡😡😡😡😡😡😡😡😡😡😡😡😡😡😡 രാവിലെ തന്നെ മരിയയും തനുവും ഹോസ്പിറ്റലിൽ എത്തി.. അവരെ ശിവയുടെ അടുത്തിരുത്തിട്ടു ഹരിയും ദേവികയും പുറത്തേക്കു പോയി.. “എന്തുവാടി ഇതു.. വഴി പോകുന്ന വയ്യാവേലി എല്ലാം നിന്റെ തലയിൽ വരുന്നേ…. ഒരു മാതിരി സീരിയൽ കഥയിലെ നായികയെ പോലെ “മരിയ ചോദിച്ചു 😁😁 “ഡി എന്നാലും ഇന്നലെ എന്താ സംഭവിച്ചേ…. നീ ഇന്നലെ ഞങ്ങളുടെ കൂടെ ആയിരുന്നല്ലോ ഫുൾ ടൈം… ഇതിനിടയിൽ നീ എപ്പോ സ്ലെപ്പിംഗ് ടാബ്ലറ്റ് കഴിച്ചു.. ” തനു ചോദിച്ചു..

“അതു ഞാൻ സ്റ്റേജിൽ…. ” ശിവ പറയാൻ തുടങ്ങിയപ്പോഴേക്കും ഡോക്ടർ വന്നു.. പരിശോധിച്ച് കഴിഞ്ഞു ഡോക്ടർ ശിവയെ നോക്കി പറഞ്ഞു.. “ശിവാനി ആളു മിടുക്കി ആയല്ലോ… ഇന്ന് ഉച്ചയോടെ കൂടി വീട്ടിൽ പോകാം… പിന്നെ ആവിശ്യം ഇല്ലാതെ മരുന്ന് എടുത്തു കഴിക്കരുത്… കഴിച്ചാൽ ഇതു പോലെ ഇനിയും വരേണ്ടി വരും കേട്ടോ “… ഡോക്ടർ ചിരിച്ചു… ശിവാനിയും മുഖത്തു ഒരു ചെറിയ ചിരി വരുത്തിച്ചു… ഡോക്ടർ പോയതും മരിയ ചോദിച്ചു… “നീ എന്താ പറയാൻ വന്നേ… സ്റ്റേജിൽ… അവിടെ എന്താ ” “ഞാൻ സ്റ്റേജിൽ കയറുന്നതിനു മുൻപേ എന്നോട് വെള്ളം കുടിച്ചിട്ട് കയറാൻ പറഞ്ഞു.. ഒരു ചേട്ടൻ..

ഞാനും ആകപ്പാടെ ടെൻഷൻ ആയിരുന്നല്ലോ… അതുകൊണ്ട് ഞാൻ ആ വെള്ളം മൊത്തം അങ്ങ് കുടിച്ചു… അതു കുടിച്ചു കഴിഞ്ഞപ്പോൾ മുതലാണ് എനിക്ക് തല ചുറ്റുന്നപോലെ തോന്നിയത്.. പിന്നെ ഒന്നും ഓർമയില്ല… കണ്ണു തുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ.. ” “അപ്പോൾ ആ വെള്ളം ആണ് കുഴപ്പം ഉണ്ടാക്കിയത്… അതു ആരാ നിനക്ക് തന്നെ എന്ന് ഓർമ ഉണ്ടോ ” തനു ചോദിച്ചു “ഇല്ല… ടെൻഷൻ ആയിരുന്നത് കൊണ്ട് ഞാൻ ഇട്ട് ശ്രദ്ധിക്കാനും പോയില്ല ” ശിവ പറഞ്ഞു “എന്റെ ബലമായ സംശയം അഥിതി ആന്നോ ഇതിനു പിന്നിൽ എന്ന “മരിയ പറഞ്ഞു “അതെ…അന്ന് അവൾക്ക് ആസിഡ് പ്രതികാരം നടത്താൻ പറ്റിയില്ല…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story