ഭദ്ര IPS : ഭാഗം 5

Share with your friends

എഴുത്തുകാരി: രജിത ജയൻ

”ഭദ്ര മാഡം മാഡമെന്താണ് പറഞ്ഞത് , ജേക്കബച്ചൻ തന്ന പരാതിയിലെ വില്ലന്മാരിലൊരാൾ ലീന ഡോക്ടർ ആണെന്നോ….? ഒരിക്കലും അങ്ങനെ വരില്ല മാഡം,ഒന്നുകിൽ അച്ചനു തെറ്റുപറ്റി,, അല്ലെങ്കിൽ അച്ചൻ മാഡത്തെ തെറ്റിദ്ധരിപ്പിച്ചു. .. ഫോർ വാട്ട് ഷാനവാസ്…!! ഞാനിന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളെ പറ്റി അച്ചനെന്തിനെന്നെ തെറ്റിദ്ധരിപ്പിക്കണം…? പിന്നെ ഒരാൾ വന്നു മറ്റൊരാളെ പറ്റി എന്തെങ്കിലും പറയുന്നതു കേട്ട് അതിന്റെ പുറകെ ഇടവും വലവും നോക്കാതെ ഇറങ്ങി തിരിക്കുന്നവരാണോ ഷാനവാസേ നമ്മൾ പോലീസുകാർ….?

ഭദ്രയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ നിശബ്ദനായ് നിൽക്കുമ്പോഴും ലീന ഡോക്ടറെ പ്രതിസ്ഥാനത്ത് സങ്കൽപിക്കാൻ ഷാനവാസിനായില്ല. .. പക്ഷേ അച്ഛന്റെ പരാതി. …? ഷാനവാസ്. ….,,, സിഐ രാജീവ് ഷാനവാസിനരികിലെത്തി… ”തന്നെ പോലെ തന്നെ ലീന ഡോക്ടറുടെ കാര്യം ആദ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്കു പറ്റിയിരുന്നില്ല, പക്ഷേ സത്യമിതാണ് ഷാനവാസ്. ..!! രാജീവ് സാർ, ഈ തെന്മലയിൽ ഞാനെത്തിയിട്ട് ഏതാനുംവർഷങ്ങളേ ആയുളളു പക്ഷേ എനിക്കറിയാം ഈ തെന്മലയെ ഇന്നത്തെ പുരോഗതയിലെത്തിച്ചതിൽ തേക്കിൻ തോട്ടംക്കാരുടെ പങ്കെത്രെ വലുതാണെന്ന്…!!

നാടിനും നാട്ടുകാർക്കും വേണ്ടി സ്വന്തം ജീവൻവരെ കൊടുക്കുന്നവരാണ് ജോസപ്പൻ ഡോക്ടറും മക്കളും.!! എന്നിട്ടാ വീട്ടിലൊരാളിങ്ങനെ എന്ന് പറഞ്ഞാൽ. …? ഷാനവാസ്…!! ഷാനവാസിന്റ്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ ഭദ്രയുടെ ശബ്ദം അവന്റെ വാക്കുകളെ കീറിമുറിച്ചുയർന്നു.. ” ഷാനവാസ് ..,തന്റ്റെ ഈ തേക്കിൻ തോട്ടംക്കാര് നാട്ടുകാർക്ക് വേണ്ടി ജീവൻ കൊടുക്കുമോ അതോ നാട്ടുകാരുടെ ജീവനെടുക്കുമോ എന്നെല്ലാം നമ്മളിനി കണ്ടു പിടിക്കണം അറിയുമോ തനിക്ക്..? മാഡം….!! അതേടോ ..,, ജേക്കബച്ചന്റ്റെ പരാതിയിൽ ഡോക്ടർ ലീനയുടെ പേരിനൊപ്പം തന്നെ എഴുതി ചേർക്കപ്പെട്ട പേരുകൾ തന്നെയാണ് ജോസപ്പൻ ഡോക്ടറുടെയും മക്കളുടെയും. ..! !

ഭദ്രയുടെ വാക്കുകൾ കേട്ട് ഷാനവാസ് അവരെയെല്ലാം മാറി മാറി നോക്കി. .. “വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ ഷാനവാസ്..? പക്ഷേ സത്യം അതാണ്,അതു ബോധ്യപ്പെട്ടത്തിനു ശേഷമാണ് ഈ കേസിന്റെ ചുമതല ഞാൻ ഭദ്രയ്ക്ക് നൽകിയത്. .. ഒരു എസ് ഐ ആയ തനിക്ക് പോലും ഡോക്ടറുടെ കുടുംബത്തെ മോശക്കാരായി കാണാൻ വയ്യെങ്കിൽ ഈ നാട്ടുകാരുടെ കാര്യമോ….? അവർക്കറിയില്ല ഷാനവാസ്, നന്മയുടെ മുഖംമൂടിയണിഞ്ഞ് അവരെ ചതിക്കുകയാണീ ഡോക്ടറെന്ന്…!! പെട്ടെന്നൊരുനാൾ നമ്മളത് പറഞ്ഞാൽ നമ്മുടെ വാക്കുകൾ ഇവരാരും തന്നെ മുഖവിലക്കെടുക്കില്ല,നമുക്ക് നമ്മുടെ അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടതായുംവരും, അതുകൊണ്ട് ബീ കെയർ ഫുൾ….!!

എല്ലാ തെളിവും നമ്മുടെ കയ്യിൽ കിട്ടിയതിന് ശേഷം മാത്രമേ നമ്മുടെ ഭാഗത്ത് നിന്നൊരു നീക്കം തേക്കിൻ തോട്ടംക്കാർക്കെതിരെ ഉണ്ടാവാൻ പാടുകയുളളു…അതുവരെ ജേക്കബച്ചന്റ്റെ മിസ്സിംഗ് അന്വേഷിക്കുന്ന സംഘം മാത്രമാണ് നിങ്ങളിവിടെ…. !! ആർ യൂ ഗോഡിറ്റ് വാട്ട് ഐയാം സെഡ്…? യെസ് സാർ… എല്ലാവർക്കും ഒപ്പം ഡി ജി പിയുടെ ഓർഡറിനനുസരിച്ച് നിൽക്കുമ്പോഴും ഷാനവാസിന്റ്റെ മനസ്സിൽ ഒരു ചോദ്യം ബാക്കിയായിരുന്നു..,എന്തു ചെയ്തിട്ടാണ് ഡോക്ടറുടെ കുടുംബത്തിനെതിരെ ജേക്കബച്ചൻ പരാതി നൽകിയത്. ..? രാജീവ് സാർ. …,, എന്താണ് ഷാനവാസേ….?

എനിക്കൊരു കാര്യം അറിഞ്ഞാൽ. ….. “ഡോക്ടർ ജോസപ്പനും കുടുംബവും എങ്ങനെ അച്ചന്റെ പരാതിയിൽ വന്നുവെന്നല്ലേ….? അച്ചൻ തന്ന പരാതി എന്താണെന്നല്ലേ…? ഭദ്ര ചോദിച്ചു അതെ മാഡം..,, “അച്ചന്റെ കീഴിൽ സഭനടത്തി കൊണ്ട് പോവുന്ന അനാഥാലയത്തെ പറ്റി ഷാനവാസിനറിയാമല്ലോ..? അറിയാം മാഡം… ‘ ആ അനാഥാലയത്തിലെ പ്രായപൂർത്തിയായ പെൺകുട്ടികളെ ലീന ഡോക്ടർ വിദേശത്തുളള അവരുടെ ഹോസ്പിറ്റലിൽ ജോലിയ്ക്കായ് തിരഞ്ഞെടുത്തയച്ചിരുന്നു ,യാതൊരു ഉപാധികളുമില്ലാതെ എല്ലാ ചിലവും ഏറ്റെടുത്ത് കൊണ്ടൊരു സഹായമെന്ന നിലയിൽ. ..!!

“അതുംഅറിയാം മാഡം…,,അവരുടെ ജോലിക്കാവശ്യമായ പേപ്പറുകൾ പലതും ശരിയാക്കി നൽകിയത് സ്റ്റേഷനിൽ നിന്ന് ഞാനാണ്, അതിനെന്താണ് മാഡം ..? ഷാനവാസ് വെയ്റ്റ്…!! ഭദ്രയുടെ ശബ്ദം ഉയർന്നു. .. “അങ്ങനെ നിങ്ങളെല്ലാവരും കൂടി ചേർന്ന് ഇവിടെ നിന്ന് വിദേശത്തേക്ക് ജോലിക്കയച്ച എത്ര പെൺകുട്ടികൾ തിരിച്ചു നാട്ടിലെത്തിയെന്ന് നിങ്ങളാരെങ്കിലും എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ഷാനവാസ്. ..? ഭദ്രയുടെ ശബ്ദം കനത്തിരുന്നു അതു ചോദിക്കുമ്പോൾ… മാഡം. അത്.. ഇല്ല ഷാനവാസ്…!! നിങ്ങളെന്നല്ല ,ആരും അവരെ പറ്റി അന്വേഷിച്ചിട്ടില്ല…!!

“ഇവിടെ നിന്ന് അതായത് ജേക്കബച്ചന്റ്റെ മാത്രം അനാഥാലയത്തിൽ നിന്ന് വിദേശത്തേക്ക് ജോലിക്കെന്നും പറഞ്ഞു കയറ്റി വിട്ടത് കഴിഞ്ഞ നാലുകൊല്ലത്തിനുളളിൽ പതിനൊന്ന് പേരെയാണ്, അറിയാമോ…? പക്ഷേ അവരിൽ തിരിച്ചിങ്ങോട്ടു തന്നെ വന്നിരിക്കുന്നത് ആകെ നാലുപേർ ആണ് ഷാനവാസേ…,, ആ വന്നവരാകട്ടെ ഇപ്പോൾ ജീവിച്ചിരിപ്പില്ല …! ! ഭദ്ര മാഡം…!! അതെ ഷാനവാസേ… അതുതന്നെയാണ് സത്യം. ..ആ പെൺകുട്ടികളെല്ലാം ഇവിടെ നാട്ടിലെത്തി ഒന്നോരണ്ടോമാസങ്ങൾക്കുള്ളിൽ മരണപ്പെട്ടു. ..രണ്ട് പേർ മരണപ്പെട്ടത് പനി മൂർച്ഛിച്ചതിനെതുടർന്നാണെങ്കിൽ മറ്റു രണ്ട് പേർ മരിച്ചത് വാഹനാപകടത്തിലാണ്…!!

ഇതുകൊണ്ടും തീർന്നില്ല ഷാനവാസ്, തിരിച്ചു നാട്ടിലേക്ക് വരാതെ വിദേശത്ത് തന്നെ ജോലിയിൽ തുടരുകയാണെന്ന് ജേക്കബച്ചനെ വിളിച്ചു പറഞ്ഞ ആ ബാക്കി ഏഴു പെൺകുട്ടികളും നാട്ടിലേക്ക് അവിടെ നിന്ന് വിമാനം കയറിയിട്ടുണ്ട്…!!  അവരിവിടെ എയർപോർട്ടിൽ വന്നിറങ്ങിയതിന് തെളിവുകളും ഉണ്ട്…!! പക്ഷേ, പിന്നീടവരെവിടെ പോയെന്ന് കണ്ടെത്താൻ അച്ചനോ നമ്മുക്കോ പറ്റിയിട്ടില്ല..!! കണ്ടെത്തണം നമ്മളിനി അവരെവിടെയെന്നത്..!! പിന്നെയും വേണം നമ്മുക്ക് തെളിവുകൾ ഓരോന്നായി.. . മാഡം ഇതിന്റെ എല്ലാം പുറകിൽ തേക്കിൻ തോട്ടംക്കാരാണെന്ന് അച്ചൻ വിശ്വസിക്കാൻ കാരണം എന്താണ്. ..?

അതു മാത്രമല്ല ഇങ്ങനെ ഒരു സംശയമുളളതായോ, അല്ലെങ്കിൽ ആ കുട്ടികളെ കാണാതായതിനെ പറ്റിയോ ഒരു പരാതിയും അച്ചനിതുവരെ എവിടെയും നൽകിയിട്ടില്ല…,, പിന്നെ പെട്ടെന്ന് എങ്ങനെ ഇങ്ങനെ ഒരു സംശയം അച്ചനുണ്ടായ് മാഡം….? “ഷാനവാസ്. ..യുവർ ക്വസ്റ്റ്യൻ ഈസ് കറക്ട്,,ഈ ഒരു സംശയം ഞങ്ങൾക്കും തോന്നിയിരുന്നു.പക്ഷേ ആരെയോ അച്ചൻ ഭയപ്പെടുന്നു എന്ന് തോന്നിയതുകൊണ്ടുതന്നെ അന്നച്ചനെ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല… അച്ചൻ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞിട്ട് മതി ബാക്കി ചോദ്യങ്ങൾ എല്ലാമെന്ന് ദേവദാസ് സാറു പറഞ്ഞപ്പോൾ അച്ചനെ ഞങ്ങൾ ഒഴിവാക്കി. ..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!