കനൽ : ഭാഗം 2

Share with your friends

ഇയാൾക്ക് ഇരിക്കാൻ വേറെ സ്ഥലം ഒന്നും കിട്ടിയില്ലേ എന്ന് ഓർത്തു കുറച്ച് നേരം ഞാൻ അവിടെ ഒക്കെ തന്നെ നിന്നു.പിന്നെ ഓർത്തു ബ്ലഡ് റിപ്പോർട്ട് കളക്റ്റ് ചെയ്യാനുണ്ട്.അത് ചെയ്തിട്ട് വരാം .അപ്പഴെക്കും കിരൺ ഡോക്ടർ പോകുമായിരിക്കും.അങ്ങനെ രേണു നോടും പറഞ്ഞ് ,അടുത്ത സ്റ്റേഷനിലെ സീനിയർ ട്രീസ ചേച്ചിയോട് ഒന്ന് നോക്കിയേക്കനും പറഞ്ഞ് ലാബിലേക്ക് പോയി. റിപോർട്ട് റെഡി ആയാലും അവിടുത്തെ ഹെല്പേഴ്സ് ഫ്രീ അല്ലെങ്കിൽ വാർഡിൽ കിട്ടാൻ റെഡി ആകും.

സാധാരണ അങ്ങനെ ഉള്ളപ്പോൾ ഫോൺ വിളിച്ച് കളക്ട് ചെയ്യറാണ് പതിവ്. ഇന്ന് ഇപ്പൊൾ കിരൺ ഡോക്ടറിന്റെ അടുത്ത് നിന്ന് രക്ഷ പെടാനും,പിന്നെ അമ്മ കുറച്ചു ദിവസമായി പറയുന്നു കാലിന്റെ വേദന.അപ്പൊൾ ഓർത്തോയിൽ ഒരു അപ്പോയിന്റ്മെന്റ് കിട്ടുമൊന്ന് അറിയാനും കൂടി ഇറങ്ങിയതാണ്. ഓരോന്ന് ഓർത്ത് ലാബ് എത്തിത് അറിഞ്ഞില്ല. എന്നെ കണ്ടതെ അവര് ചോദിച്ചു. “” റിപ്പോർട്ട് ഡിലേ ആയല്ലെന്ന്..ഞാൻ ചിരിച്ചു.പിന്നെ എല്ലാം വാങ്ങി അവിടെ സൈൻ ചെയ്ത് ഇറങ്ങി.

ഓടി പോയി ഓർത്തോ റിസപ്ഷനിൽ അപ്പോയിന്റ്മെന്റ് ചോദിച്ചു.അടുത്ത ഒരു ആഴ്ചത്തേക്ക് ഇല്ലാ എന്ന് മറുപടി കിട്ടി.അമ്മയെ വേറെ എവിടേലും കാണിക്കാം എന്ന് ഓർത്തു തിരിച്ചു വന്നു. അപഴേയ്‌ക്കും കിരൺ ഡോക്ടർ പോയിരുന്നു.റിപ്പോർട്ട് എല്ലാ പേഷ്യന്റിന്റ്റം ഉള്ള കൊണ്ട് അതൊക്കെ ഇവിടെ ഉണ്ടന്ന് ഓരോ സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് പറഞ്ഞു. എന്റെ പേഷ്യന്റിന്റെ റിപ്പോർട്ട് ഒക്കെ ഇൻഫോം ചെയ്യാൻ ഡോക്ടർ റൂമിലേക്ക് വിളിച്ചപ്പോൾ ഡോക്ടർ ഇൻചാർജ് ആണ് ഫോൺ എടുത്തത്.വളരെ ആശ്വാസം തോന്നി.. ”

“സാർ റിപ്പോർട്ട് കിട്ടി ഇൻഫോം ചെയ്യാൻ വിളിച്ചതാണ് “.. എന്ന് പറഞ്ഞപോൾ ഞാൻ ഇപ്പൊൾ വരാം എന്ന് പറഞ്ഞു സർ ഫോൺ വച്ചു. ഞങ്ങള് അപ്പൊൾ ബന്ധുക്കളെ ഒക്കെ പുറത്ത് ആകി ബാക് കെയർ എന്ന പരിപാടി തുടങ്ങി.2 പേര് കഴിഞ്ഞതും കേട്ടു ഇൻചാർജ് ഡോക്ടർ വിളിക്കുന്നു.ഓടി ഇറങ്ങി ചെന്നു. “ലക്ഷ്മി ഞാൻ ചില സജെസ്ഷൻ എഴുതിയിട്ടുണ്ട്.ഫോളോ ചെയ്യാൻ വരട്ടെ. കൺസൾട്ടന്റ് വന്നിട്ട് നോക്കാം”

” അതും പറഞ്ഞു സർ പോയി.ശരി സർ എന്ന് പറഞ്ഞു ഞങ്ങള് ബാക്കി കൂടെ ചെയ്യാൻ തുടങ്ങിപ്പോൾ മേരി ചേച്ചി വന്നു ലക്ഷ്മി റൗണ്ട്സ് എന്ന് പറഞ്ഞത്.. പിന്നെ ഓടി പോയി കൈ ഒക്കെ കഴുകി റൗണ്ട്സ് തീർത്തു. ഇന്ന് സമയം ചുമ്മാ പോകുവാണോ ഈശ്വര എന്ന് ഓർത്തു ഓടി വന്നു ബാക്കി എല്ലാം ഒരു വിധം തീർത്തു.അപ്പൊൾ സമയം 2.30. “നീ കഴിക്കുന്നില്ലേ ?എന്ന ശാലിനിയുടെ ചോദ്യം കേട്ട് ഉണ്ട് രേണു കഴിക്കാൻ പോയി അവള് വരട്ടെന്ന് പറഞ്ഞു” അവിടെ ഇരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ഓർത്തു ഞാൻ ശരിക്കും ഇങ്ങനെ ഒക്കെ ആരുന്നോ ?എന്റെ ജീവിതം അത് എങ്ങോട്ട് ആണ് പോകുന്നെന്ന്‌. വീണ്ടും ഓർമകൾ കൂട്ടിനെത്തി.എന്റെ ഓർമകൾ ബാല്യത്തിൽ എത്തി.അമ്മയുടെം അച്ചൻറ്റം അമ്മുക്കുട്ടി.ഒരു തൊട്ടാവാടി. കലപില എന്ന് ഒച്ച വച്ച് നടന്നവൾ.എന്ത് രസമായിരുന്നു അന്നൊക്കെ . അപ്പു അവനെ കിട്ടിയപ്പോൾ മുതൽ അമ്മയേക്കളും കൂടുതൽ താൻ ആണ് അവനെ നോക്കിയത്.അവനും എപൊഴും തന്റെ ഒപ്പം ഇരിക്കാൻ ആയിരുന്നു ഇഷ്ടം.

സ്കൂളിൽ പോകുമ്പോൾ ഒക്കെ തന്റെ ഒരേ ഒരു കൂട്ടുകാരി മാളുനോട് അപ്പുനെ പറ്റി പറയാനേ സമയം ഉണ്ടായിരുന്നുള്ളു. അവൾക്ക് ആണേൽ അത് കേൾക്കുമ്പോൾ കുശുമ്പ് ആണ്.കാരണം അവള് ഒരേ ഒരു മകള് ആണ് അച്ഛനും,അമ്മയ്ക്കും. കസിൻസ് ഒക്കെ പാലക്കാട് ആണ്.അത് കൊണ്ട് പാവം എന്നും സങ്കടം പറയും.ഒറ്റപ്പെട്ട കുട്ടികളുടെ സങ്കടം,കൂടപ്പിറപ്പ്‌ ഇല്ലാത്തതിന്റെ സങ്കടം ഒക്കെ മനസ്സിലായത് അവളുടെ വാക്കുകളിൽ നിന്നായിരുന്നു. മാളു എന്ന മാളവിക അവള് ആണ് അന്നും,ഇന്നും തന്റെ മനസ്സ് അറിയുന്ന സുഹൃത്.

വേറെ ആർക്കും ഒന്നും അറിയില്ല ഇവിടെ തന്നെ കുറിച്ച്.അറിഞ്ഞാൽ ഒരു പക്ഷെ ഇവർക്കൊക്കെ എന്താകും തോന്നുക.അറിയില്ല. “ചേച്ചി കഴിക്കാൻ പോകുന്നില്ലേ? രേണുവിന്റെ ചോദ്യം എന്നെ വീണ്ടും വർത്തമാന കാലത്തിലേക്ക് എത്തിച്ചു.. മ്മ്‌ പോകുവാ എന്ന് പറഞ്ഞു ചോറും എടുത്ത് ക്യാന്റീൻ ലക്ഷ്യം ആകി നടന്നു.അവിടെ എത്തിപ്പോൾ ഏകദേശം എല്ലാവരും പോയി. നഴ്സസ് കുറച്ച് പേരെ ഉള്ളൂ. ഞാൻ പിന്നെ ഒരുപാട് സംസാരിക്കാത്ത കൊണ്ട് തന്നെ അധികം ആരെയും അറിയില്ല.എങ്കിലും എന്നെ നോക്കിയ ആൾക്കാരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അമ്മ പഠിപ്പിച്ചത് ആണ് ഇതും.നമ്മുടെ ഒരു ചിരി അതാണ് മറ്റുള്ളവർക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ ആശ്വാസം എന്ന്. ചോറും പാത്രം തുറന്നു കഴിക്കാൻ തുടങ്ങിയപ്പോൾ കേട്ടു . “എന്നാലും ഇത് മോശമായി പോയി കേട്ടോ.തന്നെ വന്നു കഴിക്കുന്നത് എന്ന ഡയലോഗ്. ശബ്ദത്തിന്റെ ഉടമയെ മനസ്സിലായത് കൊണ്ട് മുഖം ഉയർത്തി നോക്കിയില്ല.പറഞ്ഞിട്ട് കിരൺ ഡോക്ടർ വന്നു ഒപ്പോസിറ് ഇരുന്നു. മനസ് ആകെ അസ്വസ്ഥം ആകുന്നത് ഞാൻ അറിഞ്ഞു.എങ്കിലും കഴിക്കാതെ എഴുന്നേൽക്കാൻ പറ്റില്ല.

ഒന്നാമത് അമ്മ രാവിലെ എഴുന്നേറ്റു ഉണ്ടാക്കുന്നതാണ്. ഞാൻ കൂടെ ചെയ്യന്നു പറഞാൽ സമ്മതിക്കില്ല.അമ്മ തന്നെ ഉണ്ടാക്കി ബോക്സിൽ വച്ച് തരണം.അപ്പൊൾ അതിൽ അമ്മയുടെ സ്നേഹം കൂടെ ഉണ്ടെന്ന് ആണ് അമ്മ പറയുക ..ശരി ആയിരിക്കാം.എനിക്ക് അറിയില്ലല്ലോ?അമ്മ എന്ന വാക്ക് അതിന്റെ അർത്ഥം ഒക്കെ അനുംഭവിചാലെ അറിയൂ എന്ന് ഒരിക്കൽ എവിടെയോ വായിച്ചത് ഓർത്തു. എന്റെ മിഴികൾ നിറഞ്ഞു.എങ്കിലും കഷ്ടപ്പെട്ട് അതിന്റെ ഒഴുക്കിനെ ഞാൻ പിടിച്ചു നിർത്തി . എങ്ങനെ ഒക്കെയോ വാരി കഴിക്കുമ്പോൾ കിരൺ ഡോക്ടർ പറയുന്ന കേട്ടു .

ചേട്ടാ ഒരു കാപ്പി പിന്നെ ഒരു പഴം പൊരി എന്ന്. “”ഡോക്ടർ ചോറ് കഴിച്ചില്ലല്ലോന്ന് ഉള്ള ആ ചേട്ടന്റെ ചോദ്യത്തിന് തിരക്കായിരുന്നു ഇനി ഇപ്പൊൾ ഇത് മതി എന്നായിരുന്നു മറുപടി ഞാൻ കഴിച്ചു എഴുന്നേൽക്കും വരെ ഒരു കാപ്പിയും പിടിച്ച് ഇരിക്കുന്ന കണ്ടപ്പോൾ ഞാൻ ഓർത്തു .ഇയാള് എന്താ ഇങ്ങനെ .?എത്ര ഒഴിവാക്കിയാൽ പോലും പോകില്ലെന്ന്? കഴിച്ച് എഴുന്നേറ്റു , കൈ കഴുകി ഞാൻ സ്റ്റെപ് കയറുമ്പോൾ ഓടി എന്റെ ഒപ്പം എത്തിയ കിരൺ ഡോക്ടർ നേ നോക്കി ഞാൻ ചോദിച്ചു

“ഡോക്ടർ എന്തിനാ എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നെന്നു..”” ചിരിയാരുന്ന് അതിനുള്ള മറുപടി ആദ്യം .പിന്നെ പറഞ്ഞു”” “ഇതിനുള്ള മറുപടി തൽക്കാലം ഞാൻ ബാംഗ്ലൂർ ഡേയ്സ് ഫിലിമിൽ നിന്ന് കടം എടുക്കുവ. “ദുൽഖർ പറഞ്ഞ പോലെ തന്റെ പിന്നാലെ നടക്കാൻ അല്ല ഒപ്പം നടക്കാൻ ആണ് എനിക്ക് ഇഷ്ടം പക്ഷേ താൻ സമ്മതിക്കുന്നില്ല അതല്ലെന്ന്”. അത് കേട്ടതും എൻറെ കണ്ട്രോൾ പോയി.ദേഷ്യം അതിര് വിടുമെന്ന് തോന്നി.. ഒന്നും പറയാൻ ആവില്ല എല്ലായിടത്തും സിസി ടിവി ഉണ്ടന്ന് ഉള്ള ഓർമ എന്റെ ദേഷ്യം കലർന്ന മുഖത്തെ നേരെ ആകി.

എന്റെ മറുപടി ഒന്നും കേൾക്കാതെ ആയപോൾ ആള് പറഞ്ഞു ആദി എനിക്ക് ഒരു കാരൃം പറയാൻ ഉണ്ടന്ന് .ഞാൻ നോക്കിയതും ആൾക്ക് മനസ്സിലായി ആദി എന്ന വിളി ഇഷ്ടപ്പെട്ടില്ല എന്ന്. പിന്നെ പറഞ്ഞു “ഇത് നമ്മള് മാത്രം ഉള്ള സമയം അല്ലേ അതാ അങ്ങനെ വിളിച്ചതെന്ന്. ഞാൻ ഒന്നൂം പറഞ്ഞില്ല.. “എന്നെ ഇനി ഡോക്ടർ എന്ന് വിളിക്കരുത് നമ്മൾ മാത്രം ഉള്ളപ്പോൾ എങ്കിലും കിരൺ എന്ന് വിളിക്കാൻ” .ഇൗ ഡോക്ടർ കിരൺ ഭയങ്കര ബോർ ആണ് അതന്ന്” പിന്നെ എന്റെ അച്ഛനും,അമ്മയും എനിക്ക് ഇട്ട പേര് കിരൺ എന്നാണ് .

ഡോക്ടർ എന്നല്ലാ” എന്ന് തമാശ രൂപേണ പറഞ്ഞു ഞാൻ ഒന്നും മിണ്ടാതെ icu വിലേക്ക്‌ നടന്നു..അപ്പോഴും ചോദിച്ച് കൊണ്ടെ ഇരുന്നു..ഇയാള് എന്താണ് ആവോ ഇങ്ങനെ? നല്ല ഡോക്ടർ..പെൺപിള്ളേർ ക്യൂ നിൽക്കാൻ ഉള്ള എല്ലാം ഉണ്ട് .എന്നിട്ടും ഒരു നഴ്സ് ആയ എന്റെ പുറകെ ..വാർഡിൽ എത്തിയപ്പോൾ രേണു ലാസ്റ്റ് റൗണ്ട് മെഡിസിൻ , ഫീഡ് ഒക്കെ തീർത്തിരുന്നു .പിന്നെ വൈറ്റൽസോക്കെ ഞാൻ നോക്കാന് പറഞ്ഞു അവളെ പിടിച്ച് അവിടെ ഇരുത്തി. ഒക്കെ നോക്കി പറഞ്ഞു അവള് എല്ലാം ചാർട്ട് ചെയ്ത് വച്ചു.

ഹാണ്ടോവേർ കൊടുക്കും മുൻപ് വൈറ്റൽസ് എല്ലാം നോക്കി വയ്ക്കണം. അതൊക്കെ തീർത്തപ്പോൾ അവള് പറഞ്ഞൂ ” ചേച്ചി നാളെ എനിക്ക് ഓഫ് ആണ് .ഞങ്ങള് പുറത്ത് പോകുന്നുണ്ട്.വരുന്നോ എന്ന്? ഇല്ല എന്ന് പതിവ് മറുപടി കേട്ടതും അവൾക്ക് ദേഷ്യം വന്നു. ഇൗ ചേച്ചി എന്നെങ്കിലും വരുമോ എന്റെ കൂടെന്ന്”? “വരാടി പിന്നെ ആവട്ടേ ” എന്ന് പറഞ്ഞു ഫയൽ ഒക്കെ ഒന്നുടെ ചെക്ക് ചെയ്ത് നോക്കി . ഹാൻഡ് ഒവർ ന് സമയം ആയ കൊണ്ട് എല്ലാം ഒന്നും കൂടെ നോക്കി. ഉച്ച കഴിഞ്ഞു മിക്കവാറും എന്റെ ഷിഫ്റ്റ് ന പകരം വരുന്നത് ഒരു സൂപ്പർ സീനിയർ ആണ്.അത് കൊണ്ട് തന്നെ എല്ലാം ഒന്നുടെം ചെക്ക് ചെയ്തു.

അപ്പാഴേക്കും എല്ലാവരും എത്തി.പ്രതീക്ഷിച്ച പോലെ തന്നെ എന്റെ അടുത്ത് സൗമ്യ സിസ്റ്റർ ആണ് . പേരിൽ മാത്രമേ സൗമ്യത ഉള്ളൂ എന്ന് ഓർത്തു.എന്തായാലും കുറെ കുറ്റങ്ങൾ ഒക്കെ കണ്ട് പിടിച്ചെങ്കിലും വലിയ തരക്കേടില്ലാതെ ഹൻഡോവർ കഴിഞ്ഞു ഇറങ്ങി. വേഗം പോയി ഡ്രസ്സ് ചെയിഞ്ച് ചെയ്ത് ശാലിനിയെ നോക്കി ഇരുന്നു ബസ് സ്റ്റാൻഡ് വരെ അവള് കാണും. അവളും വന്നു വാർഡിലെ ഓരോ കാര്യങ്ങളും പറഞ്ഞു സ്റ്റാൻഡിലേക്ക് ചെല്ലുമ്മ്പഴെ കണ്ടു.എന്റെ ബസ് പോയി. ” അയ്യോ ഇനി കൂറെ നേരം നിൽക്കണല്ലോ എന്ന ശാലിനിയുടെ ചോദ്യം കേട്ട് സാരമില്ല നിന്റെ ബസ് ഉണ്ടല്ലോ” . നീ പൊയ്ക്കോ ” അതും പറഞ്ഞു അവളെ യാത്രയാക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!