കാശ്മീര : ഭാഗം 2

Share with your friends

എഴുത്തുകാരി: രജിത ജയൻ

“മന്ദാരക്കാവെ””ന്ന പേര് ശിവന്റെ നാവിൽ നിന്ന് കേട്ട മാത്രയിൽ ദേവദാസ് പണിക്കർ സകലതും നഷ്ടപ്പെട്ടവനെപോലെ ആ വിവാഹനിശ്ചയ പന്തലിലെ നിലത്തേക്കൂർന്നിരുന്നു പോയി. …!!! ‘മന്ദാരക്കാവ്…,,,,,, ചുറ്റും നിന്നാരൊക്കയോ വീണ്ടും വീണ്ടും ഉച്ചത്തിലാ പേര് ആർത്തട്ടഹസിച്ച് പറയുന്നതുപോലെ പണിക്കർക്ക് തോന്നി. ..,,,, “മന്ദാരക്കാവെന്ന പേരുകേട്ട മാത്രയിൽ പണിക്കരിലുണ്ടായ മാറ്റവും അദ്ദേഹത്തിന്റെ ശരീരത്തിലൂടെ അണപൊട്ടിയെന്നവിധമൊഴുക്കുന്ന വിയർപ്പുചാലുകളും നോക്കി പകച്ചു നിൽക്കുകയായിരുന്നപ്പോൾ അവിടെ കൂടിയിരുന്നെല്ലാവരും….!!!!

ചോദ്യങ്ങൾ ഒരു പാട് ചോദിക്കാനുണ്ടായിരുന്നവിടെ കൂടിയിരിക്കുന്നെല്ലാവർക്കും…പക്ഷേ ശബ്ദം അടഞ്ഞു പോയതു പോലെ…., പ്രകൃതി പോലുംഒരു നിമിഷം നിശ്ചലമായത്പോലെ…….!!!! ശിവേട്ടാ…… !! വിവാഹനിശ്ചയ പന്തലിലെ സ്തംഭനാവസ്ഥയിൽ എവിടെ നിന്നോ പരിഭ്രാന്തമായൊരു നിലവിളി ശിവന്റെ കാതിൽ തുളച്ചു കയറി. .. ഞെട്ടി പകച്ചു ചുറ്റും നോക്കുമ്പോൾ കണ്ടു സുഹൃത്തുക്കളിൽ പ്രധാനിയായ അനീഷ് ആകെ പരിഭ്രാന്തിയോടെ ……..! എന്താടാ അനീഷേ….? എന്താണ്. …. ? എന്തുപറ്റീ….? ”ശിവേട്ടാ …നമ്മുടെ വീടിന് ചുറ്റും ചുഴലിക്കാറ്റ് രൂപം കൊണ്ടതുപോലെ…. !!

ഈ വീടിന് ചുറ്റും മാത്രമൊരു വല്ലാത്ത കാറ്റ്….ശിവേട്ടനൊന്ന് വന്നു നോക്കിയേ.”…!! അനീഷിന്റ്റെ വാക്കുകൾ ഈയ്യമുരുകിയൊഴിച്ചതുപോലെ പണിക്കരുടെ ചെവിയെ പൊള്ളിച്ചൂ….!! അദ്ദേഹത്തിന്റെ ശരീരമാകെയൊരു വിറയൽ പടർന്നു കയറി. … ശിവാ….. വേണ്ട ….!! അനീഷിനൊപ്പം പുറത്തേക്ക് കുതിക്കാനൊരുങ്ങിയ ശിവനെ ഒരു വിളിയിലൂടെ പണിക്കർ തടഞ്ഞു. … അരുതെന്ന ഭാവം പണിക്കാരുടെ മുഖത്ത് നിന്ന് വായിച്ചെടുത്ത ശിവൻ വീണ്ടും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലവേ തങ്ങൾക്ക് ചുറ്റും നടക്കുന്ന സമസ്യയുടെ പൊരുളറിയാതെ പകച്ചു നിൽക്കുകയായിരുന്നു വേണുമാഷും ശിവാനിയും വിഷ്ണുവുമുൾപ്പെടെ അവിടെ ഒത്തുകൂടിയ ഓരോരുത്തരും….

പണിക്കരേ….എന്താണിത്…? പുറത്തു വീശുന്നയാ കാറ്റ് ഈ വീടിനെ മാത്രം ലക്ഷ്യം വെച്ചാണ് എന്ന് അങ്ങയുടെ മുഖം നോക്കിയാൽ എനിക്ക് മനസ്സിലാക്കാം .. .അങ്ങയുടെ മുഖത്ത് കാണുന്ന ഈ പരവേശം കണ്ടിട്ട് ഭയമാവുന്നു .. ഇനിയെങ്കിലും ഒന്ന് പറഞ്ഞു തരൂ ….,,, എന്താണിവിടെ ഞങ്ങൾക്ക് ചുറ്റും നടക്കുന്നത്…? ആരാണ് ഞങ്ങളുടെ ശിവാനിമോള്…..?? ആരുടെ നൂറാമത്തെ പെൺകുട്ടി ആണവൾ….? മന്ദാരക്കാവും എന്റ്റെ ശിവാനിയും തമ്മിലുള്ള ബന്ധം എന്താണ്. …?? ശിവനിൽ നിന്ന് ചോദ്യങ്ങളോരോന്നായ് പുറത്തേക്ക് വരുമ്പോഴും പണിക്കർ സൂക്ഷമ ദൃഷ്ട്ടിയോടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു….!!!

തോട്ടശ്ശേരി തറവാടിനെ വലയംചെയ്തു വീശുന്നയാ കാറ്റിൽ അസാമാന്യമായതെന്തോ തിരയുന്നതു പോലെ അദ്ദേഹത്തിന്റെ കണ്ണുകൾ അവിടെയാകെ എന്തോ പരതി നടന്നു… തിരഞ്ഞതെന്തോ കണ്ടെത്തിയ പോലെ പെട്ടെന്നദ്ദേഹത്തിന്റെകണ്ണുകൾ ഒന്ന് പ്രകാശിച്ചു…..!! നിലത്തുനിന്നെണീറ്റ് പെട്ടെന്ന് അദ്ദേഹം തന്റെ കവടികൾ നിരത്തിവെച്ച ആവണിപലകയിലേക്കിരിക്കവേ ഹുങ്കാര ശബ്ദത്തോടൊരുകാറ്റാ പന്തലിനുളളിലേക്കിരച്ചെത്തി അവിടെ കത്തിച്ചുവച്ചിരുന്ന നിലവിളക്കുകൾ ഒന്നിച്ചണച്ചൂ…..

ഒരു നിമിഷത്തിന്റെ നൂറിലൊന്ന് സമയംകൊണ്ട് നടന്നാ പ്രവർത്തിയിൽ പണിക്കർ വീണ്ടും പതറി…, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ കവടിയിൽ വീണു ചിതറി. ….,,, വീശിയടിച്ച കാറ്റിലൊരു പരിഹാസ ചിരി മുഴങ്ങിയോ…?? കാറ്റിനു ജീവൻ വെച്ചതുപോലെ അതാ പന്തലിനുളളിൽ വട്ടം കറങ്ങി, ഒരു വല്ലാത്ത ശക്തിയോടെ അകത്തേക്ക് വീശിയെത്തിയ കാറ്റൊരു നിമിഷംകൊണ്ടു തന്നെ ആ പന്തലിനുളളിൽ നിന്ന് അപ്രത്യക്ഷമാകവെ പണിക്കർ ശിവാനിയുടെ ഭയന്നുവിറച്ച മുഖത്തേക്കൊരു നിമിഷം നോക്കി നിന്നു…

ഒരുപാടുനാൾ നെഞ്ചിൽ കൊണ്ട് നടന്ന പ്രണയത്തിന്റ്റെ ആദ്യ സാക്ഷാത്കാരമായ് തീരേണ്ട വിവാഹനിശ്ചയപന്തലിലെ അപ്രതീക്ഷിതമായി സംഭവങ്ങൾ അവളുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു…. ആശ്വാസം തേടിയവൾ പലപ്പോഴും വിഷ്ണുവിനെ നോക്കിയെങ്കിലും പൊരുളറിയാത്ത വിധിയുടെ കുത്തൊഴുക്കിലകപ്പെട്ട വിഷ്ണു ഒരു മാത്ര ശിവാനിയെ പോലും മറന്നപോലെ അവിടെ നിന്നിരുന്നു …..!! ശിവാനീ…….,,,, പന്തലിലെ നിശബ്ദതയെ ഭേദിച്ച് പണിക്കരുടെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരും പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!