കാശ്മീര : ഭാഗം 4

കാശ്മീര : ഭാഗം 4

എഴുത്തുകാരി: രജിത ജയൻ

മന്ദാരക്കാവിലേക്ക് ശിവാനിയുമൊത്ത് വാമദേവൻ എത്തുമ്പോൾ സമയമേറെ വൈകിയിരുന്നു….. സൈരന്ധ്രിയ്ക്കൊപ്പം മന്ദാരക്കാവിനുളളിലേക്ക് നടക്കുമ്പോഴും ശിവാനിയുടെ മനസ്സിന്റെ കടിഞ്ഞാൺ വാമദേവനിൽ ഭദ്രമായിരുന്നു…! “” സ്വാമീ…… സൈരന്ധ്രിയുടെ വിളികേട്ട് അവളെ നോക്കുമ്പോഴും വാമദേവൻ്റ്റെ മുഖം ചിന്താഭരിതമായിരുന്നു…… ‘എന്തു പറ്റി അങ്ങേക്ക് .? നമ്മുടെ മുന്നിലുള്ള പ്രതിബന്ധങ്ങളോരോന്നായ് തരണം ചെയ്ത് നാം ലക്ഷ്യത്തിലേക്ക് അടുക്കാറായ ഈ സമയത്ത് അങ്ങയുടെ മുഖത്ത് യാതൊരു സന്തോഷവും കാണുന്നില്ലല്ലോ..?

എന്തെങ്കിലും തടസ്സങ്ങളുണ്ടോ സ്വാമി. …? സൈരന്ധ്രീ. …!! വാമദേവൻ്റ്റെ ഒച്ചയിലാ മന്ദാരക്കാവൊന്ന് കിടുങ്ങിയോ…? ഞെട്ടി ഭയന്ന് വാമദേവനെ നോക്കിയ സൈരന്ധ്രീ ഭയന്നിട്ടെന്നവണ്ണം രണ്ടടി പിന്നോട്ടു വെച്ചു. ”സൈരന്ധ്രീ….നീയൊരു പെണ്ണായിട്ടുകൂടി നിന്നെ ഞാൻ എന്റെ സഹായിയായ് കൂടെ കൂട്ടിയത് നിന്റ്റെയീ ഭ്രമിപ്പിക്കുന്ന സൗന്ദര്യമോ, മോഹിപ്പിക്കുന്ന ശരീരഭംഗിയോ കണ്ടിട്ടല്ല.!! മറിച്ച് നിനക്ക് മന്ത്രതന്ത്ര കലയോടുളള ഇഷ്ടവും ആത്മാർപ്പണവും കണ്ടിട്ടാണ്… ആ നീ ഒരു വിഡ്ഡിയെ പോലെഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്….

എന്ത് പ്രതിബന്ധമാണ്നമ്മൾ അതിജീവിച്ചത്..? തോട്ടശ്ശേരി തറവാട്ടിൽ നിന്ന് ശിവാനിയെ കടത്തികൊണ്ട് വരുകയെന്നതോ….?? അതൊന്നുമീ വാമദേവനെ സംബന്ധിച്ച് പ്രയാസകരമല്ലാന്ന് നിനക്കറിയാലോ…? ശിവാനിക്ക് മുമ്പ് ഇവിടെയെത്തിചേർന്ന തൊണ്ണൂറ്റിയൊമ്പത് പെൺകുട്ടികളുംഅതിനുദാഹരണമാണ്….! പക്ഷേ അന്നൊന്നും കാണാത്തൊരു ഉത്കണ്ഠ ഇപ്പോൾ അങ്ങയുടെ മുഖത്തു ദർശിച്ചതുകൊണ്ടാണ് സ്വാമി ഞാൻ ചോദിച്ചത്…? “”എങ്ങനെ ഉത്കണ്ഠ വരാതിരിക്കും സൈരന്ധ്രീ…., ഇതുവരെ നാം കരുതീതുപോലെയല്ല ഇപ്പോൾ കാര്യങ്ങൾ. …

നമ്മുടെ ലക്ഷ്യത്തിലേക്ക് അടുക്കാറായപ്പോൾ നമ്മളെ അതിൽ നിന്നും പിൻതിരിപ്പിക്കാനുളള ആളുകളുടെ എണ്ണം ഇപ്പോൾ ഏറെയായിരിക്കുന്നു… നമ്മുക്ക് ചുറ്റുമുള്ള ശത്രുക്കളുടെ വർദ്ധനവ് നീ ശ്രദ്ധിച്ചില്ലേ സൈരന്ധ്രീ..?? വാമദേവന്റ്റെ ശബ്ദമൊരു തീക്കാറ്റായ് ചെവിയിൽ പതികവേ സൈരന്ധ്രിയുടെ മനസ്സിലേക്ക് ആദിശേഷന്റ്റെ രൂപം മിന്നൽ പോലെ തെളിഞ്ഞു. … ആദിശേഷൻ……!! അവളുടെ ചുണ്ടുകൾ വിറക്കൊണ്ടു…. ആദിശേഷനെ മാത്രമാണോ നീ കാണുന്നത്. …? അതിനപ്പുറം ആരെയും നീ കാണുന്നില്ലേ സൈരന്ധ്രീ….? ദേവദാസപണിക്കരെ നീ കാണുന്നില്ലേ ….?

എന്റെ മാന്ത്രിക ദൃഷ്ടിയിൽ നിന്ന് പണിക്കർ രക്ഷിച്ചെടുത്ത ശിവനെ നീ കാണുന്നില്ലേ….?? ഇതിനെല്ലാമപ്പുറം അവിടെ ഞാൻ മറന്നു പോന്നൊരാൾ കൂടിയുണ്ട്. …! വിഷ്ണൂ. .. സൈരന്ധ്രിയുടെ ചുണ്ടുകൾ ചലിച്ചു. … അതേ വിഷ്ണു,അവനെ ഞാനെന്റ്റെ മാന്ത്രിക ബന്ധനത്തിലാക്കാൻ മറന്നു പോയി. ..അറയിൽ ബോധം മറഞ്ഞു കിടക്കുന്ന അവനിലേക്കെന്റ്റെ ദൃഷ്ടിയെത്തിയിട്ടില്ല അതുകൊണ്ട് തന്നെ അവർ മൂവരും പിന്നെ ആദിശേഷനുമൊന്നിച്ചാൽ പരകായ പ്രവേശനത്തിലൂടെ പുതുജന്മമെന്ന എന്റെ ഇതുവരെയുള്ള ആ സ്വപ്നം നടക്കാതെ പോവും… അറിയില്ലേ നിനക്കത് സൈരന്ധ്രീ…..??

ഇതിനെല്ലാം പുറമെ എനിക്കിപ്പോഴും ദൃശ്യമാവാതെ ദൂരെ എവിടെയോ മറഞ്ഞിരിക്കുകയാണ് അവൾ, എന്റെ രക്തത്തിൽ പിറന്ന, എന്റെ രക്തത്തെ ഗർഭത്തിൽ ചുമക്കേണ്ട എന്റ്റെ മകൾ…,, അവളാരാണെന്ന് പോലും ഇതുവരെ കണ്ടെത്താനെനിക്ക് സാധിച്ചിട്ടില്ല. …., ചെറുപ്പംമുതലീ കാലംവരെ ഞാൻ പ്രാപിച്ചിട്ടുളളത് അനേകം സ്ത്രീകളെയാണ് അവരറിഞ്ഞും അറിയാതെയും…..,അതിലേത് ഗർഭപാത്രത്തിലാണെന്റ്റെ വിത്തുവീണൊരു മുളപൊട്ടി വളർന്നതെനെനിക്കിതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല…!!

എനിക്കും എന്റെ ആ മകൾക്കും ഇടയിലാരോ ഒരു മതിൽ തീർത്തപോലെ……..!! എന്റെ ശത്രുക്കളാരും എനിക്ക് മുമ്പേ അവളെ കണ്ടെത്താത്തിരിക്കാനാണെന്റ്റെ ശ്രമവും പ്രാർഥനയും. ..!!! അറിയാം സ്വാമി, അറിയാം.., ഞാനതൊന്നും പെട്ടെന്ന് ചിന്തിച്ചില്ല പൊറുക്കണമെന്നോട്…..! ഉം…..തൽക്കാലം കാവിനുളളിലേക്ക് പൊയ്ക്കൊളളുക ഇവളുമായ്, എന്നിട്ടണിയിച്ചൊരുക്കി കൊണ്ടു വരികയിവളെ എന്റ്റെ ഉപാസനാ മൂർത്തികളുടെ അരികിലേക്ക്..,, ഞാൻ അപ്പോഴേക്കും കാവിനുളളിലെന്നെ കാത്തിരിക്കുന്നവരെയൊന്ന് കണ്ടിട്ടു വരാം..!!!

അതുപറയുമ്പോൾ വാമദേവന്റ്റെ കണ്ണുകളിലെ കത്തുന്ന കാമത്തിന്റ്റെ ജ്വാലകണ്ട് സൈരന്ധ്രീ പോലും വിറച്ചുപോയ്..!! ചലിക്കുന്ന ഒരു പാവയെപോലെ സൈരന്ധ്രിക്കൊപ്പം നടന്നു നീങ്ങുന്ന ശിവാനിയുടെ ശരീരവടിവുകളിലേക്ക് നോക്കി നിൽക്കവേ വാമദേവന്റ്റെ ശരീരം തൃഷ്ണകൊണ്ട് ജ്വലിച്ചു..!! അയാൾ വേഗം മന്ദാരക്കാവിലെ യക്ഷിത്തറയിലേക്ക് നടന്നു. …. സന്ധ്യയ്ക്കാരോ കത്തിച്ചു വെച്ചൊരു അത്തിത്തിരിയപ്പോൾ ദേവീ വിഗ്രഹത്തിനുമുമ്പിൽ കരിത്തിരികത്തി നിന്നിരുന്നത് കണ്ടപ്പോൾ വാമദേവന്റ്റെ നടത്തത്തിന് വേഗം കൂടി..

മണ്ണിൽ പതിയുന്ന വാമദേവന്റ്റെ കാലടികൾക്കനുസരിച്ച് മന്ദാരക്കാവിനുളളിലെവിടെ നിന്നൊക്കയോ പെൺകുട്ടികളുടെ ഭീതിപൂണ്ട കരച്ചിലയാളുടെ കാതിൽവന്നലക്കവേ അയാളുടെ കണ്ണുകൾ കാമാഗ്നിയിൽ കൂടുതൽ ജ്വലിച്ചൂ… മറ്റാരുടെയും ശ്രദ്ധപതിയാതെ മന്ത്രത്താൽ മറതീർത്ത വലിയൊരു ഒറ്റമന്ദാരചോട്ടിലെത്തിയ വാമദേവൻ ഒരു നിമിഷം ശ്വാസം നിലച്ചെന്ന മട്ടിലൊന്നു നിന്നു പിന്നെ വർദ്ധിച്ച സന്തോഷത്തോടെ ചുറ്റും നോക്കി. ….അപ്പോൾ അയാൾക്ക് മുമ്പിൽ അവരുണ്ടായിരുന്നു ,ആ തൊണ്ണൂറ്റിയൊമ്പത് പെൺകുട്ടികൾ. ..!!

പരിപൂർണ്ണ നഗ്നരായ അവരുടെ ശരീരത്തിലപ്പോൾ മന്ദാരക്കാവിലെ ദേവിയുടെ സംരക്ഷകരായ് കഴിഞ്ഞിരുന്ന നാഗങ്ങൾ ചുറ്റിപിണഞ്ഞുകിടന്നിരുന്നു…..!! വാമദേവന്റ്റെ കാമം തുടിക്കുന്ന ദൃഷ്ടികളിലവരിലോരുത്തരിലായ് പതികവെ ആ നാഗങ്ങൾ കൂടുതൽ ശക്തിയോടെയാ പെൺകുട്ടികളെ ചുറ്റിവരിഞ്ഞു…., വേദനയെടുത്തിട്ടെന്നവണ്ണം ഏങ്ങിയേങ്ങിയാ പെൺകുട്ടികൾ കരയവേ അവരുടെ കണ്ണിൽ നിന്ന് വരുന്ന കണ്ണുനീർ തുളളികൾ നാഗങ്ങൾ നാവുനീട്ടി ആർത്തിയോടെ കുടിക്കുന്നതുകണ്ട വാമദേവൻ ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചൂ…,,,

ആദിശേഷാ……,നാഗരാജാവേ….,,നീ കാണുന്നില്ലെ നിന്റ്റെ വംശത്തിൽ പിറന്ന നിന്റ്റെയീ നാഗങ്ങളുടെ ദുരവസ്ഥ…?? ദേവിയുടെ കാവൽക്കാരായിവിടെ വാണിരുന്ന ഈ നാഗങ്ങൾക്കിന്നീ മണ്ണൊന്ന് സ്പർശിക്കാൻ പോലും സാധ്യമല്ല. ..!! എന്തിനേറെ ഈ പെൺകുട്ടികളുടെ ദേഹമുപേക്ഷിച്ചീ മണ്ണവർ സ്പർശിച്ചാലവരുടെ അന്ത്യം സുനിശ്ചിതം….!! പാവമീ പെൺകൊടികൾ നിന്റ്റെ അനുയായികളുടെ ജീവൻ പിടിച്ചു നിർത്താൻ എപ്പോഴും കരയുന്നു അവർ കരയുമ്പോൾ ഒഴുകുന്ന കണ്ണുനീർ ഭക്ഷിച്ചെത്രകാലം ജീവിക്കുമവർ…..? നിന്നിലാണാദിശേഷാ അവരുടെ പ്രതീക്ഷകൾ. എന്റെ ലക്ഷ്യത്തെ തകർത്തൊരു വിജയിയായി നീ വരുന്നതും കാത്തിരിപ്പാണിവർ…..

പക്ഷേ നിനക്കതിനാവില്ല ആദിശേഷാ എന്നെ പരാജയപ്പെടുത്താൻ .. കാരണം അവൾ ശിവാനി , അവൾ നിനക്കുളളതാണ്….!! എന്റെ ആവശ്യങ്ങൾ കഴിഞ്ഞവളെ ഞാനിവിടെ ഈ ഒറ്റമന്ദാരചോട്ടിൽ കൊണ്ട് വന്നിരുത്തു,,,.മനസ്സിൽ നിറയെ നിന്നോടുളള പ്രണയവും ജ്വലിപ്പിച്ച്….!! നിന്നോടുളള പ്രണയത്താൽ കരയുന്ന അവളുടെ കണ്ണുനീരിനെ അവഗണിക്കാൻ നിനക്കാവില്ല ആദിശേഷാ….!! കാരണം അവൾ ശിവാനിയാണ്…!! നാഗപഞ്ചമി ദിനത്തിൽ മകം നക്ഷത്രത്തിൽ പിറന്നവൾ…!! . അവളുടെ കണ്ണുനീരിവിടെ പതിച്ചാലത് നിനക്ക് ശാപമാണ്….!!പാപമാണ്…!!

അതുകൊണ്ട് നീ തയ്യാറായിരിക്കുക. …എനിക്ക് മുന്നിൽ അപ്രത്യക്ഷനായി മറഞ്ഞിരിക്കാനുളള നിന്റ്റെ സമയം അൽപസമയംകൂടി മാത്രം. … അട്ടഹാസങ്ങൾ മുഴകി വാമദേവൻ പറഞ്ഞു നിർത്തിയപ്പോഴൊരു തേങ്ങലടി അവിടെ അവശേഷിക്കവേ അയാൾ കാമംകത്തുന്ന കണ്ണുംമായ്, തനിക്ക് ചുറ്റും നിൽക്കുന്ന ഓരോ പെൺകുട്ടിയെയും ചൂഴ്ന്ന് നോക്കി. ..ഒടുവിൽ കൂട്ടത്തിലൊരുവളെ കൈനീട്ടിപിടിച്ച് നിലത്തേക്കമർത്തവേ അവളുടെ ദേഹത്ത് ചുറ്റിനിന്നിരുന്ന നാഗം അവൾക്കരികിൽ നിന്നവളുടെ ദേഹത്തെ ചുറ്റാൻ തുടങ്ങി. …!!

ഇണചേരുന്ന സർപ്പത്തിന്റ്റെ ശീൽകാരംപോലൊരു ശബ്ദമവിടെയാകെ നിറയവെ ആ മന്ദാരകാവൊരു ശവപറമ്പുപോലെ നിശ്ചലമായ്. ..!! അപ്പോൾ കുറച്ചു ദൂരെ ആ മന്ദാരക്കാവിനുളളിൽ തന്നെ അവൻ “ആദിശേഷൻ”, മറഞ്ഞു കിടന്നിരുന്നു വാമദേവൻ കാണാതെ. …വാമദേവന്റ്റെ രക്തത്തിൽ പിറന്ന മകളെയും പ്രതീക്ഷിച്ചെന്ന പോലെ..!! ******** മന്ദാരക്കാവിലെ യക്ഷിത്തറയുടെ പുറക്കിലുളള വാമദേവന്റ്റെ മാന്ത്രിക കളത്തിലെ ഉപാസന മൂർത്തികളുടെ മുമ്പിൽ ശിവാനിയെ ഒരു ദേവതയെ എന്നവണ്ണം സൈരന്ധ്രി അണിയിച്ചൊരുക്കി ഇരുത്തി. .

ശിവാനിയുടെ ശരീരത്തിൽ പുരട്ടിയിരുന്ന സുഗന്ധദ്രവ്യത്തിന്റ്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം കാറ്റിൽ ആ മന്ദാരക്കാവിലൊന്നാകെ പരക്കവേ വാമദേവന്റ്റെ ദൃഷ്ടിയിൽ പെടാതൊളിച്ചിരുന്ന ആദിശേഷനൊന്ന് ഞെട്ടി !! ശിവാനിയിൽ നിന്നുയരുന്ന ആ ഗന്ധം ,അതവനെ അവളിലേക്ക് ആഘർഷിക്കാനുളളതാണെന്ന തിരിച്ചറിവ് അവന്റെ കണ്ണുകളിൽ ഭയം നിറച്ചു…..!!! വാമദേവന്റ്റെ കയ്യിൽ ആദിശേഷനെതിരെ പ്രയോഗിക്കാനുളള അവസാന ആയുധമാണ് ശിവാനി..,, അതുകൊണ്ട് തന്നെ അയാൾ ഏതു തന്ത്രവും അവനെതിരെ ഉപയോഗിച്ച് അവനെ ശിവാനിയുടെ അടുക്കലെത്തിക്കും…!!

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story