നിവേദ്യം : ഭാഗം 11

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

“കോഴി രാജപ്പൻ” ആളും എന്നെ കണ്ടു ഞെട്ടിയിരിക്കുകയാണ്. രണ്ടുമൂന്ന് തവണ കണ്ണു തിരുമി തുറക്കുന്നത് കണ്ടു. ആളെന്നെ മൊത്തത്തിൽ സ്കാൻ ചെയ്യുന്നത് കണ്ട് ഞാനും സ്വയം ഒന്ന് നോക്കി. ഒരു ബ്ലാക്ക് ഫോർമൽ പാന്റും ഗ്രേ കളർ ഷർട്ടും ആണ് എന്റെ വേഷം. കാതിൽ സ്റ്റഡും കയ്യിലെ വാച്ചും ആണ് ആകെയുള്ള ആഭരണങ്ങൾ. ഐ ലൈനറും ലിപ് ബാമും യൂസ് ചെയ്തിട്ടുണ്ട്. പണ്ടത്തെ കുപ്പിവളയിട്ടു കണ്ണെഴുതി നടക്കുന്ന പട്ടുപാവാടക്കാരിയെ ഓർമ വന്നിട്ടാണ് കോഴി ഇമ്മാതിരി നോട്ടം നോക്കുന്നത് എന്ന് തോന്നി.

“സർ…” “നി… നിവേദ്യാ… നീയെന്താ.. നീയെന്താ ഇവിടെ?” ഇയാൾക്ക് വിക്ക് ഉള്ളതായി എനിക്കറിയില്ലല്ലോ? ഓഹ്. എന്നെ കണ്ടു പേടിച്ചുകാണും. സില്ലി ബോയ്. “സർ ഞാൻ നിവേദ്യ നാരായണൻ. ഇവിടെ അസോസിയേറ്റ് ക്രിയേട്ടീവ് ഡയറക്ടർ ആയി ജോയിൻ ചെയ്യാൻ വന്നതാണ്” ഞാൻ അപ്പോയിന്റ്മെന്റ് ഓഡർ കയ്യിലേക്ക് കൊടുത്തു. ആ മുഖത്തെ ഭയം മാറി ഒരുതരം വൃത്തികെട്ട ജാഡ സ്ഥാനം പിടിക്കുന്നത് ഞാൻ നോക്കിനിന്നു. ഇപ്പോൾ കണ്ടാൽ വടിവേലുവിന്റെ ബൊമ്മ പോലെയുണ്ട്. “ഓക്കെ, നിവേദ്യാ.

നീയാണല്ലേ ഇന്ന് ജോയിൻ ചെയ്യുമെന്ന് പറഞ്ഞ എക്സ്ട്രാ ബ്രില്യന്റ് സ്റ്റാഫ്…? ആഹ്. എനിവേ.. സിറ്റ്” എന്റെ മുഖത്തു നോക്കാതെ പറഞ്ഞു. ഞാനിരുന്നു. ആൾ ഫോണെടുത്ത് ആരെയോ വിളിക്കുന്നത് കണ്ടു. ഫോൺ ഇൻ പ്രോഗ്രാം കഴിഞ്ഞ് എന്റെ നേരെ തിരിഞ്ഞു. കണ്ണാ.. പണി ആണോ? “നിവേദ്യാ.. ഇറ്റ്സ് ബീൻ ഏ ലോങ് ടൈം സിൻസ് വീ ലാസ്റ്റ് മെറ്റ്… സോ. റ്റൈൽ മീ.. വാട്ട് ഹാവ് യൂ ബീൻ അപ്റ്റു?” കണ്ണാ. ഇയാളുടെ പേര് പോലെ സ്വഭാവവും പൃഥ്വിരാജിന്റെ ആയോ? കണ്ടാലും മതി, ആട് ജീവിതത്തിലെ പൃഥ്വിരാജ്.

ബ്ലാ… ശോ, അത്ര വൃത്തികേടൊന്നും ഇല്ല കേട്ടോ കാണാൻ. ഇരുനിറം, നല്ല ഉയരം, വണ്ണം, ക്ളീൻ ഷേവ്, എക്സിക്യൂട്ടീവ് ലുക്ക്. സ്വഭാവം കുളക്കോഴിയുടേത് ആണെന്ന് മാത്രം. അല്ല. ആ സ്വഭാവമൊക്കെ ഇപ്പോ മാറിക്കാണാനും മതി. “നിവേദ്യാ.. വേർ ആർ യൂ..? നീ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ..?” “അയ്യോ. സോറി സർ. ഞാൻ പഴയ കാര്യങ്ങൾ ഓരോന്ന് ആലോചിച്ചിരുന്നതാണ്.” അത് പറഞ്ഞപ്പോൾ ആ മുഖത്തൊരു ചമ്മൽ തെളിഞ്ഞു. പിന്നെ വേഗം അത് മാറി ഗൗരവം ആയി. “റ്റൈൽ മീ എബൗട്ട് യുവേഴ്സെല്ഫ്” ഇത് ഇന്റർവ്യൂവിന് ചോദിക്കേണ്ട ചോദ്യം അല്ലെ..? ഇപ്പോ ചോദിക്കാൻ ഉണ്ടായ സാഹചര്യം?

പണി തരാൻ തന്നെ. കോഴി പഴയതൊന്നും മറന്നിട്ടില്ല എന്ന് തോന്നുന്നു. പെട്ടന്ന് ദൈവദൂതികയെപ്പോലെ ഒരു പെണ്കുട്ടി അകത്തേക്ക് വന്നു. നോക്കിയിരുന്നു പോകുന്നത്ര സുന്ദരിയാണ്. “വാട്ടീസ് ദിസ് മരിയ? ഡോണ്ട് യൂ ഹാവ് എനി മാനേഴ്‌സ്? ഇത് നിന്റെ ബെഡ്‌റൂം അല്ല തോന്നുമ്പോഴൊക്കെ ഓടിപ്പാഞ്ഞു വരാൻ. യൂ ഗെറ്റ് മീ?” ആ മുഖത്തു നോക്കി ഇയാൾക്ക് എങ്ങനെ ചീത്ത വിളിക്കാൻ തോന്നുന്നു? പഴയ കോഴി രാജപ്പൻ തന്നെയാണോ ഇത്? “യെസ് സർ. ആം സോറി. സർ വേഗം വരാൻ പറഞ്ഞത് കൊണ്ടാണ് സർ ഞാൻ…” മുഴുവൻ പറയാൻ സമ്മതിക്കാതെ രാജപ്പൻ കയ്യെടുത്തു തടഞ്ഞു.

കണ്ണാ… ഇയാൾ ഇത്ര ടെറർ ആയിരുന്നോ? എന്നോടുള്ള കലിപ്പാണോ ഈ പാവത്തിനോട് തീർക്കുന്നത്? ആ കുട്ടി ആണെങ്കിൽ കണ്ണ് നിറച്ചു നിൽക്കുന്നു. “ആഹ്. എനിവേ. മീറ്റ് മിസ് നിവേദ്യാ നാരായണൻ. യോർ ന്യൂ അസോസിയേറ്റ് ക്രിയേറ്റീവ് ഡയറക്ടർ. കൊണ്ടുപോയി കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്ക്” രാവിലെ ഇഷ്ടികയാണ് കഴിച്ചതെന്ന് തോന്നുന്നു. ഓരോ വാക്കിലും അമ്പതു ടൺ ഭാരം കയറ്റി വച്ചാണ് സംസാരം. ആൾ ഇപ്പോൾ പഴയ കോഴി രാജപ്പൻ അല്ല എന്നെനിക്ക് ബോധ്യമായി. “ഹായ്.

ആം മരിയ വർഗീസ്” പുറത്തേക്ക് കടന്നപ്പോൾ സുന്ദരി പരിചയപ്പെടുത്തി. “നിവേദ്യാ നാരായണൻ” ഞാനും പുഞ്ചിരിച്ചു. കൂടെ വർക്ക് ചെയ്യുന്ന ആളുകളെ കുറെയൊക്കെ പരിചയപ്പെട്ടു. “പൃഥ്വിരാജ് സർ ഭയങ്കര ഗൗരവക്കാരൻ ആണ്. ദേഷ്യം വന്നാൽ കണ്ണ് കാണില്ല ആൾക്ക്. പിന്നെ ജോലിയിൽ ഭയങ്കര സ്ട്രിക്ട് ആണ്. നോക്കിയും കണ്ടും ഇടപെടണം കേട്ടോ” മരിയ ഒരുപദേശം പോലെ പറഞ്ഞിട്ട് പോയി. എനിക്ക് ചിരിയാണ് വന്നത്. മനസ് പത്തു വർഷം പുറകിലേക്ക് ചലിച്ചു. ഈ രാജപ്പനുമായി എനിക്കൊരു ഫ്ലാഷ്ബാക്ക് ഉണ്ട്.

“മഞ്ചൂ… ദേ നിന്റെ കോഴി രാജപ്പൻ ഇന്നും നിൽക്കുന്നുണ്ട് കുരിശടിയുടെ അവിടെ” “ഒന്ന് പോ അമ്മു. അയാൾ നിന്റെയൊന്നും അല്ല. എനിക്കയാളെ ഇഷ്ടമല്ല” “എന്നാൽ പിന്നെ വെറുതെ ഇങ്ങനെ നടത്താതെ നിനക്കത് പറഞ്ഞൂടെ അയാളോട്?” “എനിക്ക് പേടിയാടി.. നീ പറയ് അയാളോട്. ഈ നിൽപ്പ് ആരെങ്കിലും കണ്ടു വീട്ടിൽ പറഞാൽ അച്ഛൻ അടിച്ചെന്റെ പുറം പൊളിക്കും.” മഞ്ജു ആലോഴേക്കും കണ്ണ് നിറച്ചു. അവൾ പറഞ്ഞതൊരു നഗ്നസത്യം ആണെന്ന് എനിക്കും തോന്നി. ഒൻപതാം ക്ലാസിലാണ് ഞങ്ങൾ പടിക്കുന്നത്.

എന്നും സ്‌കൂളിലേക്ക് പോകുമ്പോൾ പ്ലസ്റ്റു വിലെ ഒരു ചേട്ടൻ കുരിശടിയുടെ അവിടെ മഞ്ജുവിനെ വായ്നോക്കാൻ നിൽക്കും. ഞങ്ങളുടെ പുറകെ ആണ് ആൾ സ്‌കൂളിലേക്ക് വരുന്നത്. ചിലപ്പോൾ ചില കൂട്ടുകാരും കാണും കൂടെ. വൈകിട്ട് ക്ലാസ് കഴിഞ്ഞും കുരിശടി വരെ ഞങ്ങളെ കൊണ്ടുവിടും. ഇന്നലെ ആൾ വന്ന് സാംസാരിച്ചു. പേര് പൃഥ്വിരാജ് മോഹൻ. കക്ഷിക് മഞ്ചൂട്ടിയോട് മുടിഞ്ഞ പ്രേമം. നാളെ വരുമ്പോ മറുപടി പറയണം എന്ന് പറഞ്ഞു. അവൾ പേടിച്ചിട്ടു ഓടി. പിറകെ ഞാനും. സിനിമാനടൻ പൃഥ്വിരാജ് ആണെന്നാണ് മട്ടും ഭാവവും.

ഞാൻ ആൾക്കിട്ട പേരാണ് കോഴി രാജപ്പൻ. “മഞ്ജരി… ഞാൻ ഇന്നലെ പറഞ്ഞതിന് മറുപടി ആലോചിച്ചോ?” കോഴി ചോദിച്ചു. മഞ്ജു ദയനീയമായി എന്നെ നോക്കി. “അവൾക്ക് ഇഷ്ടമല്ല ചേട്ടാ” ഞാൻ പറഞ്ഞു. ആൾ എന്നെ നോക്കി പേടിപ്പിക്കുന്നു: “അയിന് നീ ഏതാ?” “ഞാൻ..ഞാൻ നിവേദ്യ. മഞ്ജുവിന്റെ ഫ്രണ്ട് ആണ്” “എന്നാൽ ഫ്രണ്ട് അങ്ങു ബാക്കിലേക്ക് നീങ്ങി നിൽക്ക്. എന്നിട്ട് മഞ്ജൂട്ടി പറയ്. ഇഷ്ടമാണോ ചേട്ടനെ?” മഞ്ജു പേടിച്ചു വിറയ്ക്കാൻ തുടങ്ങി. “എന്താ മക്കളെ അവിടെ?” നോക്കുമ്പോൾ ഗോപിയേട്ടൻ ആണ്. എന്റെയും മഞ്ജുവിന്റെയും ഒക്കെ അച്ഛന്മാരുടെ സുഹൃത്താണ്.

കൂടെ നാട്ടിലെ അമ്മാവന്മാർ രണ്ടുമൂന്ന് പേരും ഉണ്ട്. “ഈ ചേട്ടൻ ഞങ്ങളെ പിടിച്ചു നിർത്തി വൃത്തികേട് പറയുവാണ് ഗോപിയേട്ടാ… എന്നും ഇവിടെ വന്നു നിൽക്കും ശല്യം ചെയ്യാൻ. ഞങ്ങളെ സ്‌കൂളിൽ പോകാൻ പോലും സമ്മതിക്കുന്നില്ല ഇപ്പോ” ആ സാഹചര്യത്തിൽ തടി കേടാകാതെ രക്ഷപെടാൻ വായിൽ തോന്നിയത് പറഞ്ഞതാണ് ഞാൻ. ഇതൊക്കെ എപ്പോ എന്ന മട്ടിൽ മഞ്ജു എന്നെ നോക്കി. ഗോപിയേട്ടനും കൂട്ടരും കോഴിയെ ബാലൻ കെ നായരെ നോക്കുന്നപോലെ നോക്കി. കോഴി കയ്യിൽ കിട്ടിയാൽ വെട്ടി തുണ്ടം തുണ്ടമാക്കും എന്ന മട്ടിൽ എന്നെ നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!