തൈരും ബീഫും: ഭാഗം 34

Share with your friends

നോവൽ: ഇസ സാം

ഞാൻ പതുക്കെ മുന്നോട്ടു ചുവടുകൾ വെച്ചു……മെല്ലെ മെല്ലെ അടുക്കളയിലേക്കു വന്ന ഞാൻ കണ്ടത് അവിടെ എന്നെയും കാത്തു ഒരു ബെഡിൽ കിടന്നു മൊബൈൽ നോക്കുന്ന വൈദുവിനെയാണ്…ആ ക്ഷണം തന്നെ ഞാൻ തിരിഞ്ഞു ഓടാഞ്ഞാഞ്ഞതും എന്നെ ഒറ്റക്കയാൽ പിടിച്ചു ആ ബെഡിലേക്ക് ഇടുകയായിരുന്നു….. ഞാൻ ഒരുപാട് കുതറാൻ ശ്രമിച്ചെങ്കിലും എനിക്ക് കഴിയുമായിരുന്നില്ല…… ഞാൻ തളർന്നു പോയി….. അയാൾ പുറത്തേക്കു കയറി കിടന്നു…..എൻ്റെ കൈകൾ രണ്ടും അയാളുടെ ബലിഷ്ഠമായ കൈക്കുള്ളിൽ ഇരുന്നു ഞെരുങ്ങി……

ഇത്രയും നേരം ഞാൻ പിടിച്ചു നിന്നതു വെറുതെ ആയി….. എൻ്റെ ദേഹം പുഴുവരിക്കുന്നതിനു ഏതാനം നിമിഷങ്ങൾ മാത്രം…….ഞാൻ കണ്ണടച്ചു……… “…..എനിക്കിപ്പോ നിന്നെ എന്തും ചെയ്യാം……നീ ഇത്രയേയുള്ളൂ…….” അയാൾ എൻ്റെ പുറത്തു നിന്നും മാറി ഇരുന്നു….ഞാൻ എഴുന്നേറ്റു നീങ്ങി ഇരുന്നു…..മുട്ടിന്മേൽ തല വെച്ചിരുന്നു….കരഞ്ഞില്ല…..എന്നാൽ ഒരു ആശ്വാസമുണ്ടായിരുന്നു…..രക്ഷപ്പെട്ടതിൽ……എനിക്ക് അയാൾ വെള്ളവും ഭക്ഷണവും ഒരു പ്ലേറ്റിൽ എടുത്തു തന്നു…..ഞാൻ വാങ്ങാൻ കൂട്ടാക്കിയില്ല…അയാൾ എൻ്റെ കൈകളിൽ ബലമായി പിടിപ്പിച്ചു……

എന്നിട്ടു അവിടന്ന് പോയി……ഞാൻ മെല്ലെ ഭക്ഷണം കഴിച്ചു. കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു…ഭക്ഷണം കഴിച്ചു പ്ലേറ്റ് കഴുകി തിരിഞ്ഞതും വൈദു എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു… “ശ്വേതാ ഐ വാണ്ട് ടു ടോക്ക് ടു യു……….” ആദ്യമായി അയാൾ എന്നോട് മര്യാദയ്ക്ക് സംസാരിക്കുന്നു…… ഞാൻ അയാളെ തന്നെ നോക്കി നിന്നു…… “വാ….. ..” വൈദു മുന്നോട്ടു നടന്നു… ഞാനും മന്ദം പിന്തുടർന്നു….. എൻ്റെ ഹൃദയം പെരുമ്പറ കൊട്ടുന്നു……. എന്തായാലു നല്ലതൊന്നും ആവില്ല….വൈദു ഇരിക്കുന്നതിന് എതിർ വശം എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ചു….സംശയത്തോടെ ആണെങ്കിലും ഞാൻ ഇരുന്നു……

വൈദുവിൻ്റെ മുഖം ശാന്തമായിരുന്നു……. “സീ ശ്വേതാ…… വി ഹാവ് ടു തിങ്ക് പ്രാക്ടിക്കലി….. എന്തായാലും നിനക്ക് ഇനി ഒരു തിരിച്ചു പോക്കില്ലാ…..ഞാൻ വിടുകയുമില്ല……” അയാൾടെ കയ്യിൽ ഒരു ബിയർ ബോട്ടിൽ ഉണ്ടായിരുന്നു….. അച്ചായനും ബിയർ കഴിക്കുമായിരുന്നു…വല്ലപ്പോഴും എല്ലാരും കൂടുമ്പോൾ…..ചിലപ്പോഴൊക്കെ ഞങ്ങൾ ഒരുമിച്ചും…… “ഹലോ……… എവിടെയാണ്….?” എൻ്റെ നേരെ കൈഞൊടിച്ചു…. ഞാൻ വൈദൂനെ നോക്കി…… “ഒന്നുമില്ല…… ” അവൻ എന്നെ നോക്കി അർത്ഥ ഗർഭമായി ചിരിച്ചു….. തലയാട്ടി….. “പണ്ടത്തെ ശ്വേതയും ഇപ്പോഴത്തെ ശ്വേതയും തമ്മിലുള്ള വ്യെത്യാസം എന്താന്നോ…ഇപ്പോഴത്തെ ശ്വേത കരയാൻ പഠിച്ചു ………ഗുഡ്………..”

ഞാൻ അവനെ സംശയത്തോടെ നോക്കി…….. സൗഹൃദ സംഭാഷണമോ അതോ പരിഹാസമോ……….അതും എന്നോട്……… “എബിയെ വിവാഹം കഴിച്ചിരുന്നോ…….? ലീഗലി ഇല്ലാ എന്ന് എനിക്കറിയാം…..അല്ലാതെ അമ്പലത്തിലോ…പള്ളിയിലോ……?” ഞാൻ ഇല്ലാ എന്ന് തലയാട്ടി…… “വൈ….? ഐ വാണ്ട് യു ടു സ്പീക്ക്….?” വൈദുവിനെ ഇത്രയും ഗൗരവത്തിൽ ഞാൻ മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല…..അവൻ്റെ ചോദ്യങ്ങൾക്കു എനിക്ക് മറുപടി ഉണ്ടായിരുന്നില്ല….. “ഞങ്ങൾക്ക് പരസ്പരം വിശ്വാസമായിരുന്നു….. അതിനു താലിയുടെ ബലം വേണം എന്ന് തോന്നിയില്ല……” അവൻ എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു…..

“ആ ബലം നിനക്ക് തോന്നണമെങ്കിൽ ആദ്യം ദൈവം സാക്ഷിയായി കെട്ടുന്ന താലിയുടെ മൂല്യം അറിയണം……ഏതു മതമായാലും ഒരു പുരുഷൻ സ്ത്രീക്ക് നല്കുന്ന ആ ഒരു തരി പൊന്നിന് ഒരുപാട് മൂല്യമുണ്ട് സുരക്ഷിതത്വമുണ്ട് പരസ്പര വിശ്വാസമുണ്ട് ……എല്ലാത്തിനുപരി സ്നേഹമുണ്ട്…… ഈ പറഞ്ഞതിൽ ഏതെങ്കിലും ഒന്നു നിനക്കുണ്ടായിരുന്നു എങ്കിൽ നീ ഒരിക്കലും അവനെ ഉപേക്ഷിച്ചിട്ട് വരില്ലായിരുന്നു…… ” അവൻ്റെ വാക്കുകൾ തീക്കൊള്ളി പോലെ എന്റെ ഉള്ളിൽ തറച്ചു…..എന്നാലും തോൽക്കാൻ എനിക്ക് മനസ്സില്ലായിരുന്നു…. “എന്തിനാ ഇപ്പൊ താലിയുടെ മഹത്വം പറയുന്നേ ……ഓ….ഞാൻ നിങ്ങളെ സ്നേഹിക്കണം എന്നാവും…..

അല്ലേൽ നിങ്ങൾക്ക് എന്നോട് പ്രണയം …………അത് താനാ..? ” ഞാൻ പുച്ഛത്തോടെ ചോദിച്ചു…… “നിന്നെ പ്രണയിക്കാനോ….?..അതിനു എന്ത് യോഗ്യതയാണ് നിനക്കുള്ളത്…… നൊന്തു പെറ്റ കുഞ്ഞിനെ പോലും ഉപേക്ഷിച്ചു കടന്നു കളഞ്ഞ നിന്നെ ആര് പ്രണയിക്കാനാ…… ഈ സിറ്റിയിൽ ഒരു രാത്രിക്കു ഏറ്റവു കുറഞ്ഞ റേറ്റിന് കിട്ടുന്ന കാൾ ഗേളിനു പോലും നിന്നെക്കാൾ ആത്മാര്ഥതയുണ്ട്……..” എൻ്റെ ദേഹത്തേക്കു തിളച്ചവെള്ളം എറിഞ്ഞതു പോലെ ഞാൻ ചാടി എണീറ്റു… “വൈദവ്………. ഇട്സ് ടൂ മച്ച്…… തനിക്കു അങ്ങനെയുള്ളവരെ പരിചയമുണ്ടാവുള്ളു……. അക്കൂട്ടത്തിൽ എന്നെ കൂട്ടണ്ടാ………” “കാം ഡൌൺ…… നീ അങ്ങനാണ്‌ എന്നല്ല പറഞ്ഞത്…..

നിന്നിലെ ആത്മാർത്ഥതയും മൂല്യവും അതിലും താഴെയാണ് എന്നാ പറഞ്ഞത്……… …. ….” അയാൾ ഒന്ന് നിർത്തി……. ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു…… എന്നെ …..അയാൾ…….ഒരു വേശ്യയോട് ഉപമിച്ചിരിക്കുന്നു. “പ്രണയം ഉള്ളകാലം തൊട്ടു വഞ്ചനയും ഉണ്ട്….. എന്നാൽ കുഞ്ഞിനെ കളഞ്ഞിട്ടു വരുക….അത് നീചം…….. എത്ര കാലം കഴിഞ്ഞാലും ഈ ലോകത്തിനു മുന്നിൽ നിൻ്റെ മൂല്യം വട്ട പൂജ്യം……. ” ഞാൻ തലകുമ്പിട്ടു പോയി…….. എൻ്റെ മനസ്സിലേക്ക് പണ്ട് മെഡിക്കൽ കോളേജിൽ പ്രസവിക്കാൻ വന്ന ഒരു ഭിക്ഷാടകയെ ഞാൻ ഓർത്തു……

വേദനയിലും അച്ഛനാര് എന്ന് പോലുമറിയാത്ത ഒരു കുഞ്ഞിന് ജന്മം കൊടുത്തപ്പോൾ അവളിൽ വിരിഞ്ഞ ചിരി…അതിനെ മാറോടണച്ചത്‌….. …എന്നാൽ ഞാൻ……. എൻ്റെ മുന്നിലിരുന്ന ബിയർ ബോട്ടിൽ പൊട്ടിച്ചു വായിലേക്ക് കമഴ്ത്തി……. വൈദവ് എന്നെ തന്നെ നോക്കി ഇരുന്നു……. “അപ്പൊ ഇതും ഉണ്ട് കയ്യിൽ……അച്ചായൻ പഠിപ്പിച്ചു തന്നതാണോ…..?” ഞാൻ ഒന്നും മിണ്ടിയില്ല….. അച്ചായനറിയാതെ മോഷ്ടിച്ച് കുടിച്ചാണ് ഞാൻ തുടങ്ങിയത്…….ആ ദിവസങ്ങൾ തെളിഞ്ഞെങ്കിലും ഞാൻ കണ്ണടചു……ഇനി എനിക്ക് എന്തിനു ആ ഓർമ്മകൾ….. “ഓക്കേ……ലീവ് ഇറ്റ്…എന്നുടെ മാറ്റർ അതല്ല….ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങിൽ നമുക്ക് മുന്നോട്ടു പോകാം….. ..”

ഞാൻ അയാളെ നോക്കി ചോദ്യഭാവത്തിൽ…….. “നിനക്ക് പഠിക്കാൻ ഞാൻ എല്ലാ സഹായവും ചെയ്യാം…..എന്നാൽ എനിക്ക് എൻ്റെ ഫിസിക്കൽ നീഡിന് പുറത്തു പോകാൻ പറ്റില്ല…..ഐ ഹോപ്പ് യു അണ്ടേർസ്റ്റാന്ഡ് വാട്ട് ഐ മെൻട്.” ഞാൻ ഞെട്ടി തകർന്നു പോയി……ഞാൻ അവനു കിടന്നു കൊടുക്കണം എന്ന്…… “ആർ യു മാഡ്…….? .ഉനക്കു വെക്കം ഇല്ലയാ…….?” “എതുക്ക്? എൻ മനൈവി കിട്ട താൻ സൊന്ന…… എനിക്ക് വേറെ പെണ്ണുങ്ങളുടെ അടുത്ത് പോകാൻ പറ്റില്ല……. ഞാൻ ശ്രമിച്ചു…… പക്ഷേ എന്തോ…… എൻ്റെ ഭാര്യ എന്റെ വീട്ടിൽ ഉള്ളപ്പോൾ ഞാൻ എന്തിനു പുറത്തു പോകണം….ആൻഡ് ആൾസോ ഐ സ്വയർ…… ഞാൻ വേദനിപ്പിക്കില്ല……

എല്ലാ ദിവസവും വേണ്ടാ…. ” ഞാൻ എണീറ്റ് വെട്ടി തിരിഞ്ഞു……എന്നാൽ ഒരു നിമിഷം കൊണ്ട് വൈദ് എന്നെ അവൻ്റെ കൈകൾക്കുള്ളിൽ ആക്കി…..ഞാൻ കുതറി എങ്കിലും…..ആ ആജാനബാഹുവിനു മുന്നിൽ ഞാൻ ഒന്നുമല്ലാത്തതു കൊണ്ട്…..ഞാൻ ഒതുങ്ങി…. അവൻ എൻ്റെ നേരെ മുഖമടുപ്പിച്ചു….. “ഡോ.ശ്വേതാ അയ്യർ…..ഉനക്ക് ഇന്ത ഒറ്റ ചോയ്സ് താൻ ഇറുക്ക്‌ …… ഇതിനു സമ്മതിച്ചില്ല എങ്കിൽ ഞാനും ശ്രമിക്കാം നിന്നെ റേപ്പ് ചെയ്യാതിരിക്കാൻ………. സൊ നാളെ കാലേ സോന്നാ പോതും….. തിങ്ക് വെൽ……” വളരെ മൃദുവായി എൻ്റെ കവിളിൽ മുഖമുരസി അസുരൻ നടന്നു പോയി…..

അസുരൻ്റെ മൂളിപ്പാട്ട് ചെവിയിൽ ഒരു സീൽക്കാരം പോലെ തോന്നിച്ചു….. ഞാൻ അവിടെ തന്നെ ഇരുന്നു……നേരം വെളുക്കുവോളം….തിരിച്ചും മറിച്ചും…ആലോചിച്ചു……ഈ നാല് ചുവരുകൾക്കുള്ളിൽ ഒരു നാൾ അയാൾക്ക് കീഴ്പ്പെടേണ്ടി വരും…… ചിലപ്പോ എൻ്റെ കരിയറും നഷ്ടമായി എന്ന് വരാം… ഞാൻ എല്ലാം ഉപേക്ഷിച്ചത് തന്നെ എൻ്റെ കരിയറിന് വേണ്ടിയല്ലേ…… പക്ഷേ ….ഞാൻ…എങ്ങനെ …… എൻ്റെ മനസ്സിലേക്ക് അച്ചായൻ്റെ തളർന്ന രൂപം കടന്നു വന്നു…..ഞാൻ ഉപേക്ഷിച്ചു പോയ ആ കുഞ്ഞിപ്പെണ്ണിൻ്റെ മുഖം…… ഞാൻ ശിക്ഷിക്കപ്പെടുകയാണു എന്ന് ഞാൻ ആദ്യമായി തിരിച്ചറിയുന്നു….. എൻ്റെ മുന്നിൽ ഒരു വഴി മാത്രമേയുള്ളു…….

നേരം വെളുത്തു……അസുരൻ ഇറങ്ങാറായി …ഞാൻ വേഗം മുറിയിൽ പോയി കതകടച്ചു….. അന്ന് ഞാൻ അയാളെ കാണാതെ രക്ഷപ്പെട്ടു….. അടുത്ത ദിവസം രാവിലെ അയാൾ എന്റെ വാതിലിൽ തട്ടി…..തുറക്കാതിരിക്കുന്നതിൽ അർത്ഥമില്ലാത്തതു കൊണ്ട് ഞാൻ തുറന്നു…… വാതിലിൽ ചാരി എന്നെ അടിമുടി നോക്കി നിൽപ്പുണ്ട്…… “ഹൈഡ് ആൻഡ് സീക് ……..ഗെയിം ആൻഡ് ബിസ്കെട്സ് ആർ ഗുഡ്……ബട്ട് ഐ ഡോണ്ട് ലൈക് ഇറ്റ്……..അപ്പൊ എന്താ ഡിസിഷൻ……” ഞാൻ ഒന്നും മിണ്ടിയില്ല….. വൈദ് കുറച്ചു പേപ്പേഴ്സ് എൻ്റെ നേരെ നീട്ടി…ഞാനതിലേക്കു കണ്ണോടിച്ചു….അവിടത്തെ തന്നെ പല സർവകലാശാലയുടെ അപേക്ഷകളും….. കോഴ്സുകളും മറ്റുമായിരുന്നു…… “എൻട്രൻസ് ഉണ്ട്……

നല്ല പോയ്ന്റ്സ് ഉണ്ടെങ്കിൽ നല്ല യൂണിവേഴ്സിറ്റീസിൽ കിട്ടും…… നല്ല കരിയർ…” ഞാൻ ആർത്തിയോടെ അതിലൂടെ കണ്ണോടിച്ചു. “എല്ലാം ഞാൻ സപ്പോർട്ട് ചെയ്‌താൽ മാത്രം……. ഇല്ലാ എങ്കിൽ ഇവിടെ തൈര് സാദവും സാമ്പാർ സാദവും ഒക്കെ വെച്ച് ഒറ്റയ്ക്ക് കഴിച്ചു……പിന്നെ എൻ്റെ എല്ലാ തോന്നിവാസവും സഹിച്ചു ജീവിക്കാം……” ഞാൻ നിശബ്ദയായി……ഇരയെ ചുറ്റി വിരിയുന്ന ചെന്നായ……. “തീരുമാനം പറഞ്ഞില്ല……. ഞാൻ പറഞ്ഞ കാര്യം…….” ഞാൻ ഒന്ന് നിവർന്നു നിന്നു…..ഒരു ദീർഘനിശ്വാസമെടുത്തു…. “ഡീൽ….. വൈദവ് പറഞ്ഞത് പോലെ…….മ്യൂച്ചൽ അണ്ടർസ്റ്റാന്ഡിങ്…….” അവൻ എന്നെ അത്ഭുതത്തോടെ നോക്കി……

ഞാൻ അത്ര പെട്ടന്ന് സമ്മതിക്കും എന്ന് അവൻ വിചാരിച്ചിട്ടുണ്ടാവില്ല….. “ഇൻട്രെസ്റ്റിംഗ്….. അപ്പൊ ഇന്നേക്ക് താൻ നമ്മ ശാന്തി മുഹൂർത്തം……” .. മുന്നിൽ ഒരു വഴി മാത്രമുള്ളവൾക്കു എന്തിനു ഭയം….. സ്വന്തമായി രണ്ടു ഉറച്ച കാലുകൾ ഉണ്ടെങ്കിൽ ഒരു അസുരനും എനിക്ക് തടസ്സമാവില്ല…… അതുവരെ നിന്നെ ഞാൻ സഹിക്കും വൈദവ്……. അന്നായിരുന്നു ഞങ്ങളുടെ ശാന്തി മുഹൂർത്തം….. ഒരിക്കലും ഒരു പെണ്ണും ഓർക്കാൻ ആഗ്രഹിക്കാത്തത്…… മനസ്സിൻ്റെ കോണിൽ പോലും സ്നേഹമില്ലാത്ത ഒരുവന് മുന്നിൽ കിടന്നു കൊടുക്കുക…..അവൻ്റെ കിതപ്പിലും തലോടലിലും നിസ്സംഗമായി നോക്കി കിടക്കുക….

തള്ളി മാറ്റാൻ ചവിട്ടാൻ കടിക്കാൻ ഒക്കെ തോന്നീട്ടും എല്ലാം അടക്കി കിടക്കുക…… അന്ന് ഞാൻ ആദ്യമായി ഓർത്തു സാൻട്രയോട് ഒരു വാക്കു പറഞ്ഞിരുന്നു എങ്കിൽ അവൾ എന്തെങ്കിലും ഒരു വഴി കണ്ടു പിടിച്ചു തന്നേനെ……. എനിക്കിങ്ങനെ വരില്ലായിരുന്നു…………… അത് ഒരു തുടക്കം മാത്രമായിരുന്നു……ദിവസങ്ങൾ കടന്നു പോയി…..വൈദവ് പറഞ്ഞത് പോലെ എനിക്ക് എല്ലാ സഹായവും ചെയ്തു തന്നു…… ഒപ്പം പാർട്ട് ടൈം ജോലിയും…… “സ്വന്തം ചിലവൊക്കെ സ്വന്തമായി നോക്കിയാൽ മതി…..പിന്നെ അധികമായി എന്തെങ്കിലും ചെലവ് ഉണ്ടെങ്കിൽ പറഞ്ഞോ…….” എൻ്റെ കയ്യിൽ എല്ലാ കാർഡും കാശ് ഏൽപ്പിച്ചു ” എന്താന്നു വെച്ചാ വാങ്ങിച്ചോ …..” എന്ന് പറഞ്ഞ അച്ചായൻ…….. നന്ദികേടിനു ഫലം ഞാൻ അനുഭവിച്ചേ മതിയാവുള്ളൂ….

“അപ്പൊ എബി ചാക്കോ…… ബാക് ടു യുവർ ലൈഫ്…..ഒരു വേഗത കുറവുണ്ടാകും…..നടത്തയ്ക്കും ചെറിയ ഒരു മിസിങ് ഉണ്ട്…..അതൊക്കെ അങ്ങ് മാറുമെടോ…. കൃത്യമായ വ്യായാമത്തിലൂടെയും മറ്റും എല്ലാം നമുക്ക് പഴയതു പോലാവും……” ഡോക്ടറാണ്…….. നാളെ ഞങ്ങൾ ആശുപത്രി വിടുകയാണ്….. ഞാൻ ചിരിച്ചു……എന്നോടൊപ്പം സാൻട്രയും ഉണ്ട്…. “എല്ലാമൊന്നും പഴയതു പോലാകേല ഡോക്ടെറെ……..” ഞാനാണ്….. “എന്താകില്ലാ എന്ന്….. സാൻട്ര നോക്കിയേ…… ഇത് തൻ്റെ പഴയെ എബിയല്ലേ……?” ഞാൻ സാൻട്രയെ നോക്കി…… ഡോക്‌ടർ ഇപ്പോഴും വിചാരിച്ചു വെച്ചിരിക്കുന്നത് സാൻട്ര എന്റെ ഭാര്യ ആണ് എന്നാണു….

അല്ല ഇനി ഇപ്പൊ മാറ്റി പറഞ്ഞാലും ആരും വിശ്വസിക്കില്ല….. അവൾ എന്നെ നോക്കി…… “എനിക്ക് പഴയ എബിയെ അല്ല ഈ എബിയെയാണ് ഇഷ്ടം. അധികം വേഗതയില്ലാത്തെ ചുറ്റുമുള്ളത് ആസ്വദിക്കുന്ന തിരിച്ചറിയുന്ന എബിയെ……” ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ കോർത്തിരുന്നു….. “കണ്ണുകൾ നോക്കി ഇരിക്കാനൊക്കെ ഇനിയും ഒരുപാട് കാലം ഉണ്ടെടോ…..” ഡോക്‌ടർ ഞങ്ങളെ നോക്കി ചിരിച്ചു……ഞാനും കൂടി ചിരിയിൽ പങ്കു ചേർന്നു…. സാൻട്രയ്ക്ക് ഒരു നാണം വന്നുവോ…… അങ്ങനെ വരാറില്ല……അവൾ പെട്ടന്ന് എണീറ്റു…… മോള് അപ്പുറത്തെ മുറിയിലാണ് എന്നും പറഞ്ഞു പോയി…മുങ്ങിയതാണ്…….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!