അനു : ഭാഗം 42

അനു : ഭാഗം 42

എഴുത്തുകാരി: അപർണ രാജൻ

അകത്തേക്ക് കയറി വരുന്ന അനുവിനെ കണ്ടതും മാധവി ഇരുന്നിടത്തു നിന്നും പതിയെ എഴുന്നേറ്റു . വന്നു കയറിയപ്പോൾ തന്നെ അനുവിന്റെ കാര്യമാണ് മാധവി ഗൗരിയോട് പറഞ്ഞത് . കണ്ടതൊന്നുമല്ല സത്യമെന്നറിഞ്ഞതും മാധവി പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല . അല്ലെങ്കിൽ തന്നെ ഇനിയിപ്പോൾ പറഞ്ഞിട്ടും ചെയ്തിട്ടും എന്ത് കാര്യം ???? കഴിയാനുള്ളത് കഴിഞ്ഞു . അത്ര തന്നെ …… മനസ്സിൽ ചെറിയ ഒരു കുറ്റബോധം തോന്നിയതും മാധവി സ്വയം പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു .

റൂമിൽ എത്തിയതും അനു നേരെ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു . കണ്ണാടിയിൽ തെളിഞ്ഞ തന്റെ രൂപം കണ്ടതും അവൾക്ക് അനിയെ ഓർമ വന്നു . തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയം . പ്രണയം മാത്രമല്ല തേപ്പും …. ഒട്ടുമിക്ക പേരും പറയുന്നത് കേട്ടിട്ടുണ്ട് ആദ്യത്തെ പ്രണയം മറക്കാൻ വളരെ പ്രയാസമാണെന്ന് …. എന്നാൽ തനിക്ക് അങ്ങനെയായിരുന്നോ ????? അല്ല ……… അനിയോട് തനിക്ക് പ്രണയമുണ്ടായിരുന്നോ ????? ഉണ്ടായിരുന്നു …. എപ്പോഴോ തോന്നിയ ചെറിയൊരിഷ്ടം ….. എന്നാൽ ആ ഇഷ്ടം തനിക്ക് മനസ്സിലാകാൻ ഒരു വേർപ്പിരിയൽ വേണ്ടി വന്നു . അതിന് കാരണമാകാൻ രാഗയും ……

മറക്കാനാഗ്രഹിച്ച കാര്യങ്ങൾ മുഴുവനും വീണ്ടും തന്റെ ഓർമയിൽ തെളിഞ്ഞു വരാൻ തുടങ്ങിയതും അനുവിന് തന്റെ തല പെരുക്കുന്നപ്പോലെ തോന്നി . തല വേദന എടുക്കുന്നപ്പോലെ തോന്നിയതും അനു കിടക്കയ്ക്കരികിലേക്ക് നടന്നു . Just mind your own business …. !!!! കരണിന്റെ മറുപടി കണ്ടതും ശബരിയുടെ രക്തം തിളച്ചു . മാസം ഒന്നര കഴിഞ്ഞു ഇതിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് . അനുവിന്റെ കൈയിൽ നിന്ന് ഇൻസ്റ്റ ഐ ഡിയും എഫ് ബി ഐ ഡിയും ട്വിറ്ററും വാട്ട്സപ്പും എല്ലാം വാങ്ങി കൊണ്ടാണ് ഇതിന് ഞാൻ ആദ്യമായി ഒരു മെസ്സേജ് അയച്ചത് .

ഇപ്പോൾ ഒന്നര മാസം കഴിഞ്ഞു . ആ പെണ്ണിന് കൊടുത്ത കൈ കൂലിയും ചൂണ്ടയിലെ ഇരയും പോയത് മാത്രം മിച്ചം ….. പെണ്ണൊന്ന് വളയുന്നത് പോയിട്ട് തിരിഞ്ഞു കൂടി നോക്കുന്നില്ല . “എന്താടാ നിന്റെ പ്രിയതമ ഇന്നും ഗെറ്റൗട്ട് അടിച്ചോ ???? ” തലയും താങ്ങി ഇരിക്കുന്ന ശബരിയെ കണ്ടതും മേഘ്‌ന ചോദിച്ചു . ഹോസ്പിറ്റലിൽ ശബരിയ്ക്കുള്ള ഒരേ ഒരു പെൺ സുഹൃത്താണ് മേഘ്‌ന . കോളേജിൽ വച്ചു ഒരേ ക്ലാസ്സിൽ ആയതു കൊണ്ട് തന്നെ ഹോസ്പിറ്റലിൽ വച്ചു കണ്ടപ്പോൾ അവർക്ക് പരിചയക്കുറവ് ഒന്നും തോന്നിയില്ല . “ഒന്ന് പോയെടി , മനുഷ്യന്റെ സമാധാനം കളയാനായിട്ട് ….. ”

മേഘ്‌നയുടെ ശബ്ദം കേട്ടതും ശബരി തലയുയർത്താതെ തന്നെ അവളോട് പറഞ്ഞു . “ഇത്രയും നാളും ആ പഞ്ചാബിക്കാരിയായിരുന്നല്ലോ നിന്റെ സമാധാനം കളഞ്ഞു കൊണ്ടിരുന്നത് ???? ഇത്ര പെട്ടെന്നത് ഞാനായോ ???? അത് കൊള്ളാല്ലോ ???? ” അങ്ങനെ ഇങ്ങനെ ഒന്നും ഞാൻ നിന്നെ വിടില്ല മോനെ എന്ന രീതിയിൽ മേഘ്‌ന അവന്റെ എതിരെയുള്ള കസേരയിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു . മേഘ്‌നയുടെ സംസാരം കേട്ടതും ശബരി തല ഉയർത്തി അവളുടെ നേരെ നോക്കി . നീയായി ഇറങ്ങി പോകുന്നോ അതോ , ഞാൻ ചവിട്ടി പുറത്താക്കണോ ???? എന്ന ഭാവത്തിൽ തന്നെ നോക്കുന്ന ശബരിയെ കണ്ടതും അവൾ ഉള്ളിൽ ചിരിച്ചു .

നീ കിടന്നു കഷ്ടപ്പെട് മോനെ , കഷ്ടപ്പെട് …… എന്തോരം പെൺകുട്ടികളുടെ പ്രാക്കാണ് നിന്റെ തലയുടെ മുകളിൽ വട്ടമിട്ടു പറന്നിട്ടുള്ളത് ….. ഈ കുട്ടി കാരണമെങ്കിലും അതൊക്കെ ഒന്ന് ഫലിക്കട്ടെ ….  “അവള് വിളിച്ചിട്ട് എടുക്കുന്നില്ലേ ???? ” റൂമിൽ കൂടി കൈയിൽ ഫോണും പിടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സരൂവിനെ കണ്ടു ഷാന ചോദിച്ചു . “അതെങ്ങനെയാ , എപ്പോ നോക്കിയാലും സൈലന്റ് അല്ലെ ???? ” ഇനിയും വിളിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയതും സരൂ ഫോൺ കിടക്കയിലേക്ക് വച്ചുക്കൊണ്ട് പറഞ്ഞു .

ധീരജ് പെണ്ണ് കണ്ടു പോയപ്പോൾ തൊട്ട് താൻ അനുവിനെ വിളിക്കുന്നതാണ് . കുറഞ്ഞത് ഒരു നൂറു തവണയെങ്കിലും താൻ ഇപ്പോൾ വിളിച്ചു കഴിഞ്ഞു . എന്നിട്ട് ഇതുവരെ അവൾ കാൾ എടുത്തതുമില്ല , തിരിച്ചു വിളിച്ചതുമില്ല . “അല്ല നീ വിളിച്ചിട്ട് എന്ത് ചോദിക്കാനാണ് ???? ആ ചേട്ടനെ നീ ആണോ പറഞ്ഞു വിട്ടതെന്നോ ???? ” പരിഹാസം നിറഞ്ഞ ഷാനയുടെ ചോദ്യം കേട്ടതും സരൂ അവളെ നോക്കി . “പിന്നെ ഞാൻ എനിക്ക് ഇഷ്ടമുള്ള ആളെ കല്യാണം കഴിക്കും …… അവളാരാ അതൊക്കെ തീരുമാനിക്കാൻ ???? ” ഈർഷ്യ നിറഞ്ഞ സരൂവിന്റെ മറുപടി കേട്ടതും ഷാന പതിയെ ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ചെന്നിരുന്നു .

“നീ ഇപ്പോൾ ഇതേ ചോദ്യം അവളോട് ചോദിച്ചാൽ അവളെന്താ മറുപടി തരുന്നത് എന്ന് നിനക്ക് അറിയോ ???? ” അവളുടെ അടുത്തിരുന്നു കൊണ്ട് ഷാന ചോദിച്ചു . “നിനക്ക് ഇഷ്ടം അല്ലെങ്കിൽ നീ എന്നോട് പറയാൻ നിൽക്കാതെ നിന്റെ അമ്മയോട് പറയാൻ ……… അല്ലാതെ എന്റെ അടുത്തേക്കല്ല വരേണ്ടത് എന്ന് ….. അപ്പോൾ എന്റെ കൊച്ചു എന്ത് ചെയ്യണം വെറുതെ അവളെ വിളിച്ചു സമയം കളയാതെ നേരെ അമ്മയുടെ അടുത്തേക്ക് പോകാ …… എന്നിട്ട് ഇഷ്ടമല്ലങ്കിൽ അല്ലന്ന് പറയാ ……. ആ ചാപ്റ്റർ അങ്ങ് ക്ലോസ് ചെയ്യാ ……. എങ്ങനെ ???? / ” സരൂവിന്റെ മുഖം തന്റെ നേരെ പിടിച്ചു തിരിച്ചു കൊണ്ട് ഷാന പറഞ്ഞതും അവൾ മറുപടിയായി പുഞ്ചിരിച്ചു .

പ്രഭാകർ പോയപ്പോഴാണ് അനു പിന്നെ താഴേക്ക് ചെന്നത് . ഇനി ഒരു രണ്ടു മാസം തികച്ചില്ല , താൻ ഇവിടെ വന്ന ജോലി പൂർത്തിയാകാൻ . അത് കഴിഞ്ഞാൽ പിന്നെ ഈ കുഗ്രാമത്തിൽ നിന്ന് തനിക്ക് പുറത്തു കടക്കാം . മനസ്സിൽ പറഞ്ഞു ചിരിച്ചു കൊണ്ട് നേരെ നോക്കിയതും , ഗൗരിയുടെ മുറി വിട്ട് പുറത്തേക്കിറങ്ങുന്ന വിശ്വയെയാണ് അവൾ കണ്ടത് . തന്റെ നേരെ വരുന്ന അനുവിനെ കണ്ടതും വിശ്വ പതിയെ തല തിരിച്ചു പുറകിലേക്ക് നോക്കി . അകത്തിരിക്കുന്ന മാധവിയും ഗൗരിയും പുറത്തേക്കിറങ്ങാറായോ എന്ന രീതിയിൽ തിരിഞ്ഞു നോക്കുന്ന വിശ്വയെ മറിക്കടന്നു അനു പോയതും , അവൻ വേഗം അവളുടെ മുന്നിൽ കയറി നിന്നു .

“താൻ ഒന്നും പറഞ്ഞില്ല ……. ” തന്റെ മുന്നിൽ കയറി നിൽക്കുന്ന വിശ്വയെ കണ്ടതും അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കി . അവളുടെ മുഖത്ത് കണ്ട ഭാവം അവനു എന്തിനെന്ന് വ്യക്തമായില്ലങ്കിലും കാര്യം അത്ര പന്തിയല്ലന്ന് മാത്രം വിശ്വയ്ക്ക് ഏകദേശം മനസ്സിലായി . ഇനി താനിങ്ങനെ വന്നു നിന്നത് ഇഷ്ടമായില്ലെ ആവോ ???? “എന്നെ പറ്റി എന്തറിയാം ???? ” കൈ രണ്ടും മാറിൽ പിണച്ചു കൊണ്ട് അനു ചോദിച്ചതും , വിശ്വ അവളെ മനസ്സിലാവാത്തപ്പോലെ നോക്കി . “എന്നെ പറ്റി എന്തൊക്കെ തനിക്കറിയാമെന്ന് ???? ” “അഹ് ……. അത് …… അറിയേണ്ടതൊക്കെ അറിയാം …… ” വിശ്വയുടെ മറുപടി കേട്ടതും അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി .

“ശരി ഒരു സിമ്പിൾ ചോദ്യം ഞാൻ ചോദിക്കാം … താൻ ഉത്തരം തരണം …… ” “അഹ് പറയാം …… ” “എന്റെ ജോലി എന്താ ????? ” ആ വൈകുന്നേരത്തിന് ശേഷം , രണ്ടു മൂന്ന് ദിവസത്തിനു ശേഷമാണ് വിശ്വയെ പിന്നെ അനു കാണുന്നത് . “ഡിസൈനറാണല്ലെ ???? ” പ്രാതൽ കഴിക്കാൻ വന്നിരുന്ന അനുവിനെ നോക്കി അവൻ ചോദിച്ചു . “കണ്ടു പിടിക്കാൻ മൂന്ന് ദിവസം വേണ്ടി വന്നോ ????? ” കളിയാക്കി കൊണ്ടുള്ള അനുവിന്റെ ചോദ്യം കേട്ടതും , വിശ്വ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല . മനുഷ്യൻ ഇവിടെ അവളുടെ ജോലി അന്വേഷിച്ചു നടന്നത് ഒന്നര ദിവസമാണ് .

ഇവളുടെ ചേട്ടനെന്ന് പറഞ്ഞു നടക്കുന്ന കിഴങ്ങനോട്‌ ചോദിച്ചപ്പോൾ ഇങ്ങോട്ട് ചോദിക്കുവാ ഡോക്ടറല്ലെയെന്ന് …… പെങ്ങൾക്ക് ഡോക്ടറ് പണി മാത്രമല്ല , വേറെ ഒരുപാട് പണി ഉണ്ടെന്ന് പറയാൻ തോന്നിയതാണ് . പിന്നെ ഒന്നും പറഞ്ഞില്ല .. അവസാനം ശബരിയാണ് പറഞ്ഞത് അവളുടെ ഇൻസ്റ്റ നോക്കാൻ പറഞ്ഞത് . കരണിന്റെ ഐ ഡിയിൽ വച്ചു കണ്ടതാണെന്ന് …. നോക്കിയപ്പോൾ അല്ലെ മനസ്സിലായത് ഇവൾക്കീ കറങ്ങിയടിച്ചു നടക്കാൻ ഇതിനും മാത്രം പൈസ എവിടെ നിന്നാ കിട്ടുന്നതെന്ന് .

എന്നിട്ട് ഈ കണ്ടു പിടിച്ചതൊക്കെ അവളോട് ചെന്നു പറയാമെന്ന് വിചാരിച്ചപ്പോഴാണെങ്കിൽ അവള് വല്യമ്മയുടെ അടുത്ത് നിന്ന് മാറുന്നുമില്ല . അവസാനം ഒന്ന് വന്നു പറഞ്ഞപ്പോ ആണെങ്കിൽ അവൾക്ക് പുച്ഛം …. പ്ലേറ്റിൽ തോണ്ടി കൊണ്ട് എന്തൊക്കെയോ മുറുമുറുക്കുന്ന വിശ്വയെ കണ്ടു അനുവിന് ചിരി വന്നു . ഇതൊക്കെ കണ്ടു കൊണ്ടാണ് മാധവിയും ഗൗരിയും ഹാളിലേക്ക് വന്നത് . അനുവിന്റെ കാര്യം എന്താണെന്നു അറിയില്ലങ്കിലും വിശ്വയ്ക്ക് അനുവിന്റെ മേലിൽ ഒരു കണ്ണുണ്ടെന്ന് ഗൗരിക്ക് വിശ്വ വന്നു കയറിയ അന്ന് തൊട്ടെ അറിയാവുന്നതാണ് .

വിശ്വയെ ചെറുപ്പം മുതലേ ഗൗരിക്ക് അറിയാവുന്നത് കൊണ്ട് തന്നെ അവന്റെ സംസാരവും പ്രവൃത്തിയും എന്തിന് ഒരു നോട്ടo പോലും തനിക്ക് മനസ്സിലാകും . എന്നാൽ അനുവിന്റെ കാര്യം അവൾക്ക് തികച്ചും വ്യത്യസ്തമായിരുന്നു . എല്ലാം വെട്ടി തുറന്നു പറയുന്ന സ്വഭാവമായിട്ട് കൂടി , ഇതുവരെ അവൾ വിശ്വയുമായി സംസാരിക്കുന്നതോ എന്തിനു ഒന്ന് നോക്കുന്നത് പോലും അവൾ കണ്ടിട്ടില്ല . ഇടയ്ക്ക് ഒക്കെ തോന്നാറുണ്ട് , അവൾ മനുഷ്യ സ്ത്രീ അല്ലന്ന് . എപ്പോഴും തന്നെ കാണുമ്പോൾ ചിരിക്കും , താൻ പറയുന്ന കാര്യങ്ങളെല്ലാം തന്നെ ഒന്നും മിണ്ടാതെ കേട്ടിരിക്കുo , താൻ എന്തെങ്കിലും ഒന്ന് ചോദിച്ചാൽ മാത്രം ഒന്നോ രണ്ടോ വാക്ക് അതിൽ കൂടുതൽ ഒന്നും അവൾ പറയാറില്ല , വീട്ടുക്കാരെ പറ്റിയും കൂട്ടുക്കാരെ പറ്റിയും ഒന്നും തന്നെ മിണ്ടാറില്ല ..

വിശ്വയ്ക്ക് എങ്ങനെ ഇങ്ങനെ ഒരു കുട്ടിയെ ഇഷ്ടമായോ ആവോ ???? “ഗൗര്യെച്ചി എന്താ ഈ ഓർത്തു കൊണ്ടിരിക്കുന്നത് ???? ” പെട്ടെന്ന് എവിടെ നിന്നോ അനുവിന്റെ ശബ്ദം കേട്ടതും ഗൗരി ചെറുതായി ഞെട്ടി . മുന്നിൽ വിശ്വയോ മാധവിയോ ഒന്നും ഇരിക്കുന്നില്ല എന്ന കണ്ടപ്പോഴാണ് താൻ ഈ ഇരുപ്പ് ഇരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി നേരം കഴിഞ്ഞുവെന്നവൾക്ക് മനസ്സിലായത് . “ഞാൻ ഇവിടെ എന്തൊക്കെയോ ഓർത്തു ഇരുന്നു പോയിതാ കുട്ടി ……. ” തന്റെ നേരെ നീട്ടി പിടിച്ചിരിക്കുന്ന അനുവിന്റെ കൈയിൽ പിടിച്ചു പതിയെ എഴുന്നേറ്റു കൊണ്ട് ഗൗരി പറഞ്ഞു . “ഒന്ന് നടന്നിട്ട് വരാം ….. ”

ഒരു കൈ കൊണ്ട് ഗൗരിയെ പതിയെ പിടിച്ചു , വരാന്തയിലേക്ക് നടന്നു കൊണ്ട് അനു പറഞ്ഞതും അവർ അനുവിന്റെ കൈയിൽ പിടിച്ചു , വേണ്ടെന്ന രീതിയിൽ . “നടക്കാൻ വയ്യേ ???? ” തന്റെ കൈയിൽ മുറുകിയിരിക്കുന്ന ഗൗരിയുടെ കൈകൾ കണ്ടതും , അനു ചോദിച്ചു . “വയ്യ ……. ” “എങ്കിൽ കുറച്ചു നേരം ഇവിടെ ഇരുന്നോ …… ” വരാന്തയിൽ കിടക്കുന്ന ഒരു കസേരയിലേക്ക് ഗൗരിയെ ഇരുത്തി കൊണ്ട് അനു കൈ വരിയിലേക്ക് ചാരി നിന്നു . “കുട്ടിക്ക് ഞങ്ങടെ വിശുനെ കല്യാണം കഴിച്ചുടെ ???? ” പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഗൗരിയുടെ ചോദ്യം കേട്ടതും അനു തലയുയർത്തി ഗൗരിയെ നോക്കി .

“കഴിക്കാലോ …… നോ പ്രോബ്ലം …….. ” ഗൗരിയെ നോക്കി കണ്ണിറുക്കി കൊണ്ട് അനു പറഞ്ഞതും , ഗൗരി അവളെയൊന്നു കൂർപ്പിച്ചു നോക്കി . “ഞാൻ കാര്യമായി ചോദിച്ചതാ കുട്ടി ???? ” അനുവിന്റെ തമാശ ഇഷ്ടപ്പെടാത്ത രീതിയിൽ , അവളെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ഗൗരി പറഞ്ഞത് കേട്ടതും അനു തന്റെ നാവ് കടിച്ചു . സേച്ചിക്ക് ഇഷ്ടപ്പെട്ടില്ല …….. “എനിക്ക് ഈ കല്യാണത്തിലൊന്നും താല്പര്യമില്ല എന്റെ ചേച്ചി ……. ” ഗൗരിയുടെ നോട്ടം കണ്ടതും അനു ചുണ്ട് മലർത്തിക്കൊണ്ട് പറഞ്ഞു . “അതെന്ത്യെ ??? പ്രേമ നൈരാശ്യo വല്ലതുമാണോ ???? ” കുസൃതി നിറഞ്ഞ ഗൗരിയുടെ ചോദ്യം കേട്ടതും അനു പതിയെ ചിരിച്ചു .

“ഏയ് അതൊന്നും അല്ല ……… എനിക്ക് ഈ അഡ്ജസ്റ്റ്മെന്റ് ഒന്നും ഇഷ്ടമല്ല …… ഞാൻ എന്റെ ഇഷ്ടത്തിനനുസരിച്ചു , എന്റെ ആഗ്രഹങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരാളാണ് …….. എനിക്ക് എന്ത് തോന്നുന്നോ അത് ഞാൻ അപ്പോൾ തന്നെ ചെയ്യും …….. എന്റെ തീരുമാനങ്ങൾ ആരെ ബാധിക്കുമെന്ന് ഒന്നും തന്നെ ഞാൻ നോക്കാറില്ല …… അതുകൊണ്ട് തന്നെ എന്നെ പലർക്കും ഇഷ്ടം അല്ല കേട്ടോ ….. എന്റെ ഫ്രണ്ട്സിനു പോലും ……. അപ്പോൾ ഇങ്ങനെ ഒക്കെ ഒള്ള ഞാൻ കല്യാണം കഴിക്കാ എന്നൊക്കെ പറഞ്ഞാൽ …… ശിവ ശിവ …….. ” താടയ്ക്ക് കൈ കൊടുത്തു കൊണ്ട് അനു പറഞ്ഞു നിർത്തിയതും , ഗൗരി അറിയാതെ ചിരിച്ചു പോയി .

ഈ കുട്ടി …… “നിന്റെ ഇഷ്ടങ്ങളാണ് എന്റെയും ഇഷ്ടമെന്ന രീതിയിൽ ആരെങ്കിലും വന്നാലോ ???? ” ഗൗരിയുടെ ചോദ്യം കേട്ടതും , അനു ഗൗരിയുടെ നേരെ നോക്കി . “അതൊക്കെ വെറും ആവേശത്തിന്റെ പുറത്തു പറയുന്ന വാക്കുകളാണ് …… എങ്ങനെയെങ്കിലും അവളെ നേടിയെടുക്കണമെന്ന ചിന്തയിൽ നിന്ന് വരുന്നത് …….. ആവേശം ഒക്കെ കെട്ടടങ്ങുമ്പോൾ അതൊക്കെ അങ്ങ് മാറും …….. പിന്നെ മുഴുവൻ നമ്മുടെ പ്രശ്നങ്ങളാകും അവർക്ക് പറയാൻ ഉണ്ടാകുവാ ……..

ഇങ്ങനെയാണ് അങ്ങനെയാണ് , അത് ചെയ്യില്ല ഇത് ചെയ്യില്ല …….. etc …… അപ്പോൾ പറ …….. ഇങ്ങനെ പാറി പറന്നു നടക്കുന്ന ഞാൻ വെറുതെ റിസ്ക്ക് എടുക്കണോ ????? ” ഗൗരിയുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് അനു ചോദിച്ചതും , ഗൗരി കുറച്ചു നേരത്തേക്ക് ഒന്നും തന്നെ മിണ്ടിയില്ല . വെറുതെ അല്ല പ്രഭേട്ടൻ , അനുവിനെ പറഞ്ഞു തോൽപ്പിക്കാൻ പാടാണെന്ന് പറഞ്ഞത് . അനുവിന്റെ ഉത്തരങ്ങളെല്ലാം കേട്ടു തൃപ്തിയായതും ഗൗരി പിന്നെ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല . “ആ കുട്ടിക്ക് കല്യാണത്തിനൊന്നും താല്പര്യമില്ലന്ന് ആണല്ലോടാ ഗൗരി പറഞ്ഞത് ????? ” അച്ഛൻ പറഞ്ഞത് കേട്ടതും വിശ്വ ദീർഘമായി ഒന്ന് നിശ്വസിച്ചു . “അതൊരു വല്ലാത്ത ജാതിയാണ് എന്റെ അച്ഛാ …….. അങ്ങനെ ഇങ്ങനെ ഒന്നും പിടി കിട്ടില്ല …… ”

(തുടരും ….. ഇത്രയും ലേറ്റ് ആയതു . അച്ഛന് ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആയിരുന്നു . (കാൽ ഒടിഞ്ഞു , ) അപ്പോൾ കുറച്ചു ദിവസം അങ്ങനെ പോയി . ബാക്കി രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ഇട്ടേക്കാം .

അനു : ഭാഗം 41

Share this story