മനം പോലെ മംഗല്യം : ഭാഗം 28

Share with your friends

എഴുത്തുകാരി: ജാൻസി

“എന്താ അഥിതി ഇത്രയും പോരെ ഞങളുടെ അഭിനയം… അതോ ഇനി കുറച്ചു കൂടി ഓവർ ആക്ടിങ് ആക്കണോ ” ദേവിന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് നിന്ന അഥിതിയുടെ മുഖത്തെ ചിരി മാറി ഞെട്ടൽ ആയി.. അഥിതിയോടൊപ്പം വരുണും ശിവയും അന്തം വിട്ട് നിന്നു…. എന്താ സംഭവിക്കുന്നത് എന്ന് മനസിലാവാതെ…. “നീ എന്താ വിചാരിച്ചേ നിന്റെ ഈ നാടകം ഞങ്ങൾക്ക് മനസിലാവില്ലന്നോ.. നിന്നെ ഇവിടെ കണ്ടപ്പോഴേ ഞങ്ങൾ ഊഹിച്ചു.. നീ ആയിരിക്കും ഇതിനു പിന്നിൽ എന്ന്… ശിവയോടുള്ള നിന്റെ ദേഷ്യം കണ്ടപ്പോൾ ഞങ്ങൾ ഉറപ്പിച്ചു… നീയാണ് ഇതെല്ലാം ചെയ്തത് എന്ന് “ദേവ് പറഞ്ഞു ദേവിന്റെ വായിൽ നിന്ന് കേട്ട വാക്കുകൾ ശിവയിലും വരുണിലും ആശ്വാസം കൊടുത്തു… “വാ ശിവ നമ്മുക്ക് പോകാം..

അവൾ ഇവിടെ നിന്ന് അടുത്ത പ്ലാൻ ആലോചിക്കട്ടെ നിന്നെ കുടുക്കാൻ വാ പോകാം “തനു ശിവയെ വിളിച്ചു ശിവ നേരെ അദിതിയുടെ അടുത്ത് ചെന്നതും അവളുടെ കരണം പുകച്ചു ഒന്ന് കൊടുത്തു.. അടിയുടെ ശക്തിയിൽ അഥിതി കുനിഞ്ഞു പോയി… “ഡി.. ഒരു പെണ്ണിന്റെ മാനത്തിന്റെ വില ഏറ്റവും നല്ലപോലെ മറ്റാരേക്കാളും അറിയുന്നത് മറ്റൊരു പെണ്ണിന് തന്നെ ആണ്.. പെണ്ണിന്റെ മാനം സംരക്ഷിക്കണ്ടവൾ തന്നെ അതിനെ നശിപ്പിക്കാൻ നോക്കിയാൽ അവൾ പെൺ വർഗത്തിന് തന്നെ നാണക്കേടാ… അങ്ങനെ ഉള്ളവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നവളാ നീ…

അതും പറഞ്ഞു ശിവ മറ്റേ കരണം നോക്കി ഒന്നുകൂടെ പൊട്ടിച്ചു.. ഈ അടി എപ്പോ നീ ചെയ്ത ഈ പരിപാടി വേറെ ഒരു പെണ്ണിനോടും ചെയ്യാതിരിക്കാൻ ആണ്.. “അതും പറഞ്ഞു ശിവ റൂമിൽ നിന്ന് ഇറങ്ങി… പുറകേ ദേവും മരിയയും വരുണും ഇറങ്ങി… തനു അദിതിയുടെ അടുത്ത് വന്നിട്ട് പറഞ്ഞു “നീ ഇനി എത്ര ചെറ്റ പരിപാടി കാണിച്ചാലും ദേവ് ചേട്ടനെയും ശിവയേയും വേർപിരിക്കാൻ പറ്റില്ല.. കാരണം ശിവ ദേവിനുള്ളതാ.. ദേവ് ശിവക്കും.. അതു നീ ഓർത്താൽ നിനക്ക് കൊള്ളാം.. ഇനി ഇതുപോലെ വല്ല തേർഡ് റേറ്റ് പരിപാടികൾ കൈയിൽ ഉണ്ടങ്കിൽ അത് ഒടിച്ചു മടക്കി നിന്റെ കൈയിൽ തന്നെ വച്ചോ.. പുറത്തിറക്കണ്ട… ഇറക്കിയാൽ നാണം കെടുന്നത് നീ തന്നെയാകും… ഇതുപോലെ.. ”

അതും പറഞ്ഞു തനു റൂമിൽ നിന്നും പോയി “ഇതു കൊണ്ടൊന്നുo ഞാൻ തോറ്റെന്നോ പിന്മാറി എന്നോ നീ ഒന്നും വിചാരിക്കണ്ട.. അങ്ങനെ ആർക്കും ഈ അഥിതി വർമ്മയെ തോൽപ്പിക്കാൻ ആവില്ല… അതിനു ഞാൻ സമ്മതിക്കില്ല… ഒരിക്കലും സമ്മതിക്കില്ല.. “അതു പറഞ്ഞു അവിടെ കിടന്ന ബെഞ്ച് എടുത്തു തട്ടി മറിച്ചു.. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ശിവ പിണങ്ങി ദേവിനെ നോക്കി മുഖവും വീർപ്പിച്ചു ചവിട്ടി തുള്ളി പോയി.. “എന്താ വരുൺ താൻ പേടിച്ചു പോയോ..അവൾ കളിച്ച നാടകം ഞങ്ങൾ വിശ്വസിച്ചെന്നു അവളെ ഒന്ന് കാണിക്കണം എന്ന് ഉണ്ടായിരുന്നു…

അതാ ഞാൻ അങ്ങനെ ഒക്കെ റീയാക്ട് ചെയ്തേ.. ഞാൻ പറഞ്ഞു പോയ വാക്ക് തനിക്ക് വിഷമം ഉണ്ടാക്കിയോ.. എങ്കിൽ സോറി ഡാ.. “ദേവ് ക്ഷമ ചോദിച്ചു “ഹേയ്… അങ്ങനെ വിഷമം ഒന്നും ആയില്ല.. പെട്ടന്ന് എന്നെയും ശിവാനിയെയും തെറ്റിദ്ധരിച്ചപ്പോൾ…. അത് പോട്ടെ.. നീ പോയി ശിവയും ആയിട്ടുള്ള പിണക്കം തീർക്കാൻ നോക്ക്.. ചെല്ല്… പാവം നല്ല പോലെ പേടിച്ചു ” വരുൺ ദേവിനെ പറഞ്ഞു വിട്ടു.. മരിയ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന കണ്ടു വരുൺ അവളുടെ അടുത്തേക്ക് ചെന്ന്.. “എന്നെയും ശിവയേയും ഒരുമിച്ചു ഒരു റൂമിൽ കണ്ടപ്പോൾ നിന്റെ ഉള്ളിലും വന്നോ മരിയ സംശയം “വരുൺ ചോദിച്ചു..

മരിയ വരുണിനെ നോക്കി ചിരിച്ചു.. പുറത്തേക്കു നോക്കി പറഞ്ഞു “ഞാൻ എന്തിനാ സംശയിക്കുന്നേ…. ” “എന്നെയും ശിവയേയും ഒരു റൂമിൽ കണ്ടപ്പോൾ… ” “എന്റെ പൊന്നു വരുണേട്ടാ എനിക്ക് ഒരു സംശയവും തോന്നിയില്ല.. കാരണം എനിക്ക് നിങ്ങളെ വിശ്വാസം ഇല്ലങ്കിലും എന്റെ ശിവയെ എനിക്ക് പരിപൂർണ വിശ്വാസമാണ്” അത് പറഞ്ഞു മരിയ വരുണിനെ ഏറു കണ്ണിട്ട് നോക്കി.. അവന്റെ മുഖത്തു സങ്കടം നിഴലിച്ചു “അപ്പോൾ നിനക്ക് എന്നെ ഒട്ടും വിശ്വാസം ഇല്ലേ മരിയ.. ” “എന്റെ പൊന്നേ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. എനിക്ക് എന്റെ ഏട്ടനെ എന്നേക്കാൾ വിശ്വാസം ആണ്.. ഇനി ഒന്ന് ചിരിച്ചേ… ”

മരിയ വരുണിന്റെ തോളിലേക്ക് ചാഞ്ഞു.. അപ്പോഴേക്കും തനു അവിടെ എത്തി.. “അവർ എന്തിയെ ” തനു ചോദിച്ചു “ദേവ് ചേട്ടൻ ശിവയുടെ പിണക്കം മാറ്റാൻ പോയി ” മരിയ പറഞ്ഞു “എന്നാലും നിങ്ങൾക്ക് എങ്ങനെ മനസിലായി അഥിതി ആണ് ഇതിനു പിന്നിൽ എന്ന് ” വരുൺ ചോദിച്ചു “മെസ്സേജ് കണ്ട സമയത്തു മനസിലായില്ല.. ശിവക്ക് അപകടം പറ്റി.. രക്ഷിക്കാൻ പറ്റുമെങ്കിൽ രക്ഷിക്കാൻ.. ഇതായിരുന്നു മെസ്സേജ്… ഞങ്ങൾ അവളെ അന്വേഷിച്ചു വന്നപ്പോൾ ദേവ് ചേട്ടനെ കണ്ടു.. ചേട്ടനും മെസ്സേജ് വന്നിരുന്നു.. അതിൽ നിന്ന് ഒരു ഡൌട്ട് ഉണ്ടായിരുന്നു.. അഥിതി ആയിരിക്കും ഇതിനു പിന്നിൽ എന്ന് ഞങ്ങൾ സ്റ്റോർ റൂമിൽ വന്നപ്പോൾ അഥിതിയും അവിടെ ഉണ്ടായിരുന്നു.

അതോടെ അവൾ ആണ് ഇതിനു പിന്നിൽ എന്ന് ഉറപ്പിച്ചു.. പക്ഷേ ശിവയോടൊപ്പം വരുൺ ചേട്ടനെ കൂടെ കണ്ടപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടി… പ്രതീക്ഷിച്ചില്ല… അപ്പോൾ തന്നെ ദേവ് ചേട്ടൻ സിഗ്നൽ തന്നു.. പിന്നെ ദേവ് ചേട്ടനൊപ്പം നിന്നു..അതാണ് മരിയയും ഞാനും ഒന്നും അധികം മിണ്ടാതെ ദേവ് ചേട്ടനെ സപ്പോർട്ട് ചെയ്തേ “തനു പറഞ്ഞു. ദേവ് ശിവയെ അന്വേഷിച്ചു ഒടുവിൽ കുട മരത്തിനടുത്തു എത്തി… ശിവ എന്തോ വലിയ ആലോചനയിൽ ആയിരുന്നു.. ദേവ് പതുക്കെ പുറകേ വന്ന് അവളുടെ കണ്ണ് പൊത്തി. “ദേവേട്ടൻ “ശിവ ദേവിന്റെ കൈയിൽ തൊട്ട് പറഞ്ഞു.. ദേവ് ശിവയുടെ അടുത്ത് വന്നിരുന്നു… “താൻ എന്താ ഒന്നും മിണ്ടാതെ ഇങ്ങു പൊരുന്നേ ” ശിവയിൽ നിന്നും മൗനം ആയിരുന്നു.. “എന്തേ പേടിച്ചു പോയോ… അതോ ഞാൻ തന്നെ സംശയിച്ചു എന്ന തോന്നലോ ”

“ദേവേട്ടൻ ഞങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ ഒട്ടും സംശയിച്ചിലേ ” “സംശയമോ.. എന്തിനു.. നിന്നെയും വരുണിനെയും ഒരുമിച്ചു കണ്ടപ്പോൾ ഒന്ന് ഞെട്ടി എന്നല്ലാതെ സംശയം ഒന്നും ഇല്ലായിരുന്നു…” “അതെന്താ ” “സംശയിക്കത്തക്ക കാരണം ഒന്നും ഇല്ലായിരുന്നു… പിന്നെ എനിക്ക് നിന്നെയും വരുണിനെയും നല്ലപോലെ അറിയാം.. പിന്നെ ഞാൻ എന്തിനാ സംശയിക്കുന്നേ “ദേവ് ശിവയെ നോക്കി പുഞ്ചിരിച്ചു.. “എന്താടോ തന്റെ ചിരിക്ക് ഒരു വോൾടേജ് ഇല്ലാത്തെ ” “അഥിതി ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല ” “താൻ അത് കള.. ഇനി അവൾ ഇതുപോലെ ഉള്ള കളികൾ കളിച്ചാൽ…

പിന്നേ അവൾ ജീവനോടെ കാണില്ല.. ശിവാനി ഞാൻ തനിക്കു വാക്ക് തരുന്നു ഞാൻ കാരണം നിന്റെ ഈ കണ്ണ് നിറയനോ നിന്റെ ഈ ചിരി മായനോ അവസരം ഉണ്ടാകില്ല.. ഞാൻ ജീവനോടെ ഉള്ളപ്പോൾ ആരെയും അതിനു അനുവദിക്കില്ല.. “തന്നോട് ചേർത്ത് നിർത്തി ശിവയുടെ നെറുകയിൽ മുത്തി… ദേവിനെയും ശിവയേയും കാത്ത് വരുണും സംഘവും ഓഫീസ് റൂമിന്റെ അടുത്ത് ഉണ്ടായിരുന്നു.. മരിയ ശിവയുടെ അടുത്തേക്ക് ചെന്നു “എന്നോട് പിണക്കം ഉണ്ടോ ശിവ.. അങ്ങനെ പറഞ്ഞതിന് ” അതിനു മറുപടി ആയി ശിവ മരിയയെ കെട്ടിപിടിച്ചു.. അതു കണ്ട തനുവും അവരുടെ കൂടെ കൂടി… “അപ്പോൾ ഞങ്ങളെ വേണ്ടേ ” വരുൺ ചോദിച്ചു ദേവും വരുണും അവരുടെ കൂടെ കൂടി..

കുറച്ചു ദിവസങ്ങൾക്കു ശേഷം “ഹലോ ശിവാനി തിരക്കാണോ ” “അല്ല ദേവേട്ടാ. എന്തേ ” “എനിക്ക് തന്നെ ഒന്ന് കാണണമായിരുന്നു ” “അതിനെന്താ വീഡിയോ കാൾ ചെയ്യാം ” “വേണ്ട… നേരിട്ട് കണ്ടു പറയണ്ട കാര്യം ആണ്.. ഇന്ന് വൈകുന്നേരം ഞാൻ വന്ന് തന്നെ പിക് ചെയ്യാം.. ഓക്കേ അന്നോ ” ശിവ കുറച്ചു നേരത്തെ ആലോചനക്കു ശേഷം “ശരി ദേവേട്ടാ.. ഞാൻ വരാം” 😔😔😔😔😔😔😔😔😔😔😔😔😔😔😔 ദേവ് ശിവയേയും കൊണ്ട് നേരെ ബീച്ചിൽ പോയി… അവിടെ ഒരു മണൽ തിട്ടയിൽ ഇരുന്നു… ഇരുവരും ഒന്നും മിണ്ടാതെ തിര നോക്കി ആസ്വദിച്ചു. ശിവ ഏറു കണ്ണ് ഇട്ട് ദേവിനെ നോക്കി..

ദേവിന്റെ മുഖത്തു എന്തോ ടെൻഷൻ ഉള്ള പോലെ ശിവക്ക് തോന്നി.. “എന്താ ദേവേട്ടാ… എന്ത് പറ്റി.. മുഖം എന്താ വല്ലാതെ.. പനി ഉണ്ടോ “ശിവ നെറ്റിൽ കൈ വച്ചു നോക്കി. ദേവ് ആ കൈ തന്റെ കൈക്കുളിൽ പിടിച്ചു ശിവയെ നോക്കി.. “എന്താ ദേവേട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. എന്തേ കാണണം എന്ന് പറഞ്ഞേ ” “അതു ശിവാനി.. ഒരിക്കൽ താൻ എന്നോട് അമ്മയെ പറ്റി ചോദിച്ചില്ലെ.. ” “ആഹാ ചോദിച്ചു.. എന്തേ ” “എനിക്ക് തന്നോട് വേണമെങ്കിൽ പറയാതിരിക്കാം.. പക്ഷേ എന്റെ മനസ് അതിനു അനുവദിക്കുന്നില്ല..

എന്നേ പറ്റി എല്ലാം താൻ അറിഞ്ഞിരിക്കണം എന്ന് ഉള്ളത് കൊണ്ടാണ് ഞാൻ ഇതു പറയുന്നത്.. എന്റെ കഥ കേട്ടിട്ട് തനിക്കു എന്നോട് ഇഷ്ടക്കുറവ് തോന്നിയാൽ മടിക്കാതെ പറയണം.. ഞാൻ തന്നെ ഒരിക്കലും ശല്യപെടുത്താൻ വരില്ല..” “എന്താ ദേവേട്ടാ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നേ… അതിനു എപ്പോ എന്താ ഉണ്ടായേ” “ഒന്നും ഉണ്ടായിട്ടല്ല… നിന്നോട് പറയണം എന്ന് തോന്നി.. ശിവാനി കരുതുന്ന പോലെ ഞാൻ ശങ്കർ നാഥിന്റെ മകൻ അല്ല ” അതു കേട്ടപ്പോൾ ശിവ ഒന്ന് ഞെട്ടാതിരുന്നില്ല.. തിരയുടെ ഇരമ്പൽ കാതിൽ മുഴങ്ങി..

“എന്റെ അമ്മ ഒരാളെ സ്നേഹിച്ചിരുന്നു.. സത്യസന്ധമായി..ആത്മാർഥമായി.. എന്നാൽ ആ മനുഷ്യൻ സ്നേഹിച്ചത് എന്റെ അമ്മയുടെ ശരീരത്തെ മാത്രം ആയിരുന്നു.. അതു മനസിലാകാതെ അമ്മ അയാളുടെ സ്നേഹത്തിൽ വിശ്വസിച്ചു. വിളിച്ചപ്പോൾ വീടും നാടും വിട്ട് അയാൾക്ക് ഒപ്പം ഇറങ്ങി തിരിച്ചു.. പിന്നീടാണ് അമ്മക്ക് അയാളുടെ ചതി മനസിലായത്.. ഒരു ഹോട്ടൽ മുറിയിൽ അയാളുടെ സിപന്തികൾക്കു മുന്നിൽ കാഴ്ച വസ്‍തു ആയി നിന്നപ്പോൾ.. അമ്മയുടെ ഭാഗ്യത്തിനു ആ ഹോട്ടലിൽ മറ്റെന്തോ കാര്യത്തിനു പോലീസ് റെഡ് ഉണ്ടായി..

അയാളുടെയും പോലീസിന്റെയും കണ്ണ് വെട്ടിച്ചു അമ്മ ഓടി കയറിയത് മറ്റൊരു റൂമിലേക്കാണ്… ശങ്കർ നാഥിന്റെ റൂമിൽ.. കൂപ്പു കൈകളോടെ സഹായിക്കണം എന്ന് പറഞ്ഞു നിൽക്കുന്ന അമ്മയെ എന്തോ ബിസ്സിനെസ്സ് ആവിശ്യത്തിനു വന്ന അദ്ദേഹം തന്റെ മുറിയിൽ നിർത്തി.. പോലീസ് അന്വേഷിച്ചപ്പോൾ ഭാര്യ എന്ന് അവർക്ക് മുന്നിൽ പരിചയപ്പെടുത്തി.. ആ നല്ല മനുഷ്യന് അമ്മയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അവിടെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല.. അമ്മയെയും കൂടെ കൂട്ടി..കല്യണം കഴിച്ചു ഭാര്യയാക്കി..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!