കനൽ : ഭാഗം 6

കനൽ : ഭാഗം 6

ഭക്ഷണം കഴിക്കുമ്പോൾ കിച്ചുവേട്ടന്റെ മുഖത്ത് ഞാൻ കണ്ടു മനസ്സ് നിറഞ്ഞു കഴിക്കുന്നതിന്റെ സന്തോഷം. കുറെ ആയില്ലേ ഹോസ്റ്റൽ ഭക്ഷണം അതാകും.ഞാൻ ഓർത്തു.. ഭക്ഷണം ഒക്കെ കഴിഞ്ഞു.. ” നിങ്ങള് രണ്ടാളും മുകളിൽ കിടന്നാൽ മതി”, കിച്ചുവേട്ടന്റെ അഭിപ്രായത്തോട് അച്ഛനും യോചിച്ചു. അങ്ങനെ ഞങ്ങൾ മുകളിൽ കയറി..സ്വന്തം ബർത്തിൽ കിടന്നു..ഞാൻ ഉറക്കം വരാതെ ഇരുന്നു … “അമ്മുവിന് വായിക്കാൻ എന്തേലും വേണോ?” വീണ്ടും കിച്ചുവേട്ടൻ.. വേണം എന്ന് പറഞ്ഞതും ഒരു ബുക്ക് തന്നു..

ഞാൻ അത് വാങ്ങി നോക്കി ഇംഗ്ലീഷ് ആണ്.. The best of me Nicholas sparks ഒരായിരം കിളികൾ എത് വഴിയോ ഒന്നിച്ചു പറക്കുന്നത് ഞാൻ അറിഞ്ഞു. ..കുരങ്ങന്റെ കയ്യിലെ പൂമാല പോലെ അതും പിടിച്ചു ഇരിക്കുന്ന എന്നെ കണ്ടതും കിച്ചുവേട്ടൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു തുടങ്ങി “അമ്മു ഇത് അത്ര ബാലി കേറാ മല ഒന്നും അല്ല ഇംഗ്ലീഷ് ആണ് ഇനി ആവശ്യം..അത് കൊണ്ട് വായിച്ച് തുടങ്ങിക്കോളൂ..മനസ്സിലാവാത്തത് നോട്ട് ചെയ്ത് വയ്ക്കുക . ഡിക്ഷണറി തപ്പുക ..അർത്ഥം കണ്ടെത്തുക..പതിയെ പതിയെ പഠിക്കും..” ” ഇൗ പറഞ്ഞതിന് മലയാളം വേണ്ടാന്നു അർത്ഥമില്ല. വേണം..നമ്മുടെ മാതൃഭാഷ ആണ് മലയാളം.

അതെന്നും നെഞ്ചില് ഉണ്ടാവണം..പക്ഷെ ഇംഗ്ലീഷ് അതെപ്പഴും കൂടെ വേണം…ഒരു കൈ സഹായത്തിനു എന്ന പോലെ.. മനസ്സിലായോ??” ആം ഞാൻ ഒന്ന് മൂളി..എന്നിട്ട് പതിയെ തുറന്നു നോക്കി . ഒന്നും മനസിലാകുന്നില്ല എന്ന് തോന്നി. പിന്നെ ഓർത്ത് ശരി ആണ്.. ശ്രമിക്കണം .ഇനി ക്ലാസ്സ് ഒക്കെ ഇംഗ്ലീഷ് മാത്രം ആയിരിക്കുമല്ലോ..പ്ലസ് ടൂ പോലെ മലയാളത്തിൽ ആരും വീണ്ടും പറഞ്ഞു തരാൻ ചാൻസ് ഇല്ല.. അതോർത്ത് അതിലേക്ക് കണ്ണുകൾ ഓടിച്ചു. “Everyone wanted to believe that endless love was possible she’d believed in it once too, back when she was eighteen”” കടപ്പാട് The best of me. .by Nicholas sparks പതിയെ പതിയെ ഓരോ സെന്‍റെൻസ് ഉം വായിച്ച് തുടങ്ങി..

മനസ്സ് ഇരുത്തി വായിക്കും തോറും മനസ്സിലാകുന്നുണ്ട് .. ശരിയാണ് കിച്ചുവെട്ടൻ പറഞ്ഞത്…ഇത് ശ്രമിച്ചാൽ നടക്കും..ഏതായാലും ശ്രമിക്കും.മനസ്സിലാവാത്ത വാക്കുകൾ അപ്പൊൾ തന്നെ റെഡ് പെൻ വച്ച് വരച്ചു ഇട്ടു. അവിടെ തുടങ്ങുക ആയിരുന്നു എന്റെ ഇംഗ്ലീഷ് നോടുള്ള കൂട്ട്. അതിലുപരി വായന അതിനോടുള്ള ലഹരി. . “വായന അതൊരു ലഹരി ആണ് അതുണ്ടാക്കുന്ന ഉന്മാദം വേറെ ഒരു ലഹരിക്കും തരാൻ ആകില്ല..കുട്ടികളെ ചെറുപ്പം മുതലേ വായനാ ശീലം പഠിപ്പിക്കണം.

അപ്പൊൾ മുതിർന്നാൽ പോലും അവർക്ക് വേറെ ഒരു ലഹരിയുടെ ആവശ്യം ഉണ്ടാകില്ല..” കിച്ചുവേട്ടൻ ആ ബുക്കിൽ എഴുതി വച്ചിരുന്ന വാക്കുകൾ ആണ്..കണ്ടപ്പോൾ ഓർത്തു..ശരി ആണ് വായിക്കാൻ ഇഷ്ടം ഉള്ളോരാൾക്ക്‌ എത് വിരസതയും മറികടക്കാൻ വായന മതി കൂട്ടിന്. കിച്ചുവേട്ടൻ എന്നാലും എങ്ങനെയാവും ഇത്ര അധികം വായനയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.?അതും ഇംഗ്ലീഷ് നോവൽ ഒക്കെ..ഒരു പക്ഷെ അച്ഛനോ അമ്മയോ ആരേലും ആവും പഠിപ്പിച്ചത്.. അതൊക്കെ ഓർത്ത് എങ്ങനെയോ ഉറക്കം വന്നു തുടങ്ങി.പതിയെ കിടന്നു .. നേരം വെളുത്ത് അച്ഛൻ വിളിക്കുമ്പോൾ ആണ് കണ്ണ് തുറക്കുന്നത്..

താഴെ നോക്കിയപ്പോൾ അവരൊക്കെ ചായ കുടിക്കുന്നു.. “ബ്രഷ് ചെയ്ത് വരു രണ്ടാളും ” മാളുവിന്റെ അച്ഛൻ ആണ്. പിന്നെ പോയി ബ്രഷ് ഒക്കെ ചെയ്ത് വന്നു അപ്പൊൾ “കാപ്പി കാപ്പി “എന്ന് വിളിച്ചു പറയുന്ന കേട്ടു.. “കാപ്പി മതിയോ എങ്കിൽ ഞാൻ വാങ്ങിട്ട് വരാം” കിച്ചുവെട്ടൻറെ ചോദ്യത്തിന് ഞങ്ങള് തല ആട്ടി.. രണ്ടു കാപ്പി കൊണ്ട് തന്നിട്ട് അച്ഛനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് കിച്ചവേട്ടൻ അവിടെ ഇരിക്കുന്നു. ഞാനും, മാളുവും പുറത്തേക്ക് നോക്കി സംസാരം ആണ്. അതിനു ഇടയിൽ സ്കൂളിൽ മുൻപ് കൂടെ പഠിച്ച ഓരോരുത്തരെ കുറിച്ചും പറഞ്ഞു.

കല പില വച്ച് ഇരുന്നു. എപ്പഴോ നോക്കുമ്പോൾ കിച്ചുവേട്ടൻ വീണ്ടും ഏതോ ഇംഗ്ലീഷ് ബുക്ക് പിടിച്ചു ഇരിക്കുന്നു. .. ഇത് വല്ലോ ഇംഗ്ലീഷ് കാരുടെയും കുഞ്ഞു ആണോ ആവോ?ഇത്രേം ഇങ്ങനെ വായിക്കാൻ..അതോർത്ത് ഞാൻ പതിയെ ചിരിച്ചു. അങ്ങനെ എങ്ങനെ ഒക്കെയോ ഞങ്ങൾ സ്റ്റേഷൻ എത്തി ഇറങ്ങി. അവിടെ ഒക്കെ നോക്കി ഇങ്ങനെ നിന്നു. കിച്ചുവേട്ടൻ ആരെയൊക്കെയോ വിളിക്കുന്നു.കുറച്ച് കഴിഞ്ഞതും പറഞ്ഞു . “നമുക്ക് പുറത്തേക്ക് നിൽക്കാം… കോളജ് വണ്ടി അയച്ചിട്ടുണ്ട് എന്ന്.” അങ്ങനെ ലഗേജ് ഒക്കെ എടുത്ത് പുറത്ത് ഇറങ്ങി..വണ്ടിയും കാത്തു നിൽപ്പയി..

കേൾക്കുന്ന ഭാഷ ആകെ അമ്പരപ്പ് ഉണ്ടാക്കി.. എന്തൊക്കെയോ നോക്കി നിന്നു വണ്ടി വന്ന്..ഡ്രൈവറും കൂടെ ചേർന്ന് ബാഗ് ഒക്കെ എടുത്ത് വച്ച്..ഞങ്ങള് കയറി.. കിച്ചുവേട്ടൻ മാത്രം ഡ്രൈവർ ന്റെ അടുത്ത് എന്തൊക്കെയോ സംസാരിക്കുന്നു… ശ്രദ്ധിച്ചു കേട്ടപ്പോൾ മനസിലായി അവരുടെ ഭാഷ ആണ്.. ഈശ്വര ഇൗ ചേട്ടന് ലോകത്തിൽ ഉള്ള എല്ലാ ഭാഷയും അറിയുവോ. ..കൃഷ്ണ കുമാർ എന്ന കിച്ചു ഒരു സംഭവം ആണല്ലേ എന്ന് ഓർത്ത് ഞാൻ കണ്ണും മിഴിച്ചു ഇരുന്നു. അങ്ങനെ കോളജ് എത്തി..ഫീസ് അടയ്ക്കണം,ഓഫീസിൽ കുറെ വർക്സ് ഉണ്ട് അതൊക്കെ തീർത്തു ഇറങ്ങിയപ്പോൾ വിശന്നു തുടങ്ങി. ഹോസ്റ്റലിലേക്ക് ബെഡ്, കപ്പ്‌,, ബക്കറ്റ് അതൊക്കെ വേണം..അതെല്ലാം വാങ്ങാൻ ആയി പോയി ഞങ്ങള്..

കൂടെ ഭക്ഷണവും കഴിച്ചു…ഒക്കെ കഴിഞ്ഞ് വന്നപ്പോൾ ഹോസ്റ്റൽ വാർഡൻ വന്നു.. കിച്ചുവേട്ടനോട് എന്തൊക്കെയോ പറഞ്ഞു.. “ചെല്ലു അവര് റൂം കാണിച്ച് തരും.പിന്നെ അവരോട് എന്തേലും പറയണം എന്ന് ഉണ്ടേൽ ഇംഗ്ലീഷില് പറഞ്ഞാല് മതി.. ” അതും പറഞ്ഞു കിച്ചുവേട്ടൻ ഞങ്ങളെ നോക്കി. “അപ്പൊൾ നിങ്ങള് വരുന്നില്ലേ?” ചോദ്യം രണ്ടാളും ഒരുമിച്ചായിരുന്നു.. “ലേഡീസ് ഹോസ്റ്റൽ ന് അകത്തേക്ക് അല്ലേ?” കൊള്ളാം. അവിടെ ജന്റ്‌സ് ന് പ്രവേശനം ഇല്ല പോയിട്ട് വാ രണ്ടാളും.. കിച്ചുവേട്ടൻ പറഞ്ഞു..” “ഞങൾ ഇവിടെ കാണും..”അതും പറഞ്ഞു അവര് ഞങ്ങളെ അകത്തേക്ക് വിട്ടു..

അകത്തേക്ക് കയറിയതും രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി. വാർഡൻ എന്തൊക്കെയോ പറയുന്നു. അങ്ങനെ റൂമിലെത്തി. ബാഗ് ഒക്കെ വച്ചു.. ഡബിൾ ഡക്കർ ബെഡ് ആണ്..മുകളിലും, താഴെയും ഞാനും, മാളുവുo . മൊത്തം 6 പേര് ഒരു റൂമിൽ..വേറെ 4 പേര് വന്നിട്ടുണ്ട്..പുറത്ത് എവിടെയോ പോയേക്കുന്ന് പോലും.. താഴെ വന്നു അച്ഛന്റെ അടുത്ത് ചെന്ന് നിന്നു.. “കരയുക അമ്മു..അയ്യേ പാടില്ല..കണ്ണ് തുടയ്ക്ക്..എന്റെ അമ്മുക്കുട്ടി നഴ്സ് ആയിട്ട് വേണം അച്ഛന് കുത്തി വയ്ക്കാൻ വേറെ എവിടെയും പോകാതെ അമ്മുവിനെ കൊണ്ട് ഇൻസുലിൻ എടുപ്പിക്കാൻ ..പിന്നെ ലീവ് കിട്ടുമ്പോൾ വരാല്ലോ..തന്നെയല്ല അച്ഛൻ വരാം ഇടയ്ക്ക്..”

പറയുമ്പോൾ അച്ഛന്റെ തൊണ്ട ഇടറുന്നത് ഞാൻ അറിഞ്ഞു. “ഞാൻ വാർഡന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്..പോയി കുളിച്ച് ഡ്രസ്സ് ഒക്കെ മാറി വാ എന്നിട്ട് പുറത്തൊക്കെ ഒന്ന് പോകാം..ചെല്ല് രണ്ടാളും..” കിച്ചുവെട്ടൻ പറഞ്ഞത് കേട്ട് ഞങ്ങള് രണ്ടാളും പോയി.. മുകളിൽ ചെന്ന് കുളിക്കാൻ നോക്കിപ്പോൾ ബാത്റൂം എവിടാണ് എന്ന് അറിയില്ല..പുറത്ത് നോക്കിയപ്പോൾ ഒരു കുട്ടി വരുന്നു..മടിച്ചു മടിച്ചു ചോദിച്ചു . അവള് വഴി പറഞ്ഞു തന്നു .രേഷ്മ അതാണ് അവളുടെ പേര്..ഞങ്ങളുടെ ക്ലാസ്സിൽ തന്നെയാണ് പോലും.. പോയി കുളിച്ചു റെഡി ആയി വന്നു പുറത്തൊക്കെ പോയി തിരിച്ചു വന്നു.

നാളെ അച്ചനോക്കെ തിരികെ പോകും.. റൂമിൽ എത്തി ഞാൻ മാളുവിനെ വിളിച്ചു.. മാളു നാട്ടിൽ മതിയാരുന്നു അല്ലേ എന്ന് ചോദിച്ചതും അവള് കരഞ്ഞു തുടങ്ങി. എങ്ങനെ ഒക്കെയോ പരസ്പരം ആശ്വസിപ്പിച്ചു.. അപ്പോഴേക്കും റൂമിലെ ബാക്കി 4 പേര് എത്തി..പരിചയപ്പെട്ടു .ശ്രദ്ധ,ശ്രേയ,നവമി, അനു..കൊച്ചി ആണ് 4 ആളുടെയും വീട്.. ഇതിൽ ശ്രദ്ധ ,ശ്രേയ ട്വിൻസ് ആണ്..ഇവര് ഒന്നിച്ചു പഠിച്ചതാണ് 4 ആളും.. അങ്ങനെ ഒക്കെ സംസാരിച്ചു കൂട്ടായി.അച്ഛൻ ഒക്കെ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട് .

അങ്ങോട്ടേക്ക് പോയി. പിറ്റെ ദിവസം അവരു വന്നു..പോകുവാന്ന് പറഞ്ഞു..കൂടെ ഞങ്ങടെ റൂമിൽ ഉള്ള ബാക്കി 4 പേരുടെയും പേരന്റ്സ് ഉണ്ടായിരുന്നു ..രാവിലെ ഇവിടെ വന്നപ്പോൾ പരിചയപ്പെട്ടത് ആണ്..ഇനി തിരിച്ച് ഒരു ട്രെയിനിൽ ആണ് പോകുന്നത്.. ഞാൻ അച്ഛനെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു. മാളുവിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.. ലാസ്റ്റ് കിച്ചുവേട്ടൻ ഞങ്ങളെ പിടിച്ചു മാറ്റി അച്ചൻമാരെയും കൊണ്ട് യാത്ര ആയി.. തിരിച്ച് വന്നും ഒരുപാട് കരഞ്ഞു..റൂമിൽ എല്ലാവരും ശോകം ആയിരിക്കുന്നു..

പിന്നെ ക്ലാസ്സ് തുടങ്ങി. സീനിയർ ചേച്ചിമാരുടെ ചെറിയ രീതിയിൽ ഉള്ള റാഗിംഗ് ഒക്കെ ഉണ്ടാരുന്നു … പിന്നെ കാത്തിരിപ്പ് ആയി ലാമ്പ്‌ ലൈറ്റിംഗ് സെറിമണി ഉണ്ട്..ഒരു നഴ്സ് ന്റെ പ്രൊഫഷണൽ ജീവിതത്തിലെ ഏറ്റവും പ്രാധാന്യം ഉള്ള ദിവസം..ഒരിക്കലും മറക്കാത്ത ദിനം.. അന്ന് ചൊല്ലി തരുന്ന പ്ളഡ്ജ് അത് പ്രൊഫഷൻ അവസാനിക്കും വരെ അല്ല മരണം വരെ ഒപ്പം ഉണ്ടാകും. വീട്ടിൽ നിന്ന് എല്ലാവരും വരാം എന്ന് പറഞ്ഞു ലാമ്പ് ലൈറ്റിംഗ് ന്..അമ്മക്ക് ആണേൽ ഭയങ്കര ആഗ്രഹം ആണ് ..എന്നെ കാണാൻ..ഓരോ ദിവസവും വിഷമം ഉണ്ടെങ്കിലും ഞങ്ങള് 6 പേരും അടിച്ചു പൊളിച്ചു..

കാത്തിരിപ്പ് അവസാനിച്ചു..ഇന്ന് അച്ഛനും,അമ്മയും,അപ്പുവും എത്തും..എല്ലാവരുടെയും വീട്ടിൽ നിന്ന് ഒരുമിച്ച് ആണ് വരുന്നത് ..പിന്നെ കിച്ചുവേട്ടൻ ഉണ്ട്…മാളുവിന്റെ അച്ഛൻ വിളിച്ചതാണ്.. ലാംപ് ലൈറ്റിംഗ് ന് പ്രോഗ്രാം ഉണ്ട്.. പാട്ട് ,ഡാൻസ് ഒക്കെ .എല്ലാവരും പങ്കെടുക്കണം എന്ന് പറഞ്ഞു .അങ്ങനെ ഞങൾ 6 പേരുടെ ഒരു ഗ്രൂപ്പ് ഡാൻസ്,, പിന്നെ എന്റെ ഒരു സോളോ സോങ്ങ്. അങ്ങനെ ഫിക്സ് ആക്കി ഞങ്ങൾ. സ്കൂളിൽ വച്ച് പാട്ടിന് കുറെ സമ്മാനങ്ങൾ വാങ്ങി കൂടിയിട്ടുണ്ട്.മാത്രമല്ല പാട്ട് കേൾക്കാൻ,പാടാൻ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story