നിന്റെ മാത്രം : ഭാഗം 6

നിന്റെ മാത്രം : ഭാഗം 6

എഴുത്തുകാരി: ആനി

അച്ഛന്റെ ചിതയിലേക്ക് വെറുതെ ഹരി നോക്കി നിന്നു…. രാവിലെ കൂടി പുഞ്ചിരിച്ചു കൊണ്ടു യാത്രയാക്കിയ ആൾ.. തളർന്നു പോയ കാലിൽ കൈ ചേർത്ത് വെച്ചു അനുഗ്രഹം മേടിക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു…. അപ്പോൾ തൊണ്ട ഇടറി വാക്ക് മുറിഞ്ഞു വിറയ്ക്കുന്ന കൈകളോട് അനുഗ്രഹിച്ചപ്പോ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു… അമ്മ ഇറങ്ങിപോയൊരു രാത്രി ഉണ്ട്…. പാല് കിട്ടാതെ ഉറക്കെ ഉറക്കെ കരയുന്ന അനിയനെ നെഞ്ചോട് ചേർത്ത് വിതുമ്പുന്ന എന്നെ ആശ്വസിപ്പിക്കാനാവാതെ നെഞ്ച് കലങ്ങി നിന്നൊരു മനുഷ്യൻ…. അന്ന് എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞൊരു വാചകം ഉണ്ട്… “കരയരുത്…

തോറ്റാലും തളർന്നാലും കരയരുത്…. കരഞ്ഞു പോയാൽ.. പിന്നെ എഴുന്നേറ്റ് നില്കാൻ പ്രയാസം ആണ്… എത്ര പ്രതികൂല സാഹചര്യം വന്നാലൂം.. തല ഉയർത്തി നിൽക്കണം… അന്ന് കരച്ചിൽ നിർത്തിയതാണ് അമ്മയെ ഓർത്തു… പിന്നീട്.. കൂട്ടുകാരുടെ കളിയാക്കലുകളിൽ… അർഥം വെച്ചുള്ള നോട്ടങ്ങളിൽ എല്ലാം തല ഉയർടത്തി തന്നെ നിന്നത് അച്ഛൻ ചേർത്ത് നിർത്തി പറഞ്ഞ വാചകങ്ങൾ ആണ്… ” കരയാതെ ഉള്ളിൽ നോവ് പിളരുമ്പോൾ പറയാതെ അറിയാതെ വന്നൊരു നിൽപ്പുണ്ട്… പോട്ടെടാ എന്നൊരു ഒറ്റ വാക്കിൽ… നോവ് മാഞ്ഞു പോകുന്ന മായാജാലം കാണിക്കുന്ന അച്ഛൻ.. ആ തണൽ പോയിരിക്കുന്നു …..

ഹരി വീട്ടിലേക്ക് മടങ്ങുമ്പോഴും അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നു അവിടെ… അനിയനെ കഴിക്കാൻ നിർബന്ധിച്ചപ്പോഴല്ലാം അവൻ നിരസിച്ചതെ ഉള്ളു.. കൂടുതൽ നിർബന്ധിക്കാൻ നിൽക്കാതെ ഹരി അച്ഛൻ കിടന്ന മുറിയിലേക്ക് പോയി … അച്ഛൻ കിടന്നിരുന്ന സ്ഥലം..ഇപ്പോൾ ഇവിടെ മൂത്രത്തിന്റെ ഗന്ധം ഇല്ലാ…ഹരി ജനാലക്കരികിൽ വെറുതെ ഇരുന്നു… പഴയ അച്ഛന്റെ ഓർമ്മകൾ വീർപ്പുമുട്ടിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്… പത്മിനിയാണ് വിളിക്കുന്നത് എന്ന് കണ്ടു ഹരി ഫോൺ ചെവിയോട് ചേർത്ത് വെച്ചു… “കഴിച്ചോ “എന്നവളുടെ ചോദ്യത്തിൽ ഹരി “ഇല്ലാ” എന്ന് പറഞ്ഞപ്പോ ഒന്നും മിണ്ടാതെ അല്പം നേരം അവൾ ഇരുന്ന ശേഷം പറഞ്ഞു… ”

കഴിക്കാതെ ഇരിക്കേണ്ട… ആരോഗ്യം കൂടെ ശ്രെദ്ധിക്കണം… അവൾ പറഞ്ഞു തുടങ്ങുമ്പോൾ ഹരി പറഞ്ഞു…. “അല്പനേരം ഒന്ന് ഒറ്റയക്ക് ഇരിക്കണം എന്നുണ്ട് “ഹരിയുടെ ന്യായമായ സ്വകാര്യതയെ മാനിച്ചു കൊണ്ടു അവൾ ഫോൺ വെച്ചു… അന്ന് രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല.. അത്രമേൽ പ്രിയപ്പെട്ട ഒരാൾവിങ്ങിപോട്ടി നെഞ്ച് തകർന്നു നിൽക്കുന്നത് അവൾക്ക് കാണാൻ തോന്നിയില്ല… ശരിക്കും അവൻ അടുത്തുണ്ടാരുന്നു എങ്കിൽ താൻ ആശ്വസിപ്പിച്ചേനെ എന്ന് അവൾ മനസ്സിൽ ഓർത്തു… മരണം കഴിഞ്ഞു 12 ദിവസങ്ങൾ കഴിഞ്ഞിട്ടും ഹരി പഴയ പോലെ ആവാതെ അച്ഛന്റെ ഓർമ്മകളിൽ നിന്നും പുറത്തു വരാതെ ഇരിക്കുന്നത് കണ്ടാണ് പത്മിനി ഹരിയുടെ വീട്ടിലേക്ക് ചെന്നത്…

ഓട് മേഞ്ഞ കുഞ്ഞ് വീട്… ഒരു ചെറിയ ഹാളും രണ്ട് മുറിയും അടുക്കളയും ചേർന്ന ഒരു കുഞ്ഞ് വീട്… അവൾ അവിടെ ചെന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് വീടിനുള്ളിൽ കടക്കുന്നത്… മുൻവശത്തെ വാതിൽ തുറന്നിട്ട്‌ വീട്ടിൽ ആരെയും കാണാഞ്ഞിട്ട് ആണ് അവൾ മുറിയിലേക്ക് ചെന്നത്.. അച്ഛൻ കിടന്നിടത് ഹരി കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ടാണ് പത്മിനി വേദനയോടെ അവന്റെ അരികിലേക്ക് ചെന്നത്… മാർദ്ദവമായ കൈത്തലം ആരുടെ ആണെന്ന് കരുതി ഞെട്ടി നോക്കുമ്പോഴാണ് പത്മിനിയെ കണ്ടു ഞെട്ടി എണീറ്റത്…

അവനെ നോക്കി അവൾ ദയയോടെ പറഞ്ഞു “ഏയ്‌ മെല്ലെ എണീറ്റാൽ മതി.. പതിയെ…. അടുത്ത് കിടന്ന കസേര നീക്കിയിട്ട് പത്മിനി പറഞ്ഞു… “അനിയൻ ” ചുറ്റും നോക്കി ആരുമില്ല എന്ന് കണ്ടാണ് അവൾ അന്വേഷിച്ചത്… പതിഞ്ഞ ശബ്ദത്തിൽ.. അവന് പരീക്ഷ ആയതിനാൽ സ്കൂളിൽ പോയ്‌ എന്ന് പറഞ്ഞപ്പോഴാണ് ഹരിയുടെ ശബ്ദം പത്മിനി ശ്രെദ്ധിച്ചത്. അത് വല്ലാതെ കുഴഞ്ഞിരുന്നു… ഒരല്പം ഞെട്ടലോടെ ഹരിയുടെ നെറ്റിയിൽ ചെറുകെ കൈ ചേർത്ത് വെച്ചപ്പോഴാണ് ചുട്ട് പൊള്ളുന്ന ചൂട് ഉണ്ടെന്ന് അവനു മനസ്സിലായത്…

“വരൂ ഹോസ്പിറ്റലിൽ പോകാം” എന്ന് എത്ര നിർബന്ധിച്ചിട്ടിട്ടും അവൻ വരാൻ കൂട്ടാക്കാത്തത് കണ്ടാണ് അവൾ ദേഷ്യത്തോടെ പിറുപിറുത്തത്… ആരോട് എന്നില്ലാതെ അവൾ പുലമ്പി… “അതങ്ങനെ ആണ്… എത്ര പറഞ്ഞാലും കേൾക്കില്ല… എത്ര തവണ ഞാൻ ഫോൺ വിളിച്ചു.. അറ്റ്ലീസ്റ്റ് ഒന്ന് ഫോൺ എടുത്തൂടെ.. അച്ഛനെ ഞാൻ എത്ര തവണ ഇങ്ങോട്ട് വിട്ടു അച്ഛനോട് ആവിശ്യം ഉള്ളതെല്ലാം പറഞ്ഞൂടെ.. “ഹരി നിശബ്ദനായി ഇരിക്കുമ്പോഴെല്ലാം പത്മിനി പുലമ്പികൊണ്ടേ ഇരുന്നു…

അവൾ അടുക്കളലേക്ക് ഒരു ചെറിയ പത്രം കഴുകി ചൂട് വെള്ളം വെച്ചു.. വെള്ളത്തിൽ തിള പൊട്ടിയപ്പോഴാണ് ചെന്നു ചൂട് വെള്ളം വാങ്ങി വെച്ചത്.. ശേഷം ചെറിയ ഒരു കോട്ടൺ തുണി നീളത്തിൽ കീറി ഹരിയുടെ നെറ്റിയിൽ വെച്ചു… ഒന്നും കഴിച്ചു കാണില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവൾ അടുക്കളയിൽ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയത്… നിരാശ ആയിരുന്നു ഫലം… പെണ്ണുങ്ങൾ ഇല്ലാത്ത വീട്..ഒരല്പം കഞ്ഞിപ്പോലും വെക്കാൻ ആരുമില്ലാത്ത അവസ്ഥ… പെട്ടന്നാണ് ഒരു പാത്രത്തിൽ പൊടിയരി ഇരിക്കുന്നതു അവൾ കണ്ടത്…

ഒരു ചെറിയ കലത്തിൽ കഞ്ഞിക്കു അരി വെക്കുന്ന സമയത്താണ്.. അടുക്കളയുടെ തെക്കേ വശത്തു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഇരിക്കുന്നത് അവൾ കണ്ടത്.. അടുത്തേക്ക് ചെന്നു നോക്കി… നടുവേ മുടി മുടി ചീകി ചിരിച്ചുകൊണ്ട് നില്ക്കുന്ന ഒരു പെണ്ണ്.. ഹരിയുടെ അതെ മുഖഛായ… ഹരിയുടെ അമ്മയുടെ ഫോട്ടോയിലേക്ക് അവൾ അല്പനേരം നോക്കി നിന്നു… “അമ്മ നല്ല വെളുത്തിട്ടാ… അമ്മയുടെ നിറം ഞങ്ങൾക്ക് ആർക്കും കിട്ടിയില്ല… ” പിന്നിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ ഹരി അത് പറയുമ്പോൾ പത്മിനി പെട്ടന്ന് തിരിഞ്ഞു നോക്കിയത്…

“അനിയന് അവനു അമ്മയെ അത്ര ഓർമ്മ കാണില്ല… ശരിക്കും പറഞ്ഞാൽ അവനു അറിവാവുന്ന പ്രായം മുതല് ഞങ്ങൾ അമ്മയെ പറ്റി സംസാരിച്ചിട്ടില്ല… ” കണ്ണ് കുഴിഞ്ഞു കണ്ണിനു ചുറ്റും കറുപ്പ് നിറം പടർന്നത് കണ്ടു.. ഒരു ചെറിയ സ്റ്റൂൾ അവന്റെ നേർക്ക് ഇട്ടു കൊടുത്തു കൗതുകത്തോടെ പത്മിനി ചോദിച്ചു.. “എന്നിട്ട് “… ഹരി പറഞ്ഞു “അമ്മയും ഞാനും അച്ഛനും അടങ്ങുന്ന ഏറ്റവും ചെറിയ കുടുംബം.. സന്തോഷം എന്നൊക്കെ പറഞ്ഞാൽ ഞാൻ അത് അന്നാണ് ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത്…

അനിയനും കൂടെ വന്നതോടെ ആ സന്തോഷം ഇരട്ടിയായി… ഞങ്ങൾ മാത്രം ഉള്ള ലോകം.. ഞാൻ അമ്മയുടെ കൂട്ടാണ് മുഖം എന്ന് ചെറുപ്പത്തിലേ കേൾക്കുന്നതാണ്.. സ്കൂൾ വിട്ട് വരുമ്പോൾ എനിക്ക് അമ്മയെ കാണണം.. അല്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആണ്… ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ.. അമ്മ എന്തെങ്കിലും പലഹാരം ഉണ്ടാക്കി വെക്കും… ഞാൻ റോഡിൽ നിന്നു അമ്മേ.. എന്ന് വിളിച്ചാവും ഓടി വരുക…. അമ്മയ്ക്ക് വയറ്റിൽ ഉണ്ടെന്നും ഇനി അമ്മയുടെ ദേഹത്തു ചാടി കയറെല്ലന്നും അച്ഛൻ പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രെദ്ധിക്കാൻ തുടങ്ങിയത്… അമ്മയുടെ വയർ വീർത്തു വരുന്നു.. കുഞ്ഞല്ലേ ഞാൻ..

ഞാൻ അതിൽ നൂറുമ്മകൾ കൊടുക്കും… അങ്ങനെ അനിയൻ വന്നു.. ഞങ്ങൾ മൂന്നിൽ നിന്നും നാലായി… ആ ഇടയ്ക്ക് ആണ് നാട്ടിൽ നിന്നും അച്ഛന്റെ ഒരു കൂട്ടുകാരൻ തൊഴിൽ അന്വേഷിച്ചു ഇവിടെ വന്നത്… കുശലം പറഞ്ഞും വിശ്വാസം കൊണ്ടും ഞങ്ങൾ അയാളെ ചേർത്ത് പിടിച്ചു…. ഏതോ ഒരു നിമിഷത്തിൽ അമ്മയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടാകും.. അറിയില്ല.. ഒരിക്കൽ ഞാൻ സ്കൂൾ വിട്ടു വന്നപ്പോൾ അമ്മയെ കണ്ടില്ല… ഉറക്കെ വിളിച്ചു കേട്ടില്ല… അനുജന്റെ അടുത്ത് പോയ്‌ അവിടെ ഇല്ലാ..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story