നിന്റെ മാത്രം : ഭാഗം 7 – അവസാനിച്ചു

നിന്റെ മാത്രം : ഭാഗം 7 – അവസാനിച്ചു

എഴുത്തുകാരി: ആനി

പത്മിനി….. അലർച്ച കേട്ടു ഹരിയും പത്മിനിയും ഞെട്ടിതരിച്ചു നിന്നു… കത്തുന്ന കണ്ണുകളോടെ പത്മിനിയുടെ അച്ഛൻ നിന്നു നിൽപ്പിൽ വിറച്ചുകൊണ്ടു നോക്കി നിൽക്കുന്നു… ഒരച്ഛന്റെ ഏറ്റവും ന്യായമായ വികാരത്തിൽ ഹരിക്കും പത്മിനിയ്കും ഉത്തരം ഇല്ലാരുന്നു… മുന്നോട്ട് ആഞ്ഞു വന്ന അച്ഛന്റെ കാൽക്കൽ പത്മിനി ചേർത്ത് പിടിച്ചു… ഒന്നും മിണ്ടാനാവാതെ അച്ഛൻ ഇറങ്ങി പോകുമ്പോൾ ഹരിക്കും പത്മിനിയ്ക്കും ഇടയിൽ നിശബ്ദത കനത്തിരുന്നു….

പോകുന്നതിനു മുൻപായി ഹരിക്ക് മുന്നിലേക്ക് ചെന്നു കണ്ണുകളിൽ നോക്കി പത്മിനി പറഞ്ഞു… “നിങ്ങളോട് തോന്നിയ സ്നേഹം അത് പ്രണയം ആണോ എന്നൊന്നും എനിക്ക് അറിയില്ല.. പക്ഷെ എന്റെ മുന്നിൽ ഇപ്പോ… എന്റെ ഹൃദയത്തിൽ ഇപ്പോ നിങ്ങൾ മാത്രമേ ഉള്ളു.. പത്മിനിയുടെ കഴുത്തിൽ ഒരാൾ താലി കെട്ടുന്നുണ്ട് എങ്കിൽ അത് നിങ്ങളുടേത് ആവും… പറഞ്ഞു അവസാനിച്ചു പോകുമ്പോ ഏറ്റവും ദുർബലമായ വാദങ്ങളിൽ ഹരി എതിർക്കുന്നുണ്ടായിരുന്നു…

ഒന്നും മിണ്ടാതെ മൗനമായി ഇരിക്കുന്ന അച്ഛന്റെ അരികിലേക്ക് പത്മിനി ചെല്ലുമ്പോൾ കുറ്റബോധം കൊണ്ടു അവളുടെ തല താഴ്ന്നിരുന്നു… മിണ്ടാതെ പരിഭവിച്ചിരിക്കുന്ന അച്ഛന്റെ അരികിലേക്ക് അവൾ ചേർന്നിരുന്നു… “അച്ഛാ… ” അവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു… അയാൾ അല്പസമയത്തിനു ശേഷം മൂളി… അവൾ എഴുനേറ്റു അയാൾക്ക് മുന്നിലായി മുട്ട് മടക്കി മുഖത്തേക്ക് നോക്കിയിരുന്നു.. നിയന്ത്രിക്കാൻ കഴിയാത്ത വിധം കണ്ണുകൾ നിറഞ്ഞൊഴുകി…

അവളുടെ കണ്ണൊന്നു നിറഞ്ഞാൽ ചങ്ക് പൊട്ടുന്ന അയാൾ അന്ന് അവളെ ആശ്വസിപ്പിച്ചില്ല… അവൾ വിങ്ങി വിറച്ചു പറഞ്ഞു… “അച്ഛാ.. വിവാഹം എന്നത്.. ഞാൻ സ്നേഹിക്ക പെടുന്ന ആളുടെ കൂടെ ആവുന്നത് അല്ലെ ഭംഗി.. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അറിയില്ലാത്ത ഒരാളെ അഞ്ചു മിനിറ്റ് കണ്ടു ഒരു ചായ കുടിക്കുന്ന സമയത്ത് കണ്ടു ഇഷ്ടപ്പെട്ടു വിവാഹം ചെയ്യേണ്ടി വരിക.. ഒന്നാലോചിച്ചു നോക്കു.. ആ അഞ്ചു മിനിറ്റ് പരിചയം ഉള്ള വ്യക്തിയാണ് ജീവിതകാലം മുഴുവൻ നമ്മൾ സ്നേഹിക്കേണ്ടി വരുന്നത്…

കൂടെ കഴിയേണ്ടി വരുന്നത്…. അതിലും എത്ര നല്ലതാണ് അച്ഛാ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുന്ന ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നത്.. പരസ്പരം സ്നേഹിക്കുന്നത്.. മനസ്സിലാക്കുന്നത്… താങ്ങാവുന്നത് തണലാകുന്നത്… അതിലും മനോഹരം ആയി മറ്റെന്താണ് ഉള്ളത്… ഇനി അച്ഛന്റെ പ്രശ്നം ഹരിക്ക് നമ്മളുടെ അത്രേം സാമ്പത്തികം ഇല്ലാ എന്നതാണ് എങ്കിൽ… അതൊരു കാരണം ആണോ??.. പൈസക്ക് അപ്പുറം അല്ലെ ചില ബന്ധങ്ങൾ.. സ്നേഹങ്ങൾ..

ഇനി ഹരിക്ക് ഉള്ളത് എടുത്ത് പറയാൻ നല്ല കുടുംബമഹിമ ഇല്ലാത്തതോ… ഒരാളുടെ കഴിഞ്ഞു പോയ കാര്യങ്ങളെ ചികയാൻ നിന്നാൽ ചിലപ്പോൾ അതിനു മാത്രമേ സമയം കാണുള്ളൂ… ഒരാളുടെ അച്ഛനോ അമ്മയോ ചെയ്തു പോയൊരു തെറ്റിന് മൂന്നാമത് ഒരാൾ കുറ്റകാരൻ ആകുന്നത് എന്തിന്???..ഞാൻ സ്നേഹിച്ചത് ഹരിയെ എന്ന് പറയുന്ന ഒരു വ്യക്തിയെ മാത്രമാണച്ചാ.. അദ്ദേഹത്തിനു വിദ്യഭ്യാസം ഉണ്ട്.. ഏറ്റവും ചെറിയ പ്രായത്തിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത ഒരു മനസ്സുണ്ട്…

വളർന്നു വന്ന സാഹചര്യം മൂലം ചില വാശികൾ ഉണ്ടാവാം… അതൊക്കെ തണലായി വരുന്ന ആളുടെ സ്നേഹത്തിനു മുന്നിൽ ഇല്ലാതെ ആകും. എനിക്ക് ഉറപ്പുണ്ട്… എന്റെ സന്തോഷം ആണ് അച്ഛന് വലുത് എങ്കിൽ… എനിക്ക് വേണ്ടി അച്ഛൻ വേറെ ഒരാളെ നോക്കേണ്ട ആവിശ്യം ഇല്ലാ. അതല്ല… അച്ഛൻ ചൂണ്ടി കാണിക്കുന്ന ഒരാളെ ഞാൻ വിവാഹം ചെയ്യാം പക്ഷെ… പക്ഷെ ഞാൻ സന്തോഷത്തോടെ ആണോ aa ബന്ധം സ്വീകരിക്കുന്നത് എന്ന് ചോദിച്ചാൽ എന്റെ ഉത്തരം അല്ല എന്നാവും…. അവൾ പറഞ്ഞു കഴിഞ്ഞപ്പോ അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി… അയാൾക്ക് അറിയാം ഹരി വിശ്വസ്തനായ ഒരു വ്യക്തി ആണെന്ന്..

പക്ഷെ മനസ്സുകൊണ്ട് അയാൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല… മകൾ ഒരുപാട് വളരെന്നിരിക്കുന്നു.. ചിന്തകൾ കൊണ്ടും പക്വതകൊണ്ടും… അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ അവൾ പഠിച്ചിരിക്കുന്നു.. നെഞ്ചിൽ കിടന്നു പരിഭവം പറഞ്ഞവളിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു… അയാൾ ഒന്നും മിണ്ടാനാവാതെ കുറച്ചു നേരം നിശബ്ദമായ്‌ ഇരുന്നു എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി 25വയസ്സുകാരിയെ കാണാൻ അയാൾക്ക് കഴിയുന്നില്ല…

അയാൾക്ക് ഇപ്പോഴും അവൾ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന കുഞ്ഞ് പെണ്ണാണ്.. അയാൾ മെല്ലെ പറഞ്ഞു.. “നിന്റെ ഇഷ്ടം… ” അവൾ വിശ്വാസം വരാതെ അയാളെ നോക്കി… എന്നിട്ട് ചോദിച്ചു.. m”അച്ഛന് എന്നോട് ദേഷ്യം ഉണ്ടോ?? അയാൾ തല വെട്ടിച്ചു മെല്ലെ പറഞ്ഞു…” ഇല്ലാ ” അവൾ മനസ്സ് നിറഞ്ഞു.. കണ്ണ് നിറഞ്ഞു അയാളുടെ മടിയിൽ മുഖം ചേർത്ത് വെച്ചു… അയാൾ അവളുടെ മുടിയിൽ തലോടി. എന്തിനാണ് എന്ന് അറിയാതെ അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു… ദിവസങ്ങളും മാസങ്ങളും കടന്നുപോയി… അച്ഛന്റെ മരണത്തിന്റെ ആഘാത്തിൽ നിന്നും ഹരി ഏറെ കുറേ മാറി കഴിഞ്ഞിരുന്നു…

വേർപാടുകൾ ഏറ്റവും നനുത്ത ഓർമ്മകൾ ആയി മാറി കഴിഞ്ഞിരുന്നു… ഹരിയുടെയും പത്മിനിയുടെയും വിവാഹം ഉറപ്പിച്ചിരുന്നു… വിവാഹത്തിനു ക്ഷണക്കത്തു പഴയ ചുരുളൻ മുടിക്കാരിക്കായി നീട്ടുമ്പോൾ അവൾ മുഖത്തു നോക്കാതെ വിളറി വെളുത്തു കത്ത് വാങ്ങിച്ചു.. അന്ന് പത്മിനിയെ ചേർത്ത് പിടിച്ചു തലയുയർത്തി അവൻ നടന്നു പോകുമ്പോൾ.. അവൾ നോവോടെ നോക്കി നിന്നു… അധികം ആളുകൾ ഇല്ലാതെ അടുത്ത ബന്ധുക്കൾ മാത്രം ഉള്ള ഒരുപാട് ആർഭാടങ്ങൾ ഇല്ലാതെ വിവാഹം തീരുമാനിക്കപെട്ടു …

വിവാഹത്തിന്റെ തലേദിവസം അത്യാവശ്യമായി ഒന്ന് കാണണമെന്നു പറഞ്ഞ് പത്മിനി വിളിക്കുന്നത് കണ്ട് ” പെട്ടെന്ന് ആവശ്യംഎന്താണ് “??? എന്ന് അവൻ ചോദിച്ചപ്പോൾ ” ഒരു സ്ഥലം വരെ പോകണം” എന്നായിരുന്നു അവളുടെ ഉത്തരം അവളുടെ കൂടെ കാറിൽ പോകുമ്പോഴും ഹരിക്ക് അറിയില്ലായിരുന്നു എവിടെയാണ് പോകുന്നത് എന്ന് കുന്നിൻചെരുവിലെ ഒരു ചെറിയ വീടിന് മുന്നിൽ കാർ ചെന്ന് നിന്നപ്പോൾ ഹരി സംശയത്തോടെ ചോദിച്ചു ഇത് ആരുടെ വീടാണ് എന്ന് പത്മിനി അവന്റെ കൈകൾ ചേർത്തുപിടിച്ച് ചെറിയ വീടിന്റെ ഉള്ളിലേക്ക് കയറി ചെന്നു ആരും ഇല്ലാഞ്ഞിട്ടാണ് പത്മിനി ഡോറിൽ ചെറുതായി ഒന്ന് മുട്ടിയത്….

അപ്പോൾ മെലിഞ്ഞ തലയിൽ നിറയെ നര ബാധിച്ച ഒരു സ്ത്രീ ഇറങ്ങി വന്നത് കണ്ടു ഹരി ഒരു നിമിഷം സ്തബ്ദനായി പോയി…. വർഷങ്ങൾക്ക് ശേഷം തന്റെ അതേ മുഖച്ഛായ ഉള്ള സ്ത്രീയെ വീണ്ടും കാണേണ്ടി വന്നു…. ഒരിക്കൽ ഒരു ദിവസം എല്ലാം ഇട്ടെറിഞ്ഞുപോയ പെണ്ണൊരുത്തി… അവർ സംശയത്തോടെ ദയനീയമായി.ഹരിയെ നോക്കിനിന്നു ഹരി ദേഷ്യം കൊണ്ട് വിറങ്ങലിച്ചു നിന്നു.. പത്മിനി മുന്നിലേക്ക് ചെന്നു അവരോട് പറഞ്ഞൂ.. “അമ്മയുടെ മകൻ ആണ് ഹരി….” അവർ ഞെട്ടി വിറച്ചു പിന്നോട്ട് പോയി… അവർ അലറി കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി ഹരിയെ നോക്കി…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story