കനൽ : ഭാഗം 9

കനൽ : ഭാഗം 9

എഴുത്തുകാരി: Tintu Dhanoj

കിരൺ ഡോക്ടർ ഉം കൂടെ പോയി..എന്റെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു..എങ്ങനെ ഒക്കെയോ ഡ്യൂട്ടി തീർത്തു ഞാൻ ഇറങ്ങി.. പോകും വഴി ഓർത്തു അപ്പൊൾ കിരൺ ഡോക്ടർ അയാൾക്ക് കൂടുതൽ ഒന്നും അറിയില്ല..പ്രിയ അവള് ഉണർന്നാൽ മാത്രമേ എനിക്ക് ഒക്കെ അറിയാൻ കഴിയൂ.. കാത്തിരുന്നെ മതിയാകൂ… അങ്ങനെ അന്ന് വീട്ടിൽ എത്തിയിട്ടും ഒരു സമാധാനവും ഉണ്ടായിരുന്നില്ല എനിക്ക്.. കിടന്നിട്ട് ഉറക്കം വരുന്നില്ല ..

“അവസാനം മാളൂവിനെ വിളിച്ചു. ..പ്രിയ അഡ്മിറ്റ് ആയതും,മാധവ് ജയിലിൽ തന്നെ ആണെന്ന് ഉള്ളതും ഒക്കെ പറഞ്ഞു.. അപ്പൊൾ അവളാണ് പറഞ്ഞത് നീ നാളെ ലീവ് ആണെന്ന് വിളിച്ചു പറ..നമുക്ക് മാധവിനെ പോയി കാണാം..പ്രിയ ഉണർന്നു ബോധം തെളിയും വരെ കാത്തു ഇരിക്കണ്ട എന്ന്..അങ്ങനെ ഞങ്ങള് പിറ്റെ ദിവസം ജയിലിൽ പോയി മാധവിനേ കാണാൻ തീരുമാനിച്ചു… ഉറക്കം വരാതെ കിടന്നപ്പോൾ വീണ്ടും എന്റെ ഓർമകൾ പഴയ കാലത്തേക്ക് പോയി.

ലാംമ്പ്‌ ലൈറ്റിംഗ് ന്‌ കിച്ചുവേട്ടൻറെ കണ്ണുകളിൽ ഞാൻ കണ്ട തിളക്കം അത് വെറുതെ ആയിരുന്നു എന്ന് തോന്നും വിധം ആയിരുന്നു പിന്നീടുള്ള പെരുമാറ്റം.. ഇടയ്ക്കൊക്കെ ഞങ്ങളെ കാണാൻ വരും,വീട്ടിൽ നിന്ന് കൊടുത്തു അയക്കുന്ന സാധനങ്ങൾ കൊണ്ട് തരും.. അത്ര മാത്രം. ഫസ്റ്റ് ഇയർ റിസൽട്ട് വന്നപ്പോൾ കോളേജ് ടോപ്പർ ഞാൻ ആയിരുന്നു.. മാളു 3ർഡും.. ഭയങ്കര സന്തോഷം ആയി എല്ലാവർക്കും. കിച്ചുവേട്ടൻ പിന്നീട് വന്നപ്പോൾ രണ്ടാൾക്കും ഓരോ വാച്ച്‌ കൊണ്ട് തന്നു.. അങ്ങനെ ലീവ് ആയി…ഞങ്ങള് നാട്ടിൽ വന്നു…തിരിച്ച് പോകുമ്പോൾ സെക്കൻഡ് ഇയർ ഫീസ് അടയ്ക്കണം.

ആ വർഷം മഴയും, ഒക്കെ ആയിട്ട് കൃഷി ഒക്കെ മോശം ആയിരുന്നു ..അച്ഛൻ എത്ര ഒക്കെ ഓടിയിട്ടും കാശ് തികഞ്ഞില്ല..അങ്ങനെ അവസാനം അച്ചമ്മയോട് സ്ഥലം എഴുതി കൊടുക്കണം എന്നും ലോൺ വയ്ക്കണം എന്നും അച്ഛൻ പറഞ്ഞു… ആദ്യം ഒക്കെ അച്ഛമ്മ ഒന്നും പറഞ്ഞില്ല..പിന്നെ ഒരു ദിവസം അച്ഛനെ അടുത്തേക്ക് വിളിച്ചു എന്നിട്ട് പറഞ്ഞു. . “എനിക്ക് ഒരു അബദ്ധം പററിയെടാ അനിൽ ന് വീട് വയ്ക്കാൻ കുറച്ച് കാശ് വേണം അതോണ്ട് ലോൺ വയ്ക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഇൗ പുരയിടം ഒഴിച്ച് ബാക്കി ഒക്കെ അവന്റെ പേർക്ക് എഴുതി വച്ചു…

മാത്രമല്ല മാലതിയുടെ ആഭരണം എന്റെ അടുത്ത് ഉണ്ടായിരുന്നത് ഒക്കെ കൂടെ പണയം വച്ച് കുറച്ച് കാശ് സുമയ്ക്കും കൊടുത്തിരുന്നു..പക്ഷെ അത് തരാൻ ഇപ്പൊൾ അവളുടെ അടുത്ത് ഇല്ല. ഇന്നലെയും ഞാൻ പോയി ചോദിച്ചിരുന്നു എന്ന്”.. ഇതൊക്കെ കേട്ടതോടെ എന്ത് പറയണം എന്ന് അറിയാതെ ആയി അച്ഛന്. അപ്പൊൾ അമ്മ പറഞ്ഞു “സാരമില്ല നമുക്ക് അനിലിനെ ഒന്ന് കാണാം.അവര് വച്ചേക്കുന്ന ലോണിൽ കൂട്ടി കുറച്ച് കാശ് ചോദിച്ച് നോക്കാം എന്ന്..” അതും പറഞ്ഞു അമ്മയും,അച്ഛനും കൂടെ ചെറിയച്ചന്റെ വീട്ടിലേക്ക് പോയി..

അവിടെ ചെന്ന് കാര്യങ്ങൾ ഒക്കെ പറഞ്ഞതും അവര് പറഞ്ഞു ഇതൊക്കെ അച്ഛമ്മയുടെ കൈയിൽ നിന്നും ചെറിയച്ചൻ ഇഷ്ടദാനം എഴുതി വാങ്ങിയതാണെന്നും,.ഇനി ഒരിക്കലും അതിൽ നിന്ന് ഒന്നും കിട്ടില്ലെന്നും.. മാത്രമല്ല ഇനി ഒരിക്കലും അവിടെ കൃഷി ചെയ്യാൻ പറ്റില്ലെന്നും കൂടി പറഞ്ഞപ്പോൾ അച്ഛൻ ശരിക്കും തളർന്നു പോയി…അച്ഛൻ കുറെ കാലു പിടിച്ചു നോക്കി പക്ഷെ അവരുടെ തീരുമാനം മാറ്റാൻ ആ യാചനക്ക് കഴിഞ്ഞില്ല.. അങ്ങനെ നിറഞ്ഞ മിഴികളോടെ അച്ഛനും ,അമ്മയും അവിടെ നിന്ന് ഇറങ്ങി..മുറ്റത്ത് തന്നെ അവരെ കാത്തിരുന്ന ഞാനും,അപ്പുവും അവരെ കണ്ടതും ഓടി ചെന്നു..

അച്ഛൻ എന്നെ നോക്കി നിറഞ്ഞ മിഴികളോടെ പറഞ്ഞു “അമ്മു മാപ്പ് അച്ഛനോട് ക്ഷമിക്കണേ”..അത് മുഴുവൻ ആക്കും മുൻപ് അച്ഛൻ കുഴഞ്ഞു വീണു. ഞങ്ങളുടെ നിലവിളി കേട്ട് ആരൊക്കെയോ ഓടി വന്നു..എങ്ങനെയോ അച്ചനെ ഹോസ്പിറ്റലിൽ എത്തിച്ചു. പക്ഷെ അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടു പോയിരുന്നു.. സ്നേഹിച്ച ആൾക്കാരിൽ നിന്നുള്ള വേദനകൾ താങ്ങാൻ ആകാതെ ചങ്ക് പൊട്ടി എന്റെ അച്ഛൻ പോയി..അമ്മുവിനെ പഠിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഉണ്ടാകില്ല എന്ന വാക്ക് അച്ഛൻ പാലിച്ചു എന്ന് ഓർത്ത് ഞാൻ സഹിക്കാൻ ആകാതെ കരഞ്ഞു.

അന്ന് മുതലാണ് അച്ഛമ്മ എന്നെ ഇത്രയും വെറുത്തു തുടങ്ങിയത്. അച്ഛൻ മരിക്കാൻ ഞാൻ ആണ് കാരണം എന്ന് പറഞ്ഞു. അച്ഛന്റെ മരണത്തോടെ എന്റെ പഠനം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു .ഒന്നാമത് ഫീസ് കൊടുക്കാൻ കാശ് ഇല്ല..പിന്നെ അമ്മയും,അപ്പുവും ഇവിടെ തന്നെ ആകും..എല്ലാം ഓർത്തപ്പോൾ ഇനി പഠിക്കേണ്ട എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു..പക്ഷെ എന്റെ തീരുമാനം അമ്മയെ ഒരുപാട് കരയിച്ചു..ഞാൻ ഇല്ലേൽ പോകില്ലെന്ന് മാളു തീർത്തു പറഞ്ഞു..പക്ഷെ അതിനൊന്നിനും എന്റെ തീരുമാനത്തെ മാറ്റാൻ ആയില്ല.. അങ്ങനെ ഒരു ദിവസം മാളുവിന്റെ അച്ഛൻ വന്നു പറഞ്ഞു

“അമ്മു മോളുടെ ഫീസ് കൂടെ അച്ഛൻ അടയ്ക്കാം..നിങ്ങള് രണ്ടാളും എനിക്ക് ഒരുപോലെ അല്ലെന്ന്. ..”പക്ഷെ ഞാൻ സമ്മതിച്ചില്ല…അങ്ങനെ ഒരു ആഴ്ച കടന്ന് പോയി. .. ഒരു ആഴ്ച കഴിഞ്ഞ് എനിക്ക് കോളേജിൽ നിന്ന് മാളുവിന്റെ വീട്ടിലേക്ക് ഒരു ഫോൺ വന്നു..എന്റെ വീട്ടിൽ ഫോൺ ഇല്ലാത്തത് കൊണ്ട് മാളുവിന്റെ വീട്ടിലെ നമ്പർ ആയിരുന്നു കോളേജിൽ കൊടുത്തത് …ഫോൺ ഉണ്ടെന്നും,കോളേജിൽ നിന്ന് ആണ് 10 മിനുട്ട് കഴിഞ്ഞ് വിളിക്കും എന്ന് പറഞ്ഞു മാളു എന്നെ കൂട്ടി കൊണ്ട് പോയി. കുറച്ച് കഴിഞ്ഞ് ഫോൺ വന്നു.

എന്റെ ലാസ്റ്റ് ഇയർ വരെയുള്ള ഫീസും, ഹോസ്റ്റൽ ആൻഡ് മെസ്സ് ഉൾപ്പടെ അടച്ചിട്ടുണ്ടു എന്നും,അത് മാത്രമല്ല കുറച്ച് കാശ് കൂടെ എക്സ്ട്രാ അടച്ചു ഇട്ടിട്ടുണ്ട് അത് ഞാൻ വരുമ്പോൾ എന്നെ ഏൽപ്പിക്കും . എത്രയും പെട്ടെന്ന് തിരിച്ച് വരാൻ മാത്രം പറഞ്ഞു അവര് ഫോൺ വച്ചു. .ഫീസ് അടച്ചത് ആരാണെന്നോ ,എന്താണെന്നോ ഒന്നും പറഞ്ഞില്ല. പിന്നീട് ഞാൻ ചോദിച്ചിട്ടും അവര് അത് പറയാൻ തയ്യാറായില്ല.. ഞാൻ ആകെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയി..പിന്നെ മാളുവും,അപ്പുവും,അമ്മയും എല്ലാവരും കൂടെ പറഞ്ഞു ഞാൻ വീണ്ടും പഠിക്കാൻ തീരുമാനം ആയി.

പക്ഷെ അപ്പു,അമ്മ അവര് തന്നെ ആണെന്ന് ഉള്ളത് എനിക്ക് ഭയങ്കര വിഷമം ആയിരുന്നു… അങ്ങനെ ഞങ്ങളെ കൊണ്ട് ആക്കാൻ കിച്ചുവേട്ടൻ തന്നെ വന്നു…കോളേജിൽ ആക്കി പോരുമ്പോൾ ഒന്ന് മാത്രം കിച്ചുവേട്ടൻ പറഞ്ഞു.. “പഠിക്കണം നന്നായി. .അങ്ങനെ ഇൗ കണ്ണീരിനു ഒക്കെ പകരം ചോദിക്കണം എന്ന്..” വർഷങ്ങൾ അതിവേഗം കടന്നു പോയി ..എല്ലവരുടെയും ആഗ്രഹം പോലെ നന്നായി പഠിച്ചു..ഒരു വർഷം ബോണ്ട് ഉണ്ട് അതും കഴിഞ്ഞു ഞങ്ങൾ തിരിച്ച് എത്തി …അപ്പോഴേക്കും അപ്പു 10 കഴിഞ്ഞിരുന്നു.. പിന്നീട് ജോലിക്ക് കയറാൻ ഉള്ള തിരക്ക് ആയി..

അങ്ങനെ കുറെ സ്ഥലത്ത് ആന്വേഷിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു… ഒരു ദിവസം രാവിലെ ഞാൻ എഴുന്നേറ്റു വന്നപ്പോൾ അമ്മ പറഞ്ഞു “അമ്മു അപ്പുവിനെയും കൂട്ടി അമ്പലത്തിൽ പോയിട്ട് വാ എന്ന്..” “മാളുവിന്റെ വീട്ടിൽ പോയി അവളെയും കൂട്ടാം അല്ലേ അമ്മെ” എന്ന എന്റെ ചോദ്യത്തിന് “വേണ്ട അവരുടെ വീട്ടിൽ വേറെ ആരൊക്കെയോ ഉണ്ട്” എന്ന് അമ്മ പറഞ്ഞു.. എങ്കിലും ഞങ്ങൾ പോകും വഴി മാളുവിന്റെ വീട്ടിൽ കയറി..മാളു ഉണ്ടായിരുന്നില്ല..പക്ഷെ കിച്ചുവേട്ടൻ ഉണ്ടായിരുന്നു അവിടെ..എന്നെ കണ്ടിട്ടും ഒന്ന് നോക്കി കൂടെ ഇല്ല..അത് എനിക്ക് ശരിക്കും സങ്കടം ആയി.

അമ്പലത്തിൽ പോയി തിരിച്ചു വീട്ടിലേക്ക് എത്തുമ്പോൾ കണ്ടു കുറെ ആൾക്കാർ മുറ്റത്ത്.. ഒന്നും മനസ്സിലാകാതെ ഞാൻ അകത്തേക്ക് കയറി.അമ്മയുടെ അടുത്ത് ചെന്നു . നോക്കുമ്പോൾ മാളു അമ്മയുടെ അടുത്ത് ഉണ്ട്..എന്നെ കണ്ടതും അവള് ചിരിച്ചു.. “മോളെ ഇതൊക്കെ കൊണ്ട് പോയി അവർക്ക് കൊടുത്തിട്ട് വാ”അമ്മ പറഞ്ഞതും ഞാൻ അമ്മയെ നോക്കി.. “ആരാ അമ്മെ അത്? “ഒക്കെ പറയാം ഇപ്പൊൾ വാ” എന്ന് പറഞ്ഞു അമ്മ എന്നെയും കൊണ്ട് അങ്ങോട്ടേക്ക് എത്തി..അവർക്കൊക്കെ ചായ കൊടുത്തു തീർന്നതും മുറ്റത്ത് നിന്നും ഒരു വിളി വന്നു..എനിക്ക് കൂടെ എന്ന്..നോക്കുമ്പോൾ ഉണ്ട് കിച്ചുവേട്ടൻ..

എനിക്ക് നല്ല ദേഷ്യം വന്നു..രാവിലെ എന്തായിരുന്നു ഗമ എന്നിട്ട് ഇപ്പൊൾ ചായ വേണം പോലും എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ചായ കൊണ്ട് കൊടുത്തു… അത് വാങ്ങിയിട്ട് എന്നെ ഒന്ന് നോക്കി എന്നിട്ട് എന്റെ കൈയും പിടിച്ചു അകത്തേക്ക് കയറി വന്നു കൊണ്ട് പറഞ്ഞു . “അപ്പൊൾ അമ്മെ ഇവളെ എന്റെ പെണ്ണ് ആയിട്ട് ഞങ്ങള് കൊണ്ട് പൊയ്ക്കോട്ടേ എന്ന്”? അത്രയും പറഞ്ഞതും,കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ ഞാൻ എല്ലാവരെയും നോക്കി…എല്ലാവരുടെയും മുഖത്ത് ചിരി മാത്രം..ഇതൊരു പെണ്ണ് കാണൽ ആയിരുന്നൂ എന്ന ബോധം മനസ്സിലേക്ക് വന്നതും ഞാൻ കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി..

മാളുവും എന്റെ പുറകെ വന്നു.. “അമ്മു എന്താടാ? കിച്ചുവേട്ടന് നിന്നെ ഒരുപാട് ഇഷ്ടം ആണ്.നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയാ ഇങ്ങനെ ഒക്കെ ഒരുക്കിയത്..” അങ്ങനെ എന്തൊക്കെയോ പറയുന്നു..എനിക്കൊന്നും തലയിൽ കയറിയില്ല.. അവസാനം മാളു പോയി..പകരം കിച്ചുവേട്ടൻ വന്നു. പക്ഷെ ഞാൻ ഒന്നും അറിഞ്ഞില്ല. “അമ്മു ഇങ്ങോട്ട് നോക്ക് ആ വാക്കുകൾ കേട്ടതും ഞാൻ ചാടി എഴുന്നേറ്റു.. “അമ്മുവിന് എന്നെ ഇഷ്ടം അല്ലേ ?നിന്റെ അനുവാദം ചോദിക്കാതെ ഇങ്ങോട്ട് വന്നത് നിനക്ക് എതിർപ്പ് ഉണ്ടാവില്ല എന്ന വിശ്വാസത്തിൽ ആണ്.എങ്കിലും നിനക്ക് ഇഷ്ടം ഇല്ലേൽ ഞാൻ പിന്മാറും..”

എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല..എങ്കിലും പറഞ്ഞു തുടങ്ങി”എനിക്ക് അപ്പു അവനെ പഠിപ്പിക്കണം .അമ്മയെ നോക്കണം..ഒക്കെത്തിനും ഒരു ജോലി വേണം ..” “അത്രേ ഉള്ളൂ ?അതിനു ജോലിക്ക് പോകണ്ടന്നോ,അപ്പുവിനെ പഠിപ്പിക്കണ്ട എന്നോ ആരേലും പറഞ്ഞോ?ഒന്ന് പറയാം നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് എല്ലാം അറിഞ്ഞിട്ട് തന്നെയാണ്..” “പിന്നെ ഇത്ര നാളൂം ഇഷ്ടം ആണ് എന്ന് ഒരിക്കൽ പോലും പുറത്തു കാണിക്കാതെ ഇരുന്നത് നീ നന്നായി പഠിക്കണം ,നിന്റെ ലക്ഷ്യത്തിൽ എത്തണം എന്നുള്ളത് കൊണ്ട് തന്നെ ആണ്”

“ഇപ്പൊൾ ഇവിടെ വന്ന് ചോദിച്ചത് ഇനിയും നോക്കി നിന്നാൽ എന്റെ പെണ്ണിനെ വേറെ ആരേലും കൊണ്ട് പോയാലോന്ന് ഉള്ള പേടി കൊണ്ടാ..മാത്രം അല്ല എനിക്ക് ഒരു ജോലി ഉണ്ട്..അത് കൊണ്ട് തന്നെ ധൈര്യം ഉണ്ടായിരുന്നു നിന്നെ തരുമോ എന്ന് ചോദിക്കാൻ”..പറഞ്ഞു തീർത്തു കിച്ചുവേട്ടൻ എന്നെ നോക്കി.. ഞാൻ ഒന്നും പറഞ്ഞില്ല..എന്റെ താടി പിടിച്ചു ഉയർത്തി കൊണ്ട് കിച്ചുവേട്ടൻ ചോദിച്ചു “എങ്കിൽ ഞാൻ പറഞ്ഞോട്ടെ എല്ലാവരോടും ഇൗ മൗനം സമ്മതം ആണെന്ന്..” ഞാൻ ഒന്ന് ചിരിച്ചു..”അത് പിന്നെ അപ്പുവിനും,അമ്മയ്ക്കും ഇഷ്ടം ആണെങ്കിൽ ” പാതി വഴിയിൽ നിർത്തി ഞാൻ ആ മുഖത്തേക്ക് നോക്കി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story