❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 26

Share with your friends

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

അഭിക്കു കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല…. കണ്ണ് അടയ്ക്കും തോറും അജിന്റെ മുഖം അവന്റെ മനസ്സിലേക്ക് ഓടി വന്നു.. ഒപ്പം അവന്റെ അച്ചായൻ ആൽബിയുടെതും…. അവൻ കണ്ണുകൾ മുറുക്കി അടച്ചു… സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി അവന്… ഒടുവിൽ അവൻ ഫോൺ എടുത്തു സമയം നോക്കി… 12.25 ….. ഉറക്കം അവനെ പുൽകിയതേ ഇല്ല… അവന് പെട്ടെന്ന് അമ്മയുടെ ഓർമ്മ വന്നു…എന്തോ അമ്മയോട് സംസാരിക്കണം എന്ന് അവന് തോന്നി… അപ്പോ തോന്നിയ ഉൾപ്രേരണയിൽ അവൻ സാവിത്രിയുടെ നമ്പർ ഡയൽ ചെയ്തു…

അപ്പുവിന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല. എന്തോ ഒരു അസ്വസ്ഥത അവളെ പൊതിഞ്ഞു… അപ്പോഴാണ് സാവിത്രിയുടെ ഫോൺ റിങ് ചെയ്തത്… അപ്പുവിന്റെ കട്ടിലിനു അരികിൽ ആയുള്ള മേശയുടെ മേലെ ആണ് ഫോൺ… അവള് പതിയെ സാവിത്രിയേ നോക്കി… അവര് നല്ല ഉറക്കം ആണെന്ന് അവൾക്ക് തോന്നി… അപ്പു കൈ നീട്ടി ഫോൺ എടുത്തു നോക്കി… “അഭി കോളിംഗ്…” അവള് പിറുപിറുത്തു… കോൾ എടുക്കണമൊ വേണ്ടയോ എന്ന് അവളൊന്നു ശങ്കിച്ചു …. ഫോൺ ഫുൾ റിംഗ് ആയി കട്ട് ആയി…

അവള് ഫോൺ തിരികെ വെക്കാൻ പോകുമ്പോൾ ആണ് വീണ്ടും സ്ക്രീനിൽ അതെ നമ്പർ തെളിഞ്ഞത്… ഇത്തവണ അവൾക്ക് അത് എടുക്കാതെ നിവർത്തി ഇല്ലായിരുന്നു.. “ഹൽ…ഹലോ…” അപ്പു വിക്കി വിക്കി പറഞ്ഞു.. “അപ്പു…അപ്പു ആണോ…” മറുവശത്ത് നിന്നും അഭിയുടെ സ്വരം അവളുടെ കാതിൽ മുഴങ്ങി .. “അമ്മ എവിടെ…” അവളുടെ മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ അവൻ വീണ്ടും ചോദിച്ചു.. “അമ്മ…അമ്മ ഉറങ്ങി… ക്ഷീണം കാണും…” അവള് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

“മം….നീയെന്താ ഉറങ്ങാത്തത്…” അവൻ ചോദിച്ചു .. “ഉറക്കം വന്നില്ല…. ഞാൻ കിടന്നത് ആണ്..” അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… “മം… നിനക്ക് അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ….സേഫ് അല്ലെ..” അവന്റെ സ്വരത്തിൽ ആകുലത നിറഞ്ഞു . “ഞാൻ ഓക്കെയാണ്….നാളെ മുതൽ ട്രീറ്റ്മെന്റ് തുടങ്ങും എന്ന് പറഞ്ഞു.. ” അവള് പറഞ്ഞു . “എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം…പിന്നെ സൂക്ഷിക്കണം… ഒറ്റയ്ക്ക് എങ്ങോട്ടും പോകണ്ട…. എന്തിനും ഏതിനും അമ്മയെ കൂടെ വിളിക്കണം… ” അവൻ പറഞ്ഞു…

ആ സ്വരത്തിൽ നിറഞ്ഞു നിന്നിരുന്ന വേവലാതി അപ്പുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി… മറുപടിയായി അവളൊന്നു മൂളി.. “എന്നാല് ഉറങ്ങിക്കോ..അമ്മയെ ഞാനിനി രാവിലെ വിളിക്കാം…ഫോൺ വച്ചോ..” അതും.പറഞ്ഞു അവൻ കോൾ കട്ട് ആക്കി… പതിയെ അപ്പുവും ഉറക്കത്തിലേക്ക് വഴുതി വീണു.. അപ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. തെല്ലൊരു ആശ്വാസത്തോടെ അഭിയും ഉറങ്ങാൻ കിടന്നു.. *** “വാവേ…. എണീറ്റ് വന്നെ…” മൂടി പുതച്ചു ഉറങ്ങുന്ന സ്വാതിയെ വിളിച്ചു ഉണർത്തുക ആയിരുന്നു വിവേക്…

“നാനാ.. ലേദു..മരിക്കൊന്ത സമയം നാക്കു നിദ്രപോനിവ്വണ്ടി…(വേണ്ട അപ്പ…ഞാൻ കുറച്ച് സമയം കൂടി ഉറങ്ങട്ടെ..)” അവള് പിറുപിറുത്തു കൊണ്ടു വീണ്ടും ഒന്നു കൂടെ ചുരുണ്ട് കൂടി .. വിവേക് ഒരു നിമിഷം സ്തബ്ധനായി നിന്നു… “വാവേ…എണീറ്റ് വാ.. ഇട്സ് ഓൾ റെഡി ലേറ്റ്…” അവൻ വീണ്ടും വിളിച്ചു .. “ദയചേസി നാന… നേനു മി പിളളവാടിനി…(പ്ലീസ് അപ്പ….ഞാൻ അപ്പയുടെ കുഞ്ഞു അല്ലെ. ) ” അവള് ഒന്ന് കുറുകി കൊണ്ട് പറഞ്ഞു… “വാവേ…” ഇത്തവണ വിവേകിന്റെ സ്വരം ഉയർന്നു… ഇത്തവണ ഞെട്ടിയത് സ്വാതി ആണ്…

അവള് ഞെട്ടലോടെ പിടഞ്ഞു എണീറ്റു… “എന്താ.. ഏട്ടാ…എന്താ..” .അവള് വെപ്രാളത്തിൽ ചോദിച്ചു . വിവേക് മുഖത്തെ ദേഷ്യം മറച്ചു പിടിച്ചു… “ഒന്നുമില്ല . നീ എഴുന്നേറ്റു വരാൻ വേണ്ടി പേടിപ്പിച്ച് നോക്കിയത് അല്ലെ..” അവൻ പൊട്ടി ചിരിയോടെ പറഞ്ഞു. “മീരു നാ നിദ്രനു പാട് ചേസാരു…(നിങ്ങള് എന്റെ ഉറക്കം കളഞ്ഞു…)” അവള് കയ്യിൽ കിട്ടിയ പില്ലൊ എടുത്തു അവന് നേരെ എറിഞ്ഞു.. “അമ്മേ.. ദേ ഇവള് എന്നെ കൊല്ലാൻ നോക്കുന്നു…” വിവേക് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് താഴേക്ക് ഓടി. “പിള്ളാര് മുകളിൽ തല്ല് തുടങ്ങി എന്ന് തോന്നുന്നു…

രണ്ടിനെയും കെട്ടിക്കാൻ ആയി..ഇനിയും കുട്ടി കളി തീർന്നിട്ടില്ല. .” അടുക്കളയിൽ നിന്നും വീൽ ചെയർ ഉരുട്ടി കൊണ്ട് അരുന്ധതി ഡ്രോയിംഗ് ഹാളിലേക്ക് വന്നു… വിവേക് സ്റ്റെപ്പ് ഇറങ്ങി ഓടി വന്നു അവർക്ക് പിറകിൽ ആയി നിന്നു…. അവൻ നിന്ന് കിതച്ചു… “എന്താ കുഞ്ഞാ ഇത് ….” അവര് ശാസനയോടെ ചോദിച്ചു .. “അമ്മ…ദേ..അവള്…വാവ….. അവളെന്നെ…” അവൻ അണച്ചു കൊണ്ട് നിലത്ത് ഇരുന്നു. . അവന് പിന്നാലെ ഒരു തലയിണയും കൊണ്ട് സ്വാതി ഓടി വന്നു… “എന്താ വാവേ..രണ്ടാളും എന്താ തല്ല് പിടിക്കുന്നത് .

” അരുന്ധതി രണ്ടു പേരെയും മാറി മാറി നോക്കി.. “ഈ ഏട്ടൻ എന്നെ ഉറക്കത്തിൽ പേടിപ്പിച്ച്…ഞാൻ ഞെട്ടി എണീറ്റു…” സ്വാതി പരാതി പറഞ്ഞു… “ആഹ്.. പോട്ടെ .. സാരമില്ല. . ഞാനാണ് അവനോടു നിന്നെ വിളിക്കാൻ പറഞ്ഞത്… ഇന്ന് മുതൽ പുതിയ പ്രോജക്ട് തുടങ്ങാൻ പോകുവല്ലെ ..രണ്ടാളും പോയി റെഡി ആയി വന്നെ..”. അരുന്ധതി പറഞ്ഞതോടെ വിവേക് സമാധാനത്തോടെ നെഞ്ചില് കൈ വച്ചു… “ഏട്ടന് ഉള്ളത് ഞാൻ പിന്നെ തരാംട്ടോ….” അവനെ നോക്കി കോക്രി കാണിച്ചു കൊണ്ട് അവളു മുകളിലേക്ക് നടന്നു..

“നീയെന്തിനാ കുഞ്ഞാ അവളെ പേടിപ്പിച്ചത്…” അരുന്ധതി അവന്റെ ചെവിക്കു പിടിച്ചു.. അവന്റെ കണ്ണുകൾ ഒരു നിമിഷം നിറഞ്ഞു… “എന്താ മോനെ.. ചെവി വേദന ആയോ…” .അരുന്ധതി വെപ്രാളത്തിൽ ചോദിച്ചു.. “അതല്ല അമ്മ…അവളു..അവള് ഇപ്പഴും അയാളുടെ ഓർമയിൽ തന്നെ ജീവിക്കുകയാണ് അമ്മ… അതെനിക്ക് സഹിക്കാൻ പറ്റില്ല .”.. വിവേക് ദേഷ്യത്തോടെ പറഞ്ഞു . “എന്താ ഉണ്ടായത് കുഞ്ഞാ…” അരുന്ധതിയുടെ സ്വരത്തിൽ പരിഭ്രാന്തി നിറഞ്ഞിരുന്നു…

“ഞാൻ വിളിച്ചപ്പോൾ അവള് ആദ്യം കരുതിയത് ആ മനുഷ്യൻ ആണെന്ന് ആണ്… അവള് ഇപ്പോഴും അയാളെ മറന്നിട്ടില്ല അമ്മാ… ആൻഡ് ഇട് ഹർട്ട്‌സ് മീ. …” വിവേക് തല കുടഞ്ഞു.. “അത്ര പെട്ടെന്ന് ഒന്നും മായ്ച്ചു കളയാനും ഒന്നും പറ്റുന്ന ഒന്ന് അല്ലല്ലോ കുഞ്ഞാ… സമയം എടുക്കും.. നീ അവളുടെ കൂടെ തന്നെ ഇല്ലെ..അമ്മയ്ക്ക് അത് മതി… തൽകാലം അവളെ ദേഷ്യം പിടിപ്പിക്കാൻ നോക്കണ്ട…” അരുന്ധതി അവന്റെ തലയിൽ തഴുകി… “എന്നാലും അമ്മ… അയാളെ പോലൊരു വൃത്തികെട്ടവൻ ..എനിക്ക് അയാളുടെ പേര് കേൾക്കുന്നത് തന്നെ അറപ്പാണ്…”

വിവേക് മുഷ്ടി ചുരുട്ടി… “കുഞ്ഞാ…. അത് വിട്ടേക്ക്…. എന്റെ മോൻ പോയി റെഡി ആവ്… നല്ലൊരു ദിവസം ആണ്…” അരുന്ധതി അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു .. **** “കുഞ്ഞാ…വാവേ…രണ്ടാളും എവിടെയാ…” അരുന്ധതി സ്റെയർ കേസിന് താഴെ നിന്ന് കൊണ്ട് വിളിച്ചു … “ദാ വരുന്നു അമ്മാ….” വിവേകിന്റെ കയ്യിൽ തൂങ്ങി കൊണ്ട് സ്വാതി താഴേക്ക് ഇറങ്ങി വന്നു… “കെട്ടിക്കാൻ ആയി പെണ്ണിനെ.. ഇപ്പോഴും കൊച്ചു കുട്ടി ആണെന്ന് ആണ് വിചാരം….” അരുന്ധതി അവരെ ഡൈനിങ് ടേബിളിലേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു…

“ഓ .പിന്നെ..എന്റെ അമ്മകുട്ടിയെയും ചേട്ടനെയും വിട്ടു ഞാൻ എങ്ങോട്ടും പോകില്ല…” അവള് പരിഭവത്തോടെ പറഞ്ഞു… “പിന്നെ… കെട്ടി കഴിഞ്ഞ പിന്നെ ഇവളെ ഇങ്ങോട്ട് കാണാൻ കൂടി കിട്ടില്ല…” വിവേക് ചിരിച്ചു…. “ഏട്ടാ.. വേണ്ട….” അവള് കണ്ണുകൾ കൊണ്ടു അവനോടു മിണ്ടരുത് എന്ന് കെഞ്ചി … “അത് പറഞ്ഞപ്പോൾ ആണ് മോനെ.. സ്വാതിയുടെ ജാതകം ഒന്ന് നോക്കണം… അവൾക്ക് ഇപ്പൊ 23 വയസ്സ് കഴിഞ്ഞു… കല്യാണ പ്രായം ആയോ എന്ന് അറിയണ്ടേ…കൂട്ടത്തിൽ നല്ല പയ്യൻ ഉണ്ടെങ്കിൽ നോക്കണം…”

അരുന്ധതി അവന്റെ പാത്രത്തിലേക്ക് അപ്പം വച്ച് കൊടുത്തു കൊണ്ട് പറഞ്ഞു… “അതിന്റെ ഒന്നും ആവശ്യം വരില്ല അമ്മേ… ഇവള് അതിനു മുന്നേ ആളെ കണ്ട് പിടിക്കാൻ ആണ് ചാൻസ്… അല്ലേടി..” അവൻ കുസൃതിയോടെ പറഞ്ഞു… സ്വാതി ദയനീയമായി അവനെ നോക്കി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു .. ഫുഡ് കഴിച്ചു ആദ്യം എണീറ്റത് വിവേക് ആണ്…സ്വാതി അവന് പിന്നാലെ എണീറ്റ് കൈകൾ കഴുകി… “വാവേ..നീ ഫയൽ ഒക്കെ കാറിൽ വച്ചത് അല്ലെ..ഞാൻ പോയി കാറിൽ ഇരിക്കാം.. നീ വാ…” അവൻ അത് പറഞ്ഞു മുന്നോട്ട് നടന്നു .. “അയ്യോ ഏട്ടാ… വൺ മിനുട്ട്… ഒന്നു എന്റെ കൂടെ വാ…”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!