ശ്യാമമേഘം : ഭാഗം 2

Share with your friends

എഴുത്തുകാരി: പാർവതി പാറു

എണ്ണകറുപ്പിനേഴഴക് എന്റെ…. കണ്മണിക്കോ നിറയഴക്….. മിഴികളിൽ വിടരും പൂവഴക്… മൊഴികളിലോ തേനഴക്….. അവളുടെ മടിയിൽ കിടന്ന് അവൻ പാടുമ്പോൾ അവൾ ആ പാട്ടിൽ മതിമറന്നു പോയിരുന്നു… അവൻ പാടി നിർത്തുമ്പോൾ അവൾ മറ്റേതോ ലോകത്തായിരുന്നു… ഡി… നീ ഇത് ഏത് ലോകത്താണ്… അവളുടെ കവിളിൽ മെല്ലെ കൊട്ടി അവൻ ചോദിച്ചു…. ചുമ്മാ പറയാ… നിക്ക് അറിയാം… അവൾ പറഞ്ഞു.. എന്ത്.. അവൻ എഴുന്നേറ്റു ഇരുന്നു.. അവളുടെ മുഖത്തേക്ക് നോക്കി… കറുപ്പിന് ഏഴഴക് ആണെന്നൊക്കെ.. ഒരു ഭംഗിയും ഇല്ല… അവൾ കാലുകൾ പൊക്കി കൂട്ടി വെച്ച് അതിലേക്ക് മുഖം താഴ്ത്തി പറഞ്ഞു… ഓ തൊടങ്ങി അവള്… ഡി കറുമ്പിച്ചി….

ഇനി വെറുതെ മോങ്ങാൻ ഉള്ള പരിപാടി ആണേൽ ഞാൻ എന്റെ പാട്ടിനു പോവും.. അവൻ ദേഷ്യത്തോടെ പറഞ്ഞു… ആ പൊക്കോ എന്നിട്ട് വല്ല സുന്ദരി കൊച്ചുങ്ങളെയും കെട്ടിക്കോ.. എന്നെക്കാളും പഠിപ്പും വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ള വല്ലതിനെയും… നിനേക്കാൾ നിറം ഉള്ളതിനെ….. അത് പറയാൻ മറന്നു പോയി… ഇന്നലെ പറഞ്ഞപ്പോൾ അത്കൂടെ ഉണ്ടായിരുന്നു…. അവൻ ചിരി അടക്കി പറഞ്ഞു… പോ,.. അവൾ ദേഷ്യത്തോടെ ഒരു കല്ലെടുത്ത് അവന് നേരെ എറിഞ്ഞു… അവൻ കൃത്യമായി കല്ല് പിടിച്ചു…. വലിച്ചെറിഞ്ഞു.. അവളോട് ചേർന്നിരുന്നു ഡി… ഞാൻ പറഞ്ഞില്ലേ.. ന്റെ പെണ്ണ് അത്ര കറത്തിട്ട് ഒന്നും അല്ല…

ഇനി അങ്ങനെ ആണേലും ഞാൻ അങ്ങ് സഹിച്ചു… അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു അവൻ പറഞ്ഞു… ചുമ്മാ പറയാ.. അവൾ പിണക്കത്തോടെ പറഞ്ഞു… അവൻ കുറച്ചുകൂടി അവളോട്‌ ചേർന്നിരുന്നു.. അവളുടെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു… സത്യം പെണ്ണേ.. നിന്റെ ഈ കറുപ്പ് കാണുമ്പോൾ എനിക്ക് വല്ലാതെ കൊതി ആണ് പെണ്ണേ … അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.. അവൾ നാണം കൊണ്ട് മുഖം കുനിച്ചു.. അവൻ അവളുടെ ചെവിക്ക് താഴെ കഴുത്തിൽ അവൻ അമർത്തി ചുംബിച്ചു… അവൾ ഒന്ന് ഉയർന്നു പൊങ്ങി.. ആ നിമിഷം അവൻ അവിടെ ഒന്ന് അമർത്തി കടിച്ചു… ….. ഡി ശ്യാമേച്ചി… നട്ടപൊരി വെയിലത്ത് ഈ പാറപ്പുറത്ത് വന്നിരുന്ന് സ്വപ്നം കാണാണോ.

പുറകിൽ നിന്ന് ലച്ചുവിന്റെ വിളികേട്ടപ്പോൾ ആണ് അവൾ സ്വപ്നത്തിൽ നിന്നും ഉണർന്നത്… അവൾ ചെവിക്ക് താഴെ കഴുത്തിൽ ഒന്ന് തടവി… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ഡി… നീ ഞാൻ വിളിച്ചത് കേട്ടില്ലേ… ലച്ചു കിതച്ചു കൊണ്ട് അവൾക്കരികിൽ വന്നിരുന്നു… എന്താടി ലച്ചു.. മനുഷ്യനെ ഒന്ന് ഒറ്റക്ക് ഇരിക്കാനും സമ്മതിക്കില്ലേ… ഓ… ഇനി എന്നെ പറഞ്ഞോ.. അമ്മ നിന്നെ വിളിച്ചു വരാൻ പറഞ്ഞു വിട്ടതാ എന്നെ.. ഇന്നും ഉണ്ടെന്ന് തോന്നുന്നു കലാപരിപാടി…. ശോ..എനിക്ക് വയ്യ.. അവൾ എഴുന്നേറ്റു നടന്നു… ഡി.. ശ്യാമേച്ചി… ഇയാൾക്കെങ്കിലും നിന്നെ ഇഷ്ടം ആവാൻ മച്ചില് ഭഗവതിക്കൊരു ചുവപ്പ് പട്ട് നേർന്നിട്ടുണ്ട് അമ്മ…

ലച്ചു അവൾക്കൊപ്പം ഓടുമ്പോൾ ഉറക്കെ പറഞ്ഞു… മ്മ്… അമ്മ ഇത്രേം കാലം കൊണ്ട് നേർന്ന പട്ട് ഉണ്ടേൽ അങ്ങാടിൽnamukk ഒരു തുണിക്കട തുടങ്ങാം….. .അവൾ തെളിച്ചം ഇല്ലാതെ പറഞ്ഞു… എവിടെ പോയി കിടക്കായിരുന്നു അസത്തെ… ആ മുഖം ഒന്ന് കഴുകി കുറച്ചു പൗഡർ ഇട്ട് ഈ ചായ അങ്ങ് കൊണ്ട് കൊടുക്ക്… ന്റെ അമ്മേ പൗഡർ ഇട്ട് കുപ്പി കാലി ആവും എന്നല്ലാതെ ചേച്ചി വെളുക്കാൻ പോവുന്നില്ല.. ലച്ചു അടുക്കളയിലേക്ക് കേറികൊണ്ട് പറഞ്ഞു.. നീ പോടീ… ഓ അവളുടെ വർത്താനം കേട്ടാൽ തോന്നും അവള് വലിയ സുന്ദരി ആണെന്ന്.. കുറച്ചു നിറം ഉണ്ടെന്ന് വെച്ച് ഇത്ര അഹങ്കാരം പാടില്ല…

മുറിയിലേക്ക് ഓടി കയറുമ്പോൾ ശ്യാമ പറഞ്ഞു… മുഖം കഴുകി അവൾ കട്ടിയിൽ കണ്ണെഴുതി. ഒരു കറുത്ത പൊട്ട് തൊട്ടു.. അതിന് മുകളിൽ കുങ്കുമം തൊട്ട് അവൾ കണ്ണാടിയിലേക്ക് നോക്കി… കറുമ്പി.. അവൾ കണ്ണാടിയിൽ നോക്കി പറഞ്ഞു… ഡി നിനക്ക് വേറെ ചുരിദാർ ഒന്നും കിട്ടിയില്ലേ.. ഈ ചുവപ്പ് അല്ലാതെ.. ഇതിട്ടാൽ നീ ഒന്നൂടെ കറക്കും… അമ്മ പറഞ്ഞു… അവൾ മറുപടി ഒന്നും പറയാതെ അമ്മയുടെ കൈയിൽ നിന്ന് ചായ വാങ്ങി ഉമ്മറത്തേക്ക് നടന്നു… ചെറുക്കൻ… അവിടെ എൽ. പി സ്കൂളിൽ മാഷ് ആണ്..പൈസ കൊടുത്തു കേറിയതാ അതിന്റെ കുറച്ചു കടം ബാക്കി ഉണ്ട്… സ്ത്രീധനം കിട്ടിയാൽ എല്ലാം തീർക്കലോ…

ബ്രോക്കർ ചായ കുടിക്കുന്നതിന് ഇടയിൽ പറഞ്ഞപ്പോൾ ശ്യാമ അച്ഛനെ പാളി നോക്കി…. . അയാൾ തലകുമ്പിട്ട് ഇരിക്കുകയാണ്… ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.. കൂട്ടത്തിലെ തലമൂത്ത കാരണവർ പറഞ്ഞു തീർന്നതും ചെക്കൻ എഴുന്നേറ്റു… സ്ത്രീധനം തരാൻ എന്റെ അച്ഛന്റെ കൈയിൽ ഒന്നും ഇല്ല.. ആകെ ഉള്ളത് ഈ വീടും പത്തു സെന്റ് സ്ഥലവും അതിലുള്ള വാഴയും കിഴങ്ങും നാലു പശുവും 13 കോഴിയും ആണ്… അതിൽ വീടും പറമ്പും ഒഴിച്ച് എന്ത് വേണേലും നിങ്ങൾക്ക് സ്ത്രീധനം ആയി ചോദിക്കാം…

സമ്മതം ആണേൽ മാത്രമേ എനിക്ക് ചെക്കനോട് സംസാരിക്കാൻ ഉള്ളൂ.. ഉറച്ച ശബ്ദത്തോടെ ശ്യാമ പറയുമ്പോൾ വന്നവരെല്ലാം അവളെ തന്നെ നോക്കി ദഹിപ്പിക്കുകയായിരുന്നു… അച്ഛൻ നിസ്സഹായനായി തലകുനിച്ചു…. അനുകൂലമായ മറുപടി കിട്ടില്ലെന്ന്‌ ഉറപ്പുള്ളത് കൊണ്ട് അവൾ മുറിയിലേക്ക് കയറി വാതിലടച്ചു… ഷാൾ ഊരി മടക്കി വെക്കുമ്പോൾ പുറത്ത് നിന്ന് ബ്രോക്കർ പറയുന്നത് കേട്ടൂ… സ്ത്രീധനം ഇല്ലാതെ ഇത്രേം നിറം കുറഞ്ഞ നിങ്ങടെ മകളെ കെട്ടാൻ നല്ല ജോലി ഉള്ളവര് വല്ലവരും വരും എന്ന് തോന്നുന്നുണ്ടോ…. വല്ല കൂലിപ്പണിക്കാരെയും നോക്കിക്കോ… അതാവും നല്ലത്…

ശ്യാമയുടെ ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞ ചിരി വിരിഞ്ഞു…. മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അടുക്കളയിൽ അമ്മ പതം പറഞ്ഞു കരയുന്നുണ്ട്… ന്റെ അമ്മേ ഭഗവതിക്ക് അമ്മേടെ കയ്യിന്ന് ചോന്ന പട്ട് വാങ്ങാൻ യോഗല്ല്യ ന്നാ തോന്നണേ…. അവൾ അമ്മയുടെ തോളിൽ കൈവെച്ചു പറയുമ്പോൾ ഉള്ളിൽ അടക്കി പിടിച്ച വേദനയാൽ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു… അടുക്കളവാതിലിൽ തലകുനിച്ചു നിൽക്കുന്ന അച്ഛനരികിലേക്ക് ചെന്ന് ആ കൈകൾ കൂട്ടി പിടിച്ചു.. സാരല്ല്യ അച്ഛാ.. നിക്ക് ഇപ്പൊ ഇത് ശീലായി… പണം കൊടുത്ത് ന്റെ കറുപ്പ് ഇല്ലാതാക്കാൻ അച്ഛൻ നോക്കണ്ട……

നിക്ക് സങ്കടല്ല്യ… ലച്ചുവേ.. ഞാൻ അത്രക്കും കറുത്തിട്ടാണോ.. എന്നും കണ്ണാടീൽ നോക്കി നോക്കി ന്റെ കണ്ണിൽ ഈ കറുപ്പിന് വല്ലാത്ത വെളുപ്പ് ആണ്… പറ്റുമെങ്കിൽ ഒരു കണ്ണട ഒപ്പിക്കണം…. ഇനി ന്റെ കണ്ണിന്റെ കൊഴപ്പം ആണോന്ന് അറിയില്ലല്ലോ…. വേദന അടക്കി പിടിച്ചവൾ പറയുമ്പോൾ കണ്ണിൽ നിന്ന് ഒരു തുള്ളി വീഴാതിരിക്കാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു…. സന്ധ്യക്ക് വീണ്ടും അവൾ ഒറ്റക്ക് പാറപുറത്തേക്ക് നടന്നു… മൂവന്തിക്കപ്പുറം ഉള്ള രാത്രിയെ ആണ് അവൾക്കിഷ്ടം.. രാത്രിക്ക് അവളുടെ നിറം ആണല്ലോ.. ശ്യാമ വർണ്ണം…

പേരിൽ പോലും കറുപ്പാണ് അവൾ… അച്ഛൻ അറിഞ്ഞിട്ടതാവും ചിലപ്പോൾ.. എന്നെ കണ്ടിട്ട്… ശ്യാമ.. ശ്യാമയെക്കാൾ യോജിക്കുന്നൊരു പേര് തനിക്കില്ലല്ലോ… അവൾ ഓർത്തു… നിന്റെ ഈ കറുപ്പ് കാണുമ്പോൾ എനിക്ക് വല്ലാതെ കൊതി ആണ് പെണ്ണേ … അവളുടെ ചെവിയോരം വീണ്ടും അവൻ പറയുന്നതവൾ കേട്ടു… കൈകൾ കഴുത്തിലേക്ക് നീണ്ടു… അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവിൽ ഇപ്പോഴും അവന്റെ ചുണ്ടിന്റെ ചൂട് ഉണ്ടെന്ന് അവൾക്ക് തോന്നി…

എന്തോ ഓർത്ത് അവൾ മുഖം കുനിച്ചു… തുടരും…. ഇത് ശ്യാമയുടെയും മേഘയുടെയും കഥ ആണ്… അവരിരുവരും നമുക്കിടയിൽ അല്ലെങ്കിൽ നമ്മളിൽ ഒരാൾ തന്നെ ആണ്… എന്റെ കഥയിൽ കൺഫ്യൂഷൻസ് നിരവധി ഉണ്ടാവാം.. പക്ഷെ അതിലൊക്കെ ഉപരി ഇതിൽ നമ്മൾ പലരുടെയും ജീവിതം ഉണ്ട്.. നമ്മുടെ സ്വപ്‌നങ്ങൾ ഉണ്ട്…പ്രണയം ഉണ്ട്.. പ്രദീക്ഷകൾ ഉണ്ട്.. വേദനകൾ ഉണ്ട്.. കൂടെ വേണം…. .

തുടരും..

ശ്യാമമേഘം : ഭാഗം 1

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-