ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 40

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 40

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

എന്റെ നന്ദൂട്ടനെ എനിക്കൊന്ന് കാണാൻ… ഉപേക്ഷിച്ചു പോയതിനു ഞാൻ മാപ്പർഹിക്കുന്നില്ല എന്നറിയാം എങ്കിലും… പറഞ്ഞുകൊണ്ട് നോക്കിയതും കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ആ മിഴികളായിരുന്നു… ആ മിഴികടലിൽ മുങ്ങി നിവർന്നപ്പോൾ ഓടി അടുക്കാൻ നെഞ്ച് പിടച്ചു… എന്നാൽ വീണ്ടും എന്തോ വിലക്കി.. ആ കൈയിൽ കൊരുത്തിരിക്കുന്ന അഞ്ചു വിരലുകൾ….. സംശയത്തോടെ ആ വിരലുകളുടെ ഉടമയെ നോക്കി തന്നെ നോക്കി ഹൃദ്യമായ പുഞ്ചിരി തന്നെയാണോ ആ മുഖത്ത് വിരിഞ്ഞിരിക്കുന്നത്…?

വസുവിന്റെ നിൽപ്പ് അറിഞ്ഞെന്ന പോലെ മാധവ് പറഞ്ഞു.. കണ്ണന്റെ കൂട്ട്കാരിയാണ് മോളെ… നമ്മടെ പുതിയ ഹോസ്പിറ്റലിൽ തന്നെയാണ് വർക്ക് ചെയ്യുന്നേ… താമസിക്കാൻ ഒരിടം കിട്ടുന്നത് വരെ ഇവിടെ കാണും.. ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിയിച്ചവളെ നോക്കി.. പേടിക്കേണ്ട ട്ടോ… ഞാൻ തനിക്ക് സ്വന്തമായതിനെ തട്ടിപ്പറിക്കാൻ വന്നതൊന്നും അല്ല.. അടുത്തേക്ക് വന്നവൾ പറഞ്ഞു.. അപ്പോഴും വസുവിനെ കണ്ടതിന്റെ ആഘാത്തതിൽ അവളിൽ നിന്നും മിഴികൾ പിറകോട്ട് വലിക്കാതെ നിൽക്കുകയായിരുന്നു കണ്ണൻ.. പിന്നീട് പൊടുന്നനെ തിരിഞ്ഞു പോകുന്നതും കണ്ടു.. ഒരു കുഞ്ഞു നോവ് വീണ്ടും ഉടലെടുത്തിരുന്നു… വീണ്ടും പരീക്ഷണമാണോ? എന്ന ചിന്തകൾ ഉള്ളിൽ വരിഞ്ഞു മുറുകി..

മോളോട് പിണക്കത്തിലാണ്… മാധവ് ചെറുചിരിയോടെ പറഞ്ഞു… അറിയാം… ഞാൻ ഉണ്ടാക്കിയ വിടവ് അത്രയും വലുതാണല്ലോ… നമുക്ക് പോകാം മഹി… എന്തോ എനിക്കിവിടെ ശ്വാസം മുട്ടുന്നു… വസു പറഞ്ഞതും എല്ലാവരും അത്ഭുതത്തോടെ നോക്കി.. എന്റെ ഏട്ടനെ തനിച്ചാക്കി പോകുകയാണോ? ഹരി ചോദിച്ചു.. ഉടനെ തിരികെ വരാം… ഹൃദയം ഇവിടെ പണയപെട്ടു പോയില്ലേ… പക്ഷേ എന്തോ ഇവിടെ നില്ക്കാൻ ഇപ്പോഴും മനസ് സജ്ജമല്ല… ഉള്ളിൽ വാക്കുകൾ ചിന്നി ചിതറി… ആരോടും യാത്ര പറയുന്നില്ല… ചെറു പുഞ്ചിരി വിരിയിച്ചു കൊണ്ട് മഹിക്കൊപ്പം കാറിൽ കയറി ഇരുന്നു…

കാർ സ്റ്റാർട്ട് ചെയ്തപ്പോൾ ഹൃദയം വീണ്ടും പിടിവലി നടത്തിക്കൊണ്ടിരുന്നു… ഇല്ല… തനിക്ക് ആകുന്നില്ല… ഇത്രയും അടുത്തു കണ്ടതിനു ശേഷം ഉപേക്ഷിക്കാൻ തനിക്ക് ആകുന്നില്ല.. മഹി…. ഞാൻ… ഞാൻ ഇവിടെ നിന്നോളാം… ഗ്ലാസ്സിനുള്ളിലൂടെ മുകളിലെ ജനാലയ്ക്കടുത്തു നിന്നു കണ്ണീർ വാർക്കുന്ന ആ നിഴൽ രൂപത്തെ നോക്കി വസു മഹിയോടായി പറഞ്ഞു… കാറിൽ നിന്നിറങ്ങിയതും പൂമുഖത്തു തന്നെ യാത്രയാക്കാൻ വന്ന കണ്ണുകളിൽ അത്രയും വിസ്മയം മാത്രമായിരുന്നു… എന്നാൽ മനസ് കാലിനേക്കാൾ വേഗത്തിൽ അകത്തേക്ക് കുതിച്ചു.. മുകളിലേക്കുള്ള സ്റ്റെപ്പുകൾ അത്രയും അനായാസേന ഓടി കയറി..

പ്രിയപ്പെട്ട ഒന്നിന്റെ അരികിലെത്താനായി വീണ്ടും… വാതിലിനു മുന്നിൽ എത്താൻ ഇത്രയും സമയമോ… വീണ്ടും ഹൃദയം വിലപിക്കുന്നു.. അണച്ചുകൊണ്ട് വാതിലിനു മുന്നിൽ നിന്നു… ശങ്കകൾക്ക്‌ ഇടം കൊടുക്കാതെ വാതിൽ തുറന്നുള്ളിൽ കയറി… എല്ലാം പഴയപടി… പഴയ കട്ടിൽ പഴയ വിരി.. പാരിജാത ഗന്ധം… കർട്ടൻ… എല്ലാം… ഉള്ളിൽ നിൽക്കുന്ന മനുഷ്യനോ..? മാറിയിരിക്കുമോ? മടുത്തിരിക്കുമോ? സ്റ്റഡി റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു… ഉടനെ കാലുകൾ വലിച്ചു വെച്ചങ്ങോട്ട് പോയി.. ദൂരേക്ക് മിഴി പായിച്ചു പുറം തിരിഞ്ഞു നിൽക്കുന്ന കണ്ണൻ… കണ്ണുകൾ പെയ്തു കൊണ്ടിരിക്കുന്നു.. എന്തിനിങ്ങനെ ഒരു പരീക്ഷണം..?

മെല്ലെ നടന്നടുത്തു… ആ പുറത്തു മുഖം ചേർത്തണച്ചു നിന്നു… ശ്വസഗതി എന്തെന്നില്ലാത്ത ഉയർന്നു കൊണ്ടിരുന്നു… പോകേണ്ട ന്ന് പറഞ്ഞില്ലല്ലോ നന്ദൂട്ടാ… പരിഭവം കരച്ചിൽ ചീളുകളായി പുറത്തേക്ക് ഒഴുകി… ആദ്യം ഒരു കുഞ്ഞു അരുവിയായി… പിന്നെ അതൊരു പുഴയായി.. പ്രളയത്തിൽ കുത്തിയൊലിക്കുന്ന പുഴ… ഒടുക്കം സംഹാര താണ്ഡവം ആടി കൊണ്ടാർത്തലച്ചു തീരം കവരുന്ന അലയൊലികളായി… വാക്കുകൾക്കിട കൊടുക്കാതെ വീണ്ടും ഇറുകെ പുണർന്നു കൊണ്ട് ആ കവിളിൽ ചുണ്ടു ചേർത്തു… നെറ്റിയിൽ.. ഒടുക്കം പരിഭവവും ദേഷ്യവും സ്നേഹവും പ്രണയവുമെല്ലാം കൂടി കലർന്നവ ചുണ്ടുകളിൽ സമർപ്പിച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു..

കൈകളിൽ വീണ മറു കയ്യിന്റെ തണുപ്പറിഞ്ഞതും വീണ്ടും മുഖം ഉയർത്തി നോക്കി.. ഗൗരവവും കുസൃതിയും ദേഷ്യവും ഞൊടിയിടയിൽ തെന്നി മാറുന്ന മുഖത്തു നോക്കി.. നന്ദന്റെ സിഷ്ഠയാണോ? അതോ.. വർഷങ്ങൾക്കിപ്പുറത്ത് എത്രയോ കാതങ്ങൾക്കകലെ നിന്നും കേട്ടത് പോലെ ആ ശബ്‍ദം.. അല്ല… ഉള്ളിൽ അലയടിച്ചുയർന്നു പൊങ്ങി നുര പതയുന്ന സന്തോഷം ഒറ്റ വാക്കാൽ പുറത്തേക്ക് വന്നു.. പിന്നെ? പുരികമുയർത്തി വീണ്ടും ആ ശബ്‍ദം.. മൗനം മാത്രം മറുപടിയായി അവശേഷിച്ചപ്പോൾ… ആ കാലടികൾ തന്റെ അരികിലേക്ക് എത്തി ചേരുന്നത് നിഴൽ രൂപമായി തറയിൽ അറിഞ്ഞു…

ഇടുപ്പിൽ പിടിയമർന്നു കൊണ്ട് കാതോരം ആ നിശ്വാസം പുണർന്നതും തെന്നി മാറാൻ ബുദ്ധി മുറവിളി കൂട്ടിയോ.. എന്നാൽ ഹൃദയമെന്തെ പിണങ്ങിയത്? പറ… നന്ദന്റെ സിഷ്ഠയാണോ അതോ നന്ദൂട്ടന്റെ ലെച്ചു ആണോ? വീണ്ടും അത്രയുമെടുത്തു ആ വാക്കുകൾ.. ചൂണ്ടുവിരൽ കൊണ്ട് താടിതുമ്പ് ഉയർത്തി.. കണ്ണുകൾ ആ പ്രണയകടലിൽ പിടഞ്ഞു കൊണ്ടിരുന്നു.. മീനുകൾ പോലെ അവയുടെ ആഴത്തിൽ ചെന്നാ പ്രണയചെപ്പിൽ തൊടാൻ ഉള്ളു കൊണ്ട് ആഗ്രഹിച്ചുവോ? എന്നാൽ… വീണ്ടും ചോദ്യത്തിനുള്ള ഉത്തരമായി കണ്ണുകൾ ഒഴുകിയപ്പോൾ… ചുംബനങ്ങളാൽ കണ്ണുനീരൊപ്പി ആ നെഞ്ചോട് ചേർത്തു നിർത്തി…

നന്ദന്റെ സിഷ്ഠക്ക് നന്ദൂട്ടനെ ഉപേക്ഷിക്കാനാകും… എന്നാൽ നന്ദൂട്ടന്റെ ലച്ചൂട്ടിക്ക് അതിന് പറ്റില്ല ല്ലേ? എവിടെയായിരുന്നു പെണ്ണേ… എന്നെ ഓർത്തിരുന്നോ? ചേർത്തു പിടിച്ച കൈകൾ അയച്ചുകൊണ്ട് ആ ചോദ്യം വീണ്ടും ഹൃദയത്തിന്റെ അടിത്തട്ടിൽ കൊണ്ടു.. ഓർത്തിരുന്നോ? ഇല്ല… ഓർത്തിട്ടില്ല… മറന്ന ഒന്നിനെയല്ലേ നന്ദൂട്ടാ ഞാൻ ഓർക്കേണ്ടതുള്ളൂ… ഉള്ളിൽ എന്നും നീ ആയിരുന്നു.. കുസൃതി കാട്ടുന്ന എന്റെ നന്ദൂട്ടൻ.. ഉള്ളുകൊണ്ട് ഞാൻ ആ നന്ദൂട്ടന്റെ മാത്രം ലെച്ചു ആയിരുന്നു.. ആ കണ്ണുകളിൽ മുങ്ങി നിവർന്നു കൊണ്ട് വസു പറഞ്ഞു… സിഷ്ഠാ… വീണ്ടും കാതോരം ആ വിളി എത്തിയതും…

കണ്ണുകൾ നിറഞ്ഞു തൂവി… നന്ദന്റെ സിഷ്ഠയായിട്ട് ഇവിടെ വേണ്ട… പറഞ്ഞു തുടങ്ങിയ കണ്ണന്റെ അധരങ്ങളെ സ്വന്തമാക്കി… പതിയെ അകന്നു മാറി കൊണ്ട് പറഞ്ഞു… സിഷ്ഠ ആവേണ്ടാ… നന്ദനും വേണ്ടാ.. എനിക്ക് ലെച്ചു ആയാൽ മതി.. കണ്ണുകൾ ഉയർത്തി ആ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ട് പറഞ്ഞു.. വീണ്ടും ഒരു കുറുഞ്ഞി പൂച്ചയെ പോലെ ആ മാറിൽ ചേർന്നു നിന്നു.. വിരഹത്തിനപ്പുറം… നാലു വർഷങ്ങൾക്കിപ്പുറം… ഞാൻ ഇവിടെ ഉണ്ടായിരുന്നു ലെച്ചു… നിനക്ക് വേണ്ടി… നിനക്ക് വേണ്ടി മാത്രം… ആൾക്കൂട്ടത്തിൽ തിരഞ്ഞതത്രയും നിന്നെയായിരുന്നു പെണ്ണേ… തിരികെ എത്തുന്ന നിനക്കുവേണ്ടി മാത്രം…

വസുവിനെ ചേർത്തു പിടിച്ച കണ്ണന്റെ മനസ് സ്വയം മന്ത്രിച്ചുകൊണ്ടിരുന്നു.. മാത്രകൾ കടന്നു പോയതറിയാതെ… സിന്ദൂരചുവപ്പ് കടൽ കവർന്നതറിയാതെ… ഒരേ നിൽപ്പിൽ ആ ഹൃദയങ്ങൾ ഒന്നായി മിടിച്ചു കൊണ്ടിരുന്നു… അടർന്നു മാറി നോക്കിയപ്പോൾ കണ്ടു… പെയ്തുകൊണ്ടിരിക്കുന്ന ആ കണ്ണുകൾ… കണ്ണുനീർ പുറം കയ്യാൽ തുടച്ചു നീക്കി കൊണ്ട് ചോദിച്ചു.. എങ്ങിനെ തോന്നി ലെച്ചു എന്നെ തനിച്ചാക്കി പോകാൻ… നിന്നെ ഞാൻ എന്തോരം കൊതിച്ചെന്നോ.. പറ്റിക്കാൻ ഞാൻ കരുതിയതല്ല… പക്ഷേ സാഹചര്യങ്ങൾ… അവളുടെ മേൽ നിന്നും കയ്യുകൾ പതിയെ അയച്ചവൻ മുട്ട് കുത്തി ഇരുന്നു…

ക്ഷമിച്ചൂടെടി… എന്നോട്… നിന്റെ നന്ദനോട്… നിനക്ക് നോവാതിരിക്കാൻ.. സ്വയം നൊന്തുകൊണ്ടിരുന്ന നിന്റെ നന്ദനോട്… ഈ എന്നോട്… നന്ദൂട്ടാ… ഞാൻ… ഞാൻ ഒരു അനാഥ അല്ലേ… ആരോരുമില്ലാത്തവൾ… ഓർമ്മകൾ പോലും മറവിയുടെ ചിതലെടുത്തു പോയവൾ.. ഞാൻ എങ്ങനാ നന്ദൂട്ടന്റെ കൂടെ… നീ മതി… നീ മാത്രം… നിന്നെ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു… അവളുടെ കൈകൾ കൂട്ടിപിടിച്ചവൻ പറഞ്ഞതും പുഞ്ചിരിയോടെ അവനോട് ചേർന്ന് തറയിൽ ഇരുന്നു.. നെറ്റിയിൽ നെറ്റി മുട്ടിച്ചങ്ങനെ… വീണ്ടും ആ പ്രണയത്തിരകൾ തന്നിൽ ആഴ്ന്നു പോകുന്നതിനു മുൻപ് കണ്ണുകൾ മാറ്റി..

വാതിൽക്കൽ തങ്ങളെ നോക്കി നിൽക്കുന്ന മഹിയും നീരജയും.. നിക്കിയും പാറുവും… അപ്പോൾ എങ്ങനാ വസു… നീ ഇവിടെ തന്നെ നിക്കുവല്ലേ? മഹി കുസൃതിയോടെ ചോദിച്ചു.. തല താഴ്ത്തികൊണ്ടു തന്നെ തലയാട്ടി ഉത്തരം നൽകി.. ഞങ്ങൾ വന്നത് എന്തായാലും നല്ല നേരത്താണല്ലേ.. ഈ മുഹൂർത്തം കാണാൻ കഴിഞ്ഞല്ലോ.. നിക്കി പറഞ്ഞു… അതെയതെ… എന്തായാലും വന്നത് വെറുതെയായില്ല.. പാറുവും അത് ഏറ്റുപിടിച്ചു.. കണ്ണന്റെ കൂടെ തന്നെ സ്റ്റഡി റൂമിൽ നിന്നും പുറത്തിറങ്ങി…

അപ്പോൾ എന്തായാലും ഞങ്ങൾ ഇറങ്ങുവാണ്… ഇന്ന് കുറച്ചു കലാപരിപാടികൾ ഉള്ളതാ… നിക്കി പാറുവിനെ നോക്കി കുസൃതിയോടെ പറഞ്ഞു.. ഇങ്ങോട്ട് വാ.. നിന്റെ കലാപരിപാടിയും ആയിട്ട്… നിന്നെ പിന്നെ ഞാൻ ബാക്കി വെച്ചേക്കില്ല… പാറുവും അതേ നാണയത്തിൽ മറുപടി കൊടുത്തു… അപ്പോൾ താൻ എങ്ങനാ നീരജ എന്നോടൊപ്പം വരുന്നോ? മഹി ചോദിച്ചതും നീരജ ഒന്നമ്പരന്നു… അല്ല.. താൻ ഇന്ന് ഇവിടെ കൂടുവാണോ ന്ന്.. മഹി ചിരിയോടെ ചോദിച്ചതും നീരജ വസുവിനെ നോക്കി..

അതിലെന്താ ഇനി സംശയം അവൾ എന്റെ കൂടെ ഇവിടെയാണ് അല്ലേ? വസു ചോദിച്ചു… അതേ… നീരജ മറുപടി പറഞ്ഞതും പുഞ്ചിരിയോടെ വസു മറ്റുള്ളവരെ ഇറുകെ പുണർന്നു… താങ്ക്സ്… വാക്കുകളുടെ ആവശ്യമില്ലാതെ എന്നെ മനസിലാക്കിയതിന്… പിന്നെ കണ്ണനെ നോക്കിയപ്പോൾ കണ്ടു കണ്ണിൽ ഒളിപ്പിച്ചിരിക്കുന്ന പുഞ്ചിരി.. അവരെല്ലാം ഹരിയേയും കണ്ടു യാത്ര പറഞ്ഞു പോയി.. രാത്രി വലിയ ബഹളങ്ങൾ ഒന്നും ഇല്ലാതെ തന്നെ വീട്ടുകാരോടൊപ്പം കൂടി… പഴയത് പോലെ ആകാൻ സമയമെടുക്കും…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story