നെഞ്ചോരം നീ മാത്രം : ഭാഗം 1

Share with your friends

എഴുത്തുകാരി: Anzila Ansi

കണ്ണേട്ടാ വേണ്ടാട്ടോ… ആരേലും കാണും….മാറിക്കെ എങ്ങോട്ട്… കണ്ണൻ അതൊന്നും ശ്രദ്ധിക്കാതെ അവളെ കുളത്തിന്റെ ചുമരിലേക്ക് ചേർത്തു നിർത്തി അവളുടെ പിടയ്ക്കുന്ന കണ്ണുകളിലേക്കും ചുണ്ടിന് മുകളിൽ ഉള്ള ആ കറുത്ത കാക്കപുള്ളിയിലേക്കും നോക്കി നിന്നു… കണ്ണേട്ടാ സമയം ഒരുപാടായിട്ടോ ചെറിയമ്മ എന്നെ കൊല്ലും…. ഒന്നടങ്ങി നിക്ക് എന്റെ പെണ്ണേ നിന്നെ നേരെചൊവ്വേ കാണാൻ പോലും കിട്ടുന്നില്ലല്ലോ ഇപ്പോൾ… ഞാൻ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു… ഒന്ന് കാണാൻ എങ്കിലും നിനക്ക് തോന്നിയോ….

ഓ…നീ യൂണിവേഴ്സിറ്റി ടോപ്പർ ഒക്കെ ആയില്ലേ….വലിയ ആൾ ആയപ്പോൾ നമ്മളെ ഒന്നും വേണ്ടല്ലേ….. ഒളി കണ്ണിട്ടു അവളെ നോക്കി കപട സങ്കടത്തോടെ കണ്ണൻ പറഞ്ഞു നിർത്തി…. കണ്ണേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ.. ഞാൻ അതൊന്നും മനസ്സിൽ കൂടി നിരീച്ചിട്ടില്ല….അവിടുത്തെ അടുക്കള പണി തീരുമ്പോൾ തന്നെ നേരം ഒരുപാട് ആവും.. പിന്നെ ഒട്ടമാണ് കോളേജിലേക്ക്… മിക്കപ്പോഴും ഫസ്റ്റ് hour കിട്ടാറില്ല…. നിന്റെ ചെറിയമ്മ അവർക്ക് എന്താ അവിടെ പണി… അവർക്കും ഉണ്ടല്ലോ രണ്ടു പെണ്ണമക്കള്…

നീ അവർ പറയുന്നതെല്ലാം മിണ്ടാതെ ചെയ്യുന്നതുകൊണ്ടാ നിന്നെ അവർ ഇങ്ങനെ അടിമയെപ്പോലെ പണിയെടുപ്പിക്കുന്നേ… അങ്ങനെയൊന്നുമില്ല കണ്ണേട്ടാ… ചെറിയമ്മ പണ്ടേ അങ്ങനെയല്ലേ… പിന്നെ വീട്ടുജോലി എടുക്കുന്നതിൽ ബുദ്ധിമുട്ടൊന്നും എനിക്കില്ല…. എന്റെ മോൻ അതോർത്തു വിഷമിക്കേണ്ട..ദേ ഈ പാൽപ്പായസം പിടിച്ചേ… മാമ്മന് മധുരം ഒത്തിരി ഇഷ്ടല്ലേ ഇതങ്ങ് കൊടുത്തേരെ… ഇനി ഇതും കൊണ്ട് അത്രയേടം വരെ വരാനുള്ള സമയം ഇല്ല… വന്നാലും മാമ്മി വന്നാലോട്ടും മാമ്മിക്ക് അത് ഇഷ്ടകില്ല….

പായസം അവനെ ഏൽപ്പിച്ചു വിഷമത്തോടെ അവൾ പറഞ്ഞു…. മാമ്മനുള്ള മധുരം കൊടുത്തേക്കാം ഇനി എനിക്കുള്ള മധുരം വേഗം താ…അവളുടെ മുഖത്തെ വിഷമം കണ്ടപ്പോൾ കണ്ണന്റെ മനസ്സൊന്ന് കാളി.. ആ വിഷയം മാറ്റാൻ അവൻ കുസൃതിയോടെ അവളോട് ചോദിച്ചു… കണ്ണേട്ടൻ ഇത് എന്തൊക്കെയാ ഈ പറയുന്നേ… കണ്ണേട്ടന് മധുരം ഇഷ്ടമല്ലല്ലോ… എനിക്കിഷ്ടമുള്ള മധുരം തരാൻ ഈ ലോകത്ത് നിനക്ക് മാത്രമേ കഴിയൂ…. ആ മധുരം ഒന്നും ഈ പായസത്തിന് തരാൻ കഴിയില്ല മോളെ…കണ്ണൻ അവന്റെ ചുണ്ട് തലോടി അവളോടായി പറഞ്ഞു… ശേ… വഷളത്തരം പറയുന്നോ..പൊക്കോണം അവിടുന്ന്…

ബാംഗ്ലൂരിൽ പോയപ്പോളതേക്ക് വഷളത്തരം ഒക്കെ പഠിച്ചുല്ലേ…അവൾ അവനെ തള്ളി മാറ്റി മുന്നോട്ടു പോകാൻ ആഞ്ഞു…കുപ്പി വളകൾ അണിഞ്ഞ അവളുടെ കയ്യിൽ അവന്റെ പിടി മുറുക്കി…. അവളെ വീണ്ടും ചുമരോട് ചേർത്തുനിർത്തി… ഞാൻ കണ്ടവന്റെ പെണ്ണിനോടല്ലല്ലോ ചോദിച്ചത് എന്റെ പെണ്ണിനോട് അല്ലേ…. അതാണോഡി നിന്റെ വഷളത്തരം…. അതും പറഞ്ഞ് അവന്റെ ഒരു കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു… കണ്ണേട്ടാ വേണ്ടാട്ടോ…അവൾ അവനെ നോക്കി പറഞ്ഞുകൊണ്ട് ഇടുപ്പിലെ പിടുത്തം മാറ്റാൻ ശ്രമിച്ചു…

ഞാൻ ഇനി രണ്ടു മൂന്ന് മാസം കഴിഞ്ഞേ വരൂ…. അതുവരെ ഓർത്തിരിക്കാൻ ഒരെണ്ണം…. ഒന്നുമാത്രം തന്നിട്ട് പോടീ….. ദാ ഇവിടെ ഒരെണ്ണം.. അവന്റെ ചുണ്ടു തൊട്ടുകാണിച്ച് പറഞ്ഞു… അയ്യടാ… അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി… കല്യാണം കഴിയാതെ അതൊന്നും ഞാൻ തരില്ല മോനേ…. ഏതു പള്ളിയില പറയണ്ടേ… എന്തായാലും ഇപ്പം അതിനുള്ള സമയം ഇല്ല… അതുകൊണ്ട് നീ തരണ്ട ഞാൻ എടുത്തോളാം… അവൾ അവനെ എതിർക്കും മുമ്പേ അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കിയിരുന്നു…

അവൾ അവന്റെ പുറത്ത് ഇടുകയും അടിക്കുകയും ഒക്കെ ചെയ്തു… ദീർഘനേരത്തെ ചുംബനത്തിനോടുവിൽ കണ്ണൻ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി… രണ്ടുപേരും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു…. അവൾ തലകുമ്പിട്ട് അവന്റെ മുന്നിൽ നിന്നു… കണ്ണൻ ഇരു കൈകൾ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി…. അവളുടെ ഇരു കണ്ണുകളും നിറഞ്ഞിരുന്നു…. എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ ഈ കണ്ണുനീർ…. അവൾ അവന്റെ വാപൊത്തി നിഷേധാർത്ഥത്തിൽ തല അനക്കി….

പിന്നെന്തിനാ കണ്ണുനിറച്ച് ഇങ്ങനെ നിൽക്കുന്നത്… നീ എന്തേത് മാത്രമാണ് പെണ്ണേ….അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. വീണ്ടും അവളെ ചുംബിക്കാൻ ഒരുങ്ങിയതും അവൾ അവനെ തള്ളി മാറ്റി ചിരിച്ചുകൊണ്ട് കുളത്തിന്റെ പടവുകൾ കേറി.. നിന്നെ ഞാൻ പിന്നെ എടുത്തോളാം….. തിരിഞ്ഞു നോക്കാതെ ഓടുന്നതിനിടയിൽ അവൻ വിളിച്ചു പറയുന്നത് അവൾ കേട്ടു… അടുക്കള വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ചെറിയമ്മയുമായി കൂട്ടിമുട്ടി…. ആഹാ തമ്പുരാട്ടി വന്നല്ലോ… ശൃംഗാരം ഒക്കെ കഴിഞ്ഞോ ആവോ…

ഞാൻ തുണി അലക്കാൻ പോയപ്പോൾ കണ്ണേട്ടൻ അവിടെ മാമ്മന് പായസം കൊടുക്കാൻ പോയതാ… അവൾ വിക്കിവിക്കി എന്താക്കയോ പറഞ്ഞൊപ്പിച്ചു… നിന്റെ തുണി അലക്കലോക്കെ ഞാൻ കാണുന്നുണ്ട് വൈറ്റിൽ ഒന്ന് ആവുന്നതുവരെ കാണുള്ളൂ ഈ ആവേശം… കാര്യം കഴിഞ്ഞാൽ അവൻ പൊടിയും തട്ടി അതങ്ങ് പോകും പിന്നെ ഞങ്ങൾ വേണം ഇതൊക്കെ അനുഭവിക്കാൻ… എനിക്കും രണ്ടു പെൺമക്കൾ ഉള്ളതാ…. പേര് ദോഷം വരുത്തി വെക്കാനാ നിന്റെ ഉദ്ദേശമെങ്കിൽ കൊന്നുകളയും നിന്നെ ഞാൻ…

ചെറിയമ്മേ ഞാൻ… വേണ്ട നീ ഒന്നും പറയണ്ട കേറി പോ അസത്തെ അകത്തേക്ക്…. അവൾ കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയി…മുറിയിലെ കുഞ്ഞു മേശയിൽ നിന്നും അമ്മയുടെ ചില്ലിട്ട ഒരു ഫോട്ടോ കൈയിലെടുത് അവൾ ഓരോന്നും അമ്മയോട് പദം പറഞ്ഞ് കരയാൻ തുടങ്ങി…. ഒരു അമ്മയുടെ സ്നേഹത്തിനു വേണ്ടി അവളുടെ മനസ് വിങ്ങി… ആ കുഞ്ഞു ഫോട്ടോ അവൾ നെഞ്ചോട് ചേർത്തുവച്ചു… ഈ കുട്ടി ആരാണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നേ… ഇതാണ് നമ്മുടെ കഥ നായിക… അഞ്ജലി..

അച്ചാമ്മയുടെയും അച്ഛന്റെയും അഞ്ചുട്ടി.. ഡിഗ്രി ലാസ്റ്റ് ഇയറാണ്… അഞ്ജുവിന് രണ്ടു വയസ്സുള്ളപ്പോൾ അമ്മ ജാനകി മരണത്തെ പുൽകി… എല്ലാവരുടെയും നിർബന്ധപ്രകാരം അഞ്ജുവിനെ നോക്കാൻ അച്ഛൻ ശിവപ്രസാദ് രണ്ടാമതൊരു വിവാഹത്തിന് നിർബന്ധനായി…. അങ്ങനെ വിമല അഞ്ജുവിന്റെ ചെറിയമ്മയായി… അവർക്ക് ഒരു കുഞ്ഞു ഉണ്ടാകുന്നത് വരെ അഞ്ജുവിനെ അവർ നന്നായി നോക്കി..അവരുടെ മക്കൾ അഞ്ജലിയെക്കാൾ നിറം കുറഞ്ഞതായിരുന്നു..

അതും അവരിൽ അഞ്ജലിയോടുള്ള വെറുപ്പിന്റെ ആക്കം കൂട്ടി…. അവളെ നുള്ളി നോവിക്കുന്നതിൽ അവർ ഹരം കണ്ടെത്തി… അവൾ ഓരോ വെട്ടവും വാവിട്ട് കരയുമ്പോളും അവളെ വീണ്ടും നോവിക്കാനുള്ള ആവേശം അവരിൽ കൂടി… പതിയെ അഞ്ജുവിനെ അവർ വീട്ടുജോലികൾ ചെയ്യിപ്പിക്കാൻ തുടങ്ങി…കുഞ്ഞ് അഞ്ചു എന്തിനെങ്കിലും ഒന്നിന് വാശി പിടിച്ചാൽ അടുപ്പിൽ വെച്ച ചട്ടുകത്തിന്റെ ചൂട് അവളുടെ തുട അറിയും…. അടുപ്പിലെ ചൂടും പുകയും തട്ടിയാൽ അവളുടെ സൗന്ദര്യം പോകും എന്ന് വിമല കരുതി…

അതുകൊണ്ടൊന്നും അവളുടെ സൗന്ദര്യത്തിനു കോട്ടം തട്ടിയില്ല… അവളുടെ മനസ്സിന്റെ നന്മ അവളുടെ മുഖത്ത് എപ്പോഴും പ്രതിഫലിച്ചിരുന്നു…..ഇന്ന് അവൾ ആ വീട്ടിലെ ഒരു വേലക്കാരിയാണ്…. ശമ്പളമില്ലാത്ത വേലക്കാരി… അഞ്ജലി നന്നായി പഠിക്കും പ്ലസ്ടു സയൻസിന് മുഴുവൻ മാർക്കും വാങ്ങിയാണ് പാസായത് പക്ഷേ ചെറിയമ്മ അവളെ ബി.കോമിന് ചേർത്തു.. നന്നായി വരയ്ക്കും, പാടും…..പിന്നെ അസാധ്യ കൈപ്പുണ്യമാണ്… ഒരു ചമ്മന്തി ഉണ്ടാക്കിയാൽ പോലും അതിന് പ്രത്യേക രുചിയാണ്….

അച്ഛമ്മ പറയുന്നത് അവളുടെ അമ്മയുടെ കൈപ്പുണ്യമാണെന്ന്…. അച്ഛന്റെ മുന്നിൽ ഇന്നും ചെറിയമ്മ അഞ്ജുവിനോട് സ്നേഹത്തോടെ പെരുമാറും… അച്ഛൻ ശിവ പ്രസാദിന് പലതും കണ്ടില്ല കേട്ടില്ല എന്നു നടിക്കേണ്ടി വന്നു… അത് അയാളുടെ നിസ്സഹായാവസ്ഥ കൊണ്ടായിരുന്നു…. അഞ്ജലിയെ കൂടാതെ രണ്ട് മക്കൾ കൂടി ഉണ്ട് അദ്ദേഹത്തിന്…. അനുശ്രീയും ,ആവണിയും… അനുശ്രീ….അനു എന്ന് വിളിക്കും പ്ലസ്ടുവിന് പഠിക്കുന്നു…അനു അമ്മയുടെ തനിപ്പകർപ്പാണ്… അഞ്ജുവിനെ കണ്ണിനു പിടിക്കില്ല… അമ്മയേക്കാൾ കൂടുതൽ അവളാണ് ഇപ്പോൾ അഞ്ജുവിനെ ദ്രോഹിക്കുന്നത്…

ആവണി പാവാണ്… പത്താം ക്ലാസിൽ പഠിക്കുവാ.. അവർക്ക് അഞ്ജുവിനെ ജീവനാ… പിന്നെ നേരത്തെ പരിചയപ്പെട്ട കണ്ണൻ അഞ്ജുവിന്റെ കണ്ണേട്ടൻ…. അവളുടെ അമ്മയുടെ ഒരേയൊരു സഹോദര പുത്രനാണ്.. ഹരികൃഷ്ണൻ എന്ന കണ്ണൻ… കണ്ണേട്ടൻ എൻജിനീയറിങ് കഴിഞ്ഞത.. ഇപ്പോൾ ബാംഗ്ലൂരിൽ ഒരു സ്വകാര്യ IT കമ്പനിയിൽ ജോലി ചെയ്യുന്നു… അറിവ് വെച്ച കാലം തൊട്ട് അവർ പരസ്പരം സ്നേഹത്തിലാണ്…. പക്ഷേ ഇതൊന്നും മാമ്മിക്ക് ഇഷ്ടമല്ല…. കണ്ണേട്ടനെ ഏതെങ്കിലും വലിയ വീട്ടിലെ പെൺകുട്ടിയെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാണ് മാമ്മിക്ക് അതുകൊണ്ട് അഞ്ജുവിനെ അവർക്കും ഇഷ്ടമല്ല…

മാമ്മൻ അഞ്ജുവിനെ കാണുന്നത് സഹോദരീയുടെ പ്രതിരൂപമായിട്ടാണ്… ജാനകിയെ മുറിച്ചുവച്ചത് പോലെയാണ് അഞ്ജലി…. മാമ്മനും കണ്ണനും അഞ്ജലിയെ ജീവനാണ്… എഡീ അഞ്ജു…. ചെറിയമ്മയുടെ വിളിയാണ് അഞ്ജുവിനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്…. എന്താ ചെറിയമ്മേ… തമ്പുരാട്ടി പള്ളി ഉറക്കത്തിൽ ആയിരുന്നോ…? നീ അന്തപുരത്തിൽ കയറിയിരുന്നൽ ഇവിടുള്ള ജോലി നിന്റെ ചത്തുപോയ അമ്മ വന്നു ചെയ്യുമോ…?

മരിച്ചുപോയ അമ്മയെ പറഞ്ഞപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ഓ എന്തുപറഞ്ഞാലും ഉണ്ടല്ലോ ഈ പൂകണ്ണീര്.. മോങ്ങി കൊണ്ട് നിൽക്കാതെ പറഞ്ഞ ജോലി ചെയ്യഡി….. കണ്ണുകൾ തുടച്ച് അവൾ വീണ്ടും ജോലികളിൽ ഏർപ്പെട്ടു….. അവധിദിവസങ്ങളിൽ ഒന്ന് നടു നിവർത്താൻ ചെറിയമ്മ അവളെ സമ്മതിക്കില്ല….

തുടരും….. (തിരുത്തിയിട്ടില്ല…) ❤️അൻസില അൻസി ❤️

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!