ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 42

Share with your friends

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അവിടെ നിന്നിറങ്ങുമ്പോഴും വസു തിരിഞ്ഞു നോക്കി കൊണ്ടിറങ്ങി… പ്രിയപെട്ടതെന്തോ അകന്നു പോകുന്നത് പോലെ.. കണ്ണന്റെ കൈകൾ അവളെ പുണർന്നു… ഇനിയെന്നും താനുണ്ടെന്ന് പറയാതെ പറയുന്നത് പോലെ… ആ കരങ്ങളുടെ സുരക്ഷിതത്വത്തിനു മേലെ മറ്റൊന്നുമില്ല… പ്രണയം… പ്രണയം മാത്രം… പഴയ നോവുകളെല്ലാം വീണ്ടും വീണ്ടും കുത്തി മുറിവേൽപ്പിക്കുമ്പോൾ ആ കൈകളിൽ ആ നെഞ്ചിൽ പെയ്തു തീർക്കുന്ന കണ്ണുനീർ മഴ.. നെഞ്ച് പൊടിയുമ്പോഴും ചേർത്തു നിർത്തി പോട്ടെടി നിനക്ക് ഞാനില്ലേ ലെച്ചു… ന്ന് കാതോരം മൊഴിയുമ്പോഴും…

വീണ്ടും ലഹരിയായി സിരകളിൽ ഒഴുകുമ്പോഴും നിർവൃതിയായിരുന്നു കൂട്ടായിട്ടുണ്ടായിരുന്നത്… ദിനങ്ങളത്രയും കൊഴിഞ്ഞു വീഴുകയായിരുന്നു… അടുത്തൊരു കോളേജിൽ പഠിപ്പിക്കാൻ പോകുമ്പോഴും കാലുകളിടറാതെ കൂടെ തന്നെ ആ കൈകളുണ്ടായിരുന്നു… കുഞ്ഞു കുഞ്ഞു കവിതകളും പുസ്തകങ്ങളും എഴുതി കൊണ്ട് ഒരെഴുത്തുകാരിയായി ചുവടെടുത്തു വെച്ചപ്പോൾ ഉറങ്ങിക്കിടന്ന ഉള്ളിലെ സ്വപ്നങ്ങൾക്കത്രയും ചിറകുമുളക്കുകയായിരുന്നു… വീണ്ടും വീണ്ടും എഴുതാൻ കൂടെനിന്നിരുന്ന കൂട്ടായിരുന്ന ആ മനുഷ്യനോട് എന്നും കടപ്പാടായിരുന്നു..

അത്രമേൽ പ്രണയത്താൽ പൊതിഞ്ഞു പിടിക്കുന്നതിന്… ഒരുമിച്ചുള്ള യാത്രകൾ ആസ്വദിക്കുകയായിരുന്നു… ജീവിതയാത്രപോലെ… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വധുവിന്റെ വേഷത്തിൽ മഹിയുടെ താലി ഏറ്റുവാങ്ങിയ നീരജ വസുവിനെ നോക്കി പുഞ്ചിരിച്ചു.. ഒരു സഹോദരിയുടെ സ്ഥാനത്ത് നിന്നും ചെയ്യേണ്ട കടമകൾ എല്ലാം ഭംഗിയായി തന്നെ വസു നിർവഹിച്ചു.. ഫോട്ടോയെടുപ്പും മറ്റുമായി എല്ലാവരോടൊപ്പം ചിലവഴിച്ചു.. വീണ്ടും ഓർമക്കൂട്ടിലേക്ക് ചിത്രങ്ങൾ പകർത്തി വെക്കുകയായിരുന്നു കണ്ണും മനസും.. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ എപ്പോഴോ ചെറുതായൊരു തലകറക്കവും മനംപുരട്ടലും തോന്നി..

അടുത്തിരുന്ന കണ്ണന്റെ കൈകളിൽ തന്റെ കരതലം അമർത്തി… എന്ത് പറ്റി ലെച്ചു? തലയുയർത്തി അവളെ നോക്കി കൊണ്ട് കണ്ണൻ ചോദിച്ചു… എന്തോ തലകറങ്ങുന്നത് പോലെ.. കയ്യും കാലുമൊക്കെ തളരുന്നു.. വസു പറഞ്ഞു… പറഞ്ഞു തീർന്നതും കണ്ണന്റെ കൈകളിലേക്ക് തളർന്നു വീണു.. വസുവിനെയും കയ്യിലെടുത്തു ഹോസ്പിറ്റലിലേക്ക് ഓടുമ്പോൾ കണ്ണനിൽ മുന്നിട്ടു നിന്നിരുന്നത് അളവിലധികമായുള്ള സന്തോഷം തന്നെയായിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 എന്നത്തേയും പോലെ ആ രാത്രിയിലും ആകാശത്തെ ഒറ്റനക്ഷത്രത്തിലേക്ക് കണ്ണയച്ചുകൊണ്ട് അവൾ നിന്നു..

പിന്നിൽ നിന്നും അവളുടെ ഉദരത്തെ പതിയെ തഴുകികൊണ്ട് കണ്ണൻ അവളുടെ തോളിൽ മുഖം ചേർത്തുകൊണ്ടാ ഒറ്റ നക്ഷത്രത്തെ നോക്കി.. നന്ദൂട്ടാ… നാളെ ഹരി വരില്ലേ? ചികിത്സ കഴിഞ്ഞു… ഇച്ഛനും അവളും തമ്മിൽ നമ്മൾ കാരണമാണ് പിരിഞ്ഞതെങ്കിൽ അവർക്കിടയിൽ ഉള്ള തെറ്റിദ്ധാരണ മാറ്റി പഴയത് പോലെ ആകണം… കണ്ണനഭിമുഖം ആയി ചേർന്നു നിന്നു.. ഹാ… സുധിയോട് നമുക്കൊന്ന് സംസാരിക്കാം എന്തായാലും.. കണ്ണൻ വസുവിനെ അനുകൂലിച്ചു.. പിന്നെ എനിക്ക് ഒരു പെൺകുട്ടിയെ മതി ട്ടോ… അവളുടെ കാതോരം പതിയെ പറഞ്ഞു… ആൺകുട്ട്യോ പെൺകുട്ട്യോ ആവട്ടെ നന്ദൂട്ടാ…

എന്തായാലും നമ്മുടെ അല്ലേ? വസു അവനുള്ള മറുപടി കൊടുത്തു.. പിറ്റേന്ന് രാവിലെ തന്നെ സുദേവും ഹരിയും തിരികെ വന്നു… വീൽ ചെയറിൽ ഇരിക്കാൻ ഹരിക്കിപ്പോൾ കഴിയും.. കൈകൾക്കും കാലുകൾക്കും പഴയപടി അല്ലെങ്കിലും ചെറുതായി മാറ്റമെല്ലാം വന്നിട്ടുണ്ട്… ആ ചെറിയ മാറ്റം പോലും അവളുടെ മുഖത്ത് തെളിച്ചം മാത്രമാണ് കൊണ്ടുവന്നിട്ടുള്ളത്.. അപ്പൂട്ടനെ തൊടാനും മാറോട് ചേർക്കാനുമുള്ള വ്യഗ്രതയായിരുന്നു അവളിൽ മുന്നിട്ട് നിന്നിരുന്നത്.. അകത്തേക്ക് കയറിയ ഉടനെ അവൾ തിരഞ്ഞതും അപ്പൂട്ടനെ തന്നെയായിരുന്നു..

അവനെയെടുത്തു മാറോട് ചേർത്തപ്പോൾ അവളിലെ അമ്മയും സംതൃപ്തി അടയുകയായിരുന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 എന്താണ് കണ്ണാ നീ ഈ പറയുന്നത്… ഇത്രയും വലിയ വിശ്വാസവഞ്ചന ചെയ്തിട്ടും അവളോട് ഞാൻ പൊറുക്കണമെന്നോ? എനിക്കറിയാം സുധി നിന്നെ… പക്ഷേ.. ലെച്ചുവിന് ഇപ്പോഴും അറിയില്ല നിങ്ങൾക്കിടയിൽ ഉള്ള പ്രശ്നം.. അതുപോലെ തന്നെ വീട്ടുകാർക്കും അറിയില്ല.. ലെച്ചു തിരിച്ചുവന്ന സ്ഥിതിക്ക് നിങ്ങൾക്കിടയിൽ ഉള്ള സ്വരച്ചേർച്ചകുറവ് മറ്റുള്ളവർ തിരക്കും.. അറിയാം… ഞാൻ എല്ലാം പൊറുക്കാം.. പക്ഷേ അതൊന്നും മറക്കാൻ എനിക്ക് കഴിയില്ല.. പഴയത് പോലെ അവളെ സ്നേഹിക്കാനും…

എന്നിൽ നിന്നും നിന്നോടുള്ള സ്നേഹത്തിന്റെ പേരു പറഞ്ഞു വസുവിനെ അകറ്റിയതാണ്… ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ മൗനം പാലിച്ചത്… സ്നേഹിച്ചിട്ടല്ലേ ഒള്ളു ഞാൻ അവളെ… എന്റെ പ്രാണനായിരുന്ന വസുവിനെ പോലും ഞാൻ അവളുടെ വാക്കുകളിൽ മുങ്ങി സംശയിച്ചില്ലേ? പക്ഷേ… എന്നിട്ടോ.. എനിക്ക് നേരിടേണ്ടി വന്നതത്രയും ചതിയുടെ ബാക്കി പത്രവും.. ചിലപ്പോൾ വസുവിന്റെ കണ്ണീരാകും അത് അല്ലേ കണ്ണാ.. സുദേവ് ചോദിച്ചു.. ഇച്ഛാ… വസു ആരേം ശപിച്ചിട്ടില്ല ഇന്നേ വരെ.. എനിക്കറിയണ്ട ഹരിപ്രിയ എന്ത് ചതിയാണ് ഇച്ഛനോട് ചെയ്തതെന്ന്… ഇച്ഛന്റെ മൗനം എന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു… പക്ഷേ..

അതൊക്കെ നന്ദൂട്ടനോടുള്ള സ്നേഹമല്ലേ? ആ സ്നേഹവും… ഹരിപ്രിയയോട് എനിക്ക് വേണ്ടി കാണിക്കുന്ന അകലവും മതി ഇച്ഛാ… എന്നെ ഇനി ഇങ്ങനെ സ്നേഹിച്ചു തോൽപിക്കല്ലേ… ഇത്രനാളും ഞാനും മൗനം കൊണ്ട് വേദനിപ്പിച്ചില്ലേ… മതി… എനിക്ക് ഇതൊക്കെ മടുത്തു.. പറ്റുമെങ്കിൽ അവളോട് ക്ഷമിക്കുക.. മറക്കാൻ പറ്റാത്ത അഥവാ ഉണങ്ങാത്ത ഒരു മുറിവ് അവളുണ്ടാക്കിയിട്ടുണ്ട് ഈ ഹൃദയത്തിൽ.. കാലം അഥവാ അവളുടെ പശ്ചാത്താപം ചിലപ്പോൾ അതിന് മരുന്നാകുമായിരിക്കും.. അങ്ങോട്ടേക്ക് കടന്ന് വന്ന വസു പറഞ്ഞു…

എന്നോട് ക്ഷമിക്ക് മോളെ… ഞാൻ കാരണം എന്റെ അവിവേകം കാരണം നിനക്കുണ്ടായ നഷ്ടം നികത്താൻ എനിക്ക് കഴിയില്ല… പക്ഷേ ഇനിയും ഉരുകി ജീവിക്കാൻ വയ്യ.. മോളെന്നെ ഇച്ഛാ ന്ന് വിളിച്ചില്ലേ… സന്തോഷായി.. പറ്റുമെങ്കിൽ അമ്മയോട് ക്ഷമിക്ക് നീ.. ഒഴുകുന്ന കണ്ണുനീർ പുറംകയ്യാൽ തുടച്ചു നീക്കി കൊണ്ട് സുദേവ് പറഞ്ഞു.. ഞാൻ എപ്പോഴേ ക്ഷമിച്ചു… കണ്ണനോടുള്ള സ്നേഹം അല്ലേ കുറച്ചു സമയത്തേക്ക് എങ്കിലും എന്നോടുള്ള ദേഷ്യമായി പരിണമിച്ചത്… അത് എനിക്ക് ക്ഷമിക്കാൻ കഴിയും.. പക്ഷേ എന്തോ അമ്മയെന്ന് വിളിക്കാൻ ഇപ്പോഴും എന്റെ മനസ് പാകപ്പെട്ടിട്ടില്ല..

ചിലപ്പോൾ കാലം ആ മുറിവും മായ്ക്കുമായിരിക്കും അല്ലേ? അവൾ നോവ് കലർന്നൊരു ചിരി അവർക്ക് സമ്മാനിച്ചു.. ആ സുധി… നിനക്ക് ഞാൻ ഒരു സ്ഥാനകയറ്റം തന്നിട്ടുണ്ട് ട്ടോ.. കളിയായി ആ സന്ദർഭത്തെ ആയാസപെടുത്താൻ കണ്ണൻ പറഞ്ഞു.. എന്താത്..? സുധി ആകാംക്ഷയോടെ ചോദിച്ചു.. മറ്റൊന്നുമല്ല… നീ ഒരു അമ്മാവൻ ആകാൻ പോകുവാണ്.. നിങ്ങളെത്തിയിട്ട് മതി ആഘോഷം എന്ന് വെച്ചിരിക്കുവായിരുന്നു.. കണ്ണൻ പറഞ്ഞു നിർത്തിയപ്പോൾ തന്നെ സുധി വസുവിന്റെ അടുത്തേക്ക് വന്ന് അവളെ പുണർന്നു.. നെറ്റിയിൽ മുത്തി.. സന്തോഷമായി..

എന്റെ എടുത്തുചാട്ടമായിരുന്നെങ്കിലും… നിന്നെ മനസിലാക്കി കൂടെ കൂട്ടിയ കണ്ണനൊപ്പം നീ ജീവിച്ചു തുടങ്ങിയല്ലോ.. എനിക്ക് സന്തോഷമായി… അതിലുപരി സംതൃപ്തിയായി.. എന്റെ ഒരു തീരുമാനമെങ്കിലും തെറ്റിയില്ലല്ലോ എന്ന സംതൃപ്തി ആണ് എനിക്ക് ഇപ്പോൾ ഉള്ളത്.. അത്രയും പറഞ്ഞു കൊണ്ട് സുദേവ് അവന്റെ മുറിയിലേക്ക് പോയി.. എല്ലാം ശരിയാവും അല്ലേ നന്ദൂട്ടാ.. കണ്ണന്റെ നെഞ്ചോട് ചേർന്നു നിന്നവൾ ചോദിച്ചു.. ശരിയാവും.. ശരിയാവാതെ എവിടെ പോകാൻ.. കണ്ണൻ അവളെ ഒന്നൂടെ മുറുകെ പുണർന്നു കൊണ്ട് പറഞ്ഞു..

ആകാശത്തെ ആ ഒറ്റനക്ഷത്രം അവരെ നോക്കി കണ്ണുചിമ്മി.. മുറിയിലേക്ക് വന്ന സുദേവ് കാണുന്നത് ചുവരിൽ ചാരി ഇരുന്ന് അപ്പൂട്ടനെ മാറോട് ചേർത്തിരിക്കുന്ന ഹരിയെ ആണ്.. സുധിയെ കണ്ടതും സുജ അവളുടെ കയ്യിൽ നിന്നും അപ്പുവിനെ എടുത്തു പുറത്തേക്ക് നടന്നു.. ഹരി പ്രതീക്ഷയോടെ സുദേവിനെ നോക്കി.. ദേവേട്ടാ… എന്നോട് ക്ഷമിച്ചൂടെ… ഹരി വിക്കി വിക്കി ചോദിച്ചു.. തിരിഞ്ഞു നിന്നു കൊണ്ട് സുധി പറഞ്ഞു.. ഒരു മാസം കൂടി കഴിഞ്ഞാൽ വാക് സ്റ്റിക് ഉപയോഗിച്ച് നടക്കാനാകും ഹരിപ്രിയ… ദേവേട്ടാ.. ഞാൻ ചോദിച്ചതിന്.. ഹരി പാതിയിൽ നിർത്തിയതും സുദേവ് പറഞ്ഞു തുടങ്ങി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!