അനാഥ : ഭാഗം 10

Share with your friends

എഴുത്തുകാരി: നീലിമ

ഞാൻ മഹിയേട്ടനെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു… അരുണിനെക്കുറിച്ചാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. നിമ്മീ… തന്റെ പ്രാർത്ഥന ദൈവം കേട്ടു… അരുണിന്റെ നില കുറച്ചു മെച്ചപ്പെട്ടിട്ടുണ്ടെന്നു… ഉള്ളിൽ എവിടെയോ ചെറിയ പ്രതീക്ഷ നാമ്പിടുന്നതറിഞ്ഞു…. ബോഡി മെഡിസിനോട് react ചെയ്തു തുടങ്ങി… അപകട നില തരണം ചെയ്‌തിട്ടില്ല എങ്കിലും അതൊരു good sign ആണെന്നാണ് റാം പറഞ്ഞത്. അവനിലൂടെ മാത്രമേ റോയിയെക്കുറിച്ച അറിയാൻ കഴിയൂ…

അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു… പിന്നെ പ്രതീഷയൊന്നും വേണ്ട കേട്ടോ? റോയിക്ക് ആപത്തൊന്നും ഉണ്ടായിട്ടുണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം… അരുണിന്റെ നില അല്പം മെച്ചപ്പെട്ടു എന്നുള്ളത് എനിക്ക് സന്തോഷം തരുന്ന കാര്യം തന്നെ ആയിരുന്നു… പക്ഷെ…. അവൻ തിരികെ വന്നാൽ അത് മഹിയേട്ടന്റെ ജീവന് ആപത്തുണ്ടാക്കും എന്ന ചിന്ത എന്നെ ഭയപ്പെടുത്തി…. അവൻ എന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. 🌷🌷🌷🌷🌷🌷🌷🌷🌷

അമ്മേ… ഞാൻ പോയിട്ട് വരാം… മഹിയേട്ടൻ കിച്ചണിലേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു. അടുക്കളയിൽ എന്തോ പണിയിലായിരുന്ന അമ്മ കൈ തുടച്ചു കൊണ്ട് ഹാളിലേക്ക് വന്നു. കിരണിനെ ഒന്ന് കാണണം അമ്മേ.. .. കിരൺ മോൻ ട്രിവാൻട്രത്ത് ഉണ്ടോ? മ്മ്… ഇവിടെ സെക്രട്ടറിയേറ്റിൽ ഒരു മീറ്റിങ് ഉണ്ട്. അതിന് വരുന്നതാ… പാളയത്ത് വച്ചു കാണാമെന്നാ പറഞ്ഞത്. പിന്നെ എന്നോടായി പറഞ്ഞു , കിരണിനേം റാമിനെയിം ഒക്കെ അമ്മയ്ക്കറിയാം. ഞങ്ങൾ ഡിഗ്രി യ്ക്ക് ഒരുമിച്ച് പഠിച്ചതാ….യൂണിവേഴ്സിറ്റി കോളേജിൽ…

ഡിഗ്രിടെ സൗഹൃദങ്ങൾ ഇപ്പോഴും ഒപ്പമുണ്ട്… കിരണിന്റെ വീട് കൊല്ലത്തു ആയതു കൊണ്ട് അവൻ ഇവിടെ നിന്നാ കോഴ്സ് കംപ്ലീറ്റ് ചെയ്‌തത്‌. വേറെയും ഉണ്ടായിരുന്നു മോളെ രണ്ട് മൂന്ന് വാനരന്മാരൂടെ… ഈ വാനരപ്പടകളെല്ലാം കൂടി ശനിയാഴ്ച ഇവിടെയാ കൂടുന്നത്… എന്റമ്മേ… ഈ വീടിനെ തിരിച്ചു വയ്ക്കും…. വൈകുന്നേരം എല്ലാം പോയ്ക്കഴിയുമ്പോൾ വീട് കുരുക്ഷേത്ര യുദ്ധ ഭൂമി പോലെ ആയിരിക്കും. കമ്പയിൻ സ്റ്റഡി എന്നാ പറയുന്നത്.. പക്ഷെ സ്റ്റഡി ഒഴികെ ബാക്കി എല്ലാ തല്ലുകൊള്ളിത്തരോം കാണും…. മോശം ശീലങ്ങളൊന്നും ഇല്ല മോളേ, അതു കൊണ്ട് ഞങ്ങൾക്കും സന്തോഷമാണ്.

കൂട്ടത്തിൽ ഏറ്റവും തല്ലു കൊള്ളി… മാത്യു… അല്ലേടാ മോനെ? അവനൊഴികെ ബാക്കി എല്ലാരും നന്നായി പഠിക്കും. ആശാന് ഒരു പേപ്പർ എങ്കിലും കിട്ടിയിട്ടുണ്ടോ ആവോ? അവനിപ്പോ എവിടെ? അതാ തമാശ…. ശെരിക്കും സ്വന്തം പേര് പോലും എഴുതാൻ അറിയാത്തവനായിരുന്നു…ഇപ്പൊ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നീഷൻ ആണ്… അവിടെ സാമ്പിൾ കൊടുക്കുന്നവരുടെ കാര്യമാ ഞാൻ ആലോചിക്കുന്നത്….. മിക്കവാറും ഡെങ്കിപ്പനി ഉള്ളവർക്ക് HIV പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്‌ കൊടുക്കും… അതാ ഐറ്റം….

ഇവൻ എങ്ങനെ അവിടെ വരെ എത്തി എന്ന് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല….pSC യിലും കോപ്പി അടി തുടങ്ങിയോ ആവോ?? നന്നായി പഠിക്കാറുണ്ടായിരുന്ന നമ്മുടെ ഹരി ഇല്ലേ അമ്മേ?. അവനിപ്പോ ഈസ്റ്റ്ഫോർട്ടിൽ ഒരു ടെസ്റ്റയിൽ ഷോപ്പ് നടത്തുകയാ…. രണ്ട് ദിവസം മുൻപ് കണ്ടിരുന്നു… ഹാ… ഇതാ ലോകം ! IAS കിട്ടുമെന്ന് കരുതിയവൻ തുണികളടയിലും… പെയിന്റ് പണിക്ക് പോകുമെന്ന് കരുതിയവന് ഗവണ്മെന്റ് ജോലിയും ! കാലം പോയ പോക്കേ…. മുത്തശ്ശി തടിക്ക് കയ്യും കൊടുത്തിരുന്നു എന്തോ അന്താരാഷ്ട്ര കാര്യം പറയുന്ന ഭാവത്തിൽ തട്ടി വിടുകയാണ്….

അതൊക്കെ പോട്ടേ… ദേ ഈ നിൽക്കുന്നവന്റെ ക്വാളിഫിക്കേഷൻ എന്താന്ന് മോൾക്കറിയുമോ? ഞാൻ നെറ്റി ചുളിച്ചു എന്താന്നുള്ള ഭാവത്തിൽ മഹിയെട്ടനെ നോക്കി…. ആള് ചുമ്മാ എന്ന് കണ്ണിറുക്കി കാണിച്ചു. Phd യാ…അതും ഫിസിക്സ്‌ ല്… isro യിലെ സയിന്റിസ്റ് ആകുമെന്ന് പറഞ്ഞു നടന്നവനാ ഇപ്പൊ ബാങ്കിൽ പോകുന്നത്…. ഹമ്… പറഞ്ഞിട്ടെന്തിനാ??? വല്ല റോക്കറ്റ് ഉം വിട്ട് മാനം നോക്കി ഇരിക്കേണ്ടവനാ… ഇപ്പൊ കമ്പ്യൂട്ടറിന്റെ ഫ്രണ്ടിൽ ഇരിന്നു നടു ഒടിക്കുന്നത് .. ഞാൻ സയന്റിസ്റ് ആയിരുന്നെങ്കിലേ ഇപ്പോ നിങ്ങളോടൊപ്പം കാണില്ലായിരുന്നു…

ഞാനും നിമ്മിയും കൂടി ഇപ്പോൾ വല്ല അമേരിക്കയിലോ ജർമനിയിലോ ഒക്കെ പോയി വല്ലതുമൊക്കെ കണ്ടു പിടിച്ചോണ്ട് നടന്നേനെ… അത് ഞങ്ങൾക്ക് അറിയില്ലെടാ മോനേ… എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാവാൻ വേണ്ടിയാണ് നീ ഇഷ്ടപ്പെട്ട ജോലി പോലും വേണ്ടാന്നു വച്ചതെന്ന്… അത് പറയുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു… അച്ഛൻ കരയുവാനോ? അച്ഛൻ ചിരിക്കുന്നതാ രസം… അച്ഛന്റെ പൊട്ട തമാശകൾ കേൾക്കാനല്ലേ ഞാൻ എങ്ങും പോകാതെ ഇവിടെ തന്നെ നിൽക്കുന്നത്…

മഹിയേട്ടൻ അച്ഛനെ കെട്ടിപ്പിടിച്ചു… അവരുടെ സ്നേഹം എന്റെയും കണ്ണ് നനയിച്ചു… എന്തിനാ മോനേ നീ ഇപ്പോ കിരണിനെ കാണുന്നത്? അപ്പുനെക്കുറിച്ചു കൂടി സംസാരിക്കാനാണ് അമ്മേ.. …. അവനു എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാലോ? വളരെ നന്നായി മോനെ… എത്രയും പെട്ടെന്ന് അപ്പുനെ കണ്ടെത്തണം… ആ.. പിന്നെ കിരണിനേം കൂട്ടിക്കോ… ഉച്ചയ്ക്ക് ഇവിടെ ആകാം ഊണ്… അവന്റെ ഫേവറിറ്റ് പുഴമീൻ കറിയും ചിക്കൻ ഫ്രയും ഉണ്ടാക്കാം…. ഇതൊക്കെ ആര് പോയി വാങ്ങുമെന്നാ??? അച്ഛൻ മാനത്തു നോക്കി കൈ മലർത്തി… അതേയ്……

പച്ചക്കറിയൊക്കെ തീർന്നു… വാങ്ങണം… അതിനടുത്തല്ലേ മാർക്കറ്റ്… അവിടെ കേശവന്റെ കയ്യിൽ നല്ല പുഴ മീൻ കാണും… പിന്നെ മാർക്കറ്റിനുള്ളിൽ തന്നെ ചിക്കനും കിട്ടുമല്ലോ? തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ എന്താ കുപ്പീന്ന് വന്ന ഭൂതമാണോ? 🎵”ദൈവമേ… ഒരുപിടി ദുരിതവും അതിലൊരു കനവുമിതോ…. “🎵 അച്ഛൻ മുകളിൽ നോക്കി കൈ കൂപ്പി പാട്ടും പാടി റൂമിലേയ്ക്ക് പോയി… ഞങ്ങളെല്ലാം ചിരിച്ചു… അച്ഛൻ എപ്പോഴും ഇങ്ങനെയാ… ഒന്നും സീരിയസ് ആയിട്ട് കാണില്ല… എല്ലാം തമാശയാണ് ആളിന്…

ഞാൻ വിളിച്ചു നോക്കാം അമ്മേ… പക്ഷെ അമ്മ ഫുഡ്‌ ഉണ്ടാക്കി മരിക്കും.. ആളൊരു തീറ്റ പ്രാന്തനാണെന്നു അമ്മക്കറിയാല്ലോ? പോടാ.. നിനക്കൊന്നും വേണ്ടാന്നു കരുതി… അമ്മ ചൊറിയോടെ മഹിയേട്ടനെ തല്ലാൻ കൈ ഉയർത്തി…. അയ്യോ… ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല… ഞാൻ പോണു… മഹിയേട്ടൻ ചിരിയോടെ ഡോറിനു അടുത്തേക്ക് നടന്ന്… കിരൺ മോൻ കൂടെ ഉണ്ടെങ്കിൽ വിളിച്ചു പറയണേ… എങ്കിലേ എനിക്കെല്ലാം തയ്യാറാക്കാൻ കഴിയു… മ്മ്.. വിളിക്കാം അമ്മേ.. സംസാരിച്ചു നിന്നു സമയം പോയി… ഞാൻ ഇറങ്ങട്ടെ…. അദ്ദേഹം പുറത്തേയ്ക്ക് പോയി.

അമ്മ അടുക്കളയിലേക്കും… ഞാൻ തുണികൾ എല്ലാം കഴുകിയിടാനായി പോയി… വാഷിംഗ്‌ മെഷീൻ ഉണ്ടെങ്കിലും ഞാൻ കല്ലിലേ അലക്കാറുള്ളു… അതാണ് ശീലവും…. തുണികളൊക്കെ അലക്കിക്കഴിഞ്ഞ് അടുക്കളയിലേയ്ക്ക് വന്നപ്പോ അമ്മ താടിയിൽ കയ്യും കൊടുത്തു വിഷമിച്ചിരിക്കുകയാണ്…. എന്താ അമ്മേ? എന്തു പറ്റി??? മഹി വിളിച്ചിരുന്നു. കിരൺ വരുന്നുണ്ടെന്നു… സാമ്പാർ വല്യ ഇഷ്ടാ ആ കുട്ടിക്ക്… നോക്കിയപ്പോ വെള്ളരിക്ക ഇല്ല… ഇനിയിപ്പോ എന്തു ചെയ്യും?? തൊടിയിൽ ഉണ്ടാകുമല്ലോ? അച്ഛന്റെ തോട്ടത്തിൽ… അതൊക്കെ അഴുകിപ്പോയീന്നു തോന്നുന്നു.. മഴ ആയിരുന്നില്ലേ? ഇപ്പോഴാണ് ഓർത്തത്..

ഞാൻ അച്ഛന്റെ കൃഷിയെക്കുറിച്ച് പറഞ്ഞില്ലല്ലോ? അച്ഛൻ ഒരു കർഷക ശ്രീമാൻ… അല്ല ശ്രീ മാമൻ ആണ് …(എന്നാണ് മഹിയേട്ടൻ പറയുന്നത് ) റിട്ടയർ ആയ ശേഷം പുള്ളിക്ക് ഇതാണ് പണി… മഹിയേട്ടൻ ഓഫീസിൽ പോയിക്കഴിഞ്ഞാൽ അച്ഛൻ ഫുൾ ടൈം കൃഷിത്തോട്ടത്തിലും ഞാനും അമ്മേം മുത്തശ്ശിയും ഫുൾ ടൈം ടി വി ടെ മുൻപിലും ആണ്. സിനിമയും സീരിയലും ഒക്കെ തന്നെ.. ചേന, വേണ്ട, വഴുതന, വെള്ളരി, പയറു, പാവൽ, ചീര തുടങ്ങി എല്ലാം അച്ഛൻ കൃഷി ചെയ്യും… വിളവ് മാത്രം 🙈🙉🙊

അച്ഛൻ പറയുന്നത് കീടനാശിനി ഒന്നും ഉപയോഗിക്കാത്തത് കൊണ്ടാണെന്നാണു… എന്നാലും അച്ഛൻ ഫുൾ ടൈം തൊടിയിൽ തന്നെ.. അച്ഛൻ ചെടികളെയല്ല കീടങ്ങളെയാണ് പരിപാലിക്കുന്നത് എന്നാണ് അമ്മ പറയാറ്… കാരണം ചെടികളെക്കാൾ അവയാണല്ലോ പെരുകുന്നത്.. ആകെ ഉണ്ടായത് കുറച്ചു വെള്ളരിയാണ്… അതാണെങ്കിൽ അഴുകിയും പോയി… പിന്നെ കുറച്ചു വാഴ ഉണ്ട്.. എത്തനും കപ്പയും രസകദളിയും ഓക്കേ.. അവ മാത്രം രാജകീയ പ്രൗഢിയോടെ അങ്ങനെ നിൽപ്പുണ്ട്… വാഴ മാത്രേ ഉള്ളു.. ഒരു കുലയും വന്നില്ല… വരുമായിരിക്കും…

വാഴ ജീവനോടെ ഉണ്ടെങ്കിൽ… കുല വന്നില്ലെങ്കിൽ തട്ടിക്കളയും എന്ന് ഇന്നലെ അതിനെ ഭീഷണിപ്പെടുത്തുന്നത് കേട്ടു. …. പാവം വാഴ ! സാരോല്ല അമ്മേ.. നമുക്ക് തൊടിയിൽ നിന്നും പപ്പായ പറിക്കാം.. വെള്ളരിക്കയ്ക്ക് പകരം അതിടാം.. പുറം തോട് ചെത്തി ഇട്ടാൽ മതി നല്ലതാ.. മോൾക്ക് ഇതൊക്കെ എങ്ങനെ അറിയാം? ടീച്ചറമ്മ പറഞ്ഞു തന്നതാ.. ഇത് പോലെ ഒത്തിരി ടിപ്സ് ടീച്ചറമ്മേടെ കയ്യിൽ ഉണ്ട്… എന്നാൽ മോള് വാ.. ഞങ്ങൾ തൊടിയിൽ ഇറങ്ങി പപ്പായ കൊണ്ട് വന്ന് തകൃതിയായി പാചകം തുടങ്ങി… മോൾക്ക് നോൺ വെജ് ഇഷ്ടമാണോ? ഉള്ളി പൊളിക്കുന്നതിനിടയിൽ മുത്തശ്ശി ചോദിച്ചു…

അങ്ങനെയൊന്നും ഇല്ല മുത്തശ്ശി… കഴിക്കും… ഒത്തിരി ഇഷ്ടമാണെന്ന് പറയാനൊക്കില്ല… ഇഷ്ടക്കേടുമില്ല… ഓർഫനേജിൽ ആഴ്ചയിൽ ഒരു ദിവസം മുട്ടയും ഫിഷും ഉണ്ടാകും… മാസത്തിൽ ഒരിക്കൽ ചിക്കനോ ബീഫോ മട്ടണോ അങ്ങനെ എന്തെങ്കിലും… ഞാൻ മീനും മുട്ടയും മാത്രേ കഴിക്കു.. ടീച്ചറമ്മേടെ അടുത്ത് വന്നിട്ട് ഇതൊന്നും കഴിച്ചിട്ടില്ല.. അനന്ദുട്ടന് ഇതൊന്നും ഇഷ്ടമല്ല… ഇടയ്ക്ക് മുട്ട ഉണ്ടാക്കും… ടീച്ചറമ്മ വെജിറ്റേറിയൻ ആണ്…. ഇവിടെ എല്ലാർക്കും നോൺ വെജ് ഇഷ്ടമാണ്… ഫിഷ് ആണ് കൂടുതൽ പ്രിയം… മഹിയും മീനും മുട്ടയും മാത്രേ കഴിക്കു… അത് മോൾക്ക് അറിയാല്ലോ?

ചിക്കന്റെ ആള് മോളുടെ അച്ഛനാ…. അങ്ങനെ സംസാരവും ജോലിയുമായി സമയം പോയതറിഞ്ഞില്ല… ഞാൻ സമയം നോക്കി.. 12.30 ആകുന്നു…. പണിയൊക്കെ കഴിഞ്ഞ് ഹാളിൽ എത്തിയപ്പോഴേയ്ക്കും മഹിയേട്ടൻ വന്നു. മഹിയേട്ടന്റെ കൂട്ടുകാരൻ എവിടെ? അവൻ വരാൻ തുടങ്ങിയതാ അപ്പോഴാണ് ആരുടെയോ ഫോൺ വന്നത്. ആരെയോ കാണാനുണ്ടെന്നു… ഉച്ചയ്ക്ക് ഊണിനു ഇങ്ങെത്തും… മ്മ്… മഹിയേട്ടാ… എന്താടോ? അപ്പു? അവനെക്കുറിച്ചു ഞാൻ കിരണിനോട് പറഞ്ഞിട്ടുണ്ട്… അവൻ ഉറപ്പൊന്നും പറഞ്ഞില്ല.. പഴയ അഡ്രസ് പോലും നമുക്ക് ശരിക്കറിയില്ലല്ലോ?

അതെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും വിവരം കിട്ടിയേനെ… നോക്കാമെന്നു പറഞ്ഞു… താൻ വിഷമിക്കണ്ട.. അപ്പുനെ നമുക്ക് എങ്ങനെയും കണ്ടെത്താം…. താൻ പോയി ഒരു കട്ടൻ ഉണ്ടാക്കിക്കൊണ്ട് വാ… ഞാൻ റൂമിൽ കാണും. കാട്ടാനോ? ഇപ്പോഴോ? ഒരു ചെറിയ തലവേദന… ഒരു കട്ടൻ കുടിച്ചാൽ മാറും. അയ്യോ.. തല വേദനയോ? എന്താ മഹിയേട്ടാ പെട്ടെന്ന്?? ഞാൻ പെട്ടെന്ന് കട്ടൻ ഉണ്ടാക്കിക്കൊണ്ട് വരാം. വന്നിട്ട് ബാം ഇട്ടു തരാം…. ഒന്നും ഇല്ലെടോ… ഒരു കുഞ്ഞ് തല വേദന വന്നതിനാണോ ഇങ്ങനെ ടെൻഷൻ ആകുന്നത്?

അയ്യേ… ദേ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു… നാണക്കേട്… ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല… അത്.. കണ്ണിൽ കരട് പോയതാ… ഞാൻ കണ്ണ് തുടച്ചു… ഉവ്വ്… വിശ്വസിച്ചു… താൻ ഇങ്ങനെ തൊട്ടാവാടി ആയിപ്പോയല്ലോ? മഹിയേട്ടൻ പോയി റെസ്റ് എടുക്കു. ഞാൻ വേഗം വരാം… ഞാൻ വേഗം അടുക്കളയിൽ പോയി കട്ടൻ ഉണ്ടാക്കി മുകളിലേയ്ക്ക് ചെന്നു. ഞാൻ ചെന്നപ്പോ ആള് റൂമിൽ ഉണ്ടായിരുന്നില്ല.. ബാൽക്കെണിയിൽ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടു… കട്ടൻ മേശപ്പുറത്തു വയ്ച്ചു തിരിഞ്ഞപ്പോൾ കണ്ണിലുടക്കിയത് ഞങ്ങളുടെ വിവാഹ ഫോട്ടോയാണ്…

ഞാൻ ആ ഫോട്ടോ കയ്യിൽ എടുത്ത് അതിലൂടെ പതിയെ വിരലോടിച്ചു… ഓർമയിൽ ആ ദിവസം തെളിഞ്ഞു വന്നു…. പുറകിൽ മാഹിയേട്ടന്റെ കാൽപ്പെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത്. ആള് എന്റെ തൊട്ടടുത്തുണ്ട്. ഒരു കൈ പുറകിൽ പിടിച്ചിരിക്കുകയാണ്… അതിൽ എന്തോ ഉണ്ടെന്ന് തോന്നി…. തല വേദന മാറിയോ?? മ്മ് മാറി… താൻ ഒന്ന് കണ്ണടച്ചേ… എന്നിട്ട് ആ കൈ നീട്ടിയേ…. ഞാൻ ഇതെന്തിനാപ്പാ കൈ നീട്ടുന്നെ എന്ന ഭാവത്തിൽ അദ്ദേഹത്തെ നോക്കി… ഹാ കൈ നീട്ടു പെണ്ണെ…. ഞാൻ നല്ല കുട്ടിയായി രണ്ട് കയ്യും നീട്ടി കണ്ണടച്ച് നിന്നു… ആള് എന്റെ കയ്യിൽ എന്തോ വയ്ച്ചു തന്നു…

ഒരു ചെറിയ ബോക്സ്‌ ആണെന്ന് മനസിലായി… എന്താ മഹിയേട്ടാ?? കണ്ണ് തുറന്ന് നോക്കു… ഞാൻ കണ്ണ് തുറന്ന്… കയ്യിലിരിക്കുന്ന സാധനം കണ്ടു എന്റെ കണ്ണ് രണ്ടും തള്ളി പുറത്തേയ്ക്ക് വന്നു… എന്റെ കയ്യിൽ ഒരു ഫോണിന്റെ കവർ… ഒരു സ്മാർട്ട്‌ ഫോൺ… samsung galaxy A30…. ഞാൻ കണ്ണ് മിഴിച്ചു അദ്ദേഹത്തെ നോക്കി എന്റെ നല്ല പാതിയ്ക്ക് എന്റെ ആദ്യത്തെ സമ്മാനം… ആള് ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നാലും മഹിയേട്ടാ… എനിയ്ക്കിപ്പോ എന്തിനാ ഫോണ്??? എനിക്ക് തന്നെ വിളിക്കാൻ… ഓഫീസിൽ വയ്ച്ചു ഇടയ്ക്ക് തന്നെ വിളിക്കാൻ തോന്നും… ലാൻഡ് ഫോണിൽ അല്ലേ വിളിക്കാൻ പറ്റുള്ളൂ…

ഇനിയിപ്പോ ഈ ഫോണിലേക്ക് വിളിക്കാല്ലോ? സിം ഇട്ടിട്ടുണ്ട്… തനിക്ക് തന്റെ ടീച്ചറമ്മയെയും വിളിക്കാം…. അതിന് സാധാരണ ഫോൺ മതിയല്ലോ മഹിയേട്ടാ.. ഈ സ്മാർട്ട്‌ ഫോൺ എന്തിനാ? അതിന്റെ ആവശ്യം എനിക്കില്ലല്ലോ? എനിക്ക് ഇത് ഉപയോഗിക്കാനും അറിയില്ല.. വെറുതെ കാശ് കളയാൻ… ഇത് കൊള്ളാം.. എല്ലാരും വില കുറഞ്ഞു പോയീന്നാ പറയുന്നേ… ഇതിപ്പൊ നല്ലത് വാങ്ങിയതാണോ കുറ്റം? തനിക്ക് ഫേസ്ബുക്കും വാട്സ്ആപ്പ് ഉം ഒക്കെ ഉപയോഗിക്കാഡോ… എനിക്കതൊന്നും ഇല്ല… ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്ത എനിക്ക് എന്ത് ഫേസ്ബുക്???

അതൊക്കെ കോളേജിൽ പോകുമ്പോ ഉണ്ടാകുമല്ലോ? ഞാൻ പഠിപ്പിച്ചു തരാം സ്മാർട്ട്‌ ഫോണിന്റെ ഉപയോഗം… ഞാൻ ഒന്നു ഞെട്ടി… കോളേജോ?.?? അതേ കോളേജ്… എന്താ കേട്ടിട്ടില്ലേ? എന്റെ ഭാര്യക്ക് പിജിയും ബി എഡ് ഉം ഒക്കെ ചെയ്യണ്ടേ? അപ്പൊ കോളേജിൽ പോലെയല്ലേ പറ്റു… അത്ഭുതത്തിൽ ആ മുഖത്ത് നോക്കി നിൽക്കുകയായിരുന്നു ഞാൻ… തന്റെ മോഹമല്ലേ ഒരു ടീച്ചർ ആകണമെന്നുള്ളത്…. ആദ്യം പിജി വേണോ bed വേണോന്നു താൻ തീരുമാനിക്ക്… പിജി ക്ക് ആപ്ലിക്കേഷൻ വിളിച്ചിട്ടുണ്ടെന്നു തോന്നുന്നു… ഡിഗ്രിക്ക് നല്ല മാർക്ക് ഉള്ളോണ്ട് അഡ്മിഷൻ ബുദ്ധിമുട്ടുണ്ടാകില്ല…

ഏതിനാണെന്നു തീരുമാനിക്ക്… അഡ്മിഷന്റെ കാര്യങ്ങൾ ഞാൻ തിരക്കി നോക്കാം…. എന്റെ ആഗ്രഹങ്ങൾ പൂവണിയാൻ പോകുന്നു… ഞാൻ പറയാതെ തന്നെ അദ്ദേഹം എന്നെ മനസിലാക്കുന്നു.. എനിക്ക് വേണ്ടി എല്ലാം ചെയ്യുന്നു… ഒരിക്കലും ഞാൻ ഇതൊന്നും പ്രതീക്ഷിച്ചതല്ല… ഇതിനൊക്കെ എനിക്ക് അർഹതയുണ്ടോ? മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം… അപ്രതീക്ഷിതമായി കിട്ടുമ്പോഴാണല്ലോ എന്തിനും മധുരം കൂടുന്നത്…. വേഗം റെഡി ആയി ഇരുന്നോ … കോളേജിൽ പോകാൻ… ഈ നാണോം പാവത്താനോം ഒക്കെ മാറ്റി വച്ചിട്ട് പോണം കേട്ടോ…

മഹിയേട്ടൻ ചെറിയ ചിരിയോടെ എന്റെ കവിളിൽ തട്ടി … സന്തോഷം കൊണ്ട് വീർപ്പുമുട്ടിയ അവസ്ഥയായിരുന്നു എനിക്കപ്പോൾ…. കേട്ടതൊക്കെ അമ്മയെ അറിയിക്കാനും ഫോൺ അമ്മയെ കാണിക്കാനുമുള്ള ആവേശത്തിൽ താഴേയ്ക്ക് ഓടി… സ്റ്റെയറിനു അടുത്തെത്തിയപ്പോൾ പോലീസ് വേഷം ധരിച്ച ഒരാൾ സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുന്നത് കണ്ട് ഞാൻ പെട്ടന്ന് നിന്നു…നല്ല മുഖ പരിചയം.. എവിടെയോ കണ്ടുമറന്ന മുഖം… ഇതാണോ മാഹിയേട്ടന്റെ കൂട്ടുകാരൻ ips ഓഫീസർ കിരൺ??? എന്നാലും ആളിനെ ഞാൻ എവിടെയാണ് കണ്ടിട്ടുള്ളത്?? ഒന്നു രണ്ട് തവണയൊന്നും ആരെയും കണ്ടാൽ ഓർമയിരിക്കാത്തയാളാണ് ഞാൻ…. അപ്പൊ പിന്നെ ഈ മുഖം എനിക്കെങ്ങനെ പരിചിതമാകും???

തുടരും….

അനാഥ : ഭാഗം 9

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!