നെഞ്ചോരം നീ മാത്രം : ഭാഗം 8

Share with your friends

എഴുത്തുകാരി: Anzila Ansi

സുമിത്രയെ അവൻ ഇങ്ങ് വന്നിട്ട് പോരെ ഈ ഒരുക്കങ്ങൾ ഒക്കെ….? നിങ്ങൾ ഒന്നു മിണ്ടത്തെ ഇരിക്കുമോ മനുഷ്യയ…ഹ്മ്മ്മ്….ചെക്കൻ ഒരു വിധത്തില ഒന്ന് സമ്മതം മുളിയെ ഇപ്പോൾ തന്നെ നടത്തിയില്ലെകിൽ അവന്റെ മനസ് പിന്നെയും മാറും…. ഹ്മ്മ്…ഞാൻ ഒന്നും പറയുന്നില്ല നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്…. അതും പറഞ്ഞ് ശ്രീധരൻ പുറത്തേക്കിറങ്ങി പോയി…. എന്റെ ആറ്റുകാലമ്മേ എല്ലാം മംഗളമായി നടക്കനെ… സുമിത്ര നെഞ്ചത്ത് കൈവെച്ച് പ്രാർത്ഥിച്ചു….

വൈകുന്നേരം നിത്യ സുമിത്രയെ വിളിച്ചിരുന്നു… ഹലോ അമ്മായി എന്തായി അവിടുത്തെ ഒരുക്കങ്ങളൊക്കെ നാളെ കണ്ണേട്ടൻ വരില്ലേ…? ഇവിടെ എല്ലാത്തിനും ഓടി നടക്ക ഞാൻ തന്നെ വേണ്ടേ… ശ്രീധര ഏട്ടന് ആ എരണംകെട്ട പെണ്ണിനെ ഇങ്ങോട്ട് കൊണ്ടുവരാത്തതിന്റെ ദേഷ്യമാണ്… കണ്ണനെയും അവളുടെ പേര് പറഞ്ഞല്ലേ ഈ കല്യാണത്തിന് നമ്മൾ സമ്മതിപ്പിച്ചത് പോലും…. ശരിയാ…. കണ്ണേട്ടനെ കുഞ്ഞുനാൾ മുതലേ ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നതാ…

പക്ഷേ കണ്ണേട്ടന് എന്നെ കണ്ണിനു പിടിക്കില്ലല്ലോ അപ്പോഴെല്ലാം ആ ആട്ടക്കാരിയെ മതിയായിരുന്നു… അതുകൊണ്ട് തന്നെയാണ് അവളുടെ കല്യാണത്തിന് മുന്നേ തന്നെ എന്റെയും കണ്ണേട്ടന്റെയും നടത്താൻ വേണ്ടി അച്ഛനോട് ഞാൻ വാശിപിടിച്ചത്…. എനിക്കറിയാം മോളെ നാളെ രാവിലെ അവൻ എത്തും… പിന്നെ നമ്മള് ആഗ്രഹിച്ചത് പോലെ എല്ലാം നടക്കും… അപ്പച്ചി ഞാൻ പിന്നെ വിളിക്കാട്ടോ ഇപ്പോ ഇവിടെ എന്റെ കൂട്ടുകാരൊക്കെ കല്യാണം കൂടാൻ ബാംഗ്ലൂരിൽ നിന്നും വന്നിട്ടുണ്ട്….

ശെരി മോളെ….. ഫോൺ കട്ട് ചെയ്തു… സുമിത്രക്ക് വല്ലാത്ത സന്തോഷം തോന്നി… എനിക്ക് അഞ്ജുവിനോട് വിരോധം ഒന്നും ഇല്ലായിരുന്നു….. കണ്ണന്റെയും അഞ്ജുവിന്റെയും കാര്യങ്ങളൊക്കെ പണ്ടേ അറിയാവുന്നതും ആയിരുന്നു.. പക്ഷേ നിത്യ മോൾക്ക് കണ്ണനോടുള്ള ഇഷ്ടം പറഞ്ഞപ്പോൾ തനിക്കും തോന്നി അഞ്ജലിനേക്കാളും നിത്യ മോളാണ് കണ്ണനു ചേരുന്നതെന്ന്… ഇനി എല്ലാം നല്ല രീതിയിൽ നടന്നാൽ മതി…. അഞ്ജുവിന്റെ മനസ്സിലും പല ചോദ്യങ്ങളും ഉയർന്നുവന്നു….

നിത്യയെ കണ്ണിന് പിടിക്കാത്ത കണ്ണേട്ടൻ എന്തിനാണ് നിത്യയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്….? എന്നോടുള്ള ദേഷ്യത്തിൽ ആയിരിക്കുമോ…? ഈശ്വരാ ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ….? എന്തായാലും നാളെ കണ്ണേട്ടൻ വരുമല്ലോ എങ്ങനെയെങ്കിലും ഒന്ന് കണ്ട് സംസാരിക്കണം അഞ്ജലി മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു…. അഞ്ജലി പതിവുപോലെ രാവിലെ എഴുന്നേറ്റ് ജോലികളെല്ലാം ഒതുക്കി അമ്പലത്തിൽ പോകാൻ ഇറങ്ങി…..

ശ്രീകോവിൽ ഉണ്ണികണ്ണന്റെ മുന്നിൽ കണ്ണീരോടെ കണ്ണേട്ടന്റെ നല്ലതിനുവേണ്ടി മനമുരുകിയുള്ള പ്രാർത്ഥനയിൽ ആയിരുന്നു അഞ്ജു ….. കുട്ടിയുടെ കല്യാണം ഒക്കെ ശരിയായി എന്ന് കേട്ടല്ലോ….പൂജാരിയുടെ ആ ചോദ്യം ആയിരുന്നു അഞ്ജുവിനെ ഉണർത്തിയത്… മ്മ്മ്…. അവൾ ഒരു ചെറുപുഞ്ചിരിയോടെ മോളി…. കുട്ടിക്ക് നന്മകൾ മാത്രമേ ഉണ്ടാകൂ നന്നായി പ്രാർത്ഥിച്ചോളു…. അഞ്ജു കണ്ണുകളടച്ചു ഒന്നുകൂടി കണ്ണേട്ടന് വേണ്ടി പ്രാർത്ഥിച്ചു…. പ്രാർത്ഥിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല തിരികെ വീട്ടിലേക്ക് ഒരു ഓട്ടമായിരുന്നു…

അഞ്ജു വീട്ടിലേക്ക് ചെന്നുകയറിയതും അച്ഛൻ എങ്ങോട്ടോ വെപ്രാളപ്പെട്ട് പോകാൻ ഇറങ്ങുന്നു…. എന്താ അച്ഛാ…..എവിടെ പോവാ ഇത്ര തിടുക്കത്തിൽ…. മോള് അകത്തേക്ക് ചെല്ല് അച്ഛൻ ഇപ്പോ വരാം…. വന്നുവോ തമ്പുരാട്ടി…. നീ അറിഞ്ഞോ പുതിയ വിശേഷങ്ങൾ ഒക്കെ…. നീ എങ്ങനെ അറിയാനാ… ഹ്മ്മ്മ് …നിന്റെ കണ്ണേട്ടൻ ഇല്ലേ ഒരു നസ്രാണി പെണ്ണിനെ വിളിച്ചോണ്ട് വീട്ടിൽ വന്നിട്ടുണ്ട്…. ആ വാർത്ത അഞ്ജലിയിൽ ഒരു നടുക്കം സൃഷ്ടിച്ചു… കണ്ണേട്ടനോ… അവൾ വിശ്വാസം വരാതെ ഒന്നുകൂടി ചോദിച്ചു…

അവൻ തന്നെ….ഹ്മ്മ്മ്….. അവന് ഇവിടെ നിന്നെയും അവിടെ വേറെയും ഉണ്ടായിരുന്നു…. ഒന്നു പോയപ്പോൾ മറ്റേതിനെ ഇങ്ങ് കൂട്ടിക്കൊണ്ടു വന്നതാകും…. എന്തൊക്കെയായിരുന്നു ഇവിടെ ദിവ്യപ്രേമം മണ്ണാങ്കട്ട…. അഞ്ജു ചെറിയമ്മ പറയുന്നതൊന്നും കേട്ടില്ല… കണ്ണേട്ടൻ തന്നെ ചതിച്ചു എന്ന് മരണം വരെയും വിശ്വസിക്കില്ല… പിന്നെ ഇതിൽ എന്തോ കാര്യം ഉണ്ട്…. അവൾക്ക് ഇരിക്കാനും നിൽക്കാനും തോന്നിയില്ല ആകപ്പാടെ ഒരു വെപ്രാളം… ഉച്ചയായപ്പോൾ അവിടെ പോയ അച്ഛൻ തിരികെ വന്നു….

അഞ്ചു മോളെ കുറച്ചു വെള്ളം ഇങ്ങ് എടുതെ…. അവൾ അടുപ്പിൽനിന്ന് കുറച്ചു വെള്ളം എടുത്തു ഉമ്മറത്തെ കൂടി…. അച്ഛന് നേരെ വെള്ളം നീട്ടിയപ്പോൾ അവൾ നന്നായി അണക്കുന്നുണ്ടായിരുന്നു…. അച്ഛാ…..കണ്ണേട്ടൻ…. കേട്ടതൊക്കെ ശരി തന്നെയാ….കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയാ…. അവിടെ സുമിത്ര ആകെ ദേഷ്യത്തിലാണ്…. മനോഹരൻ എന്റെ മോളുമായിട്ട് കല്യാണത്തിന് എല്ലാം തീരുമാനിച്ചതല്ലേ…. പറഞ്ഞിട്ടെന്താ കാര്യം അന്യ മതത്തിൽ ഉള്ള കുട്ടിയാ…

രജിസ്റ്റർ വിവാഹം കഴിഞ്ഞു എന്ന പറഞ്ഞെ…. രണ്ട് ജാതി ആയതുകൊണ്ട് എന്തൊക്കെയോ നിയമ സഹായത്തോടെയാണ് വിവാഹം നടന്നത് എന്നൊക്കെ പറയുന്നത് കേട്ടു…. അവൻ സുമിത്രയോടുള്ള വാശിക്ക് ചെയ്തത് ആണ് എന്ന എനിക്ക് തോന്നുന്നേ….. എന്താ അച്ഛാ…. ആ ചേച്ചിയുടെ പേര്…. നാൻസിയോ മറ്റോ ആണെന്നു തോന്നുന്നു… ആ പേര് കേട്ടതും അഞ്ജലി ഒന്ന് ഞെട്ടി…. നാൻസി ചേച്ചിയോ….. കണ്ണേട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്… അവർ ഒന്നിച്ചാണ് ജോലി ചെയ്യുന്നത്…..

ബാംഗ്ലൂരിലെ ആ കമ്പനി ജോയിൻ ചെയ്തപ്പോൾ തൊട്ടുള്ള കൂട്ട്…. കോട്ടയത്തെ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് നാൻസി ചേച്ചി…. അച്ഛൻ ഒരു പ്ലാന്ററായിരുന്നു.. കള്ളുകുടിച്ച് നടന്ന് കടം കയറി ഉള്ളതെല്ലാം വിറ്റുപെറുക്കി…. ചേച്ചിക്ക് 2 അനിയത്തിമാർ കൂടിയുണ്ട്…. അമ്മച്ചി അടുത്തുള്ള അടുത്തുള്ള വീടുകളിലും പള്ളി വക മഠത്തിലും അടുക്കളപ്പണിക്ക് പോയിട്ടാണ് ചേച്ചിയെയും അനിയത്തിമാരെയും പഠിപ്പിച്ചിരുന്നത്…. ഇപ്രാവശ്യം വന്നപ്പോൾ കൂടി ചേച്ചിയുടെ കാര്യങ്ങൾ കണ്ണേട്ടൻ പറഞ്ഞതായിരുന്നു….

ചേച്ചിയുടെ അപ്പച്ചൻ അപ്പച്ചനോളം പ്രായമുള്ള ഒരാൾക്ക് ചേച്ചിയെ വിവാഹം ചെയ്തു കൊടുക്കാം എന്ന് പറഞ്ഞ് അയാളുടെ കയ്യിൽ നിന്ന് കാശ് മേടിച്ചിട്ട് ഉണ്ടനത്രേ… അതുകൊണ്ട് ലീവ് കിട്ടിയാലും ചേച്ചി നാട്ടിലേക്ക് പോകാറില്ല… നേരിട്ട് കണ്ടിട്ടില്ലെങ്കിലും കണ്ണേട്ടൻ പറഞ്ഞ് നല്ലപോലെ അറിയാം… ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.. അഞ്ജലി മനസ്സിൽ പറഞ്ഞു…. രണ്ടുംകൂടി എന്റെ വീട്ടിൽ നിന്നും ഇപ്പോൾ ഇറങ്ങിക്കോണം…. കണ്ട് നസ്രാണി പെണ്ണിനെ ഒന്നും വീട്ടിൽ കയറ്റി പൊറുപ്പിക്കാൻ എന്റെ കൊക്കിന് ജീവനുള്ളപ്പോൾ ഞാൻ സമ്മതിക്കില്ല…..

കണ്ണാ നിനക്ക് ഈ വീട്ടിൽ കയറണമെങ്കിൽ ഈ പെണ്ണിനെ എവിടാന്ന് വച്ചാൽ കൊണ്ടാക്കിക്കോ…. അമ്മ നാൻസി എന്റെ ഭാര്യയാണ്…. അവൾ ഉള്ളടുത്തെ ഇനി ഞാനും ഉള്ളൂ… പിന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോണമെന്ന് പറയാൻ അമ്മയ്ക്ക് എന്ത അധികാരം…. ഈ വീട് എന്റെ പേരിൽ ഉള്ളതല്ലേ….. ഇവിടെ എനിക്കിഷ്ടം ഉള്ളവർ എന്റെ കൂടെ താമസിക്കും….. അമ്മ മാറി നിൽക്ക്…. നീ ഈ കാണിക്കുന്നതെല്ലാം നിത്യ മോളെ കല്യാണം കഴിക്കാതിരിക്കാനുള്ള അടവാണ്…

അതുകൊണ്ട് എന്റെ ശവത്തിൽ ചവിട്ടിയിട്ടെ നീ ഇവളെയും കൊണ്ട് ഈ വീട്ടിൽ കയറു…. സുമിത്ര അരിശത്തോടെ പറഞ്ഞു നിർത്തി….. അമ്മേ ഞാൻ പറഞ്ഞു.. മാറി നിൽക്ക്… കണ്ണൻ അമ്മയോട് പറഞ്ഞു… ഇച്ചായൻ ഇങ്ങോട്ട് മാറിക്കെ…നാൻസിയുടെ ഇച്ചായൻ വിളിയിൽ കണ്ണൻ ഉൾപ്പെടെ അവിടെനിന്നവരുടെ എല്ലാം കിളി പറുന്നു…. എന്നതാ അമ്മച്ചി ഈ കാണിക്കുന്നേ… വീട്ടിൽ വന്നു കേറിയ മരുമോളോട്ട് ഇങ്ങനെയാണോ പെരുമാറുന്നത്…? ആരാടി നിന്റെ അമ്മച്ചി….

എന്റെ ചെറുക്കനെ കൈയും കലാശവും കാണിച്ച് ഇങ്ങോട്ട് കെട്ടി എഴുന്നള്ളിയാൽ ഞാൻ നിലവിളക്കും ആരതി ഉഴിഞ്ഞ് കേറ്റുമെന്ന് നീ കരുതിയോ….? എങ്കിൽ മോൾക്ക് സ്ഥലം മാറി വേഗം വിട്ടോ എങ്ങോട്ടാണെന്ന് വെച്ചാൽ…. അത് അമ്മച്ചി അങ്ങ് തീരുമാനിച്ചാൽ മതിയോ…. അയ്യോ സോറി അമ്മച്ചി അല്ലല്ലോ… തള്ളേ നിങ്ങൾ മാറുന്നുണ്ടോ അതോ ഞാൻ പിടിച്ചു മാറ്റണോ…? പഹ്ഹ്… ആരാടീ നിന്റെ തള്ളാ…. സുമിത്രയുടെ മുഖം എല്ലാം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു….

ദേ പെണ്ണുമ്പിള്ളേ എന്റെ വായിലിരിക്കുന്നത് കേൾക്കരുത്… നിങ്ങൾ പറയുന്നത് എല്ലാം കേട്ട് കരഞ്ഞുകൊണ്ട് നിക്കാൻ ഞാൻ അഞ്ജലി അല്ല… വെറുതെ എന്നോട് തല്ലു പിടിക്കാൻ വന്നാൽ നിങ്ങൾ വിവരമറിയും….ഹ്മ്മ്മ്…. നാൻസിയുടെ ആ പറച്ചിൽ കേട്ട് സുമിത്ര നല്ലോണം ഒന്ന് പേടിച്ചു…. കാര്യം കൈവിട്ടു പോകും എന്ന് മനസ്സിലായ ശ്രീധരൻ സുമിത്രയെ പിടിച്ചു മാറ്റി നിർത്തി…. നാൻസി കണ്ണന്റെ കൈയും പിടിച്ച് വീട്ടിലേക്ക് കയറി…. മുറിക്കുള്ളിൽ കയറിയ നാൻസി ശ്വാസം ആഞ്ഞു വലിച്ചു….

എന്നിട്ട് ഒരു പൊട്ടിച്ചിരിയായിരുന്നു….. ഒപ്പം കണ്ണനും കൂടി… എങ്ങനെയുണ്ടായിരുന്നു ഇച്ചായ എന്റെ പെർഫോമൻസ്.. അല്പം നാണം ഒക്കെ മുഖത്തിട്ട് നാൻസി കണ്ണനോട് ചോദിച്ചു… എന്റെ പൊന്നു മോളെ ഇത്രയും പ്രതീക്ഷിച്ചില്ല… ഇതിനൊക്കെ എങ്ങനെയാഡീ നിന്നോട് നന്ദി പറയണ്ടേ…. ഒരു പെണ്ണും കൂട്ടു നിൽക്കാത്തതിനല്ലേ നീ എന്റെ കൂടെ നിന്നത്… കണ്ണന്റെ കണ്ണുകൾ നിറഞ്ഞു… എന്റെ പൊട്ടാ… ഞാൻ അല്ലയോടാ നിന്നോട് നന്ദി പറയണ്ടേ… ആ പലിശക്കാരൻ ഈപ്പച്ചന്റെ മൂന്നാം ഭാര്യയായി പോകുന്നതിലും ഭേദം നിന്റെ കൂട്ടുകാരിയായി ആയുഷ്കാലം മുഴുവനും നിന്നോടൊപ്പം ജീവിക്കുന്നതാണ്….

നീ ഈ കിട്ടിയ മിന്നിന് എന്റെ ജീവനേക്കാൾ വിലയുണ്ട്…. എന്നുകരുതി ഈ താലിയുടെ അവകാശം ഒന്നും ഞാൻ ചോദിച്ചു വരില്ല… നിനക്കെന്നെ ഒരു ഭാര്യയായി അംഗീകരിക്കാൻ കഴിയുന്നത് വരെയും നമ്മൾ ഈ നാല് ചുമരുകൾക്കുള്ളിൽ പഴയതുപോലെ ചങ്കുകൾ ആയിരിക്കും…. നാൻസി…. എന്റെ അഞ്ജു…. അവളെനിക്ക് നഷ്ടമാകാൻ കാരണം നിത്യയാണ്…. അഞ്ജുവിനെ എനിക്ക് നഷ്ടമായി… പക്ഷേ അമ്മയ്ക്ക് അവളുടെ വില മനസ്സിലാക്കണം… അതെനിക്കൊരു വാശിയാണ്….

നിത്യയുടെ കൂടെ കൂടി അമ്മ കാണിച്ചുകൂട്ടിയതിനൊക്കെ ഒരു ചെറിയ പണി അമ്മയ്ക്ക് കിട്ടണം…. നിനക്ക് അറിയുമോ നാൻസി…അവളെ പിരിഞ്ഞിരിക്കാൻ വയ്യാത്തതുകൊണ്ടാണ് ഒരു വർഷമായി ട്രാൻസ്ഫറിന്റെ പുറകെ നടന്നത്… പക്ഷേ ട്രാൻസ്ഫർ കയ്യിൽ കിട്ടിയപ്പോഴേക്കും അവൾ എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നു… കണ്ണന്റെ കണ്ണുകൾ ഈറനണിഞ്ഞു…. നീ വിഷമിക്കാതെഡാ നിന്റെ അമ്മയ്ക്ക് അഞ്ജലിയുടെ വില ഞാൻ പഠിപ്പിച്ചു കൊടുക്കാം ഒപ്പം നിന്റെ പഴയ അമ്മേ ഞാൻ നിന്റെ കയ്യിൽ തരും…. പക്ഷേ എന്റെ മോൻ നന്നായിട്ട് ഒന്ന് സഹകരിക്കണം…

അവൻ എന്തെന്ന് രീതിയിൽ നാൻസിയെ നോക്കി…. ഒക്കെ പറയാം ആദ്യം ഞാനൊന്നു കുളിക്കട്ടെ…. അവൾ കൊണ്ടു വന്ന ബാഗിൽ നിന്നും ഒരു ജോഡി ഡ്രസ്സ് എടുത്തു കുളിമുറിയിലേക്ക് നടന്നു… കുളിമുറിയുടെ വാതികൾ നിന്ന് അവിൽ തിരിഞ്ഞു കണ്ണനെ നോക്കി… ഡാ പിന്നെ എനിക്ക് നിന്റെ അഞ്ജുസിനെ ഒന്ന് കാണണം….. അത് വേണോ… എന്താ പേടിയുണ്ടോ അവൾ നിന്നെ അവിശ്വസിക്കുമെന്ന്…. അതിനു മറുപടി ഒരു ചിരിയായിരുന്നു…. ഞാൻ അവളുടെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞാൽ പോലും അവൾ വിശ്വസിക്കില്ല….

അതും നിന്നെയും കൊണ്ട് ചെന്നാൽ…. ഓഹോ… എന്നാപ്പിന്നെ ഒന്നു പോയി കണ്ടിട്ട് വരാം നീ വേഗം റെഡി ആയിക്കോ ദാ വരുന്നു ഞാൻ…. ഇവിടുന്ന് പോയപ്പോൾ പലതും ഉറപ്പിച്ചു പോയതാണ്…. പക്ഷേ വിധി തന്നെ ഇവിടെ കൊണ്ടെത്തിച്ചു…. അമ്മേ ഈ രീതിയിൽ ആക്കിയത് അവള നിത്യ….അവൾക്കിട്ട് ഒരു പണി കൊടുക്കാൻ വേണ്ടി മാത്രമാണ് അവളുമായുള്ള കല്യാണത്തിന് ഞാൻ സമ്മതം അറിയിച്ചത്…. മോളുടെ അവിഹിതങ്ങൾ അറിഞ്ഞു കെട്ടാൻ ആരും വരാത്തത് കൊണ്ട് അച്ഛനും മോളും കൂടി തെരഞ്ഞെടുത്തതാണ് ഈ വഴി….ഹ്മ്മ്….. നാൻസിയും കണ്ണനും കൂടി മുറിക്ക് പുറത്തേക്ക് ഇറങ്ങി…

സുമിത്ര കലിതുള്ളി അവിടെ നിൽപ്പുണ്ട്…. നാൻസി സുമിത്രയെ മൈൻഡ് ചെയ്യാതെ ശ്രീധരന്റെ അടുത്തേക്ക് ചെന്നു കാലിൽ വീണു അനുഗ്രഹം വാങ്ങി…. ഓഹോ… ചെറുക്കനെ പോരാഞ്ഞിട്ട് അവന്റെ അച്ഛനെയും കൂടെ പാട്ടിലാക്കാൻ ആണോ പുതിയ അടവ്….. സുമിത്ര പുച്ഛിച്ചു…. എന്തായാലും നിങ്ങൾളുടെ അത്രയും അടവ് ഒന്നും ഞാൻ പഠിച്ചിട്ടില്ല…. ആ പാവം പിടിച്ച പെണ്ണിനെ ഒഴിവാക്കാൻ വേണ്ടി കളിച്ച് കളിയൊക്കെ എനിക്കറിയാം…. മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഇവിടെ നിന്നോണം അല്ലെങ്കിൽ എന്റെ തനി സ്വഭാവം നിങ്ങളറിയും… സുമിത്രക്ക് നേരെ വിരൽ ചൂണ്ടി നാൻസി സംസാരിച്ചു….

ഡാ മോനെ കണ്ണാ ഇവള് അമ്മയോട് പറയുന്നതൊക്കെ നീ കേട്ടില്ലേ…. പത്തുമാസം നിന്നെ ചുമന്നു നൊന്തു പ്രസവിച്ചവാൾ അല്ലേ ഞാൻ….. ആ എന്നെ ഇവൾ പറയുന്നതൊക്കെ നീ കേട്ട് നിൽക്കുവാണോ…. അതോ നീയാണോ ഇവളെ കൊണ്ട് പറയിപ്പിക്കുന്നത്… എനിക്ക് അമ്മയോട് സംസാരിക്കാൻ ഒന്നും ഇല്ല…. നാൻസി എന്റെ ഭാര്യയാണ് അത് അമ്മയും മറക്കണ്ട…. അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി… അവർ വീട്ടിൽ നിന്നിറങ്ങി നേരെ ശിവപ്രസാദിന്റെ വീട്ടിലേക്ക് നടന്നു…. പുറത്തു തന്നെ ശിവപ്രസാദ് നിൽപ്പുണ്ടായിരുന്നു….. മോനേ ഇതൊക്കെ വേണമായിരുന്നോ….

വേറെ ആർക്കും നിന്നെ മനസ്സിലായില്ലെങ്കിലും അഞ്ജുവിനും എനിക്കു നന്നായി മനസ്സിലാകും നിന്നെ….. കണ്ണനെ കണ്ടയുടൻ ശിവപ്രസാദ് പറഞ്ഞു…. അവനൊന്നു ചിരിക്കുകയല്ലാതെ വേറൊന്നും പറഞ്ഞില്ല…. ശിവ മാമ്മ അഞ്ജുനെ ഒന്ന് വിളിക്കുവോ..? നാൻസിക്ക് അവളെ ഒന്ന് കാണണമെന്ന് ഉണ്ട്….. അതിന് എന്താ മക്കളെ നിങ്ങൾ കേറി ഇരിക്ക് ഞാൻ അഞ്ജുട്ടിയെ വിളിക്കാം…. ഞങ്ങൾ അകത്തോട്ട് കേറുനില്ല മാമ്മ അവളെ ഒന്നു വിളിച്ചാൽ മതി ഞങ്ങൾ പുറത്തുനിന്ന് സംസാരിച്ചോളാം….

അഞ്ജു മോളെ ഇങ്ങോട്ടൊന്നു വന്നേ… എന്താ അച്ഛാ… പുറത്തേക്ക് വന്ന അഞ്ജലി നോക്കിയത് കണ്ണന്റെ മുഖത്താണ്…. കൂടെ ഒരു പെണ്ണും ഉണ്ട്… അത് നാൻസി ചേച്ചി ആകും…. അവൾ നാൻസിക്ക് ഒരു പുഞ്ചിരി നൽകി… അഞ്ജു നീയൊന്നു വന്നേ…. നാൻസിക്ക് നിന്നോട് എന്തോ സംസാരിക്കാനുണ്ട്…. തുടരും….. കണ്ണന്റെ പെണ്ണ് നിത്യ അല്ല നാൻസിയാണ്..😉 പിന്നെ എനിക്ക് പ്രണയത്തിന്റെ ഡെഫിനിഷൻ ഒന്നും അറിയില്ല…

എന്റെ മനസ്സിൽ തോന്നിയതാണ് ഞാൻ എഴുതുന്നത്… ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്…..ഒരു കഥ തുടങ്ങുന്നതിനു മുൻപേ തന്നെ മനസ്സിൽ ഈ കഥ മുഴുവനും ചിത്രീകരിക്കും… പിന്നെ എഴുതുമ്പോൾ അത് തിരുത്താൻ നിൽക്കാറില്ല കാരണം തിരുത്തിയാൽ എനിക്ക് തൃപ്തി കിട്ടില്ല…. ഞാൻ എത്ര വലിയ എഴുത്തുകാരി ഒന്നുമല്ല അതുകൊണ്ടുതന്നെ ഒരുപാട് തെറ്റുകുറ്റങ്ങൾ ഉണ്ടാകും….. അഭിപ്രായങ്ങൾ വേഗം പോരട്ടെ…..

തുടരും…..

നെഞ്ചോരം നീ മാത്രം : ഭാഗം 7

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!