നെഞ്ചോരം നീ മാത്രം : ഭാഗം 10

Share with your friends

എഴുത്തുകാരി: Anzila Ansi

കാറിൽ നിന്നും പുറത്തിറങ്ങിയ അഞ്ജുവിനെ കണ്ടു ശ്രീഹരി ഒന്നു നടുങ്ങി… ജാനിമ്മ…. 8 വയസ്സ് ഉള്ള ഹരിയും ആറു വയസ്സുള്ള ഉണ്ണിയും ഇരുകൈകളിലും ചേർത്ത് പാടവരമ്പത്തിലൂടെ അമ്പലത്തിലേക്ക് പോകുന്ന ആ 19 കാരിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു… അവൻ വേഗം അമ്മയെ നോക്കി… അവർ കണ്ണുചിമ്മി കാണിച്ചു….. അഞ്ജുവിനെ കണ്ടയുടൻ കിങ്ങിണി മോള് അവളുടെ അടുത്തേക്ക് ഓടി… അഞ്ജലി കുഞ്ഞിനെ എടുത്ത്….

കിങ്ങിണി മോള് വാതോരാതെ അഞ്ജുവിനോട് സംസാരിക്കുന്നത് കണ്ടപ്പോൾ ശ്രീഹരിയുടെ ഉള്ളിൽ ഒരു തണുപ്പനുഭവപ്പെട്ടു…. ഇന്നലെ വരെ അവളോട് തോന്നിയ ആ വെറുപ്പ് എന്തോ ഇപ്പോൾ അവന് ഇല്ല…. അഞ്ജലി കിങ്ങിണി മോളോട് കുണുങ്ങി മോള് സംസാരിക്കുന്ന രീതിയിൽ തന്നെ തിരിച്ച് സംസാരിക്കുന്നത് അവനിൽ കൗതുകമുണർത്തി…. കിങ്ങിണി മോള് അഞ്ജുവിന് ശ്രീഹരിയെ ചൂണ്ടിക്കാണിച്ചു കൊടുത്തു… അവൾ കിങ്ങിണി മോള് ചൂണ്ടിയ ഭാഗത്തേക്ക് കണ്ണുകൾ പായിച്ചു…

കസവിന്റെ വീതി കൂടിയ കരയുള്ള മുണ്ടും ഷർട്ടിന് പകരം മേൽമുണ്ട് ചുറ്റിയിട്ടുണ്ട്…. നെഞ്ചാകെ രോമാവൃതമാണ്….. ആ നെഞ്ചോട് ചേർന്ന് സ്വർണ്ണമാലയുടെ ലോക്കറ്റിൽ ഓം എഴുതിയതയിരുന്നു അതിനോട് ചേർന്ന് ഒരു രുദ്രാക്ഷവും ഉണ്ടായിരുന്നു…. ഇടതുകൈയിൽ വാച്ച് കിട്ടിയിട്ടുണ്ട്… കാറ്റിൽ മുടി പാറിപ്പറന്ന് നെറ്റിലാക്ക് വീഴുന്നുണ്ടായിരുന്നു…. അഞ്ജലി ഹരിയെ നോക്കി നിന്നു… ആ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണം ഉള്ളതായി അവൾക്ക് തോന്നി… മുഹൂർത്തമായി… കുട്ടിയോളെ വിളിച്ചോളൂ…. കീർത്തി അഞ്ജലിയുടെ കയ്യിൽ നിന്നും മോളെ വാങ്ങി… ശാരദ അവളെ ഹരിയുടെ അടുത് ചേർത്തുനിർത്തി……

അഞ്ജു വിറയ്ക്കുന്നുണ്ടായിരുന്നു… അവൾ നന്നായി പ്രാർത്ഥിച്ചു…. പൂജിച്ച താലിച്ചരട് പൂജാരി ശ്രീഹരിക്ക് നേരെ നീട്ടി… താലി മേടിച്ച് ഹരി അഞ്ജലിയുടെ നേരെ തിരിഞ്ഞു….കണ്ണടച്ച് കൈകൾ കൂപ്പി നിൽക്കുന്ന അഞ്ജുവിനെ ശ്രീഹരി ഒരു നിമിഷം കണ്ണിമ വെട്ടാതെ നോക്കി നിന്നു…. സമയമായി കേട്ടിക്കോളു… പൂജാരി ഹരിയോടായി പറഞ്ഞു…. ആലിലയിൽ തന്റെ പേര് കൊത്തിയ താലി ഹരി അഞ്ജുവിന്റെ നെഞ്ചോട് ചേർത്തുകെട്ടി… ഒപ്പം താലി കുരുത്തിടാൻ ഒരു സ്വർണ്ണത്തിന്റെ മാലയും ഇട്ടു കൊടുത്തു….

പൂജാരി നീട്ടിയ താലത്തിൽ നിന്നും ഒരു നുള്ള് സിന്ദൂരതാല് അവളുടെ സിമന്തരേഖയെ അവൻ ചുവപ്പിച്ചു…. സിന്ദൂരം തൊട്ടപ്പോൾ അഞ്ജുവിന്റെ മൂക്കിലും കവിൾ തടത്തിലും ആ ചുവപ്പ് പടർന്നിരുന്നു… എന്തോ പെട്ടെന്ന് ഉണ്ടായ പ്രേരണയിൽ ഹരി അവളുടെ മുഖത്തു നിന്നും അത് തുടച്ചുനീക്കി… അഞ്ജലി ഒരു ഞെട്ടലോടെ അവനെ നോക്കി…. അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു….പരസ്പരം നോക്കി നിന്നു.. ഉഹു..ഉഹു …പുറകിൽ നിന്ന് ഉണ്ണിയുടെ ആക്കിയുള്ള ചുമയാണ് അവർ എന്താ ചെയ്തത് എന്ന് ഉള്ള ബോധം അവർക്ക് വന്നത്….

പെട്ടെന്ന് രണ്ടുപേരും മിഴികൾ ദൂരേക്ക് എങ്ങോട്ടോ പായിച്ചു…. പൂജാരി ഒരു താലത്തിൽ തുളസികതിര് കൊണ്ട് കിട്ടിയ രണ്ടു ഹാരം അവർക്ക് നേരെ നീട്ടി… അവർ അത് പരസ്പരം ഇട്ടു കൊടുത്തു…. ശേഷം ഹരി അഞ്ജലിക്കു പുടവ കൊടുത്തു… അവളത് നിറഞ്ഞ പ്രാർഥനയോടെ ഏറ്റുവാങ്ങി… ഇതെല്ലാം കണ്ട് ഒരു കണ്ണിൽ വല്ലാതെ അസൂയ പടർന്നു…. ആ കണ്ണ് വേറെ ആരുടെയും അല്ല അനുവിന്റെ തന്നെയാ… ഉണ്ണിയെകാൽ സൗന്ദര്യം കൂടുതലാണ് നമ്മുടെ ഹരിക്ക്…..

അപ്പോൾ പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ… പെണ്ണ് അവിടെ നിന്നും ചവിട്ടി തുള്ളി പുറത്തേക്ക് നടന്നു…. ചെറിയമ്മ ഓടിനടന്ന് എല്ലാം ചെയ്യുന്നുണ്ട്… പുള്ളിക്കാരിക്ക് വലിയ സന്തോഷമാണ് ഇനി അഞ്ജുവിനെ കാണണ്ടല്ലോ…. രേവു അഞ്ജുവിനെയും പിടിച്ചു കുറച്ചു മാറി നിന്നു… എഡീ മോളെ നിന്റെ ആളിനെ കാണാൻ കിടുവാ…. എന്താ ബോഡിയാഡീ… എന്തൊരു സൗന്ദര്യം കണ്ണെടുക്കാൻ തോന്നുന്നില്ല….. ഈശ്വരാ എനിക്കും ഇങ്ങനെയുള്ള ഒരാളെ കിട്ടിയാൽ മതിയായിരുന്നു….

അഞ്ജു രേവുനെ അത്ഭുതത്തോടെ നോക്കി… രേവു അഞ്ജുവിന്റെ നോട്ടം കണ്ട് അവളുടെ തലക്കെട്ട് ഒരു കൊട്ട് കൊടുത്തു… മോളെ അഞ്ജു ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ… രേവു ഉത്കണ്ഠയോടെ അഞ്ജുവിനോട് ചോദിച്ചു.. മ്മ്മ്…. അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.. ആവണി വന്നു അഞ്ജുവിനെ വിളിച്ചു കൊണ്ട് പോയി,… അമ്പലത്തിൽ പുടവ മാറാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് തന്നെ അമ്പലത്തിലെ അടുത്ത വീട്ടിൽ പോയി അഞ്ജലി ഹരി നൽകിയ പുടവ ഉടുത്തു വന്നു….

ആ സാരിയിൽ അഞ്ജലി ഒരു കുഞ്ഞ് ദേവതയെ പോലെ ഉണ്ടായിരുന്നു…. ഹരി വീണ്ടും അവന്റെ ദൃഷ്ടി അഞ്ജലിയിൽ പതിപ്പിച്ചു….. അവന് അഞ്ജുവിൽ നിനും കണ്ണെടുക്കാൻ തോന്നില്ല…. ഏതോ ഒരു ശക്തി ഹരിയെ അഞ്ജുവിനോട് കൂടുതൽ വലിച്ചടുപ്പിക്കുന്നതായി അവന് തോന്നി…. ഇങ്ങനെ നോക്കാതെ എന്റെ ഏട്ടാ…. പാവം എന്റെ ഏട്ടത്തി ഉരുകി പോകും… ഇപ്പോ വാ നമ്മുക്ക് സദ്യ കഴിക്കാം വിശന്നിട്ടു കൊടല് കത്തുന്നു…… ബാക്കി വീട്ടിൽ ചെന്ന് സാവധാനം ഈ ജന്മം മുഴുവൻ ഏട്ടൻ നോക്കിക്കോ….

ഉണ്ണി ഹരിയെ ആക്കികൊണ്ട് പറഞ്ഞു…. അത് ഹരിയിൽ ജാള്യത ഉളവാക്കി…. അമ്പലത്തിനോട് ചേർന്നുള്ള ഊട്ടുപുരയിൽ ഒരു ചെറു സദ്യ ഒരുക്കിയിരുന്നു…. അഞ്ജലി കിങ്ങിണി മോളെ എടുത്ത് ശ്രീഹരികൊപ്പം സദ്യ കഴിക്കാൻ ഇരുന്നു….. അഞ്ജലി ശ്രദ്ധയോടെ കിങ്ങിണി മോളെ ഊട്ടുന്നത് കണ്ടപ്പോൾ ഹരിയുടെ മനസ്സ് വീണ്ടും നിറഞ്ഞു…. അവൻ വൈഷ്ണവിയെ കുറിച്ച് ഓർത്തു പോയി…. അവൾ പടിയിറങ്ങുമ്പോൾ കിങ്ങിണി മോൾക്ക് മൂന്നു മാസമാണ് പ്രായം…..

അമ്മിഞ്ഞ നുണരേണ്ട പ്രായത്തിൽ cerelac ന്റെയും NAN ന്റെയും രുചിയാണ് എന്റെ കുഞ്ഞ് അറിഞ്ഞത്…… ശ്രീഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. അവൻ അത് ആരും കാണാതെ തുടച്ചു നീക്കി…. സദ്യ എല്ലാം കഴിഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങി…. ഗൃഹപ്രവേശനത്തിനുള്ള സമയം നേരത്തെ കുറിച്ചതുകൊണ്ട് തന്നെ അവർക്ക് അവിടെ നിന്നും പെട്ടെന്ന് ഇറങ്ങേണ്ടതായി വന്നു….ഹരിയുടെ അച്ഛനും അമ്മയും നേരത്തെ തന്നെ പോയി… അഞ്ജലി അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു…. പിന്നെ അച്ഛമ്മേ കെട്ടിപ്പിടിച്ചു….

അച്ഛമ്മ അവളുടെ കയ്യിൽ ഒരു ചെറിയ പെട്ടി വെച്ചുകൊടുത്തു…. അവൾ എന്താണെന്ന് രീതിയിൽ അച്ഛമ്മേ നോക്കി… ഇത് അച്ഛമ്മയ്ക്ക് നിന്റെ അച്ഛാച്ചന്റെ അമ്മ തന്നതാണ്….. മോളുടെ അമ്മ ഇത് സ്വീകരിച്ചില്ല… ഇത് ഇനി എന്റെ മോൾക്ക് ഉള്ളതാ…. അച്ഛമ്മേ ഇതൊന്നും എനിക്ക് വേണ്ട… എനിക്ക് നിങ്ങളുടെ അനുഗ്രഹവും സ്നേഹവും മാത്രം മതി…. ഇത് മോൾടെ അവകാശമാണ്… വാങ്ങിയെ പറ്റൂ അല്ലെങ്കിൽ അച്ഛമ്മയ്ക്ക് വിഷമമാവും…. അഞ്ജലി മനസ്സില്ലാമനസ്സോടെ അത് വാങ്ങി പിടിച്ചു…

ഇതൊന്നും ചെറിയമ്മയ്ക്ക് പിടിക്കുന്നുണ്ടയിരുന്നില്ല… അഞ്ജുവിന് മാത്രം പാരമ്പര്യമായി കിട്ടിവന്ന സ്വർണ്ണം കൊടുതത്തിൽ ചെറിയമ്മയ്ക്ക് ലക്ഷ്മിമ്മയോട് ദേഷ്യം തോന്നി…. അനുവിനോടും ചെറിയമ്മയോടും യാത്ര പറഞ്ഞപ്പോൾ.അവർ ആ ദേഷ്യം അഞ്ജലിയോട് കാണിക്കാനും മറന്നില്ല….. ആവണി അഞ്ജുവിനെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു….. ആ വീട്ടിൽ അച്ഛനും അച്ഛമ്മയും കഴിഞ്ഞാൽ അവളോട് സ്നേഹത്തോടെ ചേർത്തു പിടിച്ചിട്ടുള്ളത് ആവണി മോളാണ്…..കണ്ണേട്ടനോടും നാൻസി ചേച്ചിയോടും യാത്ര പറഞ്ഞു…

ശ്രീധരൻ മാമ്മയുടെയും സുമിത്ര മാമ്മിയുടെയും അനുഗ്രഹം മേടിച്ചു…. കീർത്തി അഞ്ജുവിനെ കാറിലേക്ക് കയറാൻ കുട്ടികൊണ്ട് പോയി… അവൾ തിരിഞ്ഞ് രേവുനെ നോക്കി…. കീർത്തിയുടെ കൈമാറ്റി അവൾ ഓടിച്ചെന്ന് രേവുനെ കെട്ടിപ്പിടിച്ചു അവർ രണ്ടുപേരും നന്നായി കരഞ്ഞു… രേവു തന്റെ കണ്ണുകൾ തുടച്ച് അഞ്ജലിയെ ഹരിയുടെ അടുത്തേക്ക് കൊണ്ടു ചെന്നാക്കി…. കണ്ണൻ ഹരിയുടെ അടുത്തേക്ക് ചെന്നു….

അവന്റെ രണ്ട് കൈകളും കണ്ണൻ കവർന്നു… ഇവളെ ഒരിക്കലും സങ്കടപ്പെടുത്തരുത്… ഒരുപാട് അനുഭവിച്ച പെണ്ണാണ്…. ഇനിയും അവളുടെ കണ്ണ് നിറയാൻ ഇടവരുത്തരുത്… ഇതിന്റെ അപേക്ഷയാണ്…. നിറകണ്ണുകളോടെ ശ്രീഹരിയെ നോക്കി കണ്ണൻ പറഞ്ഞു…. ശ്രീഹരി അവൻ പിടിച്ച കൈകളിൽ ഒന്ന് അമർത്തിപ്പിടിച്ച് ഇല്ലെന്ന് അർത്ഥത്തിൽ കണ്ണുചിമ്മി അടച്ചു… ഹരിയും അഞ്ജുവും കിങ്ങിണി മോളും കാറിലേക്ക് കയറി…. ഉണ്ണി വണ്ടിയെടുത്തു… കിങ്ങിണി മോള് അഞ്ജലിയുടെ മാറിലെ ചൂട് പറ്റി ഉറങ്ങി….

കാറ്റ് തട്ടിയപ്പോൾ എപ്പോഴോ അഞ്ജലിയും ചെറുതായിട്ടൊന്നു മയങ്ങി നീണ്ട യാത്രയ്ക്കൊടുവിൽ ഒരു ഇരുനില വീടിന് മുന്നിൽ വണ്ടി നിർത്തി….. കീർത്തി അഞ്ജലി തട്ടിയുണർത്തി…. വീട് എത്തി അഞ്ജു…. മോളെ ഇങ്ങ് താ ഞാൻ എടുക്കാം…. കീർത്തി കുഞ്ഞിനെ എടുത്തു പിടിച്ചു… അഞ്ജലി കാറിൽനിന്നിറങ്ങി… മുറ്റത് ചെറിയൊരു പൂന്തോട്ടം ഒക്കെയുണ്ട്… ഓരോ ചെടികളും ഭംഗിയായി വെട്ടിയൊതുക്കി നിർത്തിയിരിക്കുന്നു…. അവൾ ചുറ്റും നോക്കി ഭംഗി ആസ്വദിച്ചുകൊണ്ട് നിന്ന്…

പെട്ടെന്ന് ഹരി അഞ്ജലിയുടെ കയ്യിൽ പിടിച്ചു മുന്നോട്ടേക്ക് നടന്നു….അവൾ ഹരിയെ കണ്ണിമചിമ്മാതെ നോക്കി അവനോടൊപ്പം നടന്നു…അമ്മ ആരതി ഉഴിഞ്ഞ് അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്ക് അവളുടെ കയ്യിൽ കൊടുത്തു…. അഞ്ജലി സാരി മെല്ലെ പൊക്കി വലതു കാല് വെച്ച് ശ്രീമംഗലത്തിന്റെ പടി കയറി…. ശ്രദ്ധയോടെ അവൾ വിളക്ക് പൂജാമുറിയിൽ വെച്ച് ഒരു നിമിഷം മനമുരുകി പ്രാർത്ഥിച്ചു… ഹരിയെയും അഞ്ജുവിനെയും വിശാലമായ ഹാളിലെ സോഫയിലിരുത്തി…

ശാരദമ്മ അവർക്ക് പാലും പഴവും നൽകി… ഒറ്റ നോട്ടത്തിൽ തന്നെ ഹരിയുടെ ബന്ധുക്കൾക്കും അയൽക്കാർക്കും ഒക്കെ അഞ്ജുവിനെ ഒത്തിരി ഇഷ്ടമായി…. ശേഷം ഓരോരുത്തരായി അഞ്ജലിയെ പരിചയപ്പെട്ടു… ചിരിക്കുമ്പോൾ വിടരുന്ന നുണ കുഴി അവളിൽ വല്ലാത്തൊരു ഭംഗി ഉളവാക്കി…. കുറച്ചുസമയം അവരോടൊപ്പം ഇരുന്നു… അഞ്ജുവിന് വല്ലാത്ത അസ്വസ്ഥത തോന്നി തുടങ്ങി… കീർത്തി വന്ന് അവളെ അവരുടെ ഇടയിൽ നിന്നും രക്ഷിച്ച് കൊണ്ടുവന്നു…. അഞ്ജു കീർത്തിക്ക് നന്ദി സൂചകമായി നിറഞ്ഞ ഒരു പുഞ്ചിരി നൽകി….

കീർത്തി അഞ്ജുവിനെ ഹരിയുടെ മുറിയിലേക്ക് കൊണ്ടു ചെന്നാക്കി… ഒപ്പം കിങ്ങിണി മോളും ഉണ്ടായിരുന്നു…. അത്യാവശ്യം വലിപ്പമുള്ള ഒരു മുറി തന്നെയായിരുന്നു അത്…. ചുമരിൽ പലയിടത്തായി കിങ്ങിണി മോളുടെയും ഹരിയുടെയും പലതരം ഫോട്ടോകൾ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നു….. അമ്മ…… കിങ്ങിണി മോളുടെ വിളിയാണ് അവളെ ഉണർത്തിയത്… എന്താടാ അമ്മേടെ ചക്കരക്ക് എന്തുപറ്റി… എനിക്ക് ഈ ഉപ്പ് വേണ്ട ചൂട് എടുക്കുന്നു… അവൾ ഇട്ടിരുന്ന ഉടുപ്പ് പൊക്കിപ്പിടിച്ച് അഞ്ജുവിനോട് പറഞ്ഞു…

ആണോ അമ്മയുടെ മോൾക്ക് ഇത് അമ്മ ഊരി തരാം…. അഞ്ജലി കിങ്ങിണി മോളുടെ ഉടുപ്പ് എല്ലാം ഊരി മോളെയും എടുത്ത് ബാത്റൂമിലേക്ക് കയറി…. കുഞ്ഞിനെ കുളിപ്പിച്ചു തിരികെ കൊണ്ടു വന്നപ്പോൾ ഹരി മുറിയിലുണ്ടായിരുന്നു…. കുഞ്ഞിന്റെ ഉടുപ്പ് എവിടെ ഇരിക്കുന്നു എന്ന് അവൾക്ക് അറിയാത്തതുകൊണ്ട് അഞ്ജലി മടിച്ചുമടിച്ച് ഹരിയെ വിളിച്ചു…. ശ്രീയേട്ടാ….. ആ വിളി ഹരിയെ വല്ലാതെ സ്വാധീനിച്ചു…. അവന്റെ ഹൃദയത്തിൽ മഞ്ഞുതുള്ളികൾ പൊഴിഞ്ഞു…. പക്ഷേ അവൻ അത് പുറത്തുകാണിക്കാതെ ഗൗരവത്തോടെ തിരിഞ്ഞു പുരികമുയർത്തി എന്താണെന്ന് ചോദിച്ചു…..

മോൾടെ ഉടുപ്പ് എവിടാ ഇരികുനെ…. അഞ്ജു ഒരു വിറയലോടെ ചോദിച്ചു…. അവളുടെ ആ പെരുമാറ്റം ഹരിയിൽ ചിരി ഉളവാക്കി.. അവൻ അത് മറച്ചുവച്ചുകൊണ്ട് മുറിയിലെ വലിയ കബോർഡിലേക്ക് ചൂണ്ടിക്കാണിച്ചു…. അവൾ കിങ്ങിനെ മോളെ ഇളിയിൽ വെച്ചു കൊണ്ട് തന്നെ കബോർഡ് തുറന്നു…. അതിൽ മോളുടെ പലതരം വസ്ത്രങ്ങൾ ഉണ്ടായിരുന്നു…. ആ റൈറ്റ് സൈഡിൽ തനിക്കുമുള്ള ഡ്രസ്സ് ഉണ്ട്… അടുത്തുള്ള കബോർഡിലേക്ക് ചൂണ്ടിയാണ് അവൻ അത് പറഞ്ഞത്…..

അവിടെ അഞ്ജലിക്ക് വേണ്ടിയുള്ള പലതരം ഡ്രസ്സുകൾ ഉണ്ടായിരുന്നു… ആ കാഴ്ച അഞ്ജലിയെ ഒന്ന് അത്ഭുതപ്പെടുത്തി…. ഇന്നുവരെ പുതിയതൊന്ന് അവൾ ഇട്ടിട്ടില്ല… അച്ഛനോ മാമ്മനോ അവൾക്ക് വാങ്ങുന്ന ഉടുപ്പുകൾ അനുവാണ് ആദ്യം ഇടുന്നത്… അവൾ ഉപയോഗിച്ച് പഴകിയതിനുശേഷം അഞ്ജുവിന് കൊടുക്കും…. അതായിരുന്നു അവിടുത്തെ പതിവ്…. അവൾ അതിൽ നിന്നും മോളുടെ ഉടുപ്പ് എടുത്ത് അവൾക്ക് ഇട്ടുകൊടുത്തു…. ഹരി മുറിയിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അഞ്ജലിക്ക് വല്ലാത്ത വെപ്രാളം ആയിരുന്നു…

അവളുടെ ചേതികൾ ഓരോന്നും ഹരിയിൽ ചിരിയുണർത്തി…. മോളെ ഹരിയെ ഏൽപ്പിച്ച് കബോർഡിൽ നിന്നും ഒരു ചുരിദാറും എടുത്ത് വെപ്രാളത്തോടെ ബാത്റൂമിലേക്ക് കയറി….. വെപ്രാളത്തോടെ കേറുന്നതിന് ഇടയ്ക്ക് അഞ്ജുവിന്റെ ചുരിദാറിന്റെ ബോട്ടം നിലത്ത് വീണിരുന്നു അത് അവൾ ഒട്ടും ശ്രദ്ധിച്ചതുമില്ല… കുളികഴിഞ്ഞ് ചുരിദാർ എടുത്തിട്ടു… അവൾ അവിടെ മൊത്തം നോക്കി… പക്ഷേ ചുരിദാറിന്റെ ബോട്ടം കിട്ടിയില്ല…. മുറിക്ക് പുറത്ത് കിങ്ങിണി മോളുടെയും ഹരിയുടെയും കളിചിരികൾ കേൾക്കാമായിരുന്നു…

അഞ്ജു എന്തു ചെയ്യണമെന്നറിയാതെ അവിടെ നിന്നു…. കുറച്ചു കഴിഞ്ഞ് വാതിലിൽ മുട്ട് കേട്ടു… അഞ്ജലി അവളുടെ ഉമിനീർ വിഴുങ്ങി അവിടെ തന്നെ നിന്നു… അഞ്ജലി താൻ വാതിൽ തുറക്ക്….. ഗൗരവത്തോടെയുള്ള ഹരിയുടെ ശബ്ദം കേട്ടതും അവൾ വിറക്കാൻ തുടങ്ങി…. തന്റെ ചുരിദാറിനെ ബോട്ടും….തനിക്ക് ഇത് വേണ്ടേ…? ഹരി അൽപ്പം കനത്തിൽ ചോദിച്ചു… അഞ്ജലിയുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ ചിരി വിടർന്നു…. അവൾ വാതിൽ തുറന്ന് ഒരു കൈ പുറത്തേക്കിട്ടു…..

അവൻ അത് അവളുടെ കയ്യിൽ വെച്ചുകൊടുത്തു….. അവന്റെ മുഖതും ഒരു പുഞ്ചിരി തത്തിക്കളിക്കുനുണ്ടായിരുന്നു വൈകുന്നേരം ഹരിയുടെ ഹോസ്പിറ്റലിൽ അവനോടൊപ്പം ജോലിചെയ്യുന്ന കുറച്ചു പേരും… പിന്നെ അടുത്ത ബന്ധുക്കളും മാത്രമുള്ള ഒരു കുഞ്ഞ് റിസപ്ഷൻ വീട്ടുമുറ്റത്ത് ഒരുങ്ങി…. അഞ്ജലിയുടെ വീട്ടിൽനിന്നും അച്ഛനും അച്ഛമ്മയും ചെറിയമ്മയും മക്കളും പിന്നെ കണ്ണേട്ടനും നാൻസി ചേച്ചിയും മാമ്മനും മാമ്മിയും വന്നിരുന്നു… വിമലയും സുമിത്രയും ഹരിയുടെ വീടും ചുറ്റുപാടും കണ്ട് അത്ഭുതപ്പെട്ടു… അനുവിന് അഞ്ജുവിനോട് വല്ലാത്ത അസൂയായും ദേഷ്യവും തോന്നി…

പാർട്ടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു ബെൻസ് വന്നായിരുന്നു…. തുടരും….. നാളെ കാണില്ല…. ഒന്നരാടം കൂടുമ്പോളെ കഥ ഇടാൻ പറ്റൂ….ദിവസേന ഇടാൻ കഴിയുന്നില്ല… ലാസ്റ്റ് ഇയർ ആയതുകൊണ്ട് തന്നെ ടീച്ചേഴ്സ് ഞങ്ങളെ നന്നായി കഷ്ടപ്പെടുന്നുണ്ട്… ഓൺലൈൻ ക്ലാസ് ആയതുകൊണ്ട് ഞങ്ങളാരും ഒന്നും പഠിക്കുന്നില്ല എന്നും പറഞ്ഞ്…. പുതിയ പരിഷ്കാരങ്ങൾ ഓരോന്നായി നടപ്പിലാക്കുകയാണ്… അതിന്റെ ഭാഗമായി അനന്ന് പഠിപ്പിക്കുന്ന ഭാഗത്തെ നോട്ട്സ് prepare ചെയ്തു അന്നുതന്നെ അഞ്ച് മണിക്കുള്ളിൽ ഇടണം…

എല്ലാംകൂടി ഒന്നിച്ച് ചെയ്യാൻ പറ്റുന്നില്ല….. ഞാൻ വലിയ എഴുത്തുകാരി ഒന്നും അല്ലാത്തതുകൊണ്ട് നന്നായി സമയമെടുത്താണ് എഴുതുന്നത്…. അതുകൊണ്ട് തന്നെ ഒറ്റ ഇരിപ്പിന് എഴുതാൻ കഴിയില്ല….. സമയം കിട്ടുന്നതനുസരിച്ച് കുറേച്ചെയാണ് എഴുതുന്നത്…. ഒന്നിടവിട്ട ദിവസങ്ങളിൽ എന്തായാലും ഇനിമുതൽ ഇടും…. അതിൽ കൂടുതൽ വൈകില്ല…. അപ്പോൾ ശരി വേഗം അഭിപ്രായങ്ങൾ പോരട്ടെ…….

തുടരും…..

നെഞ്ചോരം നീ മാത്രം : ഭാഗം 9

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!