നിനക്കായെന്നും : ഭാഗം 10

Share with your friends

എഴുത്തുകാരി: സ്വപ്ന മാധവ്

പിന്നെയും ദിവസങ്ങൾ അങ്ങനെ കടന്നു പോയി… അന്നത്തെ സംഭവത്തിനുശേഷം എന്നെ ക്ലാസ്സിൽ വച്ചു നോക്കും…. നോക്കൽ മാത്രമായി അവസാനിക്കും എന്ന തോന്നുന്നേ…. പച്ച സിഗ്നൽ തരുന്നില്ല… ക്യാന്റീനിൽ പോയി അങ്ങനെ കത്തിയടിച്ചു ഇരുന്നപ്പോ സാറും വന്നു…. മൈൻഡ് ഇല്ല…. എന്നാലും എനിക്ക് നയനസുഖമുണ്ട് …. അങ്ങനെ അയാളെ വായിനോക്കിയിരുന്നപ്പോഴാ ഒരു ജൂനിയർ കൊച്ചു ഞങ്ങളുടെ ടേബിളിനടുത്തേക്ക് വന്നേ ….

അവൾ അവിടെനിന്നു കുറച്ച് മാറിനിൽക്കുന്ന കുട്ടികളെ നോക്കി കഥകളി കാണിക്കുന്നു… അവളുടെ കൂട്ടുകാർ ആയിരിക്കും… “എന്താ മോളേ…? ” ഞാൻ ചോദിച്ചു “അത്…. ചേച്ചി…. “എന്നും പറഞ്ഞു അവൾ അഭിയെ നോക്കി… എല്ലാരും എന്തായെന്ന അർത്ഥത്തിൽ പരസ്പരം നോക്കുന്നുണ്ട്.. “ചേട്ടാ… എനിക്ക് ചേട്ടനോടാ സംസാരിക്കാൻ ഉള്ളത്… എന്റെ പേര് ശിഖ… കോളേജിൽ വന്നത് മുതലേ ഞാൻ ചേട്ടനെ ശ്രദ്ധിക്കുവാ….

ഒരു വർഷം കഴിഞ്ഞു നോക്കാൻ തുടങ്ങിയിട്ട്… എനിക്ക് ചേട്ടനെ ഇഷ്ടമാ…. ഐ ലവ് യു..” എന്നും പറഞ്ഞു ചിരിച്ചോണ്ട് നിൽകുവാ… അഭി ആണേൽ എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുവാ… “ഇപ്പോ ഒന്നും പറയണ്ട….. പിന്നെ പറഞ്ഞാൽ മതി “എന്നും പറഞ്ഞു സൈറ്റ് അടിച്ചിട്ട് അവൾ പോയി… അഭി ഒന്നും മിണ്ടുന്നില്ല… കിളികൾ എല്ലാം ഏതൊക്കെയോ വഴി പറന്നു പോയ പോലെയുണ്ട് എല്ലാരും അവന്റെ മറുപടി അറിയാൻ നോക്കി ഇരിക്കുവാ… അവൻ ഒന്നും മൊഴിയുന്നില്ല… “ആ കുട്ടി കൊള്ളാല്ലേ… ” – അഭി “മ്മ്… കാണാൻ ഭംഗിയൊക്കെ ഉണ്ട്… “- അഞ്ജു ” മോന് ഇഷ്ടായോ….. ” ഞാൻ ചോദിച്ചു “അങ്ങനെ ചോദിച്ചാൽ…..

കൊച്ചു കാണാൻ കൊള്ളാം…. പിന്നെ ഒരു വർഷമായി എന്നെ സ്നേഹിക്കുവാന്ന് …. ഇഷ്ടം തുറന്ന് പറയുകയും ചെയ്തു….. എല്ലാം ഒത്തുനോക്കുമ്പോൾ…… എനിക്ക് ഇഷ്ടായി…. നമുക്ക് നോക്കാം..” എന്നും പറഞ്ഞു അഭി നിലത്തു കാലുകൊണ്ടു കളം വരയ്ക്കുന്നു.. “ഏഹ്… ഏഹ്… “കഴിച്ചോണ്ടിരുന്നത് നെറുകയിൽ കേറി ചഞ്ചു ചുമച്ചു…. ” വെള്ളം കുടിക്ക് ” ഞാൻ വെള്ളം എടുത്തു കൊടുത്തു ഞാൻ ക്ലാസ്സിൽ പോട്ടെ… എനിക്ക് വയ്യ… നിങ്ങൾ പതുക്കെ വായോ എന്നും പറഞ്ഞു ചഞ്ചു പോയി “ഇവൾക്ക് ഇത് പെട്ടെന്ന് എന്താപറ്റിയെ??”

ഞാൻ ചോദിച്ചു “അറിയില്ല…. പിന്നെ ചോദിക്കാം “- അഭി പിന്നെ എല്ലാരും കഴിച്ചു എഴുനേറ്റു… സാറിനെ നോക്കിയപ്പോൾ നോ മൈൻഡ് ഇയാളെന്താ ആരെയും നോക്കാത്തെ… ഇനി പ്രണയം ഫുഡിനോട് മാത്രമാണോ ദേവ്യേ… “സ്വപ്നം കണ്ട് കഴിഞ്ഞോ ചേച്ചി… ” ഇതാരെന്ന് നോക്കിയപ്പോൾ.. അഞ്ജു… ” നിന്റെ ഏട്ടൻ നിന്നെ ശ്രദ്ധിക്കണം എന്നാ പറഞ്ഞേ… ” “ഓഹോ…. ഇപ്പോഴേ എന്റെ ഏട്ടത്തി ആയോ… ” “ഈ… അയാളുടെ കൈയിൽ നിന്നു അടി വാങ്ങാത്ത ഇങ്ങോട്ട് വാ… ” എന്നും പറഞ്ഞു എന്നെ വലിച്ചോണ്ട് പോയി

ക്ലാസ്സിൽ പോയപ്പോൾ ചഞ്ചു ബെഞ്ചിൽ തല വച്ചു കിടക്കുവായിരുന്നു… “എന്ത് പറ്റി ചഞ്ചു” – അഭി ഒന്നുല്ല… തലവേദന… എന്നും പറഞ്ഞു അവൾ വീണ്ടും കിടന്നു അവൾക്കെന്താ പറ്റിയെന്ന് അറിയില്ല… കരഞ്ഞു എന്ന് തോന്നുന്നു… കണ്ണ് കലങ്ങി ചുവന്നിട്ടുണ്ട്….. എന്തായാലും പിന്നെ ചോദിക്കാം എന്ന് വിചാരിച്ചു ഇരുന്നു.. വൈകിട്ട് ഇറങ്ങിയപ്പോൾ ഗേറ്റിന്റെ മുൻപിൽ ശിഖ ഉണ്ടായിരുന്നു… അഭിയെ നോക്കി ചിരിച്ചു റ്റാറ്റായും കൊടുത്ത് അവൾ പോയി…. **************** പിന്നീടുള്ള ദിവസങ്ങളിൽ ചഞ്ചു അഭിയോട് പഴയത് പോലെ സംസാരിക്കുന്നില്ല, കുറച്ച് ഡിസ്റ്റൻസ് വന്നത് പോലെ….

അത് ഞങ്ങൾ എല്ലാരും ശ്രദ്ധിച്ചു… ഞങ്ങൾ എല്ലാവരോടും പഴയത് പോലെയാണ്… അഭിയോട് പഴയത് പോലെ മിണ്ടില്ല… കളിചിരി ഇല്ല… കുറുമ്പുകൾ ഇല്ല… അവസാനം ഞങ്ങൾ അവളോട് ചോദിച്ചു.. “ഒന്നുല്ല… നിങ്ങൾക് തോന്നുന്നതാ” എന്നും പറഞ്ഞു ഒഴിഞ്ഞു മാറി……. പിന്നെ അഭിയും പഴയത് പോലെ മിണ്ടുന്നില്ല… ഫുൾ ശോകം ആയി… ഇടയ്ക്ക് ശിഖ കാണാറുണ്ടേങ്കിലും അഭി മൈൻഡ് ചെയ്യില്ലായിരുന്നു…. അങ്ങനെ ബ്രേക്കിന് ക്യാന്റീനിൽ പോകാൻ വിളിച്ചപ്പോൾ അഭി നോട്ട് എഴുതാനുണ്ട് വരുന്നില്ലയെന്ന് പറഞ്ഞു… ചഞ്ചുനെ വിളിച്ചപ്പോൾ അവളും വരുന്നില്ല…

പിന്നെ ഞങ്ങൾ മൂന്ന്പേരും കൂടെ പോയി “എന്നാലും അവർക്ക് രണ്ടാൾക്കും എന്താ പറ്റിയെ…? “- ദിച്ചു “ആവോ…. ചോദിച്ചിട്ട് ഒന്നും പറയുന്നില്ല” – അഞ്ചു “അവർ രണ്ടാളും പരസ്പരം മിണ്ടുന്നില്ല…. പണ്ട് എങ്ങനെ നടന്നതാ…. നിർത്താതെ സംസാരം ആയിരിന്നു… ഇപ്പോ ഒരു പുഞ്ചിരിയിൽ ഒതുങ്ങി…. രണ്ടാൾക്കും ഇടയിൽ എന്തോ പ്രശ്നം ഉണ്ട്… “- ദിച്ചു ‘അന്ന് ആ ജൂനിയർ പ്രൊപ്പോസ് ചെയ്‌തത്‌ മുതൽ തുടങ്ങിയതാ….അവൾക് അത് ഇഷ്ടപെട്ടില്ലായിരിക്കോ ..? “- ഞാൻ ചോദിച്ചു ഇഷ്ടപെടാതിരിക്കാൻ എന്താ…? ഇനി അവൾക് അഭിയെ ഇഷ്ടാണോ..? ” – അഞ്ജു ആണോ….? എല്ലാരും ചിന്തയിലാണ്ടു… 🤔

“ഡീ… നിന്റെ സർ…” – അഞ്ജു “എവിടെ? ഞാൻ കണ്ടില്ലല്ലോ… ” “പതുക്കെ ഏന്തിവലിക്ക് .. ദേ.. വരുന്നു…. ദീപക് സർ ഉണ്ട് കൂടെ.. “- ദിച്ചു “ആഹ്… കണ്ടു… ഇയാൾ ദിവസം കഴിയുംതോറും മൊഞ്ചൻ ആകുവാണല്ലോ ദൈവമേ… ” “ഓഹ്… പതുക്കെ വായിനോക്കെടി…. “- അഞ്ജു “ഈ… “ഒരു വളിഞ്ഞ ചിരി പാസ്സാക്കി… തിരിഞ്ഞു സാറിനെ നോക്കി… സാറും അപ്പോൾ തിരിയുവായിരുന്ന്… ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ കോർത്തു… ഒന്നു പുഞ്ചിരിച്ചില്ല… അതിനു മുന്നേ അയാൾ വെട്ടി തിരിഞ്ഞു…

“ഒന്ന് ചിരിച്ചാൽ എന്താ ഇയാൾക്ക് ” ” ദാ… അവിടെ ഇരുപ്പുണ്ട് പോയി ചോദിച്ചിട്ട് വാ ” – ദിച്ചു “ഓഹ്… വേണ്ട… അന്ന് ചോദിച്ചതിന്റെ പാട് മാറിയതെയുള്ളൂ… ഇനി റിസ്ക് എടുക്കാൻ വയ്യ… ” ഞങ്ങൾ സംസാരിച്ചോണ്ടിരുന്നപ്പോൾ പെട്ടെന്ന് ചഞ്ചു കരഞ്ഞോണ്ട് ഓടി വന്നു “എന്താടി…. നീ കരയുന്നത് എന്തിനാ…? ” “ഡീ.. അഭി…. ” അവൾ വിക്കി വിക്കി പറഞ്ഞു.. “അഭിക്ക് എന്താ പറ്റിയെ…? ” അഞ്ജു ചോദിച്ചു “ചഞ്ചു നീ കരയാതെ എന്താ ഉണ്ടായതെന്ന് പറയ്… ” “അത്….. ഞാൻ വെറുതെ അവിടെ ഇരിക്കുവായിരുന്നു…

അഭി എന്റടുത്തു വന്നു ഇപ്പോ എന്താ എന്നോട് മിണ്ടാത്തെ എന്ന് ചോദിച്ചു… ഞാൻ ഒന്നുല്ല എന്ന് പറഞ്ഞു ഒഴിവാക്കി…. അവനു ദേഷ്യം വന്ന് കൈ ബെഞ്ചിൽ ആഞ്ഞു ഇടിച്ചു…. കൈ പൊട്ടി ചോര വരുവാ…. ഹോസ്പിറ്റലിൽ പോകാൻ വിളിച്ചിട്ട് വരുന്നില്ല… നിങ്ങൾ വന്ന് പറയ്….. നല്ല ചോര പോകുന്നുണ്ട് പെട്ടെന്ന് വാ ” എന്നും പറഞ്ഞു കരയുന്നു ” നീ കരയാതെ… വാ നമുക്ക് പോകാം…” എന്ന് പറഞ്ഞു എല്ലാരും കൂടെ ക്ലാസ്സിലേക്ക് ഓടി അവിടെ എത്തിയപ്പോൾ അഭിയുടെ കൈയിൽ നിന്നു ചോര നന്നായി പോകുന്നുണ്ട്…

അവൻ കുനിഞ്ഞു ഇരിക്കുവാ ആരെയും നോക്കുന്നില്ല… “അഭി… വാ… എണീക് ഹോസ്പിറ്റലിൽ പോകാം… ” ചഞ്ചു അവനെ വിളിച്ചു… ഒരു മൈൻഡ് ഇല്ല… അവൻ അങ്ങനെ ഇരിക്കുവാ…. ആരെയും നോക്കുന്നില്ല വാ… അഭി… പോകാം… എല്ലാരും കൂടെ വിളിച്ചു നോക്കി…. നോ രക്ഷ പിന്നെ അവനെ വലിച്ചോണ്ട് കോളേജിൽ നിന്നു ഇറങ്ങി…. അവന്റെ കണ്ണും കലങ്ങിയിരിക്കുവാ… ഹോസ്പിറ്റലിൽ എത്തി ഡ്രസ്സ്‌ ചെയ്തു…. “ബെഞ്ച് പൊട്ടിയപ്പോൾ കൈയിൽ കൊണ്ടു കീറിയതോണ്ടാ ബ്ലഡ്‌ പോയെ…

ഇനി കുറച്ച് കഴിഞ്ഞു ഒരു ഇൻജെക്ഷൻ കൂടെ ഉണ്ട് അത് കഴിഞ്ഞു വീട്ടിൽ പോകാം ” ഡോക്ടർ പറഞ്ഞിട്ട് പോയി ചഞ്ചു അപ്പോഴും കരച്ചിൽ ആയിരുന്നു ” നീ ഇങ്ങനെ കരയാതെ… അവന് കുഴപ്പമില്ലയെന്ന് ഡോക്ടർ പറഞ്ഞില്ലേ…? ” “ഞാൻ കാരണമാണ് അവന്റെ കൈ മുറിഞ്ഞേ… ” ” സാരമില്ല… പോട്ടെ… ഇങ്ങനെ കരഞ്ഞു വല്ലതും വരുത്താതെ… ” – അഞ്ജു ” ഞാൻ അഭിയെ കണ്ടിട്ട് വരാം… ” എന്നും പറഞ്ഞു ചഞ്ചു റൂമിലേക്ക് പോയി അവർക്ക് രണ്ടു പേർക്കും എന്താ സംഭവിച്ചേ… ഈ പ്രശ്നം പെട്ടെന്ന് അവസാനിപ്പിക്കണം…

എന്നൊക്കെ മനസ്സിൽ ആലോചിച്ചു ഇരുന്നപ്പോഴാ…. ച്ഛ…. ച്ഛ…. എന്ന ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടേ….. കരച്ചിൽ കേട്ട ഭാഗത്തു നോക്കിയപ്പോൾ ഒരു നാല്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ കയ്യിൽ ഇരുന്നു കരയുവാ… ഒരു ചുന്ദരി കുഞ്ഞു…. ഒരു രണ്ടുവയസ്സ് തോന്നിക്കും…. ഇടക്ക് ആ അമ്മയെ അടിക്കുന്നുമുണ്ട്… ചുണ്ടും പിളർത്തി കരയുന്ന ആ കുറുമ്പിയെ കണ്ടപ്പോൾ എന്റെ മനസിലും ഒരു വിഷമം… ഞാൻ അവരുടെ അടുത്തേക്ക് നടന്നു… എന്താ അമ്മേ കുഞ്ഞ് കരയുന്നേ…?

പെട്ടെന്ന് എന്നെ കണ്ടതുകൊണ്ടോ പരിചയമില്ലാത്തതുകൊണ്ടോ അമ്മ എന്നെ സംശയ രൂപേണ നോക്കി “എന്റെ ഫ്രണ്ടിനു ഒരു ചെറിയ ആക്‌സിഡന്റ് പറ്റി കൊണ്ടുവന്നതാ…. അവിടെ ഇരുന്നപ്പോഴാ മോൾടെ കരച്ചിൽ കേട്ടേ.. അങ്ങനെ വന്നതാ… ” അമ്മയോട് പറഞ്ഞു മോൾക് ചെറിയ പനി … ഡോക്ടറെ കാണിക്കാൻ കൊണ്ടുവന്നതാ… ഇവിടെ ഇരുന്നതിന്റെ വാശിയാ… ഈ കാണിക്കുന്നേ… കൊണ്ടു നടക്കാൻ കാലിനു വയ്യ മോളേ.. എന്നും പറഞ്ഞു പുഞ്ചിരിച്ചു അമ്മ കുഞ്ഞിനെ നോക്കി പരിചയമില്ലാത്ത ആളെ കണ്ടത് കൊണ്ടാകാം…

കുഞ്ഞ് അമ്മേടെ തോളിൽ ചേർന്ന് കിടക്കുവാ… ഇടക്ക് ഞാൻ പോയോ എന്ന് അറിയാൻ തല പൊക്കി നോക്കുന്നുണ്ട്… എന്നെ കാണുമ്പോൾ വീണ്ടും കിടക്കും…. മോൾടെ ആ കളി കണ്ടു ആ വിഷമങ്ങൾക്കിടയിലും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… “അമ്മ ഒറ്റയ്ക്ക് ആണോ വന്നേ…? ” ഞാൻ ആ അമ്മയോട് ചോദിച്ചു “ഇല്ല… എന്റെ മോൾ കൂടെ വന്നു… ഞങ്ങളെ ഇവിടെ ഇരുത്തി അവൾ മരുന്നു മേടിക്കാൻ പോയി… ” “മോൾടെ പേര് എന്താ…? ” ഞാൻ കുഞ്ഞിനോട് ചോദിച്ചു… ഇടകണ്ണിട്ട് നോക്കിയിട്ട് പിന്നേയും കിടന്നു കുറുമ്പി “ലെച്ചു… ”

അമ്മ പറഞ്ഞു ലെച്ചു മോളേ… വാ… ചേച്ചി എടുക്കാം എന്ന് പറഞ്ഞു ഞാൻ കൈ നീട്ടി ഒന്നു നോക്കിയിട്ട് വീണ്ടും അമ്മേടെ തോളിൽ കിടന്നു… “പരിചയമില്ലാത്തോണ്ടാ മോളേ… ” അപ്പോഴാ ബാഗിൽ ചോക്ലേറ്റ് ഉള്ളത് ഓർമ്മ വന്നേ… ഞാൻ ചോക്ലേറ്റ് എടുത്ത് കുഞ്ഞിന് നീട്ടി…. ചോക്ലേറ്റ് കണ്ടപ്പോൾ ലെച്ചുവിന്റെ മുഖം വിടർന്നു… ഒരു പുഞ്ചിരി വന്നു.. എന്നെയും ചോക്ലേറ്റിലും മാറി മാറി നോക്കുന്നുണ്ട് കുറുമ്പി അവസാനം ചോക്ലേറ്റ് വാങ്ങാൻ കൈ നീട്ടി… അപ്പോൾ ഞാൻ മിട്ടായി മാറ്റിയിട്ടു എടുക്കാൻ കൈ നീട്ടി…

പിന്നെയും അമ്മയുടെ തോളിൽ ചാഞ്ഞു ഇച്ചിരി വിഷമമൊക്കെ വന്നു കുറുമ്പിക്ക്… ഇപ്പോ കരയുമെന്ന അവസ്ഥയിൽ ഇരിക്കുവാ… പിന്നെയാ ചോക്ലേറ്റ് കൊടുത്തു…. അപ്പോൾ ആ മുഖം സന്തോഷം കൊണ്ടു വിടർന്നു…. ഇടക്ക് എന്നെ നോക്കി ചിരിക്കാൻ തുടങ്ങി…. ഞാൻ ഒന്നു കൈനീട്ടി നോക്കി… അപ്പോൾ കുഞ്ഞിരി പല്ലുകാട്ടി ചിരിച്ചോണ്ട് എന്റെ കൈയിലേക്ക് വന്നു… പിന്നെ കുഞ്ഞിനേയും എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ഇടയ്ക്കു ച്ഛ.. ച്ഛ എന്ന് പറയുന്നുണ്ടായിരുന്നു മോൾ…

തുടരും….

നിനക്കായെന്നും : ഭാഗം 9

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!