തൈരും ബീഫും: ഭാഗം 40

തൈരും ബീഫും: ഭാഗം 40

നോവൽ: ഇസ സാം

എന്റെ ശബ്ദം ഒക്കെ കരിച്ചിലിൽ മുങ്ങി പോയി…. “കരയുവാന്നോ?..ഡീ സാൻഡീ….. ” “നീ എന്നാത്തിനാ എന്നെ ഇട്ടേച്ചു പോയത്……എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റുകേല എബിച്ചാ….എനിക്ക് വയ്യാ…….” ഞാൻ വീണ്ടും കരഞ്ഞു……അപ്പുറം നിശബ്ദം….. “എന്നാലേ എൻ്റെ കൊച്ചു ഗേറ്റ് തുറക്ക്…..” ഞാൻ ഒരു നിമിഷം കരച്ചിൽ നിർത്തി…..അപ്പുറം മൊബൈൽ കട്ട് ആയി……എന്നതാ ഗേറ്റ് തുറക്കാനോ……ഞാൻ വേഗം താക്കോലും എടുത്തു മുന്നിലേക്ക് ഓടി….ചിരിക്കണോ…കരയണോ ….

വേഗവും വാതിൽ തുറന്നു ഞാൻ ഗേറ്റിലേക്ക് ഓടി……ആരും കയറാതിരിക്കാൻ ഒരു ഭീമാകാര ഗേറ്റും മതിലും ആണ് അപ്പൻ ഉണ്ടാക്കിയത്…ഞാൻ മാത്രമായപ്പോൾ എനിക്കതു കവചമായിരുന്നു…സുരക്ഷിതത്വമായിരുന്നു……..എന്നാൽ ഇന്ന് ആ കോട്ടവാതിൽ എനിക്ക് വലിയ ഒരു കടമ്പയായി തോന്നി…..ഞാൻ ആ പൂട്ട് തുറന്നു …..ഒരല്പം ശക്തിയോടെ മാത്രമേ ആ വാതിൽ തുറക്കാൻ കഴിയുള്ളു…ഇന്ന് ഞാൻ ഒറ്റ വലിക്കു ആണ് അത് തുറന്നതു…….പുറത്തു വീതിയുള്ള റോഡിനോട് ചേർന്ന് ആ യുബർ ടാക്സിയിൽ ചാരി ചെറു പുഞ്ചിരിയോടെ നിൽക്കുന്ന എബിച്ചനെ കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരു മഞ്ഞുമഴ വീഴുകയായിരുന്നു…..

അവൻ്റെ മുഖത്തെ കുസൃതി പോലും എന്നിൽ നിറച്ചത് ഇത്രയും വര്ഷം ഞാൻ അടക്കി വെച്ച പ്രണയമായിരുന്നു…… കുസൃതി ചിരിയോടെ എൻ്റെ അടുത്തേക്ക് നടന്നു വരുന്ന എബിച്ചനു മുൻപിൽ എൻ്റെ എല്ലാ മൂടുപടവും അഴിഞ്ഞു വീഴുകയായിരുന്നു….. “നീ എന്നാ പറഞ്ഞതു ഫോണിൽ …. ഞാൻ കേട്ടില്ല…..എന്നതാ ?..” എൻ്റെ അടുത്തേക്ക് വന്നു നിന്ന് കുസൃതി ചിരിയോടെ ചോദിക്കുന്നു……. ഞാൻ അവൻ്റെ അടുത്തേക്ക് ചുവടുകൾ വെച്ചു….

എൻ്റെ കാലിൻ്റെ പെരു വിരലിൽ പൊങ്ങി അവൻ്റെ മുഖം ഞാൻ ചുംബനങ്ങളാൽ മൂടുകയായിരുന്നു…….അവനും എന്നെ ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു……ഒരായിരം ചുംബനങ്ങൾ ഞാൻ കൊടുക്കാതെ എൻ്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നു…..ഞാൻ അവൻ്റെ കണ്ണുകളിലേക്കു നോക്കി…എന്നെ അത്ഭുതത്തോടെ നോക്കുന്നു……ഞാൻ പതുക്കെ അവൻ്റെ ചെവിയിൽ പറഞ്ഞു….. “ഡാ…. എബിച്ചാ……നാളെ നേരം വെളുക്കുമ്പോ എന്നെ മിന്നു കെട്ടുമോ?” അവളുടെ മുഖത്തെക്കു ഞാൻ കുസൃതിയോടെ നോക്കി…..

പിന്നെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു…..എപ്പൊ ചേർത്തു പിടിക്കുമ്പോഴും അവൾ അകലുമായിരുന്നു…എന്നാൽ ഇന്ന് കൂടുതൽ ചേർന്നതേയുള്ളു….. “അപ്പൊ ശ്വേത വന്നാലോ….?..അച്ചായനെ ഇത്രയും നാൾ കാത്തിരിക്കുവായിരുന്നു എന്നും പറഞ്ഞു…….” ഞാൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു ചോദിച്ചു………. അവളുടെ കണ്ണുകളിൽ ഒരു പിടച്ചൽ മിന്നി മറഞ്ഞു…..അടുത്ത ക്ഷണം അത് മായുകയും ചെയ്തു……. “ആര് വന്നാലും ഞാൻ വിട്ടു കൊടുക്കേല………..എനിക്ക് പറ്റുകേല……”

എൻ്റെ നെഞ്ചിൽ അവൾ തലചായ്ച്ചു…….ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി…… “ഞാൻ പോയാലോ…….? എന്നാ ചെയ്യും…….?” ഞാൻ അവളെ നോക്കി കുസൃതിയോടെ ചോദിച്ചു…….ആ കണ്ണുകൾ നിറയുന്നുണ്ടോ പിണങ്ങുന്നുണ്ടോ എന്നൊക്കെ……എന്നാൽ ആ കണ്ണുകളിൽ നിറഞ്ഞതു പ്രണയമായിരുന്നു…കുസൃതി ആയിരുന്നു…..അവൾ കുറുമ്പോടെ എൻ്റെ കവിളിൽ ഒരു പിച്ച് തന്നു….. ” ആ അച്ചായൻ ഒക്കെ മഴവെള്ളത്തിൽ ഒലിച്ചു പോയി…ഇത് ഈ സാൻഡിയുടെ എബിച്ചനാ…… ഇനി ആരൊക്കെ വന്നാലും പോവുകേലാ…….”

എൻ്റെ മനസ്സു നിറഞ്ഞു എന്ന് പറഞ്ഞാൽ പോരാ….സന്തോഷവും പ്രണയവും കര കവിഞ്ഞു… …എൻ്റെയും കണ്ണു നിറഞ്ഞു……ഞാനവളുടെ നെറുകയിൽ അധരങ്ങൾ ചേർത്തു….. ഞാൻ അവളുടെ മുഖം എൻ്റെ കൈകുമ്പിളിൽ എടുത്തു…… “മണ്ടി…..മരമണ്ടി …..ഇപ്പോഴാണോടീ നിനക്ക് വിശ്വാസമായതു…..നിനക്കിതു പതിനാലു വര്ഷങ്ങള്ക്കു മുന്നേ അറിയാൻപാടില്ലായിരുന്നോ…..?.” “അന്നത്തേ എബിച്ചൻ ഇത്രയും സ്ട്രോങ്ങ് അല്ലായിരുന്നു…… അവനു ഈ ലോകത്തു എന്തിനേക്കാളും വലുത് ഈ സാൻഡി അല്ലായിരുന്നു……. “

ആ വാക്കുകൾ സത്യമായിരുന്നു…… അന്നത്തെ എബി അങ്ങനായിരുന്നു..പക്ഷേ ഇന്ന് എന്തിനേക്കാളും വലുത് നീയാണ്……. നിന്നോളം തീവ്രമായി ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല…….. “സോറി ടീ…. സോറി ഫോർ എവെരിതിങ്…….നിനക്കു സമയം തരാത്തതിനു…………നിൻ്റെ മുന്നിൽ മറ്റൊരുവളുമായി പ്രണയം പങ്കിട്ടതിനു……..അറിയാതെയാണെങ്കിലും നിന്നെ വേദനിപ്പിച്ചതിനു……നീ ക്ഷെമിക്കെടീ…….”… അവളും കരഞ്ഞു…എന്നെ ഇറുകെ പുണർന്നു കൊണ്ട്………. ഞാനും അവളെ നെഞ്ചോടെ ചേർത്തു…മനസാക്ഷി കുത്തില്ലാതെ……

സ്വാതന്ത്രിയെത്തോടെ….പ്രണയത്തോടെ……… പക്ഷേ ഞങ്ങൾക്ക് സ്ഥലകാല ബോധം വന്നത് ഡ്രൈവർ ഹോണടിച്ചപ്പോഴായിരുന്നു…… ഞാൻ പിന്നോട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഡ്രൈവർ പുറത്തു‌ ഇറങ്ങി നിന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ട്…..സാൻഡിയും പെട്ടന്നു പിന്നോട്ട് മാറി…….റോഡിലേക്ക് നോക്കി തലയിൽ കൈവെക്കുന്നു….സാൻഡിയുടെ വീട്ടിൽ നിന്ന് കുറച്ചു മാറി ഒരു മാർജിൻ ഫ്രീ ഉണ്ട്…….അവിടെ നിന്ന് ഒന്ന് രണ്ടു തലകൾ ഒക്കെ പൊങ്ങിയും താഴ്നന്നും ഞങ്ങളെ നോക്കുന്നുണ്ട്…..ഈശോയെ ഈ കട ഇതുവരെ പൂട്ടിയില്ലേ……

എന്ന് ഞാൻ അതിശയിച്ചു പോയി…..അത്രയ്ക്ക് വിജനമായ റോഡ് ആണ്….എന്നിട്ടും സീൻ പിടിക്കാൻ വന്ന തലകളെ ഞാൻ നമിച്ചു പോയി……സാൻഡി വേഗം ഗേറ്റ് മലർക്കെ തുറന്നിട്ട് വീട്ടിലോട്ടു ഓടി രക്ഷപ്പെട്ടു…….ആ ഓട്ടം കണ്ടപ്പോൾ എനിക്ക് ചിരി വന്നു……ഞാൻ ഡ്രൈവറിനു കാശും കൊടുത്തു…..ഗേറ്റും അടച്ചു…..വീട്ടിലേക്കു കയറി……ഇവളിതു എവിടെപ്പോയി……..ഞാൻ അകത്തു കയറി വാതിൽ അടച്ചതും പിന്നിൽ അനക്കം……. “അയാൾ പോയോ……?.” ജന്നലിൽ കൂടെ എത്തി പുറത്തേക്ക് നോക്കുന്നു….. “ഹ…ഹ…..നീ എന്ന ഓട്ടം ആയിരുന്നു……”

എന്നെ നോക്കി നന്നായി ഇളിച്ചു….. “പിന്നെ…… ഓടണ്ടായോ….? ….. ആ ജോമോൻ്റെ കട എന്നാത്തിനാ ഈ നട്ട പാതിരായ്ക്ക് തുറന്നു വെച്ചിരിക്കുന്നേ……. പകൽ പോലും ഒരു ഈച്ച കുഞ്ഞു പോലും ഇല്ല…..എന്നിട്ടാ …….” അവളുടെ ചമ്മലും ദേഷ്യവും കൂടെ കലർന്ന ഭാവം കണ്ടപ്പോൾ അറിയാതെ ഞാൻ എൻ്റെ ആദ്യ ചുംബനം ആലോചിച്ചു പോയി……കർത്താവേ …….ആരും കാണാതെ ഒരു ചോട്ടാ കിസ്സ് കൊടുത്ത എന്നെ അടിച്ചു പദം വരുത്തിയ ഇവളാണോ ഇപ്പൊ നടുറോഡിൽ വെച്ച് നാട്ടുകാരുടെ മുന്നിൽ വെച്ച്……

ഇത്രയും ഉമ്മ വെച്ചത്…….. അതോർത്തപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു പോയി…. അവൾ എന്നെ തന്നെ നോക്കുന്നുണ്ട്…… “എന്നതാ……?” “ഞാൻ ഓർക്കുവായിരുന്നു……എൻ്റെ ആദ്യചുംബനം……” അവളിലും ഒരു ചിരിയൊക്കെ വന്നു….. “അത് ചുംബനമല്ലല്ലോ മോനെ എബിച്ചാ…..അത് കൃത്രിമ ശ്വാസം കൊടുക്കലല്ലേ……” എന്റെ ബാഗ് തള്ളി കൊണ്ട് മുറിയിലേക്ക് വെക്കുന്നതിനിടയ്ക്കു അവൾ പറഞ്ഞു……ഞാൻ ഈവയുടെ അടുത്ത് പോയി…നെറ്റിയിലെ മുടി മാറ്റി…… നെറുകയിൽ തലോടി……സാൻഡിയും വന്നു അവൾക്കു പുതപ്പിച്ചു കൊടുത്തു…… “ഇന്ന് ശോകായിരുന്നു…..

അപ്പായീടെ ഈവ്സ്……” “അപ്പൊ നീയോ……?..” അവൾ എന്നെ നോക്കി……… “ഞാൻ കുറച്ചു…….?” ഞാനവളെ ചേർത്ത് പിടിച്ചു ഊണു മുറിയിലേക്ക് നടന്നു…. അവൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ലാ എന്ന് എനിക്കറിയാമായിരുന്നു…ഞാൻ ഭക്ഷണം വാങ്ങി വന്നിരുന്നു…..ഞങ്ങൾ ഒരുമിച്ചു കഴിച്ചു എന്ന് പറഞ്ഞാൽ തെറ്റാവും…ഞാൻ കുളിച്ചിട്ടു വന്നു കഴിക്കാം എന്നും പറഞ്ഞു കുളിമുറിയിൽ പോയി വന്നപ്പോഴേക്കും എൻ്റെ സാൻഡി ഭക്ഷണവും കഴിച്ചു എനിക്കുള്ളത് പ്ലേറ്റിലും എടുത്തു കൊണ്ട് വന്നിരിന്നു…എനിക്ക് വാരി തരുകയും ചെയ്തു…………ഞാനവളെ അത്ഭുതത്തോടെ നോക്കി…… “അതേ മണി പന്ത്രണ്ടായേ…..

വൈകാരിയച്ചൻ ഇപ്പൊ കിടന്നിട്ടുണ്ടാവും… എന്നാലും സാരമില്ല……നീ ഒന്ന് വിളിക്കു…..നാളെ മിന്നു കെട്ടിൻ്റെ കാര്യം പറയണ്ടേ…..?.” അവളാണ്…. ഇപ്പൊ കാര്യം പിടി കിട്ടി….ഭക്ഷണം ഒരുമിച്ചു കഴിക്കുമ്പോ സമയം വീണ്ടും വൈകില്ലേ….. “ഓഹോ…അപ്പൊ അതാണ്……ഞാൻ ഓർത്തു നീ അങ്ങ് പ്രണയിക്കുകയാണ്..എന്ന് .” അവൾ എന്നെ നോക്കി പ്രണയാർദ്രമായി……. “പ്രണയിക്കാൻ ഒരു ജീവിതം മുഴുവനുണ്ടല്ലോ എബിച്ചാ…….” അവൾ ചിരിച്ചു കൊണ്ട് എണീറ്റ് പോയി മൊബൈൽ എടുത്തു തന്നു……”നീ വിളിക്കുവേഗം വിളിക്കു……ഞാൻ ഇപ്പൊ വരാം……” ഞാൻ അവൾ പോയ വഴിക്കു നോക്കി ഇരുന്നു……

ഇന്നലെ വരെ ഞാൻ കണ്ട സാൻഡിയിൽ നിന്നും ഇന്ന് അവൾ മാറിയിരിക്കുന്നു…….. എന്നും അവൾ കണ്ണുകളിൽ ഒളിപ്പിച്ചിരുന്ന പ്രണയം ഇന്ന് ഓരോ ചലനങ്ങളിലും ഉണ്ട്……..ഞാൻ മൊബൈലിൽ നോക്കി കിടന്നു.ഇന്നത്തെ അലച്ചിൽ ആയിരിക്കാം ഒന്ന് കിടക്കണം എന്ന് തോന്നിയിരുന്നു……….ഞാൻ ഓർക്കുകയായിരുന്നു ഞാൻ അവളെ ആദ്യമായി കണ്ടത്……ഈ രണ്ടാം ജന്മത്തിൽ അവളെ കണ്ടത്…… സാൻഡിയെ കാണുന്നില്ലല്ലോ……ഞാൻ അവളെയും നോക്കി മുകളിലത്തെ അവളുടെ മുറി വരെ എത്തി…….

അപ്പോഴാ ദാ അലമാരയിൽ എന്തോ തിരക്കുന്നു….ഒരു സാരി ഉടുത്തിട്ടും ഉണ്ട്… “ഇവിടെ എന്നതാ…….. നീ എന്നാ ചെയ്യുന്നു…….?.” അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി ഒരു ചമ്മിയെ ചിരി തന്നു…. .”അത് പിന്നെ നാളെ മിന്നു കെട്ടിന് ഉടുക്കാനേ പുതിയ സാരി ഒന്നുമില്ല…….” ഞാൻ വിക്കി പറഞ്ഞു….. “ഇത് പുതിയതാ….പക്ഷേ ഉടുത്തപ്പോ കൊള്ളുകേല…….” അവൻ എൻ്റെ അടുത്തേക്ക് വന്നു പിന്നിലൂടെ കെട്ടി പിടിച്ചു എന്നെ കണ്ണാടിക്കു മുന്നിൽ നിറുത്തി…….. “ആര് പറഞ്ഞു …കൊള്ളുകേലാ എന്ന്….. നല്ല കൊള്ളാലോ…….” “നിനക്കിഷ്ടല്ലല്ലോ?…..ഞാൻ സാരി ഉടുക്കുന്നേ……?”

അവൻ ചിരിച്ചു …കുനിഞ്ഞു എന്റെ ചുമലിൽ മേൽ താടി വെച്ചു…കണ്ണാടിയിൽ എന്നെ നോക്കി….എത്രെയോ കാലമായി എൻ്റെ സ്വപ്നങ്ങളിൽ മാത്രം വന്ന ചിത്രം ആ ദർപ്പണത്തിലൂടെ ഞാൻ വീണ്ടു വീണ്ടും ആസ്വദിച്ചു……….. എന്നിലേക്ക്‌ ഒരു മിന്നൽ ഒക്കെ അടിച്ചു…..പക്ഷേ ഞാൻ വിഷയം മാറ്റി……. “അച്ഛനെ വിളിച്ചോ…….?” “ഇല്ലാ…..” “അതെന്നാ…….ഇനി നാളെ അച്ഛന് സൗകര്യക്കുറവ് ഉണ്ടു എന്നും പറഞ്ഞു മിന്നുകെട്ട് മാറ്റാനൊന്നും പറ്റുകേല….” ഞാൻ ഇത്രയും പറഞ്ഞിട്ടും എന്നെ നോക്കി കുസൃതി ചിരിയോടെ നോക്കി നിൽക്കുന്ന എബിയോട് എനിക്ക് ദേഷ്യം വന്നു…..

ഞാൻ അവനെ മാറ്റി ചെന്ന് എന്റെ മൊബൈൽ എടുത്തു ജോസെഫേട്ടനെ വിളിച്ചു……..നേരത്തെയും വിളിച്ചു …എടുത്തിട്ടുണ്ടായിരുന്നില്ല……എൻ്റെ മിന്നു കേട്ട് അപ്പനെ പോലെ തന്നെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ജോസെഫേട്ടനായിരുന്നു…… “ആ മോളേ………ഞാൻ എല്ലാം അറിഞ്ഞു……എബിച്ചൻ എന്നോട് എല്ലാം രാവിലെ പറഞ്ഞിരുന്നു……അപ്പൊ തന്നെ അച്ഛനെയും കണ്ടു….. പിന്നെ ഞങ്ങൾക്കും നമ്മുടെ ഓൾഡ് അജ് ഹോമിലെ എല്ലാ അപ്പാപ്പന്മാർക്കും അമ്മമമാർക്കും എബി വന്നു പുത്തനുടുപ്പൊക്കെ കൊണ്ട് തന്നു…..

ഞങ്ങളൊക്കെ രാവിലെ എത്തുംട്ടോ……” ഞാൻ ഞെട്ടി….എന്നാൽ അതിലേറെ സന്തോഷവും തോന്നി……ഞാൻ അവനെ നോക്കുമ്പോൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു….. “എന്നെ പറ്റിക്കുവായിരുന്നല്ലേ…..ദുഷ്ട…….” ഞാൻ അവനു ഒന്ന് രണ്ടു ഇടിയും പിച്ചും ഒക്കെ കൊടുത്തപ്പോൾ എൻ്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു എനിക്കനങ്ങാൻ വയ്യാത്തവിധം പൂട്ട് ഇട്ടു പിടിച്ചു……… നല്ല ബലം ഉണ്ടായിരുന്നു…അവൻ്റെ കൈകൾക്കു……ഒരിക്കൽ താമര തണ്ടു പോലെ കുഴഞ്ഞ കൈകൾക്കു ഇന്ന് വന്ന ബലം എന്നെ സന്തോഷിപ്പിച്ചു…….. “അടങ്ങി നില്ക്കു ചുണക്കുട്ടീ…….

നിനക്ക് ഭയങ്കര ജാഡ അല്ലായിരുന്നോ…….എബിച്ചനെ പേടിയാ….അടുത്ത് വരരുത്….. ഒറ്റയ്ക്കാവാൻ വയ്യ…….പിന്നെ ഞാൻ എന്നാ ചെയ്യും……..” “അപ്പൊ ഞാൻ ഇപ്പൊ പറഞ്ഞില്ലായിരുന്നു എങ്കിൽ…എന്നാ ചെയ്യുമായിരുന്നു…….?” “എന്നാ ചെയ്യാൻ…..നിൻ്റെ കാലു പിടിച്ചിട്ടാണേലും നിന്നെ ഞാൻ നാളെ എന്ന് ഒരു ദിവസം ഉണ്ടെങ്കിൽ മിന്നു കെട്ടിയിരിക്കും…..” ഞാൻ അവനെ നോക്കി……പിന്നെ ഒരു നിഷ്‌കു ‌ ഭാവത്തിൽ ചോദിച്ചു…… “എൻ്റെ മിന്നും സാരിയും എവിടെ…..?” അവൻ എന്നെ വിട്ടു…. “ഞാനെങ്ങും വാങ്ങിയില്ല… …”

ഞാൻ അവനെ ഒന്ന് അടിമുടി നോക്കി……ഒരു ഭാവഭേദവുമില്ല……എനിക്ക് ആണെങ്കിൽ എൻ്റെ സഹനം ക്ഷമ പക്വത സമാധാനം ഇതൊന്നും ഇപ്പൊ എന്റെ കയ്യിൽ ഇല്ലാ…..ഞാൻ ഒരു കുട്ടിയാവുകയാണോ എന്ന് വേണമെങ്കിൽ പറയാം….എന്നോ ഞാൻ മറന്നുപോയ സാൻഡി…… “നോക്കിക്കെ എബിച്ചാ….രാവിലെ നീ സർപ്രൈസായി തരുന്നതും നോക്കി ഇരിക്കാനൊന്നും വയ്യ…….ഇത്രയും പ്ലാൻ ചെയ്ത നീ എന്തയാലും അതും വാങ്ങീട്ടുണ്ട് എന്ന് എനിക്കറിയാലോ……. പ്ളീസ് ഒന്ന് കാണിച്ചു താടാ…..പ്ളീസ് ..”

അവൻ ഒരു കള്ള ചിരിയോടെ എന്നെ നോക്കി…….എന്റെ മുടി മാടി ഒതുക്കി……. “ഈ അലമാരയിൽ നീ ഒളിപ്പിച്ചു വെച്ചിട്ടുള്ള നിനക്കു ഏറ്റവും ഇഷ്ടമുള്ള ഒരു സാധനം ഉണ്ട്… അതിനൊപ്പം ഇരിപ്പുണ്ട്……നിന്റെ മിന്നും സാരിയും….” ഞാൻ അവനെ തന്നെ നോക്കി…..അലമാരയുടെ അവസാന തട്ടിൽ നിന്നും ഞാൻ എടുത്തു….ഒരു കുഞ്ഞു ആഭരണ പെട്ടി……..അതാണ് എൻ്റെ ഏറ്റവും പ്രിയപ്പെട്ട സാധനം….അതിനോടൊപ്പം ഒരു സാരിയുടെ ഗിഫ്റ്റ് ബോക്സുണ്ടായിരുന്നു…..ഞാൻ ആ പെട്ടി തുറന്നു…

അതിനകത്തു ഉണങ്ങിയ പൂക്കളും പഴയ പ്ലസ് ടുക്കാരൻ്റെ ബൈബിൾ വചനങ്ങളും ഒപ്പം ഒരു കുഞ്ഞു മിന്നും……..എൻ്റെ കണ്ണുകൾ നിറഞ്ഞു……. എബി എനിക്കൊപ്പം ഒരു തലയണയുമായി നിലത്തു വന്നിരുന്നു……. “ഇഷ്ടായോ……?” ഞാൻ അവനെ നോക്കി……. “ഞാനില്ലാത്തപ്പോ ഈ വീട് മുഴുവൻ അരിച്ചു പറക്കലാ അല്ലെ പണി…….” ഞാൻ അവനോടു ചേർന്നിരുന്നു…….”ഞാൻ മാത്രമല്ല….നമ്മുടെ ഈവ്സും ഉണ്ടായിരുന്നു……..അവളായിരുന്നു വഴി കാട്ടി…….” “ആഹ് ബേസ്ഡ്…….അവൾക്കു ഇത് തന്നെയാ പണി…….

ഒരു കൂട്ടിനു വേണ്ടി കാത്തു നിൽക്കുവായിരുന്നു അവൾ…..അരിച്ചു പെറുക്കാൻ….” “ഇഷ്ടായോ……ഡീ ………. ” ഞാൻ അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു…. “ഒരുപാടിഷ്ടായീ……ഒരുപാട്…..” ആ നിലത്തു ഞങ്ങൾ കിടന്നു…….അവൻ എന്നെ നെറുകയിൽ തഴുകുന്നുണ്ട്….. “എബിച്ചാ…….” “മ്മ്……” “എബിച്ചാ……..” “നീ എന്നാ ശ്വേതയെ അന്വേഷിക്കാത്തെ………?..”

അവൻ മറുപടി ഒന്നും പറയാത്തത് കൊണ്ട് ഞാൻ തല പൊക്കി അവനെ നോക്കി……. “ആദ്യം ഓർമ്മ വന്നപ്പോൾ ശ്വേതയെയാണ് നോക്കിയത്…….പിന്നെ പിന്നെ എന്നോട് പ്രണയം പങ്കിട്ടവളേക്കാളും എൻ്റെ വീഴ്ചയിൽ തകർച്ചയിൽ താങ്ങിയവളെ മാത്രമേ കണ്ടുള്ളു……പിന്നെ തിരിഞ്ഞു നോക്കാൻ തോന്നിയില്ല……….അവളോളം വിലപ്പെട്ട ഒന്നും ഈ എബിക്ക് ഇന്നുവരെ കിട്ടീട്ടില്ല………”

അരണ്ട വെളിച്ചത്തിൽ പോലും അവന്റെ കണ്ണുകളിൽ നിറഞ്ഞ പ്രണയം എന്നിലേക്ക്‌ നിറഞ്ഞു…….. ഞാൻ ഉയർന്നു പൊങ്ങി അവൻ്റെ അധരങ്ങളിൽ കോർക്കുമ്പോൾ എൻ്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു………പ്രണയസാഫല്യം……ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ പ്രണയം……..

(കാത്തിരിക്കണംട്ടോ) കാത്തിരുന്നവരോട് ഒരുപാട് സ്നേഹം ട്ടോ …..കമ്മന്റ്സ് ഇടുന്ന ചങ്കുകളെ നിങ്ങളാണ് എൻ്റെ ആത്മവിശ്വാസം മെസ്സേജ് അയച്ചവരോടും നന്ദി….. ഇസ സാം….

തൈരും ബീഫും: ഭാഗം 39

Share this story