നെഞ്ചോരം നീ മാത്രം : ഭാഗം 12

Share with your friends

എഴുത്തുകാരി: Anzila Ansi

അത്….അത് പിന്നെ…. അമ്മ പറഞ്ഞു… ഈ മുറിയിൽ ആരും കേറുന്നത് ശ്രീയേട്ടന് ഇഷ്ടമല്ലന്ന്…. അഹ് അമ്മ അങ്ങനെ പറഞ്ഞോ…. മ്മ്മ്മ്…. അഞ്ജു മൂളി എന്നാൽ താൻ ഇവിടെ വന്നതല്ലേ കേറി വാ പുറത്തു നിൽക്കേണ്ട….. ഹരി പറഞ്ഞതും അഞ്ജു അവനെ മിഴിച്ച് നോക്കി നിന്നു…. അഞ്ജുവിന് എന്തോ ഒരു ഉൾപ്രേരണ തോന്നി അവൾ അകത്തേക്ക് കയറി അവന് നേരെ കാപ്പി നീട്ടിയതിനോടൊപ്പം അവള് ആ മുറി ആകെ മൊത്തം ഒന്ന് വീക്ഷിച്ചു …..

ഹരി അഞ്ജുവിന്റെ കൈയിൽ നിന്ന് കാപ്പി വാങ്ങുന്നതിനിടയിൽ അവന്റെ കൈ ചെറുതായി ഒന്ന് അവളുടെ കയ്യിൽ സ്പർശിച്ചു…. അഞ്ജു ഷോക്കേറ്റതുപോലെ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി….. അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു…. അടുത്ത മുറിയിൽ നിന്നും കിങ്ങിണി മോളുടെ കരച്ചിൽ ഉയർന്നു…. അഞ്ജലി വെപ്രാളത്തോടെ തിരിഞ്ഞോടി….ആ ഓട്ടം ഹരിയുടെ ചുണ്ടിലൊരു ചിരി പകർന്നു…. അമ്മ… അമ്മ ഇവിടെ ഉണ്ടല്ലോ… എന്തിനാ അമ്മേടെ ചക്കര വാവ കരയുന്നേ…. മോള് അഞ്ജുവിന്റെ മാറോടു ചേർന്നു അവളെ കെട്ടിപ്പിടിച്ച്….

ആർക്കും തന്റെ അമ്മേ ഇനി വിട്ടു കൊടുക്കില്ല എന്ന അർത്ഥത്തിൽ….. ഈ രംഗം പുറത്തുനിന്ന് കണ്ട ഹരിയുടെ കണ്ണുകളും ഈറനണിഞ്ഞു…. പിറ്റേദിവസം രാവിലെ തന്നെ അവർ അഞ്ജുവിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി… അഞ്ജു അവരോടൊപ്പം തിരികെ പോരുന്നത് കൊണ്ട് രണ്ട് ദിവസം അവിടെ നിക്കാൻ ശാരദ ഹരിയെ പറഞ്ഞു സമ്മതിപ്പിച്ചു…. പതിനൊന്നര കഴിഞ്ഞപ്പോൾ അഞ്ജുവിന്റെ വീടിനു മുന്നിൽ ഹരിയുടെ കാർ കൊണ്ട് നിർത്തി… ശിവപ്രസാദ് സന്തോഷത്തോടെ മകളെയും മരുമകനെയും സ്വീകരിച്ചിരുത്തി….

കിങ്ങിണി മോള് അഞ്ജുവിന്റെ മാറത്ത് ചേർന്ന് കിടപ്പുണ്ടായിരുന്നു….. അഞ്ജലിയുടെ വേഷവും മുഖത്തെ പ്രസരിപ്പും വിമലയ്ക്കും അനുവിനും കണ്ടിട്ട് അങ്ങോട്ട് ദഹിക്കുന്നുണ്ടായിരുന്നില്ല…. വിമല അവരുടെ മുഖത്തെ അസൂയ മറച്ചുവെച്ച് ഹരിക്കു മുൻപിൽ ചിരിക്കാൻ ആവുന്നതും ശ്രമിച്ചു…. അനു മുഖം വീർപ്പിച്ചുകെട്ടി അവളുടെ മുറിയിലേക്ക് പോയി…. അഞ്ജു ഹരിയെ അവളുടെ മുറിയിലേക്ക് കൊണ്ടു പോകാൻ എഴുന്നേറ്റതും… ശിവപ്രസാദ് അവരെ തടഞ്ഞു….

മോളെ കിഴക്കേമുറി നിങ്ങൾക്കുവേണ്ടി ഒരുക്കിയിട്ടുണ്ട് അങ്ങോട്ട് പൊയ്ക്കോളു…. അത് അച്ഛാ…ചെറിയമ്മ…. നീ ഇപ്പോൾ ഞാൻ പറയുന്നത് കേൾക്ക്….. അച്ഛാ അതാണോ അഞ്ജുവിന്റെ മുറി….? ഹരിയെ രണ്ടുപേരും ഞെട്ടി നോക്കി… (ശിവപ്രസാദ് ഹരി അച്ഛന്ന് വിളിച്ചതിലാണ് ഞെട്ടിയതെങ്കിൽ അഞ്ജലി ഞെട്ടിയത് അവളെ ഹരി അഞ്ജു എന്ന് വിളിച്ചതിലാണ്) അതല്ല മോനേ മോളുടെ മുറിയിൽ സൗകര്യങ്ങളൊക്കെ കുറവാണ് …. അതുകൊണ്ട് എന്താ…?

എനിക്ക് വേറെ അസൗകര്യങ്ങൾ ഒന്നുമില്ല അതുകൊണ്ട് തന്നെ എനിക്ക് അഞ്ജുവിന്റെ മുറി മതി…. ഹരി ശിവ പ്രസാദിനോട് ഒരു ശാസനയുടെ പറഞ്ഞു നിർത്തി…. അവന്റെ ആ എളിമയും തന്റെ മകളോടുള്ള സ്നേഹവും ആ അച്ഛന്റെ മനസ്സിൽ മഞ്ഞു വീണത് പോലെയൊരു സുഖമായിരുന്നു…… അഞ്ജുവിന്റെ ഒരു കുഞ്ഞു മുറി ആണെങ്കിലും എല്ലാം നല്ല വൃത്തിയായ അടുക്കിപ്പെറുക്കി വെച്ചിരിക്കുനുണ്ടായിരുന്നു…. ഹരി ആ മുറിയാകെ കണ്ണോടിച്ചു…. ഹരി കുളിച്ചിറങ്ങിയപ്പോൾ അഞ്ജു അവനെ ആഹാരം കഴിക്കാൻ വിളിച്ചുകൊണ്ടുപോയി….

വിമല അവർക്കുവേണ്ടി ഒരു സദ്യ ഒരുക്കിയിരുന്നു… ആഹാരമെല്ലാം കഴിച്ചു കഴിഞ്ഞ് ഹരി മോൾകൊപ്പം ഉച്ചയ്ക്ക് ഒന്നും മയങ്ങി….വെയിൽ ഒന്ന് അറിയാപ്പോൾ അഞ്ജുവും ഹരിയും കിങ്ങിണിമോളും കൂടി ചേർന്ന് കണ്ണന്റെ വീട്ടിലേക്ക് പോയി…. സാർവത്രിക്ക് അവർ വന്നത് ഒട്ടും പിടിച്ചില്ല… നാൻസിയും കണ്ണനും കൂടി ചേർന്ന് അവരെ സ്വീകരിച്ചിരുത്തി…. ശ്രീധരൻ കടയിലാരുന്നു… വിളിച്ചുപറഞ്ഞപ്പോൾ അയാളും ഉടനെ തന്നെ വീട്ടിലേക്ക് വന്നു….

അഞ്ജുവിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണന്റെയും ശ്രീധരന്റെയും മനസ്സ് ഒരുപോലെ തണുത്തു….. സന്ധ്യ മയങ്ങാൻ തുടങ്ങിയപ്പോൾ അവർ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി….. രാത്രി അത്താഴം കഴിച്ച് അവർ കിടക്കാൻ മുറിയിലേക്ക് പോയി…. A/c ഉള്ള മുറിയിൽ കിടന്ന് ശീലിച്ച ഹരിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കണ്ട എന്നു കരുതി അഞ്ജു ജനൽ തുറന്നിട്ടു… പാടവരമ്പത്തൂടെ തണുത്ത കാറ്റ് ആ മുറിക്ക് ഉള്ളിലെക്ക് അടിച്ചുകയറി…. ചെറിയ ഒരു കട്ടിൽ ആയതുകൊണ്ട് തന്നെ മൂന്നുപേർക്ക് കിടക്കാൻ ബുദ്ധിമുട്ടാണ്….

അഞ്ജു മോളെ ഉറക്കി കട്ടിലിൽ കിടത്തി ഒരു പാ എടുത്തു നിലത്ത് വിരിക്കാൻ തുടങ്ങി… നീ എന്താ ഈ ചെയ്യുന്നേ ഹരി ഗൗരവത്തോടെ ചോദിച്ചു… ഈ കട്ടിലിൽ മൂന്നുപേർക്ക് കിടക്കാൻ പറ്റില്ല അതുകൊണ്ട് മോളും ശ്രീയേട്ടനും അവിടെ കിടനോളു ഞാൻ നിലത് കിടക്കാം…. അതിന്റ ആവശ്യമില്ല… നീ മുകളിൽ കയറി കിടക്കാൻ നോക്ക്…. അത് ശ്രീയേട്ടാ എങ്ങനെ…. നീ ഞാൻ പറയുന്നത് അനുസരിക്ക് അഞ്ജലി…. അൽപം കടുപ്പിച്ച് ഹരി പറഞ്ഞതും അഞ്ജു വേഗം കട്ടിലിൽ കയറി കിടന്നു… ഹരിയെ നോക്കി…

അവൻ ഒരു ചെറുചിരിയോടെ കിങ്ങിണി മോളെ എടുത്ത് അവന്റെ നെഞ്ചത്ത് കിടത്തി അവൻ അവിടെ കിടന്നു….അഞ്ജു ഒരു അത്ഭുതത്തോടെ കണ്ണിമ ചിമ്മാതെ ഹരിയെ നോക്കി…. കുറച്ചുകഴിഞ്ഞ് അഞ്ജു ഉറക്കം പിടിച്ചു… രാത്രി തണുപ്പ് കൂടിയപ്പോൾ അഞ്ജു ഹരിയുടെ അടുത്തേക്ക് നീങ്ങി പറ്റി ചേർന്നു കിടന്നു… അവളുടെ സാമീപ്യം അറിഞ്ഞ ഹരി കണ്ണു ചിമ്മി തുറന്നു….. പുറത്തുനിന്ന് വീശുന്ന തണുത്ത കാറ്റിൽ തണുത്ത് വിറച്ച് അഞ്ജു തന്നോട് ചേർന്നു കിടക്കുന്നത് കണ്ടപ്പോൾ ഹരിക്ക് അവളോട് ഒരു വാത്സല്യം തോന്നി…

അവളെ ഒരു കൈകൊണ്ട് തന്നോട് ചേർത്തു കിടത്തി… അഞ്ജലി ഒന്ന് ചിണുങ്ങി അവന്റെ നെഞ്ചോട് ഒന്നൂടി പറ്റിച്ചേർന്ന് കിടന്നു…… അവന്റെ ചൂടുപറ്റി അവൾ നന്നായി ഉറങ്ങി… ഹരിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…. രാവിലെ അഞ്ജുവാണ് ആദ്യം ഉണർന്നത്…. അവൾ മുഖമുയർത്തി നോക്കിയതും അവൾക്കൊരു ജാള്യത തോന്നി….. താൻ ഉറങ്ങിയത് ഹരിയുടെ നെഞ്ചിലാണെന്ന ബോധം അവളുടെ സർവ്വ നാഡി ഞരമ്പുകൾക്കും സ്തംഭിച്ചു…

ഹരി ഉണരുന്നതിനു മുമ്പേ തന്നെ അവൾ മാറാൻ ആവുന്നതും ശ്രമിച്ചു പക്ഷേ അവൾക്ക് അവന്റെ കൈവലയത്തിൽ നിന്നും അടർന്നു മാറ്റാൻ സാധിച്ചില്ല…. അവൾ പതിയെ അവനെ ഉണർത്താൻ നോക്കി….ഹരി ആയാസപ്പെട്ട് കണ്ണു തുറന്നു… ആ അവസ്ഥയിൽ അഞ്ജുവിന് തോന്നിയ അതെ ചടപ്പ് അവനും തോന്നി.. അവൾക്ക് മുഖം കൊടുക്കാതെ കുഞ്ഞിനെ അവളെ ഏൽപ്പിച്ച അവൻ ബാത്റൂമിലേക്ക് കയറി…. ഹരിക്ക് ഹോസ്പിറ്റൽ അത്യാവശ്യമായി പോകേണ്ടത് കൊണ്ട് അവർ നേരത്തെ തന്നെ അവിടുന്ന് ഇറങ്ങാൻ…

അഞ്ജലി അവിടെ നിന്നും തനിക്ക് ആവശ്യമുള്ള ബുക്കുകളും മറ്റ് സാധനങ്ങളും എടുത്തു ഒരു ബാഗിലാക്കി…. ഒപ്പം അവളുടെ അമ്മയുടെ ഓർമ്മക്കായി അച്ഛൻ തന്ന ഇരുമ്പ് പെട്ടിയും…. അവർ തിരിച്ച് ശ്രീ മംഗലത്ത് എത്തി….. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു…. പഠിക്കാതെ കിങ്ങിണി മോളോട് ഒപ്പം കളിക്കുന്ന അഞ്ജലിയെ കാണുമ്പോഴൊക്കെ ഹരി ശാസിക്കുമായിരുന്നു….. പരീക്ഷ തുടങ്ങി…

രാവിലെ ഹരി അഞ്ജുവിനെ കോളേജിൽ കൊണ്ടാകും വൈകുന്നേരം ഒന്നെങ്കിൽ ഹരി അല്ലെങ്കിൽ ഉണ്ണി തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരും…. ഇതിനിടയിൽ അഞ്ജുവും ഉണ്ണിയും നല്ല കൂട്ടുകാരായി….ഇന്ന് അഞ്ജുവിന്റെ അവസാന പരീക്ഷയാണ്… രാവിലെ ഹരി തന്നെയാണ് കൊണ്ടുണ്ടാക്കിയത്… തിരികെ കൂട്ടാൻ ഉണ്ണിയാണ് പോയത്….. മൂന്നുവർഷത്തെ യുദ്ധം കഴിഞ്ഞ് ഇന്ന് അഞ്ജു ആ കോളേജിനോട് വിട പറയുകയാണ്….

കൂട്ടുകാർ പരസ്പരം കെട്ടിപ്പിടിച്ച് നിറകണ്ണുകളോടെ യാത്ര പറഞ്ഞു…. അഞ്ജു ഉണ്ണിയോടൊപ്പം വണ്ടിയിൽ കയറി യാത്ര തുടർന്നു… അഞ്ചു തികച്ചും മൗനമായിരുന്നു…. എന്താ ഏട്ടത്തി ഒന്നും മിണ്ടാത്തെ…. കൂട്ടുകാരെ പിരിഞ്ഞതിന്റെ വിഷമമാണോ…? ഏട്ടത്തി വിഷമിക്കേണ്ട നമ്മുക്ക് പിജിക്ക് കൂട്ടുകാരുമൊന്നിച്ച് ചേരാം….. അഞ്ജുവിന്റെ മുഖമൊന്നു തെളിഞ്ഞു… ആഹാ എന്റെ ഏട്ടത്തി ഇങ്ങനെ ഇരിക്കണം എപ്പോഴും… നമ്മുക്കൊരു ഐസ്ക്രീം കഴിച്ചാലോ…

അടുത്തൊരു ബേക്കറിയുടെ ഫ്രണ്ടിൽ കാറ് നിർത്തി രണ്ടുപേരും ഓരോ ഐസ്ക്രീം കഴിച്ചു ഇറങ്ങി… ഉണ്ണിയേട്ടാ…. എന്താ ഏട്ടത്തി… ഞാനൊരു കാര്യം ചോദിച്ചാ സത്യസന്ധമായി ഉത്തരം പറയുമോ…? അത് എന്ത് ചോദ്യമാണ് ഏട്ടത്തി… ഇത് കേട്ടാൽ തോന്നും ഇതിനുമുമ്പ് ഞാൻ ഏട്ടത്തിയോട് കള്ളം പറഞ്ഞത് പോലെ ഉണ്ടല്ലോ…. അതല്ല ഉണ്ണിയേട്ടാ ഇത് ശ്രീയേട്ടനെ പറ്റിയ… ഹരിയേട്ടനെ പറ്റിയോ അതെന്താ…?

എനിക്ക് കിങ്ങിണി മോളുടെ അമ്മേ കുറിച്ച് അറിയണം…. വൈഷ്ണവി അങ്ങനെയല്ലേ പേര്… മ്മ്മ്… ഞാൻ പറയണോ ഹരിയേട്ടൻ തന്നെ പറയുന്നതല്ലേ നല്ലത്… വേണ്ട ഉണ്ണിയേട്ടൻ തന്നെ പറഞ്ഞാൽ മതി ശ്രീയേട്ടൻ പറയുന്നത് എനിക്ക് കേൾക്കണ്ട….. മ്മ്മ്…. ഞാനും ഏട്ടനും എംബിബിഎസ് ചെയ്തത് ഒരേ കോളേജിലായിരുന്നു… മഹിമാമ്മയുടെ കെയറോഫിലാണ് ഞങ്ങൾ അവിടെ പഠിക്കാൻ കേറിയത്…. ഏട്ടന് മെറിറ്റിലാണ് സീറ്റ് കിട്ടിയത് പക്ഷേ എനിക്ക് മാനേജ്മെന്റലാണ്…..

മഹിമമ്മൻ……? ആ ഏട്ടത്തി കണ്ടിട്ടില്ലല്ലോ… അമ്മയുടെ അനിയനാണ്,…. ഞങ്ങളുടെയൊക്കെ ഗുരു…. പുള്ളി ഒരു പുലിയാണ്….സാധാരണക്കാരുടെ ഭാഷയിൽ പറഞ്ഞ കൈപ്പുണ്യമുള്ള ഒരു ഡോക്ടർ….പക്ഷേ പറഞ്ഞിട്ടെന്താ കാര്യം പുള്ളി അധ്യാപനം തെരഞ്ഞെടുത്തു…. എന്നും പറഞ്ഞ് എമർജൻസി കേസ് ഒക്കെ വന്നാൽ ഡോക്ടർ മഹീന്ദ്രൻ ഓടിയെത്തും… ഇപ്പോൾ ഏതോ യാത്രയിലാണ് ഇടയ്ക്കുള്ളത ആരോടും ഒന്നും പറയാതെ ലീവെടുത്തു മുങ്ങും…. പിന്നെ ഒന്നോ രണ്ടോ മാസം കഴിഞ്ഞലെ എവിടേലും പൊങ്ങത്തോള്…

അപ്പോ കുടുംബം കുട്ടികളൊക്കെയോ….? ഹഹാ……He is still bachelor…. പണ്ട് ഒരു പ്രണയം ഉണ്ടെന്ന് ഒക്കെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്… മുത്തശ്ശനും വല്യമ്മയും കാരണം എന്തോ ആ പ്രണയം പൊട്ടിപ്പോയി… പിന്നെ പുള്ളിക്കാരൻ അവരോടുള്ള വാശിപുറത്ത് കെട്ടിയില്ല… ചോ നമ്മൾ പറഞ്ഞ് പറഞ്ഞ് വേറെ റൂട്ടിലോട്ട് പോയി…. ഹരിഏട്ടൻ ഫോർ ഇയർ പഠിക്കുമ്പോഴാണ് ഞാൻ ഫസ്റ്റ് ഇയർ കേറുന്നത്….. ഹരിയേട്ടനായിരുന്നു കോളേജിലെ ഹീറോ… പാടും, ആടാനും നന്നായി പഠിക്കനും എല്ലാം ഏട്ടൻ തന്നെ മുന്നിൽ…

കോളേജിലേ എന്താവശ്യത്തിനും ഓൾ ഇൻ ഓൾ…. അധ്യാപകരുടെ കണ്ണിലുണ്ണി…. ഹരി ഏട്ടനെ വളക്കാൻ വേണ്ടി എത്ര പെൺപിള്ളാര് എനിക്ക് കൈക്കൂലി തന്നിട്ടുള്ളതെന്ന് അറിയുമോ ഏട്ടത്തിക്ക്… എന്റെ ക്ലാസ്സിലായിരുന്നു വൈഷ്ണവി… അവൾക്ക് ഏട്ടനോട് തോന്നിയ ഇഷ്ടമായിരുന്നു… എന്നോടുള്ള ഫ്രണ്ട്ഷിപിന്ന് കാരണം…. അതൊക്കെ പിന്നെയാണ് ഞാൻ അറിയുന്നത്….. രണ്ടുകൊല്ലം ഏട്ടന്റെ പുറകെ നടന്ന്…. ഏട്ടൻ അമ്പിനും വില്ലിനും അടുതില്ല… കാരണം വൈഷ്ണവി ഏട്ടന്റെ ടെസ്റ്റിന് പറ്റിയ ഒരു പെൺകുട്ടി അല്ലായിരുന്നു…

പിന്നെ എന്റെ ഫ്രണ്ട് ആയതുകൊണ്ടും ഞാനും ഏട്ടനെ കുറെ ഫോഴ്സ് ചെയ്തു….. അങ്ങനെ ഏട്ടൻ അവളോട് എസ് പറഞ്ഞു… പിന്നീട് ഒരു വർഷം അവരുടെ പ്രണയകാലം ആയിരുന്നു… കോളേജിലെ ഏറ്റവും നല്ല പ്രണയജോഡികൾ…. ഏട്ടൻ അവിടെ നിന്നും ഇറങ്ങി എംഡി ചെയ്യാൻ US ലേക്ക് പോയി…. വീട്ടിൽ അറിയാതെ ഏട്ടൻ അവളെ കാണാൻ വേണ്ടി മാത്രം ഇടയ്ക്കും മുറയ്ക്കും നാട്ടിൽ വന്നിട്ട് പോയി… ആവരുടെ പ്രണയം തഴച്ചു വളർന്നു…. ഏട്ടൻ നാട്ടിൽ വന്നു ഹോസ്പിറ്റലിൽ കയറി…. അവളുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചു….

ആദ്യമൊക്കെ അച്ഛനും അമ്മയും ശക്തമായി എതിർത്തു.. പിന്നെ ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങി അവരും സമ്മതിച്ചു…. അങ്ങനെ അതിമനോഹരമായി അവളുടെ കല്യാണം നടന്നു…. അവളുടെ പഠിത്തം കഴിഞ്ഞപ്പോൾ തൊട്ട് ഏട്ടനെ അവൾ US പോകാൻ ഫോഴ്സ് ചെയ്യാൻ തുടങ്ങി…. ഏട്ടൻ ഒരു ടിപ്പിക്കൽ ഗ്രാമവാസിയാണ്…. നാടു വിട്ടു പോകാൻ ഏട്ടന് താൽപര്യമില്ലായിരുന്നു… അങ്ങനെ അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി…

അവൾ അമ്മയുമായിയും വഴക്കുകൾ വീഴാൻ തുടങ്ങി… അതൊന്നും ഹരി ഏട്ടനോട് ആരും പറഞ്ഞില്ല….. അങ്ങിനെയിരിക്കെയാണ് കിങ്ങിണി മോളുടെ വരവറിയിച്ചത്…. ഹരിയേട്ടൻ ഒത്തിരി സന്തോഷമായി.. . വൈഷ്ണവിയെ നിലത്ത് വെച്ചിട്ടില്ല എന്ന് വേണം പറയാൻ…പക്ഷേ അവൾക്ക് കിങ്ങിണി മോളെ വേണ്ടായിരുന്നു…. അങ്ങനെ അബോർട്ട് ചെയ്യാൻ ശ്രമിച്ചു.. ഹരിയേട്ടൻ കണ്ടില്ലായിരുന്നെങ്കിൽ കിങ്ങിണി മോളെ ഈ ഭൂമിയിൽ ഉണ്ടാകില്ലായിരുന്നു….. കിങ്ങിണി മോള് ജനിച്ച് മൂന്നാം മാസമായി കാണില്ല…

മോളെ പോലും ഉപേക്ഷിച്ച് അവൾ ഏട്ടന്റെ കൂട്ടുകാരനായ ആദർശിന്റെ കൂടെ ഇറങ്ങിപ്പോയി… പിന്നെ അവൾ തന്നെ ഡിവേഴ്സ് നോട്ടിസ് അയച്ചു…. മ്യൂച്ചൽ പെറ്റീഷൻ മൂവ് ചെയ്തു…. ഏട്ടൻ മോൾടെ കസ്റ്റഡി വാങ്ങി…. അവക്ക് അതിൽ എതിരഭിപ്രായം ഒന്നും ഇല്ലായിരുന്നു…. ഇപ്പോ എവിടെയാ വൈഷ്ണവി… സ്റ്റേറ്റ്സിൽ ആണെന്ന് പറയുന്നത് കേട്ടു അറിയില്ല…. മ്മ്മ്… ഏട്ടത്തി…. ഉണ്ണി വിളിച്ചതും അഞ്ജു അവനെ ഒന്നു നോക്കി… എന്റെ ഏട്ടൻ ഒരുപാട് സഹിച്ചതാ…. അവൾ പടി ഇറങ്ങി പോയപ്പോലാണ് ആ മനസ്സ് കല്ലക്കിയത്….

ആ ഉള്ളിൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മനസ്സുണ്ട്….. ഏട്ടത്തി ഒന്നു ശ്രമിച്ചാൽ നമ്മുക്ക് ആ പഴയ ശ്രീഹരിയെ പുറത്തു കൊണ്ടുവരാം… ഉണ്ണി ഉത്സാഹത്തോടെ പറഞ്ഞു… ഞാൻ എങ്ങനെയാ…. അഞ്ജു വിഷമത്തോടെ പറഞ്ഞു… എന്റെ ഏട്ടത്തി…. ഏട്ടത്തി വന്നതിനുശേഷം ഏട്ടന് ഒരുപാട് മാറ്റം ഉണ്ട്…. ഏട്ടത്തി പേടിക്കേണ്ട കൂടെ ഞാനുണ്ട്… അതാ എന്റെ ഏറ്റവും വലിയ പേടി…. അഞ്ജു ചിരി കടിച്ചുപിടിച്ച് ഉണ്ണിയോട് പറഞ്ഞു…. അയ്യടി മോളേ…. ആള് കൊള്ളാല്ലോ…. കഥ ഫുൾ കേട്ടിട്ട്…ഇപ്പോൾ ഞാൻ പുറത്തോ….

അവന്റെ ആ പറച്ചിൽ കേട്ട് അഞ്ജു പൊട്ടിച്ചിരിച്ചു…. ആ ചിരിയിൽ ഉണ്ണിയും കൂടി…. കാർ ശ്രീ മംഗലത്തിന് മുറ്റത്ത് നിർത്തി… കിങ്ങിണി മോളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഉണ്ണിയും അഞ്ജുവും അകത്തേക്ക് ഓടി…. അച്ഛനും അമ്മയും ആവുന്നതും പറഞ്ഞു മോളെ സമാധാനിപ്പിക്കാൻ ഉണ്ട്… അഞ്ജുവിനെ കണ്ടതും മോള് ഏങ്ങി കരഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി… അമ്മയുടെ സുന്ദരി മണി എന്തിനാ കരയുന്നേ… ശ്വാസം പോലും എടുക്കാതെ അവൾ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു…

എന്തിനാ അമ്മേ മോള് കരയുന്നേ…. അഞ്ജു ശാരദമ്മയോട് ചോദിച്ചു… എന്തുപറയാനാ മോളെ….ടിവിയില് കടൽ കണ്ടപ്പോൾ മുതൽ തുടങ്ങിയ കരച്ചിലാണ്…. അവൾക്ക് ഇപ്പോൾ ബീച്ചിൽ പോകണം പോലും… അതിനാണോ അമ്മേടെ ചക്കര ഇങ്ങനെ കരയുന്നേ അച്ഛാ വരട്ടെ നമുക്ക് പോകാല്ലോ…. പറഞ്ഞുതീർന്നതും ഹരിയുടെ കാർ മുറ്റത്ത് വന്നു നിന്നു… ഹരിയും കീർത്തിയും അകത്തേക്ക് കയറി വന്നു….. ഹരിയെ കണ്ടതും വീണ്ടും കിങ്ങിണി കരയാൻ തുടങ്ങി….. ഹരി മോളെ എടുത്തുകൊണ്ട് അഞ്ജുവിനെ നോക്കി…

മോൾക്ക് ബീച്ച് കാണണം അതിന കരയുന്നേ… അയ്യേ അതിനാണോ അച്ഛേടെ മോള് കരയുന്നേ…. അച്ഛാ മോളെ കൊണ്ടു പോകാലോ….. അത് കേട്ടതും കിങ്ങിണി മോള് കൈകൊട്ടി ചിരിക്കാൻ തുടങ്ങി…. വെയിൽ ഒക്കെ ഒന്ന് താന്ന് 5 മണിയായപ്പോൾ ഉണ്ണിയും കീർത്തിയും കിങ്ങിണി മോളും ഹരിയും അഞ്ജുവും കൂടി ബീച്ചിലേക്ക് പോകാൻ ഇറങ്ങി… കടൽ കണ്ടപ്പോൾ കിങ്ങിണി മോളെകാൾ ആവേശം അഞ്ജുവിനായിരുന്നു… അഞ്ജുവും കിങ്ങിണി മോളും കീർത്തിയും ഉണ്ണിയും വെള്ളത്തിലിറങ്ങി കളിച്ചു….

ഹരി ദൂരെ മാറി നിന്ന് അതെല്ലാം കണ്ട് ആസ്വദിച്ചു നിന്നു…. വെള്ളത്തിൽ കളി മതിയാക്കി അവരെല്ലാം തിരിച്ചു കയറി….. കിങ്ങിണി മോള് ഐസ്ക്രീം കഴിക്കാൻ വാശി പിടിച്ചു… ഐസ്ക്രീം വാങ്ങാനായി ഹരി റോഡ് ക്രോസ്സ് ചെയ്തിറങ്ങി…. ഐസ്ക്രീമും വാങ്ങി തിരിച്ച് ക്രോസ് ചെയ്യാൻ നിന്നപ്പോൾ ഹരിക്ക് ഒരു കോൾ വന്നു… അവൻ കോൾ എടുത്ത് സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചതും ദൂരെ നിന്നും വേഗത്തിൽ ഒരു വണ്ടി അവനു നേരെ വന്നു അവൻ ഒട്ടും ശ്രദ്ധിച്ചതുമില്ല……

ഹരിയെ ശ്രദ്ധിച്ച് നിന്ന് അഞ്ജു അത് കണ്ടിരുന്നു…. ശ്രീയേട്ടാ……. അവൾ ഹരിയെ വിളിച്ച് ഓടിവന്ന് അവനെ തള്ളി മാറ്റി പകരം ആ വണ്ടി അഞ്ജുവിനെ ഇടിച്ചു…. ഒരു അപ്പൂപ്പൻ താടി അന്തരീക്ഷത്തിൽ ഉയരുന്നത് പോലെ അഞ്ജു ഉയർന്നു താഴുന്നു റോഡിലേക്ക് വീണു…. നിമിഷനേരം കൊണ്ട് അഞ്ജുവിന്റെ ചുട് രക്തം റോഡിൽ ആകെ പടർന്നു…

തുടരും…..

നെഞ്ചോരം നീ മാത്രം : ഭാഗം 11

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!