കനൽ : ഭാഗം 25

Share with your friends

എഴുത്തുകാരി: Tintu Dhanoj

എന്താണ് രണ്ടുപേരുടെയും മുഖത്തെ ഭാവം..ഇല്ല എനിക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ല.. എന്തോ കണ്ണേട്ടനോട് ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല. ആ പെൺകുട്ടിയും , ഫാമിലിയും കുറച്ച് കഴിഞ്ഞ് പോയിരുന്നു. ഞങ്ങളും പോന്നു …എങ്കിലും അവളെ പരിചയം ഉണ്ട് കണ്ണേട്ടന്. അത് എനിക്ക് ആ കണ്ണുകളിൽ നിന്നും മനസ്സിലായതാണ്. രാത്രി കുറെ നേരം അച്ഛന്റെയും,അമ്മയുടെയും കൂടെ ഇരുന്നു..ഒത്തിരി സംസാരിച്ചു..അവരുടെ ദുഃഖത്തിന് കുറച്ച് ശമനം വന്നിട്ടുണ്ട് .അത് കൊണ്ട് സമാധാനം ആയി.

അമ്മയെ മരുന്ന് ഒക്കെ കൊടുത്ത് കിടത്തിയിട്ട് ഞാനും വന്ന് കിടന്നു. രാവിലെ എഴുന്നേറ്റു..രാവിലെയും,ഉച്ചക്കും കഴിക്കാനുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി വച്ചു..അച്ഛന്റെ ജോലിഭാരം കുറയ്ക്കാം എന്നുള്ള ചിന്ത ആയിരുന്നു മനസ്സിൽ. . പിന്നെ വേഗം തന്നെയോരുങ്ങി. അപ്പോഴേക്കും എല്ലാവരും കഴിക്കാൻ വന്നു. അവരുടെ കൂടെയിരുന്ന് കഴിച്ച് കൊണ്ടിരിക്കുമ്പോൾ കണ്ണേട്ടൻ ചോദിച്ചു. “അമ്മു ഞാനും കൂടെ വരട്ടെ നിങ്ങളുടെ കൂടെ?” അത് കേട്ടതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..

ഞാൻ ആഗ്രഹിച്ചിരുന്നത് തന്നെയാണ് കണ്ണേട്ടൻ ചോദിച്ചത്. പക്ഷേ ചോദിക്കാൻ ഉള്ള പേടി കൊണ്ടു ഞാൻ പറഞ്ഞിരുന്നില്ല..എങ്കിലും അമ്മയും,അച്ഛനും തന്നെയാകും എന്നോർത്തപ്പോൾ എനിക്ക് വിഷമം തോന്നി.. ഞാൻ അവരെ നോക്കി .”പോയി വാ കണ്ണാ”അമ്മയാണ് ..അത് കൂടെ ആയപ്പോൾ കണ്ണേട്ടൻ കഴിപ്പ്‌ മതിയാക്കി മുറിയിലേക്ക് പോയി ഇപ്പൊൾ വരാം എന്ന് പറഞ്ഞിട്ട്.. കണ്ണേട്ടൻ പോയതും അമ്മ പറഞ്ഞു.”എത്ര നാളായി എന്റെ കുട്ടി പുറത്ത് ഇറങ്ങിയിട്ട്. അത് കൊണ്ട് പോയി വരട്ടെ.

ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല” എന്ന്. “അമ്മു ഇനി എന്നാണ് ഇങ്ങോട്ട്”?അമ്മയാണ് .”വരാം അമ്മാ ..ഞാൻ സമയം ഒന്നും പറയുന്നില്ല .പക്ഷേ ഞാൻ വരും ..എന്റെ കടമകളോക്കെ തീർത്തിട്ട്. . അമ്മ ഒന്നും മിണ്ടിയില്ല. കൈ കഴുകി എഴുന്നേറ്റു..അമ്മയുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. “അച്ഛാ വീണ്ടും കിച്ചുവേട്ടൻ അച്ഛന്റെ ഉത്തരവാദിത്വം ആയിട്ട് തരുവാണെ..”എന്നും പറഞ്ഞു ഞാൻ അച്ഛനെ നോക്കി. “മോള് ധൈര്യമായി പോയിട്ട് വാ..അവൻ ഇവിടെ ഉണ്ടാകും മോള് ആഗ്രഹിക്കും പോലെ തന്നെ.

ഇൗ അച്ഛന് ജീവൻ ഉള്ള കാലത്തോളം അവനു ഒരു കുറവും വരില്ല..”പറയുമ്പോൾ ആ മിഴികൾ നിറഞ്ഞിരുന്നു. അപ്പോഴേക്കും കണ്ണേട്ടൻ റെഡി ആയി വന്നു.അമ്മയോടും,അച്ഛനോടും ഒരിക്കൽ കൂടെ യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. “ഞാൻ ഡ്രൈവ് ചെയ്യാം”..എന്നും പറഞ്ഞു കണ്ണേട്ടൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി..എല്ലാവർക്കും ഒരുപാട് സന്തോഷം തോന്നി.. പഴയ പോലെ അല്ലെങ്കിൽ പോലും സംസാരവും,കളിയും,ചിരിയും ഒക്കെയായി കണ്ണേട്ടന്റെ മനസ്സ് മാറ്റിയെടുക്കാൻ ഞാൻ ശ്രമിച്ചു..

മാളുവും ഒപ്പം കൂടിയത് കൊണ്ട് അത് വലിയ ബുദ്ധിമുട്ടില്ലാതെ പോയി .. പോകുന്ന വഴിക്ക് ഇടയ്ക്ക് ഫുഡ് കഴിക്കാൻ കയറി..കണ്ണേട്ടൻ ഫോൺ എടുത്തു എന്തൊക്കെയോ തിരഞ്ഞു കൊണ്ടിരുന്നു..ഇടയ്ക്ക് ഞാൻ ഒന്നുറങ്ങി..രാവിലെ നേരത്തെ എഴുന്നേറ്റതിന്റെ ക്ഷീണം ഉണ്ടായിരുന്നു.. വീട്ടിലെത്തി മാളു വിളിക്കുമ്പോൾ ആണ് കണ്ണ് തുറക്കുന്നത്..ഉണർന്നപ്പോൾ വല്ലാത്ത തലവേദന.പിന്നെ അമ്മയോട് നല്ല കടുപ്പത്തിൽ ഒരു ചായ താ അമ്മ എന്നും പറഞ്ഞു അതും കുടിച്ച് ,കുളിച്ചിട്ട്,ഒരു ഗുളികയും കഴിച്ച് ഞാൻ കിടന്നു ..

പിന്നെ വരാം എന്ന് പറഞ്ഞ് കണ്ണേട്ടനും, മാളുവും ഇറങ്ങി. . ഞാൻ പോയി ഉറങ്ങാൻ കിടന്നു..അപ്പോഴാണ് ഓർത്തത് ഡ്യൂട്ടി ഇടാൻ വിളിച്ച് പറഞ്ഞില്ല..നാളെ തൊട്ട് ഡ്യൂട്ടിക്ക് പോകണം.പിന്നെ അത് കൂടെ പറഞ്ഞിട്ട് കിടന്നു.. രാത്രി മാളുവിന്റെ ഒച്ച കേട്ടാണ് ഞാൻ ഉണർന്നത്..”നിന്റെ തലവേദന കുറഞ്ഞില്ലെ അമ്മു”..?എന്റെ നെറ്റിയിൽ കൈ വച്ച് കൊണ്ട് അവള് ചോദിച്ചു. “കുറഞ്ഞു..പക്ഷേ ഉറക്കക്ഷീണം ഉണ്ടായിരുന്നു .പിന്നെ നാളെ തൊട്ട് ഡ്യൂട്ടിക്ക് പോകണം അത് കൊണ്ട് കിടന്നയാ..”

എന്റെ വാക്കുകൾ കേട്ട് നാളെയോ എന്ന് അമ്പരപ്പോടെ ചോദിച്ചു മാളു. “അതെന്താ നിനക്ക് ഇത്ര ഞെട്ടൽ. എത്ര ദിവസം ആയി. .ഇൗ മാസം ശമ്പളം കാണില്ല കുട്ടീ..”എന്റെ മറുപടി കേട്ട് അവള് ചിരിച്ചു. “ശരി ശരി പോയി വാ..എങ്കിൽ പിന്നെ നാളെ കണ്ണേട്ടനും നിന്റെ കൂടെ വരാമല്ലോ?”.. “കണ്ണേട്ടനോ എവിടേയ്ക്ക് “?ഞാൻ പെട്ടെന്ന് ചോദിച്ചു … “അത് കണ്ണേട്ടൻ പ്രിയയെ കാണണം എന്ന് പറഞ്ഞിരുന്നു .അതിനും കൂടിയാ ഇങ്ങോട്ടേക്കു വന്നത് എന്ന്..” കേട്ടതും ഞാനാകെ അമ്പരന്നു.”

ഇത്ര വേഗം കണ്ണേട്ടൻ പ്രിയയെ കാണാൻ തീരുമാനിച്ചോ?ഇനി അത് എന്തേലും പ്രശ്നം ആകുമോ മാളു.”ഉള്ളിലെ പേടി മറച്ചു വയ്ക്കാൻ എനിക്കായില്ല.. “എന്ത് പ്രശ്നം..നീ എന്താ ഉദ്ദേശിച്ചത് അമ്മു?” “അല്ലെടി നിനക്ക് അറിയാമല്ലോ ഞാൻ ആണ് പ്രിയ പറയുന്ന അമ്മു എന്നോ,എന്റെ ജീവിതം ഇങ്ങനെ ഒക്കെയാണെന്നോ ഒന്നും കിരണിന് അറിയില്ല.. അയാൾ ഇപ്പൊൾ അതൊന്നും അറിയുന്നത് എനിക്ക് താൽപര്യവും ഇല്ല..”അല്ലേൽ തന്നെ എന്റെ പിന്നാലെയാണ്..ഇനി ഇത് കൂടെ അറിഞ്ഞാൽ സിംപതി ആകും..അതൊന്നും വേണ്ട”..

പറഞ്ഞു തീർത്തു ഞാൻ മാളുവിന്റെ കൈ പിടിച്ചു.. “നീ കൂടെ വാ,അല്ലേൽ നീ പറ കണ്ണേട്ടൻ പ്രശ്നം ഒന്നും ഉണ്ടാക്കല്ലെന്ന് .” “ഞാൻ പറയാം..പിന്നെ നീ പേടിക്കണ്ട ഞാനും കൂടെ വരുന്നുണ്ട്..അല്ലേലും എനിക്ക് അവളെ ഒന്ന് കാണണം..”മാളുവിന്റെ മറുപടി കേട്ടപ്പോൾ എനിക്ക് ഒരു ആശ്വാസം തോന്നി.. പിറ്റെ ദിവസം രാവിലെ മാളുവിനേയും , കണ്ണേട്ടനെയും കൂട്ടി ഞാൻ പോകാൻ തീരുമാനിച്ചു . രാത്രി ഉറങ്ങും മുൻപ് അമ്മയോട് പറഞ്ഞു .”അമ്മ നാളെ ഡ്യൂടി കഴിഞ്ഞ് വന്നിട്ട് എനിക്ക് കുറച്ചു സംസാരിക്കണം..

ഇപ്പൊൾ വയ്യ അതാ”.. “സംസാരിക്കാം.ഇപ്പൊൾ ഉറങ്ങിക്കൊ”..അതും പറഞ്ഞു അമ്മ എന്നെ ചേർത്ത് പിടിച്ചു. അമ്മയോട് ചേർന്ന് കിടന്നു ആ മാറിലെ ചൂടേറ്റ് ഒരു കുഞ്ഞിനെ എന്ന പോൽ ഞാനുറങ്ങി.. രാവിലെ എഴുന്നേറ്റ് അമ്മയെ സഹായിച്ചു..ചോറ് എടുത്ത് വയ്ക്കാൻ നേരം മാളു വന്നു..”അമ്മു ഉച്ചക്ക് ഭക്ഷണം പുറത്ത് നിന്ന് കഴിക്കാം..”എന്ന് കണ്ണേട്ടൻ പറഞ്ഞു.. “എനിക്ക് വരാൻ പറ്റില്ല മാളു..തിരക്കാണെൽ പറയും വേണ്ട..”എന്ന് ഞാൻ മറുപടി നൽകി..

“സാരമില്ല തിരക്കാണ് എന്നുണ്ടേൽ പാർസൽ എത്തിക്കാം..”അവള് അത്രേം പറഞ്ഞപ്പോൾ പിന്നെ ഞാനും സമ്മതം മൂളി.. അമ്മയോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി..”കണ്ണേട്ട 8മണിക്ക് സൈൻ ചെയ്യണം.ഇത്തിരി വേഗം പൊയ്ക്കോട്ടേ”..എന്റെ വാക്കുകൾ കേൾക്കാൻ കാത്തെന്ന പോലെ കണ്ണേട്ടൻ വണ്ടിക്ക് വേഗത കൂട്ടി.. ഹോസ്പിറ്റലിൽ എത്തി .ഞാൻ സൈൻ ചെയ്തു വന്നു. അവരോട് താഴെ ഇരിക്കാൻ പറഞ്ഞു ഞാൻ പോയി. ..നോക്കിയിട്ട് സാഹചര്യം നല്ലതാകുമ്പോൾ മുകളിലേക്ക് വിളിക്കാം എന്ന് മനസ്സിൽ കരുതി..

ശാലിനിയോട് ഇടയ്ക്ക് പ്രിയയുടെ കണ്ടീഷൻ ഒക്കെ ചോദിച്ച് മെസ്സേജ് ചെയ്തിരുന്നു..വലിയ മെച്ചം ഒന്നും ഇല്ല.. ആക്സിഡന്റ് ഉണ്ടായതിന്റെ പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ട്..പക്ഷേ ഓർമ അതിന് ഇപ്പഴും പ്രശ്നം ഉണ്ടെന്ന് അവളും പറഞ്ഞിരുന്നു.. ഒരു ദിവസം അവള് വിളിച്ചിരുന്നു..പക്ഷേ എടുത്തില്ല ..ജയിലിൽ നിന്നും വരും വഴി ആയത് കൊണ്ട് സംസാരിക്കാൻ തോന്നുന്നേ ഇല്ലായിരുന്നു.. അന്ന് എന്തിനാകും അവൾ വിളിച്ചത്?,ഇതെല്ലാം ചിന്തിച്ച് വാർഡിൽ എത്തി.. ചെന്നപ്പഴെ എല്ലാവരും വന്നു..എന്താ ലക്ഷ്മി പറ്റിയത് ..സിസ്റ്റർ വിളിച്ചു .

സുഖം ഇല്ലന്ന് മാത്രം പറഞ്ഞു .ലക്ഷ്മിയുടെ സ്വന്തം സിസ്റ്റർ ആണോ?അങ്ങനെ കുറെ ചോദ്യങ്ങൾ..എല്ലാത്തിനും മറുപടി കൊടുത്തു.. “മതി എല്ലാവരും വന്നു അല്ലോകേഷൻ നോക്കി ഹാൻഡ് ഓവർ എടുക്ക്..മേരി ചേച്ചി പറഞ്ഞത് കേട്ട് എല്ലാവരും പോയി..ഞാനും ചെന്നു അലോകേഷൻ നോക്കി..ഇന്നും എനിക്ക് തന്നെയാണ് പ്രിയ. കുറച്ച് ദിവസം ആയിട്ട് അറിയാത്തത് കൊണ്ട് കാര്യങ്ങൾ എല്ലാം അവര് പറഞ്ഞു തന്നു..അത് കഴിഞ്ഞ് ഫയൽ എല്ലാം നോക്കി..അവള് സ്ഥിരം കാണുന്ന സൈക്യാട്രിസ്ററ് കണ്ടിട്ടുണ്ട്..

കുറച്ച് മെഡിസിൻ എഴുതി വച്ചിട്ടുണ്ട്..അതല്ലാതെ ഒന്നും പ്രത്യേകിച്ച് ഇല്ല.. “പിന്നെ ലക്ഷ്മി കിരൺ ഡോക്ടർ വരും വരെ പ്രിയയെ ഒന്ന് നോക്കിക്കോ..,”എന്നും പറഞ്ഞു മേരി ചേച്ചി പോയി. ഞാൻ അവളുടെ അടുത്തേക്ക് നടന്നു..ചെന്നു നോക്കുമ്പോൾ ഉണർന്നു കിടപ്പുണ്ട്..എന്നെ കണ്ടതും ചിരിച്ചു കാണിച്ചു..ഞാനും തിരിച്ച് പുഞ്ചിരിച്ചു..എന്തറിയാം ഇവൾക്ക്..മനസ്സിന്റെ താളം തെറ്റിയ ഒരു പാവം പെണ്ണ്..എന്നോർത്തു ഞാൻ തിരികെ വന്നു.. അവൾക്ക്, 10 മണിക്ക് രണ്ടു ഗുളിക ഉണ്ട്..ഒന്ന് ഉറങ്ങാൻ ഉള്ളതാണ്..

അപ്പൊൾ ഇറങ്ങിയിട്ട് കണ്ണേട്ടൻ കണ്ടാൽ മതി എന്ന് എനിക്ക് തോന്നി..ഇല്ലേൽ പ്രിയ തിരിച്ചറിഞ്ഞാൽ, വയലെന്റ് ആയാൽ പ്രശ്നം ആകും. കിരൺ അതിനു ഇടയ്ക്ക് വരാതെ ഇരുന്നാൽ മതി..ബാക്കി രോഗികളെ എല്ലാം നോക്കി,അത്യാവശ്യം പണികളൊക്കെ തീർത്ത് സമയം നോക്കുമ്പോൾ 10 കഴിഞ്ഞു.. “പ്രിയ ഭക്ഷണം കഴിച്ചോ? ഞാൻ ചോദിച്ചതിന് കഴിച്ചെന്ന് അവൾ തലയാട്ടി..പിന്നെ ഞാൻ ഗുളിക കൊടുത്തു .കുറെ കഴിഞ്ഞതും അവൾ ഉറങ്ങി തുടങ്ങി. . “മാളു വാ ,കണ്ണേട്ടൻ എവിടെ?ഞാൻ വിളിച്ചിട്ട് എടുത്തില്ല..വിളിച്ചോണ്ട് വാ “എന്ന് മെസ്സേജ് അയച്ചു ഞാൻ അവർക്കായി കാത്തിരുന്നു..

തുടരും…

കനൽ : ഭാഗം 24

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-