ലയനം : ഭാഗം 21

Share with your friends

എഴുത്തുകാരി: ദുർഗ ലക്ഷ്മി

“എന്റെ മോനെ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയത് എന്തിനാ മഹാ പാപി “, അമ്മമ്മ ആക്രോശിച്ചു കൊണ്ട് ലെച്ചുവിനോട് ചോദിച്ചത് കേട്ട് അവൾ ഞെട്ടി വിറച്ചു നിൽക്കുകയായിരുന്നു. “എന്താ അമ്മേ ഇത്… അമ്മമ്മ എന്തൊക്കെയാ ഈ പറയുന്നത്….വിഷം… ഞാൻ… “,സമനില വീണ്ടെടുത്ത് കൊണ്ട് മുറിഞ്ഞ വാക്കുകളാൽ തന്റെ അരികിലെക്ക് ഓടി വന്ന ഇന്ദു അമ്മയെ പിടിച്ചു നിർത്തി ചോദിച്ചത് കേട്ട് അവർ ലെച്ചുവിനെ ചേർത്ത് പിടിച്ചു.

“ഒന്നുല്ല… അമ്മേന്റെ കുട്ടി ഇപ്പോൾ ഒന്നിനെ പറ്റിയും ആലോചിക്കേണ്ട…വാ നമുക്ക് അവിടെ ഇരിക്കാം “,ലെച്ചുവിനെ ബലം ആയി പിടിച്ചു അടുത്തുള്ള ചെയറിൽ ഇരുത്തി കൊണ്ട് ഇന്ദു അമ്മ പറഞ്ഞു. അർജുന്റെ ഒരു വിവരവും അത്ര നേരം ആയി ആരും പറയാത്തത് കൊണ്ടും അമ്മമ്മയുടെ വാക്കുകൾ കൊണ്ടും മാനസികമായി ആകെ തളർന്നിരുന്നു ലെച്ചു. അച്ഛനും അഭി ഏട്ടനും ഓടി നടക്കുന്നതും ഇടക്കിടെ അമ്മയെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്ന ഏട്ടത്തിയുടെ ഫോൺ കാളും എല്ലാം ലെച്ചു ഏതോ ലോകത്തിൽ എന്ന പോലെയെ കാണുന്നുണ്ടായിരുന്നുള്ളൂ

എന്നാൽ അമ്മമ്മയുടെ അടുത്ത് ഇരുന്ന് ലെച്ചുവിനെ നോക്കി പുച്ഛത്തിൽ ചിരിക്കുകയും എന്നാൽ ആരെങ്കിലും കാണുമ്പോൾ കണ്ണുനീർ വാർക്കുകയും ചെയ്യുന്ന പ്രിയയും ശ്യാമയും മാത്രം ലെച്ചുവിന്റെ കണ്ണിൽ തെളിഞ്ഞു കണ്ടു. അതോടെ പലതും ലെച്ചുവിന് മനസിലായി എങ്കിലും തനിക്കു നേരെ വരേണ്ടത് ലക്ഷ്യം മാറി ഇങ്ങനെ അർജുനിൽ എത്തി എന്ന് ആലോചിച്ചു അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. “അമ്മേ…ഇപ്പോഴും ഏട്ടന് എന്താ പറ്റിയത് എന്ന് എനിക്ക് അറിയില്ല…

കുഴഞ്ഞു വീണു ഇവിടെ എത്തിച്ചതിന് ശേഷം ആ വാതിൽ ഇതു വരെ നമുക്ക് മുന്നിൽ തുറന്നിട്ടും ഇല്ല…എന്നിട്ടും അമ്മമ്മ എങ്ങനെ അറിഞ്ഞു വിഷം ആണ് കാരണം എന്ന് “,ഇന്ദു അമ്മയുടെ തോളിൽ നിന്നും മുഖം ഉയർത്തി കൊണ്ട് ലെച്ചു ചോദിച്ചത് കേട്ടു അമ്മയും ഒരു നിമിഷം എന്തോ ആലോചിച്ചു. “അത് പ്രിയ പറഞ്ഞതാണ് മോളെ…നീ വിളിച്ച ഉടനെ അവൾ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു നിലവിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ടു…അച്ചൂന് എന്തോ ആപത്തു പറ്റി എന്ന് കേട്ടപ്പോൾ പിന്നെ നടന്നത് ഒന്നും എനിക്ക് ഓർമ ഇല്ല മോളെ… “,

ഇന്ദു അമ്മ നിസ്സഹതയോടെ പറഞ്ഞു.അത് കൂടി കേട്ടപ്പോൾ ലെച്ചുവിന് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല.അവൾ ഉടനെ തന്നെ ഇന്ദു അമ്മയോട് പറഞ്ഞു അഭിയെ കാണാൻ ആയി ചെന്നു. “എന്താ മോളെ…എന്തെങ്കിലും വേണോ…ഡോക്ടർ വന്നോ “,ലെച്ചു അഭിയെ നോക്കി പുറത്തേക്ക് നടക്കവേ അവളെ കണ്ടു അഭി വേഗം ഓടി വന്നു. “ഇല്ല ഏട്ടാ… ആരും ഒന്നും പറയുന്നില്ല…എനിക്ക് ആകെ പേടി ആവുന്നു “,അഭിയുടെ ചോദ്യം കേട്ട് അത് വരെ അടക്കി വെച്ച സങ്കടം അറിയാതെ തന്നെ പുറത്തു വന്നു ഇടറിയ സ്വരത്തിൽ ലെച്ചു പറഞ്ഞു. “ഏഹ്,ഒന്നും ഇല്ലെടാ….

ഈ ഹോസ്പിറ്റലിലെ ഏറ്റവും എക്സ്പീരിയൻസ്ട് ആയിട്ടുള്ള ഡോക്ടർ ജയദേവൻ ആണ് അച്ചുനെ നോക്കുന്നത്…ആള് നമ്മുടെ അകന്ന ഒരു ബന്ധു ആണ്…സൊ ഒന്ന് കൊണ്ടും മോള് വിഷമിക്കേണ്ട… “,അഭി ലെച്ചുവിന്റെ തോളിൽ പതുക്കെ തട്ടി കൊണ്ട് പറഞ്ഞത് കേട്ട് അവൾക്ക് ചെറിയൊരു സമാധാനം തോന്നി. “ഞാൻ ഏട്ടനെ കാണാൻ ആയി വന്നതാണ്,പ്രിയ….പ്രിയ വീട്ടിൽ വെച്ച് എന്താണ് അമ്മമ്മയോട് പറഞ്ഞത്…”,ലെച്ചു പെട്ടെന്ന് ചോദിച്ചത് കേട്ട് അഭി അവളെ ഒന്ന് നോക്കി ചെറുതായി ഒന്ന് പതറി.

“അത് മോളെ,മോള് രാവിലെ അവന് കൊടുത്ത പായസത്തിൽ വിഷം ഉണ്ടായിരുന്നു എന്നാണ് പ്രിയ പറഞ്ഞത്… “,അഭി പറഞ്ഞത് കേട്ട് ലെച്ചു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, കാരണം അത് അവൾ പ്രതീക്ഷിച്ചിരുന്നു.. ഇന്ദു അമ്മയും ആയി പുറത്തു പോയപ്പോൾ ആവും പ്രിയ ഈ പണി ചെയ്തിട്ടുണ്ടാവുക. എങ്കിലും പ്രിയ അങ്ങനെ പറഞ്ഞു എന്ന് വെച്ച് മാത്രം അതൊക്കെ വിശ്വസിക്കാൻ അമ്മമ്മക്ക് എങ്ങനെ കഴിയുന്നു എന്ന് ഓർത്ത് ആയിരുന്നു അവൾക്ക് അത്ഭുതം. “മക്കളെ വാ,അച്ചുന് ബോധം വന്നു…

ദേവേട്ടൻ പറഞ്ഞു കയറി കണ്ടോളാൻ… “,ലെച്ചു വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങവേ ആണ് ഇന്ദു അമ്മ ദൃതിയിൽ വന്നു അവരെ വിളിച്ചത്. കാത്തിരുന്നത് കേട്ടത് പോലെ ലെച്ചു ഉടനെ തന്നെ അമ്മയെയും അഭിയേയും നോക്കാതെ അർജുന്റെ അടുത്തേക്ക് ഓടി.അതെ സമയം ആണ് ഡോക്ടർ ജയദേവനും ഐ.സി.യുവിൽ നിന്നും പുറത്തേക്ക് വന്നത്. ചുറ്റും ഉള്ളത് ഒന്നും ശ്രദ്ധിക്കാതെ ഓടി വന്ന ലെച്ചു അദ്ദേഹത്തെയും നോക്കാതെ അകത്തേക്ക് പോകുന്നത് കണ്ടു ഡോക്ടർ അമ്പരന്നു.

ഒപ്പം ലെച്ചുവിനെ കണ്ട ഉടനെ തന്നെ അടുത്തറിയുന്ന ആരോ ആണ് എന്ന തോന്നൽ അറിയാതെ തന്നെ അദ്ദേഹത്തിൽ ഉടലെടുത്തു. ലെച്ചുവിന് പുറകെ വരുന്ന ഇന്ദു അമ്മയെയും അഭിയേയും അദ്ദേഹം കണ്ടു എങ്കിലും ഉടനെ തന്നെ ഡോക്ടർ തിരികെ ഐ. സി. യുവിലേക്ക് നടന്നു.അപ്പോഴേക്കും ലെച്ചു അർജുന്റെ അടുത്ത് എത്തിയിരുന്നു. “ലെച്ചു… “, മുന്നിൽ എത്തിയിട്ടും ശില പോലെ നിൽക്കുന്ന ലെച്ചുവിനെ അർജുൻ ക്ഷീണിച്ച സ്വരത്തിൽ വിളിച്ചു.അവന്റെ അടുത്തേക് ലെച്ചു നടന്നു എങ്കിലും എത്ര നടന്നിട്ടും അർജുന്റെ അടുത്ത് എത്താത്തത് പോലെ തോന്നി അവൾക്ക്.

അപ്പോഴേക്കും ദേവൻ ഡോക്ടറും അവിടെ എത്തിയിരുന്നു.”അങ്കിൾ,ഇതാണ് എന്റെ ഭാര്യ…വസുധ ലക്ഷ്മി…കല്യാണത്തിന് അങ്കിൾ വന്നില്ലല്ലോ…അതാ മനസിലാവാതെ ഇരുന്നത് “,ലെച്ചുവിന് പിറകിൽ ആയി വന്നു നിന്ന് അവളെ തന്നെ നോക്കുന്ന ദേവനെ കണ്ടു അർജുൻ പെട്ടെന്ന് പറഞ്ഞത് കേട്ട് ലെച്ചു അറിയാതെ തന്നെ തിരിഞ്ഞു നോക്കി. അവളുടെ നോട്ടം കണ്ടയുടൻ തന്നെ അദ്ദേഹം മുഖത്തെ മാസ്ക് മാറ്റി ലെച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു.ആ ചിരി കണ്ടു സത്യത്തിൽ ആ അന്തരീക്ഷത്തിൽ പോലും ലെച്ചുവിന് ചുറ്റും ഒരു പോസിറ്റീവ് എനർജി നിറയുന്നത് പോലെ തോന്നി അവൾക്ക്.

“ബോധം വന്നപ്പോൾ മുതൽ ഇവൻ പറയുന്നതാ മോളെ കാണണം എന്ന്…അങ്ങനെ ഒന്നും കാണാൻ പറ്റില്ല എന്ന് പറഞ്ഞിട്ട് സമ്മതിക്കേണ്ടേ ചെക്കൻ…ഏതായാലും മോളെ കണ്ടപ്പോൾ തന്നെ ആശാന്റെ പകുതി അസുഖം കുറഞ്ഞു… “,ഡോക്ടർ അർജുന്റെ അടുത്തേക്ക് നടന്നു കൊണ്ട് ലെച്ചുവിനോട് പറഞ്ഞു. “സാർ,ഏട്ടന് എന്താ പറ്റിയത്… “,മടിച്ചു മടിച്ചാണ് ലെച്ചു അത് ചോദിച്ചത്.കാരണം അമ്മമ്മ പറഞ്ഞത് പോലെ എന്തെങ്കിലും ആണ് അർജുന് പറ്റിയത് എങ്കിൽ അറിയാതെ ആണെങ്കിലും അതിന് കാരണക്കാരി ആവും എന്ന് ചിന്തിക്കാൻ പോലും ലെച്ചുവിന് കഴിഞ്ഞില്ല ലെച്ചുവിന്റെ ചോദ്യം കേട്ട ഉടനെ തന്നെ അർജുന്റെയും ഡോക്ടറുടെയും മുഖം ഒരുപോലെ മാറി…

അവർ പരസ്പരം നോക്കുന്നത് കണ്ടു കേൾക്കാൻ ആഗ്രഹിക്കാത്തത് തന്നെ ആണ് അവർക്ക് പറയാൻ ഉള്ളത് എന്ന് തോന്നി അവൾക്ക്. “ഏഹ് അങ്ങനെ കാര്യം ആയിട്ട് ഒന്നും ഇല്ല മോളു…ഫുഡിൽ പറ്റിയ ചെറിയൊരു മിസ്റ്റേക്ക്…അത്രേ ഉള്ളൂ…ഏതായാലും മോളുടെ ധൈര്യം ഞാൻ സമ്മതിച്ചു ട്ടോ….അർജുന് വേണ്ട എല്ലാ കാര്യങ്ങളും ഒറ്റക്ക് തന്നെ ചെയ്തില്ലേ മോള്…എല്ലാർക്കും കിട്ടുന്ന കഴിവ് അല്ല അത് “,വിഷയം മാറ്റാൻ എന്നപോലെ ആണ് ഡോക്ടർ അത് പറഞ്ഞത് എങ്കിലും ലെച്ചുവിനെ പറ്റി നല്ലൊരു ഇമേജ് അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായി അപ്പോഴേക്കും. “ധൈര്യം ഒക്കെ ഉണ്ട്…

പക്ഷെ ലെച്ചുട്ടി എന്ന ഒറ്റ വിളിയിൽ തീരുന്നത്താണ് അത് എന്നെ ഉള്ളൂ…ഇല്ലേ ലെച്ചുട്ടാ… “, ചിരിച്ചു കൊണ്ട് അർജുൻ അവളെ നോക്കി ചോദിച്ച ഉടനെ തന്നെ അടക്കി വെച്ച സങ്കടം എല്ലാം കെട്ട് പൊട്ടിച്ചു വന്നു വലിയൊരു പ്രളയം തന്നെ ഉണ്ടായി അവിടെ. അർജുന്റെ സംസാരവും കരഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് ഓടുന്ന ലെച്ചുവിനെയും കണ്ടു അത്ഭുതവും അമ്പരപ്പും ഒരുപോലെ വന്ന അവസ്ഥയിൽ ആയിരുന്നു ഡോക്ടർ.കുറച്ചു സമയം അർജുന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ ലെച്ചു പെട്ടെന്ന് എഴുന്നേറ്റു കണ്ണുകൾ തുടച്ചു അർജുനെ ഒന്ന് നോക്കി.

“അമ്മയും ഏട്ടനും അമ്മമ്മയും ഒക്കെ പുറത്തുണ്ട്…ഞാൻ ഇറങ്ങിയാലെ അവർക്ക് വരാൻ പറ്റുളു…പുറത്തു ഉണ്ടാവും ട്ടോ ഞാൻ “,ലെച്ചു അർജുന്റെ കൈ എടുത്തു അവളുടെ ഇരു കൈകൾ കൊണ്ട് പിടിച്ചു പറഞ്ഞത് കേട്ട് അർജുൻ ഒന്ന് പതുകെ ചിരിക്കുക അല്ലാതെ വേറെ ഒന്നും ചെയ്തില്ല.അവളോട് കുറച്ചു സമയം കൂടി അടുത്തിരിക്കാൻ പറയാൻ അർജുന് തോന്നി എങ്കിലും ലെച്ചു അത് സമ്മതിക്കില്ല എന്ന് അവന് നല്ല ഉറപ്പ് ഉണ്ടായിരുന്നു. ഡോക്ടരെ നോക്കി ഒന്ന് ചിരിച്ചു ദൃതിയിൽ തന്നെ ലെച്ചു പുറത്തേക്ക് പോകുമ്പോൾ അദ്ദേഹം ഒരു ചെയർ എടുത്തു അർജുന്റെ അടുത്തേക്ക് ഇരുന്നു.

“എവിടെ നിന്ന് കിട്ടി ഇത്ര നല്ല മോളെ എന്ന് ചോദിക്കാൻ ആണ് അങ്കിൾ ഇവിടെ ഇരുന്നത് എങ്കിൽ അതൊക്കെ കുറച്ചു വലിയൊരു കഥയാണ്…സൗകര്യം പോലെ പറഞ്ഞു തരാം ഞാൻ…”, ഡോക്ടർ എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ അർജുൻ പറഞ്ഞത് കേട്ട് അദ്ദേഹം ഒന്ന് ചിരിച്ചു.”ആഹ്, ആ കഥ കേൾക്കാതെ ഞാൻ ഇനി ഏതായാലും വീട്ടിൽ പോകുന്നില്ല…പക്ഷെ നീ പറഞ്ഞത് വെച്ച് എനിക്ക് നിന്റെ അമ്മമ്മയുടെ കാര്യം ഓർത്തിട്ടേ പേടിയുള്ളൂ…അവർ ലെച്ചുനേ ചിലപ്പോൾ പച്ചക്ക് കത്തിക്കും എന്നാ തോന്നുന്നത്…

വന്നപ്പോൾ തന്നെ പുറത്തു നല്ല ബഹളം ആയിരുന്നു എന്നാ സിസ്റ്റേഴ്സ് പറഞ്ഞത് “,ഡോക്ടർ ഗൗരവത്തിൽ പറഞ്ഞപ്പോഴാണ്അർജുനും അമ്മമ്മയുടെ കാര്യം ഓർത്തത്.കുറച്ചു നേരം അവൻ അതിന്റെ ആലോചനയിൽ ഇരിക്കെയാണ് ഇന്ദു അമ്മയും അഭിയും ഒന്നിച്ചു അങ്ങോട്ട് വന്നത്. “ഞാൻ ജസ്റ്റ്‌ അച്ചുനെ ഒന്ന് കാണാൻ വന്നതാണ് അങ്കിൾ…എപ്പോഴാ റൂമിലേക്ക് മാറ്റുക “,അഭി ക്ഷമാപണം എന്ന പോലെ അദ്ദേഹത്തോട് ചോദിച്ചു. “3 മണി ആവുമ്പോഴേക്കും നോക്കാം അഭി…പ്രശ്നം ഒന്നും ഇല്ല…

എന്നാലും 2 ദിവസം ഇവിടെ തന്നെ കിടക്കട്ടെ… “,അദ്ദേഹം നേരത്തെ ഉണ്ടായിരുന്ന ഗൗരവം മാറ്റിക്കൊണ്ട് പറഞ്ഞു. അർജുനോട് കുറച്ചു സമയം സംസാരിച്ചു അമ്മുവിനെയും മോളെയും കൂട്ടി കൊണ്ട് വരാൻ ആയി അഭി തിരികെ പോയി.ഉടനെ തന്നെ ഇന്ദു അമ്മയും പുറത്തേക്ക് പോകാൻ ആയി എഴുന്നേറ്റു. “അമ്മ എന്താ പെട്ടെന്ന് പോകുന്നത്…കുറച്ചു നേരം കൂടി ഇവിടെ ഇരിക്ക് “,അർജുൻ പെട്ടെന്ന് പറഞ്ഞത് കേട്ട് അമ്മ ഒന്ന് ചിരിച്ചു. “അയ്യെടാ,അതിന് വേറെ ആളെ നോക്കണം…ഞാൻ പോയി നിന്റെ ഭാര്യയെ പറഞ്ഞു വിടാം…

അവൾ അല്ലെ കൂട്ടിരിക്കേണ്ടത്…രാവിലെ തന്നെ ഉള്ള അവന്റെ ഒരു പായസ കൊതി…ആ പെണ്ണിനെ അമ്പലത്തിൽ പോകുന്നതിന് മുന്നേ അടുക്കളയിൽ കയറ്റിയതും പോരാതെ നല്ലൊരു ദിവസം ആയിട്ട് അവൻ വന്നു ഹോസ്പിറ്റലിൽ കിടന്നിരുന്നു…”, കുറച്ചു മുന്നേ വരെ അനുഭവിച്ചു കൊണ്ടിരുന്ന ടെൻഷനും സങ്കടവും എല്ലാം തമാശ രൂപത്തിൽ അർജുനെ വഴക്ക് പറയുന്നത് പോലെ പറഞ്ഞു ഇന്ദു അമ്മ പുറത്തേക്ക് നടന്നു.അർജുന്റെയും ലെച്ചുവിന്റെയും മനസ്സ് അറിഞ്ഞത് പോലെയുള്ള അമ്മയുടെ പ്രവർത്തിയിൽ അവരെക്കാളും ഏറെ സന്തോഷിച്ചത് സത്യത്തിൽ ഡോക്ടർ ആയിരുന്നു…

“ലെച്ചു ഏതായാലും ആള് കൊള്ളാലോ മോനെ… വന്നു കേറിയ കുട്ടിക്ക് ഇത്രയും സപ്പോർട്ട് കൊടുക്കുന്നത് കാണുന്നത് ഞാൻ ഇപ്പോഴാണ് ട്ടോ “,ഡോക്ടർ വീണ്ടും ചിരിയോടെ പറഞ്ഞു.അത് കേട്ട് അർജുൻ ചിരിച്ചതല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല.അപ്പോഴേക്കും ഇന്ദു അമ്മ ലെച്ചുവിനെ വീണ്ടും അർജുന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. അമ്മമ്മ അതിനിടയിൽ വീട്ടിൽ പോയത് കൊണ്ട് ലെച്ചുവിനും അർജുനും ഒരു പോലെ സമാധാനം തോന്നി മനസ്സിന്… കുറച്ചു സമയം കൂടി അവരുടെ കൂടെ ചിലവഴിച്ചു ഡോക്ടറും പുറത്തേക്ക് നടന്നു.

എന്നാൽ അറിയാതെ തന്നെ അദ്ദേഹം വീണ്ടും ലെച്ചുവിനെ തിരിഞ്ഞു നോക്കി. അർജുന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുന്ന അവൾക്ക് അടുത്തറിയുന്ന ആരുടെയോ മുഖ ഛായ ഉണ്ട് എന്ന് ഡോക്ടർക്ക് വീണ്ടും വീണ്ടും തോന്നി…ഏതായാലും പോകുന്നതിനു മുന്നേ ലെച്ചുവിനെ പറ്റി എല്ലാം അറിയണം എന്ന് തീരുമാനിച്ചു ഡോക്ടർ പുറത്തേക്ക് നടക്കവേ അർജുനും ലെച്ചുവും അവരുടെതായ ലോകത്തിൽ ആയിരുന്നു.

വൈകുന്നേരം 3 മണി കഴിഞ്ഞു അർജുനെ റൂമിലേക്ക് മാറ്റിയപ്പോൾ എല്ലാവരും ഉണ്ടായിരുന്നു അവിടെ.ഡോക്ടറുടെ അടുത്ത് നിന്ന് മെഡിക്കൽ റിപ്പോർട്ടും മറ്റും വാങ്ങി ലെച്ചു കുറച്ചു കഴിഞ്ഞാണ് റൂമിൽ എത്തിയത്. അവൾ അകത്തു കയറാൻ നോക്കവേ പെട്ടെന്ന് ആണ് അർജുന്റെ അടുത്ത് ഇരുന്ന അമ്മമ്മ പെട്ടെന്ന് ചാടി എഴുന്നേറ്റത്. “പ്രിയ മോൾ എല്ലാം കാണിച്ചു തന്നതല്ലേ ഇവൾ ചെയ്തത്… എന്നിട്ടും നിങ്ങൾ എന്തിനാ ഇവളെ ഇവിടെ തന്നെ നിർത്തിയിരിക്കുന്നത് “,

തുടരും- അടുത്തപാർട്ട് ഇന്ന് രാത്രി 8 മണിക്ക് തന്നെ പോസ്റ്റ് ചെയ്യും…

ലയനം : ഭാഗം 20

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!