നെഞ്ചോരം നീ മാത്രം : ഭാഗം 15

നെഞ്ചോരം നീ മാത്രം : ഭാഗം 15

എഴുത്തുകാരി: Anzila Ansi

രണ്ടുദിവസം കഴിഞ്ഞപ്പോൾ അഞ്ജുവിനെ മുറിയിലേക്ക് മാറ്റി… ഹരി ഒരു നിമിഷം പോലും അഞ്ജുവിന്റെ അരികിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല…. പകൽ സമയത് കിങ്ങിണി മോളും ശാരദാമ്മയും ഹോസ്പിറ്റൽ അഞ്ജുവിനൊപ്പം ഉണ്ടാകും… രാത്രിയിൽ അവൻ അവരെ പറഞ്ഞു വീട്ടിൽ വിടും….. ആശുപത്രിവാസം അവരെ തമ്മിൽ കൂടുതൽ അടിപ്പിച്ചു….. ഹരി അഞ്ജുവിനെ കൊച്ചുകുട്ടികളെ നോക്കുന്നതുപോലെ അവളുടെ ഓരോ കാര്യങ്ങളും ശ്രദ്ധപൂർവ്വം ചെയ്തു കൊടുത്തു കൊണ്ടിരുന്നു….

ഗൗരവക്കാരനായ ഹരിയിൽ നിന്നും അഞ്ജുവിനോട് കളിതമാശകൾ പറഞ്ഞു അവളോടൊപ്പം പൊട്ടിച്ചിരിക്കനും തുടങ്ങി…. അവനിലെ മാറ്റം അഞ്ജലി അത്ഭുതത്തോടയും അതിലേറെ കൗതുകത്തോടെയും വീക്ഷിച്ചു കൊണ്ടിരുന്നു….. ഹരിക്കും അവന്റെ ഈ മാറ്റം ഒരു അത്ഭുതമായിരുന്നു…. ജീവിതത്തിൽ ഇനി ഒരു പെണ്ണ് വേണ്ട എന്ന് ഉറപ്പിച്ചതായിരുന്നു….. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അഞ്ജുവിന്റെ കൈ പിടിക്കുന്നതിന് മുമ്പ് വരെയും അവളോട് വെറുപ്പ് മാത്രമായിരുന്നു……

പക്ഷേ ഇപ്പോൾ… അഞ്ജു അവനിൽ ആഴത്തിൽ വേരുറച്ചു എന്നുള്ള സത്യം അവന്റെ മനസ്സിനെ സന്തോഷിപ്പിച്ചു…. മഹി അഞ്ജുവിനെ കാണാൻ മുറിയിലേക്ക് വന്നു…. അഞ്ജുവിന്റെ അടുത്തേക്ക് കൂടുതൽ അടുക്കും തോറും മഹിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…. മഹി അഞ്ജുവിനെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു…. മഹിക്ക് ഒപ്പം ഉണ്ണിയും ആ മുറിയിലേക്ക് കേറി വന്നു… അഞ്ജു ഏട്ടത്തി…. ഇതാണ് ഞങ്ങളുടെ മഹിമാമ്മ….. ഉണ്ണി മഹിയെ അഞ്ജുവിന് പരിചയപ്പെടുത്തിക്കൊടുത്തു….

അഞ്ജു മഹിക്ക് നിറഞ്ഞ ഒരു പുഞ്ചിരി നൽകി… മഹി ആ ചിരിൽ എല്ലാം മറന്നു നിന്നു പോയി….. അയാൾക്ക് അവളോട് അടങ്ങാത്ത വാത്സല്യം തോന്നി…. മഹിയെ ആദ്യമായി കാണുവാണെങ്കിലും അഞ്ജുവിന് അയാളോട് എന്തോ ഒരു പ്രതേക അടുപ്പം തോന്നി…. നിങ്ങൾ എന്താ ഇങ്ങനെ നോക്കി നിൽകുന്നെ…. ഇതിനു മുൻപ് നിങ്ങൾ പരസ്പരം കണ്ടിട്ടുണ്ടോ….? ഹാ… ഞാൻ മറന്നു… നിങ്ങൾ തമ്മിൽ രക്തബന്ധം ഉണ്ടല്ലോ…. Blood is thicker than water… എന്നല്ലേ banana talk പോലും….

ഉണ്ണി അത് പറഞ്ഞതും മഹിയും ഹരിയും അഞ്ജുവും ഒരുപോലെ ഞെട്ടി ഉണ്ണിയെ നോക്കി…. നിങ്ങൾ എന്താ എന്നെ ഇങ്ങനെ നോക്കുന്നേ….? മഹിമാമ്മയും ഏട്ടത്തിക്ക് രക്തം കൊടുത്തല്ലോ…. അപ്പോൾ ഇവർ തമ്മിൽ രക്തബന്ധം ആയില്ലേ…. ഉണ്ണി ഒരു ചിരിയോടെ പറഞ്ഞുനിർത്തി… ഹരി ഉണ്ണി പറഞ്ഞപ്പോൾ ആണ് അക്കാര്യത്തെപ്പറ്റി ചിന്തിക്കുനെ…. ശിവ അച്ഛനും അവരുടെ കുടുംബത്തിലെ ആർക്കും അഞ്ജുവിന്റെ ബ്ലഡ് ഗ്രൂപ്പ് അല്ലായിരുന്നു…

ഇവിടെ ആണെങ്കിൽ… മഹി മാമ്മേക്കും വല്യമാമ്മേക്കും, അമ്മമ്മേക്കും പിന്നെ വിശാഖിനും അഞ്ജുവിന്റെ അതേ ഗ്രൂപ്പ്…ഇനി അഞ്ജു ജാനിമ്മേടെയും മഹി മാമ്മേടെ… ഹരി പറഞ്ഞു പൂർത്തീകരിക്കാതെ നിർത്തി… ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നേ…… അഞ്ജുവിന് ജാനിമ്മയുടെ ബ്ലഡ് ഗ്രൂപ്പ് ആയിരിക്കും…. അവൻ ഒന്ന് നെടുവീർപ്പെട്ടു….. മഹി അഞ്ജുവിന്റെ അടുത്തിരുന്ന് അവളുടെ തലയിൽ ഒന്ന് തലോടി… അഞ്ജുവിന് ആ തലോടലിൽ ഇതുവരെ തോന്നാത്ത ഒരു കരുതലും സുരക്ഷിതത്വം അനുഭവപ്പെട്ടു….

അവൾ മഹിയെ നോക്കിയിരുന്നു….. മഹി പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ അഞ്ജുവിനെ കെട്ടിപ്പുണർന്നു……. അഞ്ജു ഒന്ന് ഞെട്ടിയെങ്കിലും അവളുടെ മനസ്സൊന്നു തണുത്തു…. അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആഹ്ലാദം മനസ്സിന് തോന്നി…. മഹി തന്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു നീക്കി…. അവളിൽ നിന്നും വിട്ടുമാറി ഇരുന്നു… ഇനി താൻ ഇവിടെ ഇരുന്നാൽ ചിലപ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് വരും…

അതുകൊണ്ട് മാഹി അഞ്ജുവിന് ഒരു ചെറു പുഞ്ചിരി നൽകി മുറി വിട്ടിറങ്ങി… ഇതെല്ലാം കണ്ട് ഹരിയുടെ മനസ്സൊന്നു വിങ്ങി…. നീണ്ട രണ്ടാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് അഞ്ജലി ഇന്ന് തിരികെ വീട്ടിലേക്ക് പോവുകയാണ്…. അഞ്ജുവിന്റെ തലയ്ക്ക് ഉണ്ടായ ക്ഷതവും വലതുകൈയ്യിലെ ഫ്രാക്ച്ചാറും ഒഴിച്ചാൽ വേറെ കുഴപ്പങ്ങളൊന്നും അവൾക്കില്ലായിരുന്നു…. ജാസിം അവൾക്ക് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നുള്ളതിന്റെ നീണ്ട ഒരു ലിസ്റ്റ് തന്നെ പറഞ്ഞ് കൊടുത്തു….

അഞ്ജു അതൊക്കെ വലിയ താൽപര്യമില്ലാതെ കേട്ടിരുന്നു…. പക്ഷേ ഹരി എല്ലാം ശ്രദ്ധാപൂർവ്വം കേട്ടിരുന്നു….. വലത്തെ കൈ എല്ലിന് ഒടിവ് ഉണ്ടായതുകൊണ്ട് ആ കൈ പ്ലാസ്റ്റർ ചെയ്തിരുന്നു…. കാലിന് ഒരു കുഴപ്പവും ഇല്ലാത്ത അഞ്ജലിയെ ഹരി എടുത്തു കൊണ്ടാണ് കാറിലേക്ക് കൊണ്ടുപോയി ഇരുത്തിയത്…. ഹോസ്പിറ്റലിലെ എല്ലാവരും കർക്കശക്കാരനായ ഹരി ഡോക്ടറിന്റെ പ്രവർത്തി കണ്ട് അടക്കിപ്പിടിച്ചു ചിരിച്ചു… അഞ്ജുവിന് ചമ്മല് തോന്നി…. അവൾ ആവുന്നതും അവനെ എതിർക്കാൻ നോക്കിയെങ്കിലും…

അവളുടെ എതിർപ്പിനെ ഒരു നോട്ടം കൊണ്ട് ഹരി ഇല്ലാതാക്കി… വീട്ടിലെത്തിയിട്ടും ഹരി അഞ്ജുവിനെ നിലത്ത് ഇറങ്ങാൻ സമ്മതിച്ചില്ല… അവൾക്കുള്ള ആഹാരവും മരുന്നും ഒക്കെ അവൻ അതാത് സമയത്ത് അവളുടെ കൈയ്യെത്തും ദൂരത്ത് എത്തിക്കുമായിരുന്നു…. ഹരിയുടെ വീട്ടിലെ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു… ഇതിനോടകം അവർക്ക് അവരുടെ പഴയ ഹരിയെ തിരിച്ചു കിട്ടിയിരുന്നു…. വൈഷ്ണവി ഹരിയുടെ ജീവിതത്തിൽ വന്നതിനുശേഷം അവൻ ഒരുപാട് മാറിയിരുന്നു….

പിന്നീട് അവൾ അവന്റെ ജീവിതത്തിൽ നിന്നും പോയപ്പോൾ ഹരിയുടെ കളിചിരികൾ എല്ലാം അവളോടൊപ്പം ശ്രീ മംഗലത്തിന്റെ പടി ഇറങ്ങിയതാണ്…. പിറ്റേദിവസം ഹരി അഞ്ജുവിനുള്ള ആഹാരവുമായി മുറിയിലേക്ക് വന്നപ്പോൾ അവൾ സാരി ഉടുക്കാൻ ശ്രമിക്കുകയായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ മുറി തുറന്ന് ഹരി വന്നതും അഞ്ജു ഞെട്ടി തിരിഞ്ഞുനിന്നു… ഹരിയും പെട്ടെന്ന് എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി…. ശ്രീയേട്ടാ… അമ്മേ ഒന്ന് വിളിക്കുവോ… അഞ്ജു തിരിഞ്ഞു നിന്ന് തന്നെ ഹരിയോട് പറഞ്ഞു…

ഇപ്പോ എന്തിനാ അമ്മയെ വിളിക്കുന്നെ… നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞോ… ഞാൻ ചെയ്തു തരാം… അത്…..പിന്നെ….ശ്രീയേട്ടാ…. ഈ സാരി ഒന്നു ഉടുക്കാനായിരുന്നു…. ഈ ഒറ്റക്കൈ കൊണ്ട് പറ്റുന്നില്ല…. അഞ്ജു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…. അതിനാണോ… നീ ഇങ്ങോട്ട് നീങ്ങി നിൽക്ക് ഞാൻ ഉടുപ്പിച്ചു തരാം…. ഹരി അത് പറഞ്ഞതും അഞ്ജു ഞെട്ടിതിരിഞ്ഞ് അവനെ നോക്കി…..

അവൾ പെട്ടെന്ന് തിരിഞ്ഞതിൽ മാറ് മറച്ചിരുന്നു സാരി നിലത്തേക്ക് വീണു…. ഹരി അവളുടെ ആലില വയറിലേക്ക് നോട്ടം പായിച്ചു…. ഹരിയുടെ നോട്ടം ശ്രദ്ധിച്ച് അഞ്ജു വീണ്ടും തിരിഞ്ഞു നിന്നു… അവളുടെ ആ വെപ്രാളം കണ്ട ഹരിയിൽ ചിരി വിടർന്നു…. അവനിൽ കുസൃതി നിറഞ്ഞു… എഡി പെണ്ണെ നീ ഇങ്ങു വാ ഞാൻ സാരി ഉടുപ്പിച്ച തരാം… വേ…ണ്ട…. ശ്രീയേട്ടൻ പോ..യെ… ഞാൻ അമ്മേ വിളിച്ചോളാം… അഞ്ജു വിറച്ചുകൊണ്ട് പറഞ്ഞു.. അമ്മ ഇവിടെ ഇല്ല… അമ്പലത്തിൽ പോയേക്കുവാ….

നിനക്ക് വേണ്ടി എന്തോ വഴിപാട് ഒക്കെ നേർന്നിരുന്നു അതെല്ലാം ചെയ്യിപ്പിക്കാൻ പോയതാണ്… എങ്കിൽ ഞാൻ കീർത്തി ചേച്ചിയെ വിളിച്ചോളാം… ശ്രീയേട്ടൻ പോയേ…. കീർത്തി രാവിലെ തന്നെ എന്തോ എമർജൻസി വന്ന് ഹോസ്പിറ്റലിൽ പോയി… ഇവിടെ ഇപ്പോ അച്ഛനും ഞാനും കിങ്ങിണി മോളും മാത്രമേ ഉള്ളൂ…. അച്ഛനെയോ കിങ്ങിണി മോളെ വിളിക്കണമേങ്കിൽ ഞാൻ വിളിക്കാം എന്തേ…? ശ്രീയേട്ടാ… ഞാൻ…. ദേ അഞ്ജു നിന്ന് താളം പിടിക്കാതെ ഇങ്ങോട്ട് വരുന്നുണ്ടോ…..

ശ്രീയേട്ടൻ പൊക്കോ ഞാൻ എങ്ങനെയെങ്കിലും ഉടുത്തോളാം…. നിന്നോട ഞാൻ പറഞ്ഞേ നീങ്ങി നിൽക്കാൻ… ഹരി കപട ഗൗരവത്തോടെ ശബ്ദമുയർത്തി പറഞ്ഞു… അവനത് പറഞ്ഞതും അഞ്ജു സാരിയും എടുത്ത് അവന്റെ മുന്നിൽ വന്നു നിന്നു…. അവൻ ഒരു ചിരിയോടെ അവളുടെ സാരിയിൽ പിടിമുറുക്കി…. അഞ്ജു നിന്ന് വിറയ്ക്കാൻ തുടങ്ങി…. എന്തിനാ പെണ്ണെ ഇങ്ങനെ വിറക്കുന്നെ… ഞാൻ നിന്നെ പീഡിപ്പിക്കാൻ ഒന്നും പോകുന്നില്ല….ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു…

ഹരി സാരി ഞൊറിഞ്ഞു കുത്തിയപ്പോൾ അവന്റെ കൈ അഞ്ജുവിന്റെ അടിവയറിൽ സ്പർശിച്ചു….. അഞ്ജു ഷോക്ക് അടിച്ചത് പോലെ നിന്നു പോയി….. അവളുടെ ഹൃദയമിടിപ്പ് കൂടി…ശ്വാസഗതി വേഗത്തിലായി…. അവൾ ഒരു പ്രതിമ പോലെ നിന്നു… പിന്നീട് നടന്നതെന്നും അവൾ അറിഞ്ഞില്ല…. കഴിഞ്ഞു…. ഹരിയുടെ ശബ്ദമാണ് അവളെ ഉണർത്തിയത്…. നീയെന്താ ഇങ്ങനെ നിൽക്കുന്നെ…. എന്തെങ്കിലും വയ്യായ്ക ഉണ്ടോ….? ഹരി ആതിയോടെ ചോദിച്ചു… ഒന്നും ഇല്ല ശ്രീയേട്ടാ…. അഞ്ജലി പെട്ടെന്ന് പറഞ്ഞു…

അഞ്ജുവിന്റെ ഒഴിഞ്ഞുകിടക്കുന്ന കഴുത്ത് അവന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ… അലമാര തുറന്ന് അതിൽ നിന്നും ഓപ്പറേഷൻ സമയത്ത് അവനെ ഏൽപ്പിച്ച അഞ്ജുവിന്റെ താലി അവൻ അവളെ അണിയിച്ചു…. അവളെ കട്ടിലിൽ ഇരുത്തി ഹരി നിലതേക്ക് ഇരുന്നു… അവൾ എന്തെന്ന് അർത്ഥത്തിൽ അവനെ നോക്കി… ഹരി അവളെ നോക്കി കണ്ണു ചിമ്മി കാണിച്ച് അവളുടെ വലത്തേ കാല് അവന്റെ മടിയിൽ എടുത്തു വച്ചു…. അഞ്ജു വേഗം കാൽ പിൻ വലിക്കാൻ ശ്രമിച്ചു… എന്ത ശ്രീയേട്ടാ ഈ കാണിക്കുന്നെ….

അവൻ ചൂണ്ടുവിരൽ ചുണ്ടോടടുപ്പിച്ചു മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു… അഞ്ജുവിന്റെ കണങ്കാലിൽ നിന്നും സാരി അല്പം പൊക്കി ഇരുകാലുകളിലും അവളുടെ അമ്മ സമ്മാനിച്ച പാദസരം അഞ്ജുവിനെ ഹരി അണിയിപിച്ചു… ഒപ്പം അവൻ ആ കാലിൽ ചെറുതായി ഒന്ന് ചുംബിച്ചു…. അഞ്ജു വാ പൊളിച്ചു ഹരിയെ നോക്കി… അവൻ ഒരു കള്ളച്ചിരിയോടെ അഞ്ജുവിനെ കണ്ണാടിയുടെ മുന്നിൽ കൊണ്ടു നിർത്തി… അഴിഞ്ഞു കിടന്ന അവളുടെ മുടി കൊതി മെടഞ്ഞിട്ട് കൊടുത്തു….

ശേഷം കുങ്കുമച്ചെപ്പ് കയ്യിലെടുത്തു ഒരു നുള്ള് സിന്ദൂരത്താൽ അവളുടെ സീമന്തരേഖയെ ഹരി ചുവപ്പിച്ചു…. ഒരു കുഞ്ഞ് കറുത്തപൊട്ട് അവളുടെ നെറ്റിയിൽ തൊട്ടു കൊടുത്തു… ഹരി ശ്രദ്ധാപൂർവ്വം ഓരോന്നും ചെയ്യുന്നത് അവൾ അത്ഭുതത്തോടെ നോക്കിനിന്നു… അഞ്ജുവിന്റെ നിൽപ്പ് കണ്ട് ഹരി അവളെ വിളിച്ചു..,.. അഞ്ജു…. നീ ഇടയ്ക്കിടയ്ക്ക് ഇത് എവിടെയാ ഈ പോകുന്നെ..? അത്…. അത് പിന്നെ..മോള്…. മോള് എന്തേ… കണ്ടില്ലല്ലോ അവളെ…. അവള് താഴെ അച്ഛാനോടൊപ്പം ഉണ്ട്….

നിനക്ക് കഴിക്കാൻ വല്ലതും വേണോ… വേണ്ട…. കുറച്ചു മുമ്പ് ജ്യൂസ് കുടിച്ചതെള്ളൂ….. മ്മ്മ്…. എങ്കിൽ നീ കിടന്നോ… കുറച്ചുനേരം വിശ്രമിക്ക്… ഹരി അവളെ ബെഡിലേക്ക് ശ്രദ്ധയോടെ പിടിച്ച് കിടത്തി….. മുറിയുടെ വാതിൽ ചാരി അവൻ പുറത്തേക്കു പോയി…. അഞ്ജുവിന്റെ കണ്ണുകൾ ആനന്ദാശ്രുവാൾ നിറഞ്ഞു…. തനിക്ക് തന്ന ഈ ജീവിതത്തിനു അവൾ അവളുടെ ഉണ്ണിക്കണ്ണനോട് നന്ദി പറയാനും മറന്നില്ല….. അഞ്ജു ആ മുറിയിൽ ചടഞ്ഞിരുന്നു മടുത്തു… മുറിക്ക് പുറത്ത് കാലെടുത്തുവെക്കാൻ അവളെ ഹരി സമ്മതിക്കില്ല…….

ഹരി ഹോസ്പിറ്റലിൽ പോകുമ്പോൾ… അഞ്ജുവിനെ നോക്കുന്ന അവന്റെ ഡ്യൂട്ടി കിങ്ങിണി മോളെ ഏറ്റെടുക്കും… അച്ഛനേക്കാൾ സ്ട്രിക്റ്റാണ് മോള്…. അഞ്ജുവിന് ഒന്ന് തിരിയാൻ പോലും അവൾ സമ്മതിക്കില്ല…. ഒരു വടിയും കൊണ്ടാണ് പുള്ളിക്കാരി നടക്കുന്നത്…. അഞ്ജു അവളെ വാശി പിടിപ്പിക്കാൻ കൊച്ചു കുട്ടികളെ പോലെ കുസൃതികൾ ഒപ്പിക്കുമ്പോൾ…. ചോ… ഈൗ അമ്മേ കൊണ്ടു ഞാൻ ച്ചോറ്റല്ലോ…

അച്ഛ ഇങ്ങ് ബരട്ടെ അമ്മക്ക് അടി ബാങ്ങി തിരുവല്ലോ കിങ്ങിണി മോള്….. കിങ്ങിണി മോള് രണ്ട് കൈ എണിൽ കുത്തി ഒരു പ്രത്യേക രീതിയിൽ പറയുന്നത് കേൾക്കാൻ നല്ല രസമാണ്……. ഉറക്കം വരുന്നു എന്ന് അഞ്ജു കിങ്ങിണി മോളോട് പറയുമ്പോൾ… ആ കുഞ്ഞു മടിത്തട്ട് ഒരു അമ്മയുടെ വാത്സല്യത്തോടെ അഞ്ജുവിന് കിടക്കാൻ ഒരുക്കും കിങ്ങിണി മോള്…. നിറകണ്ണുകളോടെ അഞ്ജു അവളുടെ മടിയിൽ ചായുമ്പോൾ ആ കുഞ്ഞു കൈ അഞ്ജുവിനെ ഒട്ടും നോവിക്കാതെ പതിയെ തലയിൽ തലോടും….

തനിക്ക് ലഭിക്കാതെ പോയ അമ്മയുടെ കരുതലാണ് ആ മൂന്നു വയസ്സുകാരി അഞ്ജുവിന് നൽകുന്നത്….. വൈകുന്നേരം ഹരി വരുമ്പോൾ അവന്റെ മടിയിലിരുന്ന് അമ്മയുടെ കുറ്റങ്ങളെല്ലാം അവൾ എണ്ണമിട്ട് നിരത്തും… ഹരി അഞ്ജുവിനെ കണ്ണുപൊട്ടുന്ന വഴക്കുപറയും…. അത് കേൾക്കുമ്പോൾ കിങ്ങിണി മോള് അമ്മയോടൊപ്പം ചേർന്ന് അച്ഛനെ വഴക്കുപറയും…. ഇതൊക്കെയാണ് ഇപ്പോൾ ശ്രീ മംഗലത്ത് നടക്കുന്ന പ്രധാന പരിപാടികൾ…. ഇടയ്ക്ക് മഹി വന്ന് അഞ്ജുവിന് കാണാറുണ്ട്….

ഇടയ്ക്കൊരു ദിവസം കണ്ണനും നാൻസിയും ശ്രീധരനും കൂടി അഞ്ജുവിനെ കാണാൻ വന്നിരുന്നു….അഞ്ജുവിന്റെ മുറിവുകൾ കാണുമ്പോൾ കണ്ണന്റെ കണ്ണിലുണ്ടാകുന്ന വേദന ഹരിയെ അസ്വസ്ഥനാക്കി….. മൗനമായി അഞ്ജലിയെ വീക്ഷിക്കുന്ന കണ്ണുകളെ ഹരി ദേഷ്യത്തോടെ നോക്കി… തന്റെ പെണ്ണിനെ വേറൊരാൾ നോക്കുന്നത് പോലും അവന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല…. അവനിൽ പല ചോദ്യങ്ങളും ഉയർന്നു വന്നു…. വന്നവർ പോയിക്കഴിഞ്ഞും ഹരിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു….

അന്ന് പകൽ മുഴുവനും അഞ്ജലിക്ക് മുഖം കൊടുക്കാതെ ഹരി നടന്നു… അത് അഞ്ജുവിൽ വല്ലാത്ത വേദന ഉണ്ടാക്കി… രാത്രി കിടക്കാൻനേരം ഹരി അഞ്ജുവിനരികിൽ വന്നു….. കണ്ണേട്ടൻ ആണോ ശ്രീയേട്ടന്റെ ഇപ്പോഴത്തെ പ്രശ്നം….? അഞ്ജുവിന്റെ ആ ചോദ്യം ഹരിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു… തന്റെ മനസ്സ് അഞ്ജു എങ്ങനെ അറിഞ്ഞു എന്നതിൽ അവൻ അത്ഭുതപ്പെട്ടു…. നോക്കണ്ട എനിക്ക് മനസ്സിലായി…. കണ്ണേട്ടൻ വന്നു പോയതിനു ശേഷമാണ് ശ്രീയേട്ടന്റെ ഈ മാറ്റം…

കണ്ണേട്ടൻ എന്റെ അമ്മാവന്റെ മകൻ എന്നതിലപ്പുറം… കുട്ടിക്കാലം തൊട്ട് പരസ്പരം സ്നേഹിച്ചവരാണ് ഞങ്ങൾ… ഒരു മനസ്സും 2 ശരീരവുമായി നടന്നവർ…. ഒരു പക്ഷേ മാമ്മി എതിർപ്പുകൾ പ്രകടിപ്പിച്ച് ഇല്ലായിരുന്നെങ്കിൽ… അവൾ പറഞ്ഞു പൂർത്തീകരിക്കാതെ നിർത്തി…. അവളത് പറഞ്ഞതും ഹരിയിൽ നിരാശ പടർന്നു…. എന്തോ തന്റെ പെണ്ണ് മുമ്പ് ഒരാളെ സ്നേഹിച്ചു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി… ആ സ്നേഹം ഇന്നും കണ്ണനിൽ ഉണ്ടെന്ന് അവന്റെ ദയനീയമായ ഇന്നത്തെ നോട്ടം കൊണ്ട് ഹരിക്ക് വ്യക്തമായിരുന്നു……

ഹരിയുടെ കണ്ണുകൾ നിറഞ്ഞു…. എന്തിനാ എന്റെ ശ്രീയേട്ടന്റെ കണ്ണു നിറയുന്നേ… കണ്ണേട്ടൻ എന്റെ കഴിഞ്ഞകാലമാണ്… ഇപ്പോൾ കണ്ണേട്ടൻ എന്റെ മനസ്സിൽ ഒരു സഹോദരനു തുല്യമാണ്…. കണ്ണേട്ടന് ഇന്ന് ഒരു ഭാര്യയുണ്ട്… നാൻസി ചേച്ചി…. അതുപോലെ ഇന്നെനിക്ക് ഒരു ഭർത്താവുണ്ട്… എന്നെ മാത്രം സ്നേഹിക്കുന്ന എന്റെ ശ്രീയേട്ടൻ…. അഞ്ജു ഹരിയെ അവൾക്ക് അഭിമുഖമായി ഇരുത്തി…. ഇടതുകൈ അവന്റെ കവിളിൽ ചേർത്ത് നെറുകയിൽ ഇരുന്നിടത്തുനിന്ന് ഒന്നുയർന്നു അവനെ ചുംബിച്ചു….

ശ്രീയേട്ടന് ഒരു കാര്യം അറിയുമോ….? ഈ വിവാഹത്തിന് ഞാൻ സമ്മതം പറയുമ്പോഴും ശ്രീയേട്ടനെ ഒരിക്കലെങ്കിലും സ്നേഹിക്കാൻ കഴിയൂമോ എന്നതിൽ എനിക്ക് ഒരു ഉറപ്പുമില്ലയിരുന്നു…. ജീവിതത്തിൽ ഇന്നുവരെയും ആരും എന്നെ ശ്രീയേട്ടനോളം സ്നേഹിച്ചിട്ടില്ല…. ശ്രീയേട്ടൻ എനിക്ക് തരുന്ന ഈ കരുതലും സ്നേഹവും എന്റെ ജീവിതത്തിൽ കിട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല….. പിന്നെ എങ്ങനെയാ ഞാൻ തിരിച്ച് ശ്രീയേട്ടനെ സ്നേഹിക്കതിരിക്കുന്നത്……..

എനിക്കിപ്പോൾ വൈഷ്ണവി ചേച്ചിയോട് തീർത്താൽ തീരാത്ത കടപ്പാടണ് എനിക്ക് എന്റെ ശ്രീയേട്ടനെ തന്നതിൽ… വൈഷ്ണവിയുടെ പേര് കേട്ടതും ഹരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…. അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങി…. ഹരിയുടെ മാറ്റം അഞ്ജലിയെ ഒന്ന് ഭയപ്പെടുത്തി… എന്റെ പൊന്നു ശ്രീയേട്ടാ മനുഷ്യന് ഇത്ര അസൂയ പാടില്ല കേട്ടോ… എന്റെ കുഞ്ഞു കിങ്ങിണി മോളക്ക് ഇല്ലല്ലോ ഇത്ര അസൂയ… ഹോ…എന്തായിരുന്നു ഇന്ന് കാണിച്ചുകൂട്ടിയത്…

അഞ്ജലി മനപൂർവം വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു…. പിന്നെ എന്റെ പെണ്ണിനെ വേറൊരുത്തൻ നോക്കുമ്പോൾ അത് കണ്ട് ആസ്വദിച്ച് നിൽക്കാഡി ഞാൻ…. ഹരി പല്ലു ഇരുമ്മി ദേഷ്യത്തോടെ പറഞ്ഞു നിർത്തി….. അവൻ അത് പറഞ്ഞതും അഞ്ജു പൊട്ടിച്ചിരിക്കാൻ തുടങ്ങി അവൾക്കൊപ്പം ഹരിയും ചിരിച്ചു….. കുറച്ചു ചിരിച്ചതും അവളുടെ തല ഇളകി വേദനിക്കാൻ തുടങ്ങി…….. അഞ്ജു ഒരു കൈ കൊണ്ട് തല താങ്ങിപ്പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു…. എന്തുപറ്റി എന്തു പറ്റിയഡാ….? വേദനിക്കുന്നുടോ…?

ഹോസ്പിറ്റലിൽ പോണോ…? കുഴപ്പമില്ല ശ്രീയേട്ടാ എനിക്കൊരു പെയിൻ കില്ലർ തന്നാൽ മതി…. ഹരി അഞ്ജുവിന് മരുന്നും വെള്ളവും എടുത്തുകൊടുത്തു… അവൾ കിടക്കയിലേക്ക് കിടന്നു നിമിഷനേരം കൊണ്ട് അഞ്ജു മയക്കം പിടിച്ചു… ഹരി ഷീറ്റ് എടുത്തു കിങ്ങിണി മോളെയും അഞ്ജുവിനെയും പുതപ്പിച്ചു.. രണ്ടുപേർക്കും നെറ്റിയിൽ ഓരോ ചുംബനം നൽകി അവരെ നോക്കി കിടന്നു….. തുടരും…

❤അൻസില അൻസി ❤

നെഞ്ചോരം നീ മാത്രം : ഭാഗം 14

Share this story