ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 56

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 56

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

തിരികെ വരുമോ പെണ്ണേ.. നന്ദന്റെ സിഷ്ഠയായി.. അതോ.. എന്നെന്നേക്കും ആയി കൂടു വിട്ടു കൂടു മാറുവാണോ?… ദേവാ.. നിന്റെ വാക്കൊന്നിൽ മാത്രമാണ് അനന്തന്റെ പ്രാണൻ.. തിരികെ തരുമെന്ന പ്രതീക്ഷയിൽ വിട്ടു നൽകുവാണ്… ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു.. ആളും ആരവവുമായി കല്യാണാഘോഷങ്ങൾ കൊഴുത്തു കൊണ്ടിരിക്കുമ്പോൾ അനന്തൻ തന്റെ മുറിയിൽ വിഷാദത്തിലേക്ക് സ്വയം ഒഴുകി കൊണ്ടിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അന്ന് വസിഷ്ഠ ലക്ഷ്മി മറ്റൊരാളുടെ പേര് കൊത്തിയ താലി ഏറ്റുവാങ്ങുന്ന അന്ന് അനന്തൻ അവളെ ഒരു നോക്ക് കാണാനായി ആ മുറിയിൽ നിന്നും പുറത്തിറങ്ങി..

ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ നീർക്കണങ്ങൾ വന്നു മൂടി ഇടക്കെല്ലാം താളപ്പിഴകൾ സംഭവിച്ചു കൊണ്ടിരുന്നു.. ക്ഷേത്രത്തിൽ എത്തിയപ്പോൾ കണ്ടു കണ്ണനരികിൽ ഒരുങ്ങിയിരിക്കുന്ന സിഷ്ഠയെ.. ഹൃദയം നുറുങ്ങുന്ന വേദനയിലും കണ്ടു തന്നെ കണ്ടമാത്രയിൽ തിളങ്ങിയ ആ മിഴികൾ.. എന്നെ കൂടെ കൂട്ടുമോ എന്ന് യാചിക്കുമ്പോലെ… കണ്ണടച്ച് ഇരിക്കുന്ന അവളെ കണ്ടതും സങ്കടം അലയായി ഉയർന്നു കൊണ്ടിരുന്നു.. ഇതുപോലെ ആയിരുന്നോ പെണ്ണേ.. നിന്റെ ചങ്കും പൊടിഞ്ഞത്.. ഉള്ളം തേങ്ങി കൊണ്ടിരുന്നു..

താത്കാലികമായാണെങ്കിലും ആ കഴുത്തിൽ മറ്റൊരു പേരോട് കൂടിയ താലി കയറുന്നത് കണ്ടതും കണ്ണുകൾ അമർത്തി തുടച്ചു മാറി നിന്നു.. കണ്ണുതുറന്നവൾ തന്നെ തിരയുന്നത് കണ്ടെങ്കിലും മറഞ്ഞു തന്നെ നിന്നു.. വീട്ടിലേക്കുള്ള വഴിയിലെല്ലാം മനസ് കൈവിട്ട് പോയിരുന്നു.. തന്റേതിന് മറ്റൊരാവകാശി എന്ന് മാത്രം കണ്ണുകൾ വിളിച്ചോതി കൊണ്ടിരുന്നു.. അവസാനമായി ആ മിഴികളിൽ പതിഞ്ഞതും താനാണല്ലോ എന്ന ആശ്വാസത്തിന്റെ കണിക ഉള്ളം കുളിർത്തു.. നട്ടുച്ച വെയിലിലും കടൽ പൊള്ളലേറ്റു തന്നെ ആണ് നിൽക്കുന്നത് തൻറെ മനസ് പോലെ..

തിരകളുടെ ഉയർച്ചകളും താഴ്ചകളും മിഴകളിൽ പതിപ്പിച്ചങ്ങനെ നിന്നു.. വൈകുന്നേരം വീട്ടിലേക്ക് ചെന്നു കേറിയപ്പോൾ കണ്ടു ഒരുങ്ങി നിൽക്കുന്ന മിഥുനയെ.. എനിക്ക് ഒരു ഫങ്ക്ഷന് പോകാനുണ്ട് അനന്തേട്ട.. അവനെ കണ്ടതും മിഥുന പറഞ്ഞു.. അനന്തേട്ടന്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നത്? വയ്യേ? അവന്റെ നെറ്റിയിൽ കൈചേർക്കാനാഞ്ഞതും കൈ തട്ടി മാറ്റി അനന്തൻ പറഞ്ഞു.. ഞാനും പുറത്തേക്കിറങ്ങുന്നുണ്ട്.. ഒരുമിച്ചു പോകാം.. മുറിയിലേക്ക് കയറി ചെന്ന് സിഷ്ഠക്കായി വാങ്ങി വെച്ചിരുന്ന സമ്മാനങ്ങളിൽ ഒരു പൊതി കയ്യിലെടുത്തു ഫ്രഷായി പുറത്തേക്ക് ചെന്നു..

കാറിൽ മിഥുനയോടൊന്നും സംസാരിച്ചില്ല.. പക്ഷേ ഇടക്ക് അവൾ വഴി പറഞ്ഞു കൊടുത്തതും മറുപടിയായി പറഞ്ഞു എനിക്കറിയാം.. അവിടെ തന്നെയാണ് എനിക്കും ഫങ്ക്ഷൻ.. അതെയോ ഞാൻ ഇന്നലെ ആണ് അറിഞ്ഞേ.. ദേവ് ഇന്നലെയാണ് പറഞ്ഞെ.. ധൃതിയിൽ ഇൻവിറ്റേഷന്റെ കോപ്പി ഞാൻ നോക്കിയില്ല.. അനന്തേട്ടൻ അറിയുന്ന ആളാണോ പെൺകുട്ടി.. അതേ.. എനിക്ക് വേണ്ടപ്പെട്ട ഒരാളാണ്.. അത്രമാത്രം മറുപടി പറഞ്ഞു വണ്ടി നിർത്തി.. കയ്യിൽ കരുതിയ ഗിഫ്റ് എടുത്തു.. അനന്തനെ പിന്തുടർന്നു കൊണ്ട് മിഥുനയും അകത്തേക്ക് കയറി.. സ്റ്റേജിലേക്ക് കയറിയതും കണ്ടു കണ്ണുകളിൽ വിഷാദമൊളിപ്പിച്ചു നിൽക്കുന്ന അവളെ…

മുഖം മൂടിയെടുത്തണിഞ്ഞു കൊണ്ട് കൈകൾ നീട്ടി.. ദേവിനോട് സംസാരിക്കുന്ന മിഥുന തന്നെ അവന് പരിചയപ്പെടുത്തി കൊടുത്തു.. സിഷ്ഠ യെ പരിചയപെട്ടപ്പോൾ വസിഷ്ഠ ലക്ഷ്മി എന്ന പേര് കേട്ടപ്പോഴും ഉള്ളിലെ പിടപ്പും സംശയവും അധികരിച്ചു.. ആ പേര് കേട്ടിട്ടില്ലെന്ന് നടിക്കുമ്പോൾ അവരുടെ മുന്നിൽ തകർത്താടുമ്പോൾ അനന്തന്റെ നാവിൽ നിന്നും സിഷ്ഠ എന്ന പേര് ഉതിർന്നു വീണതും ഞെട്ടൽ പുറത്തു കാണിച്ചില്ല.. ഇതിനുമുൻപ് എവിടെയോ കണ്ടു മറന്ന മുഖമായി തോന്നി.. അതിനെ കുറിച്ചു ചോദിച്ചതും അന്ന് മാളിൽ നടന്ന കാര്യം വസു തന്നെ പറഞ്ഞു..

വസുവിനെ പുണർന്നു കൊണ്ട് ചെവിയിലായി മെല്ലെ പറഞ്ഞു.. സോറി.. അറിയാതെയാണ്.. അത്രേം ഇഷ്ടമായത് കൊണ്ടാണ്.. അനന്തനെ വിട്ടു നൽകാഞ്ഞത്.. മനസ്സിൽ മാത്രം ചില വാക്കുകൾ ഉരുവിട്ടു. തിരികെ ഇറങ്ങുമ്പോൾ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കി.. തന്നെ മാത്രം നോക്കി നിൽക്കുന്ന സിഷ്ഠയെ കണ്ടതും പതിയെ നടന്നു നീങ്ങി.. മിഥുന പഴയ സുഹൃത്തുക്കളെ കണ്ടതും അവരോടൊപ്പം നിന്നു.. അനന്തനോട് വന്ന് പറഞ്ഞു.. അനന്തേട്ട… ഞാൻ ഇവരോടൊപ്പം വരാം.. അനന്തേട്ടൻ നടന്നോളു.. ശരി.. ഞാൻ ചിലപ്പോൾ നേരം വൈകുമായിരിക്കും..

അവിടെ നിന്നിറങ്ങി പാർക്കിംഗ് ഏരിയയിലേക്ക് എത്തിയതും കണ്ടു തന്നെ നോക്കി നിൽക്കുന്ന മഹിയെ.. ഉപേക്ഷിച്ചു പോകുവാണോ നന്ദൻ അവന്റെ സിഷ്ഠയെ എന്നെന്നേക്കുമായി.. വേദനയിൽ കലർന്ന പുഞ്ചിരി മറുപടിയായി നൽകി.. എനിക്കറിയാം സർ കാത്തിരിക്കാനാകും ഈ മടക്കമെന്ന്.. മഹി.. എനിക്കറിയാം മറ്റാരേക്കാളും നീ സിഷ്ഠയോട് കാണിക്കുന്ന കരുതൽ.. അതെന്നും ഇതുപോലെ വേണം.. എനിക്ക് കാണാൻ തോന്നുമ്പോൾ ഞാൻ തന്നെ വിളിക്കാം.. തകർന്നു പോകാതെ കാത്തോളണേ അവളെ.. വരട്ടെ ഇനി നിൽക്കുന്നില്ല..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കയ്യിൽ കരുതിയിരുന്ന മദ്യകുപ്പിയിൽ നിന്നും ഒരു തുള്ളി പോലും പുറത്തേക്ക് പോകാതെ കുടിച്ചിറക്കുകയായിരുന്നു അനന്തൻ ചുവരിലെ വസുവിന്റെ ചിത്രത്തിലേക്ക് മിഴികളൂന്നി.. പറ്റണില്ല പെണ്ണേ.. നിന്റെ നന്ദൻ തോറ്റ് പോകുവാണ്.. ഹൃദയം വിങ്ങുന്നുണ്ട് സിഷ്ഠ.. എനിക്കാകില്ല നീ ഇല്ലാതെ.. ബോധം നഷ്ടമാകുന്നത് വരെ അവൻ കുടിച്ചു കൊണ്ടിരുന്നു.. മുറിയിലേക്ക് കയറി വന്ന മിഥുന കാണുന്നത് ശൂന്യമായ മുറിയാണ്.. അനന്തൻ എവിടെ പോയെന്ന് ശങ്കിച്ചു.. സ്റ്റഡി റൂമിന്റെ വാതിൽ ചാരിയിരിക്കുന്നത് കണ്ടതും ആശ്വാസത്തോടെ നിശ്വസിച്ചു..

കുളിച്ചു ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോഴാണ് ബെഡിൽ അലക്ഷ്യമായി കിടക്കുന്ന അനന്തന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടത്.. കൈനീട്ടി കയ്യിലെടുത്തപ്പോൾ തെളിഞ്ഞു നിന്ന പേരിൽ മിഥുന ആദ്യമൊന്ന് അമ്പരന്നു.. കാൾ കട്ടായ നിമിഷം അതേ നമ്പറിൽ നിന്നും മെസ്സേജും വരുന്നത് കണ്ടു.. ദേവ് എന്ന് സേവ് ചെയ്ത നമ്പർ.. മെസ്സേജ് കണ്ടതും അതെടുത്തു നോക്കി.. നന്ദേട്ടാ… വേദനിക്കരുത്.. സിഷ്ഠ എന്നും നന്ദേട്ടന്റെ മാത്രമായിരിക്കും.. ഡിവോഴ്സ് വേണമെന്നാണ് ആദ്യമായും അവസാനമായും അവളിന്നെന്നോട് പറഞ്ഞത്.. നന്ദേട്ടന്റെ സിഷ്ഠ എന്നെന്നും നന്ദേട്ടന്റെ മാത്രമായിരിക്കും..

മെസ്സേജ് വായിച്ചതും മിഥുനയിൽ എന്തെന്നില്ലാത്ത ദേഷ്യം നിറഞ്ഞു.. ഇല്ലാ.. അനന്തേട്ടൻ എന്നും എന്റെ മാത്രമായിരിക്കും വസിഷ്ഠ.. ഇനി ഒരിക്കലും ഞാൻ നിനക്ക് വിട്ടു തരില്ല.. അത്രയും സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടവൾ സ്റ്റഡി റൂമിലേക്ക് കയറി.. അകത്തു ബോധരഹിതനായി കിടക്കുന്ന അനന്തനെ കണ്ടതും ഉള്ളു പിടഞ്ഞു.. അടുത്ത് ചെന്നവനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് കിടത്തുമ്പോഴും പാതി ബോധത്തിൽ സിഷ്ഠ എന്ന് മാത്രം മന്ത്രിച്ചു കൊണ്ടിരുന്നു ആ അധരങ്ങൾ.. കട്ടിലിൽ കിടന്നു ബോധമില്ലായ്മയിലും അവളുടെ പേര് മാത്രം മന്ത്രിക്കുന്ന അവനെ പ്രണയപൂർവം നോക്കി കൊണ്ടവൾ ഇരുന്നു..

ആ കൈകൾ തന്റെ കൈകളിൽ ചേർത്തു വച്ചു.. എന്താ അനന്തേട്ട.. ഇത്രയുമേറെ സ്നേഹിച്ചിട്ടും മിഥുനയെ കാണാൻ കഴിയാതെ പോയത്.. ഈ മിഥുനയും അനന്തേട്ടനെ പ്രണയിച്ചതല്ലേ.. എന്നിട്ടും എന്നിട്ടും എന്തിനാ അനന്തേട്ട.. അവന്റെ കൈകളിൽ മുത്തി കൊണ്ട് അവൾ ആ മുടിയിഴയിലൂടെ വിരലുകൾ ഓടിച്ചു.. നിറഞ്ഞു കവിയുന്ന അനന്തന്റെ കണ്ണുകൾ പതിയെ തന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു നെറ്റിയിൽ ചുണ്ടുകളർപ്പിച്ചു.. എനിക്കാവില്ല അനന്തേട്ട.. മിഥുനയുടെ മാത്രമായാൽ മതി.. എന്റെ മാത്രം.. അവനിലേക്ക് അലിഞ്ഞു ചേരാൻ വെമ്പൽ കൊണ്ടവൾ വശ്യമായി അവനെ നോക്കി..

ഉള്ളിൽ സിഷ്ഠയെ മാത്രം ആവാഹിച്ചു കൊണ്ട് ആ അബോധാവസ്ഥയിലും അനന്തൻ അറിയുകയായിരുന്നു തന്നിൽ ഓടി നടക്കുന്ന വിരലുകൾ.. തന്റെ പെണ്ണിന്റെ ഗന്ധമോ ഒന്നും തന്നെ പുൽക്കാതിരിക്കുന്നത്.. തട്ടി എറിഞ്ഞെങ്കിലും വീണ്ടും തന്നിൽ വരിഞ്ഞു മുറുകി കൊണ്ടിരിക്കുന്ന കൈകൾ.. ബോധം മറയുമ്പോഴും മിഥുന അവനിൽ ചേരുമ്പോഴും ആ മൊഴികൾ പറഞ്ഞതത്രയും സിഷ്ഠ എന്ന മന്ത്രണം മാത്രമായിരുന്നു.. തളർന്നവനിൽ ചേർന്നുകിടന്നപ്പോൾ ആ നെറ്റിയിൽ ചുണ്ടുകൾ സ്വന്തമാക്കിയ സംതൃപ്തിയിൽ അർപ്പിച്ചപ്പോൾ മിഥുന അറിയുകയായിരുന്നു ആ ഹൃദയവും ചുണ്ടുകളും വീണ്ടും മന്ത്രിച്ചത്‌ മിഥുന എന്നായിരുന്നില്ല എന്ന്..

ശരീരം കൊണ്ടു മാത്രമാണ് അനന്തൻ തന്റേതായി മാറിയതെന്ന തോന്നലിൽ അവളിലെ പ്രണയിനി മരിച്ചു വീണു.. സ്ത്രീ തകർന്നടിഞ്ഞു.. ഉള്ളവും ശരീരവും ഒരുപോലെ നോവുന്നതായി തോന്നി.. ഏങ്ങലടികളോടെ ആ പുതപ്പിൽ ചുരുണ്ടു കൂടി കിടന്നു.. സ്വന്തമാക്കുമ്പോഴെങ്കിലും മിഥു എന്ന വിളിക്കായി മൊഴിക്കായി കാതോർത്തു നിന്ന ആ പെണ്ണിൽ കുറ്റബോധത്തിന്റെയോ പ്രതിഷേധത്തിന്റെയോ അലകൾ ഉയർന്നു.. തല പൊട്ടിപിളരുന്നതായി തോന്നിയതും അനന്തൻ മെല്ലെ കണ്ണുകൾ വലിച്ചു തുറന്നു.. തന്റെ ദേഹത്തുള്ള വസ്ത്രമെല്ലാം അഴിഞ്ഞിരിക്കുന്നതായി തോന്നിയതും പുതപ്പ് തന്റെ ദേഹത്തോട് ചേർത്തു..

കയ്യെത്തിച്ചു ബെഡ് ലാംപ് ഓൺ ചെയ്തതും കണ്ടു തൊട്ടരികിൽ ഇരുന്നു കരയുന്ന മിഥുനയെ.. ആദ്യമൊന്ന് അമ്പരന്നു.. പിന്നെ നിർജീവമായി അവളെ നോക്കി.. കണ്ണുകൾ പെയ്തു കൊണ്ടിരുന്നു.. മിഥു.. ഞാൻ തന്നെ.. ഇന്നലെ അറിയാതെ വല്ലതും.. അനന്തൻ ദേഷ്യവും വേദനയും കടിച്ചമർത്തി കൊണ്ട് ചോദിച്ചു.. മിഴികളുയർത്തി അവനെ നോക്കിയതും കണ്ടു കുറ്റബോധം നിഴലിച്ചിരിക്കുന്ന ആ മിഴികൾ.. എന്റെ സിഷ്ഠയെ മറന്ന് ഞാൻ നിന്നെ.. പറ മിഥു.. അവളുടെ ചുമലിൽ പിടിച്ചുലച്ചു കൊണ്ടവൻ ചോദിച്ചതും നിഷേധാർത്ഥത്തിൽ അവൾ തല ചെരിച്ചു.. തോറ്റു പോയി അനന്തേട്ട ഞാൻ..

നിങ്ങളെ സ്വന്തമാക്കിയിട്ടും ഞാൻ തോറ്റു പോയി.. മിഥുനയിൽ നിന്നും വീണ വാക്കുകളിൽ അവളിലെ പിടി താനെ അഴഞ്ഞു.. ഞാൻ ഞാനാണ് അനന്തേട്ടനെ.. ബോധമറ്റു കിടന്നപ്പോൾ.. ദേവ് ന്റെ മെസ്സേജ് ഞാൻ കണ്ടിരുന്നു.. മാറ്റി വച്ചിരുന്ന ഫോൺ അവനു നേരെ നീട്ടി.. ആ മെസ്സേജ് വായിച്ചു കൊണ്ട് അനന്തൻ മിഥുനയെ നോക്കി.. വിട്ടു കളയാതിരിക്കാനുള്ള അവസാന ശ്രമമായിരുന്നു.. നിങ്ങളുടെ ബോധമില്ലായ്മയെ ഞാൻ ഉപയോഗിച്ചു.. പക്ഷേ.. തോറ്റു പോയി അനന്തേട്ട ഞാൻ.. എനിക്കും പ്രാണനായിരുന്നു.. സ്വന്തമാക്കിയപ്പോൾ പോലും മിഥു എന്ന പേരിനപ്പുറം സിഷ്ഠയെന്നു വിളിച്ചപ്പോൾ എന്നിലെ പ്രണയം മരിച്ചു..

എന്നോട് ക്ഷമിക്ക് അനന്തേട്ട. എല്ലാം അറിഞ്ഞിട്ടാണ് ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കയറി വന്നത്.. മോഹിച്ചതൊന്നും ഇതുവരെ സ്വന്തമാക്കാതിരുന്നിട്ടില്ല.. ഇതും അങ്ങനെ കിട്ടുമെന്ന് കരുതി.. പക്ഷേ സിഷ്ഠയുടെ നന്ദേട്ടൻ എന്നെ തോൽപ്പിച്ച് കളഞ്ഞു.. മാപ്പു പറയാനുള്ള അർഹത എനിക്കില്ല.. പക്ഷേ.. ടേബിളിൽ ഇരുന്ന ഡിവോഴ്സ് നോട്ടീസ് കയ്യെത്തിച്ചെടുത്തു കൊണ്ട് അനന്തനു നേരെ നീട്ടി.. ഒപ്പു വെച്ചിട്ടുണ്ട്.. ഇന്നലെ നടന്നതിന്റെ പേരിൽ ഇനി ഞാൻ ഈ ജീവിതത്തിലേക്ക് വരില്ല.. സിഷ്ഠയുടെ കൂടെ ജീവിച്ചോളു.. ഇതിൽ അനന്തേട്ടന്റെ തെറ്റൊന്നും ഇല്ലാ.. അവന്റെ കാലിൽ വീഴാനാഞ്ഞതും അനന്തൻ പുറക്കോട്ടേക്ക് മാറി..

നിന്നെ തൊടാൻ പോലും ഞാൻ അറയ്ക്കുന്നിപ്പോൾ.. കൈനീട്ടി അടിക്കാത്തത് ആണത്തം ഇല്ലാത്തത് കൊണ്ടല്ല.. എന്നെ സംബന്ധിച്ചു നീ മരിച്ചു കഴിഞ്ഞു മിഥുന.. കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൻ പറഞ്ഞു തുടങ്ങി.. നീയും.. നീയുമെന്നെ തോൽപ്പിച്ച് കളഞ്ഞല്ലോ മിഥുന.. നല്ലൊരു സുഹൃത്തായല്ലേ നിന്നെ ഞാൻ കണ്ടത്.. ഇന്നേ വരെ നിന്നെ ഞാൻ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ? എന്നും പറഞ്ഞിരുന്നില്ലേ ഞാൻ നന്ദന് എന്നും ജീവിതം സിഷ്ഠയോടൊപ്പം മാത്രമാണ് എന്ന്.. എന്നിട്ടും.. ഇതാണോ മിഥുന പ്രണയം? ഈ പ്രണയമാണോ നീ എന്നിൽ ചൊരിഞ്ഞത്..

ചുട്ടുപൊള്ളുന്നെടി എന്റെ മേലാകെ.. എന്റെ സിഷ്ഠ.. എന്റെ മാത്രം പെണ്ണായിരുന്നവൾ.. ഇനിയെങ്ങനെ.. മനസിനും ശരീരത്തിനും അവള് മാത്രമേ അവകാശി ആകൂ ന്ന് ധരിച്ചു വെച്ച ഞാൻ.. എന്നെ കൊല്ലമായിരുന്നില്ലേ മിഥുന നിനക്ക്.. സന്തോഷത്തോടെ നിന്ന് തന്നേനെ ഞാൻ.. പക്ഷേ ഇങ്ങനെ കൊല്ലാതെ കൊല്ലരുതായിരുന്നെന്നെ.. നിനക്ക് മാപ്പില്ല മിഥുന.. അനന്തന്റെ ജീവിതത്തിൽ സ്ഥാനവും ഇല്ലാ.. അത്രയും പറഞ്ഞു അഴിഞ്ഞു കിടന്നിരുന്ന ഷർട്ടും നേരെയാക്കി ഫോൺ കയ്യിലെടുത്തു.. അകത്തു ചെന്നു മദ്യം വീണ്ടും കുടിച്ചിറക്കി മിഥുനയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ പുറത്തേക്ക് നടന്നു.. പുറത്തു നിന്നിരുന്ന ആനിയെ കണ്ടെങ്കിലും പുച്ഛത്തിൽ മുഖം തിരിച്ചു.. നന്ദാ ..

പിൻവിളി ഉയർന്നു കേട്ടു.. നന്ദൻ മരിച്ചു അമ്മച്ചി.. കൊന്നില്ലേ നന്ദനെ നിങ്ങളെല്ലാവരും.. അത്രയും പറഞ്ഞവൻ വണ്ടിയിൽ കയറി.. അവസാനമായി വന്നിരുന്ന കണ്ണന്റെ നമ്പറിൽ തിരിച്ചു വിളിച്ചു.. റിങ് ഉണ്ടെങ്കിലും എടുക്കുന്നില്ലെന്ന് കണ്ടു.. അവൻ അയച്ചിരുന്ന മെസ്സേജിൽ കണ്ണുടക്കിയതും മറുപടിയായി ഇങ്ങനെ കുറിച്ചു.. ദേവാ.. സിഷ്ഠയെ നോക്കികൊള്ളണേ.. എന്റെ പെണ്ണിനെ.. സ്വന്തമാക്കാൻ ഇനി അനന്തൻ വരില്ല.. മറ്റൊരുവൾ സ്വന്തമാക്കിയ ശരീരവുമായി അനന്തൻ പോകുവാ.. ഇനി ഇനി ഒരു നിമിഷം പോലും ആകില്ല ദേവാ.. അറിയാതെ എങ്കിലും സിഷ്ഠയെ വഞ്ചിച്ചില്ലേ.. ജീവിച്ചിരിക്കാൻ ഞാൻ യോഗ്യനല്ല.. എങ്ങോട്ടെന്നില്ലാതെ കാറുമായി അനന്തൻ മുന്നോട്ട് നീങ്ങി.. കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾക്കായി..

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 55

Share this story