ലയനം : ഭാഗം 23

Share with your friends

എഴുത്തുകാരി: ദുർഗ ലക്ഷ്മി

പുറത്തു നിന്നും വാതിലിൽ മുട്ടുന്നത് കേട്ട് ലെച്ചു അർജുനെ നോക്കാതെ വേഗം ചെന്നു വാതിൽ തുറന്നു.പുറത്തു മരുന്നും മറ്റും ആയി വന്ന സിസ്റ്റർ ആയിരുന്നു.അവർ ലെച്ചുവിനെ സൂക്ഷിച്ചു നോക്കി ചെറുതായി ഒന്ന് ചിരിച്ചു അകത്തേക്ക് വന്നു. “ഫുഡ്‌ ഒക്കെ നല്ലത് പോലെ നോക്കി കൊടുക്കണം കേട്ടോ മോളെ.എല്ലാ വിവരങ്ങളും ഇതിൽ ഉണ്ട്…ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട് അർജുന്റെ കാര്യങ്ങൾ നോക്കണം എന്ന് “, മെഡിസിനും മറ്റു വിവരങ്ങളും ലെച്ചുവിന് കൊടുത്തു കൊണ്ട് സിസ്റ്റർ പറഞ്ഞു.

പിന്നെ അർജുന്റെ ബിപിയും മറ്റും ചെക്ക് ചെയ്ത് അവർ തിരികെ പോയി. “ലെച്ചു,ഇന്നത്തെ ഈ സംഭവത്തെ പറ്റി എന്താ നിന്റെ അഭിപ്രായം “,സിസ്റ്റർ കൊടുത്ത റിപ്പോർട്ടും മറ്റും സൂക്ഷമായി വായിച്ചു നോക്കി അടുത്തിരുന്ന ലെച്ചുവിനോട് അർജുൻ ചോദിച്ചത് കേട്ട് അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി. “ടാർഗറ്റ് അറിയാതെ മാറിയതായി തോന്നുന്നില്ല ഏട്ടാ… മറ്റെന്തോ പ്ലാൻ ആണ് എന്നാണ് എനിക്ക് തോന്നിയത്”,ഒട്ടും ആലോചിക്കാതെ തന്നെ ലെച്ചു പറഞ്ഞത് കേട്ട് അർജുൻ കുറച്ചു സമയം എന്തോ ആലോചിച്ചു.

“എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്.ഏതായാലും ഇവിടെ നിന്ന് നമുക്ക് വീട്ടിലേക്ക് പോകേണ്ട.കുറച്ചു ദിവസം ഇന്ദീവരത്തിൽ പോയി നിൽക്കാം.അമ്മയും അച്ഛനും അത് തന്നെയാ പറഞ്ഞത് “, അർജുൻ പറഞ്ഞത് കേട്ട് പെട്ടെന്ന് ലെച്ചുവിന്റെ മുഖം മങ്ങി.”അവിടെ നമ്മൾ രണ്ടാളും മാത്രം അല്ലെ ഉണ്ടാവു…എനിക്ക് അമ്മയെയൊന്നും കാണാതെ പറ്റില്ല “,ലെച്ചു മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞത് കേട്ട് അർജുൻ ചിരിച്ചു. “ലെച്ചു മോളെ,നീ വിചാരിക്കുന്ന ഇന്ദു അമ്മയും ജയച്ഛനും ഒന്നും അല്ല ട്ടോ അവർ ഇപ്പോൾ…

സെക്കന്റ്‌ ഹണിമൂൺ ആഘോഷിക്കുന്ന യങ് കപ്പിൾസ് ആണ്…” “രണ്ടു പേരും അങ്ങനെ ഒരു യാത്രക്ക് ഉള്ള ഒരുക്കത്തിൽ ആയിരുന്നു. രണ്ട് ദിവസം കഴിഞ്ഞു പോകാൻ ഇരിക്കെ ആണ് ഇങ്ങനെ ഒരു മുട്ടൻ പണി കിട്ടിയത് ” “അച്ഛൻ നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു അത്.അമ്മ അറിഞ്ഞിട്ടും ഇല്ല ഒന്നും.സൊ ഞാൻ പറഞ്ഞു അവരോട് പോയ്കോളാൻ…എപ്പോഴും ഇങ്ങനെ സമയം കിട്ടിക്കൊള്ളണം എന്ന് ഇല്ലല്ലോ “, അർജുൻ കിടക്കയിൽ നിന്നും പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞത് കേട്ട് അത്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു ലെച്ചു.

ഒരടി കിട്ടിയാലും അമ്മ ആഗ്രഹിക്കുന്നത് പോലെ ഒരച്ഛനെ കിട്ടിയതിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നി. “സ്വപ്നം കണ്ടു നിൽക്കാതെ വന്നു സഹായിക്കെടി…എനിക്ക് കുറച്ചു നേരം നടക്കണം… “,അർജുനെ ശ്രദ്ധിക്കാതെ സ്വപ്ന ലോകത്ത് ഇരിക്കുന്ന ലെച്ചുവിനെ നോക്കി പെട്ടെന്ന് ആണ് അവൻ വിളിച്ചത്. ഉടനെ തന്നെ ലെച്ചു ഓടി വന്നു അർജുനെ പിടിച്ചു.”നാൾ ഡോക്ടരോട് ചോദിച്ചിട്ട് ഇതൊക്കെ ചെയ്താൽ പോരെ ഏട്ടാ…ബോഡി ഇപ്പോൾ നല്ല വീക്ക്‌ ആയിരിക്കും…അതൊക്കെ ഒന്ന് ശരിയായി കോട്ടെ…”,

ലെച്ചു മനസ്സിൽ ഉള്ള പേടി അത് പോലെ പറഞ്ഞത് കേട്ട് അർജുൻ ഒന്നും മിണ്ടാതെ ബെഡിൽ ഇരുന്നു. “നമുക്കും പോണ്ടേ ലെച്ചു അത് പോലൊരു യാത്ര… “,ആർദ്രമായ ശബ്ദത്തിൽ ലെച്ചുവിന്റെ കൈ വിരലിൽ കൈ കോർത്തു കൊണ്ട് അർജുൻ ചോദിച്ചത് കേട്ട് അവൾ പുഞ്ചിരിയോടെ അവന്റെ തോളിലേക്ക് ചാഞ്ഞു… “പോണം…എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ ട്ടോ…പ്രിയയും മനുവും നമുക്ക് മുന്നിൽ ഉള്ളെടുത്തോളം കാലം സമാധാനമായി ഒന്നും ചെയ്യാൻ പറ്റില്ല…അവരെ ഒന്ന് ഒതുക്കി എവിടെ വേണെങ്കിലും നമുക്ക് പോകാം “,

ലെച്ചു ഗൗരവത്തിൽ പറഞ്ഞത് കേട്ട് തത്കാലം മറന്നു തുടങ്ങിയ കാര്യം അർജുന്റെ ഓർമയിൽ വീണ്ടും വന്നു.ഉടനെ തന്നെ ലെച്ചുവിനോട് പറഞ്ഞു അവൻ കിടന്നു. ഐ.സി.യുവിൽ വെച്ച് ബോധം വന്ന ഉടനെ തന്നെ ദേവൻ ഡോക്ടർ പല കാര്യങ്ങളും അർജുനോട് ചോദിച്ചിരുന്നു.അത് കൂടാതെ ഇതു വരെ അവൻ അറിയാത്ത കാര്യങ്ങളും അദ്ദേഹം അപ്പോൾ പറയുക ഉണ്ടായി. ലെച്ചുവിനെ കാണിക്കാൻ ആയി കണ്ണടച്ച് കിടന്നു എങ്കിലും അർജുന്റെ മനസ്സിൽ നാളത്തെക്കുള്ള പദ്ധതികൾ ഒരുങ്ങുന്നത് അറിയാതെ ലെച്ചു അപ്പോഴും അർജുന്റെ റിപ്പോർട്ടുകൾ നോക്കുന്ന തിരക്കിൽ ആയിരുന്നു.

ഇതേ സമയം വീട്ടിൽ ഇന്ദു അമ്മയും അച്ഛനും അഭിയും പ്രിയയെ ചോദ്യം ചെയ്യാൻ ഉള്ള തയ്യാർ എടുപ്പിൽ ആയിരുന്നു. അമ്മമ്മയുടെ സാനിധ്യത്തിൽ തന്നെ വേണം എന്ന് നിർബന്ധം ഉള്ളത് പോലെ അവർ അമ്മമ്മയെയും ശ്യാമയെയും അകത്തേക്ക് വിടാതെ ഉമ്മറത്തു തന്നെ പിടിച്ചു നിർത്തി. “പ്രിയ സത്യം പറഞ്ഞോ…എന്താണ് ശരിക്കും സംഭവിച്ചത് “,ഇന്ദു അമ്മ തന്നെ ആണ് ചോദ്യങ്ങൾക്ക് തുടക്കം ഇട്ടത്.സത്യത്തിൽ അമ്മയെ അത്ര ദേഷ്യത്തിൽ ഒന്നും പ്രിയ ഒരിക്കലും കണ്ടിരുന്നില്ല. “അത് ആന്റി…

ഞാൻ ഒന്നും ചെയ്തില്ല…സത്യം ആണ് “,വിക്കി വിക്കി പറഞ്ഞു കൊണ്ട് പ്രിയ അമ്മയെയും അമ്മമ്മയെയും രക്ഷക്കായ് നോക്കി എങ്കിലും രണ്ടു പേരും തല കുനിച്ചു നിൽക്കുകയായിരുന്നു. “അമ്മേ,ലെച്ചുവിനെ ചോദ്യം ചെയ്തപ്പോൾ ഉള്ള ആവേശം ഒന്നും ഇപ്പോൾ കാണുന്നില്ലല്ലോ…പ്രിയയോട് ഒന്നും ചോദിക്കാൻ ഇല്ലേ അമ്മക്ക് “,ഇതു വരെ ഇല്ലാത്ത ഭാവത്തിൽ തന്നെ ചോദ്യം ചെയ്യുന്ന ജയച്ഛനെ കണ്ടു അമ്മമ്മ ഒരു നിമിഷം ഞെട്ടി. “അത്… പ്രിയ മോൾക്ക് എന്തെങ്കിലും അബദ്ധം പറ്റിയതാവും ജയാ…

അച്ചൂന് ഒന്നും പറ്റിയില്ലല്ലോ… സാരമില്ല…പോട്ടെ… “,അവിടെ നിന്നും രക്ഷപ്പെടാൻ ആയി എന്തൊക്കെയോ പറഞ്ഞു അമ്മമ്മ അകത്തേക്ക് നടക്കുവാൻ തുടങ്ങി എങ്കിലും ഇന്ദു അമ്മ ഉടനെ തന്നെ അമ്മമ്മയുടെ മുന്നിൽ കയറി നിന്നു. “ആശുപത്രിയിൽ കിടക്കുന്നത് എന്റെ മോൻ ആണ്…അമ്മക്ക് അതിൽ പ്രശ്നം ഒന്നും ഉണ്ടാവില്ലായിരിക്കും…പക്ഷെ ഞങ്ങൾക്ക് അങ്ങനെ ഈ കാര്യം വിട്ടു കളയാൻ പറ്റില്ല “,വീറോടെ അമ്മമ്മയുടെ മുഖത്തു നോക്കി ഇന്ദു അമ്മ പറഞ്ഞത് കേട്ട് അവർക്ക് എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയായി പോയി :

“അമ്മമ്മ കണ്ടതല്ലേ ഇവളുടെ കരച്ചിലും നിലവിളിയും ഒക്കെ… പിന്നെ ഹോസ്പിറ്റലിൽ വെച്ച് ലെച്ചുവിനെ എന്തൊക്കെയാണ് പറഞ്ഞത്….എന്നിട്ട് ഇപ്പോൾ അബദ്ധം പറ്റിയതാണ് എന്നോ…. “, അഭിയും ദേഷ്യത്തോടെ ചോദിച്ചത് കേട്ട് ഉത്തരം ഇല്ലാതെ അമ്മമ്മ നിന്ന് വിയർത്തു.വീണ്ടും ചോദ്യ ശരങ്ങൾ ഉയർന്നു വരുന്നതായി തോന്നിയ അടുത്ത നിമിഷം തന്നെ എല്ലാവരും കണ്ടത് പ്രിയയുടെ മുഖത്തു ആഞ്ഞടിക്കുന്ന അമ്മമ്മയെ ആണ്. അങ്ങനെ ഒരു അടി ആരും അപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല.

പ്രിയയെ ഒന്ന് തറപ്പിച്ചു നോക്കി അമ്മമ്മ വേഗം തന്നെ അകത്തേക്ക് നടന്നു. ഇനിയും പല കാര്യങ്ങളും ചോദിക്കാൻ ഉണ്ടെങ്കിലും തത്കാലം അവൾക്ക് കിട്ടാൻ ഉള്ളത് കിട്ടി എന്ന സന്തോഷത്തിൽ ബാക്കി ഉള്ളവരും പിരിഞ്ഞു പോയി. “അമ്മ…ആ കിളവി എന്നെ അടിച്ചത് കണ്ടില്ലേ….എന്നിട്ടും അമ്മയെന്താ ഒന്നും മിണ്ടാതെ നില്കുന്നത് “,എല്ലാവരും പോയി എന്ന് ഉറപ്പായപ്പോൾ മുഖവും പൊത്തി പിടിച്ചു അലർച്ചയോടെ പ്രിയ ശ്യാമയോട് ചോദിച്ചപ്പോൾ അവർ വേഗം തന്നെ അവളെയും കൂട്ടി റൂമിലേക്ക് നടന്നു.

“പൊന്ന് മോള് അല്ലെ…ക്ഷമിക്ക് നീ…ആ പെണ്ണിനോട് ഉള്ള ദേഷ്യം കാരണം അവളെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ ആയി നീ അറിയാതെ ചെയ്ത് പോയതാണ് ഇങ്ങനെ ഒക്കെ എന്ന് അവരോട് ഞാൻ പറഞ്ഞു മോളെ….ഇല്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവും…” “നീയും അമ്മമ്മക്ക് വേണ്ടിയാണ് ഇങ്ങനെ ഒക്കെ ചെയ്തത് എന്ന് പറഞ്ഞു കരഞ്ഞു കാണിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ…അച്ഛൻ പറഞ്ഞത് ഓർമയുണ്ടല്ലോ,ഈ അവസരത്തിൽ ഇവിടെ നിന്നും ഇറങ്ങേണ്ടി വന്നാൽ എല്ലാം കഴിഞ്ഞു… ”

ശ്യാമ പ്രിയയെ സമാധാനിപ്പിച്ചു കൊണ്ട് വീണ്ടും തങ്ങളുടെ ജീവിത ലക്ഷ്യം അവളെ ഓർമിപ്പിച്ചു.അത് കേട്ടപ്പോൾ അവൾ ഒന്ന് അടങ്ങി എങ്കിലും അമ്മമ്മയുടെ കൈ നീട്ടി ഉള്ള അടി വീണ്ടും വീണ്ടും അവളുടെ ഉള്ളിൽ ഉയർന്നു വന്നു.അതോടു കൂടി അർജുൻ,ലക്ഷ്മി എന്നി ലിസ്റ്റിലേക്ക് അമ്മമ്മയുടെ പേരും ചേർത്ത് ദേഷ്യം കൊണ്ട് പല്ലുകൾ കടിച്ചു അവൾ. ————————- ഓരോ അസ്വസ്ഥത കൊണ്ട് അർജുന് തീരെ ഉറങ്ങാൻ പറ്റിയിരുന്നില്ല കഴിഞ്ഞ രാത്രി.എങ്കിലും രാവിലെയോ മറ്റോ ഇങ്ങനെയോ ഉറങ്ങി പോയ അവൻ പിന്നെ കണ്ണ് തുറന്നത് ശക്തമായ തലവേദന കാരണം ആണ്.

വളരെ പാട്പെട്ടു അവൻ കണ്ണുകൾ തുറന്നു ലെച്ചുവിനെ ചുറ്റും നോക്കി എങ്കിലും അവൾ അവിടെ ഒന്നും ഉണ്ടായിരുന്നില്ല.അവസാനം അർജുൻ അവളെ വിളിച്ചു നോക്കാൻ തുടങ്ങവേ ആണ് ലെച്ചു കുളി കഴിഞ്ഞു വന്നത്. “എന്താ ഏട്ടാ,എന്തെങ്കിലും പ്രശ്നം ഉണ്ടോ…. “, വേദന നിറഞ്ഞ മുഖത്തോട് കൂടി കിടക്കുന്ന അർജുനെ കണ്ടു വേവലാതിയോടെ ലെച്ചു ചോദിച്ചു. “തീരെ ഉറങ്ങിയില്ല ലെച്ചു ഇന്നലെ…ഇന്നിപ്പോൾ നല്ല തലവേദന “,അർജുൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞത് കേട്ട് ലെച്ചു ശരിക്കും ഞെട്ടി.

അവൻ കിടന്നുറങ്ങുന്നത് കണ്ടിട്ടാണ് ഇന്നലെ ലെച്ചു കിടന്നത്.പിന്നെ എന്താണ് സംഭവിച്ചത് എന്ന് അറിയാത്ത വിധം ഉറങ്ങി പോയതിൽ അവൾക്ക് കുറ്റബോധം തോന്നി. “ഡോക്ടർ ഇപ്പോൾ വരും ഏട്ടാ…അല്ലാതെ സ്വന്തം ആയി ഇപ്പോൾ മരുന്ന് ഒന്നും കഴിക്കാൻ പറ്റില്ലല്ലോ…”,ലെച്ചു അർജുന്റെ അടുത്ത് ചെന്നു അവന്റെ നെറ്റിയിൽ പതുക്കെ വിരലോടിച്ചു കൊണ്ട് പറഞ്ഞു. ഉടനെ തന്നെ അർജുൻ ലെച്ചുവിന്റെ മടിയിൽ കയറി കിടന്നു.ആദ്യം ഒന്ന് പകച്ചു എങ്കിലും അവൾ വേഗം തന്നെ ആ നെറ്റിയിൽ പതുക്കെ തലോടി വേദന മാറ്റാൻ ശ്രമിച്ചു. ഡോക്ടർ ദേവൻ റൂമിനു പുറത്തു നിന്നും ഈ രംഗങ്ങൾ എല്ലാം കണ്ടു കൊണ്ട് നിൽക്കുകയായിരുന്നു.

തുടരും- അടുത്തപാർട്ട് ഇന്ന് രാത്രി 8 മണിക്ക് തന്നെ പോസ്റ്റ് ചെയ്യും…

ലയനം : ഭാഗം 22

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!