ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 58

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 58

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

നന്ദേട്ടന്റെ സിഷ്ഠയെ നന്ദൂട്ടന്റെ ലെച്ചു ആക്കി പൊതിഞ്ഞു പിടിച്ചോളാം.. നന്ദനോളം സിഷ്ഠയെ പ്രണയിക്കാൻ എനിക്കാകില്ല.. ഒരിക്കലെങ്കിലും.. ജീവിതത്തിൽ ഒരിക്കലെങ്കിലും സിഷ്ഠ അറിയണം അവളുടെ നന്ദനെ.. പ്രണയിച്ചു തോറ്റു പോയ അവളുടെ ആത്മാവിന്റെ അവകാശിയെ.. ഉള്ളിൽ മന്ത്രിച്ചുകൊണ്ടാവൻ അടർന്നു മാറി തിരികെ നടന്നു.. മഴയിൽ ആ മണലിൽ കാലുകൾ ആഴ്ത്തി വെച്ചു നന്ദൻ കരഞ്ഞു.. അവന്റെ സിഷ്ഠക്കായി.. അവന്റെ മാത്രം പ്രാണനായി.. ഉള്ളം മുറിഞ്ഞു നീറി കൊണ്ടിരുന്നു..

അകന്നു പോകുന്ന കണ്ണനെ നോക്കി അങ്ങനെ ഇരുന്നു.. ഉള്ളിൽ ഉരുണ്ടുകൂടിയ വിങ്ങൽ അതിന്റെ വഴി തേടി ഹൃദയത്തിൽ എത്തി നോക്കി വീണ്ടും വഴി തെറ്റി എങ്ങോ മറഞ്ഞു.. പോയിടം അത്രയും നീറുന്നു വിങ്ങുന്നു.. പേരറിയാത്ത വിങ്ങൽ വാക്കുകളിൽ വരച്ചിടാനാകാത്ത വിങ്ങൽ.. ഇനി പ്രതീക്ഷകളില്ല.. കാത്തിരിപ്പും ഇല്ല.. നിന്നെ എന്നെന്നേക്കുമായി വിട്ടു നൽകുന്നു പെണ്ണേ.. ഒഴുകിയിറങ്ങുന്ന നീർതുള്ളികൾ അത്രയും മഴ നീരുമായി ചേർന്നു ഒരുമിച്ചൊഴുകി.. ചുണ്ടുകൾ കടിച്ചുപിടിച്ചു കൊണ്ട് നന്ദൻ കടലിലേക്ക് നോക്കി അങ്ങനെ ഇരുന്നു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിലെത്തിയതും കണ്ണൻ കണ്ടു മിഴിനീർ ഒലിച്ചിറങ്ങിയ പാടുകളും പേറി ഇരുന്നുറങ്ങുന്ന വസുവിനെ.. ഇമ ചിമ്മാതെ അവളെ തന്നെ നോക്കി നിന്നു.. അത്രമേൽ പ്രണയിച്ചു അറിയാതെ പോയവളെ.. നിന്നെ മാത്രം മനസാൽ വരിച്ചൊരാൾ നിന്റെ നന്ദൻ.. തോറ്റു പോയിരിക്കുന്നു.. നേരെ സ്റ്റഡി റൂമിലേക്ക് കയറി ചെന്ന് എഴുത്തുകൾ ഭദ്രമായി വെച്ചു.. തിരിച്ചിറങ്ങിയപ്പോഴും അതേ ഇരിപ്പിൽ തുടരുന്ന വസു ഒരു വിങ്ങലായി കൂട്കൂട്ടിയോ? അരികിലെത്തി തട്ടിവിളിച്ചതും ഒരേങ്ങലോട് കൂടെ അവനെ പറ്റിച്ചേർന്നു നിന്നു പതം പറഞ്ഞു..

ഉത്തരമെന്നോണം പലവുരു അവന്റെയുള്ളം മന്ത്രിച്ചിരുന്നു നീ ഒരു ഭ്രാന്തിയായിരുന്നില്ല സിഷ്ഠ.. ഒന്നും നിന്റെ തെറ്റിദ്ധാരണകൾ ആയിരുന്നില്ലെന്ന്.. ബോധം മറഞ്ഞു കൈകളിൽ വീണപ്പോഴും നിനക്ക് ഞാനില്ലേ എന്ന് മാത്രമാണ് കണ്ണന്റെ ഹൃദയം മൊഴിഞ്ഞത്.. വേദനയോടെ ഡിവോഴ്സ് പേപ്പർ വലിച്ചു കീറി.. കണ്ണുതുറന്ന വസുവിനോടായി പറഞ്ഞു ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും നീ എന്നും വസിഷ്ഠ ലക്ഷ്മി ഹരിനന്ദ് ആയാൽ മതി എന്ന്.. അത്രയും പറഞ്ഞുകൊണ്ടവളിലേക്ക് ചുണ്ടുചേർക്കാനാഞ്ഞതും ഫോൺ റിങ് ചെയ്തു..

ഡിസ്‌പ്ലേയിൽ നന്ദന്റെ പേര് കണ്ടതും പുറത്തേക്കിറങ്ങി.. ദേവാ… പറഞ്ഞോ നീ അവളുടെ നന്ദൻ നീ ആണെന്ന്… വിതുമ്പലോടു കൂടെ നന്ദന്റെ ചിലമ്പിച്ച സ്വരം.. ആകുന്നില്ല നന്ദേട്ടാ.. സിഷ്ഠയുടെ നന്ദനാണെന്ന് പറയാൻ എനിക്കാവുന്നില്ല.. കണ്ണൻ മറുപടിയായി മൊഴിഞ്ഞു.. ആകെ തളർന്നിട്ടുണ്ട് പാവം ഇനി ഒഴുക്കാൻ കണ്ണുനീരില്ലാത്തത് പോലെ. മറുവശത്തു മൗനം മാത്രം.. ദേവാ.. ഒന്ന് കണ്ടോട്ടെ ഞാൻ അവളെ.. വെറുതെ.. വെറുതെ ഒന്ന് കണ്ടാൽ മാത്രം മതി.. ദൂരെ നിന്ന്.. ഞാൻ വീഡിയോ കാൾ ചെയ്യാം നന്ദേട്ടാ.. ഫോൺ വെച്ചവൻ മുറിക്കകത്തേക്ക് വന്നു.. കിടന്നുറങ്ങുന്ന വസുവിനെ നന്ദന് കാണിച്ചു കൊടുത്തു..

കണ്ണുനീർ മറച്ചെങ്കിലും കട്ടിലിൽ ശാന്തമായി കിടന്നുറങ്ങുന്ന സിഷ്ഠയെ അവൻ കണ്ടു.. ഉപ്പുരസമാർന്ന മിഴിനീർ പറ്റിപ്പിടിച്ച പാടുകൾ.. അഴിഞ്ഞു കിടക്കുന്ന മുടിച്ചുരുളുകൾ.. കണ്ണിനു താഴെ വീണ നേർത്ത കറുപ്പ്.. മൗനമായി നോക്കി കണ്ടു ഫോൺ വെച്ചു.. തന്റെ സ്റ്റഡി റൂമിൽ പേമാരിയെ ഒഴുക്കി വിട്ടു കൊണ്ടിരുന്നു.. ക്ഷമിക്ക് പെണ്ണേ.. എന്നോ പറയേണ്ടിയിരുന്ന പ്രണയത്തെ ഞാൻ.. ക്ഷമ മാത്രമേ പറയാൻ കഴിയൂ ഈ അനന്തന്.. ചുവരിലെ ചിത്രത്തിലേക്ക് നോക്കി അവൻ പറഞ്ഞു..

പിന്നീടുള്ള ദിവസങ്ങൾ അവളുടെ വിശേഷങ്ങളറിയാൻ കണ്ണനെ വിളിച്ചു കൊണ്ടിരുന്നു.. അന്ന് പാറുവിന്റെ വീട്ടിൽ ആയിരുന്ന സമയം മഹിയെ വീഡിയോ കാൾ ചെയ്തവളെ കണ്ടു.. ഉള്ളിൽ നഷ്ടബോധത്തിന്റെ കാറ്റ് ആഞ്ഞു വീശി കൊണ്ടിരുന്നു.. എങ്കിലും മഹിയോട് പറഞ്ഞേൽപ്പിച്ചു അവളെ പറഞ്ഞു മനസിലാക്കാൻ.. കണ്ണനെ സ്നേഹിക്കാൻ.. പിന്നീടുള്ള ഫോൺ വിളികളിലൂടെ മാത്രമാണ് അവളുടെ വിശേഷങ്ങൾ അറിഞ്ഞത്.. കണ്ണന് എവിടെയൊക്കെയോ സ്നേഹം നൽകി തുടങ്ങിയെന്നറിഞ്ഞതും സന്തോഷം തന്നെയാണ് മുന്നിട്ട് നിന്നത്.. എന്നാൽ എല്ലാം തകർത്തു കൊണ്ടാണ് മഹിയുടെ ഫോൺ കാൾ അനന്തനെ തേടി എത്തുന്നത്..

കണ്ണനെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് തന്നെ ആകെ ആശ്രയം അവനായിരുന്നു.. അവൾക്കായി തിരയാത്ത ഇടങ്ങളില്ലായിരുന്നു.. ബോധം വീണ കണ്ണനെ കാണാൻ മഹിയുടെ സഹായത്തോടെ എത്തിയപ്പോഴും ഒന്നേ ആഗ്രഹിച്ചുള്ളു.. അവൾ എവിടെ എന്നറിഞ്ഞാൽ മതിയെന്ന് മാത്രം.. ഇടക്കൊക്കെ ഹൃദയം മന്ത്രിച്ചതും അത് മാത്രമായിരുന്നു.. കണ്ണനെ കണ്ടു തിരികെ ഇറങ്ങുമ്പോഴാണ് ഹരിപ്രിയയെയും സുദേവിനെയും മറ്റും കാണുന്നത്.. അവിടെ നടന്നതെല്ലാം മഹി പറഞ്ഞറിയുന്നത് കൊണ്ട് തന്നെ മുന്നിൽ ചെന്നു നിന്നു രണ്ട് വാക്ക് പറയണമെന്ന് തോന്നി.. സിഷ്ഠ അനാഥയല്ല..

അവളുടെ നന്ദൻ ഉള്ളിടത്തോളം ആരുമില്ലാത്തവളാവില്ല അവളെന്ന്.. തിരച്ചിലിനൊടുവിൽ കണ്ണനിൽ നിന്നറിഞ്ഞു എപ്പോഴൊക്കെയോ അവനെ കാണാനായി ഹോസ്പിറ്റലിൽ വന്നു പോകാറുണ്ടെന്ന്.. പിന്നീടെല്ലാം അവളെ കുറിച്ചറിയാൻ ശ്രമിച്ചെങ്കിലും എവിടെയാണെന്ന ഒരറിവും കിട്ടിയില്ല.. പ്രതീക്ഷകളില്ലാതെ കടന്നു പോയ ദിവസങ്ങൾ.. മിഥുനയെ ഒരിക്കലും അംഗീകരിക്കാൻ കഴിയാതെ ജീവിച്ചു പോന്ന കാലം.. ഉള്ളിൽ വളരുന്ന തന്റെ ജീവന്റെ തുടിപ്പിനെ മാത്രം മാറി നിന്ന് കണ്ടു പോന്നു.. കോളേജും സിഷ്ഠയുടെ ഓർമ്മകളുമായി ജീവൻ പിടിച്ചു നിർത്തി..

വസിഷ്ട് പദ്മനാഭ്.. വസിഷ്ട് പദ്മനാഭ്.. വെറ്റില ചെവിയിൽ ചേർത്തു വെച്ചു കൊണ്ട് കുഞ്ഞന്റെ ചെവിയിൽ പേര് ചൊല്ലി വിളിച്ചു.. മിഥുനയിലും ആനിയിലും മാളവികയിലും നിർവചിച്ചറിയാൻ കഴിയാത്തൊരു ഭാവം തങ്ങി നിന്നു.. തിരികെ മോനെ അമലയുടെ കൈകളിൽ ഏല്പിച്ചു.. കോളേജിൽ പോകുന്ന സമയമത്രയും മിഥുനയായിരുന്നു കുഞ്ഞനെ നോക്കിയിരുന്നതത്രയും.. എന്നാൽ രാത്രി കാലങ്ങളിൽ സിഷ്ഠയുടെ ഏകാന്തത പറ്റിയ മുറിയിലേക്ക് കുഞ്ഞനും കടന്നു വന്നു..

വസുവിന്റെ ചിത്രത്തിലേക്ക് നോക്കി തന്റെ കുഞ്ഞനെയും ചേർത്തു പിടിച്ചു.. വിച്ചു എന്ന വിളിപ്പേര് നൽകി കണ്ണൻ ഇടയ്ക്കിടെ മിഥുന ഇല്ലാത്തപ്പോൾ അവനെ വന്ന് കൊണ്ടുപോയി.. കുഞ്ഞന്റെ കളിചിരികളിൽ സിഷ്ഠയുടെ ഓർമകളിൽ അനന്തൻ സ്വയം വിഹരിച്ചു കൊണ്ടിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നാളുകൾക്കിപ്പുറം ഒരു ശനിയാഴ്ച പുറത്തു കാളിങ് ബെൽ മുഴങ്ങിയപ്പോൾ കുഞ്ഞന്റെ അടുത്ത് കിടന്നിരുന്ന അനന്തൻ എഴുന്നേറ്റു.. ഹൃദയം പ്രിയപ്പെട്ട എന്തിന്റെയോ സാമിപ്യം അറിഞ്ഞപോലെ താളം തെറ്റി മിടിച്ചു കൊണ്ടിരുന്നു..

വാതിൽ തുറന്നതും പുറം തിരിഞ്ഞു നിൽക്കുന്ന സിഷ്ഠയെ ആണ് നന്ദൻ കാണുന്നത്.. ഒരുവേള ഹൃദയം നിലച്ചുവോ.. നാളുകൾക്കിപ്പുറം തന്റെ മുന്നിൽ.. എവിടെയെല്ലാം അന്വേഷിച്ചു പെണ്ണേ നിന്നെ.. ഒരുവാക്കെങ്കിലും പറഞ്ഞൂടായിരുന്നോ.. ഒരു സൂചനയെങ്കിലും തന്നൂടായിരുന്നോ.. മോനെ കാണാൻ വന്നതാണെന്ന് പറഞ്ഞതും വർദ്ധിച്ച സന്തോഷം അടക്കി.. മനസിന്റെ ഏതോ ഒരു കോണിൽ ഇന്നും നന്ദൻ ജീവനോടെ ഉണ്ടെന്ന യാഥാർത്യം മറനീക്കി പുറത്തു വന്നിരിക്കുന്നു.. കുഞ്ഞൻ കിടക്കുന്ന മുറിയിലേക്ക് അവൾ ചെന്നതും അടുക്കളയിലേക്ക് നടന്നു.. നൊങ്കും ഇളനീരും ഗ്ലാസിൽ പകർന്ന് വെച്ചു..

കുഞ്ഞന്റെ കരച്ചിൽ കേട്ടതും പാലെടുത്തു തിളപ്പിച്ചു.. മുറിയിലോട്ട് ചെന്നതും കണ്ടു സിഷ്ഠയുടെ ചൂടുപറ്റി ആ മാറിൽ ചേർന്നു കിടക്കുന്ന കുഞ്ഞനെ.. പുറത്തു ചാടാൻ വെമ്പുന്ന കണ്ണുനീരിനെ അടക്കി നിർത്തി ജ്യൂസ് അവൾക്ക് നേരെ നീട്ടി.. ഒരിറക്ക് ഇറക്കിയതും ആ മിഴകളിൽ ഞൊടിയിടയിൽ തെളിഞ്ഞു വന്ന തിളക്കം അവൻ കണ്ടു.. കുഞ്ഞന് പാലുകൊടുക്കാൻ കഷ്ടപ്പെടുന്നത് കണ്ടിട്ടോ എന്തോ അടുത്ത് വന്ന് അവനെ കയ്യിൽ വാങ്ങി.. തൊട്ടടുത്തിരുന്നപ്പോൾ വീണ്ടും ഹൃദയം മുറവിളി കൂട്ടി.. കുഞ്ഞനെ പാലുകൊടുക്കുമ്പോൾ സ്വന്തം കുഞ്ഞിനെ അടക്കി പിടിക്കുമ്പോലെ പിടിച്ചിരിക്കുന്ന സിഷ്ഠ..

അവനെ നോക്കുമ്പോഴെല്ലാം വാത്സല്യം മാത്രം നിറഞ്ഞു കവിയുന്ന മിഴികൾ.. താൻ നെയ്തു കൂട്ടിയ സ്വപ്നങ്ങളിൽ ഒന്ന്.. ഒരിക്കൽ നന്ദനായി സിഷ്ഠ കുറിച്ചിട്ട വരികൾ ഓർമ്മയായി തെളിഞ്ഞു നിന്നു.. നന്ദാ… നന്ദന്റേതായി ഒരു ജീവന്റെ തുടിപ്പെന്നിൽ പിറവിയെടുക്കുമ്പോൾ എന്നേക്കാൾ അവനെ സ്നേഹിക്കുമോ നന്ദൻ? ഒരിക്കലും നന്ദനും സിഷ്ഠയും അകലാതിരിക്കാൻ അവനെ നമുക്ക് വസിഷ്ട് എന്ന് പേര് നൽകണം.. കുഞ്ഞു നന്ദനെ നമുക്ക് കുഞ്ഞനെന്ന് പേര് ചൊല്ലി വിളിക്കാം.. മറുപടിയായി കുറിച്ചത് ഇത്രമാത്രം കുഞ്ഞു സിഷ്ഠയെ അനന്ത ലക്ഷ്മി എന്ന് പേര് ചൊല്ലി വിളിക്കണം.. നന്ദന്റെയും സിഷ്ഠയുടെയും മാത്രം അല്ലിയായി അവൾ വളരണം.. വരികൾ കണ്ണുനീരായി ഇന്ന് ഒഴുകിയിറങ്ങി..

ശ്വാസനിശ്വാസങ്ങൾ മാത്രം അധികരിച്ചു നിന്ന മുറിയിൽ അനന്തൻ ചോദിച്ചു തുടങ്ങുകയായിരുന്നു.. മറുപടികൾ എല്ലാം ഉള്ളിൽ അവനെ കുത്തിനോവിക്കുകയായിരുന്നു.. ഒടുക്കം അവൾ അകന്നു പോകുമ്പോഴും വസിഷ്ഠ ലക്ഷ്മി ഹരിനന്ദ് എന്ന അവസാനവാക്കുകളിൽ തന്റെ ഹൃദയം പിടഞ്ഞു വീണോ? നന്ദന്റെ സിഷ്ഠ ഇന്നില്ല അല്ലേ.. സ്വയം ചോദിച്ചു നോക്കി.. നടന്നകന്നു പോകുന്ന അവളെ വീണ്ടും വീണ്ടും നോക്കി.. എന്നെന്നേക്കും ആയി നന്ദൂട്ടന്റെ ലെച്ചു ആയി വരാനുള്ള അവളുടെ യാത്രയാണതെന്ന് അവനു മനസിലായി..

മഹിയിൽ നിന്നും സിഷ്ഠ എവിടെയാണെന്ന് അറിഞ്ഞതും ഇടക്കിടക്ക് അവളെ പോയി കണ്ടിരുന്നു.. കോളേജ് ജീവിതം അവസാനിപ്പിച്ചു ബിസിനസിലേക്ക് ഇറങ്ങി തിരിച്ചു.. ആനിയുടെ നിർബന്ധത്തിനുമപ്പുറം തന്റെ അച്ഛന്റെ വിയർപ്പിനോടുള്ള കരുതൽ.. സിഷ്ഠയുടെ ഓർമ്മകൾ ഉറങ്ങുന്ന കോളേജ് ക്യാമ്പസ് അവളില്ലാതെ പറ്റില്ലെന്ന ഘട്ടത്തിൽ ഉപേക്ഷിച്ചു തിരികെ എത്തി.. ഏക ആശ്വാസം കുഞ്ഞനും ഇയ്ക്കിടക്ക് കാണാൻ വരുന്ന കണ്ണനും മാത്രമായിരുന്നു.. സിഷ്ഠ എവിടെ ആണെന്ന് അറിഞ്ഞെങ്കിലും അവളെ കാണാൻ കണ്ണൻ കൂട്ടാക്കിയിരുന്നില്ല..

നന്ദന്റെ സിഷ്ഠ നന്ദൂട്ടന്റെ ലെച്ചുട്ടി ആകുന്ന നിമിഷം തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷ ഊട്ടിയിറപ്പിച്ചവൻ കാത്തിരുന്നു.. ആ കാത്തിരിപ്പിനു നാലു വർഷങ്ങൾ വേണ്ടി വന്നു.. നാലുവർഷങ്ങൾക്കിപ്പുറം അവൾ നാട്ടിലെത്തിയതും സന്തോഷം തോന്നി.. പുതിയൊരു ജീവിതം തിരഞ്ഞെടുത്തതും നന്ദന്റെ ഓർമകൾക്ക് മരുന്നാകാൻ കണ്ണനാകുമെന്നതും ഉറപ്പായിരുന്നു.. വിരഹത്തിനപ്പുറം ഒരു അരുവിയായി കണ്ണനിൽ എത്തിച്ചേർന്ന വസുവിനെ.. ചേർത്തു നിർത്തി കണ്ണൻ.. കാതോരം നന്ദന്റെ സിഷ്ഠയാണോ എന്ന ചോദ്യമെറിഞ്ഞു..

എന്നാൽ മൗനത്തിൽ കുതിർന്നു നിന്ന മാത്രകൾ.. ഒടുക്കം അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് കൊണ്ട് കണ്ണൻ ചോദിച്ചു.. ക്ഷമിച്ചൂടെടി എന്നോട്.. അതിന് ശേഷം മുന്നിൽ തെളിഞ്ഞത് അനന്തന്റെ മുഖമായിരുന്നു.. ആ മുഖം മനസ്സിൽ ആവാഹിച്ചു കൊണ്ട് തന്നെ പറഞ്ഞു.. നിന്റെ നന്ദനോട്.. നിനക്ക് നോവാതിരിക്കാൻ സ്വയം നൊന്തു കൊണ്ടിരിക്കുന്ന നിന്റെ നന്ദനോട്.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 സിഷ്ഠയുടെ അച്ഛനും അമ്മയും തന്റെ അച്ഛനും ഉറങ്ങുന്നിടത്ത് വിളക്ക് വെച്ചു തൊഴുതു.. ആ വീടിന്റെ അകത്തളത്തിലേക്ക് കാലെടുത്തു വെച്ചതും എവിടെ നിന്നൊക്കെയോ കുഞ്ഞു ചിരികൾ കാതിൽ ഒഴുകി എത്തി.

നന്ദേട്ടാ… സിഷ്ഠ ഇവിടെ യാ എന്ന് പറഞ്ഞു ഓടി ഒളിക്കുന്ന കുഞ്ഞു സിഷ്ഠ ക്കായി മിഴികൾ പരതി… ഓർമകളിൽ കുഞ്ഞു നന്ദനും അവന്റെ സിഷ്ഠയും മാത്രമായി.. അവളുടെ മുറിയിലെത്തി മടക്കി വച്ചിരുന്ന വസ്ത്രങ്ങൾ കയ്യിലെടുത്തു വിരലോടിച്ചു.. ചെമ്പകഗന്ധം പേറിയ ആ വസ്ത്രങ്ങളിൽ ചുണ്ടുകൾ അർപ്പിച്ചു.. കണ്ണന്റെ ഫോൺ വന്നതും കാതോരം ചേർത്തു വെച്ചു അവളുടെ സ്വരം കേൾക്കാനായി മാത്രം.. മറുവശത്തു നിന്നും കണ്ണനെ അംഗീകരിച്ചെന്ന പോലുള്ള വാക്കുകൾ കേട്ടതും സന്തോഷം തോന്നി.. പിന്നീടൊന്നും കേൾക്കാൻ ശേഷി ഇല്ലാതെ ഫോൺ ഓഫ് ചെയ്തു..

സ്‌പീക്കറിലൂടെ ഒഴുകിയെത്തിയ വരികൾക്കായി കാതോർത്തു.. തലോടും തനിച്ചേ ഇരിക്കേ നീ നെയ്ത മഞ്ഞോർമകൾ വിലോലം… മനസിന്റെ താളിൽ നീ പെയ്ത നീർതുള്ളികൾ… വരും ജന്മം എൻ പാതി മെയ്യായി മാറീടണം നീ.. അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ.. ഇനിയും വാക്കുകൾ അത്രയും മൊഴിഞ്ഞത് വിരഹമായിരുന്നു.. പ്രാണനെ വിട്ടുകൊടുക്കലായിരുന്നു.. അവളിൽ അലിഞ്ഞു ചേരുമ്പോഴും അവളിൽ നിന്ന് വന്ന തേങ്ങലിന്റെ അറ്റത്ത് കേട്ട പേര് നന്ദൻ എന്ന് തന്നെയായിരുന്നു.. മാറിൽ പച്ച കുത്തിയിരുന്ന നന്ദൻ എന്ന പേരിൽ ചുണ്ടുകൾ ചേർത്തപ്പോൾ കണ്ണനിലും സംതൃപ്തിയായിരുന്നു..

അവളിൽ സമാധിയിലിരുന്ന സിഷ്ഠയുണർന്നപ്പോൾ നന്ദനിൽ അതിന്റെ പ്രതിഫലനമെന്നോണം വേദന പൊട്ടിയൊലിച്ചു.. മുന്നിൽ ഉള്ള സിഷ്ഠയുടെ ചിത്രത്തിൽ വിരലുകളോടിച്ചവൻ ചോദിച്ചു.. നന്ദൂട്ടന്റെ ലെച്ചു ആയി അല്ലേ സിഷ്ഠ.. പക്ഷേ.. ഈ നന്ദനിൽ എന്നും മറ്റാരേക്കാളും അവകാശി നീ മാത്രമായിരിക്കും.. സിഷ്ഠ.. ഇനി.. ഇനി സിഷ്ഠ ഇല്ല അല്ലേ.. പുറം കയ്യാൽ മിഴിനീരൊപ്പി.. അവളുടെ കട്ടിലിലേക്ക് അവളുടെ തലയിണയിലേക്ക് മുഖം പൂഴ്ത്തി നിശബ്‌ദമായി മിഴികൾ പെയ്തു തീർത്തു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് വീണ്ടും ഹൃദയമിടിപ്പ് അധികരിച്ചപ്പോഴാണ് കണ്ണുകൾ തുറക്കുന്നത് .. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണത് കൊണ്ട് തന്നെ എണീക്കാൻ വൈകി..

കയ്യെത്തിച്ചു ഫോൺ എടുത്തതും കണ്ടു കണ്ണന്റെ മെസ്സേജ്.. ഓൺ ദി വേ.. അയച്ചിട്ട് എത്രയോ നേരമായിരിക്കുന്നു.. വെറുതെ ജനൽ പാളി പാതി തുറന്ന് അസ്ഥി തറയിലേക്ക് നോക്കി നിന്നു.. ശ്വാസം വിലങ്ങുന്നതായി തോന്നി.. ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് കണ്ണുകൾ തുറന്നു.. അപ്പോൾ കണ്ടു അസ്ഥിത്തറയിൽ വിളക്ക് വെച്ചു പ്രാർത്ഥിക്കുന്ന സിഷ്ഠയെ.. കണ്ണന്റെ നോട്ടം ജനൽ പാളിയിലേക്ക് നീണ്ടതും നന്ദൻ കൈകൾ ഉയർത്തി കണ്ണടച്ച് കാണിച്ചു.. തന്റെ പോക്കറ്റിൽ കരുതിയ മാല കണ്ണൻ സിഷ്ഠയെ അണിയിക്കുന്നത് കണ്ടതും കണ്ണുനീർ ആ കാഴ്ചയെ മറച്ചൊഴുകി.. അവളുടെ നോട്ടം തനിക്കു നേരെ നീണ്ടതും മറഞ്ഞു നിന്നു..

ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ എന്ന അവളുടെ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു… അത്രത്തോളം ഉറച്ചു പോയ വാക്കുകൾ.. അവിടെ നിന്നും തിരിച്ചറിങ്ങുമ്പോഴും സിഷ്ഠയുടെ കണ്ണുകൾ തിളക്കത്തോടെ എന്തോ തിരയുകയായിരുന്നു.. ആ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പ്രാണൻ പിടഞ്ഞു കൊണ്ടുള്ള നന്ദന്റെ തേങ്ങൽ ചീളുകൾ പുറന്തള്ളപ്പെട്ടു കൊണ്ടിരുന്നു.. അവന്റെ ഹൃദയം അത്രമേൽ ശൂന്യതയിൽ പിടച്ചു.. ഭൂതകാലം അത്രമേൽ മുറിവേൽപ്പിക്കുന്നു എന്ന് തോന്നുമ്പോൾ മുന്നിൽ കാണുന്ന ആ പ്രതീക്ഷയറ്റ ശൂന്യതയാണ് മരിച്ചു പോകാനുള്ള എളുപ്പവഴിയെന്ന് അവനു തോന്നി..

എന്നാൽ കൊച്ചരി പല്ലു കാട്ടി ചിരിക്കുന്ന പപ്പാ എന്ന് വിളിച്ചു ഓടിയണയുന്ന തന്റെ ജീവന്റെ അംശത്തെ ഓർത്തതും ഒരു പുഞ്ചിരി തെളിഞ്ഞു.. ആ വേദനയിലും തന്നെ ജീവനോടെ നിലനിർത്തുന്ന ഏക ഘടകം.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തിരക്കുകളിലേക്ക് ഊളിയിട്ടിറങ്ങിയ ദിവസങ്ങൾ ഒന്നിൽ എന്തോ ഒരു ഹൃദയ ഭാരം അനുഭവപെട്ടു.. തിരക്കുകളിൽ നിന്നും ശ്രദ്ധ വ്യതിചലിച്ചു കൊണ്ടിരുന്നു.. ഏകദേശം മണിക്കൂറുകൾക്കിപ്പുറം കണ്ണന്റെ ഫോൺ അനന്തനെ തേടി എത്തുമ്പോൾ നന്ദൂട്ടന്റെയും ലെച്ചുവിന്റെയും ജീവന്റെ അംശം പിറന്നു വീണെന്ന വർത്തയുമായിട്ടായിരുന്നു.. തന്റെ അല്ലി…

അനന്തന്റെ മനസ് തുടികൊട്ടി.. കണ്ണന്റെ പോക്കറ്റിൽ ഇരുന്ന ഫോണിലൂടെ നഴ്സിന്റെ കയ്യിൽ കിടന്ന കുഞ്ഞു സിഷ്ഠയെ അനന്തനും നോക്കി കാണുകയായിരുന്നു.. അന്ന് കുഞ്ഞനെ മടിയിൽ ഇരുത്തി മഹിയുടെ കാളിലൂടെ നന്ദനും കാണുകയായിരുന്നു അല്ലിയെ.. പേരിടൽ ചടങ്ങിൽ കണ്ണൻ അനന്ത ലക്ഷ്മി എന്ന് ചൊല്ലി വിളിച്ചപ്പോൾ സിഷ്ഠയുടെ കണ്ണിൽ ഉരുണ്ടു കൂടിയ അതേ നീർതുള്ളി നന്ദനിൽ നിന്നും ഒഴുകിയിരുന്നു.. പിന്നീട് ചോറൂണെല്ലാം കഴിഞ്ഞ അല്ലിയെ കാണാൻ ഓരോ മാസവും സമ്മാനങ്ങളുമായി എത്തുമ്പോൾ ആ കുഞ്ഞി കണ്ണുകളിൽ വിടരുന്ന വിസ്മയം അത്രയും കുഞ്ഞു സിഷ്ഠയെ ഓർമിപ്പിക്കും വിധമായിരുന്നു..

അല്ലി എന്ന വിളിയിൽ തന്നിലേക്ക് ഓടിയടുത്തു സമ്മാന പൊതികൾക്കായി കൈ നീട്ടുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുമായിരുന്നു.. അവളുടെ വളർച്ചകളെല്ലാം നോക്കി കാണുകയായിരുന്നു.. സിഷ്ഠയുടെ വരികളെല്ലാം കണ്ണൻ വഴി കയ്യിലെത്തുമ്പോൾ വിറയ്ക്കുന്ന ഹൃദയത്തോടെ കൈകളോടെ പെയ്യുന്ന കണ്ണുകളോടെ അവയിൽ വിരലുകളോടിച്ചു ഹൃദയത്തിൽ ചേർക്കും.. തിരുത്തലുകൾ ആവശ്യമെന്ന് തോന്നുന്നിടത്ത് മെല്ലെ അവ എഴുതി ചേർക്കും.. അല്ലി വളർന്നതിനോടൊപ്പം ഇടക്ക് രണ്ടുമൂന്ന് തവണ കുഞ്ഞനെയും കൂടെ കൂട്ടിയിരുന്നു..

മേളയിൽ ഒരു തവണ അവളെ അപകടത്തിൽ നിന്നും രക്ഷിച്ച അവളുടെ വിച്ചേട്ടൻ അവൾക്കും പ്രിയപ്പെട്ടതായി മാറുകയായിരുന്നു.. കുറച്ചു വലുതായി തുടങ്ങിയപ്പോൾ അവളുടെ ചോദ്യങ്ങൾക്ക് ഉള്ള മറുപടിയിൽ സംശയങ്ങൾ പൂക്കുമെന്ന് തോന്നിയതും അവളെ കാണാനും സംസാരിക്കാനുമുള്ള ആഗ്രഹങ്ങൾ ഒരു വിളിയിൽ ഒതുക്കി മാറി നിന്നു.. എങ്കിലും കണ്ണനിലൂടെ ഇടക്കൊക്കെ മാറി നിന്ന് നോക്കി കണ്ടിരുന്നു.. സിഷ്ഠയെയും അല്ലിയെയും.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തുന്നി കൂട്ടിയ വാക്കുകൾ ഊർന്നു വീഴാതെ തന്നെ അനന്തൻ പറഞ്ഞു തീർത്തു …. കരച്ചിൽ ചീളുകൾ മാത്രം വസുവിൽ നിന്നും പുറത്തേക്ക് ഒഴുകിയെത്തി തുടങ്ങി…

അവിടെ കൂടിയ എല്ലാവരിലും മിഴിനീർ ഒലിച്ചിറങ്ങി.. അൽപ സമയത്തിന് ശേഷം ഇരുന്നിടത്തു നിന്നും വസു എഴുന്നേറ്റു.. ഞാൻ.. ഞാൻ മാത്രം ഒന്നും അറിഞ്ഞില്ല അല്ലേ.. നന്ദൻ.. നന്ദേട്ടൻ.. അറിഞ്ഞിരുന്നില്ല ഞാൻ.. കണ്ണന് നേരെ നടന്നു ചെന്ന് ചോദിച്ചു.. ഒരിക്കലെങ്കിലും.. ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ നന്ദൂട്ടാ.. എന്നോട്.. മിഴിനീരിനെ ഒഴുകാൻ വിട്ടുകൊണ്ട് അവനോട് ചോദ്യമെറിഞ്ഞു.. മറുപടിയില്ലാതെ മൗനമായി നിൽക്കാനേ കണ്ണനായുള്ളു.. ഇത്രേം വേദന തരണമായിരുന്നോ എനിക്ക്.. പറ നന്ദനും നന്ദൂട്ടനും എനിക്ക് മറുപടി താ..സിഷ്ഠ ഭ്രാന്തി ആകാതിരിക്കാൻ സ്വയം നീറി തീർന്ന നിങ്ങളെനിക്ക് മറുപടി താ.. മഹി.. നിക്കി.. പാറു.. ആരും ആരും പറഞ്ഞില്ലല്ലോ? ഹരി.. നീ.. നീയും… ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ? കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾക്കായി.. ❤

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 57

Share this story