നെഞ്ചോരം നീ മാത്രം : ഭാഗം 18

Share with your friends

എഴുത്തുകാരി: Anzila Ansi

ഹരിക്കൊപ്പം അഞ്ജു ശ്രീ മംഗലത്ത് എത്തിയെങ്കിലും അവളുടെ മനസ്സിൽ ഇപ്പോഴും അച്ഛന്റെ കൂടെ ആയിരുന്നു… ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മംകൊണ്ട് എന്നും താങ്ങും തണലുമായ് അച്ഛൻ ഇനിയില്ലെന്ന സത്യം അവളുടെ മനസ്സിന് ഇനിയും അംഗീകരിക്കാൻ കഴിഞ്ഞില്ല… അഞ്ജു താൻ ശിവപ്രസാദിന്റെ മകളല്ല എന്ന് മനസ്സിൽ പോലും കരുതാൻ അവൾ ആഗ്രഹിക്കുന്നില്ല…. 10 21കൊല്ലം തന്നെ സ്വന്തം മകളായി വളർത്തിയ മനുഷ്യനാണ് അവളുടെ സ്വന്തം അച്ഛൻ എന്ന് വിശ്വസിക്കാനാണ് അവൾ ആഗ്രഹിക്കുന്നത്…

അഞ്ജു ശിവപ്രസാദിന്റെ ഓർമ്മകളുമായി ഏത് സമയവും എന്തൊക്കെയോ ആലോചിച്ച് ഒരേ ഇരിപ്പാണ്…. അവളുടെ കളിയും ചിരിയും ഒക്കെ നഷ്ടപ്പെട്ടിരുന്നു… പക്ഷേ കിങ്ങിണി മോളുടെയും ഹരിയുടെയും ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് അതാത് സമയത്ത് ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു…. ആരോടും അധികം ഒന്നും മിണ്ടാതെ… ഒരു പുഞ്ചിരിയുടെ ലാഞ്ചന പോലും ഇല്ലാത്ത അവൾ ഒതുങ്ങിക്കൂടി… അഞ്ജുവിന്റെ ഈ അവസ്ഥ ഹരിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു… പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു….

അഞ്ജു പതിയെ തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി.. ഒരുതരത്തിൽ പറഞ്ഞാൽ ഹരി അവളെ തിരിച്ചുകൊണ്ടുവന്നു എന്ന് വേണം പറയാൻ… അഞ്ജു രാവിലെ കുളിച്ച് അമ്പലത്തിൽ പോയി വന്നു…. അവൾ ഹരിക്കുള്ള കാപ്പിയും പലഹാരവും എടുത്തുവെച്ചു അവനെ വിളിക്കാൻ മുറിയിലേക്ക് ചെന്നു…. ഹരി കണ്ണാടിയിൽ നോക്കി മൂളിപ്പാട്ടും പാടി മുടി കൊതുകയായിരുന്നു…. അഞ്ജുവിനെ കണ്ടതും ഹരി കണ്ണാടിയിൽ കൂടി നോക്കി അവളെ കണ്ണിറുക്കി കാണിച്ചു… അഞ്ജു നാണത്തോടെ തലകുമ്പിട്ടു…..ഹരി തിരിഞ്ഞു വന്ന് അഞ്ജുവിനെ വലിച്ച് അവന്റെ നെഞ്ചത്തോട്ട് ഇട്ടു…

തലയുയർത്തി അഞ്ജു അവനെ കൂർപ്പിച്ചു നോക്കി… എന്താടി ഉണ്ടക്കണ്ണി നീ ഇങ്ങനെ നോക്കുന്നെ… ഹരി കുസൃതിയോടെ ചോദിച്ചു… നിങ്ങളുടെ സൗന്ദര്യം…. ഹ ഇപ്പോൾ അത് നിങ്ങൾ പുറത്ത് പ്രദർശിപ്പിക്കാനും തുടങ്ങിയില്ലേ…? നിങ്ങള് ഹോസ്പിറ്റലിൽ തന്നെയാണോ പോകുന്നെ…? ഈ കോപ്രായങ്ങൾ ഒക്കെ കാട്ടുന്നത് അവിടെ ആരെ കാണിക്കാനാ…. അഞ്ജു പറഞ്ഞത് കേട്ട് ഹരിയുടെ കിളി പോയി… നീ എന്തൊക്കെയാ ഈ പറയുന്നേ….? ഓഹോ ഒന്നുമറിയില്ല അല്ലേ..?

അഞ്ജു ദേഷ്യത്തോടെ ഹരി തുറന്നിട്ട അവന്റെ ഷർട്ടിന്റെ ബട്ടൻസ് പിടിച്ചിട്ടു കൊടുത്തു… ഇതെന്താ വെന്റെലേഷൻ ആണോ…? ഷർട്ടിന്റെ ബട്ടൻസ് തുറന്നിട്ട് നെഞ്ചും കാണിച്ചുകൊണ്ട് ആരെ കാണിക്കാനാ ഈ പോകുന്നെ…. അഞ്ജുന്റെ കുശുമ്പ് നിറഞ്ഞ വർത്താനം കേട്ടിട്ട് ഹരികിൽ ചിരി പൊട്ടി… അഞ്ജുവിനെ ഒന്ന് വട്ട് കളിപ്പിക്കാൻ ഹരി തീരുമാനിച്ചു… ഹോ നിനക്കറിയില്ല എന്റെ വിഷമം..? ഞാൻ പട്ടിണി കിടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി…. നിനക്ക് ആ ബോധമില്ല….. അതൊക്കെ പോട്ടെ നമ്മുടെ ഹോസ്പിറ്റൽ പുതിയൊരു ലേഡി ഡോക്ടർ വന്നിട്ടുണ്ട്… അവൾക്കാണെങ്കിൽ എന്നെ ഒരു ചെറിയ നോട്ടവുമുണ്ട്…

എനിക്കാണെങ്കിൽ ഇതൊക്കെ കാണിക്കാൻ ആരും ഇല്ലല്ലോ…. ഉള്ള ഒരു ഭാര്യക്ക് എന്നെ ഒന്ന് ശ്രദ്ധിക്കാൻ പോലും സമയമില്ല….? ഹരി വിഷമം അഭിനയിച്ച് പറഞ്ഞു നിർത്തി…. ദേ ശ്രീയേട്ടാ വല്ല പെമ്പിള്ളേരെയും നിങ്ങൾ നോക്കിയെന്ന് ഞാൻ അറിഞ്ഞൽ അന്ന് നിങ്ങളുടെ അവസാനമായിരിക്കും….. കയ്യും കാലും തല്ലിയൊടിച്ചു ഇവിടെ ഇട്ടിട്ട് ഞാൻ തന്നെ നിങ്ങളെ നോക്കും.. നോക്കിക്കോ… എന്തായാലും ഇന്നുമുതൽ ഉണ്ണിയേട്ടനോട്‌ ഞാൻ പറയുന്നുണ്ട് ശ്രീയേട്ടന്റെ മേൽ ഒരു കണ്ണു വെക്കാൻ….. അഞ്ജു വീറോടെ പറഞ്ഞു നിർത്തി…. നല്ല ബെസ്റ്റ് ആളിനെയാ എന്നെ നോക്കാൻ ഏൽപ്പിക്കുന്നേ….

ഞാൻ കോഴി ആണെങ്കിൽ അവൻ കാട്ടുകോഴിയാണ്…. ഓഹോ…. അപ്പോ കോഴിയാണെന്ന് സമ്മതിച്ചു…. എനിക്ക് സ്നേഹം തരാൻ ആരുമില്ലല്ലോ… നിനക്ക് എന്നെ സ്നേഹിക്കാൻ സമയമില്ല… പുറത്തുനിന്ന് വാങ്ങിക്കാൻ നീ ഒട്ടും സമ്മതിക്കുനുമില്ല… പാവം ഞാൻ എന്ത് ചെയ്യാനാ… ഹരി നിഷ്കളങ്കമായി പറഞ്ഞു…. ഞാൻ സ്നേഹം തീരുന്നില്ല എന്നും പറഞ്ഞ് പുറത്തുനിന്ന് ആരുടെയും കയ്യിൽ നിന്നും വാങ്ങണ്ട… ശ്രീയേട്ടൻ എന്റെയ… എന്റെ മാത്രം… അഞ്ജു കണ്ണ് നിറച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….. അയ്യേ നീ കരയുവാണോ… എന്റെ പൊട്ടി പെണ്ണെ ഞാൻ നിന്നെ കളിപ്പിക്കാൻ പറഞ്ഞതല്ലേ….

അല്ലാതെ എനിക്ക് നിന്നെ മറന്ന് ഒരു നിമിഷം ജീവിക്കാൻ പറ്റുമോ…. ഹരി അവളെ ഒന്നുകൂടി ചേർത്തുനിർത്തി പറഞ്ഞു…. അപ്പൊ ആ പുതിയ ലേഡി ഡോക്ട്ടറോ…? ഹോസ്പിറ്റൽ പുതിയ ലേഡി ഡോക്ടർ വന്നു…. പക്ഷേ അവർക്ക് അമ്പതിനടുത്തു വയസ്സുണ്ട്…. ഹരി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു… അത് കേട്ടതും അഞ്ജു ഒരു ചമ്മലോടെ ഹരിയുടെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു….. എന്നാലും എന്റെ കുശുമ്പി പാറു… നീ ആള് കൊള്ളാലോ… ഈ മിണ്ടാപൂച്ച ഹോ കുറച്ചുമുമ്പ് എന്നതായിരുന്നു പെർഫോമൻസ്….

ഹരി അഞ്ജുവിനെ കളിയാക്കാൻ തുടങ്ങി…. അഞ്ജു നാണത്തോടെ മുഖം ഉയർത്തി ഹരിയെ നോക്കി അവരുടെ കണ്ണുകൾ തമ്മിൽ കൊരുത്തു…. ഹരി നിമിഷനേരം കൊണ്ട് അഞ്ജുവിന്റെ ചുണ്ട് കവർന്നെടുത്തു…. ശ്വാസം വിലങ്ങിയപ്പോൾ അഞ്ജു ഹരിയെ അടിക്കാനും മാന്താനം ഒക്കെ തുടങ്ങി…. അതു കണ്ടു കൊണ്ടാണ് കിങ്ങിണി മോള് മുറിയിലേക്ക് വന്നത്… ആയോ… അച്ചമ്മേ…. ഒത്തി ബയോ… അച്ഛാ അമ്മേ കൊളുന്നേ…. കിങ്ങിണി മോളുടെ നിലവിളികേട്ട് ഹരി അഞ്ജുവിൽ നിന്നും അടർന്നുമാറി നിന്നു….. അവൻ ഓടിപ്പോയി മോളെ എടുത്തു… അച്ഛാ കൊളില്ല… എന്റെ അമ്മേ കോളില്ലേ…. അയ്യേ….

അച്ഛേടെ മോള് എന്താ ഈ പറയുന്നേ…. അമ്മയ്ക്ക് ശ്വാസം എടുക്കാൻ പറ്റുന്നില്ല അപ്പോ അച്ഛൻ അമ്മക്ക് ശ്വാസം കൊടുത്തതല്ലേ…. അനോ… പിന്നല്ലാതെ കിങ്ങിണി മോളുടെ അമ്മയെ അച്ഛൻ കൊല്ലുമോ…. നല്ല അച്ഛൻ…. കിങ്ങിണി മോള് ഹരിയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു…. ഹരി അഞ്ജുവിനെ ഒന്നു നോക്കി കണ്ണിറുക്കി കാണിച്ചു…. ഹരി ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി… പത്തു മണിയായപ്പോൾ അഞ്ജു കിങ്ങിണി മോളെയും കൂട്ടി പ്ലേ സ്കൂളിലേക്ക് പോയി…. മിസ്സ് ശ്രീഹരി… കുറേ ആയല്ലോ ആര്യ മോളെ ഇങ്ങോട്ട് വിട്ടിട്ട്… (കിങ്ങിണി മോളുടെ യഥാർത്ഥ പേരാണ് ആര്യ ശ്രീഹരി )

അത് പിന്നെ മാഡം കുറച്ച് ഫാമിലി പ്രോബ്ലംസ് ഉണ്ടായിരുന്നു…. നിങ്ങൾ അറഞ്ഞിരുന്നോ… നാളെ ഇവിടെ നിന്നും രണ്ടു ദിവസത്തെ ഒരു ക്യാമ്പിന് പോകുന്നുണ്ട്…. കുട്ടികളുടെ കൂടെ പേരൻസിൽ ആരെങ്കിലും ഒരാൾ നിർബന്ധമായും വരണം… ആര്യ ഒഴിച്ച് ബാക്കി എല്ലാവരും പേര് നൽകിയിട്ടുണ്ട്… എന്തുപറയുന്നു മിസ്സ് ശ്രീഹരി… അത് പിന്നെ ശ്രീയേട്ടന്നോട് ചോദിക്കാതെ ഞാൻ ഇങ്ങനെയൊക്കെ പറയുന്നേ…? കുട്ടികൾക്ക് എന്നുമുള്ള ചുറ്റുപാടിൽ നിന്നും ഒരു മാറ്റം… അവിടെ അവർക്കുവേണ്ടി കൊച്ചുകൊച്ച് ഗെയിമുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്… കുട്ടികൾക്ക് ഇത്തരം യാത്രകൾ നല്ലതാണ്….

മിസ്സ് ശ്രീഹരി ഹസ്ബൻന്റെനോട് സംസാരിക്കൂ….. രാത്രി എനിക്ക് മെസ്സേജ് ചെയ്താൽ മതി…. നാളെ ഈവനിങ് ആണ് പോകുന്നത്…. ശരി മാഡം ഞാൻ ഏട്ടനോട് ചോദിച്ചിട്ട് രാത്രി വിളിക്കാം…. അഞ്ജു വീട്ടിൽ വന്ന് അമ്മയോടെ കാര്യങ്ങൾ പറഞ്ഞു… അവൻ വിടുമെന്നു തോന്നുന്നില്ല മോളെ…. കിങ്ങിണി മോളെയും നിന്നെയും കാണാതെ അവൻ ഇവിടെ അടങ്ങിയിരിക്കുമോ…? നീ എന്തായാലും ചോദിച്ചു നോക്ക് അവനോട്… അമ്മു ഒന്ന് പറ ശ്രീയേട്ടനോട്… എന്റെ പൊന്നു മോളെ ഞാൻ പറഞ്ഞാൽ ഒന്നും അവൻ കേൾക്കില്ല…

മോള് ഒരു കാര്യം ചെയ്യൂ കിങ്ങിണി മോളെ കൊണ്ട് പറയിപ്പിക്ക്… അവൾ ആകുമ്പോൾ വഴക്കിട്ട് അവനെക്കൊണ്ട് സമ്മതിക്കും….. അതേ ഉള്ളൂ ഇനി ഏക വഴി…. വൈകുന്നേരം അഞ്ജു പോയി കിങ്ങിണി മോളെ വിളിച്ചു കൊണ്ടുവന്നു… കിങ്ങിണി മോള് വലിയ സന്തോഷത്തിലായിരുന്നു… കൂട്ടുകാർക്കൊപ്പം ടൂറിന് പോകുന്നതിൽ… അമ്മേ കാത്തിക്കും ബാറുവല്ലോ തുയിനു… (കാർത്തിക്ക് കിങ്ങിണി മോളുടെ കൂട്ടുകാരനാണ് ) നളെ പോബുപ്പോ എനിച്ചു പപ്പ മെയ്ച്ചു തന്ന പുളു ഊപ്പ് മതി അമ്മേ…. (ഉണ്ണിയേട്ടൻ കഴിഞ്ഞാഴ്ച അവൾക്കൊരു നീല ഉടുപ്പ് വാങ്ങി കൊടുത്തു അതു മതി എന്നുള്ള കാര്യമാ പറയുന്നത്….)

ഇതൊക്കെ നാളത്തെ കാര്യമല്ലേ… നിന്റെ അച്ഛൻ പോകുന്ന കാര്യം സമ്മതിക്കേണ്ടേ… അച്ഛാ തമ്മതിക്കും… സമ്മതിച്ച കൊള്ളാം… അഞ്ജു വല്യ പ്രതീക്ഷയില്ലാതെ പറഞ്ഞു നിർത്തി… ഹരിക്ക് എന്തോ തിരക്ക് കാരണം വൈകുന്നേരം താമസിച്ചാണ് വന്നത്… കിങ്ങിണി മോളും അഞ്ജുവും കൂടി തകർത്തു ആലോചിക്കുകയാണ് ഹരിയെ എങ്ങനെ സമ്മതിപ്പിക്കാം എന്ന്…. ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ മുതൽ ഹരി അമ്മയെയും മോളെയും ശ്രദ്ധിക്കുവായിരുന്നു കിങ്ങിണി മോളും അഞ്ജുവും അതൊന്നും ശ്രദ്ധിക്കാതെ കണ്ണുകൊണ്ട് കഥകളി കാണിക്കുകയായിരുന്നു… ഹരിക്ക് എന്തോ പന്തികേട് മണത്തു….

അവൻ രണ്ടിനെയും ഒന്നുകൂടി നോക്കി ആഹാരം കഴിക്കാൻ തുടങ്ങി…. ഹരി കഴിച്ചു കഴിഞ്ഞു മുറിയിലേക്ക് പോയി… ഒപ്പം അഞ്ജു കിങ്ങിണി മോളെ അവന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു… അവളാണെങ്കിൽ അഞ്ജുവിനെയും കൂട്ടി തന്നെ അങ്ങോട്ടേക്ക് ചെന്നു…. എന്താ രണ്ടുംകൂടി നിന്ന് പരുങ്ങുന്നേ എന്തെങ്കിലും പറയാനുണ്ടോ…ഹരി അല്പം ഗൗരവം നടിച്ചു ചോദിച്ചു…. അച്ഛാ…. എന്നും വിളിച്ച് കിങ്ങിണി മോള് ഹരിയുടെ മടിയിൽ കയറിയിരുന്നു… അച്ഛേ… എനിച്ചും അമ്മക്കും തുയിനു ബോണം… അതായിരുന്നു കാര്യം… അച്ഛൻ ഇപ്പോ കുറച്ച് തിരക്കിലാ അടുത്താഴ്ച നമ്മുക്ക് പോകാല്ലോ… അച്ഛാ…

കൂളിന് നളെ തുയിന് ബോന്നു… എനിച്ചും ബോണം… അതും പറഞ്ഞു കിങ്ങിണി കരയാൻ തുടങ്ങി… അവൻ അഞ്ജുവിനെ നോക്കി… അഞ്ചു അവനെ പല്ല് ഇളിച്ചു കാണിച്ചു… ഇവൾ എന്തൊക്കെയാ ഈ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല… നിനക്ക് വല്ലതും അറിയാവുന്ന കാര്യം ആണെങ്കിൽ പറയ്…. അത് പിന്നെ ശ്രീയേട്ടാ… കൂടുതൽ അങ്ങ് ഒലിപ്പിക്കണ്ട മര്യാദയ്ക്ക് കാര്യം പറയഡി… അവൾ ടൂറിനു പോകേണ്ട കാര്യങ്ങൾ എല്ലാം ഹരിക്ക് പറഞ്ഞു കൊടുത്തു… അതൊന്നും ഇവിടെ നടക്കില്ല…. അതിനുള്ള വെള്ളം അമ്മയും മോളും വാങ്ങി വച്ചേര്…. ശ്രീഹരിക്ക് എടുത്ത് അടിച്ചത് പോലെ പറഞ്ഞു….

എന്തുവാ ശ്രീയേട്ടാ മോളുടെ ആഗ്രഹമല്ലേ രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളൂ…. ഞാനും പോകുന്നുണ്ടല്ലോ കൂടെ പിന്നെ എന്തിനാ പേടിക്കുന്നെ… എനിക്ക് നിങ്ങളെ വിടുന്നതിൽ പേടിയും മണ്ണാങ്കട്ടയും ഒന്നുമില്ല…. എനിക്ക് എന്റെ മോളെ കാണാതെ ഒരു ദിവസം പോലും പറ്റില്ല.. പിന്നെയല്ലേ രണ്ടുദിവസം… അത് കേട്ടതും അഞ്ജു മുഖവും വീർപ്പിച്ചു തിരിഞ്ഞിരുന്നു… മോളെ മാത്രമല്ല അവളുടെ അമ്മയെയും… അഞ്ജലിയുടെ മുഖത്ത് ഒരു ചിരി വിടർന്നു പക്ഷേ അവളുടെ പുറത്തുകാണിക്കാതെ പിണങ്ങി തന്നെ തിരിഞ്ഞിരുന്നു… എന്റെ അഞ്ജു സത്യമായിട്ടും പറ്റില്ല നീ പിണങ്ങല്ലേ….

നമുക്ക് അടുത്താഴ്ച ഒരുമിച്ച് പോകാം… ശ്രീ ഏട്ടാ…. കിങ്ങിണി മോളുടെ ക്ലാസിലെ എല്ലാവരും പോകുന്നുണ്ട്… പണ്ട് ഇതുപോലെ ക്ലാസ്സിൽ നിന്ന് ടൂർ പോകുമ്പോൾ ഞാൻ മാത്രം മാറി നിൽക്കാറുണ്ട് കാരണം ചെറിയമ്മ വീട്ടിൽ നിന്നും കാശ് തരില്ല പോകാൻ…. അന്ന് എനിക്ക് എന്തു മാത്രം വേദനിച്ചിട്ടുണ്ടന്ന് എന്നറിയുമോ… അതുകൊണ്ട് നമ്മുടെ മോളുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ നമ്മുക്ക് വേണ്ടി വേണ്ടാന്ന് വെക്കരുത്… ശ്രീയേട്ടന് മോളെ പിരിഞ്ഞിരിക്കാൻ പറ്റില്ലെങ്കിൽ ഏട്ടൻ പൊയ്ക്കോ മോളുടെ കൂടെ…. ഞാൻ പറഞ്ഞല്ലോ എനിക്ക് മോളെ മാത്രമല്ല അവളുടെ അമ്മയെയും വേണമെന്ന്..

മറ്റേന്ന ഹോസ്പിറ്റലിൽ ബോർഡ് മീറ്റിംഗ് ഉണ്ട്… അല്ലായിരുന്നെങ്കിൽ ഞാനും വരാമായിരുന്നു നിങ്ങളോടൊപ്പം… ഹരി നിരാശയോടെ പറഞ്ഞു നിർത്തി… അപ്പൊ ശ്രീയേട്ടൻ സമ്മതിച്ചോ ഞങ്ങൾ പോകാൻ…. അവൻ മനസ്സില്ലാ മനസ്സോടെ ഒന്ന് മുളി… അവൻ സമ്മതിച്ചപ്പോൾ കിങ്ങിണി മോളെക്കാൾ സന്തോഷവും ആഹ്ലാദവും അഞ്ജുവിനായിരുന്നു…. പെട്ടെന്നുണ്ടായ ആവേശത്തിൽ അവൾ ഹരിയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു…. അത് ചുംബിച്ച് കവിളിൽ തലോടി ഹരി ഒരു പകപ്പോടെ അവളെ നോക്കി… അഞ്ജു അതൊന്നും ശ്രദ്ധിക്കാതെ കിങ്ങിണി മോളോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയായിരുന്നു…..

രാത്രി തന്നെ പോകാനുള്ള എല്ലാം അഞ്ജു എടുത്ത് ബാഗിലാക്കി വെച്ചു…. ശേഷം കിങ്ങിണി മോളെ തോളിലിട്ടു ഉറക്കി…. രാവിലെ തൊട്ട് കിങ്ങിണി മോൾക്കും അഞ്ജുവിനും വല്ലാത്ത ഉത്സാഹമായിരുന്നു… ഉച്ചയായപ്പോൾ ഹരി ഹോസ്പിറ്റലിൽ നിന്നും വന്നു… അഞ്ജുവും കിങ്ങിണി മോളും തയ്യാറായി പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു…. ഹരി ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു മൂന്നുമണിയായപ്പോൾ അവരെ കൊണ്ടാക്കാൻ പോയി…. പോകാൻ ബസ്സിൽ കയറി ഇരുന്നപ്പോൾ… അഞ്ജുവിന് ഹരിയെ വിട്ടുപോകുന്നതിൽ സങ്കടം തോന്നി…. അവൾ ഹരിയെ അടുത്ത് വിളിച്ചു… ശ്രീയേട്ടാ നമ്മുക്ക് തിരിച്ച് വീട്ടിൽ പോകാം….

എനിക്ക് ശ്രീയേട്ടനെ കാണാതെ പറ്റില്ല… അവൾ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും ഹരി അവളെ തടഞ്ഞു… നമ്മുടെ ആഗ്രഹങ്ങൾക്കും സ്വാർത്ഥമായ തീരുമാനങ്ങൾക്കും വേണ്ടി മോൾടെ സന്തോഷം ഇല്ലാതാകണ്ട…. രണ്ടു ദിവസത്തെ കാര്യമല്ലേ… ബോർഡ് മീറ്റിംഗ് കഴിഞ്ഞാൽ ഉടനെ ഞാൻ അങ്ങ് എത്തിയേക്കാം… അവൾ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി… വണ്ടി അവിടെ നിന്നും തിരിച്ചു… അഞ്ജുവിന്റെ മനസ്സ് ഇപ്പോഴും ഹരിയുടെ അടുത്ത് തന്നെയായിരുന്നു …. അവൾക്ക് എന്തോ വല്ലാത്ത വിഷമം തോന്നി… കുറച്ചുകഴിഞ്ഞ് കിങ്ങിണി മോളുടെ ചിരിയും കളിയും അവളുടെ മൂട് മാറ്റിയെടുത്തു….

ഹരി തിരിച്ചു ശ്രീ മംഗലത്ത് വന്നപ്പോൾ തികച്ചും ഒരു ശൂന്യത അനുഭവപ്പെട്ടു… മോളും അഞ്ജുവും ഇല്ലാത്ത വീട്ടിൽ അവന് വീർപ്പുമുട്ടാൻ തുടങ്ങി…. അവൻ ഉടനെ തന്നെ അഞ്ജുവിനെ വിളിച്ചു സംസാരിച്ചു…. രാത്രി അവർ വീഡിയോ കോലിൽ കണ്ട് സംസാരിച്ചു എപ്പഴോ ഉറങ്ങി പോയി.. ഹരി രാവിലെ എഴുന്നേറ്റ് ഹോസ്പിറ്റലിൽ പോകാൻ റെഡിയായി…. ഇന്ന് ബോർഡ് മീറ്റിംഗ് ഉണ്ടായതുകൊണ്ട് തന്നെ വെള്ള ഷർട്ട് ഇടാം എന്ന് അവൻ കരുതി… പക്ഷേ നോക്കിയിട്ടും നോക്കിയിട്ടും അത് മാത്രം കാണുന്നില്ല… അവസാനം അവൻ അഞ്ജുവിനെ വിളിച്ചു… ഹലോ….

നീ എവിടെയാ എന്റെ വെള്ള ഷർട്ട് വെച്ചിരിക്കുന്നത്…? ഇവിടെ നോക്കിയിട്ട് കാണുന്നില്ലല്ലോ…? ആ കബോർഡിൽ ഉണ്ടല്ലോ.. അലക്കിത്തേച്ച് വെച്ചിട്ടുണ്ട്…. ഞാൻ ഇവിടെ മൊത്തം നോക്കി ഇവിടെ ഒന്നും കാണുന്നില്ല… ഇന്ന് ബോർഡ് മീറ്റിംഗ് ഉള്ളതാ സമയം ഒരുപാടായി… ഏട്ടാ മോളുടെ ഉടുപ്പിരിക്കുന്നടുത്ത് കുടി ഒന്ന് നോക്കിയേ…. അവൻ കബോർഡ് തുറന്നു മോളുടെ ഉടുപ്പ് ഇരിക്കുന്നതിന്റെ കൂട്ടത്തിൽ ഷർട്ടും ഇരിക്കുന്നത് അവൻ കണ്ടു…. ആ കണ്ടു കണ്ടു ഞാൻ വൈകിട്ട് വിളിക്കാം നിന്നെ.. ഇപ്പോ സംസാരിച്ചു നിൽക്കാൻ സമയം ഇല്ലാട്ടോ…. അവൾ വെക്കാൻ തുനിഞ്ഞതും… എന്റെ അഞ്ജു മോളെ കെട്ടിപ്പിടിച്ചു ഉമ്മ…

അവൾ നാണത്തോടെ ഫോൺ വെച്ചു…. ഹരി അവന്റെ ഷർട്ട് വലിച്ചു എടുക്കുന്നതിനോടൊപ്പം ഒരു ഡയറി താഴേക്ക് വീണു…. ആഹാ.. കൊള്ളാലോ ഇവൾക്ക് ഡയറി എഴുതുന്ന ശീലവും ഉണ്ടോ…. വായിക്കണോ വേണ്ട മോശമാണ്… എന്തു മോശം എന്റെ ഭാര്യയല്ലേ… ഹരിക്ക് പെട്ടെന്ന് ഒരു ഫോൺ വന്നു…. ഹോസ്പിറ്റലിൽ നിന്ന് ആയിരുന്നു… അവൻ ആ ഡയറി എടുത്ത് ടേബിളിന് പുറത്ത് വെച്ചു വേഗം ഷർട്ട് മാറി പുറത്തേക്കിറങ്ങി…

❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 17

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!