തൈരും ബീഫും: ഭാഗം 42

തൈരും ബീഫും: ഭാഗം 42

നോവൽ: ഇസ സാം

അച്ചായൻ്റെ ശബ്ദം…..വര്ഷങ്ങള്ക്കു ശേഷം…..ആ ശബ്ദത്തിൽ പോലും പ്രണയമായിരുന്നില്ലേ..വീട്ടിലേക്കുള്ള ട്രാം വരുന്ന വഴിയിലേക്ക് പോകാൻ തോന്നിയില്ല….വഴി മാറി നടന്നു…… വീട് എന്ന് ചിന്തിക്കുമ്പോൾ എൻ്റെ ചെവികളിൽ മുഴങ്ങിയത് വൈദവിൻ്റെ വാക്കുകളായിരുന്നു….. “ശ്വേതാ…..ബി ഫ്രാങ്ക്…….എനിക്ക് മടുത്തു…….ഐ വാണ്ട് ടു ബി ലവ്ഡ് കെയേർഡ് ബൈ സം ഒൺ….സ്നേഹിക്കുക..സ്നേഹിക്കപ്പെടുക…അതൊക്കെ താനേ നാച്ചുറൽ ആയി വരേണ്ടതാണ്……ആൻഡ് …നമ്മൾ രണ്ടു പേരും കഴിഞ്ഞ അഞ്ചു ആറു വര്ഷങ്ങളായി ശ്രമിക്കുന്നു……

ഇനിയും ആധവിനെ ഓർത്താണെങ്കിലും……തുടരുന്നതിൽ അർത്ഥമില്ല…… എൻ്റെ കൊള്ളീഗ്…റഷ്യൻ ആണ് .നിനക്ക് അറിയാം അവളെ…….അവൾക്കു എന്നോട് പ്രണയം ആണ് എന്ന് പറയുന്നു…… അവളുടെ കണ്ണുകളിൽ നിന്നിൽ ഒരിക്കലും കാണാത്ത ഒരു ആത്മാർത്ഥത കെയർ എന്തെക്കെയോ ഉണ്ട്…….യോസിച്ചു സൊന്നാ പോതും ……..” വൈധവിൽ നിന്ന് ഞാൻ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്തോ വേദന തോന്നി….. എന്തിനു……ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ ഒരു സ്നേഹത്തോടെ ഒരു നോട്ടം പോലും കൈമാറിയിട്ടില്ല…എന്നിട്ടും എന്തിനു വേദനിക്കണം…… ആധവിനെ ഓർത്തോ……..

എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ഭയമാണോ…….പലപ്പോഴും വൈധവിൽ നിന്ന് ഒളിചോടുകയായിരുന്നില്ലേ…..ഒന്നൊഴിഞ്ഞു പോയെങ്കിൽ എന്ന് കരുതിയിരുന്നില്ലേ….എന്നിട്ടും എന്തിന്………വേദനിക്കുന്നു…….. കണ്ണു നിറഞ്ഞു ഒഴുകി കൊണ്ടിടരുന്നു……മുന്നിൽ വീശുന്ന കാറ്റിനെയും മേലിൽ തട്ടുന്ന മഞ്ഞു തുള്ളികളും അവഗണിച്ചു മുന്നോട്ടു പോകുമ്പോൾ….. എൻ്റെ പാദങ്ങളുടെ വേഗത എൻ്റെ മനസ്സിനുണ്ടായിരുന്നില്ല…..മണിക്കൂറുകൾക്കു മുൻപ് ഞാൻ കേട്ട കുണുങ്ങി ചിരിയിലും പ്രണയാതുര ശബ്ദത്തിൽ കുടുങ്ങി പോയിരിക്കുന്നു…..ഞാൻ എന്തിനാ സാൻട്രയെ വിളിച്ചത്……?. രാവിലെ തൊട്ടു നിർത്താതെ വിളിച്ചത്………..

ഇന്നലെ ആദവും ഉറങ്ങിയിട്ടും ഉറക്കം വരാതെ മൊബൈൽ ചിക്കി പെറുക്കി ഇരുന്നപ്പോഴാണ്…. എന്നോ ഡ്രൈവിൽ കിടന്ന അച്ചായൻ്റെ ചിത്രങ്ങൾ വന്നത്….പിന്നെ അടയ്ക്കുന്ന കണ്ണുകളിൽ എല്ലാം അച്ചായനായിരുന്നു….എന്റെ മോളായിരുന്നു….. വൈധവ് എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഞാൻ അവരെ തിരക്കി പോകാതിരുന്നത്……ഇന്ന് അവനായി ഒഴിയുന്നു…..പക്ഷേ എനിക്കതു വേദന നല്കുന്നത് എന്തിനാ…….ഞാൻ അവനെ സ്നേഹിച്ചിട്ടില്ല….തിരിച്ചു അവനും……. വൈദവ് പോകുന്നതിൽ ഞാൻ എന്തിനു വേദനിക്കണം…… ഞാൻ ആഗ്രഹിച്ച ബന്ധം അല്ലല്ലോ…..

ഞാൻ വന്നത് കരിയറിന് അല്ലേ….ഞാൻ അത് നേടിയിരിക്കുന്നു……..ഇനി ……… അച്ചായനെ കാണണം……ഇവിടെ കൊണ്ട് വന്നു നോക്കാം ….ചിലപ്പോൾ വ്യെത്യാസം വന്നാലോ……മോളും ഇപ്പൊ വലുതായിട്ടുണ്ടാവും…രണ്ടാളെയും കൂട്ടാം……….അന്ന് ഉപേക്ഷിച്ചതിന് ആ തെറ്റിന് പ്രായശ്ചിത്തമായി ദൈവമായി തന്ന അവസരമാണെങ്കിലോ…?…സാൻട്രയെ….എങ്ങനെ ഫേസ് ചെയ്യും……അവൾ സമ്മതിക്കുമോ…….ദേഷ്യപ്പെടും…മാത്രമല്ല….ഇത്രയും വര്ഷം ഒന്നും അവൾ അവരെ നോക്കില്ലായിരിക്കും…..അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാകും…..ഇപ്പൊ അവർ അവൾക്കു ബാധ്യത ആണെങ്കിലോ…….?

എന്തായാലും അവളെ വിളിക്കാം എന്ന തീരുമാനത്തിൽ ഞാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്….അവളുടെ മൊബൈൽ നമ്പർ…പണ്ടത്തെ അതെ നമ്പർ……ഒന്ന് ഡയല് ചെയ്തു നോക്കി….റിങ് പോകുന്നുണ്ടായിരുന്നു.പെട്ടന്ന് ഞാൻ കട്ട് ചെയ്തു…..എന്ത് പറയും…..ഒരിക്കൽ വഞ്ചിച്ചിട്ടു കടന്നു കളഞ്ഞിട്ടു…………വീണ്ടും ധൈര്യം സംഭരിച്ചു വിളിച്ചു….പക്ഷേ എടുക്കാതിരുന്നപ്പോൾ എന്തോ ഒരു ഭയം…… രാത്രി മുഴുവൻ ഒരു കൊച്ചു പെൺകുട്ടിയുടെ സാമിപ്യം ഉള്ളത് പോലെ…..അച്ചായനിലേക്കുള്ള ദൂരം കുറഞ്ഞത് പോലെ……ഞാൻ വീണ്ടും വീണ്ടും വിളിച്ചു…..

ഡ്യൂട്ടി കഴിഞ്ഞപ്പോൾ വെറുതെ ഒന്നും കൂടെ ശ്രമിച്ചു…ഒട്ടും പ്രതീക്ഷിക്കാതെ സാൻട്രയുടെ ശബ്ദം കേട്ടപ്പോൾ…എന്ത് പറയണം എന്ന് അറിയില്ലായിരുന്നു….പക്ഷേ പിന്നെ അവളുടെ ചിരിയും അച്ചായൻ്റെ പ്രണയാതുരമായ ശബ്ദം കേട്ടപ്പോൾ ഞാൻ സ്തംഭിച്ചു പോയി…വ്യെക്തമായ ശബ്ദം…….അതിനർത്ഥം സംസാരിച്ചു തുടങ്ങിയിട്ട് കുറച്ചധികം നാളായിരിക്കുന്നു… കരഞ്ഞും നടന്നും ഞാൻ തളരുന്നത് പോലെ തോന്നി…ശൈത്യ കാലമായതിനാൽ തണുപ്പും കൂടുന്നു….നിരത്തിൽ കൂടെ ഇടയ്ക്കു മാത്രം മിന്നി മാഞ്ഞു പോകുന്ന കാറുകൾ….. ഞാൻ വഴിയരുകിൽ ഒരു ബെഞ്ചിൽ ഇരുന്നു…….ഒന്നുറക്കെ കരയാൻ തോന്നി……കൈയ്യുറകൾ പോലും മരവിക്കുന്നു…….

ഇവിടെ കിടന്നു മരിച്ചാലും ആരും വേദനിക്കില്ലല്ലോ…….എന്നെ ഓർത്തു…..ഇല്ലാ…വേദനിക്കും…എൻ്റെ ആധവിന്….എൻ്റെ അമ്മാവുക്ക്….അപ്പാവുക്കു……. ഇനിയും ഇരുന്നാൽ ഞാൻ മരവിച്ചു പോകും എന്ന് തോന്നി….ചുറ്റും നോക്കിയപ്പോൾ കണ്ടു….ഞാൻ ആഗ്രഹിച്ച സ്ഥലം….. ഞാൻ അകത്തു കയറി….. പുറത്തെ വിജനത അകത്തുണ്ടായിരുന്നില്ല…..അത്യാവശയത്തെ ആൾക്കാർ ഉണ്ട്…..നാട്ടിലെ പോലെ അലമ്പ് ഒന്നുമില്ല.. സ്വസ്ഥമായി ഇരിക്കാം…നല്ല ഗാനം ആസ്വദിക്കാം…ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം .. …ഒരു പ്രണയത്തിലൂടെ കടന്നു വന്നു…ഇപ്പോൾ എനിക്ക് ആശ്വാസമായി മാറിയ എൻ്റെ സ്ഥിരം ബിയറുകൾ ഒന്നും എനിക്ക് ഏൽക്കുന്നുണ്ടായിരുന്നില്ല…..

എന്തെക്കെയോ വാങ്ങി കുടിച്ചു…….ബോധം മറയണം എന്നെ ഉണ്ടായിരുന്നുള്ളു……എപ്പോഴോ വൈദു വിളിച്ചിരുന്നു……. താമസിക്കും എന്ന് കഷ്ടപ്പെട്ട് വിറയ്ക്കാതെ ടൈപ്പ് ചെയ്തു…..ഓരോ സിപ് എടുക്കുമ്പോഴും കണ്ണിലേക്ക് പാറി വീഴുന്ന മുടിയും കുസൃതി കണ്ണുള്ള അച്ചായനും…….എന്നാൽ അവനൊപ്പം നിറകണ്ണുകളോടെ ദൂരെ മാറി നിൽക്കുന്ന സാൻട്രയും ഉണ്ട്….. എൻ്റെ മോൾ…….അവളോ……അവൾ അവിടെ ഇല്ലേ………… ചിത്രങ്ങൾ മാറി കൊണ്ടിരുന്നു…എവിടെയൊക്കെയോ ആദവും…വൈദുവും ഉണ്ട്…….എന്നാൽ എപ്പോഴും ഞാൻ ഒറ്റയ്ക്ക്……..കണ്ണുകളിൽ ഇരുട്ട് കയറി……..എങ്ങനെ നടക്കും….എവിടെ പോകും……..ഒന്ന് എഴുന്നേറ്റു നോക്കി…….പറ്റുന്നില്ല…

അതെ പോലെ തിരിച്ചിരുന്നു…….ആരോ വന്നു എന്നെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു…..ഞാൻ അവരെ തള്ളി മാറ്റി… ” ഛീ …..പോടാ സണ്ടാളാ …… എനിക്ക് തെരിയും….ഐ ആം ഒ കെ………” ഞാൻ നിൽക്കാൻ ശ്രമിച്ചു…അത് പോലെ താഴെ വന്നു വീഴാൻ പോയി…….വീണ്ടും അയാൾ പിടിച്ചു…… “ശ്വേതാ……ഞാൻ താൻ…വൈദ്…..” അവൻ്റെ ശബ്ദം കേട്ടപ്പോൾ ഒന്ന് കണ്ണ് തുറന്നു നോക്കി …..അത്രേ ഓര്മയുള്ളു……പിന്നെ കണ്ണുതുറന്നതു അടുത്ത ദിവസം രാവിലെയാണ്……..വീട്ടിലാണ്…തല പൊക്കാൻ കഴിഞ്ഞില്ല…തലവേദനായിരുന്നു….പിന്നെ കഷ്ടപ്പെട്ട് തലേദിവസത്തെ കാര്യങ്ങൾ ആലോചിച്ചു എടുക്കാൻ നോക്കി……

വൈധവിനെ കണ്ടത് പോലൊരു ഓർമ്മ…….എൻ്റെ മുറിയിലാണ്……..ഇപ്പൊ ഞങ്ങൾ രണ്ടു മുറിയിലാണ്……ഫിസിക്കൽ നീഡ് ഒന്നും ഇപ്പൊ വൈധവിനില്ലാ……. ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ കണ്ടു വൈധവ് കയറി വരുന്നത്…… ഒപ്പം ആദവും ഉണ്ട്…….. “അമ്മാ………. ആർ .യൂ .ഓക്കേ ….? വോമിറ്റിംഗ് മാറിയോ…….?” ഞാൻ ഞെട്ടി പോയി…….ഞാൻ വോമിറ്റ് ചെയ്ത കാര്യം എനിക്ക് ഓർമ്മ ഇല്ലാ…..ഞാൻ ചുറ്റും നോക്കി……വീട് വൃത്തിയാക്കിയിരിക്കുന്നു…… ഞാൻ വൈദവിനെ നോക്കി…….അവൻ എന്നെ തന്നെ നോക്കി ബ്രെഡും ജാമും എടുത്തു പ്ലേറ്റിൽ വെക്കുന്നുണ്ട്……

“എല്ലാം ഓക്കേ ആയി ഡാ കണ്ണാ ……യാര് ക്ലീൻ പണ്ണിയാച്…….” “അപ്പ…….. നോട് ഒൺലി ഹിയർ ഇൻ ദി കാർ ആൾസോ……” പൂർത്തി ആയി………ഞാൻ ഒന്ന് അവിടെ നിന്ന് കറങ്ങി………അവൻ എന്നെ നോക്കിയതേ ഇല്ല……. “സോറി……….” “എതുക്ക്………? നീ കുടിച്ചാൽ നീ വേഗം ചത്ത് പോകും…അത്ര തന്നെ…….. എനിക്കെന്താ…….?” നിഷ്കരുണം എന്നെ നോക്കി പറഞ്ഞിട്ടു അപ്പാവും മോനും കൂടി ഭക്ഷണം കഴിച്ചു…… ആധവ് എനിക്ക് പ്ലേറ്റ് ഒക്കെ എടുത്തു തരുന്നുണ്ട്…….ഞാൻ അവനു പാൽ ചൂടാക്കി കൊടുത്തു…. എന്നെ നോക്കാതെ വൈധവ് പോയി……പലപ്പോഴും വൈധവ് എന്നെ പുച്ഛിക്കുകയും ദേഷ്യപ്പെടുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നു……

എന്നാൽ ഇപ്പൊ ഞാൻ എന്ന് ഒരു വ്യെക്തി ഉണ്ട് എന്ന് പോലും ശ്രദ്ധിക്കാറില്ല…….ഫിസിക്കൽ നീഡ് എന്നും പറഞ്ഞു എത്തി നോക്കി നടന്നിരുന്ന വൈധവും ഇപ്പൊ ഇല്ലാ…… ഇതൊന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ലയെങ്കിൽ പോലും ഇപ്പൊ അത് പോലും ഇല്ലാ എന്നതു എന്നെ വല്ലാതെ വേദനിപ്പിച്ചു…….. ദിവസങ്ങൾ മാസങ്ങൾക്കു വഴിമാറി…….. വൈദവ് അങ്ങനെ തന്നെ തുടർന്ന് പോന്നു…….. ആധവിന് അവൻ്റെ അമ്മയോടും അപ്പയോടും ഒരുമിച്ചുള്ള ദിവസങ്ങൾ നഷ്ടപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല….ഞാൻ ആദ്യമായി വൈധവിന് വേണ്ടി ഭക്ഷണം ഉണ്ടാക്കി…….ഇടിലിയും സാമ്പാറും ചട്ണിയും…

അവനും പ്ലേറ്റ് വെചു……ആദവും ഞാനും വൈകിട്ട് വരുമ്പോഴും ആ ഭക്ഷണം അങ്ങനെ തന്നെ ഇരുന്നു…അവൻ കഴിച്ചിരുന്നില്ല…… ദിവസങ്ങൾ ഇങ്ങനെ തുടർന്നു….വൈദവ് കഴിച്ചിരുന്നില്ല…….എന്നാലും ഞാൻ അവനും ഭക്ഷണം ഉണ്ടാക്കി………വൈകിട്ട് എടുത്തു കളയും…അവൻ കഴിക്കാറില്ലാ….ഒരു നാൾ……. “ശ്വേതാ…… എനിക്കായി പ്രത്യേക കൺസിഡറേഷൻ ഒന്നും വേണ്ടാ…… ഭക്ഷണം വേസ്റ്റ് ചെയ്യേണ്ട……. എനിക്ക് വേണ്ടാ……. വേണ്ടാത്ത ശീലങ്ങൾ ഒന്നും ഞാൻ തുടരാറില്ല….ഇത്രയും കാലം ഇല്ലാത്ത ശീലം ഈ പിരിയുന്നതിനു തൊട്ടു മുൻപ് വേണ്ടാ………….. “

ഞാൻ അവനെ നോക്കി…….ശാന്തമാണ് ആ മുഖം…എന്നെ നോക്കുന്നതും ഇല്ല…ലാപ്പിൽ നോക്കിയാണ് പറയുന്നത്……എനിക്ക് പ്രത്യേകിച്ച് വേദന ഒന്നും തോന്നിയില്ല….ഒരു നിസ്സംഗത മാത്രം….. “ഞാൻ അതിൽ വിഷം ഒന്നും ചേർത്തിട്ടില്ല വൈദവ്…… ” ഞാൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു…… “ഞാൻ അന്ന് പറഞ്ഞതിന് മറുപടി ഒന്നും പറഞ്ഞില്ല……..” ഞാൻ ഒന്ന് നിന്നു…..ഞാൻ എന്ത് പറയാൻ…….ഒരു നിസ്സംഗത മാത്രം…….. ഞാൻ അവനെ ഒന്ന് നോക്കി പറഞ്ഞു ……. .”ഉൻ മുടിവ് താൻ എൻ മുടിവ്……….” “മീൻസ്…….ഡിവോഴ്സ്……?” വൈദുവാണ് … ഞാൻ നിശബ്ദയായി നിന്നു……അയാൾ എഴുന്നേറ്റു എനിക്ക് മുൻപിലായി വന്നു നിന്നു…… “ഞാൻ നിൻ്റെ മറുപടിക്കായി വെയിറ്റ് ചെയ്യുകയാണ്….. ശീ ലവ്‌സ് മീ……

എനിക്കും അങ്ങേനെന്തെക്കെയോ..ഉണ്ട്……..നീ മറുപടി പറഞ്ഞാൽ മാത്രേ ഞാൻ അവൾക്കു വാക്കു കൊടുക്കുള്ളു……വൈദവ് ആരെയും ചീട് ചെയ്യാറില്ല……. സൊ………” ഇരു കൈകൾ കെട്ടി എന്നെ നോക്കി നിൽക്കുന്ന വൈധവ്….അത്രത്തോളം ശാന്തമായി ഞാൻ അവനെ മുൻപ് കണ്ടിട്ടില്ല…ഞാൻ അവനെ നിസ്സംഗമായി നോക്കി നിന്നു…..ഞാൻ ഒരിക്കൽ ഒഴിവാക്കാൻ ഒരുപാട് ശ്രമിച്ച വൈദവ്…….. “എനിക്കൊരു ഉത്തരം വേണം ശ്വേതാ………” അവനും അക്ഷമനാണ്…അവൻ്റെ പ്രണയത്തിൽ… അവന്റെ പ്രണയിനിയിൽ ചേക്കാറാൻ അവനും ആഗ്രഹിക്കുന്നു…..എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി……ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു….അവനെ നോക്കാൻ കഴിഞ്ഞില്ല…….

“നിനക്ക് എന്നെ ഡിവോഴ്സ് ചെയ്യാം ചെയ്യാതിരിക്കാം……. മറ്റൊരു റിലേഷനിലേക്കു പോകാം……… ഇട്സ് യുവർ….ലൈഫ്….” ഞാൻ ഒന്ന് നിർത്തി……. ” പ്രണയം …അത് ജീവിതത്തിൽ എപ്പോഴും സംഭവിക്കണം എന്നില്ലാ….ഒരിക്കൽ പ്രണയിച്ചാൽ ജീവിതത്തിൽ ഒരിക്കലും ആ പ്രണയം നഷ്ടപ്പെടുത്തരുത്………പ്രത്യേകിച്ചു നമ്മളെ ഒരുപാട് പ്രണയിക്കുന്നവരെ….അതിലും വലിയ നഷ്ടം ഇല്ലാ…………” ഇത് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…….ശബ്ദം ഇടറിയിരുന്നു………ഞാൻ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു…… “യു ക്യാരീ ഓൺ…വൈദൂ ………. ” അതും പറഞ്ഞു ഞാൻ എൻ്റെ മുറിയിലേക്ക് നടന്നു….

“ശ്വേതാ…….ഈ ലോകത്തെ ഏറ്റവും ദൗർഭാഗ്യം എന്താണ് എന്ന് അറിയുമോ…..? നമ്മളെ ഒരിക്കലും പ്രണയിക്കാത്തെ ഒരാളെ വിവാഹം ചെയ്യുന്നതാണ്………” ഞാൻ അവനെ തിരിഞ്ഞു നോക്കിയില്ല……എങ്കിലും മനസ്സാൽ ഞാൻ പറഞ്ഞു….ആ ദൗർഭാഗ്യം നിന്നിൽ നിന്ന് അകലുകയാണ് വൈദവ്…….. പിന്നീട് ഞങ്ങൾ തമ്മിൽ സംസാരം ഒന്നും ഉണ്ടായില്ല.എന്നാലും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം അവൻ കഴിച്ചിരുന്നു……..മാസങ്ങൾ കഴിഞ്ഞു…….അപ്പാവും അമ്മാവും പാട്ടിയും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ലാ…….ഞങ്ങൾ നാട്ടിൽ വെച്ച് കല്യാണം കഴിച്ചത് കൊണ്ട്……ഡിവോഴ്‌സിനും നാട്ടിൽ വരണമായിരുന്നു………

ഞാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു……ഒരു മാസത്തേക്ക് കഷ്ഠിച്ചു ലീവ് കിട്ടി……ആദവും ആദ്യമായി ആണ് നാട്ടിൽ പോകുന്നത്…….വൈധവ് ഞങ്ങൾക്കൊപ്പം വന്നില്ല……രണ്ടാഴ്ച കഴിഞ്ഞു വരുള്ളൂ…….മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ അവൻ ഒപ്പിട്ടു തന്നു……ഞാനതുമായി നാട്ടിലേക്ക് തിരിച്ചു….. എയർപോർട്ടിൽ അവൻ വന്നിരുന്നു…….ആധവിനെ എടുത്തുകൊണ്ടു എന്റൊപ്പം വരുന്ന വൈധവിനെ ഞാൻ നോക്കി…കൗതുകത്തോടെ ……..ഇത്രയും നാൾ എന്റൊപ്പം ഉണ്ടായിരുന്നിട്ടും ഞാൻ അയാളെ ശ്രദ്ധിച്ചിരുന്നില്ല…അയാളിലെ ഒന്നും എന്നെ ഒരിക്കലും ആകര്ഷിച്ചിരുന്നില്ല…….ഒന്ന് ഒഴിക….അയാളിലെ അച്ഛനെ ഞാൻ എന്നും ബഹുമാനിച്ചിരുന്നു…..

മോനെ എനിക്ക് തരില്ലായിരിക്കാം…ചിലപ്പോൾ രണ്ടു പേരോടൊപ്പം മാറി മാറി നിൽക്കുമായിരിക്കാം……. “എന്ന പാക്കറ്ത്………..” വൈദ് എൻ്റെ കണ്ണുകളിലേക്കു കൈ വീശി ചോദിച്ചു……. ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി……. അങ്ങനെ ഞാനും ആദവും നാട്ടിലേക്കു……എൻ്റെ അഗ്രഹാരത്തിലേക്കു…….. വര്ഷങ്ങള്ക്കു മുൻപ് ഞാൻ നുകർന്ന മുല്ലപ്പൂവിൻ്റെയും കർപ്പൂരത്തിന്റെയും മണം………..അപ്പാവും അമ്മാവും കിച്ചുവും വന്നു ഞങ്ങളെ വിളിക്കാൻ……ഞാൻ അവരോടു ചിരിച്ചു….അത്യാവശ്യം സംസാരിച്ചു….പൊട്ടിചിരിച്ചിരുന്ന…..വാതോരാതെ വർത്തമാനം പറഞ്ഞിരുന്ന ആ ശ്വേത എന്നോ മറഞ്ഞു പോയി…അവളെ ഞാനും ഇപ്പൊ ഓർക്കാറില്ല……..

എന്ന് എൻ്റെ അച്ചായനെയും മോളെയും ഉപേക്ഷിച്ചോ അന്ന് തീർന്നു ആ ശ്വേത…….. പാട്ടി ഒരുപാട് വയസ്സായിരിക്കുന്നു……എന്നാലും എണീറ്റ് നടക്കുന്നുണ്ട്…….എന്നെ നോക്കി……അടുത്തിരിക്കാൻ വിളിച്ചു…ഞാൻ പോയി ഇരുന്നു…….. “ഇപ്പോവും സണ്ട താനെ……” ആ കണ്ണുകൾ നിറഞ്ഞിരുന്നു…… “അപ്പിടി ഒന്നും ഇല്ലേ ….പാട്ടി…….” “മരിക്കുന്നതിന് മുന്നേ നിന്നെ കാണണം എന്നുണ്ടായിരുന്നു…….വൈദ്….എങ്ങനെ ..?..” “നല്ലതായിരുക്കു…..” ചുരുക്കം സംഭാഷണത്തോടെ ഞാൻ മുറിയിലേക്ക് പോയി….ആധവിന് ആദ്യം കുറച്ചു അകൽച്ച ഉണ്ടായിരുന്നു എങ്കിലും പെട്ടന്ന് അവൻ എല്ലാവരുമായി കൂട്ടായി ……

കിച്ചു എനിക്ക് പുതിയ സിം തന്നു…..ഞാൻ ഒരു പുതിയ മൊബൈൽ വാങ്ങിയിരുന്നു….ആ സിം അതിൽ ഇട്ടു….കാരണം വൈദ് എന്നെ ഇനി ഹാക്ക് ഒന്നും ചെയ്യില്ലായിരിക്കാം…എന്നാലും…… ഞാൻ ആര് വര്ഷങ്ങള്ക്കു മുൻപ് അവസാനിപ്പിച്ച ഫേസ്ബുക് അക്കൗണ്ട് വീണ്ടും തുടങ്ങി…….. മറ്റൊന്നിനും അല്ല….എൻ്റെ അടങ്ങാത്ത മോഹത്തിനായി……ഒരുപാട് രാത്രികളിൽ എൻ്റെ മോളുടെ മുഖം ഞാൻ സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട്…..എനിക്ക് അവളെ ഒന്ന് കാണണം…..പിന്നെ എനിക്ക് അച്ചായനെ ഒന്ന് കാണാൻ…….. ഞാൻ ഫേസ്ബുക്കിൽ ആദ്യം നോക്കിയത് സാൻട്ര തരകനെ ആയിരുന്നു…..

അവളുടെ ഒരു ഫോട്ടോ ഉണ്ട് എന്നല്ലാതെ മറ്റൊന്നും കിട്ടിയില്ല……പിന്നെ ഡേവിസിനെ നോക്കി…….അയാളുടെ കുടുംബ ഫോട്ടോയും മക്കളും ഒക്കെ ഉണ്ട്…വിറയ്ക്കുന്ന വിരലുകളാൽ ഞാൻ എബി ചാക്കോയെ അമർത്തി …. എൻ്റെ മുന്നിലേക്ക് തുറന്നു വന്നത് ഒരു സെൽഫി ആയിരുന്നു…….എൻ്റെ ഹൃദയത്തിൻ്റെ ഉള്ളറകളിലെ ഇന്നും ഉണങ്ങാത്ത മുറിവിൽ നിന്നും ഒരു തുള്ളി രക്തം പൊടിഞ്ഞു…. അച്ചായനും സാൻട്രയും അവരെ രണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ഒരു കുഞ്ഞി പെണ്ണും…….ആ കുഞ്ഞി മുഖത്തിൽ വിദൂരതയിൽ പോലും ശ്വേത ഇല്ല…….കണ്ണുകളിൽ അടങ്ങാത്ത കുസൃതി…..

(കാത്തിരിക്കണംട്ടോ…….) അവസാനഭാഗം ഞായറാഴ്ച രാത്രി…….എന്നാണു എൻ്റെ ആഗ്രഹം…… ക്ഷമിക്കു ചങ്കുകളേ…….. ആദ്യം എഴുതിയ വേഗത അവസാനം കിട്ടുന്നില്ല…… സമയം വേണ്ടി വരുന്നു……. ഇസ സാം….

തൈരും ബീഫും: ഭാഗം 41

Share this story