ശക്തി: ഭാഗം 17

Share with your friends

എഴുത്തുകാരി: ബിജി

ഞാൻ പിണങ്ങിയില്ലല്ലോ….. ലയ അതു പറഞ്ഞതും അവനവളെ വരിഞ്ഞുമുറുക്കി….. അവളുടെ മിഴികളിലെ തിരയിളക്കം അവൻ്റെ ഹൃദയ ചലനത്തെ ദ്രുതഗതിയിലാക്കി അവളെ ചുണ്ടുകളാൽ തഴുകി തലോടുമ്പോൾ അലസോരമുണ്ടാക്കിയ അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി ഉതിർന്നു വീണു കൊണ്ടിരുന്നു. അവളിലെ പെണ്ണും തൻ്റെ പ്രണയ പാതിയിലേക്ക് ലയിക്കാൻ വെമ്പൽ കൊണ്ടു അവളും അവനിലേക്ക് കൂടുതൽ ഇഴുകിച്ചേർന്നു. അവളുടെ മേനിയിലേക്ക് അവൻ പടർന്നു കയറി …….!!

അതിരാവിലെ ലയ ഉണരുമ്പോൾ ഒരു പുതപ്പിനുള്ളിൽ ശക്തിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുകയാണെന്നു മനസ്സിലായി തലേരാത്രിയിൽ നടന്നതൊക്കെ ഓർമ്മയിൽ വന്നതും ലജ്ജയിൽ മുഖമൊന്നു ചുമന്നു…… മഞ്ഞിൻ കണങ്ങൾ അകതാരിൽ പൊഴിയുന്നൊരു സുഖം. കള്ള പുഞ്ചിരിയോടെ ലയ എഴുന്നേറ്റപ്പോൾ…… ശക്തി പിടിമുറുക്കി ….. ലയ കുതറി ബാത്റൂമിലേക്കോടി……!! ലയ ഫ്രഷായി വന്നപ്പോഴേക്കും ശക്തി എഴുന്നേറ്റിരുന്നു. അരുണാഭമായ മുഖത്തോടെ നില്ക്കുന്ന പെണ്ണ്…… സീമന്തരേഖ….. ചുമപ്പിച്ച് …… കഴുത്തിൽ പറ്റിയിരിക്കുന്ന ജലകണങ്ങൾ …..

നനുത്ത പുഞ്ചിരിയോടെ അവളെ കണ്ടതും പെണ്ണിന് സൗന്ദര്യം കൂടിയോ വായിനോക്കി ഇരിക്കാതെ പോയി കുളിച്ചിട്ടു വാ ലയ പറഞ്ഞതും നശിപ്പിച്ചു…… ഇവളെന്തു ജന്മം……. ഒന്നു റൊമാൻസിക്കാം ന്നു വച്ചപ്പോൾ…. കളഞ്ഞു കുളിച്ചില്ലേ .. ശക്തി ചാടിത്തുള്ളിക്കൊണ്ട് ബാത്റൂമിലേക്ക് പോയി…….!! ലയ ഉറക്കെ ചിരിച്ചു.കൂടുതലായാൽ ദഹിക്കില്ല….കളക്ടറേ….. ഒന്നു പോടി കാലത്ത് മനുഷ്യൻ്റെ മൂഡും കളഞ്ഞിട്ട് ശക്തി ബാത്റൂമിൽ നിന്ന് വിളിച്ചുകൂവി ….. അവരുടെ ജീവിതം തെളിനീരാൽ തീർത്ത അരുവി കണക്കെ ഒഴുകികൊണ്ടേയിരുന്നു…..!! ലയ തൻ്റെ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനുള്ള ആദ്യ ചവിട്ടുപടിയായി സ്പെഷ്യൽ നീഡ്സ് ആവശ്യമുള്ള കുട്ടികൾക്ക് പഠനശേഷം തൊഴിൽ സാധ്യത ലക്ഷ്യമിട്ടു കൊണ്ട്.

തൊഴിൽ പരിശീലന കേന്ദ്രങ്ങൾ പുനരധിവാസ കേന്ദ്രങ്ങൾ, ചെറുകിട വ്യാവസായിക യൂണിറ്റുകൾ എന്നിവ കോൺവെൻ്റിനോട് ചേർന്ന് സ്ഥാപിച്ചു. കോൺവെൻ്റിൽ മദറിന് പ്രായാധിക്യത്തിൻ്റെ ബുദ്ധിമുട്ടിനാൽ ഓഫീസ് കാര്യങ്ങളുടെ ചുമതല കൂടീ ലയ നോക്കേണ്ടതായി വന്നു…..!! ലയ ക്വാർട്ടേഴ്സിലേക്ക് വന്നപ്പോൾ ശക്തിയുടെ കാർ കിടക്കുന്നതു കണ്ടു.ക്വാർട്ടേഴ്സിന് ചുറ്റും തണൽമരങ്ങളാണ് ആസ്വാദ്യകരമായ കാറ്റ് വീശുന്നു. ശ്രീദേവി അമ്മ സപ്താഹത്തിന് പോയിരിക്കുകയാണ്…. ലയ ഉള്ളിലേക്ക് ചെല്ലുമ്പോൾ കിച്ചണിൽ നിന്ന് പാത്രങ്ങളുടെ കലപില സൗണ്ട് കേട്ടു…….!!

ഇതിപ്പോ എന്താണോ….. ശക്തി മുടിഞ്ഞ പാചകത്തിലാ ലുങ്കിയൊക്കെ ഉടുത്ത് തലയിലൊരു തോർത്ത് വട്ടംചുറ്റി കെട്ടി…… ചെറിയ ഓട്ടുരുളിയിൽ ഉള്ളി തകൃതിയായി വഴറ്റുന്നുണ്ട്. പൊളിച്ചല്ലോ…… എന്താണാവോ….. ഈ കാട്ടുന്നത്… ആത്മയാണ്…..!! കെട്ടിയോൻസ്…… മ്മ്മ്…… ഓയ്….. കെട്ടിയോൻസേ എന്താടി…… ശക്തി മുരണ്ടു…. അഡാർ സ്മെൽ ആണല്ലോ…. എന്തുണ്ടാക്കുകയാ…… ഉണക്ക കൊഞ്ച് തീയൽ അമ്മയുടെ സ്പെഷ്യൽ ഐറ്റം….!! കറിയൊക്കെ റെഡിയാക്കി ടേസ്റ്റുനോക്കാൻ അവളുടെ കൈയ്യ് വെള്ളയിൽ ഇത്തിരി ഒഴിച്ചു കൊടുത്തു. ശ്ശ് …… മേമന തിരുമേനി പൊളിച്ചു.

കൈ കൊണ്ട് സൂപ്പർ എന്നു കാണിച്ചു. അപ്പോഴാണ് ലയയുടെ ഫോൺ റിങ് ചെയ്തത് പല്ലവി……. എവിടെയാ എൻ്റെ കൊച്ചേ….. ബാംഗ്ലൂർ…… ഓഹോ ………. ഓപ്പറേഷൻ ജഗൻ….. അല്ലേ …….ലയ ചിരിച്ചു അതേ…… ജഗനില്ലാതെ പല്ലവി ഇനി തൃശ്ശൂരേക്കില്ല മോളേ…..!! പാഞ്ചാലിയുടെ ശപഥം പോലുണ്ടല്ലോ ജഗൻ……വീഴുമോ……. ലയ ചിരിച്ചോണ്ടു ചോദിച്ചു. ഇത്തവണ……. കൊണ്ടേ പോകൂ മോളേ…….. പല്ലവി ഉറപ്പോടെ പറഞ്ഞു. അതു ശരിയാ…… കൊണ്ടേ പോകൂ ജഗൻ്റെ കൈയ്യിൽ നിന്ന് ……. ലയ ചിരിച്ചോണ്ട് അവളെ കളിയാക്കി ഫോൺ സംഭാഷണം അവസാനിപ്പിച്ച് റൂമിലോട്ട് കയറിയതും…… ശക്തി അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു……. ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് അവളെ തന്നിലേക്ക് ചേർത്തു…… ശക്തിയുടെ കണ്ണുകളിൽ പ്രണയത്തിൻ നിറച്ചാർത്ത് തെളിഞ്ഞു കാണാമായിരുന്നു…….!!

ലയ കൊച്ച് ചേട്ടനോട് പറയാത്തതെന്തെങ്കിലും ഉണ്ടോ……?? എന്ത്…… ലയ മുഖമുയർത്തി അവനെ നോക്കി……??? നമ്മൾ പരിചയപ്പെട്ടതിനു ശേഷം അവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തുകൊണ്ട് കുസൃതിച്ചിരിയോടെ ചോദിച്ചു……!! ഇതെന്താപ്പാ ഇങ്ങനെ എൻ്റെ ശക്തിമാനറിയാത്ത കാര്യമൊന്നും എനിക്കില്ല കേട്ടോ….. ലയ മുഖം വീർപ്പിച്ചു. കൊച്ചു കുട്ടികളെപ്പോലെ മുഖം വീർപ്പിച്ച് തൻ്റെ നെഞ്ചിൽ ചൂണ്ടുവിരലാൽ കുത്തി കൊണ്ടിരിക്കുന്ന അവളുടെ കാതിൽ മെല്ലെ കടിച്ചോണ്ട് ഇറുകെ പുണർന്നു ….. ഹ്ഹാ…… അവൾ കുറുകിക്കൊണ്ട് അവനിലേക്ക് പറ്റിച്ചേർന്നു…..!! എൻ്റെ അമ്മ ശ്വാസംമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ താൻ പറഞ്ഞിട്ടല്ലേ RL മൾട്ടി സ്പെഷ്യാലിറ്റിയിലോട്ട് മാറ്റിയത്…….

ഞാനില്ലാത്ത സമയത്ത് എൻ്റെ അമ്മയെ പോയി നോക്കിയതും അമ്മയ്ക്ക് വേണ്ടുന്നതെല്ലാം ചെയ്തതും നീയല്ലേ കൊച്ചേ…… എന്നിട്ടെല്ലാ…. ക്രെഡിറ്റും അമ്മാവനും അല്ലേടി മദർ തെരേസേ…. അവളൊരു കള്ളച്ചിരിയോടെ അവനെ പുണർന്നു….!! എനിക്ക് തന്നെ മനസ്സിലായതേയില്ലല്ലോ കൊച്ചേ….. പ്രണയാർദ്രമായി പറഞ്ഞു കൊണ്ടവളുടെ മുടിയിഴകളിൽ മുഖം ഒളിപ്പിപ്പിച്ചു. മെല്ലെയവളുടെ പിൻകഴുത്തിൽ ചുംബിച്ചപ്പോൾ അവളൊന്നുയർന്നു. അവളുടെ കൈകൾ അവനിൽ പിടിമുറുക്കി…….. അവളുടെ കണ്ണുകളിലെ തിരയിളക്കം……. അവളുടെ കവിളിലെ ചുമപ്പും….. നനവാർന്ന ചുണ്ടു നുകരുമ്പോൾ പെണ്ണൊന്നു പിടഞ്ഞു. തരളിതയായ പെണ്ണിലേക്ക് അവൻ അലിഞ്ഞു ചേർന്നു. ……..!! 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ടി…… നിന്നോട് പറഞ്ഞിട്ടുണ്ട് എൻ്റെ പിന്നാലെ വരരുതെന്ന് ജഗൻ ……. പല്ലവിയെ ഷൗട്ടുചെയ്തു കൊണ്ടിരുന്നു. എത്ര ആട്ടിയകറ്റിയാലും കെട്ടിയെഴുന്നെള്ളിച്ചു വന്നു നില്ക്കും ശല്യം ജഗൻ തൻ്റെ ഫാം ഹൗസിൻ്റെ എൻട്രൻസിൽ നില്ക്കുന്ന പല്ലവിയെ നോക്കി മുരണ്ടു കൊണ്ട് വണ്ടിയെടുക്കാൻ തുടങ്ങിയതും പല്ലവി….. വണ്ടിയുടെ മുന്നിൽ കയറി നിന്നു. തനിക്കെന്നെ പ്രണയിച്ചാലെന്താടോ എനിക്കെന്തെങ്കിലും കുറവുണ്ടോ….??? കൂടുതലേയുള്ളു…. ജഗൻ പിറുപിറുത്തു. തനിക്കു വേണ്ടി മാത്രം തൃശൂരിൽ നിന്ന് ഇവിടെ വന്നതല്ലേ ഞാൻ കാലത്തു തൊട്ട് ഇവിടെ നില്ക്കുകയാ….പച്ച വെള്ളം കുടിച്ചിട്ടില്ല……. താൻ കാലത്ത് എന്നെ കണ്ടതല്ലേ ….. എന്നിട്ടോ അവിടെ പോയി AC യിൽ പോയിരുന്നു.

കണ്ണിൽ ചോരയില്ലാത്തവൻ…… പല്ലവി വീറോടെ പറഞ്ഞു കൊണ്ടിരുന്നു. എങ്കിലും അവളുടെ കണ്ണ് നിറഞ്ഞ് തുളുമ്പിയിരുന്നു. ജഗൻ്റെ മുഖമൊന്നു വാടിയോ……!! നിന്നു തുള്ളാതെ ഹോസ്റ്റലിൽ പോ പെണ്ണേ……. ജഗന് പെട്ടെന്ന് അരിശം വന്നു. പോകില്ല…… ഇവിടുന്ന് എങ്ങോട്ടും പോകില്ല ജഗൻ ചക്രബർത്തി….. ഇഷ്ടം പറയാതെ എങ്ങോട്ടും പോകില്ല……..!! ഓൾഡ് ഐഡിയായും കൊണ്ട് വന്നേക്കുന്നു….. ങാ……. എന്തേലും കാണിക്ക്…… ഞാൻ വരുമെന്നു വിചാരിച്ച് മോള് മഞ്ഞു കൊള്ളേണ്ടാ ഓരോന്ന് ഇറങ്ങിക്കൊള്ളും മനുഷ്യനെ മിനക്കെടുത്താൻ…….. ജഗൻ ആക്രോശിച്ചു കൊണ്ട് വണ്ടി എടുത്തതും മുന്നിൽ നിന്ന പല്ലവി പെട്ടെന്ന് സൈഡിലേക്ക് മാറി….!! ഹോ….. മാറിയില്ലായിരുന്നേൽ പടമായേനെ……

പല്ലവി നെഞ്ചത്ത് കൈവെച്ചു. ജഗൻ പോയതും പല്ലവി ചുറ്റും നോക്കി…… ഏക്കറുകണക്കിന് കൃഷിയിടങ്ങൾ…… എവിടെയും വിവിധ തരത്തിലുള്ള പച്ചക്കറികൾ സമൃദമായി വിളഞ്ഞു നില്ക്കുന്നു. ദൂരെയായി തൊഴിലാളികളുടെ ക്വാർട്ടേഴ്സ് കാണാമായിരുന്നു. ആറു മണികഴിഞ്ഞിരിക്കുന്നു. ഇരുട്ടു പരക്കുന്നു. ഫാം ഹൗസിൻ്റെ ഗേറ്റിനു പുറത്തുള്ള മതിലിൽ ചാരി നിന്നു. എന്തിനെന്നറിയാതെ കണ്ണുനീർ കവിളിണകളെ തഴുകുന്നുണ്ടായിരുന്നു. നന്നേ ഇരുട്ടി…… സ്ട്രീറ്റ് ലൈറ്റിൻ്റെ വെട്ടം മാത്രം അവൾ നന്നേ പേടിച്ചു വിറച്ചിരുന്നു. കാലത്തു മുതൽ ഭക്ഷണം കഴിക്കാതെയുള്ള നില്പ്പും അവൾ നന്നേ തളർന്നിരുന്നു. ഒട്ടും നില്ക്കാൻ ശേഷിയില്ലാതെ അവൾ തറയിലേക്ക് ഊർന്നിരുന്നു മതിലിലേക്ക് ചാരി……. ദൂരെ നിന്ന് കാറിൻ്റെ വരവ് അവൾ കണ്ടു. പല്ലവി ശരിക്കും പേടിച്ചു.

പെട്ടെന്നവൾ എഴുന്നേറ്റു ഭയത്താൽ കണ്ണുകളൊക്കെ തുറിച്ചു…. കാർ ഇരമ്പി അവളുടെ മുന്നിൽ നിന്നു. ജഗൻ ……. ജഗൻ്റെ കാർ……. വല്ലാത്ത ആശ്വാസത്തോടെ…… അവൾ മതിലിൽ ചാരി……. ജഗൻ ഇറങ്ങി …… അവളെ ഒന്നു നോക്കി രോഷം ഇരച്ചു കയറി….. കൈ നൂത്ത് കവിളിൽ ഒന്നങ്ങ് കൊടുത്തു….!! ഒന്നു കവിളു പൊത്താൻ പോലും കഴിയാതെ ജഗൻ്റെ കാല്ക്കീഴിൽ അവൾകുഴഞ്ഞു വീണു. ജഗൻ പരിഭ്രമിച്ചു. പല്ലവി….. എന്താ …… എന്തു പറ്റി….. അവളെ വേഗം വാരിയെടുത്തു. കാറിൻ്റെ സീറ്റിലേക്ക് കിടത്തി ….. മുഖത്ത് വെള്ളം തളിച്ചപ്പോൾ ഉണർന്നു. അപ്പോഴാണ് ജഗന് സമാധാനമായത്……. ഒരു വക കഴിക്കാതെ കുത്തിയിരുപ്പ് സമരത്തിന് വന്നേക്കുന്നു. ജഗൻ മുരണ്ടു കൊണ്ടിരുന്നു.

പല്ലവി മുഖം വീർപ്പിച്ചിരുന്നു. ഇന്നാ …. ഈ വെള്ളം കുടിക്ക് ജഗൻ ബോട്ടിൽ അവൾക്കു നേരേ നീട്ടി ഇല്ല…… എനിക്ക് വേണ്ട …… പല്ലവി മുഖം വീർപ്പിച്ചോണ്ടു പറഞ്ഞു….. എന്നെ ഇഷ്ടമല്ലല്ലോ….. കൊച്ചു കുട്ടികളെപ്പോലെ ചിണുങ്ങി കരയുന്നവളെ കണ്ടതും ജഗൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു. ചെറിയ പിള്ളാരു കാണിക്കും മാതിരി കണ്ണൊക്കെ തിരുമ്മി ഏങ്ങലടിച്ചു കരയുന്നതു കണ്ടതും അവനിൽ വാത്സല്യം നിറഞ്ഞു പൊട്ടിപ്പെണ്ണ്……. അവളോട് ഒന്നും പറയാൻ നില്ക്കാതെ……. അവളെ ഹോസ്റ്റലിൽ ആക്കി തിരികെപ്പോകുമ്പോൾ…… മനസ്സ് നിറഞ്ഞപ്പോൽ ഒന്നു പുഞ്ചിരിച്ചു. അവൻ്റെ ചുണ്ടിലൊരു പാട്ടിൻ്റെ ഈരടികൾ തത്തിക്കളിച്ചു….!!

🎶ഹൃദയത്തിൻ തന്ത്രിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻഅറിയാതെ കോരിത്തരിച്ചു പോയി വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോലേ അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള-മധുരമാം കാലൊച്ച കേട്ടു 🎶 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 എല്ലാവരും രാഗലയത്തിൽ ഒത്തുചേർന്നിരിക്കുകയാണ്. നീലു ….. കാക്കി പരിണയം ആണ് വിഷയം അനിരുദ്ധിൻ്റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും അനിരുദ്ധും സഹോദരിയും’ എത്തിയിട്ടുണ്ടായിരുന്നു മുതിർന്നവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ചെറിയ സെറ്റുകളെല്ലാം ഗാർഡനിലേക്ക് ഇറങ്ങി ശക്തിയും ലയയും ഗാർഡനിലേക്ക് പോയി നീലു കാക്കിയേയും കൂട്ടി ഗാർഡനരികിൽ പടർന്നു പന്തലിച്ചു കിടക്കുന്ന മുല്ലവള്ളികളുടെ അരികിലേക്ക് നീങ്ങി…..!!

കാക്കി നീലുവിനെ ഇരുകരങ്ങളാലും ഇടുപ്പിലൂടെ പിടിച്ച് അരമതിലിൽ എടുത്തു ഇരുത്തി…. .നീലു ഉറക്കെ ചിരിച്ചു. എന്താടി …… കാക്കി മിശ വിറപ്പിച്ചു. അല്ല നാടു മുഴുവൻ വിറപ്പിക്കുന്ന കാക്കിയെ പൂട്ടാനുള്ള തന്ത്രങ്ങളല്ലേ അവിടെ കാർന്നോൻമാര് ഉറപ്പിക്കുന്നത്…..!! എന്തോ……. മോളെന്തൊക്കെയോ തെറ്റിദ്ധരിച്ചു വച്ചിട്ടുണ്ടല്ലോ……??? അതേ …… ആടിക്കളിക്കെടാ കുഞ്ഞിരാമാ….ചാടിക്കളിക്കെടാ…. കുഞ്ഞിരാമാ…. നീലു അതും പറഞ്ഞ് ചിരിച്ചു കൊണ്ട് ഒറ്റ ഓട്ടം….. ടി…..പുല്ലേ….. ഞാൻ നിൻ്റെ കുഞ്ഞിരാമനോ …… വച്ചിട്ടുണ്ട് മോളേ നീ വാ ശ്രീലകത്തോട്ട്… പണി അവിടെയാ….. കേട്ടോ…… കാക്കി അവളെ നോക്കി കുസൃതിയോടെ ചിരിച്ചു. വട്ടു പെണ്ണിൻ്റെ കാര്യം അനിരുദ്ധ് ചിരിച്ചു.!!

കല്യാണത്തിനുള്ള തീയതി നിശ്ചയിച്ചു. ഇനി ഒരു മാസം മാത്രം ….. സന്തോഷത്തോടു കൂടീ കാക്കിയും കുടുംബവും യാത്രയായി അന്ന് രാത്രി ശക്തിയും അമ്മയും ലയയും അവിടെ തങ്ങി. പിറ്റേദിവസം വീണ്ടും ശക്തിയും ലയയും അവരുടെ തിരക്കിലേക്കിറങ്ങി. കോൺവെൻ്റിൽ ലയയ്ക്ക് നിന്നു തിരിയാൻ നേരമില്ലാത്ത വണ്ണം ജോലിയായിരുനു. മദറിന് സുഖമില്ലാത്തതു കൊണ്ട് ആഡിറ്റും….. പിന്നെ നിരാലംബരായ കുട്ടികളുള്ളതിനാലുള്ള ഇൻസ്പെക്ഷനും….. കാരണം…… ഇവിടേക്കുള്ള ഡൊണേഷൻ്റെയൊക്കെ ഡിറ്റെയിൽസൊക്കെ സർക്കാരിന് സബ്മിറ്റ് ചെയ്യണം…..!!

അങ്ങനെ ഫയൽസുകളെല്ലാം ലയ വേരിഫൈ ചെയ്യുകയാണ്.ശക്തി വിളിച്ചിട്ടു കൂടി ഒന്നോ രണ്ടോ വാക്കിൽ മറുപടി പറഞ്ഞ് കട്ടു ചെയ്തു. നാളെയാണ് ഇൻസ്പെക്ഷൻ…… കോൺവെൻ്റിലെ ബാങ്ക് ഡോക്യമെൻ്റ്സിൻ്റെ ഫയൽ തിരയുകയായിരുന്നു…… തിരയുന്ന കൂട്ടത്തിലാണ് ലയയുടെ കണ്ണുകൾ എന്തിലോ തറഞ്ഞു നിന്നു……. വീഴാതിരിക്കാൻ ചെയറിൽ പിടിച്ചു. ലയ….. ശക്തമായി കിതച്ചു. ശരീരം തളരുന്നു എന്നു മനസ്സിലായതും ലയ ചെയറിലേക്കിരുന്നു.’ മുഖവും കഴുത്തുമെല്ലാം വിയർത്തു…. കണ്ണിൽ നിന്ന് കണ്ണുനിരിനു പകരം അഗ്നിയാണ് പൊഴിയുന്നതെന്നു തോന്നുന്നു. അവൾ ടേബിളിലേക്ക് തല ചായ്ച്ചു വെള്ളം….. അവളുടെ ചുണ്ടുകൾ മെല്ലെ ചലിച്ചു. കണ്ണടഞ്ഞ് പോയിരുന്നു……..

മയക്കം വിട്ടുണരുമ്പോൾ ശക്തി അരികിലുണ്ടായിരുന്നു. ഹോസ്പിറ്റലിലാണെന്നു മനസ്സിലായി….. എന്താടാ…. എന്താ പറ്റിയത്….. ശക്തി വേപൂഥോടെ ചോദിച്ചു. അവളുടെ ചിന്തയിൽ കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും മിഴിവോടെ തെളിഞ്ഞു വന്നു. ലയ ഒന്നും മിണ്ടാനാകാതെ…… കണ്ണടച്ചു കിടന്നു. താൻ കണ്ട ഫയൽ അഡോപ്റ്റഡ് കുട്ടികളുടെ ഡീറ്റെയിൽസ് ആയിരുന്നു. രുദ്രനും ഭാമയും കോൺവെൻറിൽ നിന്ന് ഒരു പെൺകുഞ്ഞിനെ അഡോപ്റ്റ് ചെയ്തിരിക്കുന്നു. തൻ്റെ അതേ ഡേറ്റ് ഓഫ് ബർത്ത്….. താൻ അപ്പോൾ ….. എൻ്റെ അച്ഛൻ്റെ മകളല്ലേ…… അമ്മ എൻ്റെ അമ്മ അവളുടെ ഉള്ളം നീറിപ്പിടയുകയാണ്. ….. ഉമീത്തിയിൽ അമർന്ന് ഇല്ലാതെയാകും പോൽ…….!!

നിറഞ്ഞ സ്നേഹം…..!!

ശക്തി: ഭാഗം 16

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!