നിനക്കായെന്നും : ഭാഗം 27

നിനക്കായെന്നും : ഭാഗം 27

എഴുത്തുകാരി: സ്വപ്ന മാധവ്

വീട്ടിൽ എത്തിയപ്പോഴും മോൾ ഉറക്കമാണ്… കിടക്കയിൽ കിടത്തിയിട്ട് ഞാൻ ഫ്രഷ് ആകാൻ പോയി… മനസ്സ് മുഴുവൻ ഏട്ടനും ആര്യ ചേച്ചിയുമായിരുന്നു… പിന്നെ അവർ എങ്ങനെ പ്രണയത്തിലായി… ചേച്ചിയുടെ വീട്ടിൽ പ്രശ്നം ഉണ്ടായോ… ഒരുപാട് ചിന്തകൾ തലയിലൂടെ കടന്നു പോയി… എല്ലാത്തിനും ബ്രേക്ക്‌ കൊടുത്തിട്ട് കുളിച്ചിറങ്ങി… ഏട്ടനെ റൂമിൽ കണ്ടില്ല… ആ മനസ്സിൽ പഴയതൊക്കെ ഓർമ വന്നു കാണും… എല്ലാം ഞാൻ കാരണം…. അപ്പോഴാ ബാൽക്കണിയിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്…

അങ്ങോട്ട്‌ പോയപ്പോൾ ഒരു കയ്യിൽ എരിയുന്ന സിഗരറ്റും പിടിച്ചു എങ്ങോട്ടാ നോക്കി നിൽക്കുന്ന ഏട്ടനെ കണ്ടത്… “ഓഹോ… അപ്പോൾ സാറിനു ഈ ശീലവും ഉണ്ടല്ലേ… ” “ഏഹ്… ടെൻഷൻ വരുമ്പോൾ… “എന്ന് പറഞ്ഞു കയ്യിലെ സിഗരറ്റു പുറത്തേക്ക് കളഞ്ഞു “പഴയതൊക്കെ ഓർമ വന്നോണ്ടാണോ… സോറി…. ഞാൻ കാരണം അല്ലെ… ” “എന്നായാലും തന്നോട് ഇതൊക്ക പറഞ്ഞിട്ട് വേണം നമ്മുടെ ജീവിതം തുടങ്ങാൻ എന്ന് തീരുമാനിച്ചതായിരുന്നു… ഇപ്പോ താൻ ചോദിച്ചു അത്രേയുള്ളൂ… ഇനി അതിന്റെ പേരിൽ താൻ വിഷമിക്കണ്ട ” “മ്മ്മ്…. എനിക്ക് സിഗരറ്റ് വലിക്കുന്നത് ഇഷ്ടമല്ലാട്ടോ.. ”

“എപ്പോഴുമില്ലടോ… വല്ലപ്പോഴും വിഷമം തോന്നുമ്പോൾ ” “കുടിയും ഉണ്ടോ സാറിനു? ” “ഇല്ലടോ…. ഇത് മാത്രം വല്ലപ്പോഴും ” “മ്മ്…. പിന്നെ ചായ കൊണ്ടുവരാം ” എന്ന് പറഞ്ഞു താഴേക്ക് പോയി.. ഏട്ടന്റെ വിഷമം കണ്ടുനിൽക്കാൻ പറ്റണില്ല അതായിരുന്നു കാര്യം അടുക്കളയിൽ എത്തി ചായ എടുത്തോണ്ട് ഏട്ടന് കൊടുത്തു “അമ്മേ… ” “ആഹാ… ചുന്ദരി എണീറ്റോ… ” മോളെ എടുത്തു നെറ്റിയിൽ നെറ്റി മുട്ടിച്ചു “കടൽ എബടെ… ” ചുറ്റും നോക്കികൊണ്ട് ചോദിച്ചു “നീ അവിടെന്ന് ഉറങ്ങിയില്ലേ… നമ്മൾ വീട്ടിലേക്ക് വന്നു… ” അതു കേട്ടതും മോളുടെ മുഖം വാടി… “അടുത്ത ആഴ്ച അച്ഛ കൊണ്ടുപോകാം എന്ന് പറഞ്ഞു ”

“ഹോയ്… ” എന്നെ കെട്ടിപിടിച്ചു തോളിൽ കിടന്നു മോളുടെ മുഖം കഴുകി… ബാൽക്കണിയിലോട്ട് കൊണ്ടുപോയി… മോളോട് കളിക്കുമ്പോൾ ഏട്ടൻ പഴയതൊക്കെ മറക്കുമെന്ന് മനസ്സ് പറഞ്ഞു “അച്ഛടെ മോൾ എണീറ്റോ… കടൽ കാണാൻ പോയിട്ട് നീ ഉറങ്ങിയല്ലോ ” “അതു… മോൾച്ചു ഊക്കം വന്നിട്ടാ ” എന്റെ കൈയിലേക്ക് പോയി മോൾ “ഊക്കം അല്ലേടി… ഉറക്കം… ” “ഊക്കം… ” “ഉറക്കം…. മൂന്ന് വയസ്സായി കൊച്ചേ ” തലയിൽ കൈ വച്ചോണ്ട് ഏട്ടൻ പറഞ്ഞു “ഉർക്കം …. ” “ഉ… റ .. ക്കം…. ഒന്നു പറഞ്ഞേ ” “ഉറക്കം… ” എങ്ങനെയോ പറഞ്ഞു മോൾ “ആഹാ… അതു തന്നെ ഉറക്കം… നല്ല മോൾ ” മോളുടെ കവിളിൽ ഏട്ടൻ മുത്തം കൊടുത്തു മോളും ഏട്ടനെ കെട്ടിപിടിച്ചു മുത്തം കൊടുത്തു…

ഇത്രെയും നേരം വിഷമിച്ചു നിന്ന ഏട്ടന്റെ പുഞ്ചിരി കാണുവായിരുന്നു ഞാൻ…. അല്ലേലും കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സംസാരത്തിൽ നമ്മുടെ മനസ്സിലെ വിഷമങ്ങൾ പോകും… “അമ്മേ… ഇങ്ങു ബാ ” മോളുടെ വിളി കേട്ട് ഞാൻ സ്വബോധത്തിൽ എത്തി… ഏട്ടൻ എന്നെ നോക്കി നിൽക്കായിരുന്നു… ആ നോട്ടം കണ്ടതും … എന്റെ തല കുനിഞ്ഞു… ഞാൻ മോളുടെ അടുത്തേക്ക് പോയി എന്റെ കൈയിലേക്ക് മോൾ വന്നു… എനിക്കു മുത്തം തന്നു… കൈകൊണ്ടു ഏട്ടന്റെ കഴുത്തിലൂടെ ചേർത്തു പിടിച്ചു “ഹയ്യ്… മോളും അച്ഛനും അമ്മയും ” രണ്ടാൾക്കും ഉമ്മയും തന്നുകൊണ്ട് മോൾ പറഞ്ഞു അതു കേട്ടതും ഞാൻ ഏട്ടനെ നോക്കി …

ആ കണ്ണിൽ നീർകണങ്ങൾ തിങ്ങി.. മോളുടെ കവിളിൽ അമർത്തി ഉമ്മ കൊടുത്തു എന്നെ നോക്കി പുഞ്ചിരിച്ചു “അച്ഛ പോയി കുളിച്ചിട്ട് വരാം ” എന്ന് പറഞ്ഞു ബാത്റൂമിലേക്ക് നടന്നു പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.. മോളെയും കൊണ്ടു താഴെ പോയി … ഭാനു ടീവി കാണുന്നതുകൊണ്ട് അവളുടെ കൂടെ ഇരുന്നു ലെച്ചു… ഞാൻ അടുക്കളയിലേക്കും “എങ്ങനെ ഉണ്ടായിരുന്നു മോളെ പുറത്തുപോയിട്ട് ” “ബീച്ചിൽ ആണ് പോയത് അമ്മേ… മോൾ പോയപ്പോൾ കടലിൽ ഇറങ്ങി കളിച്ചു…

പിന്നെ ക്ഷീണിച്ചപ്പോൾ മോൾ തോളിൽ കിടന്നു ഉറങ്ങി ” “ഉച്ചക്ക് ഉറങ്ങാത്തോണ്ടാകും… ” “അതേ… ഉറങ്ങി എണീറ്റപ്പോൾ ഉടനെ ചോദിച്ചു കടൽ എവിടെയെന്നു ” ” മോൾ പോയി ടീവി കണ്ടോ ഇത് അമ്മയ്ക്ക് ചെയ്‌യാവുന്നതേ ഉള്ളു ” “ഏഹ് വേണ്ടമ്മേ… ഞാനും സഹായിക്കാം ” അങ്ങനെ ഞാനും അമ്മയും കൂടെ രാത്രിയിലേക്കുള്ളത് തയ്യാറാകാൻ തുടങ്ങി “അമ്മേ…. ” “എന്താ മോളെ? വിശക്കുന്നോ ” “മോൾക് ഐസ്കീം വേണം ” ” ഈ രാത്രിയിലോ…? ” “ഭാനു… ” ഞാൻ ഉച്ചത്തിൽ വിളിച്ചു…

അവൾ എന്തേലും പറഞ്ഞു മോളെ ഇളക്കിവിട്ടതായിരിക്കും… “എന്താ ഏട്ടത്തി…? ” ഭാനു അടുക്കളയിൽ വന്നൊണ്ട് ചോദിച്ചു “നീ ആണോ ഇപ്പൊ ഐസ്ക്രീനെ പറ്റി മോളോട് പറഞ്ഞേ? ” “ഞാൻ ഒന്നും പറഞ്ഞില്ല… ഞങ്ങൾ ടീവി കാണുവായിരുന്നു… എന്റെ മടിയിൽ നിന്ന് ഇപ്പൊ എണീറ്റു വന്നതാ മോൾ ” “അത്…. ടീവിലെ ചേച്ചിയും ചേതന്മാരും ഐസ്കീം കഴിച്ചു… മോൾക്കും ഇപ്പൊ വേണം ” ഞാൻ മോളെ നോക്കിയതും ചിണുങ്ങിക്കൊണ്ടു പറഞ്ഞു “ഇവിടെ ഐസ്ക്രീം ഇല്ല… ” പറഞ്ഞതും എന്നെ നോക്കിയിട്ട് ” അച്ഛാ… അച്ഛാ.. ”

എന്ന് വിളിച്ചോണ്ട് അച്ഛനെ അനേഷിച്ചു പോയി “ഇപ്പൊ എന്ത്‌ ഉണ്ടായാലും ഏട്ടത്തിക്ക് എന്നെ സംശയമാണ് ” ഭാനു പിണങ്ങികൊണ്ട് എന്നോട് പറഞ്ഞു “നീ അല്ലേ അവളെ ഇടയ്ക്കു വല്ലതും പറഞ്ഞു പിണക്കുന്നത്… ഇപ്പോഴും ഞാൻ കരുതി നീ വല്ലതും പറഞ്ഞായിരിക്കുമെന്ന് സോറി…. ” “വിഷമമുണ്ട് ട്ടോ… “എന്നു പറഞ്ഞു അവൾ ടീവി കാണാൻ പോയി മോൾ അച്ഛനെ കണ്ടുപിടിച്ചെന്ന് തോന്നുന്നു.. അച്ഛനോട് കൊഞ്ചുന്ന ശബ്‌ദം കേട്ടു… ഞാനും അമ്മയും അങ്ങോട്ട്‌ പോയി “അച്ഛാ… പീസ് അച്ഛാ… മോൾച്ചു ഐസ്‌കീം… ”

“ഇല്ല…. രാത്രിയായി ഇനി കഴിക്കണ്ട ” “അച്ഛാ… പീസ് ” “ഇല്ലെന്ന് പറഞ്ഞില്ലേ ലെച്ചു ” ഏട്ടൻ ശബ്‌ദമുയർത്തി പറഞ്ഞു ലെച്ചു താഴെ കിടന്നു കരയാൻ തുടങ്ങി… ഏട്ടൻ എടുക്കാൻ നോക്കുന്നുണ്ടെങ്കിലും കൈയിലൊക്കെ അടിക്കുന്നു.. ഞാൻ പോയി മോളെ എടുത്തു…. ആദ്യം കൈ തട്ടി മാറ്റി പിന്നെ നിർബന്ധിച്ചു എടുത്തു എന്റെ തോളിൽ കിടന്നു കരഞ്ഞു… ” അച്ഛാ നാളെ വാങ്ങി തരും മോൾ കരയാതെ… ” പറയുന്നതൊന്നും കേൾക്കാതെ ഏങ്ങി കരയാൻ തുടങ്ങി… “മോളെ… കരയാതെ… അച്ഛാ വാങ്ങി തരാം ” അത് കേട്ടതും തോളിൽ നിന്ന് തലയുയർത്തി ഏട്ടനെ നോക്കി…

പിന്നെയും തോളിൽ കിടന്നു കരയാൻ തുടങ്ങി… “അച്ഛ വാങ്ങി തരും… മോൾ കരയാതെ “പുറം തട്ടി ആശ്വസിപ്പിച്ചോണ്ട് പറഞ്ഞു അപ്പോഴേക്കും ഏട്ടൻ പോയി ഡ്രസ്സ്‌ മാറി വന്നു… “ലെച്ചുസേ… ബാ… ഐസ്ക്രീം മേടിച്ചു തരാം ” ഏട്ടൻ കൈ നീട്ടികൊണ്ട് പറഞ്ഞു ഏട്ടന്റെ കൈയിൽ പോകാതെ എന്റെ തോളിൽ കിടന്നു… “അച്ഛാ പോകുന്നേ… വരുന്നെങ്കിൽ വാ ” ഏട്ടൻ വിളിച്ചു പതുക്കെ കുഞ്ഞികണ്ണു തുടച്ചു ഏട്ടന്റെ കൈയിലേക്ക് പോയി… അവർ രണ്ടാളും പുറത്ത് പോയി… “ഏട്ടാ… എനിക്കും ഐസ്ക്രീം… ” ഭാനു പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു “എന്നാൽ എനിക്കും കൂടി ” ഞങ്ങൾ രണ്ടാളെയും നോക്കിയിട്ട് ഏട്ടൻ പോയി കഴിക്കേണ്ട സമയമായിട്ടും രണ്ടാളും എത്തിയില്ല…

അമ്മയ്ക്ക് മരുന്ന് കഴിക്കാൻ ഉള്ളതുകൊണ്ട് അമ്മ കഴിച്ചു… ഭാനുവിനു വിശക്കുന്നു എന്ന് പറഞ്ഞു അവളും… ഞാൻ രണ്ടാളെയും കാത്തിരുന്നു… അവർ കഴിച്ചെണീറ്റതും അച്ഛനും മോളും എത്തി… മോൾ സന്തോഷത്തിലാണ്… രണ്ടു കയ്യിലും മിട്ടായി ഉണ്ട്… ഏട്ടന്റെ കയ്യിലെ കവർ എന്റെയിൽ തന്നു “എന്തെ താമസിച്ചേ… എത്രനേരമായി നോക്കി ഇരിക്കുവാ ” “ഇവൾക്ക് അവിടെ ഇരുന്നു കഴിക്കണം എന്ന് വാശിപിടിച്ചു…. പിന്നെ കഴിച്ചിട്ട് വന്നു… ഇനി ഒന്നും വേണ്ട.. കുഞ്ഞിവയറു നിറഞ്ഞു കാണും ” “ആണോ മോളെ ” “മ്മ്… മോളുടെ വയറു നിറഞ്ഞു ” വയറും കാട്ടി മോൾ പറഞ്ഞു “ഏട്ടൻ കഴികണില്ലേ..? ”

“നീ കഴിച്ചോ…? ” “ഇല്ല… ഏട്ടൻ വന്നിട്ട് കഴിക്കാമെന്ന് കരുതി ” “എന്നാൽ വിളമ്പിക്കോ… ഞാൻ ഇപ്പോ വരാം ” വേഷം മാറി ഏട്ടൻ വന്നു… ഞങ്ങൾ രണ്ടാളും കൂടെ കഴിച്ചു… ഭാനു ഐസ്ക്രീം കഴിക്കുന്നു… ലെച്ചു അതിൽ നിന്ന് കുറച്ചു കഴിച്ചു “ഇനി കൊടുക്കണ്ട ഭാനു… അവൾ ഒരുപാട് കഴിച്ചു… ഇനി മതി “ഏട്ടൻ പറഞ്ഞു കഴിച്ചു കഴിഞ്ഞു ഞാൻ ഐസ്ക്രീം കഴിച്ചു തുടങ്ങി…. ഒരു സ്പൂൺ ഏട്ടന്റെ നേർക്ക് നീട്ടി വേണ്ടെന്ന രീതിയിൽ തലയാട്ടി… അത് കണ്ടപ്പോൾ വിഷമമായി…. ലെച്ചു ഓടി വന്നു അവൾ കഴിച്ചു മോൾക്ക് കൊടുക്കുന്നതിനു ഇടയിൽ ഏട്ടൻ എന്റെ കൈ പിടിച്ചു ഏട്ടന്റെ വായുടെ അടുത്തേക്ക് നീക്കി…

ഐസ്ക്രീം കഴിച്ചു… ഞാൻ ഏട്ടനെ നോക്കിയപ്പോൾ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് കണ്ണ് ചിമ്മി കാണിച്ചു.. മൂന്നാളും കൂടെ ഐസ്ക്രീം കഴിച്ചു എണീറ്റു പാത്രങ്ങൾ എല്ലാം കഴുകി ഒതുക്കി മുറിയിൽ എത്തിയപ്പോഴേക്കും രണ്ടാളും ഉറക്കമായി… ഞാൻ മോളുടെ അടുത്ത് മോളെ ചേർത്തുപിടിച്ചു കിടന്നു…. കുറേ നേരം കഴിഞ്ഞിട്ടും ഉറക്കം വന്നില്ല.. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു നോക്കി… നോ രക്ഷ… 😖 ജനൽ വഴി നിലാവെളിച്ചം മുറിയിലേക്ക് അരിച്ചിറങ്ങി.. ബാൽക്കണിയിൽ പോയി ഇരിക്കാൻ തോന്നി…

മോളുടെ അടുത്ത് തലയണ എടുത്തു വച്ചിട്ട് ഞാൻ ബാൽക്കണിയിലേക്ക് പോയി നല്ല നിലാവുള്ള രാത്രിയിൽ അഴിച്ചുവിട്ട കോഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. മനസ്സ് മുഴുവൻ ഏട്ടന്റെയും ആര്യ ചേച്ചിയുടെയും കഥ തെളിഞ്ഞു നിൽകുവാ… ബാക്കി എന്താണെന്ന് അറിയാനുള്ള ആകാംഷയോടൊപ്പം…. ഒരു കുഞ്ഞു അസൂയയും എന്റെ മനസ്സിൽ പൊട്ടി മുളച്ചു…. ഒരു പക്ഷേ ഏട്ടൻ അത്രെയും ചേച്ചിയെ സ്നേഹിച്ചത് കൊണ്ടാകും.. അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴാ വാതിൽക്കൽ നിഴൽ കണ്ടത്…. തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടൻ ആയിരുന്നു… “നീ എന്താ ഉറങ്ങാതെ ഇവിടെ വന്നിരിക്കുന്നത്? ”

എന്റടുത്തേക്ക് വന്നിരുന്നു കൊണ്ടു ഏട്ടൻ ചോദിച്ചു “അത്…. എനിക്ക് ഉറക്കം വന്നില്ല… ഏട്ടൻ ഉറങ്ങില്ലായിരുന്നോ…? “ഞാൻ ഇടക്ക് എണീറ്റപ്പോൾ തന്നെ കണ്ടില്ല… അങ്ങനെ അനേഷിച്ചു വന്നതാ ” “ഏട്ടൻ പോയി ഉറങ്ങിക്കോ… എനിക്ക് ഉറക്കം വന്നില്ല ” “എന്റെ ഉറക്കം പോയി…. നിനക്ക് എന്താ ഉറക്കമില്ലാത്തേ? ഞാൻ പറഞ്ഞതും ആലോചിച്ചു ഇരിക്കുവാണോ ” “അങ്ങനെ ചോദിച്ചാൽ…. അതും മനസിലുണ്ട്… ” “ഇനി ബാക്കി അറിയാതെ നീ ഉറങ്ങാതിരിക്കണ്ട… ഞാൻ പറയാം ” ഒരു കുഞ്ഞുകുട്ടിയുടെ ശ്രദ്ധയോടെ ഞാൻ കേൾക്കാൻ തുടങ്ങി “അന്നത്തെ സംഭവത്തിനു ശേഷം ഞങ്ങൾ കൂട്ടുകാരായി…

എന്റെ മനസ്സിലെ അവളോട് ഉള്ള ഇഷ്ട്ടം മറച്ചുവച്ചു.. പേടിയായിരുന്നു അത് പറഞ്ഞാൽ ഞങ്ങളുടെ സുഹൃത്ബന്ധം പോകുമോ എന്ന്… പക്ഷേ എന്റെ കൂട്ടുകാർ പറഞ്ഞു നിന്റെ ഇഷ്ട്ടം പറയാതെ ഇരുന്നാൽ ശരിയാകില്ല… നീ പറഞ്ഞു നോക്കു… ചിലപ്പോൾ അവൾക്കും നിന്നെ ഇഷ്ടമാണെങ്കിലോയെന്ന് എന്റെ മനസ്സിലും അവളോടുള്ള ഇഷ്ട്ടം കൂടി വന്നു…. അവളെ കാണാതെ ഒരു ദിവസം പോലും പറ്റില്ല എന്ന അവസ്ഥയായി.. അവളോടുള്ള ഇഷ്ട്ടം എന്റെ മനസ്സിൽ പടർന്നു… അങ്ങനെ പറയാനൊരു അവസരം കാത്തിരുന്നു….

അപ്പോഴാണ് അവളുടെ പിറന്നാൾ എത്തിയത്… പിറന്നാളിന് അവൾക്കൊരു ഡ്രസ്സ്‌ ഗിഫ്റ്റ് കൊടുത്തു… എന്റെ സമ്മാനം കണ്ടു അവളുടെ കണ്ണുകൾ തിളങ്ങി.. ഇത് തന്നെ അവസരമെന്ന് എന്റെ മനസ്സിൽ ആരോ പറഞ്ഞു… ധൈര്യം എല്ലാം സംഭരിച്ചു ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു എല്ലാം കേട്ടുകഴിഞ്ഞു ഒന്നും മിണ്ടാതെ കരഞ്ഞോണ്ട് ഓടുന്ന അവളെ നോക്കി പ്രതിമ പോലെ ഞാൻ നിന്നു…

തുടരും… 😉

നിനക്കായെന്നും : ഭാഗം 26

Share this story