കനൽ : ഭാഗം 35

കനൽ : ഭാഗം 35

എഴുത്തുകാരി: Tintu Dhanoj

ഇപ്പൊൾ എന്റെ ആഗ്രഹങ്ങൾ പൂർത്തി ആയിരിക്കുന്നു .പ്രിയ ഡിസ്ചാർജ് ആയിക്കഴിഞ്ഞാൽ കിരണിന്റെ അടുത്ത് സംസാരിക്കണം..എന്ന് ഞാൻ ഉറപ്പിച്ചു.. അങ്ങനെ ഒരുപാട് സന്തോഷത്തോടെ ആ ദിവസങ്ങൾ കഴിഞ്ഞു പോയി .ഇന്ന് പ്രിയ ഡിസ്ചാർജ് ആണ്..അവളുടെ അമ്മ വന്നു . കൂട്ടിക്കൊണ്ടു പോകാൻ.ഞാൻ ക്ഷമിച്ചു എന്നൊക്കെ അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ആയി.. എന്നെ ചേർത്ത് പിടിച്ചു ആ അമ്മ..ശേഷം പറഞ്ഞു “മോളെ പോലെയൊരു മകളെ കിട്ടാൻ പുണ്യം ചെയ്ത ആ അമ്മ അവര് ഭാഗ്യവതി ആണ്..

എല്ലാത്തിനും ഒരിക്കൽ കൂടെ മാപ്പ്. അത് മാത്രമേ ഉള്ളൂ എനിക്ക് പറയാൻ”..അപ്പഴേക്കും അമ്മയുടെ മിഴികൾ നിറഞ്ഞിരുന്നു.. ഞാൻ ഉള്ളിൽ ഉള്ള സങ്കടം ഒന്നും കാണിക്കാതെ വളരെ നേർത്തൊരു പുഞ്ചിരി സമ്മാനിച്ചു..അപ്പൊൾ പ്രിയ എന്റെ അടുത്തേക്ക് വന്നു .”അമ്മു എന്ത് പറഞ്ഞാലും,ചെയ്താലും മതിയാവില്ല അറിയാം..എങ്കിലും ഒരിക്കൽ കൂടെ മാപ്പ്..കണ്ണനെ എന്റെ അന്വേഷണം അറിയിക്കണം..ഇനിയൊരിക്കലും പ്രിയ ഒരു ശല്യമായി ഉണ്ടാകില്ല എന്ന് പറയണം..പറ്റിയാൽ എപ്പോൾ എങ്കിലും വീട്ടിലേക്ക് വരൂ..”

അങ്ങനെ എന്നോട് യാത്ര പറഞ്ഞ് അവരെല്ലാം ഇറങ്ങി .എനിക്കും എന്തോ സങ്കടം തോന്നി..പെട്ടെന്ന് ഒറ്റയ്ക്കായോ എന്നൊരു തോന്നൽ.. “കിരൺ..” എന്റെ വിളി കേട്ട് കിരൺ തിരിഞ്ഞ് നിന്നു.. “കിരൺ പോകുന്നുണ്ടോ ഇവരുടെ കൂടെ”?എന്റെ ചോദ്യം കേട്ട് ഒന്നും മനസ്സിലാകാതെ കിരൺ എന്റെ മുഖത്തേക്ക് തന്നെ നോക്കി.. “കിരൺ പോകുന്നില്ലേൽ എന്നോട് ഒന്ന് പറയുമോ?കുറച്ച് സംസാരിക്കണം”.. “ശരി ഞാൻ പറയാം”..അതും പറഞ്ഞ് കിരൺ നടന്ന് നീങ്ങി .

പിന്നെയുള്ള സമയം എങ്ങനെയൊക്കെയോ പോയി. ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ഞാൻ കണ്ടു ..എന്നെയും കാത്തെന്ന പോലെ നിൽക്കുന്ന കിരൺ. “കിരൺ പോയില്ലേ?” എന്ന് ചോദിച്ച് ഞാൻ അത്ഭുതതോടെ കിരണിനെ നോക്കി.. “പോയാൽ ഇപ്പൊൾ ഇവിടെ കാണില്ലല്ലോ?”എന്ന് കിരൺ തിരിച്ച് എനിക്ക് മറുപടി നൽകി . “ശരി ശരി നമ്മുക്ക് സ്റ്റേഡിയത്തിൽ പോയിരുന്നു സംസാരിക്കാം..”എന്ന് പറഞ്ഞ് ഞാൻ കിരണിന്റെ മറുപടിക്കായി കാത്ത് നിന്നു . “ശരി പോകാം”..എന്ന കിരണിന്റെ മറുപടി കേട്ട് ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..പോകും വഴി കിരൺ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..

എന്റെ മനസ്സ് വേറെ എവിടെയോ ആയരുന്നു ആ സമയം മുഴുവൻ.. സ്റ്റേഡിയം എത്തി ഒരു കോർണറിൽ ആയി ഇരുന്നു ഞങ്ങൾ രണ്ട് പേരും..കുറച്ച് സമയം അങ്ങനെ ഇരുന്നു. പിന്നെ ഞാൻ പറഞ്ഞ് തുടങ്ങി. . “കിരൺ ഇപ്പൊൾ കിരൺ എന്റെ ഏറ്റവും നല്ല സുഹൃത്താണ് .അതാണ് എന്റെ മനസ്സിൽ കിരണിന്റെ സ്ഥാനം..അത് കൊണ്ട് തന്നെ ഞാൻ പറയുന്ന കാര്യത്തിൽ എന്നെ സഹായിക്കാൻ കിരണിന് കഴിയും ..അല്ല കിരൺ ചെയ്യും എന്ന് ഞാൻ കരുതുന്നു.. “പറ്റുന്നതാണെൽ ചെയ്യും..അതെന്റെ ഉറപ്പ്..”

കിരണിന്റെ മറുപടി എനിക്ക് ഒരുപാട് സന്തോഷം നൽകി . “കിരണിന് അറിയുവോ എന്റെ കിച്ചുവേട്ടൻ പാവം ആയിരുന്നു..ആരെയും ദ്രോഹിക്കാൻ അറിയില്ല..എല്ലാവരെയും സഹായിക്കാൻ മാത്രം ആയിരുന്നു ഇഷ്ടം.ഒരാളുടെയും കണ്ണ് നിറയുന്നു എന്ന് കണ്ടാൽ സഹിക്കില്ല..” “ഇപ്പൊൾ ഞാൻ ആവശ്യപ്പെടുന്ന കാര്യം അത് കിച്ചുവേട്ടന്റെ ആഗ്രഹം ആണ്..ബാംഗ്ലൂർ പഠിക്കുന്ന സമയത്ത് കാണുന്ന ആരുമില്ലാതെ തനിച്ചായി പോകുന്ന കുഞ്ഞുങ്ങൾ,സ്ത്രീകൾ അതിൽ പോലും മനസ്സ് നേരേയല്ലാത്ത അമ്മമാർ അവരൊക്കെ എന്നും ഒരു നോവായിരുന്നു കിച്ചുവേട്ടന്റെ മനസ്സിൽ..”

“ഞങ്ങളുടെ വിവാഹശേഷം ഞാൻ പ്രഗ്നൻററ് ആയിരിക്കുമ്പോൾ എന്നോട് പറഞ്ഞു..അമ്മു ഞാൻ ഒരു കാര്യം പറഞാൽ സമ്മതിക്കുമോ?നമുക്ക് കണ്ണന്റെ വിവാഹം കഴിഞ്ഞ്,നമ്മുടെ കുഞ്ഞ് വാവ വന്നൊക്കെ കഴിഞ്ഞ് ഇവിടെ നിന്ന് വേറെയൊരു സ്ഥലത്തേക്ക് പോകണം..” “ഇവിടെ അച്ഛനും അമ്മയ്ക്കും കണ്ണൻ ഉണ്ടാകും..നമുക്ക് വേണ്ടി ഞാൻ വേറെ ഒരു സ്ഥലം റെഡി ആക്കുന്നുണ്ട്..പക്ഷേ അതൊരു ചെറിയ വീടല്ല കേട്ടോ .ഒരുപാട് വലിയ വീട്..ഒരു വലിയ കൂട്ടുകുടുംബം..അവിടെ നമ്മളും നമ്മുടെ കുഞ്ഞുങ്ങളും ആയിട്ട് നമുക്ക് സന്തോഷമായി ഇരിക്കാം..”

“ഇടയ്ക്കൊക്കെ വന്ന് അച്ഛനെയും, അമ്മയെയും കാണാം..അവിടെ ആരും ഇല്ലാതെ ആയിപ്പോയ സ്ത്രീകൾ, ആരുമില്ലാത്ത കുഞ്ഞുങ്ങൾ,പിന്നെ മനസ്സിന്റെ നില തെറ്റിയവർ, ഒരിക്കൽ മാനസിക നില തെറ്റിയിട്ട്‌ നേരെയായി കഴിഞ്ഞും വീട്ടുകാർ കൊണ്ട് പോകാൻ തയ്യാറാകാത്ത ആളുകൾ അവരൊക്കെ കാണും..'” അങ്ങനെയുള്ള കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം,സ്ത്രീകൾക്ക് ചെറിയൊരു തൊഴിൽ,അത് പോലെ അവരുടെ ഭക്ഷണം,വസ്ത്രം എല്ലാം നേരെയാക്കി കൊടുക്കണം… അവരോടൊപ്പം നമുക്കും ജീവിക്കാം..

“എന്റെ അമ്മുന് വിഷമം ഉണ്ടോ?അവിടെ ജീവിക്കാൻ..”എന്ന് ചോദിച്ച കിച്ചുവേട്ടനോട് ഞാൻ പറഞ്ഞു.. “എവിടെയായാലും കിച്ചുവേട്ടൻ ഉണ്ടായാൽ മതി..അമ്മുവിന് ഒരു കുഴപ്പവും ഇല്ല..” എന്റെ മറുപടി കേട്ട് കിച്ചുവേട്ടന് സന്തോഷം ആയി. “എങ്കിൽ നമുക്ക് ഇപ്പൊൾ തന്നെ പോകാം..എല്ലാം ഞാൻ അമ്മുവിന് കാണിച്ച് തരാം.”എന്ന് പറഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി.. “അതിന് അതൊക്കെ റെഡി ആവണ്ടെ കിച്ചുവേട്ട എന്ന് ചോദിച്ചപ്പോൾ എന്നെ നോക്കി ചിരിച്ചു..പിന്നെ പറഞ്ഞു “അതെല്ലാം റെഡി ആണ് അമ്മു..അവിടെ കുറച്ച് പേരൊക്കെ ഉണ്ട് ഇപ്പോഴേ..നമുക്ക് താമസിക്കാൻ ഉള്ള ഒരു മുറിയൊന്നും ഇല്ല..

അത് റെഡി ആക്കിയിട്ടു നമുക്ക് മാറാം..” “ഇപ്പൊൾ ഒന്ന് പോയി കണ്ടു വരാം..ഒപ്പം എല്ലാവരെയും പരിചയപ്പെടുവേം ചെയ്യാം .”ശരിയെന്ന് പറഞ്ഞു ഞാൻ കിച്ചുവേട്ടൻറേ കൂടെ പോയി എല്ലാം കണ്ടു. ശരിക്കും അത് അങ്ങനെയൊരു സ്ഥാപനം ആണെന്നെ തോന്നില്ല..” “അത്ര മനോഹരം ആണ് ..ഒരു വീടിന്റെ അന്തരീക്ഷം..എല്ലാവർക്കും ചെറുതെങ്കിലും ഓരോ മുറിയും,ബാത്റൂം ഒക്കെയുണ്ട്..കൂടാതെ നിറയെ പൂക്കളും,മരങ്ങളും,പക്ഷികളും എല്ലാം..” “അടുക്കള മാത്രം വേറെ ആണ്..പുറത്ത് ഒരു ചെറിയ കെട്ടിടം..

അവിടെ ഭക്ഷണം വയ്ക്കാൻ എല്ലാമായി 2പേരുണ്ട്..കൂടാതെ അവിടെ ഉള്ള അന്തേവാസികളും കൂടും..” “ഇത് കൂടാതെ ഒരു ചെറിയ കൈത്തൊഴിൽ യൂണിറ്റ് അവിടെ ഉണ്ട്..അതിൽ തയ്യൽ,ക്രാഫ്റ്റ് വർക്,പിന്നെ ഒരു ചെറിയ നെയ്ത്ത് ശാല ഇത്രയും കൂടെ ഉണ്ടായിരുന്നു .കുറച്ച് പേർക്ക് ഇതൊക്കെ അറിയാം..അറിയുന്നവർ അറിയാത്തവരെ പഠിപ്പിച്ച് കൊടുക്കുന്നു.” “പിന്നെ എല്ലാം നോക്കാൻ ഒരു പെൺകുട്ടി ഉണ്ട്.. അനഘ..അതാണ് പേര്..അവളാണ് ട്രെയിനർ,സൂപ്പർവൈസർ അങ്ങനെയെല്ലാം .നല്ല ടാലെന്‍റെഡ് ആണെന്ന് കിച്ചുവേട്ടൻ പറഞ്ഞു. പക്ഷേ തീരെ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. ” “അച്ഛൻ മരിച്ചു .

അമ്മ കൂലിപ്പണി ചെയ്താണ് ഇവളെയും,അനിയത്തിയെയും വളർത്തിയത്..ഇപ്പൊൾ അമ്മയെ വീട്ടിൽ ഇരുത്തി അവളാണ് എല്ലാ കാര്യവും നോക്കുന്നത്.” “ഇതെല്ലാം കണ്ട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി എന്റെ ഭർത്താവിനോട്..കുറച്ച് പേരുടെ ജീവിതം ഒരു കരയ്ക്കെത്തിച്ച് കൊടുത്തു.. അനഘയുടെ പോലെ ചിലർക്ക് ഒരു ജോലി.ഇതെല്ലാം കിച്ചുവേട്ടനോടുള്ള എന്റെ ബഹുമാനം കൂട്ടി..” “അതിൻറെ രജിസ്ട്രേഷൻ വർക് എല്ലാം കിച്ചുവേട്ടൻ മരിക്കും മുൻപേ ചെയ്തിരുന്നു..പിന്നെ അവിടെ കാര്യങ്ങൾ എല്ലാം നോക്കാൻ ആയി അച്ഛന്റെ ഒരു കൂട്ടുകാരനും ,മകനും ആയിരുന്നു ഉണ്ടായിരുന്നത്..

കിച്ചുവേട്ടൻ സമയം കിട്ടുമ്പോൾ എല്ലാം പോകും എന്നെയുള്ളായിരുന്നൂ..” “ഞങ്ങളും കൂടെ ചെല്ലുമ്പോൾ കുഞ്ഞ് കൂടെ ഉണ്ടാകില്ലേ?അത് കൊണ്ട് കുറച്ച് വലിയൊരു റൂം വേണം എന്ന് അവരൊക്കെ പറഞ്ഞത് അനുസരിച്ച് അത് ചെയ്യാൻ എല്ലാ ഏർപ്പെടും കിച്ചുവേട്ടൻ ചെയ്തിരുന്നു.. “ഒരുനാൾ ഞാൻ ഇല്ലാതെ ആയാലും അമ്മു ഇതൊന്നും ഉപേക്ഷിക്കരുത് കേട്ടോ.. അതിന് വേണ്ടുന്ന ഫണ്ട് എല്ലാം നമ്മുടെ ജോയിന്റ് അക്കൗണ്ടിൽ ഉണ്ട്..പിന്നെ ചിലപ്പോൾ പതിയെ നമുക്ക് സ്പോൺസർ ആയിട്ട് ആരെയേലും കിട്ടും..”

“ഇത് മാത്രമല്ല നമ്മൾ ഏതായാലും രണ്ട് വർഷത്തേക്ക് എങ്കിലും കണ്ണന്റെ കൂടെ ജർമനിക്ക് പോകുന്നുണ്ടല്ലോ.അപ്പൊൾ നമ്മുടെ സാലറിയിൽ നിന്നും ഒരു വിഹിതം കൂടെ ഇവിടുത്തെ കാര്യങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കാം” “ഇങ്ങനെയെല്ലാം കൂടെ ആകുമ്പോൾ കുഴപ്പമില്ലാതെ പോകും കാര്യങ്ങൾ..പിന്നെ പതിയെ ഞാൻ മുൻപ് പറഞ്ഞത് പോലെ സ്പോൺസർമാര് വരും..അതൊന്നും ഇപ്പൊൾ ചിന്തിക്കേണ്ട..” “നമ്മൾ ജർമനിയിൽ പോയി മടങ്ങി വരും വരെ ശ്രീധരെട്ടനും, ദീപുവും ഇവിടെ കാണും.എല്ലാ കാര്യങ്ങളും അവര് നോക്കും..എന്ന് പറഞ്ഞ് അവരെയും എനിക്ക് പരിചയപ്പെടുത്തി തന്നു..”

“ഇപ്പോഴും അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവരാണ്.ഞാൻ ആക്സിഡന്റ് ആയി കഴിഞ്ഞ് എല്ലാം നേരെയായി വന്നപ്പോൾ ഒരിക്കൽ അവര് വന്നിരുന്നു എന്നെ കാണാൻ..” “കുറെ കണക്കും,ബുക്കും ,സ്പോൺസർ ഡീറ്റെയിൽസ് എല്ലാം കാണിച്ച് തന്നു.. അന്ന് പക്ഷേ അതൊന്നും എനിക്ക് നോക്കാൻ കഴിയുമായിരുന്നില്ല..ഞാൻ വരാം എല്ലാം നേരെയാക്കി കഴിഞ്ഞ്..എന്ന് മാത്രം പറഞ്ഞു..എങ്കിലും ഇടയ്ക്കെല്ലാം അവര് വിളിക്കും..” “ദീപു എല്ലാ കണക്കുകളും വാട്ട്സ്ആപ് ചെയ്യും.ഇത്ര വിശ്വസ്തതയോടെ എന്റെ കിച്ചുവേട്ടന്റെ സ്വപ്നത്തെ സൂക്ഷിക്കാൻ അവർക്ക് മാത്രമേ കഴിയൂ..

ഞാൻ പോലും അവിടേയ്ക്ക് നോക്കാതെ ഇരുന്ന ഇൗ കാലത്ത് മുഴുവൻ സ്വന്തം പോലെ അവരത് കാത്തു സൂക്ഷിച്ചു..” “അവിടെയുള്ളവർ സ്വന്തം സഹോദരങ്ങൾ ആണെന്ന് കണ്ടു സ്നേഹിച്ചു.., ശുശ്രൂഷിച്ചു..ഇനി അവരെ തനിച്ചാക്കാൻ പറ്റില്ല..എനിക്ക് പോകണം.അവരുടെ അടുത്തേക്ക്..എന്റെ കിച്ചുവേട്ടന്റെ സ്വപ്നത്തിന് ഒപ്പം ജീവിക്കണം..” “പക്ഷേ അവിടെ ഇപ്പൊൾ പെട്ടെന്ന് ഒരു ദിവസം ചെന്നു എല്ലാം പഠിച്ചെടുക്കാൻ എനിക്ക് കഴിയില്ല.”. “ദീപു പറഞ്ഞു തരും..എങ്കിലും എനിക്ക് കുറച്ച് പരിചയം കുറവുള്ള മേഖല അല്ലേ?

അപ്പൊൾ വിരോധം ഇല്ലെങ്കിൽ കിരൺ കുറച്ച് ദിവസം ദീപുവിന്റെ കൂടെ കൂടി എല്ലാം ഒന്ന് പഠിക്കാമോ?എന്നിട്ട് എനിക്ക് പറഞ്ഞു തന്നാൽ മതി. ” “കിരൺ ആകുമ്പോൾ ഇപ്പൊൾ എനിക്ക് ഒരു ഫ്രീഡം ഉണ്ട് കാര്യങ്ങൾ ചോദിക്കാൻ .. ദീപുവിനോട് അതില്ല..അപ്പു വന്നിട്ട് അവനെ കൂട്ടാം എന്ന് ആണ് കരുതിയിരുന്നത്..പക്ഷേ അവന് സമയം കുറവല്ലെ അതാ..” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കിരൺ പറഞ്ഞു..”ഞാൻ ഒന്ന് തൊഴുതോട്ടെ ലക്ഷ്മി തന്നെ.. യു ആർ റിയലി ആൻ അമെയ്സിങ് വുമൺ ലക്ഷ്മി..”അത് കേട്ട് ഞാൻ കുറെ ചിരിച്ചു.. “എന്റെ പൊന്നേ കിരൺ ഇത്രേം ഒന്നും പറയരുത്. എനിക്ക് ബോധക്കേട് ഉണ്ടാകും..

ഇത്ര അൽഭുതം തോന്നാൻ ഞാൻ എന്താ ചെയ്തത്?ഭർത്താവ് തുടങ്ങി വച്ചത്,അതിലേറെ രണ്ടു മനുഷ്യർ വിയർപ്പൊഴുക്കി ഇത്രേം ആക്കിയ സ്ഥാപനം മുന്നോട്ട് കൊണ്ടു പോകാൻ ആഗ്രഹിച്ചത് ആണോ?” “ഇതൊന്നും ഒന്നുമല്ല കിരൺ..കിരണിന് അറിയില്ലേ മലാല യൂസഫ്നേ .. ഒരു കൊച്ചു കുട്ടിയാനവൾ..ചെറുപ്പത്തിലേ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ,സംരക്ഷണത്തിനും വേണ്ടി ശബ്ദം ഉയർത്തിയവൾ.. “അത് ലോകം ശ്രദ്ധിച്ചപ്പോൾ ചെറുപ്രായത്തിലേ പ്രശ്സ്തയായി ,നൊബേൽ പ്രൈസ് വരെ നേടിയ ഒരു പെൺകുട്ടി..പലരും അവളെ തോൽപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ അതിലൊന്നും തളരാതെ മുന്നോട്ട് പോയ പെൺകുട്ടി..” പിന്നെ മലാലയെ കുറിച്ചുള്ള കഥകൾ ഞാൻ പറഞ്ഞു ..എന്നിട്ട് ചോദിച്ചു..”അവരൊക്കെ അല്ലേ കിരൺ ശരിക്കും അമയ്സിങ്ങ് എന്ന ലിസ്റ്റില് ഇടം നേടേണ്ടത്..” “അല്ലാതെ എന്നെ പോലെയുള്ളവർ അല്ല..ഞാൻ എന്ത് ചെയ്തു? അത് പോലെ ഒരുപാട് സ്ത്രീകൾ ഇൗ ലോകത്തുണ്ട് .നമ്മൾ അറിയുന്നവരും,ലോകം അറിയപ്പെടാതെ പോയവരും.. “ഇതൊക്കെ ലക്ഷ്മിക്ക് അറിയാമോ?’എന്നെ നോക്കിയുള്ള കിരണിന്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു.

“കിരൺ ഇതൊക്കെ ഞാൻ വായിച്ച് അറിഞ്ഞതാണ്..കിച്ചുവേട്ടൻ വായനക്ക് അഡിക്ട് ആയൊരു ആളായിരുന്നു..അത് കൊണ്ട് തന്നെ ആ കൂടെ കൂടി എനിക്കും കിട്ടി ആ ശീലം..” “ഒരിക്കൽ കിച്ചുവേട്ടൻ മരിച്ചതിന് ശേഷം എന്റെ കണ്ണിൽ ഉടക്കിയതാണ് അയാം മലാല എന്ന ബുക്ക്..എന്തോ എനിക്ക് അതിനോട് ഒരു ആകർഷണം തോന്നി. വായിച്ചു തുടങ്ങി .പിന്നെയത് തീർന്നപ്പോൾ എനിക്ക് ആ പെൺകുട്ടിയോട് തോന്നിയ ബഹുമാനം..അത് ഒരു പക്ഷെ പറയാൻ എനിക്ക് അറിയില്ല..”

“സമയം കിട്ടുമ്പോൾ ഒരിക്കൽ കിരൺ അയാം മലാല എന്ന ആ ബുക്ക് ഒന്ന് വായിച്ച് നോക്കൂ.. …ഒരുപാട് കാര്യങ്ങള് അറിയാൻ കഴിയും ..ഞാൻ പറഞ്ഞത് അല്ലാതെ ..” “അതെല്ലാം പോട്ടെ കിരൺ മറുപടി പറഞ്ഞില്ല..2 മാസം കൂടെ കഴിഞ്ഞാൽ അപ്പു വരും..അന്നേരം എനിക്ക് വീട്ടിൽ നിന്നും പോകാം..വീട്ടിലെ കാര്യങ്ങൾ അവനെ ഏൽപ്പിക്കാം.” “എനിക്ക് ഒരു കുഴപ്പവുമില്ല ലക്ഷ്മി..പക്ഷേ ഇതൊക്കെ വീട്ടിൽ ആർക്കേലും അറിയുമോ?അവര് സമ്മതിക്കുമോ?”ഒരു സംശയത്തോടെ ഉള്ള കിരണിന്റെ ചോദ്യം കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

“കിരൺ എന്റെ ഒരു ഇഷ്ടങ്ങൾക്കും അപ്പുവോ,അമ്മയോ ഇന്നോളം തടസ്സം നിന്നിട്ടില്ല.. പിന്നെയിത് എന്റെ മാത്രം ഇഷ്ടം അല്ല..മറ്റാരേക്കാളും എന്നെ മനസ്സിലാക്കാൻ അവർക്ക് കഴിയും..” “ഇതൊക്കെ അറിയുന്നത് ഇപ്പൊൾ കിരണിനെ കൂടാതെ മാളുവിന് മാത്രം ആണ്.വേറെയാർക്കും അറിയില്ല..പക്ഷേ പറയണം..സമ്മതം വാങ്ങണം.. അതിന് മുൻപ് കിരൺ എന്റെ കൂടെ നിൽക്കുമോ എന്നറിയാൻ ആണ് ഞാൻ ചോദിച്ചത്”.. “ഞാൻ പറഞ്ഞില്ലേ ലക്ഷ്മി ഞാൻ കാണും എന്നും കൂടെ .. എല്ലാത്തിനും..ഒരു നല്ല സുഹൃത്തായി.,സഹായി ആയി,,തനിക്കെന്നെ വിശ്വസിക്കാം..”ആ വാക്കുകൾ എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല.. “എങ്കിൽ പോകാം കിരൺ..”എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .വളരെ സന്തോഷത്തോടെ തന്നെ വീട്ടിലേക്ക് മടങ്ങി..

തുടരും.. കഥ ഏകദേശം തീരാൻ ആയിട്ടുണ്ടെ..ഇനിയധികം കാണില്ല..10 പാർട്ടിൽ തീർക്കാൻ ഇരുന്ന കഥ ഇത്രയും ആയത് നിങ്ങളുടെ സപ്പോര്ട്ട് കൊണ്ട് മാത്രമാണ്..നന്ദി എല്ലാവർക്കും..

കനൽ : ഭാഗം 34

Share this story