സ്ത്രീധനം : ഭാഗം 3

സ്ത്രീധനം : ഭാഗം 3

എഴുത്തുകാരി: സജി തൈപ്പറമ്പ്

ആശങ്കകൾ നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ, നിറപുഞ്ചിരിയോടെ അമ്മയുടെ മുറിയിൽ നിന്നിറങ്ങി വരുന്ന, രാധികയെ കണ്ടപ്പോഴാണ് നീരജിന് ശ്വാസം നേരെ വീണത്. ഏട്ടാ.. പോകാം രാധികയുടെ കഴുത്തിൽ ചുവന്ന കല്ലുകൾ പതിച്ച മാല കിടക്കുന്നത് കണ്ട് , നീരജ് അവളോടൊപ്പം പുറത്തേയ്ക്കിറങ്ങി. ഞാൻ ഡ്രൈവ് ചെയ്യട്ടെ എട്ടാ …? ങ് ഹേ, അതിന് തനിക്ക് ഡ്രൈവിങ്ങ് അറിയാമോ? പിന്നേ … ഞാൻ പതിനെട്ട് വയസ്സായപ്പോഴെ ലൈസൻസെടുത്തായിരുന്നു എങ്കിൽ താൻ വണ്ടിയെടുത്തോ, ദാ താക്കോല് അല്ലാ …

രാധിക കാറോടിച്ചിട്ട് നീ സൈഡിലിരിക്കുമ്പോൾ നാട്ടുകാരോർക്കും, നിനക്ക് ഡ്രൈവിങ്ങ് അറിയാത്തത് കൊണ്ടായിരിക്കുമെന്ന് ,വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാതെ, നീ കേറിയിരുന്ന് ഓടിക്ക് ചെറുക്കാ രാധിക ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്ന്, വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴേക്കും, തടസ്സം പറഞ്ഞ് കൊണ്ട് ഭവാനിയമ്മ പുറത്തേയ്ക്കിറങ്ങി വന്നു. എന്നാൽ പിന്നെ, ഏട്ടൻ തന്നെ ഓടിച്ചോ ഡോറ് തുറന്ന് പുറത്തിറങ്ങുമ്പോൾ, രാധികയുടെ മുഖത്തെ ചിരി മാഞ്ഞത് ,അമ്മ പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്ന്, നീരജിന് മനസ്സിലായി.

ങ്ഹാ പിന്നേ .. പോയിട്ട് വേഗമിങ്ങ് വരണം ,നിങ്ങൾ തിരിച്ച് വന്നിട്ട് വേണം നിരുപമയെ, മനോജിൻ്റെ വീട്ടിൽ കൊണ്ട് വിടാൻ അതിന് മനോജിങ്ങോട്ട് വന്നാൽ പോരെ അമ്മേ ..? ങ്ഹാ, വരാമെന്ന് അവൻ വിളിച്ച് പറഞ്ഞതാ, ഞാനാ പറഞ്ഞത് വേണ്ടെന്ന് ,ഇവിടെ നമുക്ക് സ്വന്തമായിട്ടൊരു കാറുള്ളപ്പോൾ ,മനോജ് അവളെയും കൊണ്ട് ബസ്സിൽ തൂങ്ങിപ്പിടിച്ച് പോകണ്ടല്ലോ? മാത്രമല്ല ,നമ്മുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് മനോജിൻ്റെ വീട്ടുകാരുമൊന്നറിയട്ടെ ഭവാനിയമ്മയുടെ സംസാരം, രാധികയ്ക്ക് തീരെ പിടിച്ചില്ല,

എങ്കിലും അവൾ മൗനം പാലിച്ചു. ഉച്ചയൂണ് കഴിഞ്ഞ്, നിരുപമയെ കൊണ്ട് വിടാൻ, രാധികയും ഒരുങ്ങിയെങ്കിലും ,ഭവാനിയമ്മ സമ്മതിച്ചില്ല. മോളിപ്പോൾ അങ്ങാട്ട് പോകണ്ട, അവര് നിങ്ങളെ വിരുന്നിന് വിളിക്കും ,ആ സമയത്ത് പോയാൽ മതി ആ പറഞ്ഞതിൽ ന്യായമുണ്ടെന്ന് തോന്നിയത് കൊണ്ട്, നീരസമൊന്നും കാട്ടാതെ രാധിക പിൻമാറിയത്, നീരജിനും ആശ്വാസമായി . കാറിനകത്ത് നിരുപമയോടൊപ്പം ഡിക്കി നിറയെ പഴവും, പച്ചക്കറികളും ,പലവ്യഞ്ജനങ്ങളുമായിട്ടാണ് ഭവാനിയമ്മ മകളെ യാത്രയാക്കിയത്.

അടുത്തയാഴ്ചയിങ്ങ് പോന്നേക്കണേ ?നീയവിടെ ചെന്നാൽ, സമയത്ത് ഭക്ഷണമൊന്നും കഴിക്കില്ലെന്നെനിക്കറിയാം എങ്ങനെയിരുന്ന പെണ്ണാണ്, ഇപ്പോൾ കോലം കണ്ടില്ലേ? അത് പിന്നെ, ഞാനിപ്പോൾ ഗർഭിണിയായത് കൊണ്ടല്ലേ അമ്മേ.. വായിലോട്ട് എന്തെങ്കിലും വച്ചാൽ, അപ്പോൾ ഓക്കാനം വരും ഉം ,മോള് വിഷമിക്കേണ്ട, രണ്ട് മൂന്ന് മാസം കൂടി കഴിഞ്ഞാൽ, നിന്നെയിങ്ങോട്ട് വിളിച്ചോണ്ട് വരാനാകും ,അത് കഴിഞ്ഞാൽ പിന്നെ ,പ്രസവം കഴിഞ്ഞിട്ട് പതിയെ പോയാൽ മതിയല്ലോ ?

ഉം ശരിയമ്മേ…അച്ഛാ ..ഞാൻ പോയിട്ട് വരാം രാധികയോടും , മറ്റുള്ളവരോടും കൈ വീശി കാണിച്ച്, നിരുപമ ഭർത്താവിൻ്റെ വീട്ടിലേക്ക് യാത്രയായി. പിറ്റേന്ന് രാധിക, വെളിച്ചെണ്ണ തേച്ച് കട്ടപിടിച്ചിരിക്കുന്ന മുടി ഈരി കൊണ്ടിരിക്കുമ്പോൾ, അനുപമ വന്ന് അരികിലിരുന്നു . ഏട്ടത്തിക്ക് എന്തോരം മുടിയാ, കണ്ടിട്ട് എനിക്ക് അസൂയ തോന്നുവാ ആണോ ?ഇതെനിക്ക് പാരമ്പര്യമായി കിട്ടിയതാ ,അനുപമ ശ്രദ്ധിച്ചില്ലേ? എൻ്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊക്കെ ഇഷ്ടം പോലെ മുടിയുണ്ട് ഉം..പക്ഷേ, ഇവിടെ ഞങ്ങൾക്കൊക്കെ അച്ഛൻ്റെ പാരമ്പര്യമാണെന്ന് തോന്നുന്നു അതെന്താ അനുപമേ ?

അച്ഛൻ്റെ തലയിൽ പേരിന് പോലും ഒരു മുടിയില്ലല്ലോ ? ഭാവിയിൽ ഞങ്ങളും അങ്ങനെയാകുമോന്നാണ് എൻ്റെ പേടി ഹേയ് ,നീ അങ്ങനെ പേടിക്കണ്ട, ഇതിനൊക്കെ ഇഷ്ടം പോലെ ട്രീറ്റ്മെൻറുകളും മരുന്നുകളുമൊക്കെയുണ്ടല്ലോ? പിന്നെ ,എൻ്റെ അമ്മൂമ്മ ഒരു എണ്ണ കാച്ചുന്നുണ്ട്, മുടി വളരാൻ ബെസ്റ്റാണ് ,ഞാനിനി വീട്ടിൽ പോയി വരുമ്പോൾ, ഒരു കുപ്പി നിനക്ക് കൊണ്ട് തരാം ഒഹ്, താങ്ക് യു ഏടത്തീ .., അനുപമ ,രാധികയുടെ കൈയ്യിൽ മുറുകെ പിടിച്ച് കൊണ്ട് സ്നേഹം പ്രകടിപ്പിച്ചു.

ഏട്ടത്തി …ഈ മോതിരം എത്ര ഗ്രാമുണ്ട് ? ഇത് നാല് ഗ്രാമോളമുണ്ട് ,നിനക്കിഷ്ടമായെങ്കിൽ എടുത്തോ അയ്യോ! അത് ഏട്ടത്തി സ്ഥിരമായി ഇടുന്നതല്ലെ? ഹേയ് അതിനെന്താ ,എനിക്ക് വേറെയും ഒരുപാട് മോതിരങ്ങളുണ്ട് ,ഇത് അനുപമയെടുത്തോളു രാധിക ഉടൻ തന്നെ മോതിരമൂരി,അനുപമയുടെ വിരലിലിട്ട് കൊടുത്തു. താങ്ക് യൂ സോ… മച്ച് ഇത്തവണയവൾ നന്ദി പ്രകടിപ്പിച്ചത്, രാധികയുടെ ഇരു കവിളുകളിലും, സ്നേഹത്തോടെ നുള്ളിക്കൊണ്ടാണ്. ദിവസങ്ങൾ കടന്ന് പോയി.

ഒരാഴ്ച കഴിഞ്ഞപ്പോൾ നിരുപമ കൃത്യമായി വീട്ടിൽ തിരിച്ചെത്തി. ഇത്തവണ അമ്മയോട് പറയാൻ അവൾക്ക് വലിയൊരു വിശേഷമുണ്ടായിരുന്നു. അമ്മ അറിഞ്ഞോ ?അവിടുത്തെ വീട് ഭാഗം വയ്ക്കാൻ പോകുവാ മനേജേട്ടൻ്റെ പെങ്ങളുടെ വീതം നേരത്തെ കൊടുത്തിരുന്നു ,ഇനിയുള്ള വീടും പറമ്പും മനോeജട്ടനും, അനുജനും കൂടിയുള്ളതാണ് ,അവിടുത്തെ അമ്മ പറയുന്നത് മഹേഷ് ഇളയതായത് കൊണ്ട്, തറവാട് അവനുള്ളതാണെന്നാണ് , മനോജേട്ടൻ്റെ ഷെയറിന് പകരമായി പത്ത് ലക്ഷം രൂപ തരാമെന്ന് അത് കൊള്ളാമല്ലോ?

അതെങ്ങനെ ശരിയാവും ,ആ വീട് ,മനോജ് കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ ?അപ്പോൾ അവനും നീയുമല്ലേ അവിടെ താമസിക്കേണ്ടത് അത് നമ്മള് പറയുന്ന ന്യായമല്ലേ അമ്മേ .. മനോജേട്ടന് സഹോദര സ്നേഹം കുറച്ച് കൂടുതലായത് കൊണ്ട് ഒന്നും എതിർത്ത് പറയില്ലെന്ന് അവർക്കറിയാം അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ? നീ മനോജിനോട് പറ ,പത്ത് ലക്ഷം രൂപ അനുജന് കൊടുത്തിട്ട് വീട് നിൻ്റെ പേരിലേക്ക് വാങ്ങാൻ അമ്മയെന്താ ഈ പറയുന്നത് ,മനോജേട്ടൻ്റെ കയ്യിലെവിടുന്നാ അത്രയും കാശ് ,ഉള്ള കച്ചവടം തന്നെ നഷ്ടത്തിലാണെന്ന് പറയുന്നത്,

അമ്മ ,അന്ന് തന്ന മൂന്ന് ലക്ഷം രൂപ കൊണ്ടാണ്, ഇeപ്പാൾ തല്ക്കാലമൊന്ന് പിടിച്ച് നില്ക്കുന്നത് അതൊക്കെ എനിക്കറിയാവുന്ന കാര്യമല്ലേ ?കാശിൻ്റെ കാര്യമോർത്ത് നീ ആധി പിടിക്കണ്ട, അതൊക്കെ അമ്മ സംഘടിപ്പിച്ച് തരാം ങ്ഹേ, അമ്മയ്ക്ക് വല്ല ലോട്ടറിയുമടിച്ചോ ? ഉം ,അങ്ങനെയും പറയാം ,ഒരു ഭാഗ്യദേവതയല്ലേ, എൻ്റെ നീരജ്മോൻ കല്യാണം കഴിച്ചോണ്ട് വന്നത് ഭവാനിയമ്മ സന്തോഷത്തോടെ മകളോട് പറഞ്ഞു. അന്ന് ഉച്ചകഴിഞ്ഞപ്പോൾ നിനച്ചിരിക്കാതെ, രാധികയുടെ അച്ഛനും അമ്മയും പെട്ടെന്ന് കയറി വന്നു.

ഇതെന്താ അമ്മേ… ഒന്ന് വിളിച്ച് പോലും പറയാതെ വന്നത് രാധിക അതിശയത്തോടെ ചോദിച്ചു. ഓഹ് ,ഞങ്ങടെ മോളെ കാണാൻ മുൻകൂട്ടി അനുവാദം വല്ലതും വാങ്ങേണ്ട കാര്യമുണ്ടോ? അല്ലേ ഭവാനിയമ്മേ..? പിന്നല്ലാതെ ,നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരികയും പോകുകയും ചെയ്യാമല്ലോ? അല്ലാ… വിശ്വംഭരൻ എവിടെ പോയി ? രാധികയുടെ അച്ഛൻ ചോദിച്ചു . ഉണ്ട്, ഊണ് കഴിഞ്ഞിട്ട് ഒന്ന് മയങ്ങാൻ കയറിയതാ, ഇരിക്ക് ഞാൻ വിളിച്ചിട്ട് വരാം നീരജിനി ജോലി കഴിഞ്ഞ് വൈകുന്നേരമായിരിക്കും വരുന്നത് അല്ലേ മോളേ.. ?

അതെ അമ്മേ .. ആറ് മണിയെങ്കിലുമാവും നിനക്ക് സുഖം തന്നെയല്ലേ മോളേ .. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ അല്ലേ? രാധികയുമായി, അവരുടെ മുറിയിലേക്ക് വന്ന രാജലക്ഷ്മി , മകളുടെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു. ഇല്ലമ്മേ … സുഖം തന്നെയാ ,എനിക്ക് ചൂട് സഹിക്കാൻ വയ്യെന്ന് പറഞ്ഞപ്പോൾ , നീരജേട്ടൻ പിറ്റേന്ന് തന്നെ പോയിAC വാങ്ങി ഞങ്ങടെ റൂമിൽ ഫിറ്റ് ചെയ്തു ,എന്നോട് വല്യ കാര്യമാണമ്മേ.. ആളൊരു പാവമാണ് ഉം , അമ്മയ്ക്ക് സമാധാനമായി മോളേ …

കുറെ ദിവസമായി വല്ലാത്ത ടെൻഷനായിരുന്നു, നിൻ്റെ കുറവിനെക്കുറിച്ചറിയുമ്പോൾ നീരജ് എങ്ങനെ പ്രതികരികരിക്കുമെന്നറിയില്ലല്ലോ? ഇല്ലമ്മേ.. തത്ക്കാലം ഒന്നുമറിഞ്ഞിട്ടില്ല ,ഞാൻ സൂക്ഷിച്ചോളാം ആങ്ങ്ഹാ , അമ്മയും മോളും ഇവിടിരിക്കുവായിരുന്നോ ,മോളേ അമ്മയേം വിളിച്ചോണ്ട് വാ , ചായ എടുത്ത് വച്ചിരിക്കുന്നു ഭവാനിയമ്മ വന്ന് ക്ഷണിച്ചപ്പോൾ, രാധിക അമ്മയുമായി, ഡൈനിങ്ങ് റൂമിലേക്ക് ചെന്നു. ആങ്ഹാ, നിരുപമ എപ്പോൾ വന്നു? രാജലക്ഷ്മി കുശലം ചോദിച്ചു .

ഞാൻ രാവിലെ വന്നതാ, ഇനി രണ്ട് ദിവസം കഴിഞ്ഞേ പോകു പിന്നെ, എന്തൊക്കെയുണ്ട് രാജാ…വിശേഷങ്ങള്, ബിസിനസ്സൊക്കെ എങ്ങനെ പോകുന്നു? ങ്ഹാ, ഞങ്ങള് അതിനെ കുറിച്ച് കൂടി പറയാനാണ് ഇപ്പോൾ വന്നത്, പിഡബ്ല്യുഡിയുടെ വർക്കുകളാണ് ഞാൻ ചെയ്യുന്നതെന്നറിയാമല്ലോ? റോഡിൻ്റെയും പാലത്തിൻ്റെയുമൊക്കെ പണികൾ പൂർത്തിയായെങ്കിലും, അതിൻ്റെ ബില്ല് പാസ്സായി കിട്ടാൻ കുറച്ച് താമസമുണ്ട് ,ഞാനാണെങ്കിൽ പുതിയ രണ്ട് വർക്കുകൾ തുടങ്ങി വയ്ക്കുകയും ചെയ്തു ,

ഇപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ, കീശ കാലിയായെന്ന് പറഞ്ഞാൽ മതിയല്ലോ ?അപ്പോൾ ഞാൻ പറഞ്ഞ് വന്നത് ,എനിക്ക് കുറച്ച് ദിവസത്തേക്ക്, രാധികയുടെ സ്വർണ്ണമൊന്ന് പണയം വയ്ക്കാൻ തരണം, ഒരു മാസത്തിനുള്ളിൽ തിരിച്ചെടുത്ത് തരാം, ചോദിക്കുന്നത് ശരിയല്ലെന്നറിയാം, പക്ഷേ, ഇപ്പോഴത്തെ എൻ്റെ സിറ്റുവേഷൻ ,അങ്ങനെയായി പോയി, അത് കൊണ്ടാണ് അല്ല, രാധികയുടെ അച്ഛൻ അവസാനം പറഞ്ഞത് ശരിയാണ്, മോൾക്ക് സ്ത്രീധനമായി കൊടുത്ത സ്വർണ്ണം, രണ്ടാഴ്ച പോലുമാകുന്നതിന് മുൻപ്,

തിരിച്ച് ചോദിക്കുന്നത് മര്യാദയല്ല, മാത്രമല്ല, ഞങ്ങൾക്കും ഇവിടെ ഒരു പാട് ആവശ്യങ്ങളുണ്ടാവില്ലേ? ഭവാനിയമ്മയുടെ എഴുത്തടിച്ചത് പോലെയുള്ള മറുപടി കേട്ട്, രാജൻ്റെ മാത്രമല്ല, രാധികയുടെയും ,അമ്മയുടെയും മുഖം ഒരു പോലെ വിളറി. ഉം ,ഭവാനി പറഞ്ഞത് ശരിയാ, ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു, സാരമില്ല വിട്ട് കള, ഇനി വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം, എന്നാൽ പിന്നെ താമസിക്കുന്നില്ല, ഞങ്ങളിറങ്ങട്ടെ വിശ്വംഭരാ … വൈക്ലബ്യത്തോടെ അച്ഛനും അമ്മയും, കാറിലേക്ക് കയറുമ്പോൾ, സങ്കടം കൊണ്ട് രാധികയുടെ കണ്ണുകൾ ഈറനായി.

ഒരു മാസത്തേക്കല്ലേ എൻ്റെ അച്ഛൻ, സ്വർണ്ണം കടമായി ചോദിച്ചത് ,അത്ര നിവൃത്തികേടായത് കൊണ്ടല്ലേ? അമ്മയ്ക്കത് കൊടുക്കാമായിരുന്നു കാറ് ഗേറ്റ് കടന്ന് പോയപ്പോൾ, രാധിക ഭവാനിയമ്മയോട് പറഞ്ഞു. ദേ രാധികേ… എന്നെ ഉപദേശിക്കാൻ വരരുത് ,നീയിപ്പോൾ സുമംഗലിയായി കഴിയുന്നത്, ഞങ്ങളൊക്കെ കണ്ണടച്ചത് കൊണ്ടാണ്, നിൻ്റെ അച്ഛൻ ഇത്രയും സ്വർണ്ണവും കാറും ലക്ഷങ്ങളുമൊക്കെ തന്നത് കൊണ്ട് മാത്രമാണ്, ഇനിയൊരിക്കലും നീ പ്രസവിക്കില്ലെന്നറിഞ്ഞിട്ടും, എൻ്റെ മോൻ്റെ തലയിൽ നിന്നെ കെട്ടിവച്ചത് ,

അപ്പൻ്റിസിൻ്റെ ഓപ്പറേഷൻ കഴിഞ്ഞ പാടാണ് നിൻ്റെ വയറ്റിലുള്ളതെന്ന്, അവനോട് പറയാൻ, ഞാനല്ലേ നിനക്ക് ഐഡിയ പറഞ്ഞ് തന്നത്, അത് നീ സമാധാനത്തോടെ ജീവിച്ചോട്ടെ എന്ന് കരുതിയാ ,അതല്ലെന്ന് അവനറിയാതിരിക്കണമെങ്കിൽ, അച്ഛനോടും ,അമ്മയോടും ഇനി മേലാൽ ഇങ്ങനെയുള്ള ആവശ്യവുമായി വരരുതെന്ന് പറഞ്ഞേക്കണം ഭവാനിയമ്മയുടെ അത് വരെ കാണാത്ത ഭാവം കണ്ട് രാധിക തരിച്ച് നിന്ന് പോയി.

തുടരും

സ്ത്രീധനം : ഭാഗം 2

Share this story