തൈരും ബീഫും: ഭാഗം 45

Share with your friends

നോവൽ: ഇസ സാം

“അവൾ എൻ്റെ മോൾ അല്ലാ എന്ന് ആര് പറയുന്നതും എനിക്ക് ഇഷ്ടല്ലാ…..എബിച്ചാ…….എൻ്റെ ഈവ അറിയുന്നത് എനിക്ക് സഹിക്കാൻ പോലും കഴിയുകേല……..” സാൻട്രയുടെ വാക്കുകൾ എൻ്റെ ഇരു കർണ്ണങ്ങളെയും തുളച്ചു കൊണ്ടിരുന്നു…….. തിരിച്ചു പാലക്കാട്ടേക്കുള്ള യാത്ര ഏറെ ദൈർഖ്യം ഉള്ളതായിരുന്നു……എൻ്റെ കണ്ണുകളിലും കാതുകളിലും കുഞ്ഞിപ്പെണ്ണിൻ്റെ മുഖമായിരുന്നു…കുസൃതി നിറഞ്ഞ മുഖം……ഒപ്പം അവളുടെ വാക്കുകൾ…….. “ഞാനാ മമ്മയുടെ വയറിൽ ആദ്യം വന്നത്……..” എൻ്റെ വയറിനെ പൊള്ളിക്കാൻ മാത്രം കെൽപ്പുള്ളതായിരുന്നു…… എന്ത് രസമാണ് അവളുടെ സംസാരം കേൾക്കാൻ……

എന്ത് കുസൃതിയാണ് അവളുടെ മുഖത്ത്…… എന്ത് സ്നേഹമാണ് അവൾക്കു അവളുടെ മമ്മയോട്…….രണ്ടു കുഞ്ഞുങ്ങൾ വന്നിട്ടും രാത്രി സാൻട്രയോടൊപ്പം കിടക്കുന്നത് അവളാണ് എന്ന് മോളി ആന്റ്റി പറഞ്ഞപ്പോൾ ആ കുഞ്ഞി പെണ്ണിൻ്റെ മുഖത്ത് നിറഞ്ഞതു സംതൃപ്‌തി ആയിരുന്നു……അവളും അവളുടെ മമ്മയും തമ്മിലെ ആത്മബന്ധമായിരുന്നു……. സാൻട്ര ……നിന്നെ പോലെ നീ മാത്രം ഉണ്ടാവുള്ളൂ….. ഞാൻ തിരിച്ചറിയുന്നു…….പെറ്റമ്മയെക്കാളും എന്നും ഏറ്റവും മുകളിലെ തട്ട് പോറ്റമ്മയ്ക്കാണ്……അതിലും തീവ്രമായ ശക്തമായ മാതൃത്വം.മറ്റൊന്നില്ല……

ഒരു സ്ത്രീ പൂർണ്ണയാകുന്നത് അവളിലെ മാതൃത്വം സംതൃപ്തമാകുമ്പോഴാണ്….. അതിനു നൊന്തു പ്രസവിക്കണം എന്നില്ലല്ലോ…… ഗർഭം ധരിച്ചാൽ ഒരുനാൾ പ്രസവിക്കണം……അത് പ്രകൃതിയുടെ പ്രക്രിയ മാത്രം ആണ്….. അങ്ങനെ അല്ലാ എങ്കിൽ ഞാൻ എന്റെ മോളെ ഉപേക്ഷിക്കില്ലായിരുന്നല്ലോ……..? .. കോട്ടയം പിന്നിട്ടു മണിക്കൂറുകൾ ആയെങ്കിലും എന്റെ മനസ്സു സാൻട്രാസ് കാസിലിൽ ആയിരുന്നു…….. തൊട്ടിൽ കമ്പിൽ നിന്നും കട്ടിൽ വരെയുള്ള ചെറിയ ദൂരത്തിലേക്കു സാൻട്ര ചുരുങ്ങിയപ്പോൾ ദൈവം അവൾക്കു ആ ദൂരം സ്വർഗ്ഗമാക്കി കൊടുത്തു…..പകരം എനിക്കോ……

ദൂരങ്ങൾ താണ്ടി…… ലോകങ്ങൾ കണ്ടു…പക്ഷേ ഞാൻ എന്ത്‌ നേടി…..ഇപ്പോഴും ഒറ്റപ്പെടൽ മാത്രം……. അച്ചായൻ അല്ല എബി……… ഒരു നിമിഷം പോലും എബിയുടെ കണ്ണുകളിൽ ഞാൻ അച്ചായനെ കണ്ടിരുന്നില്ല……അത് എബിച്ചനായിരുന്നു……പൂർണ്ണമായും….. ഓരോ അണുവിലും സാന്റിയേ ഉണ്ടായിരുന്നുള്ളു…… കണ്ണിൽ കരുണയും കയ്യിൽ ചങ്കൂറ്റവും ഉള്ളവൾ ആണ് എൻ്റെ പെണ്ണ് എന്ന് പണ്ട് അച്ചായൻ പറഞ്ഞത് ഇന്ന് ഞാൻ മനസ്സിലാക്കുന്നു……. സ്നേഹം…..അതിനു ഇത്ര ശക്തിയുണ്ടോ…കഴിവുണ്ടോ……ഉണ്ടാവും…അല്ല…ഉണ്ട്…..സാൻഡിയുടെ തീവ്രമായ സ്നേഹം കൊണ്ട് മാത്രമാണ് അഛായൻ എഴുന്നേറ്റത്……..

തീവ്രമായ പ്രണയം സ്നേഹം അതിൽ വഞ്ചന ഉണ്ടാവില്ല…അവിശ്വാസം ഉണ്ടാവില്ല……. തീവ്രമായ സ്നേഹത്തിനു ശക്തിയുണ്ട്…….ആത്മാർത്ഥമായി സ്നേഹിക്കണം……ഈ ശരീരവും മറന്നു സുഖങ്ങളും മറന്നു…….വൈകിയിരിക്കുന്നു………..പുറത്തെ ഇരുട്ട് പോലെ എൻ്റെ മനസ്സും ……..വൈകാതെ ഈ ജീവിതവും ഈ ഇരുട്ട് വിഴുങ്ങുമോ……..ഞാൻ വെറുതെ സീറ്റിൽ ചാരി മുന്ന്നോട്ടു നോക്കി ഇരുന്നു……കാഴ്ചകൾ ഒന്നും തെളിയുന്നുണ്ടായിരുന്നില്ല… അഗ്രഹാരത്തിലേക്കു വണ്ടി അടുത്തു…….കാർ പെട്ടന്ന് കിച്ചു നിർത്തി….. “ഇപ്പൊ തോന്നുന്നില്ലേ പോകണ്ടായിരുന്നു എന്ന്……?.”

ഞാൻ അവനെ നോക്കി……ചെറുതായി ചിരിച്ചു….. “ഇല്ല……പോകണമായിരുന്നു……. അവരുടെ സന്തോഷം നിറഞ്ഞ ജീവിതം കണ്ടപ്പോൾ എനിക്ക് എന്തെക്കെയോ വേദന തോന്നി ശെരിയാണ്…എന്നാലും ഒരു ആശ്വാസം ഉണ്ട്…….എൻ്റെ തെറ്റ് അവരുടെ മൂന്നുപേരുടെയും ജീവതത്തിലെ ഏറ്റവും വലിയ ശെരി ആയി മാറിയല്ലോ………..ഐ ആം ഹാപ്പി…….കിച്ചു ……” ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു…….ഒപ്പം കണ്ണും നിറഞ്ഞിരുന്നു…… “പിന്നെന്തിനാ കരയുന്നേ………” ഞാൻ കണ്ണ്കൾ തുടച്ചു……. ഒരു കുപ്പി വെള്ളമെടുത്തു പുറത്തിറങ്ങി …മുഖം കഴുകി………കുറച്ചു കുടിച്ചു…….അവനും എനിക്കൊപ്പം പുറത്തേക്കു വന്നു…..

റോഡ് സൈഡിലെ ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു…അവനും ഞാനും അങ്ങോട്ടേക്ക് നടന്നു……പുറത്തിട്ടു ബെഞ്ചിൽ അവനൊപ്പം ഞാനും ഇരുന്നു….. “വൈദവ് എപ്പിടി കെട്ടവനോ…നല്ലവനോ…..?” അവൻ എന്നെ നോക്കി ചായ ചുണ്ടോടു അടുപ്പിച്ചു……… കെട്ടവനോ…… നല്ലവനോ……. എപ്പോഴെങ്കിലും ഞങ്ങൾക്ക് ഓർക്കാൻ എന്തെങ്കിലും ഉണ്ടോ….ഞാൻ അയാളെ എന്നെങ്കിലും സ്നേഹത്തോടെ നോക്കിയിരുന്നോ?……. എപ്പോഴും എന്നെ പുച്ഛത്തോടെ നോക്കിയിരുന്ന വൈധവ്. എപ്പോഴെങ്കിലും എന്നെ സ്നേഹത്തോടെ നോക്കിയിട്ടുണ്ടോ……?

ഉണ്ട്……ഞാൻ ആധവിനെ പ്രസവിക്കാൻ തീരുമാനിച്ചപ്പോൾ….അവനെ പ്രസവിച്ചപ്പോൾ…..ചിലപ്പോഴൊക്കെ അവനോടു കളിക്കുമ്പോൾ അയാൾ എന്നെ നോക്കിയിരുന്ന്വോ? അന്ന് എനിക്കതൊക്കെ അസഹ്യതയായിരുന്നു……..ഇന്ന് ഞാൻ ആ നിമിഷങ്ങൾ ഒക്കെ എണ്ണിപ്പറക്കുന്നു…….ഞാൻ നിലത്തു നോക്കി ചിരിച്ചു….ആത്മനിന്ദയോടെ ……. “ചേച്ചി……. ഇപ്പോഴും അറിയില്ലേ …….? സ്വന്തം ഭർത്താവിനെ കുറിച്ച്…….. ?” ഞാൻ അവനെ നോക്കി……. “വൈധവ്…… അവൻ പാതി അസുരൻ താൻ…… പാതി ദേവൻ…..എന്നാൽ ആ ദേവനെ അവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്നു…

എന്നിൽ നിന്നും…..മേ ബി ഐ ആം നോറ്റ് ടിസർവിങ് ഹിം……….സ്വന്തം കുഞ്ഞിനേയും കാമുകനെയും ഉപേക്ഷിച്ചു കടന്നവൾക്കു എന്ത് അർഹത………” കിച്ചു എന്നെ തന്നെ നിശബ്ദം നോക്കി ഇരുന്നു……. “എല്ലാം അവസാനിക്കുന്നു…… വൈധവ് വരുന്നത് ഡിവോഴ്‌സിനാണ്…….. മ്യൂച്ചൽ ഡിവോഴ്‌സ് ……. അയാൾ നല്ലൊരു അച്ഛനാണ്…….പിന്നെ ഡിവോഴ്‌സിൻ്റെ കാര്യം പറഞ്ഞതിൽ പിന്നെ ഒരു രീതിയിലും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല……സൊ…….കെട്ടവനല്ല…… നല്ലവൻ താൻ…….” കിച്ചുവിന്റെ മുഖത്ത് ഞെട്ടലും വേദനയും ഉണ്ട്…… കുറച്ചു നേരം ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല……തിരിച്ചു കാറിലേക്ക് നടക്കുമ്പോഴും മൗനമായിരുന്നു…. .കാറിനടുത്തു എത്തിയപ്പോൾ അവൻ എനിക്കഭിമുഖമായി വന്നു…..

“ചേച്ചീ……. ആ അസുരനോടൊപ്പം ജീവിക്കാൻ നിൻ്റെ മനസ്സിൽ ഒരു ശതമാനം എങ്കിലും ആഗ്രഹം ഉണ്ടോ….? …….” ഉണ്ടോ..? ഞാൻ എന്നോട് തന്നെ ചോദിച്ചു……….എന്തിനു……….? ……അവനെ കാത്തു ഒരു പ്രണയം ഉള്ളപ്പോൾ ആ ചോദ്യത്തിന് പോലും പ്രസക്തിയില്ല……. “ഇല്ലാ……. ലെറ്റ് ഹിം ഗോ…….. ” ഞാൻ അതും പറഞ്ഞു കാറിൽ കയറി ഇരുന്നു……പുറകോട്ടു ചാരി കണ്ണടച്ചു…… എന്നെക്കാളും നന്നായി വൈധവിനെ സ്നേഹിക്കാൻ അവൻ്റെ പ്രണയത്തിനു കഴിയും…..എൻ്റെ മനസ്സിലേക്ക് എന്റെ ആധവിൻ്റെ മുഖം കടന്നു വന്നു….അവൻ്റെ ‘അമ്മ എന്ന വിളി……… അവനും വൈധവും …അവരുടെ തമാശകളും…..കളികളും …….

ഞാൻ ഒരിക്കലും ആ ഫ്രയിമിൽ ഉണ്ടായിരുന്നില്ല…… ഞാൻ ഉണ്ടെങ്കിൽ വൈധവ് സംസരിക്കാറില്ല…… അവൻ ഉണ്ടെങ്കിൽ ഞാനും…….അത് കൊണ്ട് തന്നെ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള തമാശകളും കളികളും ഒന്നും ഉണ്ടാവാറില്ല…… തിരിച്ചു വീട്ടിലേക്കു എത്തുമ്പോൾ ഞാൻ കണ്ടു……എന്നെ കാത്തു വഴിക്കണ്ണുമായി നിൽക്കുന്ന ആധവിനെ……. പുറത്തേക്കു ഇറങ്ങിയതും ഓടി വന്നു…..എന്നെ കെട്ടി പിടിച്ചു…കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു…… “എന്നെടാ കണ്ണാ…..ഭയന്തിട്ടാ ……..” അവൻ അതെ എന്ന് തലയാട്ടി….. “അവനു ഞങ്ങളും ആയി അത്ര അടുപ്പം ആയില്ലല്ലോ…..ഇരുട്ട് വീണതും കരച്ചിലും ഒക്കെ തുടങ്ങി…….പിന്നെ വൈധവും വിളിച്ചിരുന്നു……….”

അപ്പയാണ്…… അന്ന് അവൻ എന്നെ ചേർന്ന് കിടന്നുറങ്ങി……. രണ്ടു മൂന്നു ദിവസങ്ങൾ കടന്നുപോയി….. ഞാൻ അധികവും വീട്ടിൽ തന്നെയായിരുന്നു……പുറത്തേക്കു ഇറങ്ങിയില്ല…….എന്റെ വീട്ടിൽ നിന്നും വൈധവിൻ്റെ വീട്ടിലേക്കു അകത്തുകൂടെ തന്നെ പോകാം……വൈധവ് വരാൻ ഇനിയും രണ്ടു ദിവസം ഉണ്ട്……. ഞാൻ കല്യാണത്തിന് ശേഷം വീട്ടുകാരോടും വൈധവിൻ്റെ അപ്പായോടും അമ്മയോടും അകലം പാലിക്കുകയായിരുന്നു……. ആധവ് പകലുകൾ അവിടെയും ഇവിടെയും ആയി ചിലവിട്ടു……. രാവിലെ വൈദവിന്റെ വീട്ടിലേക്കു പോയ ആധവിനെ ഉച്ചയായിട്ടും കണ്ടില്ല…

ഞാൻ മാമിയുടെ വീട്ടിലേക്കു ചെന്നു..ഞാൻ ഇത്തവണ വന്നിട്ട് അങ്ങോട്ട് പോയിരുന്നില്ല……. മാമി എന്നോടും മിണ്ടാറില്ല…… ഞാൻ അവിടെ ചെന്നപ്പോൾ മാമി തിരക്കിട്ട പണിയിലായിരുന്നു…ആദവും മാമാവും പാട്ടിയും ഓരോ പലഹാരങ്ങളായി രുചിക്കുന്നു…തമാശ പറയുന്നു….. വൈദു വരുന്നതിൻ്റെ ഒരുക്കങ്ങളായിരുന്നു……. ഞാൻ വാതിൽക്കൽ നിന്ന് നോക്കി…തിരിഞ്ഞപ്പോഴേക്കും ആധവ് എന്നെ കണ്ടിരുന്നു…… “അമ്മാ….. അപ്പാസ് ഫേവറൈറ്റ് ബോളി……..” അവൻ എന്നെ വലിച്ചു കൊണ്ട് അകത്തേക്ക് വന്നു..എല്ലാരും ചിരിയും നിർത്തി നിശബ്ദരായി…….ഞാൻ ചുറ്റും നോക്കി…..വൈധുവിനു എന്താ ഇഷ്ടം എന്ന് എനിക്കറിയില്ല……..

കുറച്ചു നേരം എല്ലാരും അവിടെ ഇരുന്നു എന്തെക്കെയോ സംസാരിച്ചു ഒരോർത്തരായി പോയി…ഒടുവിൽ ഞാനും മാമിയും മാത്രമായി……ഞാൻ എന്തെക്കെയോ തൊട്ടും തുടച്ചും നിന്നു….. പണ്ടൊക്കെ ഞങ്ങൾ കൂടിയാൽ നോൺ സ്റ്റോപ്പ് ആയിരുന്നു…വല്ലപ്പോഴും വരാറുള്ളൂ മാമി……ഒരിക്കൽ മാത്രമേ വൈദ് കുട്ടിക്കാലത്തു അവരോടൊപ്പം വന്നിട്ടുള്ളൂ….പിന്നെ ഒരിക്കൽ ഞാൻ പ്ലസ് ടു വിനു പഠിക്കുമ്പോളും വന്നിട്ടുണ്ട്…… “ശ്വേതാ….വൈധുവും ഞങ്ങളും ചെയ്തത് തപ്പു താൻ….. നിജമാം തിരുട്ടു കല്യാണം താൻ…..എന്നാൽ നീ നിന്റെ അപ്പായോടും അമ്മയോടും ചെയ്തതും അത് താനാ…….

വൈദു അവനു നിന്നെപോലൊരു രണ്ടാം കെട്ടുകാരിയെ കേട്ടേണ്ടേ ഒരു ആവശ്യവും ഇല്ലാ….ഞങ്ങൾക്കും ഇഷ്ടല്ലായിരുന്നു…..പിന്നെ അവൻ ഓക്കേ പറഞ്ഞു… ഞങ്ങൾ എതിർത്തില്ല….അങ്ങനെയെങ്കിലും നിനക്ക് ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് കരുതി……..” ഞാൻ നിശബ്ദം നിന്നതേയുള്ളൂ….. “അതെല്ലാം തപ്പു താൻ……നീ ഇപ്പോഴും നിൻ്റെ അപ്പായോടും അമ്മയോടും പാട്ടിയോടും ആരോടും മിണ്ടുന്നില്ല…ഇന്നും നീ ക്ഷമിച്ചിട്ടില്ല……അതിനര്ഥം എന്നാ….എൻ വൈധുവിനെ നീ ഇന്നും ഭർത്താവായി കാണുന്നില്ല…… ദൈവ സന്നിധിയിൽ കെട്ടിയ ഈ താലിയെ മാനിക്കുന്നില്ല……ഇത് താൻ പെരിയ തപ്പു….. “

നിറഞ്ഞകണ്ണുകളോടെ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ നോക്ക് മാമി എന്നെ കടന്നു പോയി……ഞാൻ മരവിച്ചു നിന്നതേയുള്ളൂ……… തിരിച്ചു മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ ഓർത്തു എൻ്റെ വിവാഹ ദിവസം…… പിന്നീടുള്ള ദിവസങ്ങൾ…ഓരോന്നും…… എൻ്റെ പ്രതിബിംബത്തോടെ സംവദിക്കുമ്പോഴും…….ഞാൻ ഓർത്തു…….ഇന്ന് എനിക്ക് ചുറ്റും അവശേഷിക്കുന്ന ബന്ധങ്ങൾ പോലും എന്നെ വിട്ടകലുമോ……ഏകാകിയായി അപ്പനും മരിച്ചു ഒറ്റപ്പെട്ട സാൻഡി യുടെ ചിത്രം എന്റെ മനസ്സിലേക്ക് വന്നു……. ആ സ്ഥാനത്തു ശ്വേതാ……..

ഫേസ്ബുക്കിൽ സാൻഡിയുടെയും അവളുടെ എബിച്ചൻ്റെയും ഈവയുടെയും കുഞ്ഞി കുട്ടന്മാരുടേയു ഫോട്ടോ ഇട്ടിരിക്കുന്നത്തിൽ വിരലുകളോടിച്ചു ……ഞാൻ അവളുടെ കഴുത്തിൽ തിളങ്ങുന്ന മിന്നിലേക്കു നോക്കി… അവളുടെ എബിച്ചന്റെ മിന്നിലേക്കു….അറിയാതെ എന്റെ വിരലുകളും സാരിയുടെ ഞൊറികളിൽ മറഞ്ഞു കിടന്നിരുന്ന എന്റെ താലിയിലേക്കു പോയി….. ഒരിക്കൽ പോലും ഞാൻ വിലകല്പിക്കാതിരുന്ന ഒന്ന്……. വിവാഹ ദിവസം വൈദുവിന്റെ താലി പൊട്ടിക്കാൻ ഞാൻ ശ്രമിച്ചത്…വൈദു കൈഞെരിച്ചതു…….തൊടരുത് എന്ന് താക്കീതു നൽകിയത്…….

ഓരോ ദിവസങ്ങളും ഞാൻ ഓർത്തു………. വൈദ് വരുന്ന ദിവസം എത്തി……..മാമായും ആധവും കിച്ചുവും എയർപോർട്ടിൽ പോയി…….ഉച്ചയോടെ അവർ എത്തി…അവർ വൈദുവിൻ്റെ വീട്ടിലാണ് പോയത്……. “അവർ എത്തി……..നീ എന്താ വരാത്തെ….?” അമ്മയാണ്…… ഞാൻ അമ്മയ്‌ക്കൊപ്പം പോയി……. എല്ലാരും ഭക്ഷണം കഴിക്കുകയായിരുന്നു…… ഞാൻ ഊണുമുറിയിൽ ആരും ശ്രദ്ധിക്കാത്ത ഭാഗത്തു നിന്നു…വൈദ് ഭക്ഷണം കഴിക്കുന്നു….ആദവിനോട് തമാശ പറയുന്നുണ്ട്..ചിരിക്കുന്നുണ്ട്…….. ചിരിക്കുന്ന വൈധുവിനെ ആരും അധികം കണ്ടിട്ടില്ല…… “എന്നാ അഴക്…… ഉനക്ക്‌ ഇപ്പിടി എപ്പോവും ചിരിക്ക കൂടാതാ വൈദൂ……”

പാട്ടിയാണ് ……. പെട്ടന്ന് വൈദ് ചിരി നിർത്തി………. “അപ്പോഴേ നിർത്തിയാച്ചാ……..ചിരിക്കടാ വൈദൂ…..” ഒരു കുഞ്ഞു ചിരിയാക്ക്കി മാറ്റി…… പിന്നെ ചുറ്റും ഒന്ന് ഓടിച്ചു നോക്കുന്നുണ്ടായിരുന്നു……. “അമ്മാ……അങ്ക ഇരുക്കു അപ്പാ………” ആധവ് പെട്ടന്നു വൈദൂവിൻ്റെ മുഖം എന്റെ നേർക്ക് തിരിപ്പിച്ചു….. ആ കുഞ്ഞുചിരിയും കൂടി മാഞ്ഞു……ദേവൻ മാറി അസുരൻ തെളിയുന്നത് ഞാൻ കണ്ടു…..എല്ലാരും എന്നെ നോക്കി…… ഏതാനം നിമിഷത്തിനകം മൗനം നിറയും എന്ന് തോന്നിയതിനാൽ ഞാൻ അടുക്കളയിലേക്കു പോയി……

ഊണും കഴിഞ്ഞു വൈദുവും ആദവും അവന്റെ മുറിയിലേക്ക് പോയി……. ഞാൻ കഴിച്ചു എന്ന് വരുത്തി…എല്ലാപേരും ഉച്ചമയക്കത്തിനായി അവരവരുടെ മുറിയിലേക്ക് പോയി……ഞാൻ അവിടെ ചുറ്റി പറ്റി നിന്നു..തിരിച്ചു എന്റെ മുറിയിലേക്ക് വന്നു…വെറുതെ കിടന്നു…കണ്ണുകൾ നിറഞ്ഞൊഴുകി…എന്തിനാ വേദനിക്കുന്നത്…അറിയില്ല…വേദനിച്ചു കൊണ്ടിരുന്നു….വൈകിട്ട് എപ്പോഴോ ആധവ് വന്നു…. അപ്പ കൊണ്ട് വന്ന കളിപ്പാട്ടങ്ങൾ മിട്ടായികൾ കാണിച്ചു തന്നു…..അവർ പുറത്തു പോവുകയാണ് എന്ന് പറഞ്ഞു…ഞാൻ അവനെ ഒരുക്കി വിട്ടു…….ഞാൻ പുറത്തിറങ്ങിയില്ലാ……

രാത്രിയും പുറത്തിറങ്ങാതെ ആയപ്പോൾ ‘അമ്മ വന്നു ഭക്ഷണം കൊണ്ട് വെചു……. എന്റെ നെറുകയിൽ തലോടി…… “ശ്വേതാ…….. എപ്പോവും ഏൻ ഇപ്പിടി ഇറുക്ക്‌ ……. എല്ലാരും എൻ്റെ മോളെ കുറ്റപ്പെടുത്തുന്നു..ഒറ്റപ്പെടുത്തുന്നു……എനിക്ക് സഹിക്കാൻ പറ്റുന്നില്ല…….സത്യം തന്നെയാണ്…..തെറ്റ് എല്ലാർക്കും പറ്റും…എന്നാലും ഇങ്ങനെ സ്വയം എന്തിനു എരിഞ്ഞമരണം…… എല്ലാം പഴയ പോലെ തന്നെയാണ്…… തെറ്റുകൾ ആവർത്തിക്കാതിരിക്കലാണ് വേണ്ടത്……. ” ഞാൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു…വര്ഷങ്ങള്ക്കു ശേഷം…….അമ്മയും ഒരുപാട് കരഞ്ഞു…….

വാതിലിനപ്പുറം അപ്പാവും കിച്ചുവും കണ്ണുകൾ തുടയ്ക്കുന്നുണ്ട്……. അന്ന് ‘അമ്മ എന്റൊപ്പം കിടന്നു….. ആധവ് വൈദവിനൊപ്പം കിടന്നു …..അത് ഞാൻ പ്രതീക്ഷിച്ചിരുന്നു…….. വൈദു എന്നെ അന്വേഷിച്ചിട്ടുണ്ടാവില്ല…….അല്ലെങ്കിലും അവനു തിരക്കുണ്ടാവും…… ശ്വേതാ എന്ന അദ്ധ്യായം അടയ്ക്കാൻ തിരക്കുണ്ടാവും……പക്ഷേ വൈദ്….. നിന്റെ അദ്ധ്യായം എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ എഴുതി ചേർത്ത് തുടങ്ങിയതേയുള്ളു…….. അടുത്ത ദിവസം രാവിലെ ഞാൻ കുളിച്ചു അമ്മയോടൊപ്പം അമ്പലത്തിൽ പോയി……ഒരുപാട് വര്ഷങ്ങള്ക്കു ശേഷം അമ്മയോടൊപ്പം…..

തിരിച്ചു വീട്ടിലേക്കു വന്നു കയറുമ്പോൾ…വൈദുവും ആധവ് കിച്ചുവും മുറ്റത്തുണ്ടായിരുന്നു…… ആദവും കിച്ചുവും ഞങ്ങളെ ഒരുമിച്ചു കണ്ട സന്തോഷത്തിൽ ആയിരുന്നു…..വൈദ് അമ്മയെ നോക്കി ചിരിച്ചു…..എന്തോ പറയുന്നു..എന്നെ ഒന്ന് നോക്കി……തിരിച്ചു വീട്ടിലേക്കു കയറിയപ്പോൾ വൈദ് എന്റെ കയ്യിൽ പിടിച്ചു നിർത്തി….. “എങ്ക തപ്പിച്ചു പോറൈൻ……… ഇന്ന് അഡ്വക്കേറ്റിനെ കാണാൻ പോകണം…. നീയും വരണം…..പത്തു മണിക്ക്……റെഡി ആയി വാ……” “ഇല്ല……ഞാൻ വരില്ല……” “വൈ….?” അവൻ സംശയത്തോടെ നോക്കി…… “അത്……. എനിക്ക്…….വേറൊരു അപ്പോയ്ന്റ്മെന്റ് ഉണ്ട്…..

ഞാൻ വരുമ്പോ വൈകും……” അവൻ അത്ര വിശ്വാസമില്ലാത്ത പോലെ നോക്കി….. “എങ്ക …………?” “കൊഞ്ചം ദൂരെ താൻ……. നാളെ പോകാം…….” ഞാൻ വേഗം അകത്തു പോയി ഒരുങ്ങി……എല്ലാരോടും ഈ നുണ തന്നെ ആവർത്തിച്ചു ഇറങ്ങി…വൈധുവിനെയും കിച്ചുനെയും കാണാൻ നിന്നില്ല…… ആദ്യം കണ്ട ഓട്ടോയിൽ ആദ്യം തോന്നിയ സ്ഥലവും പറഞ്ഞു…….ഒരു കോഫിഷോപ്പിൽ ആയിരുന്നു പോയത്….. എന്തിനു ഞാൻ വൈധുവിനോട് കള്ളം പറഞ്ഞു…… ഞാൻ എന്തിനു നീട്ടി വെചു…… ഇന്ന് അല്ലാ എങ്കിൽ നാളെ …അഡ്വക്കേറ്റ്നെ കാണും…….മാത്രമല്ല വൈധുവിനോട് കള്ളം പറയാൻ പറ്റില്ല…

ഇന്ന് തന്നെ വിശ്വസിച്ചിട്ടുണ്ടാവില്ല……ഉച്ചവരെ പലതും ഓർഡർ ചെയ്തു സമയം കളഞ്ഞു…… ഓർഡർ ചെയ്ത ഭക്ഷണത്തെ ഒന്നും തൊടാത്ത എന്നെ അവരും സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി…..പിന്നെ തിരിച്ചു ബസിൽ കയറി പോകാൻ തോന്നി…..അങ്ങനെ പല ബസുകൾ ഒക്കെ കയറി ക്ഷീണിച്ചു ഞാൻ വീട്ടിൽ എത്തി…. എല്ലാരും സംശയഭാവത്തിൽ എന്ന നോക്കുന്നുണ്ട്….. ആധവിനെ കണ്ടില്ല……വൈധുവിനൊപ്പമായിരിക്കാം…. ഞാൻ തിരിച്ചു മുറിയിൽ വന്നു …തളർന്നു കിടന്നു…എന്തിനാ ശ്വേതാ നീ ഇന്ന് പോയത്…… എന്തിനു……അയാൾക്ക്‌ മറ്റൊരു പ്രണയം ഇല്ലേ….അയാൾ പോയിക്കോട്ടെ…….

ഇത്രയും കാലം നീ കൽപ്പിക്കാത്ത വില ഇന്ന് ഇപ്പൊ എന്തിനു ഈ താലിക്കു കൊടുക്കണം……. രാത്രി ആരോ വാതിലി മുട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത്……വന്ന കോലാത്തിൽ കിടന്നു ഞാൻ എപ്പോഴോ ഉറങ്ങിയിരിക്കുന്നു……ഞാൻ വാതിൽ തുറന്നു…… വൈധുവും ആധവുമാണ്…… “ഞാൻ എപ്പോഴേ വിളിക്കുന്നു….അമ്മാ……..” “”അമ്മ വാസ് നോട് വെൽ കണ്ണാ……” വൈദ് എന്നെ സംശയത്തോടെ അടിമുടി നോക്കി അകത്തേക്കു കയറി…….. ചുറ്റും നോക്കി……എന്റെ മൊബൈൽ അവിടെ ഇരിപ്പുണ്ട്……പണ്ടായിരുന്നു എങ്കിൽ ഞാൻ ആദ്യം മൊബൈൽ എടുത്തു ഒളിച്ചു വെച്ചേനെ…..ഇപ്പോൾ അവൻ അത് എടുക്കുന്നു പോലും ഇല്ലാ……

അടഞ്ഞ അദ്ധ്യായം…. “കണ്ണാ…..മോൻ താഴേ പോയി കളിച്ചോ…..?” വൈധുവാണ്… അവൻ താഴേ പോയി……..വൈദ് എന്നെ നോക്കി നിൽക്കുന്നു….. “എന്താ പനി ഉണ്ടോ……?” “നോ……ഹെഡ് എക്ക്……” “മ്മ്……കുളിച്ചിട്ടു എന്റെ മുറിയിൽ വാ…… നമുക്ക് ഇന്ന് ഒരുമിച്ചു കിടക്കാം……മോനോടൊപ്പം…….ഓർക്കാനിരിക്കട്ടെ അവനും അങ്ങനൊരു ദിവസം………” അതും പറഞ്ഞു….വൈദ് പുറത്തേക്കു പോയി…….ഞാൻ മരവിച്ചു നിന്നതേയുള്ളൂ…യാന്ത്രികമായി കുളിച്ചു…വേഷം മാറി……അമ്മയോട് പറഞ്ഞിട്ട് വൈദുവിന്റെ വീട്ടിലേക്കു പോയി…… എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിച്ചു……

മാമിയോടൊപ്പം അടുക്കളയിൽ സഹായിച്ചു……പിന്നെ മാമി പോയപ്പോൾ ഞാൻ നടന്നു വൈദുവിന്റെ മുറിയിലേക്ക്……ആധവിന് സ്വർഗ്ഗം കിട്ടിയത് പോലായിരുന്നു……ഞങ്ങളെ മാറി മാറി ഉമ്മ വെക്കുന്നുണ്ടായിരുന്നു…ഞങ്ങളുടെ നടുക്ക് കിടന്നുകൊണ്ട് കഥ കേട്ടുറങ്ങി……വെളിച്ചം കെടുത്തി എങ്കിലും ഞാൻ ഉറങ്ങിയിരുന്നില്ല…… തിരിഞ്ഞും മറിഞ്ഞും കിടന്നു വൈദുവിന്റെ ഉറക്കം കളയണ്ടല്ലോ എന്ന് കരുതി ഞാൻ എഴുന്നേറ്റു ബാൽക്കണിയിലേക്കു വന്നു……. പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു……. എൻ്റെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും ഞാൻ ഓർത്തു……ഓരോ അധ്യായവും ഞാൻ ആസ്വദിച്ചിരുന്നു……എന്നാൽ വൈദവ് ….

ഞാൻ ആസ്വദിച്ചിരുന്നില്ലാ…ഇഷ്ടപ്പെട്ടിരുന്നില്ല…പക്ഷേ എനിക്ക് അവസാനിപ്പിക്കാനും കഴിയുന്നില്ല…….. “എന്ന പൊണ്ടാട്ടി……. തൂക്കം വരേലയാ…….” വൈദുവിന്റെ ശബ്ദം…..ഞാൻ തിരിഞ്ഞു നോക്കിയില്ല…അവനും എനിക്കൊപ്പം വന്നു നിന്നു….. “എബി ചാക്കോയും ഭാര്യ സാൻട്ര താരകനെയും കണ്ട ദുഃഖം ആണോ…… മോളെ കാണാത്ത ദുഃഖം ആണോ…… ? ” ഞാൻ അവനെ നോക്കി…ആദ്യമായി എന്നെ അവൻ ഹാക്ക് ചെയ്തതിൽ എനിക്കൊട്ടും ദേഷ്യം തോന്നിയില്ല………” എങ്ങനെയാ നീ ഈ പ്രൊഫഷൻ ചൂസ് ചെയ്തത്……….? ആരെയാ ആദ്യം ഹാക്ക് ചെയ്തത്…….” അവൻ ന്നെ നോക്കി ചിരിച്ചു…പിന്നെ വിദൂരതയിലേക്ക് നോക്കി……..കുറച്ചു നേരത്തെ മൗനത്തിനു ശേഷം….

“നീ ഇപ്പോവും യങ് താൻ…..ഡെഫിനിറ്റിലി സംബഡി വിൽ കം ഇൻടു യുവർ ലൈഫ്……… അപ്പൊ ആധവ് നിനക്ക് ബുദ്ധിമുട്ടാവും……എനിക്കും അവനെ പിരിയാൻ കഴിയില്ല……സോ…..ഞാൻ അവനെ കൊണ്ട് പോകാം…… അവൾക്കും ബുദ്ധിമുട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്…….ഡെഫിനിറ്റിലി നിനക്ക് അവനെ കാണാം……..” എൻ്റെ ഹൃദയം പൊടിയുന്നത് പോലെ……..ചിരിച്ചു കൊണ്ട് എനിക്ക് അവനു കൈകൊടുക്കണം എന്നുണ്ട്…പക്ഷേ…… …… “ശ്വേതാ……. നിനക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ…… ഈ അഞ്ചു വര്ഷം നമ്മളിൽ ഉണ്ടാകാത്ത സൗഹൃദം ഇനി ചിലപ്പോൾ ഉണ്ടായാലോ…….സൊ…നമുക്ക് സുഹൃത്തുക്കൾ ആയി പിരിയാം…….” ഞാൻ നിശബ്ദം ഇരുട്ടിലേക്ക് നോക്കി നിന്നു…… “വാ…..ഉറങ്ങാം……”

അവൻ എന്നെ കടന്നു പോയി….. “വൈദു……..” ഞാൻ അവൻ്റെ കയ്യിൽ പിടിച്ചു നിർത്തി…….. ഈ ഒരു നിമിഷം നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ…..ഞാൻ ദീർഘനിശ്വാസം എടുത്തു……കണ്ണുകളടച്ചു…..അവൻ എന്നെ നോക്കി നിൽപ്പുണ്ട്… “വൈദ്……എനിക്കാകാ ഒരു സെക്കന്റ് ചാൻസ് കൊടുക്ക മുടിയുമാ………ഒരു ചാൻസ് …പ്ളീസ്………” ഞാൻ എൻ്റെ ചൂണ്ടു വിരൽ ഉയർത്തി അവനോടു കെഞ്ചി…… കാരണം ഇനിയും നഷ്ടങ്ങൾ ഓർത്തു ഖേദിക്കാൻ എനിക്ക് വയ്യ…….. എൻ്റെ ആധവിനെയും അവൻ്റെ അപ്പയെയും നഷ്ടപ്പെടുത്താൻ എനിക്ക് വയ്യാ……. “പ്ളീസ് വൈദൂ….സത്യമായിട്ടും നിൻ്റെ ഇഷ്ടം പോലെ….ആഗ്രഹം പോലെ ഞാൻ ജീവിച്ചു കൊള്ളാം…….. പ്ളീസ്……..”

എന്നും പറഞ്ഞു അവൻ്റെ മാറോടു ചേർന്ന് നിന്ന് കരഞ്ഞു എങ്കിലും……വൈധവ് മൗനമായിരുന്നു…അവൻ എന്നെ തഴുകിയിരുന്നില്ല… ഞാൻ പെട്ടന്ന് ദൂരേക്ക് മാറി……. അവൻ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…അത്ഭുതത്തോടെ……..ഞാൻ വേഗം തിരിച്ചു മുറിയിലേക്ക് വന്നു……. ആദവിനൊപ്പം കിടന്നു……. വൈദുവിന്റെ മൗനം എനിക്കുള്ള ഉത്തരമായിരുന്നു….വൈകിപ്പോയി ശ്വേതാ…….ഞാൻ നിശബ്ദം തേങ്ങി…കണ്ണുകൾ അടച്ചു…….വൈദ് മുറിയിലേക്ക് വരുന്ന ശബ്ദം ഞാൻ കേട്ടിരുന്നു……ഞാൻ കണ്ണുകൾ ഇറുകെ അടച്ചു…..ചുവരിലേക്കു ചരിഞ്ഞു കിടന്നു. എന്നാൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ എന്റൊപ്പം അവൻ വന്നു കട്ടിലിൽ കിടന്നു……

ഒരു കൈകൊണ്ടു എന്നെ അവനിലേക്ക്‌ ചേർത്ത് പിടിച്ചു….എന്റെ പിന്കഴുത്തിൽ അവന്റെ നിശ്വാസം അടിച്ചു…എന്റെ ചെവിയോരം പറഞ്ഞു……. “ഉണക്കാകെ കഡൈസി ചാൻസ് താൻ കൊടുക്ക പോരേയ്ൻ……ദി ലിസ്റ് ചാൻസ്…….ഇനിയും എന്നെ സ്നേഹിച്ചില്ല എങ്കിൽ കൊന്നിടുവേൻ…..പുറമ്പോക്കു……..” ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി……ഞാൻ പൊട്ടി കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് അമർന്നു…… അവനും എന്നെ ചേർത്ത് പിടിച്ചിരുന്നു ശക്തമായി…… അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു………ഒരുപാട് നേരത്തെ കരച്ചിലിനൊടുവിൽ അവൻ എന്റെ ചെവിയോരം പറഞ്ഞു……..”ഞാൻ ആദ്യം ഹാക്ക് ചെയ്തത് ഉന്നൈ താൻ…….നിന്റെ ആദ്യ പ്രണയത്തെ….പ്ലസ് ടു….. ന്യാപകം ഇറുക്കാ……..”

എൻ്റെ അസുരൻ്റെ കണ്ണുകളിലെ പ്രണയവും കുസൃതിയും എൻ്റെ ഓർമകളെ മായിച്ചു കളയാൻ മാത്രം കെൽപ്പുള്ളതായിരുന്നു……..ഞങ്ങൾക്കിടയിൽ കാമം ഇല്ലാതെ പ്രണയം നിറഞ്ഞ രാത്രികളുടെ ആരംഭമായിരുന്നു അന്ന്……..ഞാൻ തിരിച്ചറിയുകയായിരുന്നു തീവ്ര പ്രണയം അത് എന്നും പൂവണിയുക തന്നെ ചെയ്യും……….എൻ്റെ അസുരൻ്റെ പ്രണയം പോലെ…… ഞാനറിയാതെ എന്നെ പ്രണയിച്ച അസുരൻ…… ഒരിക്കൽ പോലും ഞാൻ പ്രണയിക്കാത്ത അസുരനോട്…ഞാൻ വെറുത്തിരുന്നവനോട്…….ഞാൻ ഇന്ന് അടിമ പെട്ടിരിക്കുന്നു…അവൻ്റെ പ്രണയത്താൽ………ഇങ്ങനെ തിരിച്ചും പ്രണയിക്കാൻ എന്നെ പഠിപ്പിച്ചത് സാൻട്രയാണ്……..അവളുടെ എബിച്ചനാണ്……….

ഇസ സാം….

തൈരും ബീഫും: ഭാഗം 44

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!