എന്നും രാവണനായ് മാത്രം : ഭാഗം 27

Share with your friends

എഴുത്തുകാരി: ജീന ജാനകി

കല്ലുവിനെയും എന്നെയും മേക്കപ്പ് ചെയ്യാൻ സഹായിച്ചത് രാജി ആയിരുന്നു… ആകാശനീലയും ബ്ളാക്കും കളർ കോംപിനേഷനുള്ള ലോംഗ് സ്കർട്ടും ബ്ലാക്കിൽ മിറർ വർക്കും ബീഡ് വർക്കും ഉള്ള ബ്ലൗസും…. ആകാശനീലയിൽ ബീഡ് വർക്കുള്ള ഷാൾ ദാവണിപോലെ ചുറ്റി…. മുടി അഴിച്ചിട്ട് അതിനടിയിൽ കൂടി മുല്ലമാല വട്ടത്തിൽ ചുറ്റി ക്ലിപ് ചെയ്തിട്ടു….. വലിയ ജിമിക്കിയോട് ചേർത്ത് മാട്ടിയും മുടിയിൽ പിൻ ചെയ്തു…. നെക്ലേസ് മോഡലിൽ ആകാശനീലയും ബ്ലാക്കും കല്ലുകളുള്ള മാലയും കയ്യിൽ മാച്ചിംഗ് ആയ വളകളും….

മുഖത്ത് അത്യാവശ്യത്തിന് മേക്കപ്പും ചെയ്തു… കല്ലു -ആഹാ പൊളിച്ചു…… ഞാൻ സുന്ദരിയാണല്ലേടീ…. രാജി – പിന്നല്ല…. പാടത്ത് കോലം വെയ്ക്കാൻ വരോ…. കല്ലു – പോടീ എരുമേ…. ഞാൻ – അച്ചോടീ…. നീ ചുന്ദരിയല്ലേ…. ഐശ്വര്യാ റായ് ഒരുങ്ങുമോ ഇത് പോലെ…. കല്ലു – ടീ ഫാഷൻ ഷോയ്ക് ഇടയിൽ തന്നെ ഏഷ്യൻ പെയ്ന്റ് വെസ്റ്റേൺ സോംഗ് അമറും എന്നൊരു ന്യൂസുണ്ട്… ഞാൻ – അവള് രണ്ടും കൽപ്പിച്ചാടീ…. നീയും തച്ച് വെച്ചോ….. രാജി – പണി വരുന്ന വഴി നോക്കിയാൽ ഇത് ഒന്നിലൊന്നും നിക്കൂല…. ഒരുപാട് തയ്പിക്കേണ്ടി വരും…. കല്ലു – അന്നയ്കിട്ടെറിഞ്ഞാൽ അമ്മിണിക്കിട്ട് കൊള്ളുന്നതാ അവളുടെ പണിയുടെ ഹൈലൈറ്റ്….

അതോണ്ട് എല്ലാം സൂക്ഷിക്കണം….. പററരുത്…. രാജി – എന്തൂട്ട്…. കല്ലു – പത…റ..രുത് രാജി – ഓ…. പതറരുത് എന്ന്…. ഞാൻ – നീ ധൈര്യമായി ഇരിക്കെടീ… നിന്നെയോ ഇവളെയോ തൊട്ടാൽ അവളെ ഞാൻ അരിഞ്ഞ് അച്ചാറിടും… പഴയ ചക്കിയെ അറിയില്ലവൾക്ക്…. കല്ലു – ഇപ്പോഴെന്താ വ്യത്യാസം… പണ്ടത്തെ പോലെ തറ തന്നല്ലോ ഇപ്പോഴും….. ഒരുമാതിരി വെകിളി പിടിച്ച പിള്ളാരെ പോലെ… പോത്ത് പോലെ വളർന്നു… എന്നിട്ടും പത്ത് വയസ്സിന്റെ വിവരം ഇല്ല…. രാജി – കെട്ടിക്കാൻ പ്രായമായി….

ചില ദിവസം ഞാൻ നോക്കുമ്പോൾ ഫോണിൽ നോക്കി കിണിക്കുന്നത് കാണാം…. നോക്കിയപ്പോൾ എന്താ…. ഹീ മാൻ….. നാണമുണ്ടോ ഹേ….. ഞാൻ – അത് പിന്നെ കടുവയോടല്ലേ ഫൈറ്റ്… പുതിയ യുദ്ധമുറകളൊക്കെ അറിയണ്ടേ…. കല്ലു – ബുദ്ധിയില്ലായ്മ ഒരു കുറ്റമാണോ….. ഞാൻ – രണ്ടൂടെ എനിക്കിട്ട് താങ്ങുവാണോ ??? കല്ലു – ടീ രാജി കുറച്ചൂടെ ലിപ്സ്റ്റിക് താ…. ഇച്ചിരിക്കൂടി ഞാൻ ഒന്ന് ചുവക്കട്ടെ….. രാജി – നീയെന്താടീ പുഷ്പിക്കാൻ പോകുവാണോ….. ഞാൻ – അവൾ അവിനാഷ് സാറിനെ കണ്ടപ്പോളേ പുഷ്പിച്ചതാ…. രാജി – അതേത് പുഷ്പമാടീ ? ഞാൻ – കോഴിപ്പൂവ്…. കല്ലു – പോടീ മ…മ…. അത് വേണ്ട മരമാക്രീ….. രാജി – ടീ തമാശയൊക്കെ പിന്നെ… വേഗം റെഡിയാക്….. സമയം ആകാറായി……

ഇതേ സമയം സ്നേഹ പ്രോഗ്രാം ചാർട്ട് നോക്കുകയായിരുന്നു… അടുത്തത് അവരുടെ പ്രോഗ്രാം… സോറീ ജാനകി… നിന്നോട് എനിക്ക് വല്യ ദേഷ്യം ഒന്നൂല്ല… പക്ഷേ എനിക്ക് അവിനാഷിനെ ഇംപ്രസ് ചെയ്യണം എങ്കിൽ കല്യാണിക്ക് ഈ ഡാൻസ് പൂർത്തിയാക്കാൻ പറ്റാതെ അവൾ തോൽക്കണം…. കുറച്ചു ക്രൂരമാണ്… വേറേ മാർഗം ഇല്ല… സ്നേഹ കയ്യിൽ കരുതിയിരുന്ന ചെറിയ പെട്ടി തുറന്നു… അതിനകത്തെ ചില്ലുകഷ്ണങ്ങളെ കണ്ട അവളുടെ കണ്ണുകൾ തിളങ്ങി…. ചുറ്റിലും ഒന്ന് നോക്കി… ആരുമില്ലെന്ന് കണ്ടതും സ്റ്റേജിൽ അവിടവിടെയായി വളരെ കുറച്ച് മാത്രം വിതറി…. ആര് ചവിട്ടിയാലും ഡാൻസ് നില്ക്കും…

അത് കൊണ്ട് കുറച്ചു മതി… ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധം ചെറിയ ചില്ല് കഷ്ണങ്ങൾ താഴെ വീണു കിടന്നു… ഒന്ന് ക്രൂരമായി ചിരിച്ച ശേഷം അവൾ ഗ്രീൻ റൂമിലേക്ക് ചെന്നു… സ്നേഹ – ഹേയ് റെഡിയായില്ലേ…. നിങ്ങടെ പ്രോഗ്രാമാ…. വന്ന് സ്റ്റേജിൽ കേറ്….. കല്ലു – ദേ വരുന്നു മാം…. മാം നടന്നോളു…. സ്നേഹ – ഓകെ… ഫൈൻ…. രണ്ടുപേരും നന്നായിട്ടുണ്ട്… ആൾ ദ് ബെസ്റ്റ് ഗായ്സ്….. അവൾ ഒന്ന് ചിരിച്ച ശേഷം പുറത്തേക്ക് പോയി….. ഞാൻ – കല്ലുവേ…. എന്നതാടീ ഈ സാധനത്തിനൊരു പേമം… തലയിൽ വെള്ളക്കാ വീണോ…… കല്ലു – പെട്ടെന്ന് ഇവൾക്ക് മാനസാന്തരം വന്നോ… അതെന്തായാലും ഉണ്ടാവില്ല… ഞാൻ –

ഉറപ്പിച്ചോടീ…. പണി തന്നെയാ… എപ്പോൾ എങ്ങനെ കിട്ടും എന്നറിയില്ല… ഡാൻസ് പൊളിക്കാനാണ് സാധ്യത… എന്ത് വന്നാലും കളിച്ച് തീരാതെ നിർത്താൻ പാടില്ല… രാജി – നിങ്ങൾ ചെല്ല്… ഞാൻ സച്ചുവേട്ടന്റെ അടുത്ത് പോകുവാ…. കല്ലു – ശരിയെടാ…. ഞങ്ങൾ കേറട്ടെ… ചക്കി വാ…. *********** ചക്കിയെ വീട്ടിൽ കൊണ്ട് വന്ന ദിവസം അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല… കണ്ണുകൾ ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്നു… അവളുടെ മുഖം അത് എന്നെ വേട്ടയാടി…. ആ കണ്ണുകൾ എന്റെ ഉറക്കം നഷ്ടപ്പെടുത്തി… നെഞ്ചിൽ വല്ലാത്ത വിങ്ങൽ… പിറ്റേന്ന് മുതൽ അവളെ കാണാൻ കണ്ണുകൾ തുടിച്ചെങ്കിലും പെണ്ണ് എന്റെ കൺമുന്നിൽ പോലും വന്നില്ല….

ഭ്രാന്ത് പിടിക്കും പോലെ തോന്നി… ഊണും ഉറക്കവും കളഞ്ഞ് ഞാൻ നടന്നു…. ബസ്റ്റോപ്പിലും രാജിയുടെ വീട്ടിലും ഒരു നോക്ക് കാണാൻ ഞാൻ ചെന്നെങ്കിലും നിരാശയായിരുന്നു ഫലം… അങ്ങനെ രാവിലെ വീട്ടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോളാണ് സച്ചു ഒരുങ്ങി ഇറങ്ങുന്നത് കണ്ടത്… “നീയിതെങ്ങോട്ടാ സച്ചു റെഡിയായി….” “ഇന്നാ ഏട്ടാ ചക്കീടെ പ്രോഗ്രാം… ഞാൻ രാജിയേം കൊണ്ട് പാപ്പന്റെ കാറിൽ പ്രോഗ്രാം ഹാളിൽ പോകും….” “ഉം….” “ചേട്ടായി വരണുണ്ടോ ?” “വരണുണ്ട്… ആരോടും പറയണ്ട ഞാൻ വരുന്ന കാര്യം…” “അതെന്താ ഏട്ടാ ?” “വേണ്ട… അത്ര തന്നെ… നിന്നോട് പറഞ്ഞത് നീ കേട്ടാൽ മതി….”

“ശരി…. ഞാൻ ഇറങ്ങുവാ…..” ഞാൻ അവനോടു അങ്ങനെ പറഞ്ഞതിന് കാരണമുണ്ട്… അവളെന്നെ അവഗണിച്ച് നടക്കുകയാണെന്ന് മനസ്സിലായി… ഞാൻ വരുമെന്ന് അറിഞ്ഞാൽ അവൾ എന്നിൽ നിന്നും ഓടിയൊളിക്കാനേ നോക്കുള്ളൂ… വേഗം പോയി കുളിച്ചു റെഡിയായി… ആകാശനീല ഷർട്ടും അതേ കരയുള്ള മുണ്ടും ഉടുത്തു… കണ്ണാടിയിൽ നോക്കി മുടി ഒന്ന് ചീകി , മീശയും പിരിച്ച് ബുള്ളറ്റെടുത്ത് നേരേ പ്രോഗ്രാം ഹാളിലേക്ക് വിട്ടു… *********** കല്ലുവും ഞാനും സ്റ്റേജിൽ കയറി… ഡാൻസ് തുടങ്ങി… വളരെ നന്നായിത്തന്നെ കളിക്കാൻ തുടങ്ങി… രാജിയും സച്ചുവേട്ടനും മുന്നിൽ ഇരുന്നു പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു…. പെട്ടെന്ന് എന്റെ കാലിൽ എന്തോ തുളഞ്ഞു കേറും പോലെ തോന്നി…

കണ്ണുകൾ നിറഞ്ഞു… പക്ഷേ തോൽക്കാൻ മനസ്സില്ലായിരുന്നു…. കല്ലു കണ്ണുകൊണ്ട് എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു… ഇല്ലെങ്കിൽ ആ നിമിഷം അവൾ കളി അവസാനിപ്പിക്കും… അവൾ തോല്കാൻ പാടില്ല…. കടിച്ച് പിടിച്ച് കളിച്ചു…. ആർക്കും സംശയം തോന്നാത്ത വിധം കളിക്കുന്നതിനിടയിൽ സ്റ്റേജിൽ കണ്ണുകൾ കൊണ്ട് തിരഞ്ഞു… മൂന്ന് ചീളുകൾ കൂടി കണ്ടു…. എങ്ങനൊക്കെയോ അത് കാലുകൊണ്ട് തട്ടി മാറ്റി സൈഡിലേക്കാക്കി…. അതിനിടയിൽ ഒരെണ്ണം കൂടി കാലിൽ തുളഞ്ഞു കയറി… കാല് പതിഞ്ഞിടം മുഴുവൻ ചോര പടർന്നു… സഹിക്കാൻ പറ്റാത്ത വിധം ദേഹം തളരാൻ തുടങ്ങി…

കണ്ണുകൾ മുറുകെയടച്ചു… അവസാനത്തെ ഗാനം ചെവിയിൽ മുഴങ്ങി….. ‘തമ്പുരാനെഴുന്നള്ളി തമ്പുരാനെഴുന്നള്ളി കാവിൻകോവിലകത്തിൻ പൂമുഖത്ത്… കാലൊച്ച കേട്ട നേരം തമ്പുരാൻ മെല്ലെ നോക്കി ആരില്ലെന്നുത്തരം ബാക്കിയായി…..’ കണ്ണ് തുറന്നു നോക്കിയതും കണ്ടത് കണ്ണേട്ടന്റെ മുഖമായിരുന്നു… അതുവരെയുള്ള എന്റെ ക്ഷീണം പോലും മറന്ന് ഞാൻ സ്വയം ചുവടുവച്ചു… കണ്ണീർ ഇടതടവില്ലാതെ ഒഴുകി…. ഡാൻസ് അവസാനിച്ചതും കണ്ണിൽ ഇരുട്ടു കയറി… ബോധം മറയും മുൻപ് ഓടിപ്പാഞ്ഞു വരുന്ന കണ്ണേട്ടനെ ഞാൻ കണ്ടു…… ********** ഡാൻസ് അവസാനിക്കാറയപ്പോഴാണ് ഞാൻ അവിടെത്തിയത്….

സ്റ്റേജിൽ നിൽക്കുന്ന അവളെ കണ്ടപ്പോൾ സ്വയം മറന്നു പോയി… പക്ഷേ അവളുടെ കണ്ണുകൾ കണ്ട് എനിക്കെന്തോ പന്തികേട് തോന്നി… ആ കണ്ണിൽ ഞാൻ കണ്ടത് നാട്യഭാവമായിരുന്നില്ല…. മറിച്ച് നിസ്സഹായത ആയിരുന്നു… അവളുടെ അടുത്തേക്ക് ചെല്ലണം എന്നുണ്ടെങ്കിലും വാശിയോടെയുള്ള അവളുടെ നൃത്തത്തിന് ഭംഗം വരുത്താൻ എനിക്ക് സാധിക്കുമായിരുന്നില്ല… പാട്ടവസാനിച്ചതും അവൾ ബോധം മറഞ്ഞുവീണു…. പിന്നൊന്നും ആലോചിച്ചില്ല… കാലുകൾ ശരവേഗത്തിൽ പാഞ്ഞു….. ബോധം മറഞ്ഞ എന്റെ പെണ്ണിനെ വാരിയെടുത്തപ്പോൾ ഞാൻ കണ്ടു അവളുടെ ചോര… കാലുകളും പാവാടത്തുമ്പും ചോരയിൽ കുതിർന്നു…

രാജിയും കല്ലുവും ചുറ്റും നിന്ന് കരയുവാ……. “സച്ചൂ…. വണ്ടി ഇറക്കടാ….” സത്യത്തിൽ അലറുകയായിരുന്നു…. കല്ലു രാജിയോട് അവളെ നോക്കണ്ട, ഹോസ്പിറ്റൽ പോകാൻ പറഞ്ഞ ശേഷം ഗ്രീൻ റൂമിലേക്ക് പോയി…. രാജി സച്ചുവിനൊപ്പം മുന്പിൽ കയറി… ഞാൻ ചക്കിയേയും കൊണ്ട് പിന്നിലും… അവളെ ഞാനെന്റെ നെഞ്ചിൽ നിന്നും അടർത്തിയില്ല….. “മോളേ…. കണ്ണുതുറക്കെടീ… കണ്ണേട്ടനാ വിളിക്കുന്നേ…. എടീ നിന്റെ കടുവയാടീ വിളിക്കുന്നേ…..” പെട്ടെന്ന് അവളൊന്നു ഞരങ്ങി… ഒരു കൈ കൊണ്ട് എന്റെ വിരലിൽ പിടിച്ചു… കണ്ണ് മാത്രം തുറന്നില്ല…. “വേഗം വിടെടാ….” രാജി – ചക്കീ…. കണ്ണുതുറക്ക്…. ചക്കി…

നിന്റെ രാജിയാടീ…. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഹോസ്പിറ്റൽ എത്തി…. സ്ട്രെച്ചറിൽ കയറ്റി കൊണ്ട് പോകുമ്പോഴും എന്റെ വിരലിൽ നിന്നും അവൾ പിടി വിട്ടിരുന്നില്ല….. കാഷുവാലിറ്റിയിൽ കയറ്റിയ നേരത്ത് അവളുടെ കൈയിൽ നിന്നും വിരലുകളെ വേർപെടുത്തുമ്പോൾ ഉള്ള് പിടഞ്ഞു… ഇരിക്കാൻ പോലുമാകാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു… നെഞ്ച് പെരുമ്പറ കൊട്ടുന്നു…. ഒരു സമാധാനവും ഇല്ല… പെട്ടെന്ന് ഡോർ തുറന്നു ഡോക്ടർ പുറത്തേക്കു ഇറങ്ങി…. കണ്ണൻ – ഡോക്ടർ, ജാനകിക്ക് എങ്ങനുണ്ട്…. ഡോക്ടർ – കാലിൽ രണ്ട് ചില്ല് കഷ്ണങ്ങൾ തറഞ്ഞു കയറിയിരുന്നു… ഒരുപാട് ബ്ലഡ് ലോസുണ്ടായി… അത് കൊണ്ട് തന്നെ A+ve ബ്ലഡ് വേണം…. കണ്ണൻ – ഡോക്ടർ, ഞാൻ കൊടുക്കാം..

എന്റെ സെയിം ബ്ലഡ് ഗ്രൂപ്പാ…. ഡോക്ടർ – എങ്കിൽ വേഗമാകട്ടെ…. ഞാൻ ബ്ലഡ് കൊടുക്കാൻ റെഡിയായി കിടന്നു… ജീവിതത്തിൽ ആദ്യമായി…. എന്തിനും ചങ്കൂറ്റമുണ്ടെങ്കിലും സൂചിയെ പേടിയെന്ന് പറഞ്ഞു കൂട്ടുകാർ കളിയാക്കുമായിരുന്നു…. ഇന്ന് ആ സൂചിയോട് എനിക്ക് ഒട്ടും പേടി തോന്നിയില്ല… മനസ്സിൽ നിറയെ അവളായിരുന്നു…. തിരികെ പുറത്തേക്ക് വന്ന് കസേരയിൽ ഇരുന്നു… അപ്പോഴേക്കും സച്ചു എനിക്ക് കുടിക്കാൻ ജ്യൂസ് കൊണ്ട് വന്നു…. സച്ചു – ചേട്ടായി ഇത് കുടിക്ക്…. ബ്ലഡ് കൊടുത്താൽ ബോഡി വീക്കാകും… ക്ഷീണം മാറട്ടെ… ഇത് കുടിക്ക്… കണ്ണൻ – വേണ്ട… രാജി – ചേട്ടായി പ്ലീസ്…. കണ്ണൻ –

വേണ്ടാഞ്ഞിട്ടാടീ…. പിന്നെ അവരും നിർബന്ധിച്ചില്ല… രാജി എന്റെ തോളിൽ ചാരി ഇരുന്നു… കണ്ണുകൾ നിറയുന്നത് അവരിൽ നിന്നും മറച്ചു…. നെഞ്ചിൽ ഒരേയൊരു പ്രാർത്ഥന മാത്രമേയുണ്ടായിരുന്നുള്ളൂ…. ഡോക്ടർ പുറത്തേക്ക് വന്നു… ഞാൻ ചാടി എണീറ്റു… കണ്ണൻ – ഡോക്ടർ… എങ്ങനെയുണ്ട്…. ഡോക്ടർ – ഷീ ഇസ് ഫൈൻ… മുറിവൊക്കെ ഡ്രസ്സ് ചെയ്തിട്ടുണ്ട്… ഇപ്പോൾ റൂമിലേക്ക് മാറ്റും… പിന്നെ ഒരു ടിടി എടുക്കണം… വൈകുന്നേരം വീട്ടിലേക്ക് പോകാം… കണ്ണൻ – താങ്ക്യൂ ഡോക്ടർ… ഡോക്ടർ – ഏയ്…

ഇതൊക്കെ ഞങ്ങളുടെ ജോലിയാണെടോ…. മനസ്സിന് വല്ലാത്ത സന്തോഷം തോന്നി… ചക്കിയെ റൂമിലേക്ക് മാറ്റിയപ്പോൾ ഞങ്ങൾ അവിടേക്ക് ചെന്നു… തളർന്നു താമരത്തണ്ട് പോലെ കുഴഞ്ഞ് കിടക്കുവായിരുന്നു ബെഡിൽ… എല്ലാവരെയും നോക്കി വരണ്ട പുഞ്ചിരി പാസ്സാക്കി…. എന്നെയും നോക്കി ചിരിച്ചു… പിന്നീട് അവളുടെ വർത്താനം കേട്ട് എന്റെ കിളികൾ പറന്നു പോയി… എന്ത് ജന്മമാണോ എന്തോ… ********** കണ്ണ് തുറന്നപ്പോൾ മുകളിൽ ഫാൻ കറങ്ങുന്നുണ്ട്…. ഭാഗ്യം തട്ടിപ്പോയില്ല… കാലിൽ പന്തം പോലെ എന്തൊക്കെയോ ചുറ്റി വച്ചിട്ടുണ്ട്… അനക്കാൻ വയ്യ… വേദനയുണ്ട്… പെട്ടെന്നാണ് റൂമിലേക്ക് രാജിയും സച്ചുവേട്ടനും കണ്ണേട്ടനും വരുന്നത്…. കടുവയെ കണ്ട് എനിക്ക് ഇച്ചിരി വിഷമം തോന്നി…

എങ്കിലും ഞാൻ അതൊക്കെ ഉള്ളിലൊതുക്കി…. രാജി – എന്താടീ അന്തം വിട്ടു നോക്കുന്നേ….. ഞാൻ – ഞാൻ യശശരീരയായീന്ന് വിചാരിച്ചു…. സച്ചു – എടീ കാലിൽ ചില്ല് പൊത്ത് ആരും തട്ടിപ്പോവൂല… കൂടിപ്പോയാൽ കാലും പഴുത്ത് കിടക്കുകയേ ഉള്ളൂ…. ഞാൻ – ഈ…. അല്ല… എനിക്ക് ഓറഞ്ചും ആപ്പിളും ഒന്നൂല്ലേ…. രാജി – നീയെന്താ പ്രസവിക്കാൻ കിടക്കുവാണോ…. ഞാൻ – ഞാൻ ഒരു രോഗിയല്ലേ… ഇച്ചിരി കണ്ണിച്ചോര കാണിച്ചൂടേ…. അയ്യോ കണ്ണേട്ടാ മുണ്ടിൽ ചോര…. എന്തുപറ്റി.. സച്ചു – അത് നിന്റെ ചോരയാ…. നിന്നെ കണ്ണേട്ടനാ എടുത്തോണ്ട് വന്നത്… അപ്പോൾ ചേട്ടായീടെ മുണ്ടിന് നീ കുറേ ചോര ദാനം കൊടുത്തു…

ഇവിടെ വന്നപ്പോൾ നിനക്ക് ചേട്ടായിയും ചോര തന്നു… സമാസമം…. എന്റെ കണ്ണുകൾ നിറഞ്ഞു… കണ്ണേട്ടന്റെ ചോരയാ എന്റെ ഉള്ളിലൂടെ ഒഴുകുന്നത് എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു…. ആ മുഖത്തേക്ക് നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് കണ്ണ് ചിമ്മി കാണിച്ചു…. ഞാൻ – രാജി കല്ലു എവിടെ… രാജി – ഒരു ചെറിയ പണിയുണ്ട്…. പെട്ടെന്ന് ഇങ്ങെത്തിയേക്കാം എന്ന് പറഞ്ഞു പോയി… ഞാൻ – അവളാ മദയാനയെ കൊല്ലോ എന്തോ…. നീ അവളെയൊന്ന് വിളി….. രാജി – ഞാൻ വിളിച്ചു… പക്ഷേ ഫോണെടുക്കണില്ല….. ഞാൻ – ബെസ്റ്റ്…

അതിന്റെ പപ്പും പൂടേം പറിക്കും അവൾ….. സച്ചുവേട്ടാ എനിക്ക് വിശക്കണു….. വല്ലതും മേടിച്ച് താ….. കണ്ണൻ – ഞാൻ പോയി മേടിച്ചോണ്ട് വരാം… ഒരു മുണ്ടും മേടിക്കണം…. സച്ചു – ചേട്ടായി ഞാനും ഉണ്ട്…. അവർ ഇരുവരും കടയിലേക്ക് പോയി… *********** സ്നേഹ ഗ്രീൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു… “ഛെ…. ഡാൻസ് പൊളിക്കാനാ ചെയ്തത്…. അത് പൊളിഞ്ഞില്ലെന്ന് മാത്രമല്ല…. കല്യാണിയ്ക് ഒന്നും പറ്റിയതും ഇല്ല…. ആരെയെങ്കിലും അറിഞ്ഞാൽ ജോലി പോകും…. നല്ല ചാൻസ് ആയിരുന്നു…

കൈവിട്ടു പോയി…. എന്നെ എന്തേലും സംശയം കാണുമോ… ഏയ് തെളിവൊന്നൂല്ലല്ലോ….” ഇതും പറഞ്ഞു തിരിഞ്ഞതും സ്നേഹയുടെ കരണം നോക്കി ഒരടി വീണു…. അടിയുടെ ശക്തിയിൽ ഏഷ്യൻ പെയ്ന്റ് ടേബിളും മറിച്ച് താഴെ… കുറച്ചു നേരം തലയ്ക്കു ചുറ്റും വണ്ട് മൂളുന്ന ശബ്ദം മാത്രം കേട്ടു… സ്വബോധം വന്നപ്പോൾ അവൾ തിരിഞ്ഞു നോക്കി… കൈയും കുടഞ്ഞ് നിക്കുന്ന ആളിനെ കണ്ടപ്പോൾ ഏഷ്യൻ പെയിന്റിന്റെ കിളി പാറി…… . (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 26

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!