അഗസ്ത്യ : ഭാഗം 5

അഗസ്ത്യ : ഭാഗം 5

എഴുത്തുകാരി: ശ്രീക്കുട്ടി

ദിവസങ്ങൾ വളരെ വേഗത്തിൽ ഓടി മറഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും ഋഷിയുടെയും അഗസ്ത്യയുടെയും വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം കഴിഞ്ഞിരുന്നു. അഗസ്ത്യക്കാ വീടും വീട്ടിലുള്ളവരും സ്വന്തമായിമാറിയിരുന്നുവെങ്കിലും ഋഷി മാത്രം അപ്പോഴുമവൾക്കൊരു കടങ്കഥയായിരുന്നു. രാത്രിയുടെ അന്ധകാരത്തിൽ അവളുടെ ശരീരത്തെ മാത്രമവൻ പ്രണയിച്ചുകൊണ്ടിരുന്നു. തന്റെ വിധിയിൽ സ്വയം സമാധാനിച്ചുകൊണ്ട് അഗസ്ത്യയും പതിയെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ ഋതുവും മറ്റുള്ളവരിൽ നിന്നുമെല്ലാം മൂടിവച്ചുകൊണ്ടിരുന്നു.

അങ്ങനെയിരിക്കേയാണ് ഊർമിളയുടെ അനുജത്തി സുഭദ്രയുടെ മകൾ മഞ്ജിമയുടെ വിവാഹം തീരുമാനിക്കപ്പെട്ടത്. ഊർമിളയുടെ നാടായ പാലക്കാട്‌ കൽപ്പാത്തിയിലുള്ള തറവാട്ടുവക കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. അതിനായി നാലുദിവസം മുൻപ് തന്നെ എല്ലാവരും അവിടെയെത്തിയിരുന്നു. തറവാട്ടിൽ ഋതികയെക്കൂടാതെയുള്ള ഏക പെൺതരിയായത് കൊണ്ട് തന്നെ മഞ്ജിമയുടെ വിവാഹത്തിനായി സകലബന്ധുക്കളും എത്തിയിരുന്നു. ഒരുപാട് പഴക്കമുള്ള നാലുകെട്ടും കാവും കുളവുമൊക്കെ നിറഞ്ഞ ആ വലിയ വീടുമായും അവിടുള്ളവരുമായും അഗസ്ത്യ വളരെവേഗം തന്നെ അടുത്തിരുന്നു.

ഉള്ളിലെ വേദനകളൊക്കെ മറന്ന് കുട്ടികളോടൊപ്പം കുളത്തിൽ നിന്നും ആമ്പൽപ്പൂക്കൾ പൊട്ടിച്ചും പറമ്പിലെ നാട്ടുമാവിൽ നിന്നും കാറ്റിൽ പൊഴിഞ്ഞ മാമ്പഴങ്ങൾ പെറുക്കിയെടുത്തും വടക്കുവശത്തെ അരയാലിൽ കെട്ടിയ ഊഞ്ഞാലാടിയും തറവാട്ടുകുളത്തിൽ എല്ലാവർക്കുമൊപ്പം മുങ്ങാംകുഴിയിട്ടുമൊക്കെ ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു ആ ദിവസങ്ങളിൽ അഗസ്ത്യ. രാത്രിയിൽ പോലും എല്ലാവരോടുമൊപ്പം സംസാരിച്ചും കഥ പറഞ്ഞുമിരുന്ന് അർദ്ധരാത്രിയോടടുത്ത് മാത്രം കിടപ്പറയിലേക്ക് വരുകയും വെളുപ്പിന് തന്നെ ഉണർന്ന് താഴേക്ക് പോവുകയും ചെയ്യുമായിരുന്ന അവളെ പല ദിവസങ്ങളിലും ഋഷിയൊന്ന് കാണാറ് കൂടിയില്ലായിരുന്നു. ”

ഒരുതരത്തിൽ പറഞ്ഞാൽ ഋഷിമോനും ആദ്യം തീരുമാനിച്ച കുട്ടിയും തമ്മിലുള്ള വിവാഹം നടക്കാതിരുന്നത് എന്തുകൊണ്ടും നന്നായി. ” അടുക്കളയിൽ സ്ത്രീകളെല്ലാം കൂടിയിരുന്ന് ഉച്ചയൂണൊരുക്കുന്നതിനിടയിൽ ഊർമിളയുടെയും സുഭദ്രയുടെയും അമ്മയായ കുഞ്ഞിലക്ഷ്മി പറഞ്ഞു. വെള്ളം കുടിക്കുവാനോമറ്റോ ആയി അങ്ങോട്ട്‌ വരികയായിരുന്ന ഋഷിയാ വാക്കുകൾ കേട്ട് പെട്ടന്നവിടെത്തന്നെ നിന്നു. ” അതെന്താ അമ്മേ അമ്മയങ്ങനെ പറഞ്ഞത് ??? ” അവരുടെ അടുത്തേക്ക് ചെന്നിരുന്നുകൊണ്ട് ഊർമിള ചോദിച്ചു. അപ്പോൾ അതേ ചോദ്യം തന്നെ മനസ്സിൽ വച്ചുകൊണ്ട് അവരെന്താണ് അടുത്തതായി പറയാൻ പോകുന്നതെന്ന ആകാംഷയിൽ നിൽക്കുകയായിരുന്നു ഋഷിയും. ”

അന്നതിനെ കെട്ടിയിരുന്നെങ്കിൽ സത്യമോളെപ്പോലൊരു മാണിക്യത്തിനെ നമുക്ക് കിട്ടുമായിരുന്നോഡീ ??? എന്തുകൊണ്ടും നമ്മുടെ ഋഷിമോന് ചേരുന്നവളല്ലേ അവൾ ??? ” സാമ്പാറിനുള്ള നുറുക്കിലേക്ക് മുരിങ്ങക്കായ മുറിച്ചിട്ടുകൊണ്ടുള്ള കുഞ്ഞിലക്ഷ്മിയമ്മയുടെ ചോദ്യം കേട്ട് ഊർമിളയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ” അത് ശരിയാ ചേച്ചി…. സത്യമോളെപ്പോലൊരു കുട്ടിയെ ഇന്നത്തെ കാലത്ത് എവിടുന്ന് കിട്ടും ” ഇടയിൽ കയറി സുഭദ്രയും പറഞ്ഞു. അപ്പോഴും എല്ലാം കേട്ട് പുറത്ത് നിൽക്കുകയായിരുന്ന ഋഷിയുടെ ചുണ്ടുകൾ മാത്രം പുച്ഛം കൊണ്ട് കോടി. ” ഓ അവളൊരു ദേവത…. എന്തൊക്കെയായാലും പെണ്ണല്ലേ വർഗം.

അവസരം കിട്ടുമ്പോൾ അവളും തനിസ്വഭാവം കാണിക്കും അപ്പോഴും എല്ലാവർക്കുമിതേ അഭിപ്രായം തന്നെയായിരുന്നാൽ മതി. ” പിറുപിറുത്തുകൊണ്ട് അവൻ തിരിഞ്ഞുനടന്നു. ” അല്ല പറഞ്ഞപോലെ മാണിക്യത്തെയിന്ന് കണ്ടതേയില്ലല്ലോ ” പുച്ഛത്തോടെ ഓർത്തുകൊണ്ട് അവൻ പതിയെ പുറത്തേക്കിറങ്ങി. അപ്പോഴാണ് തറവാടിന് പിന്നിലുള്ള വലിയ മാഞ്ചുവട്ടിൽ നിന്നും കുട്ടികളുടെ ആരവങ്ങൾ കേട്ടത്. അവൻ പതിയെ അങ്ങോട്ട്‌ നടന്നു. അപ്പോഴവിടെ കുട്ടികളോടൊപ്പം മണ്ണിൽ കളംവരച്ച് അക്ക് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അഗസ്ത്യയും ഋതുവും മഞ്ജിമയും കൂടി.

ഋഷിയവിടെയെത്തുമ്പോൾ ഒറ്റക്കാലിൽ ചാടിക്കളിക്കുന്ന അഗസ്ത്യയേയാണ് കണ്ടത്. അവൾ ഉടുത്തിരുന്ന സാരിയൽപ്പം ഉയർത്തി ഇടുപ്പിൽ കുത്തിവച്ചിരുന്നു. ചുവന്നനിറത്തിലുള്ള നെയിൽ പൊളിഷിട്ട അവളുടെ നഗ്നമായ പാദങ്ങളിൽ മുത്തമിട്ട് കിടന്നിരുന്ന തങ്കപ്പാദസരത്തിലേക്ക് നോക്കി അവനൽപ്പനേരം നിന്നു. അപ്പോഴും അവന്റെ വരവറിയാതെ കളിയിൽ മുഴുകിയിരുന്ന അവളുടെ കഴുത്തിൽ വിയർപ്പുതുള്ളികൾ ഉരുണ്ടുകൂടിയിരുന്നു. അവന്റെ കണ്ണുകൾ ആദ്യം കാണുന്നതുപോലവളിലൂടെ ഒഴുകിനടന്നു. ” നാണമില്ലേ മാഷേ സ്വന്തം ഭാര്യേടെ ചോരയിങ്ങനൂറ്റിക്കുടിക്കാൻ ??? ”

പിന്നിലൂടെ വന്നവന്റെ തോളിൽ കയ്യിട്ട് കളിയാക്കി ചിരിച്ചുകൊണ്ട് ശബരി പറഞ്ഞു. ” ഒന്നുപോയെടാ ഊറ്റാൻ പറ്റിയൊരു മുതല് “. ഒന്ന് ചമ്മിയെങ്കിലും അവന്റെ കൈ തട്ടിമാറ്റിക്കോണ്ട് ഋഷി തിരിഞ്ഞുനടന്നു. തറവാട്ടിലെ മൂന്ന് ദിനങ്ങൾ വളരെ വേഗത്തിൽ ഓടിമറഞ്ഞു. നാലാം ദിനം പുലർന്നത് വിവാഹത്തിന്റെ തിരക്കുകളുമായിട്ടായിരുന്നു. രാവിലെ ഋഷി ഉറക്കമുണരുമ്പോൾ അഗസ്ത്യയും മുറിയിലുണ്ടായിരുന്നു. കുളിയൊക്കെ കഴിഞ്ഞ് അവൾ സാരിയുടുത്ത് താഴേക്ക് പോകാൻ റെഡിയായിരുന്നു. ” ഇവിടെ വന്നത് മുതൽ എന്റെ കണ്ണിൽപ്പോലും പെടാതെ നീയൊളിച്ചുകളിക്കുവാണല്ലേഡീ ???

” കണ്ണാടിയിലേക്ക് നോക്കി നിന്ന് മുടി കെട്ടിക്കൊണ്ട് നിൽക്കുകയായിരുന്ന അഗസ്ത്യയെ പിന്നിലൂടെ വന്ന് ചുറ്റിപ്പിടിച്ചവളുടെ തോളിൽ താടി വച്ചുകൊണ്ട് ഋഷി ചോദിച്ചു. കണ്ണാടിയിലൂടെ തന്നെത്തന്നെ നോക്കി നിൽക്കുന്ന അവന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ മിഴികൾ പിടഞ്ഞു. അപ്പോഴേക്കും അവന്റെ കൈകൾ സാരിക്കിടയിലൂടെ അവളുടെ അണിവയറിലേക്ക് കടന്ന് അവിടെ നഖക്ഷതങ്ങൾ തീർത്തുകൊണ്ടിരുന്നു. ” ഋഷിയേട്ടാ എന്നെയൊന്നും ചെയ്യരുത് ??? ” വയറിലവന്റെ നഖങ്ങൾ തീർത്ത പൊറലുകൾ നീറിത്തുടങ്ങിയപ്പോൾ നേർത്തസ്വരത്തിൽ യാചനയോടവൾ പറഞ്ഞു. ”

ഹാ…. ഒരു ഭർത്താവിന് സ്വന്തം ഭാര്യയെയൊന്ന് തൊടാനുള്ള അവകാശം പോലുമില്ലേ ??? അതിന് നീയെന്തിനാ ഇങ്ങനെ പേടിക്കുന്നത് ???? ” അവളെ തനിക്കഭിമുഖമായി തിരിച്ചുകൊണ്ട് അവൻ ചോദിച്ചു. അപ്പോഴും അവന്റെ ഉദ്ദേശമെന്തെന്നറിയാതെ അഗസ്ത്യയുടെ മിഴികളിൽ ഭയം തിങ്ങിനിറഞ്ഞിരുന്നു. അവളെയൊന്നുകൂടി തന്നോടമർത്തി അവനാ കഴുത്തിടുക്കിലേക്ക് മുഖമമർത്തി. ചുണ്ടുകൾ സ്ഥാനം മാറിയൊഴുകിയൊടുവിലവളുടെ ഇടനെഞ്ചിന് മുകളിലായവന്റെ പല്ലുകളമർന്നതും വേദന കൊണ്ടവൾ പെരുവിരലിലുയർന്നു. നൊമ്പരം സഹിക്കാതെ അവളവനെ പിന്നിലേക്ക് തള്ളിമാറ്റി. പ്രതീക്ഷിക്കാതെയുണ്ടായ ആ നീക്കത്തിൽ ഋഷി ബാലൻസ് തെറ്റി കിടക്കയിലേക്ക് മലർന്ന് വീണു.

” ഡീ….. ” ഒരലർച്ചയോടെ ബെഡിൽ നിന്നും ചാടിയെണീറ്റവനവളുടെ നേർക്ക് നീങ്ങാനൊരുങ്ങവേയാണ് വാതിലിൽ മുട്ട് കേട്ടത്. ഋഷി പെട്ടന്ന് അവിടെത്തന്നെ നിന്നു. രക്ഷപെട്ട ആശ്വാസത്തിൽ അഗസ്ത്യ ഞൊടിയിടയിലോടിച്ചെന്ന് വാതിൽ തുറന്നിരുന്നു. ” നീയിതുവരെ റെഡിയായില്ലേ സത്യാ ?? ” വാതിൽക്കൽ നിന്നവളെ നോക്കിക്കോണ്ട് ഋതിക ചോദിച്ചു. ” കഴിഞ്ഞു ചേച്ചി ഞാൻ താഴേക്ക് വരാൻ തുടങ്ങുവായിരുന്നു. ” ഋഷിയേയൊന്ന് പാളിനോക്കിയിട്ട് ഋതുവിനോടായി അവൾ പറഞ്ഞു. ” എങ്കിൽ വേഗം വാ താഴെയെല്ലാവരും നിന്നെയന്വേഷിക്കുന്നുണ്ട്. ” അവളുടെ കയ്യിൽ പിടിച്ച് വേഗം താഴേക്ക് നടക്കുന്നതിനിടയിൽ ഋതിക പറഞ്ഞു.

കൃത്യസമയത്ത് ഋതുവിനെ അങ്ങോട്ടയച്ച ദൈവങ്ങൾക്ക് നന്ദി പറയുകയായിരുന്നു അപ്പോൾ അഗസ്ത്യയുടെ ഉള്ളം. പിന്നീടങ്ങോട്ട് ക്ഷേത്രത്തിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു എല്ലാവരും. അങ്ങനെ കൃത്യം പത്തിനും പത്തരയ്ക്കുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ മഞ്ജിമ സുമംഗലിയായി. എന്തുകൊണ്ടോ ആ രംഗം കണ്ടുനിൽക്കുമ്പോൾ അഗസ്ത്യയുടെ നെഞ്ച് നീറി. മിഴിക്കോണിലുറവപൊട്ടി. അതുകണ്ട ഋതു അവളെ ആശ്വസിപ്പിക്കാനെന്നപോലെ ആ കൈകളിൽ മുറുകെപ്പിടിച്ചു. ” സത്യാ….. നീയെന്താ ഇവിടെ ?? ” പെട്ടന്നായിരുന്നു അഗസ്ത്യയുടെ തോളിൽ തൊട്ടുകൊണ്ട് പിന്നിൽ നിന്നുമൊരു പുരുഷസ്വരമുയർന്ന് കേട്ടത്.

അമ്പരപ്പോടെ തിരിഞ്ഞുനോക്കിയ അഗസ്ത്യയുടെ മിഴികൾ പിന്നിൽ നിന്നിരുന്ന ജീൻസും ഷർട്ടും ധരിച്ച വെളുത്ത് സുമുഖനായ ആളിനെ കണ്ടതും വിടർന്നു. ” നിരഞ്ജൻ… ” ഒരു ചെറുചിരിയോടെ അവളുടെ അധരങ്ങൾ മൊഴിഞ്ഞു. ” അല്ല താനെന്താ ഇവിടെ ??? ” അവളുടെ കൈകൾ കോർത്തുപിടിച്ചുകൊണ്ടാണ് നിരഞ്ജനത് ചോദിച്ചത്. ” കല്യാണപ്പെണ്ണെന്റെ ഹസ്ബന്റിന്റെ കസിൻ സിസ്റ്ററാ. ” പുഞ്ചിരിയോടെ അവൾ പറഞ്ഞു. ” ആഹ് നിരഞ്ജൻ ഇത് ഋതുചേച്ചി എന്റെ ഹസ്ബന്റിന്റെ ചേച്ചിയാണ്. ചേച്ചി ഇത് നിരഞ്ജൻ കോളേജിൽ എന്റെ സീനിയറായിരുന്നു.

” നിരഞ്ജനെയും ഋതുവിനെയും പരസ്പരം പരിചയപ്പെടുത്തിക്കൊണ്ട് അഗസ്ത്യ പറഞ്ഞു. ഋതുവും നിരഞ്ജനും പരസ്പരമൊന്ന് പുഞ്ചിരിച്ചു. ” ഡോ.. താനിത്ര വേഗം കല്യാണമൊക്കെ കഴിച്ച് സെറ്റിലാകുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. മാത്രമല്ല തന്റെ വിവാഹവും ആരെയും അറിയിച്ചില്ലല്ലോ ??? ” നിരത്തിയിട്ട കസേരകളിൽ അഭിമുഖമായിരിക്കുമ്പോൾ മുഖത്തുനിന്നും ഗ്ലാസൂരി പോക്കറ്റിലേക്ക് വച്ചുകൊണ്ട് അവൻ ചോദിച്ചു. പെട്ടന്ന് അഗസ്ത്യയുടെ മുഖത്തെ തെളിച്ചം മങ്ങി. ” ആരെയുമൊന്നുമറിയിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല നിരഞ്ജൻ. എല്ലാം വളരെപ്പെട്ടനായിരുന്നു.

” മുഖത്തെ വിഷാദമൊളിപ്പിച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. ഈ സമയം കുറച്ചപ്പുറം മാറി അവരെ നിരീക്ഷിച്ചുകൊണ്ട് ഋഷി നിന്നിരുന്നു. അപ്പോൾ ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്ന്‌ തുടുത്തിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലെത്തിയ അഗസ്ത്യ മുറിയിലെത്തുമ്പോൾ ഋഷിയവിടെയുണ്ടായിരുന്നു. ബെഡിലെന്തോ ചിന്തിച്ചുകൊണ്ടിരിക്കുന്ന അവനെയൊന്ന് നോക്കിയിട്ട് അവൾ മാറ്റാനുള്ള ഡ്രസ്സുമെടുത്ത് ബാത്‌റൂമിലേക്ക് കയറി. സാരിയൊക്കെ മാറ്റി കുളി കഴിഞ്ഞ് ഒരു നൈറ്റ്‌ ഗൗണുമിട്ട് അവൾ തിരികെ വരുമ്പോഴേക്കും അവനതേയിരുപ്പ് തന്നെയായിരുന്നു. മുറിയിലെ ലൈറ്റണച്ച് അവൾ ബെഡിലേക്ക് വന്നിരുന്നതും ഋഷിയവളെ ചുറ്റിപ്പിടിച്ച് ബെഡിലേക്ക് മറിഞ്ഞു.

” ആരാടിയവൻ ??? ” കിടക്കയിൽ കിടന്നൊന്ന് തിരിഞ്ഞ് അവളുടെ മേലേക്കമർന്ന് കവിളുകളിൽ വിരലമർത്തിക്കൊണ്ട് അവൻ ചോദിച്ചു. ” നിരഞ്ജൻ… കോളേജിൽ എന്റെ സീനിയറായിരുന്നു. ” അവന്റെ ചോദ്യത്തിന്റെ ഉദ്ദേശമാദ്യം മനസ്സിലായില്ലെങ്കിലും പൊടുന്നനെ നിരഞ്ജന്റെ മുഖം മനസ്സിലേക്കോടിയെത്തിയതും അവൾ പറഞ്ഞു. ” അത് നിനക്കവന്റെ കൂടെ അഴിഞ്ഞാടാനുള്ള ലൈസെൻസാണോഡീ ??? ” ” ഋഷിയേട്ടാ…. ” അവന്റെയാ വാക്കുകളൊരു തീഗോളമായി നെഞ്ചിലേക്ക് പതിച്ചതും ഒരു വിലാപം പോലവൾ വിളിച്ചു. ” മതിയെടീ നീ കൂടുതൽ ശീലാവതി ചമയുവൊന്നും വേണ്ട.

ഇപ്പൊ എന്റെ താലി കഴുത്തിലിട്ടോണ്ടൊരു കൂസലുമില്ലാതെ അവനോടൊപ്പമഴിഞ്ഞാടാൻ മടിക്കാത്ത നീ നേരത്തെ അവനൊപ്പം എങ്ങനെയൊക്കെയായിരുന്നുവെന്ന് ആർക്കറിയാം. ” ” അനാവശ്യം പറയരുത്…. ” ആത്മാഭിമാനം മുറിപ്പെട്ടപ്പോൾ ഏതോ ഒരു ശക്തിയിൽ അവനെത്തള്ളിമാറ്റി എണീറ്റുകൊണ്ട് അവൾ മുരണ്ടു. ” സത്യം പറയുമ്പോൾ നിനക്ക് പൊള്ളുന്നുണ്ടോഡീ ??? പക്ഷേ നീയൊന്നോർത്തോ നിന്റെ കഴുത്തിലീ കിടക്കുന്നത് ഞാൻ കെട്ടിയ താലിയാണ്. അപ്പൊ ഞാൻ താലി കെട്ടിയ നീ എനിക്ക് മാത്രം സ്വന്തമായിരിക്കണം.

നിന്റെ മനസ്സിനും ശരീരത്തിനുമെല്ലാം ഞാൻ മാത്രമായിരിക്കണം അവകാശി. നിന്റെ ശരീരത്തിലെന്നല്ല നിന്നിൽ നിന്നും കൊഴിയുന്ന ഒരു മുടിനാരിൽ പോലും മറ്റൊരുത്തൻ തൊടുന്നത് ഈ ഋഷി സഹിക്കില്ല…. ” മുടിക്ക് കുത്തിപ്പിടിച്ച് വീണ്ടുമവളെ കിടക്കയിലേക്കിട്ട് അവളിലേക്ക് പടർന്നുകയറുമ്പോഴും അവന്റെ ചുണ്ടുകൾ പുലമ്പിക്കൊണ്ടിരുന്നു. എന്നെത്തന്നെയും പോലെ തന്നെ അവന് വഴങ്ങുമ്പോഴും ആ വാക്കുകളവളുടെ ഉള്ളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. — തുടരും…..

അഗസ്ത്യ : ഭാഗം 4

Share this story